ഐ എസ് എൽ സൂര്യ മൂവീസിൽ കാണാം, മലയാളം കമന്ററിയും

ഐ എസ് എൽ ഇത്തവണ സൂര്യ മൂവീസിൽ കാണാം. മലയളി പ്രേക്ഷകർക്ക് ആശ്വാസ വാർത്തയാകും ഇത്. സ്റ്റാറിന്റെ ഐ എസ് എൽ ടെലികാസ്റ്റ് അവകാശം കഴിഞ്ഞ സീസൺ അവസാനത്തോടെ അവസാനിച്ചിരുന്നു. Sports 18ഉം ജിയോ സിനിമയും ഈ സീസൺ മുതൽ ഐ എസ് എൽ ടെലിക്കാസ്റ്റ് ചെയ്യും എന്ന് പ്രഖ്യാപനം ഉണ്ടായിരുന്നു. എന്നാൽ മലയാളത്തിൽ ഏത് ചാനൽ ആകും ടെലികാസ്റ്റ് ചെയ്യുക എന്ന് വ്യക്തത ഉണ്ടായിരുന്നില്ല.

കഴിഞ്ഞ സീസൺ വരെ ഏഷ്യാനെറ്റ് മൂവീസ് മലയാളം കമന്ററിയോടെ കളി ടെലികാസ്റ്റ് ചെയ്തിരുന്നു. മലയാളികൾ ഏറെ ആശ്രയിച്ചതും ഏഷ്യാനെറ്റ് മൂവീസിനെ ആയിരുന്നു. സൂര്യമൂവീസും മലയാളം കമന്ററിയിൽ ആകും ഐ എസ് എൽ ടെലികാസ്റ്റ് ചെയ്യുക. സെപ്റ്റംബർ 21ന് കേരള ബ്ലാസ്റ്റേഴ്സും ബെംഗളൂരു എഫ് സിയും തമ്മിലുള്ള മത്സരത്തോടെയാകും ഐ എസ് എൽ സീസൺ ആരംഭിക്കുക.

Exit mobile version