ന്യൂസിലാണ്ട് ടൂറിനുള്ള ടീം പ്രഖ്യാപിച്ചു, ശ്രീലങ്കന്‍ ടെസ്റ്റ് ടീമിനു പുതിയ ഉപ നായകന്‍

ന്യൂസിലാണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പരയ്ക്കുള്ള 17 അംഗ സ്ക്വാഡിനെ പ്രഖ്യാപിച്ച് ശ്രീലങ്ക. വെല്ലിംഗ്ടണിലും ക്രൈസ്റ്റ്ചര്‍ച്ചിലുമായി രണ്ട് ടെസ്റ്റുകളാണ് ശ്രീലങ്ക കളിയ്ക്കുന്നത്. അവയില്‍ ആദ്യത്തേത് ഡിസംബര്‍ 15നു ആരംഭിയ്ക്കും. ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പരയില്‍ നാട്ടില്‍ 3-0നു കീഴടങ്ങിയ ശ്രീലങ്ക സുരംഗ ലക്മലിനെ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് മാറ്റി ദിമുത് കരുണാരത്നേയെ ആ സ്ഥാനത്തേക്ക് നിയമിക്കുകും ചെയ്തു.

ശ്രീലങ്ക: ദിനേശ് ചന്ദിമല്‍, ദിമുത് കരുണാരത്നേ, കുശല്‍ മെന്‍ഡിസ്, ധനന്‍ജയ ഡി സില്‍വ, ആഞ്ചലോ മാത്യൂസ്, റോഷെന്‍ സില്‍വ, നിരോഷന്‍ ഡിക്ക്വെല്ല, ധനുഷ്ക ഗുണതിലക, ലഹിരു തിരിമന്നേ, സദീര സമരവിക്രമ, ദില്‍രുവന്‍ പെരേര, ലക്ഷന്‍ സണ്ടകന്‍, സുരംഗ ലക്മല്‍, നുവാന്‍ പ്രദീപ്, കസുന്‍ രജിത, ലഹിരു കുമര, ദുഷ്മന്ത ചമീര

ചെറിയ പിഴവുകള്‍, വലിയ വില: സുരംഗ ലക്മല്‍

ഇംഗ്ലണ്ടിനെതിരെ വൈറ്റ് വാഷ് പരമ്പര തോല്‍വിയ്ക്ക് ശേഷം തങ്ങളുടെ തോല്‍വിയുടെ കാരണങ്ങള്‍ വ്യക്തമാക്കി ലങ്കന്‍ നായകന്‍ സുരംഗ ലക്മല്‍. ഇംഗ്ലണ്ടിനെതിരെ 42 റണ്‍സിനാണ് തോല്‍വിയെങ്കിലും അവസാന വിക്കറ്റില്‍ മലിന്‍ഡ പുഷ്പകുമാരയും(42)-സുരംഗ ലക്മലും(11) ചേര്‍ന്ന് 58 റണ്‍സ് നേടി പൊരുതി നോക്കിയ ശേഷമാണ് ലങ്ക അടിയറവ് പറഞ്ഞത്. ലക്മലിനെ വിക്കറ്റിനു മുന്നില്‍ കുടുക്കിയാണ് ജാക്ക് ലീഷ് ഇംഗ്ലണ്ടിന്റെ വിജയമാഘോഷിച്ചത്. നേരത്തെ കുശല്‍ മെന്‍ഡിസും റോഷെന്‍ സില്‍വയും ഇംഗ്ലണ്ടിനെ ഏറെ നേരം ബുദ്ധിമുട്ടിച്ചിരുന്നു.

ചെറിയ പിഴവുകള്‍ മത്സരത്തില്‍ സംഭവിച്ചതിനാലാണ് ടീമിനു വലിയ വില കൊടുക്കേണ്ടി വന്നതെന്നാണ് ലക്മല്‍ പറഞ്ഞത്. ആദ്യ ഇന്നിംഗ്സില്‍ ബെന്‍ സ്റ്റോക്സിനു രണ്ട് തവണ നോ ബോളില്‍ ലൈഫ് ലഭിച്ചതും. നാലാം ദിവസം കുശല്‍ മെന്‍ഡിസിന്റെ റണ്ണൗട്ടുമെല്ലാമാവും സുരംഗ ലക്മല്‍ പറഞ്ഞ ചെറിയ പിഴവുകള്‍.

താന്‍ പ്രതീക്ഷിച്ച പോലെ ഇരു ടീമുകളും ഒപ്പത്തിനൊപ്പം ടെസ്റ്റില്‍ പോരാടി എന്ന് പറഞ്ഞ ലക്മല്‍ ഈ പിഴവുകളില്‍ നിന്ന് ടീം പാഠം ഉള്‍ക്കൊള്ളുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അഭിപ്രായപ്പെട്ടു. ടീമില്‍ ഏവരും മികച്ച ശ്രമങ്ങള്‍ തന്നെയാണ് പുറത്തെടുത്തതെന്നും ലങ്കന്‍ നായകന്‍ പറഞ്ഞു. ശ്രീലങ്കന്‍ നായകനായി സുരംഗ ലക്മലിന്റെ ആദ്യത്തെ തോല്‍വിയാണ് ഇത്.

മഴയില്‍ കുതിരാത്ത ആവേശപ്പോര്, 3 റണ്‍സ് ജയം ശ്രീലങ്കയ്ക്ക്

മഴ പലതവണ രസംകൊല്ലിയായി എത്തിയ മത്സരത്തില്‍ 3 റണ്‍സിന്റെ ജയം സ്വന്തമാക്കി ശ്രീലങ്ക.  പരമ്പരയിലെ ആദ്യം ജയമാണ് ശ്രീലങ്കയുടേത്. ഒരു ഘട്ടത്തില്‍ ദക്ഷിണാഫ്രിക്ക ജയത്തിലേക്ക് നീങ്ങുമെന്ന സ്ഥിതിയില്‍ നിന്നാണ് അവസാന ഓവറുകളില്‍ ജയം ശ്രീലങ്ക പിടിച്ചെടുത്തത്. 7 പന്ത് ശേഷിക്കെ കേശവ് മഹാരാജും ഡേവിഡ് മില്ലറും ടീമിനെ വിജയിപ്പിക്കുവാന്‍ എട്ട് റണ്‍സ് മാത്രം മതിയെന്ന സ്ഥിതിയില്‍ നിന്നാണ് മഹാരാജിനെയും മില്ലറെയും പുറത്താക്കി ശ്രീലങ്ക ശക്തമായ തിരിച്ചുവരവ് നടത്തിയത്.

39 ഓവറായി ചുരുക്കിയ മത്സരത്തില്‍ ശ്രീലങ്കന്‍ ഇന്നിംഗ്സിനു ശേഷം മഴ വീണ്ടും വില്ലനായി എത്തിയപ്പോള്‍ മത്സരം വീണ്ടും 21 ഓവറായി ചുരുക്കുകയായിരുന്നു. ലക്ഷ്യം 21 ഓവറില്‍ നിന്ന് 191 റണ്‍സ്. ഹാഷിം അംല(40), ജീന്‍ പോള്‍ ഡുമിനി(23), ക്വിന്റണ്‍ ഡിക്കോക്ക്(23) എന്നിവരുടെ ബാറ്റിംഗ് മികവില്‍ അവസാന മൂന്നോവറില്‍ ലക്ഷ്യം 24 റണ്‍സാക്കി ദക്ഷിണാഫ്രിക്ക കുറച്ച് കൊണ്ടുവന്നുവെങ്കിലും കൈവശമുണ്ടായിരുന്നത് 3 വിക്കറ്റ് മാത്രം.

എട്ടാം വിക്കറ്റില്‍ 28 റണ്‍സ് കൂട്ടുകെട്ട് നേടിയ ഡേവിഡ് മില്ലര്‍-കേശവ് മഹാരാജ് കൂട്ടുകെട്ട് ദക്ഷിണാഫ്രിക്കയെ പരമ്പരയിലെ നാലാം ജയത്തിനു അരികിലേക്ക് നയിക്കുകയായിരുന്നു. കേശവ് മഹാരാജ് 17 റണ്‍സാണ് നേടിയത്. ലക്ഷ്യം 7 പന്തില്‍ എട്ടാക്കി ബൗണ്ടറിയലൂടെ മാറ്റിയ ശേഷം ഓവറിന്റെ അവസാന പന്തില്‍ കേശവ് മഹാരാജ് പുറത്തായപ്പോള്‍ ദക്ഷിണാഫ്രിക്കന്‍ ക്യാമ്പില്‍ വീണ്ടും ആശങ്ക പരത്തി. ഓവറിന്റെ അവസാന പന്തില്‍ തിസാര പെരേരയാണ് കേശവ് മഹാരാജിനെ പുറത്താക്കിയത്.

അവസാന ഓവറില്‍ വിജയിക്കുവാന്‍ 8 റണ്‍സ് വേണമെന്നിരിക്കെ സുരംഗ ലക്മല്‍ എറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്തില്‍ റണ്ണെടുക്കാന്‍ കഴിയാതെ വന്ന മില്ലര്‍ തൊട്ടടുത്ത പന്തില്‍ പുറത്തായതോടു കൂടി ദക്ഷിണാഫ്രിക്കയ്ക്ക് കാര്യങ്ങള്‍ ദുര്‍ഘടമായി. അവസാന പന്തുകളില്‍ റണ്‍സ് കണ്ടെത്താന്‍ സാധിക്കാതെ വന്നപ്പോള്‍ ദക്ഷിണാഫ്രിക്കയുടെ ഇന്നിംഗ്സ് 21 ഓവറില്‍ 187 റണ്‍സില്‍ അവസാനിച്ചു. 9 വിക്കറ്റുകളാണ് ടീമിനു നഷ്ടമായത്.

ശ്രീലങ്കയ്ക്കായി സുരംഗ ലക്മല്‍ മൂന്നും തിസാര പെരേര 2 വിക്കറ്റും നേടി. നേരത്തെ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 306 റണ്‍സാണ് 39 ഓവറില്‍ നിന്ന് 7 വിക്കറ്റ് നഷ്ടത്തില്‍ നേടിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഗോളില്‍ ശ്രീലങ്കന്‍ പടയോട്ടം, ദക്ഷിണാഫ്രിക്കയെ 126 റണ്‍സിനു ഓള്‍ഔട്ട് ആക്കി ആതിഥേയര്‍

ഗോള്‍ ടെസ്റ്റില്‍ ശ്രീലങ്കയുടെ തേരോട്ടം. 287 റണ്‍സിനു ഓള്‍ഔട്ട് ആയ ശേഷം ലങ്ക ദക്ഷിണാഫ്രിക്കയെ 126 റണ്‍സിനു പുറത്താക്കി ശക്തമായ തിരിച്ചുവരവാണ് മത്സരത്തില്‍ നടത്തിയിരിക്കുന്നത്. രണ്ടാം ദിവസം ചായയ്ക്കായി ടീമുകള്‍ പിരിയുമ്പോള്‍ ശ്രീലങ്ക രണ്ടാം ഇന്നിംഗ്സില്‍ 25/0 എന്ന നിലയിലാണ്. ദിമുത് കരുണാരത്നേ(15*), ധനുഷ്ക ഗുണതിലക(10*) എന്നിവരാണ് ക്രീസില്‍.

ദില്‍രുവന്‍ പെരേര, രംഗന ഹെരാത്ത്, സുരംഗ ലക്മല്‍ എന്നിവരുടെ ബൗളിംഗിനു മുന്നില്‍ ചൂളിപ്പോയ ദക്ഷിണാഫ്രിക്കന്‍ ബാറ്റിംഗ് നിര 54.3 ഓവറില്‍ ഓള്‍ഔട്ട് ആവുകയായിരുന്നു. 49 റണ്‍സുമായി ഫാഫ് ഡു പ്ലെസിയാണ് ദക്ഷിണാഫ്രിക്കന്‍ നിരയില്‍ ടോപ് സ്കോറര്‍ ആയത്.

ദില്‍രുവന്‍ പെരേര നാല് വിക്കറ്റും സുരംഗ ലക്മല്‍ മൂന്ന് വിക്കറ്റും നേടിയപ്പോള്‍ രംഗന ഹെരാത്തിനെയാണ് രണ്ട് വിക്കറ്റ്. ഇന്നിംഗ്സിലെ ശേഷിച്ച വിക്കറ്റ് ലക്ഷന്‍ സണ്ടകന്‍ നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ദക്ഷിണാഫ്രിക്കയ്ക്കെതിരെ ലക്മല്‍ തന്നെ ലങ്കയെ നയിക്കും

ദക്ഷിണാഫ്രിക്കയ്ക്കെതിരെ ജൂലൈ 12നു ആരംഭിക്കുന്ന ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ശ്രീലങ്കയെ സുരംഗ ലക്മല്‍ തന്നെ നയിക്കും. വിന്‍ഡീസില്‍ നടന്ന സംഭവപരമ്പരകളുടെ തുടര്‍ച്ചയായി രണ്ട് മത്സരങ്ങളില്‍ നിന്ന് ദിനേശ് ചന്ദിമലിനു വിലക്ക് ലഭിച്ചതാണ് ലക്മലിനു ഒരവസരം കൂടി ലഭിക്കുന്നതിനു കാരണം. രണ്ട് ടെസ്റ്റ് മത്സരങ്ങളില്‍ നിന്നാണ് ദിനേശ് ചന്ദിമലിനു വിലക്ക്.

വിന്‍ഡീസിനെതിരെ മൂന്നാം ടെസ്റ്റില്‍ നിന്ന് ഇതേ കാരണത്താല്‍ ചന്ദിമില്‍ പുറത്ത് പോയപ്പോള്‍ ടീമിനെ നയിച്ചത് സുരംഗ ലക്മല്‍ ആയിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

3 റണ്‍സ് എടുക്കുന്നതിനിടയില്‍ 5 വിക്കറ്റ് നഷ്ടമായി ബംഗ്ലാദേശ്, ശ്രീലങ്കയ്ക്ക് 112 റണ്‍സ് ലീഡ്

ബംഗ്ലാദേശിനെതിരെ ധാക്ക ടെസ്റ്റില്‍ 112 റണ്‍സ് നേടി ശ്രീലങ്ക. 107/5 എന്ന നിലയില്‍ നിന്ന് 110 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു ആതിഥേയര്‍. 56/4 എന്ന തലേ ദിവസത്തെ സ്കോറില്‍ നിന്ന് ബാറ്റിംഗ് പുനരാരംഭിച്ച ബംഗ്ലാദേശിനു 17 റണ്‍സ് കൂടി എടുക്കുന്നതിനിടയില്‍ ലിറ്റണ്‍ ദാസിനെ(25) നഷ്ടമായി.

പിന്നീട് മഹമ്മദുള്ളയും-മെഹ്ദി ഹസനും ചേര്‍ന്ന് ആറാം വിക്കറ്റില്‍ 33 റണ്‍സ് കൂടി നേടിയെങ്കിലും അരങ്ങേറ്റക്കാരന്‍ അകില ധനന്‍ജയയുടെ ബൗളിംഗിനു മുന്നില്‍ വാലറ്റം തകര്‍ന്നടിയുകയായിരുന്നു. 17 റണ്‍സാണ് മഹമ്മദുള്ളയുടെ സംഭാവന. മെഹ്ദി ഹസന്‍ 38 റണ്‍സുമായി പുറത്താകാതെ നിന്നു.

ധനന്‍ജയ മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ സുരംഗ ലക്മലും അത്രയും തന്നെ വിക്കറ്റുകള്‍ നേടി. ദില്‍രുവന്‍ പെരേരയ്ക്കാണ് രണ്ട് വിക്കറ്റ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

തിരിച്ചടിച്ച് ലങ്ക, ആദ്യ ദിവസം വീണത് 14 വിക്കറ്റുകള്‍

222 റണ്‍സിനു പുറത്തായ ശേഷം ധാക്ക ടെസ്റ്റിന്റെ ഒന്നാം ദിവസം തിരിച്ചടിച്ച് ലങ്ക. ഒന്നാം ദിവസത്തെ കളി അവസാനിക്കുമ്പോള്‍ 56/4 എന്ന നിലയിലാണ് ആതിഥേയരായ ബംഗ്ലാദേശ്. ലിറ്റണ്‍ ദാസ്(24*), മെഹ്ദി ഹസന്‍(5*) എന്നിവരാണ് ക്രീസില്‍. ലങ്കയുടെ സ്കോറായ 222 റണ്‍സിനു 166 റണ്‍സ് പിന്നിലാണ് ഇപ്പോള്‍ ബംഗ്ലാദേശ്. തമീം ഇക്ബാല്‍, മുഷ്ഫികുര്‍ റഹീം എന്നിവരെ പുറത്താക്കി സുരംഗ ലക്മല്‍ ആണ് ലങ്കന്‍ ബൗളിംഗിനെ നയിച്ചത്. ദില്‍രുവന്‍ പെരേര ഇമ്രുല്‍ കൈസിനെ(19) മടക്കിയയ്ക്കുകയായിരുന്നു. തമീമിനെ പുറത്താക്കി ലക്മല്‍ തന്റെ 100ാം ടെസ്റ്റ് വിക്കറ്റും സ്വന്തമാക്കിയിരുന്നു.

നേരത്തെ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ലങ്കയെ ടെസ്റ്റ് ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയ അബ്ദുര്‍ റസാഖും തൈജുല്‍ ഇസ്ലാമും നാല് വീതം വിക്കറ്റ് വീഴ്ത്തി 222 റണ്‍സിനു പുറത്താക്കുകയായിരുന്നു. ലങ്കയ്ക്കായി കുശല്‍ മെന്‍ഡിസ് 68 റണ്‍സ് നേടി ടോപ് സ്കോറര്‍ ആയപ്പോള്‍ രോഷെന്‍ സില്‍വ 56 റണ്‍സ് നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

100 ടെസ്റ്റ് വിക്കറ്റ് തികച്ച് സുരംഗ ലക്മല്‍

ശ്രീലങ്കയ്ക്ക് വേണ്ടി 100 ടെസ്റ്റ് വിക്കറ്റ് സ്വന്തമാക്കുന്ന ഏഴാമത്തെ താരമായി മാറി സുരംഗ ലക്മല്‍. ഇന്ന് ധാക്ക സ്റ്റേഡിയത്തില്‍ ആരംഭിച്ച ടെസ്റ്റിന്റെ ആദ്യ ദിനത്തില്‍ 222 റണ്‍സിനു ഓള്‍ഔട്ട് ആയ ശേഷം ലങ്കയ്ക്ക് വേണ്ടി തമീം ഇക്ബാലിനെ(4) പുറത്താക്കിയപ്പോളാണ് സുരംഗ ലക്മല്‍ ഈ ചരിത്ര നേട്ടത്തിനു അര്‍ഹനായത്. ബംഗ്ലാദേശ് ഇന്നിംഗ്സിന്റെ ആദ്യ ഓവറിലെ രണ്ടാം പന്തില്‍ തന്നെ ബൗണ്ടറി പായിച്ച തമീം ഇക്ബാലിനെ തൊട്ടടുത്ത പന്തില്‍ മികച്ചൊരു റിട്ടേണ്‍ ക്യാച്ചിലൂടെയാണ് സുരംഗ ലക്മല്‍ പുറത്താക്കിയത്.

ലങ്കയുടെ 222 റണ്‍സ് സ്കോര്‍ പിന്തുടരാനിറങ്ങിയ ബംഗ്ലാദേശ് 1.3 ഓവറില്‍ 4/2 എന്ന നിലയിലാണ്. കഴിഞ്ഞ മത്സരത്തില്‍ ഇരു ഇന്നിംഗ്സുകളിലും ശതകം നേടിയ താരം മോമിനുള്‍ ഹക്ക് ആണ് പുറത്തായ മറ്റൊരു ബാറ്റ്സ്മാന്‍. റണ്‍ഔട്ട് രൂപത്തിലാണ് മോമിനുള്‍ ഹക്ക് പുറത്തായത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

മോമിനുള്‍ ഹക്കിനു ശതകം, അവസാന ഓവറുകളില്‍ തിരിച്ചടിച്ച് ശ്രീലങ്ക

ചിറ്റഗോംഗ് ടെസ്റ്റില്‍ ബംഗ്ലാദേശ് ശക്തമായ നിലയില്‍. ആദ്യ ദിവസത്തെ കളി നിര്‍ത്തുമ്പോള്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 374 റണ്‍സാണ് ടീം നേടിയിരിക്കുന്നത്. മോമിനുള്‍ ഹക്ക്, മുഷ്ഫികുര്‍ റഹിം എന്നിവരുടെ തകര്‍പ്പന്‍ ബാറ്റിംഗാണ് ടീമിനെ ശക്തമായ നിലയിലേക്ക് എത്തിച്ചത്. മൂന്നാം വിക്കറ്റില്‍ ഇരുവരുടെയും കൂട്ടുകെട്ട് 236 റണ്‍സാണ് നേടിയത്. എന്നാല്‍ ദിവസം അവസാനിക്കുവാന്‍ ഏതാനും ഓവറുകള്‍ ശേഷിക്കെ വിക്കറ്റുകള്‍ വീഴ്ത്തി ശ്രീലങ്ക തിരിച്ചടിക്കുകയായിരുന്നു. ആദ്യ ദിവസത്തെ 84ാം ഓവര്‍ എറിഞ്ഞ സുരംഗ ലക്മല്‍ ഓവറിന്റെ അഞ്ച്, ആറ് പന്തുകളില്‍ മുഷ്ഫികുര്‍ റഹിമിനെയും ലിറ്റണ്‍ ദാസിനെയും മടക്കി അയയ്ച്ചതോടെ ശ്രീലങ്കയ്ക്കും ആശ്വസിക്കാന്‍ വകയുണ്ടാവുകയായിരുന്നു. 356/2 എന്ന നിലയില്‍ നിന്നാണ് ബംഗ്ലാദേശ് പൊടുന്നനെ 356/4 എന്ന നിലയിലേക്ക് വീണത്.

പുറത്തായ ബാറ്റ്സ്മാന്മാരായ തമീം ഇക്ബാലും(52), ഇമ്രുല്‍ കൈസും(40) മികച്ച തുടക്കമാണ് ബംഗ്ലാദേശിനു നല്‍കിയത്. 53 പന്തില്‍ നിന്ന് 52 റണ്‍സ് നേടിയ തമീം ഏകദിന ശൈലിയിലാണ് ബാറ്റ് വീശിയത്. തമീമിനു പകരം ക്രീസിലെത്തിയ മോമിനുളും അതേ ശൈലിയില്‍ ബാറ്റ് വീശിയപ്പോള്‍ ബംഗ്ലാദേശ് സ്കോര്‍ കുതിച്ചു. ഇമ്രുല്‍ കൈസ് പുറത്താകുമ്പോള്‍ 120 റണ്‍സാണ് ബംഗ്ലാദേശ് നേടിയത്. 120/2 എന്ന നിലയില്‍ ലഞ്ചിനു ബംഗ്ലാദേശ് പിരിയുകയായിരുന്നു.

പിന്നീടുള്ള രണ്ട് സെഷനുകളിലും ബംഗ്ലാദേശിന്റെ പൂര്‍ണ്ണ ആധിപത്യമാണ് കണ്ടത്. മോമിനുള്‍ തന്റെ ശതകം പൂര്‍ത്തിയാക്കിയപ്പോള്‍ 92 റണ്‍സ് നേടിയ മുഷ്ഫികുര്‍ ആദ്യ ദിവസം അവസാനിക്കാന്‍ ഏതാനും ഓവറുകള്‍ ബാക്കി നില്‍ക്കെയാണ് പുറത്തായത്. 175 റണ്‍സ് നേടിയ മോമിനുള്‍ ഹക്കിനൊപ്പം 9 റണ്‍സുമായി ബംഗ്ലാദേശ് നായകന്‍ മഹമ്മദുള്ളയാണ് ഒന്നാം ദിവസം അവസാനിക്കുമ്പോള്‍ ക്രീസില്‍ നില്‍ക്കുന്നത്.

ശ്രീലങ്കയ്ക്കായി ദില്‍രുവന്‍ പെരേര, ലക്ഷന്‍ സണ്ടകന്‍ എന്നിവര്‍ ഓരോ വിക്കറ്റ് നേടിയപ്പോള്‍ സുരംഗ ലക്മല്‍ രണ്ട് വിക്കറ്റ് നേട്ടം സ്വന്തമാക്കി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

പിടി മുറുക്കി ലങ്ക, ബംഗ്ലാദേശിനെ 82 റണ്‍സിനു പുറത്താക്കി

ത്രിരാഷ്ട്ര പരമ്പരയിലെ നിര്‍ണ്ണായകമായ അവസാന മത്സരത്തില്‍ ലങ്കന്‍ ആധിപത്യം. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിനെ 24 ഓവറില്‍ 83 റണ്‍സിനു പുറത്താക്കിയാണ് ടീം തങ്ങളുടെ ഫൈനല്‍ യോഗ്യതയ്ക്ക് കൂടുതല്‍ അടുത്തത്. മത്സരത്തിന്റെ തുടക്കത്തില്‍ അനാമുള്‍ ഹക്കിനെ നഷ്ടമായ ബംഗ്ലാദേശിനു തിരിച്ചടിയായത് ധനുഷ്ക ഗുണതിലകയുടെ രണ്ട് തകര്‍പ്പന്‍ ഫീല്‍ഡിംഗ് ശ്രമങ്ങളായിരുന്നു. ഷാകിബ് അല്‍ ഹസനെ ഡയറക്ട് ഹിറ്റിലൂടെ റണ്‍ഔട്ട് ആക്കിയ ശേഷം തമീം ഇക്ബാലിനെ പറന്ന് പിടിച്ച് ഗുണതിലക ബംഗ്ലാദേശിനെ 16/3 എന്ന നിലയിലേക്ക് തള്ളിയിട്ടു.

26 റണ്‍സ് നേടിയ മുഷ്ഫികുര്‍ റഹിം ആണ് ബംഗ്ലാദേശിന്റെ ടോപ് സ്കോറര്‍. ശ്രീലങ്കയ്ക്കായി സുരംഗ ലക്മല്‍ മൂന്നും തിസാര പെരേര, ദുഷ്മന്ത ചമീര, ലക്ഷന്‍ സണ്ടകന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റും വീഴ്ത്തി.

ജയത്തിനായി 83 റണ്‍സ് നേടേണ്ട ശ്രീലങ്കയ്ക്ക് 19 റണ്‍സ് നേടാനായാല്‍ പരാജയപ്പെട്ടാലും ഫൈനല്‍ യോഗ്യത ഉറപ്പാകും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

അകില ധനന്‍ജയ ടെസ്റ്റ് സ്ക്വാഡില്‍, സുരംഗ ലക്മല്‍ ലങ്കയുടെ ടെസ്റ്റ് വൈസ് ക്യാപ്റ്റന്‍

പേസ് ബൗളര്‍ സുരംഗ ലക്മലിനെ ശ്രീലങ്കയുടെ വൈസ് ക്യാപ്റ്റനായി നിയമിച്ചു. ബംഗ്ലാദേശിനെതിരെയുള്ള ടെസ്റ്റ് പരമ്പരയ്ക്കുള്ള 16 അംഗ ടീമിനെയാണ് ഇന്ന് പ്രഖ്യാപിച്ചത്. ദിനേശ് ചന്ദമില്‍ ക്യാപ്റ്റനായി തുടരുന്ന സ്ക്വാഡില്‍ അകില ധനന്‍യയെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ശ്രീലങ്കയുടെ ഏകദിന/ടി20 സ്ക്വാഡില്‍ സ്ഥിരം സാന്നിധ്യമായ അകില ടെസ്റ്റഅ ടീമില്‍ സ്ഥാനം പിടിക്കുന്നത് ഇതാദ്യമായിട്ടാണ്.

വെറ്റരന്‍ സ്പിന്നര്‍ രംഗന ഹെരാത്ത്, ദില്‍രുവന്‍ പെരേര എന്നിവര്‍ ഉള്‍പ്പെടുന്ന സ്ക്വാഡിലെ നാലാം സ്പിന്നറാണ് അകില. ലക്ഷന്‍ സണ്ടകനാണ് മറ്റൊരു സ്പിന്‍ ബൗളര്‍. അന്തിമ ഇലവനില്‍ അകിലയ്ക്ക് സ്ഥാനം ലഭിയ്ക്കുമോ എന്നതിനുറപ്പില്ലേലും പരമ്പരയില്‍ തന്റെ ടെസ്റ്റ് അരങ്ങേറ്റം നടത്താനാകുമെന്ന പ്രതീക്ഷയിലാണ് ധനന്‍ജയ.

ഇന്ത്യയ്ക്കെതിരെ ഉപനായക സ്ഥാനം വഹിച്ച ലഹിരു തിരിമന്നേയെയും സദീര സമരവിക്രമയെയും സ്ക്വാഡില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പകരം ധനുഷ്ക ഗുണതിലക, കുശല്‍ മെന്‍ഡിസ് എന്നിവര്‍ സ്ക്വാഡില്‍ തിരിച്ചെത്തി.

ജനുവരി 31നു ചിറ്റഗോംഗിലാണ് ആദ്യ ടെസ്റ്റ് അരങ്ങേറുക. ശ്രീലങ്കയുടെ ബംഗ്ലാദേശ് സിംബാബ്‍വേ എന്നീ ടീമുകള്‍ ഉള്‍പ്പെടുന്ന ത്രിരാഷ്ട്ര പരമ്പരയ്ക്ക് ശേഷമാണ് ടെസ്റ്റ് പരമ്പരയുടെ ആരംഭം.

സ്ക്വാഡ്: ദിനേശ് ചന്ദിമല്‍, ദിമുത് കരുണാരത്നേ, ആഞ്ചലോ മാത്യൂസ്, ധനുഷ്ക ഗുണതിലക, കുശല്‍ മെന്‍ഡിസ്, ധനന്‍ജയ ഡിസില്‍വ, നിരോഷന്‍ ഡിക്ക്വെല്ല, റോഷന്‍ സില്‍വ, രംഗന ഹെരാത്ത്, സുരംഗ ലക്മല്‍, ദില്‍രുവന്‍ പെരേര, ദുഷ്മന്ത ചമീര, ലക്ഷന്‍ സണ്ടകന്‍, അകില ധനന്‍ജയ, ലഹിരു ഗമാഗേ, ലഹിരു കുമര

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version