വരവറിയിച്ച് ബ്രൂക്ക്!!! മിന്നും ശതകം, അടിച്ച് തകര്‍ത്ത് മാര്‍ക്രവും, സൺറൈസേഴ്സിന് മികച്ച സ്കോര്‍

കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ മികച്ച ബാറ്റിംഗ് പ്രകടനവുമായി സൺറൈസേഴ്സ് ഹൈദ്രാബാദ്. ഹാരി ബ്രൂക്കും എയ്ഡന്‍ മാര്‍ക്രവും നേടിയ വെടിക്കെട്ട് പ്രകടനങ്ങളുടെ മികവിലാണ് സൺറൈസേഴ്സ് 228/4 എന്ന നിലയില്‍ തങ്ങളുടെ ഇന്നിംഗ്സ് അവസാനിപ്പിച്ചത്. 55 പന്തിൽ നിന്നാണ് ഹാരി ബ്രൂക്ക് തന്റെ ശതകം പൂര്‍ത്തിയാക്കിയത്.

ഈ സീസണിലെ ഏറ്റവും മികച്ച തുടക്കമാണ് സൺറൈസേഴ്സ് തങ്ങളുടെ ഈ മത്സരത്തിൽ നേടിയത്. ഹാരി ബ്രൂക്ക് മിന്നും തുടക്കം ടീമിന് നൽകിയപ്പോള്‍ ആദ്യ വിക്കറ്റിൽ 46 റൺസാണ് പിറന്നത്.

പവര്‍പ്ലേ അവസാനിക്കുമ്പോള്‍ 65 റൺസ് നേടിയ സൺറൈസേഴ്സിന് 2 വിക്കറ്റുകളാണ് നഷ്ടമായത്. മയാംഗ് അഗര്‍വാളിന്റെയും രാഹുല്‍ ത്രിപാഠിയുടെയും വിക്കറ്റുകളാണ് സൺറൈസേഴ്സിന് നഷ്ടമായത്. ഇരുവരെയും ഒരേ ഓവറിൽ പുറത്താക്കി ആന്‍ഡ്രേ റസ്സലാണ് കൊൽക്കത്തയ്ക്ക് മത്സരത്തിലേക്കുള്ള തിരിച്ചുവരവ് സാധ്യമാക്കിയത്.

എന്നാൽ മാര്‍ക്രം ക്രീസിലെത്തിയ ശേഷം സൺറൈസേഴ്സ് കൂടുതൽ അപകടകരമായി ബാറ്റ് വീശുന്നതാണ് കണ്ടത്. 25 പന്തിൽ നിന്ന് തന്റെ ഫിഫ്റ്റ് പൂര്‍ത്തിയാക്കിയ എയ്ഡന്‍ മാര്‍ക്രം ആണ് കൂടുതൽ അപകടകാരിയായി ബാറ്റ് വീശിയത്. ഒരു ഫോറും സിക്സും നേടി തന്റെ അര്‍ദ്ധ ശതകം പൂര്‍ത്തിയാക്കി തൊട്ടടുത്ത പന്തിൽ താരം വരുൺ ചക്രവര്‍ത്തിയ്ക്ക് വിക്കറ്റ് നൽകി മടങ്ങിയപ്പോള്‍ 47 പന്തിൽ നിന്ന് 72 റൺസാണ് മാര്‍ക്രം – ബ്രൂക്ക് കൂട്ടുകെട്ട് മൂന്നാം വിക്കറ്റിൽ നേടിയത്.

അഭിഷേക ശര്‍മ്മയും ഹാരി ബ്രൂക്കും ചേര്‍ന്ന് 72 റൺസാണ് നാലാം വിക്കറ്റിൽ നേടിയത്. അഭിഷേക് ശര്‍മ്മ 17 പന്തിൽ 32 റൺസ് നേടി റസ്സലിന് വിക്കറ്റ് നൽകി മടങ്ങിയപ്പോള്‍ ഹെയിന്‍റിച്ച് ക്ലാസ്സന്‍ 6 പന്തിൽ നിന്ന് 16 റൺസുമായി അവസാന ഓവറുകളിൽ ബ്രൂക്കിന് മികച്ച പിന്തുണ നൽകി.

ഇതാണ് യഥാര്‍ത്ഥ രാഹുല്‍ – എയ്ഡന്‍ മാര്‍ക്രം

സൺറൈസേഴ്സിന്റെ വിജയത്തിൽ മയാംഗ് മാര്‍ക്കണ്ടേയുടെ നാല് വിക്കറ്റുകള്‍ക്കൊപ്പം ബാറ്റിംഗിൽ 48 പന്തിൽ 74 റൺസ് നേടിയ രാഹുല്‍ ത്രിപാഠിയുടെ ബാറ്റിംഗും വലിയ പങ്കാണ് വഹിച്ചത്.

രാഹുല്‍ ശരിയായ രാഹുല്‍ ആയ മത്സരമായിരുന്നു ഇതെന്നാണ് സൺറൈസേഴ്സ് നായകന്‍ എയ്ഡന്‍ മാര്‍ക്രം പറഞ്ഞത്. 17 പന്തിൽ 10 റൺസ് നേടിയ താരം പിന്നീട് അടുത്ത 31 പന്തിൽ നിന്ന് 64 റൺസാണ് നേടിയത്.

തുടക്കത്തിൽ സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്യുവാന്‍ അദ്ദേഹം പാടുപെട്ടുവെങ്കിലും പിച്ചിന്റെ ഫീൽ ലഭിച്ച ശേഷം ബൗളര്‍മാരെ സമ്മര്‍ദ്ദത്തിലാക്കുവാന്‍ അദ്ദേഹത്തിന് സാധിച്ചുവെന്നും സൺറൈസേഴ്സ് നായകന്‍ വ്യക്തമാക്കി.

ആദിൽ റഷീദിന് പകരം മയാംഗ് മാര്‍ക്കണ്ടേയെ ടീമിലെടുത്തത് എളുപ്പമല്ലായിരുന്നു, എന്നാൽ താരത്തിന് വേണ്ടി താനിപ്പോള്‍ സന്തോഷിക്കുന്നു – എയ്ഡന്‍ മാര്‍ക്രം

ആദിൽ റഷീദിന് പകരം മയാംഗ് മാര്‍ക്കണ്ടേയെ ടീമിലെടുത്തത് എളുപ്പമുള്ള തീരുമാനം ആയിരുന്നില്ലെന്നും എന്നാൽ താരം തന്റെ പ്രകടനം കൊണ്ട് ആ തീരുമാനത്തിന് നീതി പുലര്‍ത്തിയെന്ന് പറഞ്ഞ് സൺറൈസേഴ്സ് ഹൈദ്രാബാദ് നായകന്‍ എയ്ഡന്‍ മാര്‍ക്രം.

താരം മികച്ച രീതിയിലാണ് പന്തെറിഞ്ഞതെന്നും മാര്‍ക്രം കൂട്ടിചേര്‍ത്തു. 4 ഓവറിൽ വെറും 15 റൺസ് വിട്ട് നൽകിയാണ് മാര്‍ക്കണ്ടേ 4 വിക്കറ്റുകള്‍ നേടിയത്.

88/9 എന്ന നിലയിലേക്ക് വീണ പഞ്ചാബിനെ ശിഖര്‍ ധവാന്‍ പത്താം വിക്കറ്റിൽ 55 റൺസ് നേടിയാണ് 143/9 എന്ന സ്കോറിലേക്ക് എത്തിച്ചത്.

ക്രുണാലിന്റെ ബൗളിംഗിൽ തകര്‍ന്ന് സൺറൈസേഴ്സ്, ആശ്വാസമായി സമദിന്റെ ഹിറ്റിംഗ്

ലക്നൗവിൽ ആദ്യം ബാറ്റ് ചെയ്യുവാനുള്ള സൺറൈസേഴ്സ് തീരുമാനത്തിന് തിരിച്ചടി. ബാറ്റിംഗ് ദുഷ്കരമെന്ന് കാണപ്പെട്ട പിച്ചിൽ ടീം 8 വിക്കറ്റ് നഷ്ടത്തിൽ 121 റൺസാണ് നേടിയത്.

സൺറൈസേഴ്സ് നിരയിൽ രാഹുല്‍ ത്രിപാഠിയാണ് ടോപ് സ്കോറര്‍. അന്മോൽപ്രീത് സിംഗും റൺസ് കണ്ടെത്തി. ടി20 ശൈലിയിൽ ബാറ്റ് വീശുവാന്‍ ആര്‍ക്കും സാധിക്കാതെ പോയതും ടീമിന് തിരിച്ചടിയായി.

മയാംഗിനെ ക്രുണാൽ പുറത്താക്കിയ ശേഷം അന്മോൽപ്രീത് – രാഹുല്‍ ത്രിപാഠി കൂട്ടുകെട്ട് 29 റൺസ് നേടി ടീമിനെ മുന്നോട്ട് നയിച്ചുവെങ്കിലും ക്രുണാൽ പാണ്ഡ്യ വീണ്ടും ബ്രേക്ക് ത്രൂവായി എത്തുകയായിരുന്നു.

ബാറ്റിംഗ് പ്രയാസമായ പിച്ചിൽ അന്മോൽപ്രീത് സിംഗ് 31 റൺസ് നേടി പുറത്തായപ്പോള്‍ അതേ ഓവറിൽ അടുത്ത പന്തിൽ എയ്ഡന്‍ മാര്‍ക്രത്തെയും ടീമിന് നഷ്ടമായി. ഇരുവരെയും ക്രുണാൽ പാണ്ഡ്യയാണ് പുറത്താക്കിയത്.

ഹാരി ബ്രൂക്കിനെ രവി ബിഷ്ണോയി പുറത്താക്കിയതോടെ 55/4 എന്ന നിലയിലേക്ക് സൺറൈസേഴ്സ് വീണു. 50/1 എന്ന നിലയിലായിരുന്നു ടീമിന്റെ തകര്‍ച്ച.

39 റൺസ് ആണ് അഞ്ചാം വിക്കറ്റിൽ രാഹുല്‍ ത്രിപാഠിയും വാഷിംഗ്ടൺ സുന്ദറും കൂടി നേടിയത്. 35 റൺസ് നേടിയ ത്രിപാഠിയെ യഷ് താക്കൂര്‍ ആണ് പുറത്താക്കിയത്. 19ാം ഓവറിൽ 16 റൺസ് നേടിയ വാഷിംഗ്ടൺ സുന്ദറിനെയും ആദിൽ റഷീദിനെയും പുറത്താക്കി അമിത് മിശ്രയും ബൗളിംഗിൽ മികവ് പുലര്‍ത്തി.

10 പന്തിൽ 21 റൺസ് നേടിയ അബ്ദുള്‍ സമദ് അവസാന ഓവറിൽ നേടിയ രണ്ട് സിക്സുകളാണ് സൺറൈസേഴ്സിനെ 121/8 എന്ന സ്കോറിലേക്ക് എത്തിച്ചത്.

വിവ്രാന്ത് ശര്‍മ്മയ്ക്ക് കോടികളുടെ തിളക്കം, 2.6 കോടി രൂപയ്ക്ക് സൺറൈസേഴ്സിലേക്ക്

ജമ്മു കാശ്മീരിന്റെ ഓള്‍റൗണ്ടര്‍ വിവ്രാന്ത് ശര്‍മ്മയ്ക്ക് ഐപിഎല്‍ ലേലത്തിൽ മികച്ച തുക. 20 ലക്ഷത്തിന്റെ അടിസ്ഥാനവിലയുള്ള താരത്തിനെ 2.6 കോടി രൂപയ്ക്കാണ് സൺറൈസേഴ്സ് ഹൈദ്രാബാദ് സ്വന്തമാക്കിയത്. താരത്തിനായി കൊൽക്കത്തയും രംഗത്തെത്തിയെങ്കിലും സൺറൈസേഴ്സ് അന്തിമ വിജയം നേടുകയായിരുന്നു.

നിഷാന്ത് സിന്ധുവിനെ 60 ലക്ഷത്തിന് ചെന്നൈയും സന്‍വീര്‍ സിംഗിനെ 20 ലക്ഷത്തിന് സൺറൈസേഴ്സും സ്വന്തമാക്കി. സമര്‍ത്ഥ് വ്യാസും സൺറൈസേഴ്സ് നിരയിലേക്ക് 20 ലക്ഷത്തിന് എത്തും.

ഫിൽ സാള്‍ട്ടിനെ 2 കോടിയ്ക്ക് സ്വന്തമാക്കി ഡൽഹി, മയാംഗ് മാര്‍ക്കണ്ടേ സൺറൈസേഴ്സിലേക്ക്

ഇംഗ്ലണ്ട് വിക്കറ്റ് കീപ്പര്‍ ഫിൽ സാള്‍ട്ടിനെ സ്വന്തമാക്കി ഡൽഹി ക്യാപിറ്റൽസ്. 2 കോടി രൂപയുടെ അടിസ്ഥാന വിലയ്ക്കാണ് ഡൽഹി ക്യാപിറ്റൽസ് സാള്‍ട്ടിനെ സ്വന്തമാക്കിയത്. അതേ സമയം മയാംഗ് മാര്‍ക്കണ്ടേയെ സൺറൈസേഴ്സ് 50 ലക്ഷത്തിന്റെ അടിസ്ഥാന വിലയ്ക്ക് സ്വന്തമാക്കി.

എന്നാൽ കുശൽ മെന്‍ഡിസ്, ടോം ബാന്റൺ എന്നിവരെ ലേലത്തിൽ സ്വന്തമാക്കുവാന്‍ ആരും മുന്നോട്ട് വന്നില്ല.

ക്ലാസ്സന്‍ സൺറൈസേഴ്സിലേക്ക്

ദക്ഷിണാഫ്രിക്കന്‍ താരം ഹെയ്ന്‍റിച്ച് ക്ലാസ്സനെ സ്വന്തമാക്കി ഐപിഎൽ ഫ്രാഞ്ചൈസി സൺറൈസേഴ്സ് ഹൈദ്രാബാദ്. അടിസ്ഥാന വിലയായ 1 കോടി രൂപയുണ്ടായിരുന്ന താരത്തെ 5.25 കോടി രൂപയ്ക്കാണ് സൺറൈസേഴ്സ് സ്വന്തമാക്കിയത്.

ഡൽഹിയും കൊൽക്കത്തയും ലേലത്തിനായി രംഗത്തെത്തിയെങ്കിലും കൊല്‍ക്കത്ത ഉടനെ ലേലത്തിൽ നിന്ന് പിന്മാറി. ലേലം ഡൽഹിയ്ക്ക് ഉറപ്പിച്ച നിമിഷത്തിലാണ് സൺറൈസേഴ്സ് രംഗത്തെത്തി.

മയാംഗിന് 8.25 കോടി, പണം വാരിയെറിഞ്ഞ് സൺറൈസേഴ്സ്

മുന്‍ പഞ്ചാബ് നായകന്‍ മയാംഗ് അഗര്‍വാളിനെ സ്വന്തമാക്കി സൺറൈസേഴ്സ് ഹൈദ്രാബാദ്. പഞ്ചാബ് കിംഗ്സ്, റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍, ചെന്നൈ സൂപ്പര്‍ കിംഗ്സ് എന്നിവരുടെ വെല്ലുവിളിയെ മറികടന്നാണ് മയാംഗിനെ സൺറൈസേഴ്സ് സ്വന്തമാക്കിയത്. 1 കോടി രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന താരത്തെ 8.25 കോടി രൂപയ്ക്കാണ് താരത്തെ സൺറൈസേഴ്സ് സ്വന്തമാക്കിയത്.

റിലീസ് ചെയ്ത താരത്തിനായി ആദ്യം എത്തിയത് പഞ്ചാബ് കിംഗ്സ് ആയിരുന്നു. റോയൽ ചലഞ്ചേഴ്സാണ് രണ്ടാമതായി ലേലത്തിൽ താരത്തിനായി എത്തിയത്. പിന്നീട് ആര്‍സിബിയ്ക്ക് പകരം ചെന്നൈ സൂപ്പര്‍ കിംഗ്സ് എത്തിയപ്പോള്‍ പഞ്ചാബ് മാറിയ അവസരത്തിൽ സൺറൈസേഴ്സ് രംഗത്തെത്തി.

ലേലം കൊഴുപ്പിച്ച് ഹാരി ബ്രൂക്ക്, 13.25 കോടി രൂപയ്ക്ക് സൺറൈസേഴ്സിലേക്ക്

ഇംഗ്ലണ്ട് യുവതാരം ഹാരി ബ്രൂക്കിനെ സ്വന്തമാക്കി സൺറൈസേഴ്സ് ഹൈദ്രാബാദ്. 13.25 കോടി രൂപയ്ക്കാണ് താരത്തിനെ സൺറൈസേഴ്സ് സ്വന്തമാക്കിയത്. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍, രാജസ്ഥാന്‍ റോയൽസ്, സൺറൈസേഴ്സ് ഹൈദ്രാബാദ് എന്നിവരാണ് ഇംഗ്ലണ്ട് യുവ താരത്തിനായി രംഗത്തെത്തിയത്.

രാജസ്ഥാന്‍ റോയൽസ് ആണ് ആദ്യം താരത്തിനായി രംഗത്തെത്തിയത്. പിന്നീട് ആര്‍സിബിയും രംഗത്തെത്തിയപ്പോള്‍ വില അഞ്ച് കോടിയ്ക്ക് മേലെയായി. ആര്‍സിബി പിന്മാറിയപ്പോള്‍ സൺറൈസേഴ്സ് രംഗത്തെത്തി. രാജസ്ഥാന്റെ കനത്ത വെല്ലുവിളിയെ മറികടന്നാണ് സൺറൈസേഴ്സ് ബ്രൂക്കിനെ സ്വന്തമാക്കിയത്.

1.50 കോടി രൂപ മാത്രം അടിസ്ഥാന വിലയുണ്ടായിരുന്ന താരം ലേലത്തിൽ രണ്ടാമത്തെ താരമായി ആണ് എത്തിയത്.

ലേലത്തിനിറങ്ങുമ്പോള്‍ സൺറൈസേഴ്സിന്റെ കൈവശം ഏറ്റവും അധികം തുക

അടുത്ത മാസം നടക്കുന്ന ഐപിഎൽ ലേലത്തിന് ഫ്രാഞ്ചൈസികള്‍ എത്തുമ്പോള്‍ ഏറ്റവും അധികം തുക കൈവശം ഉണ്ടാകുക സൺറൈസേഴ്സ് ഹൈദ്രാബാദിന്. ക്യാപ്റ്റന്‍ കെയിന്‍ വില്യംസണിനെയും നിക്കോളസ് പൂരനെയും ഉള്‍പ്പെടെയുള്ള താരങ്ങളെ ഫ്രാഞ്ചൈസി റിലീസ് ചെയ്തപ്പോള്‍ ടീമിന്റെ കൈവശം 42.25 കോടി രൂപയാണ് ലേലത്തിനായി എത്തുമ്പോള്‍ കൈവശം ഉണ്ടാകുക.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ കൈവശം ആണ് ഏറ്റവും കുറവ് തുക. 7.05 കോടി രൂപയാണ് ഫ്രാഞ്ചൈസിയുടെ കൈവശമുള്ളത്. പ‍ഞ്ചാബ് കിംഗ്സ് -32.20 കോടി, ലക്നൗ സൂപ്പര്‍ജയന്റ്സ് – 23.35, മുംബൈ ഇന്ത്യന്‍സ് -20.55, ചെന്നൈ സൂപ്പര്‍ കിംഗ്സ് – 20.45, ഡൽഹി ക്യാപിറ്റൽസ് – 19.45, ഗുജറാത്ത ടൈറ്റന്‍സ് -19.25, രാജസ്ഥാന്‍ റോയൽസ് – 13.20 കോടി, റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ – 8.75 എന്നിങ്ങനെയാണ് മറ്റു ടീമുകളുടെ കൈവശമുള്ള തുക.

ബെന്‍ സ്റ്റോക്സ്, സാം കറന്‍, കാമറൺ ഗ്രീന്‍ തുടങ്ങിയ മികച്ച ഓള്‍റൗണ്ടര്‍മാര്‍ ഇത്തവണത്തെ ലേലത്തിനുണ്ടാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

വില്യംസണും പൂരനും പുറത്തേക്ക്, കൈ നിറയെ പണവുമായി സൺറൈസേഴ്സ് ലേലത്തിന്

വമ്പന്‍ താരങ്ങളായ കെയിന്‍ വില്യംസണിനെയും നിക്കോളസ് പൂരനെയും റിലീസ് ചെയ്ത് സൺറൈസേഴ്സ്. ഇതോടെ അടുത്ത മാസം നടക്കുന്ന ലേലത്തിന് ഫ്രാഞ്ചൈസിയുടെ കൈവശം മികച്ച തുകയാകും ഉണ്ടാകുക. ഇവരെ കൂടാതെ റൊമാരിയോ ഷെപ്പേര്‍ഡും ഷോൺ അബോട്ടും ആണ് പുറത്ത് പോകുന്ന മറ്റു വിദേശ താരങ്ങള്‍.

അതേ സമയം പ്രിയം ഗാര്‍ഗ്, ജഗദീഷ സുചിത്, വിഷ്ണു വിനോദ്, ശ്രേയസ്സ് ഗോപാൽ , ശശാങ്ക് സിംഗ്, രവികുമാര്‍ സമര്‍ത്ഥ്, സൗരഭ് ഡുബേ എന്നീ പ്രാദേശിക താരങ്ങളും ടീമിന് പുറത്തേക്ക് പോകുന്നു.

 

കെയിന്‍ വില്യംസൺ അല്ല, ആരായാലും 14 കോടി അധികം തന്നെ – ടോം മൂഡി

ക്യാപ്റ്റന്‍ കെയിന്‍ വില്യംസണിനെ സൺറൈസേഴ്സ് ഹൈദ്രാബാദ് റിലീസ് ചെയ്യുമെന്ന വാര്‍ത്ത പുറത്ത് വരുമ്പോള്‍ അതിനോട് സ്ഥിരീകരണം നൽകുന്ന പ്രസ്താവനയുമായി സൺറൈസേഴ്സ് മുന്‍ കോച്ച് ടോം മൂഡി.

ടോം മൂഡിയിൽ നിന്ന് സൺറൈസേഴ്സ് തങ്ങളുടെ കോച്ചിംഗ് ദൗത്യം ബ്രയാന്‍ ലാറയ്ക്ക് നൽകിയിരുന്നു. കെയിന്‍ വില്യംസൺ മികച്ച ക്രിക്കറ്ററും ക്യാപ്റ്റനും എല്ലാം ആണെങ്കിലും 14 കോടി രൂപ ഏതൊരു താരത്തിനായാലും വലിയ തുകയായാണ് താന്‍ വിലയിരുത്തുന്നതെന്നും ടോം മൂഡി കൂട്ടിചേര്‍ത്തു.

ഐപിഎലില്‍ ഏറെ ബഹുമാനവും മതിപ്പുമുള്ള നായകന്‍ തന്നെയാണ് കെയിന്‍ വില്യംസണെങ്കിലും താരത്തിന് ഫ്രാഞ്ചൈസി നൽകുന്ന തുക വളരെ അധികമാണെന്ന് ടോം മൂഡി വ്യക്തമാക്കി.

Exit mobile version