മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം മോണേ മോര്‍ക്കല്‍ പ്രാദേശിക താരമായി ബിഗ് ബാഷില്‍ കളിക്കും

സറേയിലെ തന്റെ കൊല്‍പക് കരാര്‍ അവസാനിപ്പിച്ച മോണേ മോര്‍ക്കല്‍ ബിഗ് ബാഷിലേക്ക്. ബിഗ് ബാഷ് ഫ്രാഞ്ചൈസിയായ ബ്രിസ്ബെയിന്‍ ഹീറ്റുമായാണ് താരം കരാറിലെത്തിയത്. പ്രാദേശിയ താരമെന്ന നിലയിലാണ് ദക്ഷിണാഫ്രിക്കന്‍ താരത്തെ ഹീറ്റ് സ്വന്തമാക്കിയത്. ഓസ്ട്രേലിയയില്‍ സ്ഥിരതാമസമാക്കിയ താരമാണ് മോണേ മോര്‍ക്കല്‍.

അതേ സമയം സിഡ്നി തണ്ടര്‍ ഇംഗ്ലണ്ട് താരം സാം ബില്ലിംഗ്സിനെ സ്വന്തമാക്കിയിട്ടുണ്ട്.

സിഡ്നി തണ്ടറുമായി ഒരു വര്‍ഷത്തെ കരാറിലെത്തി അലെക്സ് ഹെയില്‍സ്

ബിഗ് ബാഷ് ഫ്രാഞ്ചൈസിയായ സിഡ്നി തണ്ടറുമായി ഒരു വര്‍ഷത്തെ കരാറിലെത്തി ഇംഗ്ലണ്ട് താരം അലെക്സ് ഹെയില്‍സ്. ടോം ബാന്റണിനും ടോം കറനും ശേഷം ഈ സീസണില്‍ ബിഗ് ബാഷിലേക്ക് എത്തുന്ന മൂന്നാമത്തെ ഇംഗ്ലണ്ട് താരം ആണ് ഹെയില്‍സ്.

കഴിഞ്ഞ വര്‍ഷം സിഡ്നിയ്ക്ക് വേണ്ടി മികച്ച പ്രകടനം താരം പുറത്തെടുത്തിരുന്നു. അതിനാല്‍ തന്നെ സിഡ്നിയുമായുള്ള കരാര്‍ ഒരു വര്‍ഷത്തേക്ക് കൂടി താരം ഒപ്പു വയ്ക്കുകയായിരുന്നു. 17 മത്സരങ്ങളില്‍ നിന്ന് ഹെയില്‍സ് 576 റണ്‍സാണ് നേടിയത്. 6 അര്‍ദ്ധ ശതകങ്ങളാണ് താരം കഴിഞ്ഞ സീസണില്‍ നേടിയത്.

കഴിഞ്ഞ സീസണിലെ ഏറ്റവും അധികം റണ്‍സ് നേടിയ താരങ്ങളില്‍ രണ്ടാം സ്ഥാനത്തായിരുന്നു ഹെയില്‍സ്.

അർജുൻ നായർ സിഡ്‌നി തണ്ടേഴ്സിൽ തുടരും

ഈ വർഷത്തെ ബിഗ് ബാഷിൽ അർജുൻ നായർ സിഡ്‌നി തണ്ടേഴ്സിനൊപ്പം തുടരും. ഒരു വർഷത്തെ കരാറിൽ കൂടി താരം ടീമുമായി ഏർപെട്ടതോടെയാണ് അർജുൻ നായർ ഈ വർഷത്തെ ബിഗ് ബാഷിൽ സിഡ്‌നി തണ്ടേഴ്സിനൊപ്പം ഉണ്ടാവുമെന്ന് ഉറപ്പായത്.

സിഡ്‌നി തണ്ടേഴ്സിന് വേണ്ടി ഇത് അഞ്ചാമത്തെ സീസണിലാണ് അർജുൻ നായർ ബിഗ് ബാഷിൽ കളിക്കുന്നത്. തന്റെ പതിനെട്ടാമത്തെ വയസിലാണ് അർജുൻ നായർ ആദ്യമായി സിഡ്‌നി തണ്ടേഴ്സിന് വേണ്ടി ബിഗ്‌ ബാഷിൽ കളിച്ചത്. ഡിസംബർ 5ന് മെൽബൺ സ്റ്റാർസിനെതിരെയാണ് ബിഗ് ബാഷിൽ സിഡ്‌നി തണ്ടേഴ്സിന്റെ ആദ്യ മത്സരം.

ബ്രിസ്ബെയിന്‍ ഹീറ്റിനോട് വിട പറഞ്ഞ് ബെന്‍ കട്ടിംഗ്, ഇനി സിഡ്നി തണ്ടറില്‍

ബിഗ് ബാഷില്‍ സിഡ്നി തണ്ടറുമായി പുതിയ കരാറിലെത്തി ഓസ്ട്രേലിയന്‍ ഓള്‍റൗണ്ടര്‍ ബെന്‍ കട്ടിംഗ്. 9 വര്‍ഷത്തെ ബ്രിസ്ബെയിനിലെ കരിയറിന് ശേഷമാണ് താരം ടീം വിടുന്നത്. എന്നാല്‍ കഴിഞ്ഞ ഏഴ് സീസണില്‍ താരം ഒരു മത്സരത്തില്‍ മാത്രമാണ് ഹീറ്റിന് വേണ്ടി കളത്തിലിറങ്ങിയത്.

തനിക്ക് ഇവിടെ കരാര്‍ ഒരു വര്‍ഷം കൂടിയുണ്ടായിരുന്നുവെന്നും എന്നാല്‍ അവസരം ലഭിക്കാത്തതിനാലാണ് ടീം വിടുവാന്‍ തീരുമാനിച്ചതെന്നും 33 വയസ്സുകാരന്‍ താരം വ്യക്തമാക്കി.

കേറ്റ് പീറ്റേര്‍സണിന് സിഡ്നി തണ്ടറില്‍ പുതിയ കരാര്‍

വരുന്ന ബിഗ് ബാഷ് വനിത സീസണില്‍ കേറ്റ് പീറ്റേര്‍സണ്‍ സിഡ്നി തണ്ടറിന് വേണ്ടി കളിക്കും. 17 വയസ്സുകാരി താരം കഴിഞ്ഞ സീസണില്‍ തണ്ടറുമായി തന്റെ ആദ്യത്തെ കരാറിലെത്തിയിരുന്നു. അടുത്ത രണ്ട വര്‍ഷത്തേക്കാണ് താരത്തിന്റെ പുതിയ കരാര്‍. ന്യൂ സൗത്ത് വെയില്‍സ് വനിത പ്രീമിയര്‍ ക്രിക്കറ്റിലേയും അണ്ടര്‍ ഏജ് ക്രിക്കറ്റിലെയും മികച്ച പ്രകടനമാണ് താരത്തിന് പുതിയ കരാര്‍ നേടിക്കൊടുത്തത്.

തണ്ടറുമായുള്ള ആദ്യ സീസണ്‍ താന്‍ ഏറെ ആസ്വദിച്ചുവെന്നും ഇനിയുള്ള വര്‍ഷങ്ങളിലും സമാനമായ അനുഭവം ഉണ്ടാകുമെന്നാണ് കരുതുന്നതെന്നും താരം വ്യക്തമാക്കി. റേച്ചല്‍ ഹെയ്‍ന്‍സിന്റെ ക്യാപ്റ്റന്‍സിയില്‍ കളിക്കുവാന്‍ താന്‍ ഉറ്റുനോക്കുകയാണെന്നും കേറ്റ് വ്യക്തമാക്കി.

സിഡ്നി തണ്ടറുമായി പുതിയ കരാറിലെത്തി ദക്ഷിണാഫ്രിക്കന്‍ പേസര്‍ ഷബ്നിം ഇസ്മൈല്‍

സിഡ്നി തണ്ടറുമായി വനിത ബിഗ് ബാഷില്‍ പുതിയ കരാ‍റിലെത്തി ദക്ഷിണാഫ്രിക്കയുടെ ഷബ്നിം ഇസ്മൈല്‍. കഴിഞ്ഞ സീസണില്‍ ഓസ്ട്രേലിയയുടെ റെനേ ഫാറെല്‍ വിരമിച്ചതിനാല്‍ തന്നെ സിണ്ടനി തണ്ടറിന്റെ പേസ് നിരയിലേക്ക് താരത്തിനെ എത്തിക്കാനായത് ടീമിന് ഏറെ നേട്ടം തന്നെയാണ്. 2019ല്‍ ഇസ്മൈല്‍ ടീമിന് വേണ്ടി കളിച്ചിരുന്നു.

അന്ന് 10 വിക്കറ്റേ താരത്തിന് നേടാനായുള്ളുവെങ്കിലും മികച്ച എക്കോണമിയിലാണ് താരം പന്തെറിഞ്ഞത്. താരത്തിനെ വീണ്ടും ടീമിലെത്തിക്കാനായതില്‍ അതിയായ സന്തോഷമുണ്ടെന്നാണ് കോച്ച് ട്രെവര്‍ ഗ്രിഫിന്‍ പറഞ്ഞത്. കഴിഞ്ഞ സീസണില്‍ വളരെ മികച്ച രീതിയിലാണ് തണ്ടറിന് വേണ്ടി ഷബ്നിം പന്തെറിഞ്ഞതെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.

ക്രിസ് ഗ്രീനിന് ബൗളിംഗ് പുനരാരംഭിക്കാം, ആക്ഷന് പ്രശ്നമില്ലെന്ന് കണ്ടെത്തല്‍, ഐപിഎല്‍ മോഹങ്ങള്‍ പൊടിതട്ടിയെടുത്ത് താരം

ഓസ്ട്രേലിയന്‍ ബൗളര്‍ ക്രിസ് ഗ്രീനിന്റെ ആക്ഷന്‍ ശരിവെച്ചു. താരത്തിനെ കഴിഞ്ഞ വര്‍ഷം ആക്ഷന്റെ പ്രശ്നം പറഞ്ഞു ബിഗ് ബാഷില്‍ വിലക്കിയിരുന്നു. സിഡ്നി തണ്ടര്‍ താരത്തെ സ്ക്വാഡില്‍ നിന്ന് പിന്‍വലിക്കുകയും 90 ദിവസത്തേക്ക് സസ്പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. താരത്തിന്റെ 2019ലെ കരീബിയന്‍ പ്രീമിയര്‍ ലീഗ്, ബിഗ് ബാഷ് പ്രകടനങ്ങള്‍ കാരണം താരത്തിനെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് കഴിഞ്ഞ ഐപിഎല്‍ ലേലത്തില്‍ 20 ലക്ഷം രൂപയ്ക്ക് വാങ്ങിയിരുന്നു.

എന്നാല്‍ സസ്പെന്‍ഷന്‍ നില നിന്നിരുന്നതിനാല്‍ ഐപിഎലില്‍ താരം പങ്കെടുക്കുന്നത് അവതാളത്തിലായിരുന്നു. ഇപ്പോള്‍ വിലക്ക് നീക്കിയതോടെ താരത്തിന് ഐപിഎല്‍ കളിക്കാനാകുമെന്നാണ് കരുതപ്പെടുന്നത്. ബുപ നാഷണല്‍ ക്രിക്കറ്റ് കേന്ദ്രത്തില്‍ നടത്തിയ പരിശോധനയിലാണ് താരത്തിന് വീണ്ടും ബൗളിംഗ് തുടരമാെന്ന് കണ്ടെത്തിയത്.

ഐപിഎല്‍ യഥാസമയം നടന്നിരുന്നുവെങ്കില്‍ ഈ സീസണ്‍ താരത്തിന് ആക്ഷന്റെ പ്രശ്നം കാരണം നഷ്ടമായേനെ. എന്നാല്‍ ഇനി പുതിയ തീയ്യതിയില്‍ കളി നടത്തുമ്പോള്‍ താരത്തിനും ഐപിഎലില്‍ പങ്കാളിയാകാം.

പുക മൂടിയ അന്തരീക്ഷം, ബിഗ് ബാഷ് മത്സരം ഉപേക്ഷിച്ചു

ബിഗ് ബാഷില്‍ ഇന്ന് നടന്ന ആദ്യ മത്സരം പുക മൂടിയ അന്തരീക്ഷം കാരണം ഉപേക്ഷിച്ചു. സിഡ്നി തണ്ടറും അഡിലെയ്ഡ് സ്ട്രൈക്കേഴ്സും തമ്മിലുള്ള മത്സരമാണ് ഇന്ന് ആദ്യ ഇന്നിംഗ്സിന് ശേഷം ഉപേക്ഷിച്ചത്. കാന്‍ബറയില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത അഡിലെയ്ഡ് സ്ട്രൈക്കേഴ്സ് 5 വിക്കറ്റ് നഷ്ടത്തില്‍ 161 റണ്‍സ് നേടിയിരുന്നു. മറുപടി ബാറ്റിംഗിനിറങ്ങിയ സിഡ്നി തണ്ടര്‍ 4.2 ഓവറില്‍ 40/1 എന്ന നിലയില്‍ നില്‍ക്കവെയാണ് കളി തടസ്സപ്പെടുന്നത്.

32 പന്തില്‍ 55 റണ്‍സ് നേടി പുറത്താകാതെ നിന്ന ജോനാഥന്‍ വെല്‍സ്, 45 റണ്‍സ് നേടിയ അലെക്സ് കാറെ, 42 റണ്‍സ് നേടിയ ജേക്ക് വെതറാള്‍ഡ് എന്നിവരാണ് സ്ട്രൈക്കേഴ്സിന് വേണ്ടി തിളങ്ങിയത്. സിഡ്നി തണ്ടറിന് വേണ്ടി ഡാനിയേല്‍ സാംസും ക്രിസ് മോറിസും രണ്ട് വീതം വിക്കറ്റ് നേടി.

ആദ്യ ഓവറിന്റെ രണ്ടാം പന്തില്‍ തണ്ടറിന് ഉസ്മാന്‍ ഖവാജയെ നഷ്ടമായെങ്കിലും ക്യാപ്റ്റന്‍ കാല്ലം ഫെര്‍ഗൂസണ്‍ തന്റെ മികച്ച ഫോം തുടര്‍ന്ന് അഡിലെയ്ഡ് ബൗളര്‍മാരെ കണക്കറ്റ് പ്രഹരിക്കുന്നതിനിടയിലാണ് മത്സരം തടസ്സപ്പെട്ടത്. 14 പന്തില്‍ നിന്ന് ഫെര്‍ഗൂസണ്‍ 27 റണ്‍സ് നേടിയപ്പോള്‍ കൂട്ടിനായി 11 റണ്‍സുമായി അലെക്സ് ഹെയില്‍സ് ആയിരുന്നു ക്രീസിലുണ്ടായിരുന്നത്. ബില്ലി സ്റ്റാന്‍ലേക്കിനാണ് ഉസ്മാന്‍ ഖവാജയുടെ വിക്കറ്റ്.

29 റണ്‍സ് വിജയവുമായി സിഡ്നി തണ്ടര്‍

ബ്രിസ്ബെയിന്‍ ഹീറ്റിനെതിരെ 29 റണ്‍സിന്റെ മികച്ച വിജയം നേടി സിഡ്നി തണ്ടര്‍. സിഡ്നി നല്‍കിയ 173 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഹീറ്റ് 19.2 ഓവറില്‍ 143 റണ്‍സിന് ഓള്‍ഔട്ട് ആവുകയായിരുന്നു. ഡാനിയേല്‍ സാംസ്, ജോനാഥന്‍ കുക്ക്, ക്രിസ് ഗ്രീന്‍, അര്‍ജ്ജുന്‍ നായര്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് മത്സരത്തില്‍ നേടിയപ്പോള്‍ അനായാസ ജയം സിഡ്നി സ്വന്തമാക്കുകയായിരുന്നു.

18 പന്തില്‍ 28 റണ്‍സ് നേടിയ ബെന്‍ കട്ടിംഗ് ആണ് ഹീറ്റിന്റെ ടോപ് സ്കോറര്‍. അതേ സമയം 26 റണ്‍സ് നേടിയ മാറ്റ് റെന്‍ഷോയാണ് 20ന് മുകളിലുള്ള റണ്‍സ് നേടിയ മറ്റൊരു ഹീറ്റ് താരം. നേരത്തെ കാല്ലം ഫെര്‍ഗൂസണ്‍ നേടിയ 73 റണ്‍സിന്റെ ബലത്തിലാണ് സിഡ്നി 172 റണ്‍സ് നേടിയത്.

അടിച്ച് തകര്‍ത്ത് കാല്ലം ഫെര്‍ഗൂസണ്‍, സിഡ്നി തണ്ടറിന് 172 റണ്‍സ്

ഓപ്പണര്‍ ഉസ്മാന്‍ ഖവാജ 13 പന്തില്‍ 22 റണ്‍സുമായി മികച്ച തുടക്കം നല്‍കിയെങ്കിലും ഖവാജയെയും മറ്റു താരങ്ങളെയും ഉടനടി നഷ്ടപ്പെട്ട് ആദ്യ അഞ്ചോവറില്‍ 38/3 എന്ന നിലയിലേക്ക് വീണ സിഡ്നി തണ്ടറിനെ രക്ഷിച്ചെടുത്ത് കാല്ലം ഫെര്‍ഗൂസണ്‍. നാലാം വിക്കറ്റില്‍ അലെക്സ് റോസ്സുമായി 63 റണ്‍സ് കൂട്ടുകെട്ട് നേടിയ ഫെര്‍ഗൂസണ്‍ ഇന്നിംഗ്സ് അവസാനിച്ചപ്പോള്‍ 44 പന്തില്‍ നിന്ന് 73 റണ്‍സുമായി പുറത്താകാതെ നില്‍ക്കുകയായിരുന്നു. 6 ഫോറും മൂന്ന് സിക്സുമാണ് താരം നേടിയത്.

20 ഓവറില്‍ 172 റണ്‍സാണ് സിഡ്നി തണ്ടര്‍ നേടിയത്. 27 പന്തില്‍ 30 റണ്‍സ് നേടിയ അലെക്സ് റോസ്സ്, 17 പന്തില്‍ 25 റണ്‍സ് നേടിയ ക്രിസ് ഗ്രീന്‍ എന്നിവര്‍ ഫെര്‍ഗൂസണ്‍ മികച്ച പിന്തുണ നല്‍കി. ബ്രിസ്ബെയിന്‍ ഹീറ്റിനായി മിച്ചല്‍ സ്വെപ്സണ്‍ രണ്ട് വിക്കറ്റും ജോഷ് ലാലോര്‍, മാര്‍ക്ക് സ്റ്റെകീറ്റേ, ബെന്‍ ലൗഗ്ലിന്‍, ബെന്‍ കട്ടിംഗ് എന്നിവര്‍ ഓരോ വിക്കറ്റ്.

ബിഗ് ബാഷ് ഒമ്പതാം സീസണ് ഇന്ന് തുടക്കം, ബ്രിസ്ബെയിന്‍ ഹീറ്റിനെതിരെ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത് സിഡ്നി തണ്ടര്‍

ബിഗ് ബാഷിന്റെ ഒമ്പതാം സീസണ് ഇന്ന് തുടക്കം. ഇന്ന് ടൂര്‍ണ്ണമെന്റിന്റെ ആദ്യ മത്സരത്തില്‍ ബ്രിസ്ബെയിന്‍ ഹീറ്റ് സിഡ്നി തണ്ടറിനെ നേരിടും. ബ്രിസ്ബെയിനിലെ ഗാബയില്‍ ആണ് മത്സരം അരങ്ങേറുന്നത്. മത്സരത്തില്‍ ടോസ് നേടി സിഡ്നി തണ്ടര്‍ ബാറ്റിംഗ് തിരഞ്ഞെടുത്തു. കഴിഞ്ഞ വര്‍ഷം ഇരു ടീമുകള്‍ക്കും കാര്യമായ പ്രകടനം പുറത്തെടുക്കുവാനായിരുന്നില്ല.

Sydney Thunder (Playing XI): Usman Khawaja, Alex Hales, Callum Ferguson(c), Alex Ross, Daniel Sams, Matthew Gilkes(w), Chris Green, Nathan McAndrew, Arjun Nair, Jonathan Cook, Chris Tremain

Brisbane Heat (Playing XI): Tom Banton(w), Max Bryant, Chris Lynn(c), Matt Renshaw, Sam Heazlett, Ben Cutting, Mark Steketee, Josh Lalor, Mitchell Swepson, Ben Laughlin, Zahir Khan

19 സീസണുകള്‍ക്ക് ശേഷം ഓസ്ട്രേലിയന്‍ ഇതിഹാസം കളി മതിയാക്കുന്നു

ഓസ്ട്രേലിയയുടെ വനിത ഇതിഹാസ താരം അലെക്സ് ബ്ലാക്ക്വെല്‍ ഈ സീസണ്‍ ബിഗ് ബാഷിന്റെ അവസാനത്തോടെ തന്റെ കളിക്കാരിയെന്ന കരിയറിന് വിരാമം കുറിയ്ക്കുമെന്ന് അറിയിച്ചു. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച താരം കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി സിഡ്നി തണ്ടറിനെയാണ് പ്രതിനിധീകരിച്ചിരുന്നത്. തന്റെ 19ാം ആഭ്യന്തര ക്രിക്കറ്റ് സീസണാണ് താരം ഇപ്പോള്‍ കളിക്കുന്നത്.

ഇന്നല മെല്‍ബേണ്‍ സ്റ്റാര്‍സിനെതിരെയുള്ള വിജയത്തിന് ശേഷമാണ് താരം ഈ പ്രഖ്യാപനം നടത്തിയത്. മത്സരത്തില്‍ 47 പന്തില്‍ നിന്ന് താരം 65 റണ്‍സ് നേടിയിരുന്നു.

ഓസ്ട്രേലിയയ്ക്കായി ഏറ്റവും അധികം അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരം കളിച്ചിട്ടുള്ള താരമാണ് ബ്ലാക്ക്വെല്‍. 2010 ലോക ടി20 വിജയം കുറിച്ച ടീമിനെ നയിച്ചതും താരമായിരുന്നു. ക്രിക്കറ്റ് ന്യു സൗത്ത് വെയില്‍സ് ബോര്‍ഡിന്റെ അംഗമായ താരം സംഘടനയുടെ 160 വര്‍ഷത്തെ ചരിത്രത്തിലെ ആദ്യത്തെ വനിത അംഗം കൂടിയാണ്.

Exit mobile version