താന്‍ പുറത്തായ പന്തായിരുന്നു സിക്സര്‍ പറത്തുവാന്‍ ഏറ്റവും എളുപ്പം – ഗ്ലെന്‍ ഫിലിപ്പ്സ്

ഐപിഎലില്‍ ഇന്നലെ തന്റെ ഏഴ് പന്തിലെ മാന്ത്രികവിദ്യയയ്ക്ക് പ്ലേയര്‍ ഓഫ് ദി മാച്ച് പുരസ്കാരം ലഭിച്ച സൺറൈസേഴ്സിന്റെ ഗ്ലെന്‍ ഫിലിപ്പ്സ് പറയുന്നത് താന്‍ പുറത്തായ പന്തായിരുന്നു സ്ലോട്ടിൽ ലഭിച്ച പന്തെന്നും അത് താന്‍ സിക്സര്‍ നേടാതെ പുറത്തായതിൽ ഏറെ നിരാശയുണ്ടായിരുന്നുവെന്നുമാണ്.

താന്‍ ആ ഘട്ടത്തിൽ പുറത്താകുവാന്‍ പാടില്ലായിരുന്നുവെന്നും എന്നാൽ സമദ് ലക്ഷ്യം നേടുവാന്‍ ടീമിനെ സഹായിച്ചതിൽ സന്തോഷമുണ്ടെന്നും ആ നോബോള്‍ തീര്‍ത്തും ഭാഗ്യമായിരുന്നുവെന്നും ഫിലിപ്പ്സ് കൂട്ടിചേര്‍ത്തു.

താന്‍ തുടക്കത്തിൽ റൺസ് കണ്ടെത്തുവാന്‍ ബുദ്ധിമുട്ടിയതാണ് തോൽവിയ്ക്ക് കാരണം – എയ്ഡന്‍ മാര്‍ക്രം

ഐപിഎലില്‍ കൊൽക്കത്തയ്ക്കെതിരെ വിജയ നേടുവാനുള്ള സ്ഥിതിയിൽ നിന്നാണ് സൺറൈസേഴ്സ് തോൽവിയിലേക്ക് കൂപ്പുകുത്തിയത്. എയ്ഡന്‍ മാര്‍ക്രവും ഹെയിന്‍റിച്ച് ക്ലാസ്സനും ടീമിനായി മികച്ച കൂട്ടുകെട്ട് നേടിയെങ്കിലും ഇരുവര്‍ക്കും മത്സരം ഫിനിഷ് ചെയ്യുവാന്‍ സാധിച്ചില്ല. എന്നാൽ ഇരുവരും പുറത്തായ ശേഷം അബ്ദുള്‍ സമദ് നിര്‍ണ്ണായക റണ്ണുകള്‍ നേടിയപ്പോള്‍ അവസാന ഓവറിൽ 9 റൺസായിരുന്നു സൺറൈസേഴ്സ് നേടേണ്ടിയിരുന്നത്. എന്നാൽ വരുൺ ചക്രവര്‍ത്തി എറിഞ്ഞ അവസാന ഓവറിൽ 3 റൺസ് മാത്രം വന്നപ്പോള്‍ 5 റൺസ് വിജയം കൊൽക്കത്ത സ്വന്തമാക്കി.

ഇന്നിംഗ്സിന്റെ തുടക്കത്തിൽ താന്‍ റൺസ് കണ്ടെത്തുവാന്‍ ബുദ്ധിമുട്ടിയതാണ് തോൽവിയ്ക്ക് കാരണമായതെന്നാണ് സൺറൈസേഴ്സ് നായകന്‍ എയ്ഡന്‍ മാര്‍ക്രം വ്യക്തമാക്കുന്നത്. ഹെയിന്‍റിച്ച് ക്ലാസ്സന്‍ മനോഹരമായി ആണ് ബാറ്റ് വീശിയതെന്നും ഈ തോൽവി ഉള്‍ക്കൊള്ളുവാന്‍ പ്രയാസമാണെന്നും എന്നാൽ ഇതിൽ നിന്നും കാര്യങ്ങള്‍ പഠിക്കണമെന്നാണ് മാര്‍ക്രം പറഞ്ഞത്.

മത്സരത്തിൽ വേണ്ട പോലെ കാര്യങ്ങള്‍ പ്രാവര്‍ത്തികമാക്കുവാന്‍ സാധിക്കുന്നില്ലെങ്കിൽ നെറ്റ്സിലേക്ക് മടങ്ങി വീണ്ടും പദ്ധതികള്‍ തയ്യാറാക്കണമെന്നും മാര്‍ക്രം കൂട്ടിചേര്‍ത്തു.

കൊൽക്കത്തയെ 171 റൺസിലേക്ക് നയിച്ച് നിതീഷ് റാണയും റിങ്കു സിംഗും

സൺറൈസേഴ്സ് ഹൈദ്രാബാദിനെിരെ ഒരു ഘട്ടത്തിൽ 35/3 എന്ന നിലയിലേക്ക് വീണ ശേഷം ടീമിനെ  171 റൺസിലെത്തുവാന്‍ സഹായിച്ച് നിതീഷ് റാണയും റിങ്കു സിംഗും. ഇരുവര്‍ക്കുമൊപ്പം ആന്‍ഡ്രേ റസ്സലും നിര്‍ണ്ണായക സംഭാവനയാണ് നൽകിയത്.

കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് പവര്‍പ്ലേയ്ക്കുള്ളിൽ തന്നെ മൂന്ന് വിക്കറ്റ് നഷ്ടമാകുകയായിരുന്നു. റഹ്മാനുള്ള ഗുര്‍ബാസിനെയും വെങ്കിടേഷ് അയ്യരെയും മാര്‍ക്കോ ജാന്‍സന്‍ പുറത്താക്കിയപ്പോള്‍ 20 റൺസ് നേടിയ ജേസൺ റോയിയുടെ വിക്കറ്റ് കാര്‍ത്തിക് ത്യാഗി നേടി.

പിന്നീട് നിതീഷ് റാണ – റിങ്കു സിംഗ് കൂട്ടുകെട്ട് 61 റൺസ് നേടി കൊൽക്കത്തയെ മുന്നോട്ട് നയിച്ചുവെങ്കിലും 31 പന്തിൽ 42 റൺസ് നേടിയ നിതീഷ് റാണയെ എയ്ഡന്‍ മാര്‍ക്രം സ്വന്തം ബൗളിംഗിൽ പിടിച്ച് പുറത്താക്കുകയായിരുന്നു. റസ്സൽ 15 പന്തിൽ 24 റൺസ് നേടി പുറത്തായപ്പോള്‍ അഞ്ചാം വിക്കറ്റിൽ 31 റൺസാണ് റിങ്കു – റസ്സൽ കൂട്ടുകെട്ട് നേടിയത്. ഇതിൽ ബഹുഭൂരിഭാഗം സ്കോറിംഗും റസ്സലാണ് നടത്തിയത്.

സുനിൽ നരൈനെ തൊട്ടടുത്ത ഓവറിൽ ഭുവനേശ്വര്‍ കുമാര്‍ പുറത്താക്കിയപ്പോള്‍ സൺറൈസേഴ്സ് 130/6 എന്ന നിലയിലേക്ക് വീണു. പിന്നീട് റിങ്കു കൊല്‍ക്കത്തയെ മുന്നോട്ട് നയിക്കുന്നതാണ് കണ്ടത്. അവസാന ഓവറിൽ 35 പന്തിൽ നിന്ന് 46 റൺസ് നേടിയ റിങ്കു പുറത്തായപ്പോള്‍ നടരാജന്‍ മത്സരത്തിലെ തന്റെ രണ്ടാം വിക്കറ്റ് നേടി. അനുകുൽ റോയ് 7 പന്തിൽ 13 റൺസ് നേടി പുറത്താകാതെ നിന്നപ്പോള്‍ 9 വിക്കറ്റ് നഷ്ടത്തിലാണ് കൊൽക്കത്ത 171 റൺസ് നേടിയത്.

ഐപിഎലില്‍ ഇന്ന് സൺറൈസേഴ്സും കൊൽക്കത്തയും നേര്‍ക്കുനേര്‍, ടോസ് അറിയാം

ഐപിഎലില്‍ ഇന്നത്തെ മത്സരത്തിൽ പോയിന്റ് പട്ടികയിലെ അവസാന സ്ഥാനക്കാരുടെ പോരാട്ടം. മത്സരത്തിൽ ടോസ് നേടി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് നായകന്‍ നീതീഷ് റാണ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.

രണ്ട് മാറ്റങ്ങളാണ് കൊൽക്കത്ത തങ്ങളുടെ ടീമിൽ വരുത്തിയിട്ടുള്ളത്. ഡേവിഡ് വീസേയ്ക്ക് പകരം ജേസൺ റോയിയും ജഗദീഷന് പകരം വൈഭവ് അറോറയും ടീമിലേക്ക് എത്തുന്നു. സൺറൈസേഴ്സ് ടീമിലേക്ക് കാര്‍ത്തിക് ത്യാഗി ഈ സീസണിൽ ആദ്യമായി എത്തുകയാണ്.

6 പോയിന്റ് വീതമുള്ള സൺറൈസേഴ്സും കൊൽക്കത്തയും ഡൽഹിയ്ക്കൊപ്പം അവസാന സ്ഥാനത്താണ്. റൺ റേറ്റിന്റെ മികവിൽ കൊൽക്കത്ത എട്ടാം സ്ഥാനത്തും സൺറൈസേഴ്സ് 9ാം സ്ഥാനത്തുമാണുള്ളത്. പോയിന്റ് പട്ടികയിൽ വലിയ മാറ്റങ്ങള്‍ വരുത്തുവാന്‍ ഈ മത്സരത്തിലെ ഫലം കാരണമാകില്ലെങ്കിലും പ്ലേ ഓഫിന്റെ നേരിയ സാധ്യത ബാക്കി വയ്ക്കുവാന്‍ ഇന്ന് വിജയം ഈ ടീമുകള്‍ക്ക് അനിവാര്യമാണ്.

കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്: Rahmanullah Gurbaz(w), Jason Roy, Venkatesh Iyer, Nitish Rana(c), Andre Russell, Rinku Singh, Sunil Narine, Shardul Thakur, Vaibhav Arora, Harshit Rana, Varun Chakaravarthy

സൺറൈസേഴ്സ് ഹൈദ്രാബാദ്: Mayank Agarwal, Abhishek Sharma, Aiden Markram(c), Heinrich Klaasen(w), Harry Brook, Abdul Samad, Marco Jansen, Mayank Markande, Bhuvneshwar Kumar, Kartik Tyagi, T Natarajan

ക്ലാസ്സന്‍ ഈ ശൈലിയിൽ കളിക്കുവാന്‍ ആഗ്രഹിക്കുന്ന താരം – എയ്ഡന്‍ മാര്‍ക്രം

ഹെയിന്‍റിച്ച് ക്ലാസ്സെന്‍ തന്റെ സ്വതസിദ്ധമായ ആക്രണോത്സുക ശൈലിയിൽ തന്നെ ഏത് സാഹചര്യമായാലും കളിക്കുവാന്‍ ആഗ്രഹിക്കുന്ന താരമാണെന്നും അത് മികച്ച ഫലം തരുന്നുവെന്നത് സന്തോഷകരമായ കാര്യമാണെന്ന് പറ‍ഞ്ഞ് സൺറൈസേഴ്സ് നായകന്‍ എയ്ഡന്‍ മാര്‍ക്രം.

ഇന്നലെ സൺറൈസേഴ്സ് ടോപ് ഓര്‍ഡറിൽ അഭിഷേക് ശര്‍മ്മ മാത്രം തിളങ്ങിയപ്പോള്‍ ടീം 109/5 എന്ന നിലയിലേക്ക് വീണിരുന്നു. അവിടെ നിന്ന് ടീമിനെ മുന്നോട്ട് നയിച്ചത് ഹെയിന്‍റിച്ച് ക്ലാസ്സന്റെ മികവുറ്റ ബാറ്റിംഗാണ്. താരം 27 പന്തിൽ 53 റൺസ് നേടിയപ്പോള്‍ സൺറൈസേഴ്സ് 197/6 എന്ന മികച്ച സ്കോറിലേക്ക് എത്തുകയായിരുന്നു.

ക്ലാസ്സന്‍ മികച്ച ഫോമിലാണെന്നും ചില ദിവസങ്ങള്‍ ഈ ശൈലിയിൽ കളിക്കുമ്പോള്‍ വലിയ സ്കോര്‍ നേടാനാകില്ലെങ്കിലും ഇന്നലെ അത് ഫലം കണ്ടുവെന്നും മാര്‍ക്രം വ്യക്തമാക്കി.

ഡൽഹിയുടെ ചേസിംഗിന്റെ താളം തെറ്റി, 9 റൺസ് വിജയവുമായി സൺറൈസേഴ്സ്

ഐപിഎലില്‍ സൺറൈസേഴ്സിന് ഡൽഹിയ്ക്കെതിരെ 9 റൺസ് വിജയം. 197/6 എന്ന സൺറൈസേഴ്സിന്റെ സ്കോര്‍ ചേസ് ചെയ്തിറങ്ങിയ ഡൽഹിയ്ക്ക് 188/6 എന്ന സ്കോര്‍ മാത്രമേ നേടാനായുള്ളു. ഫിലിപ്പ് സാള്‍ട്ട്, മിച്ചൽ മാര്‍ഷ് എന്നിവരുടെ അര്‍ദ്ധ ശതകങ്ങള്‍ക്ക് ശേഷം താളം തെറ്റിയ ഡൽഹിയുടെ ബാറ്റിംഗിനെ അവസാന ഓവറുകളിൽ അക്സര്‍ പട്ടേൽ വേഗത നൽകുവാന്‍ ശ്രമിച്ചുവെങ്കിലും ലക്ഷ്യം അകലെ തന്നെ നിന്നു.

വാര്‍ണര്‍ പൂജ്യത്തിന് പുറത്തായ ശേഷം ഫിലിപ്പ് സാള്‍ട്ട് – മിച്ചൽ മാര്‍ഷ് കൂട്ടുകെട്ട് മുന്നോട്ട് നയിക്കുകയായിരുന്നു. 112 റൺസ് കൂട്ടുകെട്ടിന് ശേഷം സാള്‍ട്ടിനെയും മിച്ചൽ മാര്‍ഷിനെയും അടുത്തടുത്ത ഓവറുകളിൽ നഷ്ടമായത് ഡൽഹിയ്ക്ക് തിരിച്ചടിയായി.

സാള്‍ട്ട് 35 പന്തിൽ നിന്ന് 59 റൺസും മാര്‍ഷ് 39 പന്തിൽ നിന്ന് 63 റൺസുമാണ് നേടിയത്. 112/1 എന്ന നിലയിൽ നിന്ന് 125/4 എന്ന നിലയിലേക്ക് ഡൽഹി വീണപ്പോള്‍ ടീമിന്റെ വിജയ മോഹങ്ങള്‍ക്ക് കനത്ത തിരിച്ചടിയായി മാറി ഇത്.

പ്രിയം ഗാര്‍ഗിനെ(12) പുറത്താക്കി മയാംഗ് മാര്‍ക്കണ്ടേ തന്റെ രണ്ടാം വിക്കറ്റ് നേടി. സാള്‍ട്ടിന്റെ വിക്കറ്റും മാര്‍ക്കണ്ടേ ആണ് നേടിയത്.

അവസാന മൂന്നോവറിൽ 50 റൺസായിരുന്നു 4 വിക്കറ്റ് കൈവശമുള്ളപ്പോള്‍ ഡൽഹി നേടേണ്ടിയിരുന്നത്. അക്സര്‍ പട്ടേൽ 14 പന്തിൽ 29 റൺസും റിപൽ പട്ടേൽ 8 പന്തിൽ 11 റൺസും നേടി പൊരുതി നോക്കിയെങ്കിലും 188 റൺസ് നേടാന്‍ മാത്രമേ ഡൽഹിയ്ക്ക് സാധിച്ചുള്ളു.

മിച്ചൽ മാ‍ര്‍ഷിന്റെ തകര്‍പ്പന്‍ സ്പെല്ലിൽ തകര്‍ന്ന് സൺറൈസേഴ്സ്, മികച്ച സ്കോറൊരുക്കി അഭിഷേക്ക് ശര്‍മ്മയും ക്ലാസ്സനും

‍ഡൽഹി ക്യാപിറ്റൽസിനെതിരെ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത സൺറൈസേഴ്സ് നേടിയത് 197 റൺസ്. ഒരു ഘട്ടത്തിൽ വലിയ തകര്‍ച്ചയിലേക്ക് വീഴുമെന്ന് തോന്നിപ്പിച്ച ശേഷം ആണ് സൺറൈസേഴ്സിന്റെ തിരിച്ചുവരവ്. മിച്ചൽ മാര്‍ഷിന്റെ നാല് വിക്കറ്റ് നേട്ടത്തിനിടയിലും അഭിഷേക് ശര്‍മ്മയുടെയും ഹെയിന്‍റിച്ച് ക്ലാസ്സന്റെ മികവുറ്റ ബാറ്റിംഗുമാണ് സൺറൈസേഴ്സിന് തുണയായത്. ഇരുവരും അര്‍ദ്ധ ശതകങ്ങള്‍ നേടി.

2.3 ഓവറിൽ 21 റൺസ് നേടിയ സൺറൈസേഴ്സിനെ 5 റൺസ് നേടിയ മയാംഗ് അഗര്‍വാളിനെയാണ് ആദ്യം നഷ്ടമായത്. തുടര്‍ന്ന് മിച്ചൽ മാര്‍ഷ് സൺറൈസേഴ്സ് മധ്യനിരയെ എറി‍ഞ്ഞൊതുക്കുന്നതാണ് കണ്ടത്. രാഹുല്‍ ത്രിപാഠി, എയ്ഡന്‍ മാര്‍ക്രം, ഹാരി ബ്രൂക്ക് എന്നിവരുടെ വിക്കറ്റുകള്‍ മാര്‍ഷ് നേടിയപ്പോള്‍ 83/4 എന്ന നിലയിലേക്ക് സൺറൈസേഴ്സ് വീണു.

അക്സര്‍ പട്ടേൽ 36 പന്തിൽ 67 റൺസ് നേടിയ അഭിഷേക് ശര്‍മ്മയെ വീഴ്ത്തിയപ്പോള്‍ 109/5 എന്ന നിലയിലായിരുന്നു സൺറൈസേഴ്സ്. അഭിഷേക് ശര്‍മ്മയുടെ ഇന്നിംഗ്സ് സൺറൈസേഴ്സിന്റെ റൺറേറ്റ് ഭേദപ്പെട്ട നിലയിൽ നിലനിര്‍ത്തുവാന്‍ സഹായിക്കുകയായിരുന്നു.

അഭിഷേക് പുറത്തായ ശേഷം ഹെയിന്‍റിച്ച് ക്ലാസ്സനും അബ്ദുള്‍ സമദും ചേര്‍ന്ന് സൺറൈസേഴ്സിനായി 6ാം വിക്കറ്റിൽ 53 റൺസ് നേടി. 28 റൺസ് നേടിയ സമദിന്റെ വിക്കറ്റും മിച്ചൽ മാര്‍ഷ് ആണ് നേടിയത്. മത്സരത്തിലെ തന്റെ നാലാം വിക്കറ്റാണ് മാര്‍ഷ് നേടിയത്.

ക്ലാസ്സന്‍ 25 പന്തിൽ നിന്ന് തന്റെ കന്നി ഐപിഎൽ അര്‍ദ്ധ ശതകം നേടുകയായിരുന്നു. ഏഴാം വിക്കറ്റിൽ അകീൽ ഹൊസൈനുമായി ചേര്‍ന്ന് ക്ലാസ്സന്‍ 18 പന്തിൽ നിന്ന് 35 റൺസ് നേടി സൺറൈസേഴ്സിന് മികച്ച സ്കോര്‍ ഒരുക്കി. ക്ലാസ്സന്‍ 27 പന്തിൽ 53 റൺസും അകീൽ ഹൊസൈന്‍ 16 റൺസും നേടി പുറത്താകാതെ നിന്നു.

ഡൽഹിയുടെ നടുവൊടിച്ച് വാഷിംഗ്ടൺ സുന്ദര്‍, ഡൽഹിയുടെ സ്കോറിന് മാന്യത പകര്‍ന്ന് മനീഷ് – അക്സര്‍ കൂട്ടുകെട്ട്

സൺറൈസേഴ്സിനെതിരെ ബാറ്റിംഗ് തിര‍ഞ്ഞെടുത്ത ഡൽഹി ക്യാപിറ്റൽസ് ടോപ് ഓര്‍ഡര്‍ തകര്‍ന്നപ്പോള്‍ 144 റൺസ് 9 വിക്കറ്റ് നഷ്ടത്തിൽ നേടുവാനാണ് ഡൽഹിയ്ക്ക് സാധിച്ചത്. 62/5 എന്ന നിലയിലേക്ക് വീണ ഡൽഹിയെ മനീഷ് പാണ്ടേ – അക്സര്‍ പട്ടേൽ കൂട്ടുകെട്ടാണ് ടീമിനെ വന്‍ തകര്‍ച്ചയിൽ നിന്ന് രക്ഷിച്ചത്.

ആദ്യ ഓവറിൽ തന്നെ ഫിലിപ്പ് സാള്‍ട്ടിനെ നഷ്ടമായ ഡൽഹിയ്ക്കായി 15 പന്തിൽ 25 റൺസ് നേടി മിച്ചൽ മാര്‍ഷ് വേഗത്തിൽ സ്കോറിംഗ് നടത്തിയെങ്കിലും താരം പവര്‍പ്ലേയ്ക്കുള്ളിൽ പുറത്തായി.

21 റൺസ് നേടിയ ഡേവിഡ് വാര്‍ണറെ വാഷിംഗ്ടൺ സുന്ദര്‍ പുറത്താക്കിയപ്പോള്‍ അതേ ഓവറിൽ തന്നെ സര്‍ഫ്രാസ് ഖാനെയും അമന്‍ ഹകീം ഖാനെയും പുറത്താക്കി വാഷിംഗ്ടൺ സുന്ദര്‍ ഡൽഹിയെ 62/5 എന്ന നിലയിലേക്ക് തള്ളിയിട്ടു. 57/2 എന്ന നിലയിൽ നിന്ന് 8 റൺസ് നേടുന്നതിനിടെ ടീമിന് 3 വിക്കറ്റ് നഷ്ടമാകുകയായിരുന്നു.

പത്തോവര്‍ പിന്നിടുമ്പോള്‍ 5 വിക്കറ്റ് നഷ്ടത്തിൽ 72 റൺസാണ് ഡൽഹി നേടിയത്. അക്സര്‍ പട്ടേലും മനീഷ് പാണ്ടേയും ചേര്‍ന്ന് ആറാം വിക്കറ്റിൽ 69 റൺസ് നേടി ഡൽഹിയുടെ സ്കോര്‍ നൂറ് കടത്തുകയായിരുന്നു.  മയാംഗ് മാര്‍ക്കണ്ടേയുടെ ഓവറിൽ ഹാട്രിക്ക് ഫോര്‍ അക്സര്‍ പട്ടേൽ നേടിയപ്പോള്‍ ഡൽഹിയ്ക്ക് പൊരുതാവുന്ന സ്കോര്‍ നേടാനായി.

34 പന്തിൽ 34 റൺസ് നേടിയ അക്സറിനെ പുറത്താക്കി ഭുവനേശ്വര്‍ കുമാര്‍ ആണ് ഈ കൂട്ടുകെട്ട് തകര്‍ത്തത്. 27 പന്തിൽ 34 റൺസ് നേടിയ മനീഷ് പാണ്ടേ റണ്ണൗട്ട് രൂപത്തിൽ തൊട്ടടുത്ത ഓവറിൽ പുറത്തായതും സ്കോര്‍ 150 കടത്തുന്നതിൽ നിന്ന് ഡൽഹിയെ തടയുകയായിരുന്നു.

ഭുവനേശ്വര്‍ കുമാര്‍ തന്റെ നാലോവറിൽ വെറും 11 റൺസ് വിട്ട് നൽകി രണ്ട് വിക്കറ്റ് നേടുകയായിരുന്നു. ഇതിൽ അവസാന ഓവറിൽ പിറന്ന ആറ് റൺസ് ഉള്‍പ്പെടുന്നു. കുൽദീപ് യാദവ് ഭുവിയുടെ സ്പെലിലെ അവസാന പന്തിൽ ബൗണ്ടറി നേടിയപ്പോള്‍ ഡൽഹി 144/9 എന്ന സ്കോര്‍ നേടി.

 

അവസാന സ്ഥാനക്കാരുടെ പോരാട്ടം, ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത് ഡൽഹി

ഐപിഎലില്‍ അവസാന രണ്ട് സ്ഥാനക്കാരുടെ പോരാട്ടത്തിൽ ഇന്ന് സൺറൈസേഴ്സ് ഹൈദ്രാബാദും ഡൽഹി ക്യാപിറ്റൽസും ഏറ്റുമുട്ടും. മത്സരത്തിൽ ടോസ് നേടി ഡൽഹി  ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.

സൺറൈസേഴ്സ് നാല് പോയിന്റുമായി ഒമ്പതാം സ്ഥാനത്തും ഡൽഹി ക്യാപിറ്റൽസ് 2 പോയിന്റുമായി പത്താം സ്ഥാനത്തുമാണുള്ളത്.

ഡൽഹി ക്യാപിറ്റൽസ്: David Warner(c), Philip Salt(w), Mitchell Marsh, Manish Pandey, Sarfaraz Khan, Axar Patel, Aman Hakim Khan, Ripal Patel, Anrich Nortje, Kuldeep Yadav, Ishant Sharma

സൺറൈസേഴ്സ് ഹൈദ്രാബാദ്: Abhishek Sharma, Harry Brook, Aiden Markram(c), Mayank Agarwal, Heinrich Klaasen(w), Marco Jansen, Washington Sundar, Mayank Markande, Bhuvneshwar Kumar, T Natarajan, Umran Malik

 

സൺറൈസേഴ്സിനെതിരെ ബൗളിംഗ് തിരഞ്ഞെടുത്ത് ധോണിയും സംഘവും

ഇന്നത്തെ ഐപിഎലിലെ ചെന്നൈ ഹൈദ്രാബാദ് പോരാട്ടത്തിൽ ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത് ചെന്നൈ നായകന്‍ എംഎസ് ധോണി. കഴിഞ്ഞ മത്സരത്തിൽ ചെന്നൈ ആര്‍സിബിയെ പരാജയപ്പെടുത്തിയപ്പോള്‍ സൺറൈസേഴ്സിന് മുംബൈയോട് തോൽവിയായിരുന്നു ഫലം.

ചെന്നൈ നിരയിലും സൺറൈസേഴ്സ് നിരയിലും മാറ്റങ്ങളൊന്നുമില്ല. പോയിന്റ് പട്ടികയിൽ ആറ് പോയിന്റുമായി മൂന്നാം സ്ഥാനത്താണ് ചെന്നൈ സൂപ്പര്‍ കിംഗ്സ്. സൺറൈസേഴ്സ് നാല് പോയിന്റുമായി 9ാം സ്ഥാനത്താണ്.

സൺറൈസേഴ്സ് ഹൈദ്രാബാദ്: Harry Brook, Mayank Agarwal, Rahul Tripathi, Aiden Markram(c), Heinrich Klaasen(w), Abhishek Sharma, Washington Sundar, Marco Jansen, Bhuvneshwar Kumar, Mayank Markande, Umran Malik

ചെന്നൈ സൂപ്പര്‍ കിംഗ്സ്: Ruturaj Gaikwad, Devon Conway, Ajinkya Rahane, Shivam Dube, Ambati Rayudu, Moeen Ali, Ravindra Jadeja, MS Dhoni(w/c), Maheesh Theekshana, Tushar Deshpande, Matheesha Pathirana

സൺറൈസേഴ്സിന് തോൽവി സമ്മാനിച്ച് മുംബൈ, തുടര്‍ച്ചയായ മൂന്നാം ജയം

ഐപിഎലില്‍ തുടര്‍ച്ചയായ മൂന്നാം ജയം സ്വന്തമാക്കി മുംബൈ ഇന്ത്യന്‍സ്. ഇന്ന് സൺറൈസേഴ്സിന് മുന്നിൽ 193 റൺസ് വിജയ ലക്ഷ്യം നൽകിയ ശേഷം എതിരാളികളെ 178 റൺസിലൊതുക്കി 14 റൺസ് വിജയം ആണ് മുംബൈ നേടിയത്. 19.5 ഓവറിൽ സൺറൈസേഴ്സ് ഓള്‍ഔട്ട് ആകുകയായിരുന്നു.

ഹാരി ബ്രൂക്കിനെയും രാഹുല്‍ ത്രിപാഠിയെയും ജേസൺ ബെഹ്രെന്‍ഡോര്‍ഫ് പുറത്താക്കിയപ്പോള്‍ 25/2 എന്ന നിലയിലായിരുന്നു സൺറൈസേഴ്സ്. മൂന്നാം വിക്കറ്റ് കൂട്ടുകെട്ടിൽ 46 റൺസാണ് മയാംഗ് അഗര്‍വാളും എയ്ഡന്‍ മാര്‍ക്രവും ചേര്‍ന്ന് നേടിയത്. 22 റൺസ് നേടിയ മാര്‍ക്രത്തെ പുറത്താക്കി കാമറൺ ഗ്രീന്‍ ആണ് കൂട്ടുകെട്ട് തകര്‍ത്തത്.

തൊട്ടടുത്ത ഓവറിൽ അഭിഷേക് ശര്‍മ്മയെ പിയൂഷ് ചൗള പുറത്താക്കിയപ്പോള്‍ സൺറൈസേഴ്സിന് നാലാം വിക്കറ്റ് നഷ്ടമായി.

പിയൂഷ് ചൗളയെ ഒരോവറിൽ രണ്ട് ഫോറുകള്‍ക്കും രണ്ട് സിക്സുകള്‍ക്കും ഹെയിന്‍റിച്ച് ക്ലാസ്സന്‍ പറത്തിയെങ്കിലും ഓവറിലെ അവസാന പന്തിൽ ക്ലാസ്സനെ പുറത്താക്കി പിയൂഷ് ചൗള തിരിച്ചടിയ്ക്കുകയായിരുന്നു. 21 റൺസായിരുന്നു ആ ഓവറിൽ നിന്ന് പിറന്നത്.

16 പന്തിൽ 36 റൺസ് നേടിയ ക്ലാസ്സന്‍ പുറത്താകുമ്പോള്‍ സൺറൈസേഴ്സ് അഞ്ചാം വിക്കറ്റിൽ 55 റൺസാണ് മയാംഗ് – ക്ലാസ്സന്‍ കൂട്ടുകെട്ട് നേടിയത്. തൊട്ടടുത്ത ഓവറിൽ റൈലി മെറിഡിത്ത് മയാംഗിന്റെ ചെറുത്ത്നില്പും അവസാനിപ്പിച്ചു. 48 റൺസായിരുന്നു മയാംഗ് നേടിയത്. മത്സരം അവസാന അഞ്ചോവറിലേക്ക് കടന്നപ്പോള്‍ 61 റൺസായിരുന്നു സൺറൈസേഴ്സ് നേടേണ്ടിയിരുന്നത്.

മാര്‍ക്കോ ജാന്‍സെന്‍ വന്ന് ഏതാനും ബൗണ്ടറികള്‍ നേടിയെങ്കിലും 6 പന്തിൽ 13 റൺസ് നേടിയ താരത്തെയും റൈലി മെറിഡിത്ത് മടക്കിയയ്ച്ചു. 18ാം ഓവറിൽ ബെഹ്രെന്‍ഡോര്‍ഫ് രണ്ട് ബൗണ്ടറിയും ഒരു വൈഡ് ഫോറും വഴങ്ങിയപ്പോള്‍ ഓവറിലെ അഞ്ചാം പന്തിൽ വാഷിംഗ്ടൺ സുന്ദര്‍ റണ്ണൗട്ടാകുകയായിരുന്നു. ഓവറിലെ അവസാന പന്തിൽ അബ്ദുള്‍ സമദ് ബൗണ്ടറി കൂടി നേടിയപ്പോള്‍ ഓവറിൽ നിന്ന് 19 റൺസാണ് പിറന്നത്. ഇതോടെ 12 പന്തിൽ നിന്ന് 24 റൺസായി സൺറൈസേഴ്സിന്റെ ലക്ഷ്യം മാറി.

കാമറൺ ഗ്രീന്‍ മത്സരത്തിന്റെ 19ാം ഓവറിൽ വെറും 4 റൺസ് മാത്രം വിട്ട് നൽകിയപ്പോള്‍ അവസാന ഓവറിൽ സൺറൈസേഴ്സിന് ജയിക്കുവാന്‍ 20 റൺസ് നേടണമായിരുന്നു. അവസാന ഓവര്‍ എറിഞ്ഞ അര്‍ജ്ജുന്‍ ടെണ്ടുൽക്കര്‍ വെറും 5 റൺസ് മാത്രം വിട്ട് നൽകുകയായിരുന്നു. തന്റെ കന്നി ഐപിഎൽ വിക്കറ്റും ഈ ഓവറിൽ അര്‍ജ്ജുന്‍ നേടി. ഭുവനേശ്വര്‍ കുമാറിന്റെ വിക്കറ്റാണ് താരം നേടിയത്.

കാമറൺ ഗ്രീനിന്റെ കന്നി ഐപിഎൽ അര്‍ദ്ധ ശതകം, 192 റൺസ് നേടി മുംബൈ ഇന്ത്യന്‍സ്

സൺറൈസേഴ്സ് ഹൈദ്രാബാദിനെതിരെ 192/5 എന്ന സ്കോര്‍ നേടി മുംബൈ ഇന്ത്യന്‍സ്. കാമറൺ ഗ്രീന്‍ 40 പന്തിൽ പുറത്താകാതെ 64 റൺസും ഇഷാന്‍ കിഷന്‍(38), രോഹിത് ശര്‍മ്മ(28), തിലക് വര്‍മ്മ(17 പന്തിൽ 37 റൺസ്), ടിം ഡേവിഡ്(16) എന്നിവരുടെ ബാറ്റിംഗ് മികവിലാണ് മുംബൈ ഈ സ്കോര്‍ നേടിയത്.

2 വിക്കറ്റ് നേടിയ മാര്‍ക്കോ ജാന്‍സെന്‍ ആണ് സൺറൈസേഴ്സ് നിരയിൽ തിളങ്ങിയത്. ആദ്യം ബാറ്റ് ചെയ്ത മുംബൈയ്ക്കായി ഓപ്പണിംഗ് വിക്കറ്റിൽ 4.4 ഓവറിൽ 41 റൺസാണ് രോഹിതും ഇഷാനും ചേര്‍ന്ന് നേടിയത്.

രണ്ടാം വിക്കറ്റിൽ ഗ്രീന്‍ – ഇഷാന്‍ കൂട്ടുകെട്ട് 46 റൺസ് കൂടി നേടി. സൂര്യകുമാര്‍ യാദവ് മോശം ഫോം തുടര്‍ന്നപ്പോള്‍ ജാന്‍സെന്‍ ഇഷാനെ പുറത്താക്കിയ ഓവറിൽ തന്നെ യാദവിനെയും മടക്കിയയ്ച്ചു. നാലാം വിക്കറ്റിൽ 56 റൺസ് തിലക് വര്‍മ്മയ്ക്കൊപ്പം ഗ്രീന്‍ നേടി. അഞ്ചാം വിക്കറ്റിൽ ടിം ഡേവിഡ് – ഗ്രീന്‍ കൂട്ടുകെട്ട് 41 റൺസാണ് നേടിയത്.

Exit mobile version