പരിക്ക് ഇല്ല, ക്ഷീണം മാത്രമാണെന്ന് സൂര്യകുമാർ

ഇന്ന് സൺറൈസേഴ്സിന് എതിരെ വിജയശില്പി ആയ സൂര്യകുമാർ ബാറ്റു ചെയ്യുമ്പോൾ വേദന സഹിച്ചു കൊണ്ടായിരുന്നു ബാറ്റു ചെയ്തത്. ഇത് ഇന്ത്യൻ ക്രിക്കറ്റ് പ്രേമികളിൽ ആശങ്ക ഉണ്ടാക്കിയിരുന്നു. ആകെ ഒരു മാസത്തിൽ താഴെ മാത്രം ലോകകപ്പിന് ഇരിക്കെ ഒരു പരിക്ക് ഇന്ത്യൻ ക്രിക്കറ്റ് ടീമിന് താങ്ങാൻ ആവുന്നതല്ല. എന്നാൽ ഇന്ന് മത്സര ശേഷം സംസാരിച്ച സൂര്യകുമാർ പരിക്ക് ഒന്നും തനിക്ക് ഇല്ല എന്നും ക്ഷീണം മാത്രമാണെന്നും പറഞ്ഞു.

“ഒരുപാട് നാളുകൾക്ക് ശേഷമാണ് ഞാൻ 20 ഓവർ ഫീൽഡ് ചെയ്യുകയും 18 ഓവർ ബാറ്റ് ചെയ്യുകയും ചെയ്തത്, താൻ ക്ഷീണിതനായത് മാത്രമാണ്‌ വേറെ ആശങ്കകൾ വേണ്ട.” സൂര്യകുമാർ പരിക്കിനെ കുറിച്ച് പറഞ്ഞു.

ഞാൻ ബാറ്റ് ചെയ്യാൻ പോയപ്പോൾ, അവസാനം വരെ ബാറ്റ് ചെയ്യണം എന്ന് ഉറപ്പിച്ചതായിരുന്നു. ഞാൻ എൻ്റെ ക്രീസിലെ സമയം ആസ്വദിച്ചു. വാങ്കഡെയിൽ ധാരാളം ക്രിക്കറ്റ് ഞാൻ കളിച്ചിട്ടുണ്ട്. അത് സഹായകമായിം പന്ത് സീമിംഗ് നിർത്തിയപ്പോൾ, ഞാൻ നെറ്റ്സിൽ പരിശീലിക്കുന്ന എൻ്റെ എല്ലാ ഷോട്ടുകളും കളിച്ചു. സൂര്യകുമാർ പറഞ്ഞു.

ടി20 റാങ്കിംഗ്, ഒന്നാം സ്ഥാനം നിലനിർത്തി സൂര്യകുമാർ

ബുധനാഴ്ച അപ്‌ഡേറ്റ് ചെയ്ത ഐസിസി ടി20 ഐ റാങ്കിംഗിൽ സൂര്യകുമാർ യാദവ് ബാറ്റിംഗിൽ ഒന്നാമത് തുടരുന്നു. സൂര്യകുമാർ അവസാന കുറച്ച് കാലമായി ടി20 റാങ്കിംഗിൽ ഒന്നാം സ്ഥാനത്ത് നിൽക്കുകയാണ്‌. ന്യൂസിലൻഡിനെതിരായ ടി20 ഐ പരമ്പരയിൽ മെച്ചപ്പെട്ട പ്രകടനം കാഴ്ചവെച്ച ബാബർ അസം നാലാം സ്ഥാനത്തേക്ക് ഉയർന്നു.

പാകിസ്താൻ താരം മുഹമ്മദ് റിസുവാൻ മൂന്നാം സ്ഥാനത്ത് നിൽക്കുന്നു. ഇപ്പോൾ കെ കെ ആറിനായി തകർപ്പൻ പ്രകടനം കാഴ്ചവെക്കുന്ന ഫിൽ സാൾട്ട് ആണ് രണ്ടാം സ്ഥാനത്ത്. ഫിൽ സാൾട്ടിനെക്കാൾ 59 പോയിന്റ് സൂര്യകുമാറിന് കൂടുതൽ ഉണ്ട്. സൂര്യ 861 പോയിന്റിൽ ആണുള്ളത്. ഇന്ത്യയുടെ സൂര്യകുമാറും ജയ്സ്വാളും മാത്രമെ ആദ്യ 10ൽ ഉള്ളൂ. ജയ്സ്വാളിന് 714 പോയിന്റാണ് ഉള്ളത്.

ICC T20I BATTING RANKINGS
1. Suryakumar Yadav – 861
2. Phil Salt – 802
3. Mohammad Rizwan – 784
4. Babar Azam – 763
5. Aiden Markram – 755
6. Yashasvi Jaiswal – 714
7. Rilee Rossouw – 689
8. Jos Buttler – 680
9. Reeza Hendricks – 660
10. Dawid Malan – 657

എ ബി ഡിവില്ലിയേഴ്സിന്റെ ബെറ്റർ വേർഷൻ ആണ് സൂര്യകുമാർ എന്ന് ഹർഭജൻ സിംഗ്

എ ബി ഡിവില്ലിയേഴ്സിന്റെ ഒരു മെച്ചപ്പെട്ട പതിപ്പാണ് സൂര്യകുമാർ യാദവ് എന്ന് മുൻ ഇന്ത്യൻ ഓഫ് സ്പിന്നർ ഹർഭജൻ സിംഗ്. ഇന്നലെ ആർ സി ബിക്ക് എതിരെ 17 പന്തിൽ ഫിഫ്റ്റിയുമായി സൂര്യകുമാർ ഫോമിലേക്ക് തിരിച്ചെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഹർഭജന്റെ വാക്കുകൾ.

“സൂര്യകുമാറിനെപ്പോലെ ബൗളർമാർക്ക് മേൽ ആധിപത്യം പുലർത്തുന്ന ഒരാളെ ഞാൻ ഇതുവരെ കണ്ടിട്ടില്ല. അവിശ്വസനീയം. നിങ്ങൾ അവന് എവിടെയാണ് പന്തെറിയുക? ഞാൻ ഇപ്പോൾ ക്രിക്കറ്റ് കളിക്കാത്തതിൽ എനിക്ക് സന്തോഷമുണ്ട്.” ഹർഭജൻ പറഞ്ഞു.

“നിങ്ങൾ എറിയുന്ന ഓരോ പന്തിനും അവനുത്തരമുണ്ട്, അത് വൈഡ് യോർക്കറായാലും ബൗൺസറായാലും, അവന് സ്വീപ്പ്, പുൾ, അപ്പർ കട്ട് എന്നിവ കളിക്കാൻ കഴിയും, അവൻ വ്യത്യസ്തമായ ഒരു കളിക്കാരനാണ്, “ഹർഭജൻ പറഞ്ഞു

“സൂര്യകുമാർ മറ്റൊരു ലീഗിലാണ്. സൂര്യകുമാർ യാദവ് തിളങ്ങുമ്പോൾ ആർക്കും അവനെ അതിജീവിക്കാൻ കഴിയില്ല. അവിശ്വസനീയമായ കളിക്കാരനായിരുന്ന എബി ഡിവില്ലിയേഴ്സിനെ നമ്മൾ എല്ലാവരും കണ്ടിട്ടുണ്ട്. പക്ഷെ സൂര്യയെ കാണുമ്പോൾ എബി ഡി വില്ലിയേഴ്സിന്റെ ബെറ്റർ വേർഷൻ ആയാണ് എനിക്ക് തോന്നുന്നത്.” ഹർഭജൻ പറഞ്ഞു.

ബുമ്രയെ നെറ്റ്സിൽ നേരിടാറില്ല, നേരിട്ടാൽ ബാറ്റോ കാലോ തകരും – സൂര്യകുമാർ

ബുമ്ര ഞങ്ങളുടെ ടീമിലാണ് കളിക്കുന്നത് എന്നതിൽ താൻ സന്തോഷവാൻ ആണെന്ന് സൂര്യകുമാർ യാദവ്. ഇന്നലെ മുംബൈ ഇന്ത്യൻസിനായി 5 വിക്കറ്റ് നേടി കളിയിലെ താരമാകാൻ ബുമ്രക്ക് ആയിരുന്നു.

ബുമ്ര

ബുമ്രയെ പ്രശംസിച്ച സൂര്യകുമാർ യാദവ് കഴിഞ്ഞ രണ്ട് മൂന്ന് വർഷമായി നെറ്റ്‌സിൽ ബുംറയെ നേരിടാതിരുന്നത് ഭാഗ്യമായി കരുതുന്നു എന്നും പറഞ്ഞു.

“നെറ്റ്സിൽ ഞാൻ ബുമ്രയ്ക്ക് എതിരെ ബാറ്റ് ചെയ്തിട്ട് ഏകദേശം 2-3 വർഷമായി, കാരണം ബാറ്റു ചെയ്താൽ അവൻ ഒന്നുകിൽ എൻ്റെ ബാറ്റ് ഒടിക്കും അല്ലെങ്കിൽ എൻ്റെ കാൽ ഒടിക്കും,” സൂര്യകുമാർ പറഞ്ഞു.

സൂര്യകുമാർ യാദവ് ഇന്ന് മുംബൈ ഇന്ത്യൻസിന് ഒപ്പം ചേരും

ഐ പി എല്ലിൽ മുംബൈ ഇന്ത്യൻസിന് കരുത്ത് പകരാൻ സൂര്യകുമാർ യാദവ് എത്തുന്നു. താരം ഇന്ന് മുംബൈയുടെ ക്യാമ്പിൽ എത്തും. ഇന്ന് മുതൽ ടീമിനൊപ്പം പരിശീലനവും നടത്തും. താരത്തിന് എൻ സി എ ഫിറ്റ്നസ് ക്ലിയറൻസ് നൽകിയിരുന്നു. സൂര്യകുമാർ മുംബൈയുടെ അടുത്ത മത്സരത്തിൽ ടീമിൽ ഉണ്ടാകും എന്ന് ഉറപ്പാണ്. ഞായറാഴ്ച ഡെൽഹി ക്യാപിറ്റൽസിന് എതിരെ ആണ് മുംബൈ ഇനി ഇറങ്ങുന്നത്.

ആദ്യ മൂന്ന് മത്സരങ്ങളിലും സൂര്യകുമാർ പരിക്ക് കാരണം കളിച്ചിരുന്നില്ല. ഈ മൂന്ന് മത്സരങ്ങളിലും മുംബൈ ഇന്ത്യൻസ് പരാജയപ്പെടുകയും ചെയ്തു. സ്കൈ തിരികെയെത്തിന്നത് മുംബൈയുടെ ബാറ്റിംഗ് ശക്തമാക്കും.

2024 ജനുവരിയിൽ ശസ്ത്രക്രിയയ്ക്ക് ശേഷം ഇതുകരെ സ്കൈ ക്രിക്കറ്റ് കളിച്ചിട്ടില്ല. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഇന്ത്യയുടെ ടി20 ഐ പരമ്പരയ്ക്ക് ശേഷം സൂര്യകുമാർ യാദവ് ക്രിക്കറ്റ് കളിച്ചിട്ടില്ല. 2023 ഡിസംബർ 14-ന് ജോഹന്നാസ്ബർഗിൽ ഫീൽഡ് ചെയ്യുന്നതിനിടെ യാദവിൻ്റെ കണങ്കാലിന് പരിക്കേറ്റിരുന്നു. സ്‌പോർട്‌സ് ഹെർണിയക്ക് ആയും കണങ്കാലിനായും രണ്ട് ശസ്ത്രക്രിയക്ക് സ്കൈ വിധേയനായിരുന്നു.

സൂര്യകുമാർ തിരിച്ചെത്തി!! അടുത്ത മത്സരം മുതൽ മുംബൈക്ക് ആയി കളിക്കും

ഐ പി എല്ലിൽ മുംബൈ ഇന്ത്യൻസിന് ആശ്വാസ വാർത്ത. സൂര്യകുമാർ യാദവ് തിരിച്ചെത്തുന്നു. താരത്തിന് എൻ സി എ ഫിറ്റ്നസ് ക്ലിയറൻസ് നൽകിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇതോടെ സൂര്യകുമാർ മുംബൈയുടെ അടുത്ത മത്സരത്തിൽ ടീമിൽ ഉണ്ടാകും എന്ന് ഉറപ്പായി. ഞായറാഴ്ച ഡെൽഹി ക്യാപിറ്റൽസിന് എതിരെ ആണ് മുംബൈ ഇനി ഇറങ്ങുന്നത്.

ആദ്യ മൂന്ന് മത്സരങ്ങളിലും സൂര്യകുമാർ പരിക്ക് കാരണം കളിച്ചിരുന്നില്ല. ഈ മൂന്ന് മത്സരങ്ങളിലും മുംബൈ ഇന്ത്യൻസ് പരാജയപ്പെടുകയും ചെയ്തു. സ്കൈ തിരികെയെത്തിന്നത് മുംബൈയുടെ ബാറ്റിംഗ് ശക്തമാക്കും.

2024 ജനുവരിയിൽ ശസ്ത്രക്രിയയ്ക്ക് ശേഷം ഇതുകരെ സ്കൈ ക്രിക്കറ്റ് കളിച്ചിട്ടില്ല. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഇന്ത്യയുടെ ടി20 ഐ പരമ്പരയ്ക്ക് ശേഷം സൂര്യകുമാർ യാദവ് ക്രിക്കറ്റ് കളിച്ചിട്ടില്ല. 2023 ഡിസംബർ 14-ന് ജോഹന്നാസ്ബർഗിൽ ഫീൽഡ് ചെയ്യുന്നതിനിടെ യാദവിൻ്റെ കണങ്കാലിന് പരിക്കേറ്റിരുന്നു. സ്‌പോർട്‌സ് ഹെർണിയക്ക് ആയും കണങ്കാലിനായും രണ്ട് ശസ്ത്രക്രിയക്ക് സ്കൈ വിധേയനായിരുന്നു.

വലിയ ഷൂ ആണ് ഫിൽ ചെയ്യാനുള്ളത്, റുതുരാജിന് ആശംസ അറിയിച്ച് സൂര്യകുമാർ

ഐപിഎൽ 2024 ന് മുന്നോടിയായി പുതിയ ചെന്നൈ സൂപ്പർ കിംഗ്‌സ് ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ട റുതുരാജ് ഗെയ്‌ക്‌വാദിന് ആശംസകൾ നേർന്ന് സൂര്യകുമാർ യാദവ്. എംഎസ് ധോണിയിൽ നിന്ന് സിഎസ്കെയുടെ നായകസ്ഥാനം ഏറ്റെടുക്കുന്ന റുതുരാജിന് വലിയ ഷൂ ആണ് ഫിൽ ചെയ്യാൻ ഉള്ളത് എന്ന് സ്കൈ ഓർമ്മിപ്പിച്ചു.

സൂര്യകുമാർ തൻ്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം ഹാൻഡിൽ ഒരു സ്റ്റോറിയിലൂടെ ആണ് റുതുരാജിനെ ആശംസിച്ചത്.

“വലിയ ഷൂസ് ആണ് ഫിൽ ചെയ്യാനുള്ളത് എന്ന വസ്തുത നിഷേധിക്കാനാവില്ല. എന്നാൽ നിങ്ങളുടെ ശാന്തവും ശാന്തമായ സ്വഭാവവും ശൈലിയും കൊണ്ട് നിങ്ങൾ ഈ ടീമിൻ്റെ പാരമ്പര്യത്തെ സ്റ്റൈലായി മുന്നോട്ട് കൊണ്ടുപോകുമെന്ന് എനിക്ക് ഉറപ്പുണ്ട്. നിങ്ങൾക്ക് എല്ലാ സ്നേഹവും ഭാഗ്യവും നേരുന്നു” സൂര്യകുമാർ തൻ്റെ സ്റ്റോറിയിൽ കുറിച്ചു. .

സൂര്യകുമാർ യാദവിന് ഫിറ്റ്നസ് ക്ലിയറൻസ് കിട്ടിയില്ല, IPL ആദ്യ മത്സരം നഷ്ടമാകും

ഐ പി എല്ലിൽ സൂര്യകുമാർ യാദവ് ആദ്യ മത്സരത്തിൽ ഉണ്ടാകില്ല. താരം ബാറ്റിങ് പുനരാരംഭിച്ചു എങ്കിലും മുംബൈ ഇന്ത്യൻസിന്റെ ആദ്യ രണ്ട് മത്സരങ്ങൾ കളിക്കാൻ സൂര്യകുമാറിന് ആകില്ല എന്നാണ് റിപ്പോർട്ടുകൾ. ഇന്ന് എൻ സി എയിൽ നടന്ന ഫിറ്റ്നസ് ടെസ്റ്റിൽ സൂര്യകുമാർ പരാജയപ്പെട്ടു. മാർച്ച് 24ന് ഗുജറാത്ത് ടൈറ്റൻസിന് എതിരെയാണ് മുംബൈ ഇന്ത്യൻസിന്റെ ആദ്യ മത്സരം. ആ മത്സരം നഷ്ടമാകും എന്ന് ഉറപ്പായി.

27ആം തീയതി നടക്കുന്ന സൺ റൈസേഴ്സ് ഹൈദരാബാദിന് എതിരായ മത്സരവും സൂര്യക്ക് നഷ്ടമാകും എന്നാണ് സൂചന. ഈ ആഴ്ച ഒരു ഫിറ്റ്നസ് ടെസ്റ്റ് കൂടെ നടക്കും.

2024 ജനുവരിയിൽ ശസ്ത്രക്രിയയ്ക്ക് ശേഷം ഇതുകരെ സ്കൈ ക്രിക്കറ്റ് കളിച്ചിട്ടില്ല. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഇന്ത്യയുടെ ടി20 ഐ പരമ്പരയ്ക്ക് ശേഷം സൂര്യകുമാർ യാദവ് ക്രിക്കറ്റ് കളിച്ചിട്ടില്ല. 2023 ഡിസംബർ 14-ന് ജോഹന്നാസ്ബർഗിൽ ഫീൽഡ് ചെയ്യുന്നതിനിടെ യാദവിൻ്റെ കണങ്കാലിന് പരിക്കേറ്റിരുന്നു. സ്‌പോർട്‌സ് ഹെർണിയക്ക് ആയും കണങ്കാലിനായും രണ്ട് ശസ്ത്രക്രിയക്ക് സ്കൈ വിധേയനായിരുന്നു.

സൂര്യകുമാർ മുംബൈ ഇന്ത്യൻസിന്റെ ആദ്യ 2 മത്സരങ്ങൾ കളിക്കില്ല

ഐ പി എല്ലിന് മുമ്പ് സൂര്യകുമാർ ഫിറ്റ്നസ് വീണ്ടെടുക്കില്ല. താരം ബാറ്റിങ് പുനരാരംഭിച്ചു എങ്കിലും മുംബൈ ഇന്ത്യൻസിന്റെ ആദ്യ രണ്ട് മത്സരങ്ങൾ കളിക്കാൻ സൂര്യകുമാറിന് ആകില്ല എന്നാണ് റിപ്പോർട്ടുകൾ. മാർച്ച് 24ന് ഗുജറാത്ത് ടൈറ്റൻസിന് എതിരെയാണ് മുംബൈ ഇന്ത്യൻസിന്റെ ആദ്യ മത്സരം. ആ മത്സരവും 27ആം തീയതി നടക്കുന്ന സൺ റൈസേഴ്സ് ഹൈദരാബാദിന് എതിരായ മത്സരവും സൂര്യക്ക് നഷ്ടമാകും.

2024 ജനുവരിയിൽ ശസ്ത്രക്രിയയ്ക്ക് ശേഷം ഇതുകരെ സ്കൈ ക്രിക്കറ്റ് കളിച്ചിട്ടില്ല. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഇന്ത്യയുടെ ടി20 ഐ പരമ്പരയ്ക്ക് ശേഷം സൂര്യകുമാർ യാദവ് ക്രിക്കറ്റ് കളിച്ചിട്ടില്ല. 2023 ഡിസംബർ 14-ന് ജോഹന്നാസ്ബർഗിൽ ഫീൽഡ് ചെയ്യുന്നതിനിടെ യാദവിൻ്റെ കണങ്കാലിന് പരിക്കേറ്റിരുന്നു. സ്‌പോർട്‌സ് ഹെർണിയക്ക് ആയും കണങ്കാലിനായും രണ്ട് ശസ്ത്രക്രിയക്ക് സ്കൈ വിധേയനായിരുന്നു..

സൂര്യകുമാർ ബാറ്റിംഗ് പുനരാരംഭിച്ചു, ഐ പി എൽ കളിക്കാൻ തയ്യാറാകുന്നു

ഐ പി എല്ലിന് മുമ്പ് സൂര്യകുമാർ ഫിറ്റ്നസ് വീണ്ടെടുക്കും. താരം ബാറ്റിങ് പുനരാരംഭിച്ചതായി തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ സൂര്യകുമാർ അറിയിച്ചു.

2024 ജനുവരിയിൽ ശസ്ത്രക്രിയയ്ക്ക് ശേഷം ഇതാദ്യമായാണ് മുംബൈ ഇന്ത്യൻസിൻ്റെ ബാറ്റിംഗ് താരം സൂര്യകുമാർ യാദവ് ബാറ്റ് ചെയ്യുന്നത്. ഇന്ത്യൻ പ്രീമിയർ ലീഗ് 2024 സീസണിന് മുന്നോടിയായി മുംബൈ ഇന്ത്യൻസിന് വലിയ ഊർജ്ജമാകും ഈ വാർത്ത.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഇന്ത്യയുടെ ടി20 ഐ പരമ്പരയ്ക്ക് ശേഷം സൂര്യകുമാർ യാദവ് ക്രിക്കറ്റ് കളിച്ചിട്ടില്ല. 2023 ഡിസംബർ 14-ന് ജോഹന്നാസ്ബർഗിൽ ഫീൽഡ് ചെയ്യുന്നതിനിടെ യാദവിൻ്റെ കണങ്കാലിന് പരിക്കേറ്റിരുന്നു. സ്‌പോർട്‌സ് ഹെർണിയക്ക് ആയും കണങ്കാലിനായും രണ്ട് ശസ്ത്രക്രിയക്ക് സ്കൈ വിധേയനായിരുന്നു.

ഐ പി എല്ലിൽ ആദ്യ മത്സരം മുതൽ സൂര്യകുമാർ മുംബൈ ഇന്ത്യൻസിനൊപ്പം ഉണ്ടാകും എന്ന് പ്രതീക്ഷിക്കപ്പെടുന്നു.

സൂര്യകുമാർ ഐ പി എല്ലിൽ തിരിച്ചെത്തും

ഇന്ത്യയുടെ ടി20 ബാറ്റർ സൂര്യകുമാർ യാദവ് ഐ പി എല്ലിന് മുമ്പ് തിരികെയെത്തും എന്ന് റിപ്പോർട്ടുകൾ. മുംബൈ ഇന്ത്യൻസ് ബാറ്റർ ഇന്ന് ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ പരിക്കിൽ നിന്ന് തിരിച്ചുവരുന്നതിന്ദ് കുറിച്ചുള്ള അപ്‌ഡേറ്റ് നൽകി.

30 കാരനായ താരം തൻ്റെ തിരിച്ചുവരവ് യാത്ര ഒരു വീഡിയോയിലൂടെ ആരാധകർക്ക് കാണിച്ചു തന്നു. ശസ്ത്രക്രിയ കഴിഞ്ഞതിനാൽ അവസാന മാസങ്ങളിൽ താരം ഇന്ത്യൻ ടീമിനൊപ്പം ഉണ്ടായിരുന്നില്ല. ഇപ്പോൾ ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ ആണ് സൂര്യകുമാർ പരിശീലനം നടത്തുന്നത്.

ഐപിഎൽ 2024 ന് മുമ്പ് സ്കൈ തിരികെയെത്തും എന്ന് പ്രതീക്ഷിക്കപ്പെടുന്നു. സ്‌പോർട്‌സ് ഹെർണിയക്ക് ആയും പിറകെ കാലിനേറ്റ പരിക്കിനും ആയി രണ്ട് ശസ്ത്രക്രിയകൾക്ക് സൂര്യകുമാർ വിധേയനായിരുന്നു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഇന്ത്യയുടെ ടി20 ഐ പരമ്പരയ്‌ക്കിടെയിൽ ആയിരുന്നു സൂര്യകുമാറിന് പരിക്കേറ്റത്. അന്ന് മുതൽ താരം കളിച്ചിട്ടില്ല.

സൂര്യകുമാർ യാദവ് ഐ പി എല്ലിൽ തിരിച്ചുവരും, അതുവരെ പുറത്ത്

സൂര്യകുമാർ യാദവ് ഇനി ഐ പി എല്ലിൽ മാത്രമെ തിരിച്ചുവരികയുള്ളൂ. കണങ്കാലിനേറ്റ പരിക്ക് മൂലം അഫ്ഗാനിസ്ഥാനെതിരെ നടക്കാനിരിക്കുന്ന ടി20 ഐ പരമ്പര നഷ്ടമാകുന്ന ഇന്ത്യയുടെ ബാറ്റർക്ക് ഹെർണിയ ശസ്ത്രക്രിയ കൂടെ പിറകെ നടക്കും. അതിനാൽ ഐ പി എൽ വരെ താരം പുറത്താകും. ജർമ്മനിയിൽ വെച്ചാകും ശസ്ത്രക്രിയ നടക്കുക.

ഇപ്പോൾ ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ അദ്ദേഹം വിശ്രമത്തിലാണ്. രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ, ശസ്ത്രക്രിയയ്ക്കായി അദ്ദേഹം ജർമ്മനിയിലെ മ്യൂണിക്കിലേക്ക് പറക്കും. ഈ സീസണിൽ രഞ്ജി ട്രോഫിയിലും അദ്ദേഹം കളിക്കില്ല. ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിന്റെ പ്രാരംഭ മത്സരങ്ങളും അദ്ദേഹത്തിന് നഷ്ടമാകാൻ സാധ്യതയുണ്ട് എന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

Exit mobile version