സസ്സെക്സിനെതിരെ സ്വാന്റൺസിന് ജയം, വീണ്ടും മാന്‍ ഓഫ് ദി മാച്ച് പുരസ്കാരം നേടി അപ്പു പ്രകാശ്

സെലസ്റ്റിയൽ ട്രോഫിയുടെ ചാമ്പ്യന്‍ഷിപ്പ് റൗണ്ടിൽ മികച്ച വിജയവുമായി സ്വാന്റൺസ് സിസി എറണാകുളം. ഇന്ന് സസ്സെക്സ് കോഴിക്കോടിനെതിരെ 8 വിക്കറ്റ് വിജയം ആണ് സ്വാന്റൺസ് നേടിയത്. ആദ്യം ബാറ്റ് ചെയ്ത സസ്സെക്സ് 25.4 ഓവറിൽ 128 റൺസിന് ഓള്‍ഔട്ട് ആയപ്പോള്‍ ലക്ഷ്യം രണ്ട് വിക്കറ്റ് നഷ്ടത്തിൽ 19.5 ഓവറിൽ സ്വാന്റൺസ് സ്വന്തമാക്കി.

56 പന്തിൽ 60 റൺസ് നേടിയ അപ്പു പ്രകാശ് ആണ് സ്വാന്റൺസിന്റെ കളിയിലെ താരം. വിക്രം സതീഷ് 50 റൺസുമായി പുറത്താകാതെ നിന്നു.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത സസ്സെക്സിനായി 56 റൺസ് നേടിയ മിഥുന്‍ ആണ് ടോപ് സ്കോറര്‍. അനിരുദ്ധ് ശിവം 21 റൺസും നേടി. സ്വാന്റൺസിന് വേണ്ടി രെഹാന്‍ റഹിം നാലും വിഷ്ണു പി കുമാര്‍ 3 വിക്കറ്റും നേടി.

ജയം 28 റൺസിന്, കിഡ്സ് സിസിയെ മറികടന്ന് സ്വാന്റൺസ്

സെലസ്റ്റിയൽ ട്രോഫിയിൽ സ്വാന്റൺസിന് 28 റൺസ് വിജയം. കിഡ്സ് സിസിയ്ക്കെതിരെ ആണ് ടീമിന്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത സ്വാന്റൺസ് 206/8 എന്ന സ്കോര്‍ നേടിയപ്പോള്‍ കിഡ്സ് 28.2 ഓവറിൽ 178 റൺസിന് ഓള്‍ഔട്ട് ആയി.

സ്വാന്റൺസിന് വേണ്ടി 58 പന്തിൽ 78 റൺസ് നേടിയ അപ്പു പ്രകാശ് ആണ് ടോപ് സ്കോററും കളിയിലെ താരവും. ഘനശ്യാം 41 റൺസുമായി പുറത്താകാതെ നിന്നു. വിപുൽ ശക്തി 26 റൺസും റെഹാന്‍ റഹിം 24 റൺസും നേടി. കിഡ്സിന് വേണ്ടി ബിജു നാരായണന്‍ 3 വിക്കറ്റും ഫര്‍സാന്‍ രണ്ട് വിക്കറ്റും നേടി.

58 റൺസുമായി അഭിജിത്ത് പ്രവീണും 42 റൺസ് നേടി അനന്തു എസ് അജയനും കിഡ്സിനായി തിളങ്ങിയെങ്കിലും 178 റൺസിൽ കിഡ്സിന്റെ ഇന്നിംഗ്സ് അവസാനിച്ചു. അര്‍ഫാദും റെഹാനും മൂന്ന് വീതം വിക്കറ്റ് നേടി സ്വാന്റൺസ് ബൗളിംഗിൽ തിളങ്ങി.

സ്വാന്റൺസിനെതിരെ മാസ്റ്റേഴ്സ് സിസിയ്ക്ക് 66 റൺസ് വിജയം

സെലസ്റ്റിയൽ ട്രോഫിയിൽ ഇന്ന് നടന്ന രണ്ടാം മത്സരത്തിൽ സ്വാന്റൺസ് സിസിയ്ക്കെതിരെ മികച്ച വിജയം നേടി മാസ്റ്റേഴ്സ് സിസി. 66 റൺസിനാണ് മാസ്റ്റേഴ്സിന്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത മാസ്റ്റേഴ്സ് 29.5 ഓവറിൽ 189 റൺസിന് ഓള്‍ഔട്ട് ആയപ്പോള്‍ കൃഷ്ണ പ്രസാദ് 54 റൺസുമായി ടോപ് സ്കോറര്‍ ആയി. വിഷ്ണു രാജ്(39), ഭരത് സൂര്യ(37) എന്നിവരാണ് മറ്റു പ്രധാന സ്കോറര്‍മാര്‍.

ആദ്യ ഓവറിൽ തന്നെ ഓപ്പണര്‍ അഭിഷേക് നായരെ നഷ്ടമായ ശേഷം വിഷ്ണു രാജും കൃഷ്ണപ്രസാദും ചേര്‍ന്ന് 75 റൺസാണ് രണ്ടാം വിക്കറ്റിൽ നേടിയത്. സ്വാന്റൺസിന് വേണ്ടി ഹരിപ്രസാദും വിഷ്ണു പി കുമാറും മൂന്ന് വീതം വിക്കറ്റ് നേടി ബൗളിംഗിൽ തിളങ്ങി.

മറുപടി ബാറ്റിംഗിനിറങ്ങിയ സ്വാന്റൺസിന് 28 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 123 റൺസ് മാത്രമേ നേടാനായുള്ളു. 26 റൺസ് നേടിയ ഘനശ്യാം ആണ് ടീമിന്റെ ടോപ് സ്കോറര്‍. അപ്പു പ്രകാശ് 25 റൺസും നേടി.

മാസ്റ്റേഴ്സിന് വേണ്ടി അനന്തകൃഷ്ണന്‍ 3 വിക്കറ്റ് നേടിയപ്പോള്‍ അതുൽ രവീന്ദ്രന്‍, അഭിഷേക് മോഹന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

മാസ്റ്റേഴ്സിന്റെ കൃഷ്ണ പ്രസാദ് ആണ് കളിയിലെ താരം.

റോജിത്തിന്റെ മികവിൽ ആത്രേയയ്ക്ക് 4 വിക്കറ്റ് വിജയം, പരാജയപ്പെടുത്തിയത് സ്വാന്റൺസിനെ

സ്വാന്റൺസിനെതിരെ മികച്ച വിജയവുമായി ആത്രേയ സിസി. ഇന്ന് സെലെസ്റ്റിയൽ ട്രോഫിയുടെ ചാമ്പ്യന്‍ഷിപ്പ് റൗണ്ടിന്റെ ഗ്രൂപ്പ് ബിയിലെ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത സ്വാന്റൺസ് 8 വിക്കറ്റ് നഷ്ടത്തിൽ 140 റൺസാണ് നേടിയത്. അഫ്രാദ് 37 റൺസ് നേടിയപ്പോള്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍ 24 റൺസ് നേടി. ആത്രേയ്ക്ക് വേണ്ടി രാകേഷ് കെജെ 3 വിക്കറ്റും ആദിത്യ കൃഷ്ണന്‍ രണ്ട് വിക്കറ്റുമാണ് നേടിയത്.

6 വിക്കറ്റ് നഷ്ടത്തിൽ 21.3 ഓവറിൽ ആത്രേയ 141 റൺസ് നേടി വിജയം കരസ്ഥമാക്കിയപ്പോള്‍ 24 പന്തിൽ 52 റൺസിന്റെ മികവുറ്റ ബാറ്റിംഗ് പ്രകടനം പുറത്തെടുത്ത റോജിത്ത് ആണ് കളിയിലെ താരം. ജോഫിന്‍ ജോസ്(34), ശ്രീരാജ്(20), രാകേഷ് കെജെ(18*) എന്നിവരും നിര്‍ണ്ണായക സംഭാവനകള്‍ നൽകി.

സ്വാന്റൺസിന് വേണ്ടി വിഷ്ണു പികെ 4 വിക്കറ്റ് നേടിയപ്പോള്‍ ആസിഫ് സലാം രണ്ട് വിക്കറ്റും നേടി.

 

 

മുഹമ്മദ് അസ്ഹറുദ്ദീന്റെ വെടിക്കെട്ട് ഇന്നിംഗ്സ്, കൂറ്റന്‍ ജയവുമായി സ്വാന്റൺസ്

26ാമത് സെലെസ്റ്റിയൽ ട്രോഫിയുടെ ചാമ്പ്യന്‍ഷിപ്പ് റൗണ്ട് ഗ്രൂപ്പ് ബി മത്സരത്തിൽ സ്വാന്റൺസ് ക്രിക്കറ്റ് ക്ലബിന് തകര്‍പ്പന്‍ ജയം. ഇന്ന് ടിസിഎ കായംകുളത്തിനെതിരെ ഗ്രീന്‍ഫീൽഡ് സ്റ്റേഡിയത്തിൽ ആദ്യം ബാറ്റ് ചെയ്ത സ്വാന്റൺസിനെ 265/8 എന്ന സ്കോറിലേക്ക് എത്തിച്ചത് മുഹമ്മദ് അസ്ഹറുദ്ദീന്റെ വെടിക്കെട്ട് ഇന്നിംഗ്സായിരുന്നു.

56 പന്തിൽ 122 റൺസ് നേടിയ അസ്ഹറുദ്ദീന്‍ 9 ഫോറും 10 സിക്സും ആണ് നേടിയത്. പ്രതീഷ് പവന്‍(21), ഹരികൃഷ്ണന്‍ കെഎന്‍(26), അഫ്രദ്(20), ഹരികൃഷ്ണന്‍ ഡി(24) എന്നിവരുടെ സംഭാവനകള്‍ കൂടിയായപ്പോള്‍ 8 വിക്കറ്റ് നഷ്ടത്തിൽ 265 റൺസാണ് 30 ഓവറിൽ സ്വാന്റൺസ് നേടിയത്. ടിസിഎയ്ക്ക് വേണ്ടി ദേവ് ആദിത്യന്‍, ഹരികൃഷ്ണന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

സ്വാന്റൺസിന് വേണ്ടി കിരൺ വികെ നാല് വിക്കറ്റും ഹരികൃഷ്ണന്‍ ഡി മൂന്ന് വിക്കറ്റും നേടിയപ്പോള്‍ ടിസിഎ 29 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 99 റൺസാണ് നേടിയത്.  23 റൺസ് നേടിയ കൃഷ്ണദാസ് ആണ് ടിസിഎയുടെ ടോപ് സ്കോറര്‍.

സ്വാന്റണ്‍സിനെതിരെ ജോളി റോവേഴ്സിന് 4 വിക്കറ്റ് ജയം

സെലസ്റ്റിയല്‍ ട്രോഫിയില്‍ ജോളി റോവേഴ്സിന് 4 വിക്കറ്റ് വിജയം. ഇന്നത്തെ മത്സരത്തില്‍ സ്വാന്റണ്‍സിനെയാണ് റോവേഴ്സ് പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത സ്വാന്റണ്‍സ് 25 ഓവറില്‍ 145 റണ്‍സിന് ഓള്‍ഔട്ട് ആയപ്പോള്‍ 24.3 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ ജോളി റോവേഴ്സ് ലക്ഷ്യം മറികടന്നു.

സ്വാന്റണ്‍സിന് വേണ്ടി ഓപ്പണര്‍ അഖിം റാഫേല്‍ 61 റണ്‍സും റിബിന്‍ വര്‍ഗ്ഗീസ് 14 പന്തില്‍ നിന്ന് 25 റണ്‍സും നേടി. സബിന്‍ പാഷയും എന്‍കെ ജുബിനും 4 വീതം വിക്കറ്റ് നേടിയാണ് ജോലി റോവേഴ്സിനായി ബൗളിംഗില്‍ തിളങ്ങിയത്.

രണ്ടാം വിക്കറ്റില്‍ റബിന്‍ കൃഷ്ണയും ശ്രീഹര്‍ഷ് വി നായരും ചേര്‍ന്ന് നേടിയ 83 റണ്‍സ് കൂട്ടുകെട്ടാണ് ജോളി റോവേഴ്സ് ഇന്നിംഗ്സിന് അടിത്തറ. ശ്രീഹര്‍ഷ് 42 റണ്‍സ് നേടിയപ്പോള്‍ റബിന്‍ 66 റണ്‍സാണ് നേടിയത്. സ്വാന്റണ്‍സിന് വേണ്ടി ഹരി കൃഷ്ണന്‍ 4 വിക്കറ്റ് നേടി. 23 ഓവറുകള്‍ അവസാനിക്കുമ്പോള്‍ 7 റണ്‍സ് മാത്രം വിജയത്തിനായി നേടേണ്ടിയിരുന്ന ജോളി റോവേഴ്സിന്റെ കൈവശം ഏഴ് വിക്കറ്റാണുണ്ടായിരുന്നത്.

എന്നാല്‍ ഹരി കൃഷ്ണന്‍ എറിഞ്ഞ 24ാം ഓവറില്‍ റബിന്‍ കൃഷ്ണയുടെ വിക്കറ്റ് ഉള്‍പ്പെടെ മൂന്ന് വിക്കറ്റ് ടീമിന് നഷ്ടമായത് പരിഭ്രാന്തി പരത്തിയെങ്കിലും അവസാന ഓവറില്‍ ലക്ഷ്യം നാല് റണ്‍സ് മാത്രമായിരുന്നു. അവസാന ഓവറിലെ മൂന്നാം പന്ത് ബൗണ്ടറി കടത്തി രാഹുല്‍ മോഹനാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്.

റബിന്‍ കൃഷ്ണയാണ് കളിയിലെ താരം.

ചാമ്പ്യന്മാരെ വീഴ്ത്തി സ്വാന്റണ്‍സ്

കഴിഞ്ഞ രണ്ട് വര്‍ഷമായി സെലസ്റ്റിയല്‍ ട്രോഫി ജേതാക്കളായ മാസ്റ്റേഴ്സ് റോയല്‍ സെഞ്ചൂറിയണിനെ വീഴ്ത്തി സ്വാന്റണ്‍സ്. ഇന്ന് നടന്ന ചാമ്പ്യന്‍സ് റൗണ്ട് മത്സരത്തില്‍ സ്വാന്റണ്‍സ് ഏഴ് വിക്കറ്റ് വിജയമാണ് സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത റോയല്‍ മാസ്റ്റേഴ്സ് 27 ഓവറില്‍ നിന്ന് 7 വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സ് നേടിയപ്പോള്‍ ലക്ഷ്യം 25.4 ഓവറില്‍ മറികടന്ന് ഏഴ് വിക്കറ്റ് ജയം സ്വാന്റണ്‍സ് സ്വന്തമാക്കുകയായിരുന്നു.

73 പന്തില്‍ 82 റണ്‍സ് നേടിയ കെഎ അജിത്തും 53 റണ്‍സ് നേടി അജിത്തിന് മികച്ച പിന്തുണ നല്‍കിയ അഖിം റാഫേലുമാണ് സ്വാന്റണ്‍സിന്റെ വിജയം ഒരുക്കിയത്. ഇരുവരും ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ 128 റണ്‍സാണ് സ്വാന്റണ്‍സിന് മികച്ച വിജയം ഒരുക്കിയത്. അഖിം ജയത്തിന് തൊട്ടരികെ പുറത്തായെങ്കിലും അജിത്ത് ജയം ഉറപ്പിക്കുകയായിരുന്നു. 9 ഫോറും രണ്ട് സിക്സുമാണ് തന്റെ ഇന്നിംഗ്സില്‍ നേടിയത്.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത മാസ്റ്റേഴ്സ് റോയല്‍ സെഞ്ചൂറിയണിന് വേണ്ടി പിഎം വിഷ്ണു 59 പന്തില്‍ നിന്ന് 68 റണ്‍സും അക്ഷയ് മനോഹര്‍ 30 റണ്‍സും നേടിയാണ് ടീമിനെ 156 റണ്‍സിലേക്ക് നയിച്ചത്. സ്വാന്റണ്‍സിന് വേണ്ടി അമീര്‍ സീഷന്‍, ഫര്‍ദീന്‍ റഫീക്ക് എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

അവസാന ഓവറില്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി സ്വാന്റണ്‍സിന് 3 റണ്‍സ് ജയം

സെലസ്റ്റിയല്‍ ട്രോഫിയിലെ ആദ്യ ഘട്ട ലൂസേഴ്സ് ഫൈനലില്‍ സ്വാന്റണ്‍സിന് ജയം. മത്സരത്തിന്റെ അവസാന പന്ത് വരെ ആവേശം നിറഞ്ഞ് നിന്നപ്പോള്‍ അവസാന ഓവറില്‍ അത്രേയ ഉല്‍ഭവിന് ജയിക്കുവാന്‍ 9 റണ്‍സായിരുന്നു മൂന്ന് വിക്കറ്റ് കൈവശമുള്ളപ്പോള്‍ നേടേണ്ടിയിരുന്നത്. ഹരികൃഷ്ണന്‍ എറിഞ്ഞ ഓവറിന്റെ ആദ്യ പന്തില്‍ ആദിത്യ കൃഷ്ണയെ അത്രേയയ്ക്ക് നഷ്ടമായി. 55 പന്തില്‍ നിന്ന് 50 റണ്‍സ് നേടിയ താരത്തിന്റെ വിക്കറ്റ് സ്വാന്റണ്‍സിന് മത്സരത്തിലേക്ക് തിരിച്ചുവരവിലേക്കുള്ള ആദ്യ പടിയായിരുന്നു. പിന്നീട് ലക്ഷ്യം 4 പന്തില്‍ 6 റണ്‍സെന്ന നിലയിലേക്കും അവസാന രണ്ട് പന്തില്‍ നാല് റണ്‍സെന്ന നിലയിലേക്കും മാറിയെങ്കിലും അവസാന രണ്ട് പന്തുകളില്‍ വിക്കറ്റുകള്‍ വീഴ്ത്തി സ്വാന്റണ്‍സ് മത്സരം മൂന്ന് റണ്‍സിന് സ്വന്തമാക്കുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത സ്വാന്റണ്‍സിന് 126/9 എന്ന സ്കോര്‍ മാത്രമേ നേടാനായിരുന്നുള്ളു. 24 റണ്‍സ് നേടിയ ഫര്‍ദീന്‍ റഫീക്കും 9 പന്തില്‍ പുറത്താകാതെ 17 റണ്‍സ് നേടിയ ഷാഹിന്‍ഷായും കെഎസ് അരവിന്ദ്(19), ഹരികൃഷ്ണന്‍(10*) എന്നിവരാണ് സ്വാന്റണ്‍സിനെ 126 റണ്‍സിലേക്ക് എത്തിച്ചത്. ഇതില്‍ തന്നെ പത്താം വിക്കറ്റില്‍ 29 റണ്‍സ് നേടിയ ഷാഹിന്‍ഷാ-ഹരികൃഷ്ണന്‍ കൂട്ടുകെട്ടിന്റെ പ്രകടനമാണ് എടുത്ത് പറയേണ്ടത്. അത്രേയ ഉല്‍ഭവിനായി മോഹിത് ഷിബു, ആദിത്യ കൃഷ്ണന്‍, ജോഫിന്‍ ജോസ് എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

ഒരു ഘട്ടത്തില്‍ അത്രേയ വിജയത്തിലേക്ക് എളുപ്പത്തില്‍ എത്തുമെന്നാണ് പ്രതീക്ഷിച്ചതെങ്കിലും സ്വാന്റണ്‍സ് പിന്നീട് വിക്കറ്റുകളുമായി ശക്തമായ തിരിച്ചുവരവ് നടത്തുകയായിരുന്നു. ആദിത്യ കൃഷ്ണനും സിദ്ധാര്‍ത്ഥ ശങ്കറും ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ 38 റണ്‍സ് കൂട്ടിചേര്‍ത്ത ശേഷം തുടരെ വിക്കറ്റുകള്‍ അത്രേയയ്ക്ക് നഷ്ടമാകുന്നതാണ് കണ്ടത്. നാല് താരങ്ങള്‍ റണ്ണൗട്ട് രൂപത്തില്‍ പുറത്തായതും ടീമിന് തിരിച്ചടിയായി. ആദിത്യ കഴിഞ്ഞാല്‍ ടീമില്‍ പൊരുതി നോക്കിയത് 24 റണ്‍സ് നേടിയ സിദ്ധാര്‍ത്ഥ് ശങ്കര്‍ ആയിരുന്നു. ജോഫിന്‍ ജോസ് 17 റണ്‍സ് നേടി. സ്വാന്റണ്‍സിന് വേണ്ടി ഹരികൃഷ്ണന്‍ മൂന്ന് വിക്കറ്റ് നേടി.

അവസാന ഓവറില്‍ ആദിത്യ കൃഷ്ണന്‍ ക്രീസിലുള്ളപ്പോള്‍ അത്രേയ വിജയ പ്രതീക്ഷ പുലര്‍ത്തിയിരുന്നുവെങ്കിലും 123 റണ്‍സിന് ടീം ഓള്‍ഔട്ട് ആവുകയായിരുന്നു. ആദിത്യയുടെ വിക്കറ്റ് ഉള്‍പ്പെടെ മൂന്ന്  വിക്കറ്റ് മത്സരത്തില്‍ നേടുകയും അവസാന ഓവറില്‍ ടീമിനെ വിജയത്തിലേക്ക് നയിക്കുകയും ചെയ്ത ഹരികൃഷ്ണനാണ് കളിയിലെ താരം.

ബൗളിംഗില്‍ തിളങ്ങി ഷറഫുദ്ദീനും മിഥുനും, 34 റണ്‍സിന് സ്വാന്റണ്‍സിനെ പരാജയപ്പെടുത്തി പ്രതിഭ സിസി

സെലസ്റ്റിയല്‍ ട്രോഫിയുടെ ആദ്യ ഘട്ടത്തിലെ രണ്ടാം സെമിയില്‍ വിജയം കരസ്ഥമാക്കി പ്രതിഭ സിസി. സ്വാന്റണ്‍സിനെതിരെ ആദ്യം ബാറ്റ് ചെയ്ത് 25 ഓവറില്‍ നിന്ന് 9 വിക്കറ്റ് നഷ്ടത്തില്‍ 136 റണ്‍സ് മാത്രമേ നേടിയുള്ളുവെങ്കിലും എതിരാളികളെ 21.2 ഓവറില്‍ 102 റണ്‍സിന് പുറത്താക്കി 34 റണ്‍സിന്റെ വിജയവുമായി ഫൈനലിലേക്ക് പ്രവേശിക്കുകയായിരുന്നു. ഫൈനലില്‍ എസ്ബിഐ എ ടീം ആണ് പ്രതിഭയുടെ എതിരാളികള്‍.

അമീര്‍ സീഷന്‍ കഴിഞ്ഞ മത്സരത്തിലെ പോലെ ഈ മത്സരത്തിലും തിളങ്ങിയെങ്കിലും മറ്റു താരങ്ങളില്‍ നിന്ന് വേണ്ടത്ര പിന്തുണ സീഷന് ലഭിച്ചില്ല. 51 റണ്‍സ് നേടിയ താരം റണ്ണൗട്ടായതോടെ ടീമിന്റെ പതനം പൂര്‍ത്തിയാകുകയായിരുന്നു. ഫര്‍ദീന്‍ റഫീക്ക് 21 റണ്‍സ് നേടി. പ്രതിഭയ്ക്കായി ഷറഫുദ്ദീന്‍ നാലും മിഥുന്‍ 3 വിക്കറ്റും നേടിയാണ് സ്വാന്റണ്‍സിനെ തളച്ചത്.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത പ്രതിഭയ്ക്കായി ശ്രീനാഥ് 32 റണ്‍സുമായി ടോപ് സ്കോറര്‍ ആയി. രഞ്ജിത്ത്(29), വിഷ്ണു വിനോദ്(24), ഷറഫുദ്ദീന്‍(22) എന്നിവരും ശ്രദ്ധേയമായ പ്രകടനം പുറത്തെടുത്തു. സ്വാന്റണ്‍സിന് വേണ്ടി ഹരികൃഷ്ണനും ഷഹിന്‍ഷായും മൂന്ന് വീതം വിക്കറ്റ് നേടിയപ്പോള്‍ റിബിന്‍ വര്‍ഗ്ഗീസിന് രണ്ട് വിക്കറ്റ് ലഭിച്ചു.

അമീര്‍ സീഷന് ശതകം, 108 റണ്‍സിന്റെ വമ്പന്‍ ജയവുമായി സ്വാന്റണ്‍സ്

സെലസ്റ്റിയല്‍ ട്രോഫിയില്‍ ബെനിക്സിന്റെ വിജയക്കുതിപ്പിന് അവസാനം കുറിച്ച് സ്വാന്റണ്‍സ്. അമീര്‍ സീഷന്‍ പുറത്താകാതെ 89 പന്തില്‍ നിന്ന് 113 റണ്‍സ് നേടി മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത സ്വാന്റണ്‍സ് സിസി 195 റണ്‍സാണ് 26 ഓവറില്‍ നിന്ന് 5 വിക്കറ്റ് നഷ്ടത്തില്‍ നേടിയത്. ടീമിനായി മറ്റൊരു ഓപ്പണര്‍ അഖിം റാഫേല്‍ 39 റണ്‍സ് നേടി. ബെനിക്സിന് വേണ്ടി ഷെഫിന്‍ 2 വിക്കറ്റ് നേടി. അമീര്‍ സീഷന്‍ 5 ഫോറും 7 സിക്സും അടക്കമാണ് തന്റെ 113 റണ്‍സ് നേടിയത്. അഖിം 3 സിക്സ് തന്റെ ഇന്നിംഗ്സില്‍ നേടി. ഒന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 10.5 ഓവറില്‍ 80 റണ്‍സാണ് അടിച്ച് കൂട്ടിയത്. അജിത്ത്(19) ആണ് ടീമിന്റെ മറ്റൊരു സ്കോറര്‍.

മറുപടി ബാറ്റിംഗിനിറങ്ങിയ ബെനിക്സിന് ആദ്യ ഓവറില്‍ തന്നെ ഓപ്പണര്‍ അഭിലാഷിനെ നഷ്ടമായി. പിന്നീട് കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തി സ്വാന്റണ്‍സ് മത്സരത്തില്‍ പിടിമുറുക്കുകയായിരുന്നു. 21.1 ഓവറില്‍ 87 റണ്‍സിന് ബെനിക്സ് ഓള്‍ഔട്ട് ആയപ്പോള്‍ 108 റണ്‍സിന്റെ വിജയമാണ് സ്വാന്റണ്‍സ് സിസി സ്വന്തമാക്കിയത്. 32 റണ്‍സ് നേടിയ രഞ്ജിത്ത് ആണ് ബെനിക്സിന്റെ ടോപ് സ്കോറര്‍.

സ്വാന്റണ്‍സിനായി ബൗളിംഗില്‍ ഷാഹിന്‍ഷാ മൂന്ന് വിക്കറ്റ് നേടി തിളങ്ങി.

സ്വാന്റണ്‍സിനു 54 റണ്‍സ് വിജയം

സെലസ്റ്റ്യല്‍ ട്രോഫിയില്‍ ഇന്ന് നടന്ന രണ്ടാം മത്സരത്തില്‍ സ്വാന്റണ്‍സിനു 54 റണ്‍സ് വിജയം. ആദ്യം ബാറ്റ് ചെയ്ത സ്വാന്റണ്‍സ് 27 ഓവറില്‍ 147 റണ്‍സിനു പുറത്തായപ്പോള്‍ ടീം സ്റ്റാര്‍വാര്‍സ് സിസി കുണ്ടറയെ 93 റണ്‍സിനു പുറത്താക്കി വിജയം കുറിയ്ക്കുകയായിരുന്നു. 56 റണ്‍സ് നേടി ഫര്‍ദീന് റഫീക്ക് സ്വാന്റണ്‍സിന്റെ ടോപ് സ്കോറര്‍ ആയപ്പോള്‍ ആര്യന്‍ കാത്തുരിയ 30 റണ്‍സ് നേടി പുറത്താകാതെ നിന്നു. 4 വിക്കറ്റ് നേടിയ സനീര്‍ എ സലാമും 3 വിക്കറ്റുമായി പ്രവീണ്‍ രാജുവും സ്റ്റാര്‍വാര്‍സിനു വേണ്ടി ബൗളിംഗില്‍ തിളങ്ങി.

മറുപടി ബാറ്റിംഗിനിറങ്ങിയ സ്റ്റാര്‍വാര്‍സിനെ പികെ വിഷ്ണുവും അമീര്‍ സീഷനും 4 വീതം വിക്കറ്റുമായി എറിഞ്ഞിടുകയായിരുന്നു. 29 റണ്‍സ് നേടിയ അനന്ദുവും 22 റണ്‍സ് നേടിയ സനീര്‍ എ സലാമുമാണ് സ്റ്റാര്‍വാര്‍സിനു വേണ്ടി റണ്‍സ് കണ്ടെത്തിയ താരങ്ങള്‍. മറ്റാര്‍ക്കും തന്നെ കാര്യമായ സംഭാവനകള്‍ ടീമിനു നല്‍കാനാകാതെ വന്നപ്പോള്‍ സ്റ്റാര്‍വാര്‍സ് 22.3 ഓവറില്‍ 93 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു.

6 ഓവറില്‍ 16 റണ്‍സ് മാത്രം വിട്ട് നല്‍കിയാണ് വിഷ്ണു തന്റെ നാല് വിക്കറ്റുകള്‍ സ്വന്തമാക്കിയത്. പ്രകടനത്തിനു താരത്തെ കളിയിലെ താരമായും തിരഞ്ഞെടുത്തു.

സ്വാന്റണ്‍സിനു തോല്‍വി, മാസ്റ്റേഴ്സ് റോയല്‍ സെഞ്ചൂറിയണ്‍ ബി ടീം സെമിയില്‍

സ്വാന്റണ്‍സ് സിസിയ്ക്കെതിരെ നാല് വിക്കറ്റ് ജയം സ്വന്തമാക്കി മാസ്റ്റേഴ്സ് റോയല്‍ സെഞ്ചൂറിയണ്‍ ബി ടീം സെലസ്റ്റിയല്‍ ട്രോഫി സെമിയില്‍. ഇന്ന് നടന്ന മത്സരത്തില്‍ മാസ്റ്റേഴ്സ് റോയല്‍ സെഞ്ചൂറിയണ്‍ ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ശ്യാമിന്റെ ബൗളിംഗ് മികവിനൊപ്പം എബിന്‍ വര്‍ഗീസും അനന്തുവും ഒപ്പം കൂടിയപ്പോള്‍ മാസ്റ്റേഴ്സ് റോയല്‍ സെഞ്ചൂറിയണ്‍ സ്വാന്റണ്‍സിനെ 93 ഓവറില്‍ ഓള്‍ഔട്ട് ആക്കി.

22.2 ഓവര്‍ മാത്രം ക്രീസില്‍ നിലയുറപ്പിച്ച സ്വാന്റണ്‍സ് ബാറ്റ്സ്മാന്മാരില്‍ മുഹമ്മദ് ആദില്‍ 25 റണ്‍സുമായി ടോപ് സ്കോറര്‍ ആയി. ഫര്‍ദീന്‍ റഫീക് 21 റണ്‍സ് നേടി. ശ്യാം മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ എബിന്‍ വര്‍ഗീസും അനന്തുവും രണ്ട് വതം വിക്കറ്റ് നേടി. ആദിത്യ മോഹന്‍, ശിവരാജ് എന്നിവരും വിക്കറ്റ് പട്ടികയില്‍ ഇടം പിടിച്ചു.

എംആര്‍സിയുടെയും തുടക്കം മോശമായിരുന്നുവെങ്കിലും അശ്വിന്‍ ആനന്ദ്(47), അഭിരാം(22) എന്നിവരുടെ ഇന്നിംഗ്സുകള്‍ ടീമിനെ വിജയത്തിലെത്തിക്കുവാന്‍ നിര്‍ണ്ണായകമാകുകുയായിരുന്നു. 20.5 ഓവറില്‍ 6 വിക്കറ്റുകളുടെ നഷ്ടത്തിലാണ് മത്സരം വിജയിച്ച് എംആര്‍സി ബി ടീം സെമി യോഗ്യത നേടിയത്. അശ്വിന്‍ ആനന്ദ് ആണ് കളിയിലെ താരം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version