അടിയോടടി!!! ഹാര്‍ദ്ദിക് പാണ്ഡ്യയുടെ മുംബൈയെ തച്ചുതകര്‍ത്ത് സൺറൈസേഴ്സ്

ട്രാവിസ് ഹെഡ് തിരികൊളുത്തിയ വെടിക്കെട്ടിന് അഭിഷേക് ശര്‍മ്മയും ഹെയിന്‍റിച്ച് ക്ലാസ്സനും എയ്ഡന്‍ മാര്‍ക്രവും കൂട്ടിനെത്തിയപ്പോള്‍ മുംബൈ ഇന്ത്യന്‍സിനെതിരെ റൺ മല സൃഷ്ടിച്ച് സൺറൈസേഴ്സ് ഹൈദ്രാബാദ്.  277 റൺസാണ് 3 വിക്കറ്റ് നഷ്ടത്തിൽ സൺറൈസേഴ്സ് നേടിയത്.

ട്രാവിസ് ഹെഡ് അടിച്ച് തകര്‍ത്തപ്പോള്‍ ഹാര്‍ദ്ദിക് പാണ്ഡ്യ ജസ്പ്രീത് ബുംറയെ ന്യൂ ബോള്‍ എല്പിക്കാതിരുന്നതും മുംബൈയ്ക്ക് തിരിച്ചടിയായി. മയാംഗ് അഗര്‍വാള്‍ പുറത്താകുമ്പോള്‍ 45 റൺസായിരുന്നു സൺറൈസേഴ്സ് 4.1 ഓവറിൽ നേടിയത്.

പിന്നീട് ഹെഡും അഭിഷേക് ശര്‍മ്മയും താണ്ഡവം ആടിയപ്പോള്‍ സൺറൈസേഴ്സിന് മുന്നിൽ മുംബൈ ബൗളിംഗ് പതറുന്ന കാഴ്ചയാണ് കണ്ടത്. ഹെഡിനെ ജെറാള്‍ഡ് കോയെറ്റ്സേ പുറത്താക്കുമ്പോള്‍ താരം 24 പന്തിൽ 62 റൺസാണ് നേടിയത്. 9 ബൗണ്ടറിയും മൂന്ന് സിക്സും അടങ്ങിയതായിരുന്നു ഇന്നിംഗ്സ്.

പത്തോവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ 148 റൺസാണ് സൺറൈസേഴ്സ് നേടിയത്. അഭിഷേക് ശര്‍മ്മ 23 പന്തിൽ 63 റൺസ് നേടി 11ാം ഓവറിൽ പുറത്തായപ്പോള്‍ സൺറൈസേഴ്സ് 161/3 എന്ന നിലയിലായിരുന്നു. പകരം എത്തിയ എയ്ഡന്‍ മാര്‍ക്രം – ഹെയിന്‍റിച്ച് ക്ലാസ്സന്‍ കൂട്ടുകെട്ട് ടീമിനെ 15ാം ഓവറിൽ 200 കടത്തുകയായിരുന്നു.

നാലാം വിക്കറ്റിൽ ക്ലാസ്സന്‍ – മാര്‍ക്രം കൂട്ടുകെട്ട് 55 പന്തിൽ 116 റൺസ് നേടിയപ്പോള്‍ സൺറൈസേഴ്സ് കുതിച്ചുയര്‍ന്നു. ഐപിഎലിലെ ഏറ്റവും ഉയര്‍ന്ന സ്കോറാണ് 277 റൺസ് നേടിയപ്പോള്‍ സൺറൈസേഴ്സ് സ്വന്തമാക്കിയത്. ക്ലാസ്സന്‍ 34 പന്തിൽ 80 റൺസ് നേടിയപ്പോള്‍ 28 പന്തിൽ 42 റൺസ് നേടി എയ്ഡന്‍ മാര്‍ക്രവും പുറത്താകാതെ നിന്നു.

വിജയ വഴിയിൽ തിരികെ എത്തുവാന്‍ സൺറൈസേഴ്സും മുംബൈയും, ബൗളിംഗ് തിരഞ്ഞെടുത്ത് ഹാര്‍ദ്ദിക്

ആദ്യ മത്സരത്തിലേറ്റ തോൽവിയ്ക്ക് ശേഷം വിജയ വഴിയിലേക്ക് എത്തുവാന്‍ സൺറൈസേഴ്സ് ഹൈദ്രാബാദും മുംബൈ ഇന്ത്യന്‍സും ഇന്ന് ഏറ്റുമുട്ടുന്നു. മത്സരത്തിൽ ടോസ് നേടി മുംബൈ  നായകന്‍ ഹാര്‍ദ്ദിക് ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഇരു ടീമുകളും കഴിഞ്ഞ മത്സരത്തിൽ നേരിയ വ്യത്യാസത്തിനാണ് പരാജയം ഏറ്റുവാങ്ങിയത്. സൺറൈസേഴ്സ് കൊൽക്കത്തയോടെ 4 റൺസിന് പരാജയപ്പെട്ടപ്പോള്‍ ഗുജറാത്തിനോട് 6 റൺസ് തോൽവിയാണ് മുംബൈ വഴങ്ങിയത്.

രോഹിത് ശര്‍മ്മ തന്റെ ഇരുനൂറാം ഐപിഎൽ മത്സരത്തിനിറങ്ങുന്നു എന്ന പ്രത്യേകത കൂടി ഇന്നത്തെ മത്സരത്തിനുണ്ട്. മുംബൈ നിരയിൽ ലൂക് വുഡിന് പകരം ക്വെന മപാക മത്സരത്തിനിറങ്ങുന്നു. അതേ സമയം സൺറൈസേഴ്സ് നിരയിൽ ഏതാനും മാറ്റങ്ങളുണ്ട്. മാര്‍ക്കോ ജാന്‍സന് പകരം ട്രാവിസ് ഹെഡും നടരാജന് പകരം ജയ്ദേവ് ഉനഡ്കടും മത്സരത്തിനെത്തുന്നു.

സൺറൈസേഴ്സ് ഹൈദ്രാബാദ്: : Travis Head, Mayank Agarwal, Abhishek Sharma, Aiden Markram, Heinrich Klaasen(w), Abdul Samad, Shahbaz Ahmed, Pat Cummins(c), Bhuvneshwar Kumar, Mayank Markande, Jaydev Unadkat

മുംബൈ ഇന്ത്യന്‍സ്: Ishan Kishan(w), Rohit Sharma, Naman Dhir, Tilak Varma, Hardik Pandya(c), Tim David, Gerald Coetzee, Shams Mulani, Piyush Chawla, Jasprit Bumrah, Kwena Maphaka

സിക്സര്‍ മഴയുമായി റസ്സലും കൂട്ടരും, കൊൽക്കത്തയ്ക്ക് കൂറ്റന്‍ സ്കോര്‍

ആന്‍ഡ്രേ റസ്സലും കൂട്ടരും നിറഞ്ഞാടിയപ്പോള്‍ ഐപിഎലിലെ ഇന്നത്തെ രണ്ടാം മത്സരത്തിൽ സൺറൈസേഴ്സിനെതിരെ പടുകൂറ്റന്‍ സ്കോര്‍ നേടി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ കൊൽക്കത്ത 7 വിക്കറ്റ് നഷ്ടത്തിൽ 208 റൺസാണ് നേടിയത്.

ഒരു ഘട്ടത്തിൽ 32/3 എന്ന നിലയിലായിരുന്ന കൊൽക്കത്തയെ രമൺദീപ് സിംഗും ഫിൽ സാള്‍ട്ടും ചേര്‍ന്നാണ് മുന്നോട്ട് നയിച്ചത്. ഒപ്പം അവസാന ഓവറുകളിൽ ആന്‍ഡ്രേ റസ്സലും റിങ്കു സിംഗും എത്തിയപ്പോള്‍ റൺ മഴ തന്നെ കൊൽക്കത്ത തീര്‍ത്തു.

അഞ്ചാം വിക്കറ്റിൽ സാള്‍ട്ട് – രമൺദീപ് സിംഗ് കൂട്ടുകെട്ട് 54 റൺസാണ് നേടിയത്. 17 പന്തിൽ 35 റൺസ് നേടിയ രമൺദീപ് സിംഗ് പുറത്തായപ്പോള്‍ അധികം വൈകാതെ 54 റൺസ് നേടിയ സാള്‍ട്ടും പുറത്തായി.


അര്‍ദ്ധ ശതകം നേടിയ ഫിൽ സാള്‍ട്ട് പുറത്താകുമ്പോള്‍ 119/6 എന്ന നിലയിലായിരുന്നു കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. ഏഴാം വിക്കറ്റിൽ റിങ്കു സിംഗും ആന്‍ഡ്രേ റസ്സലും നിറഞ്ഞാടിയപ്പോള്‍ പടുകൂറ്റന്‍ സ്കോറിലേക്കാണ് കൊൽക്കത്ത കുതിച്ചത്.

വെറും 32 പന്തിൽ നിന്നാണ് ഈ കൂട്ടുകെട്ട് 81 റൺസ് നേടിയത്. 15 പന്തിൽ 23 റൺസ് നേടി റിങ്കു സിംഗ് പുറത്തായപ്പോള്‍ 25 പന്തിൽ 64 റൺസുമായി ആന്‍ഡ്രേ റസ്സൽ അപരാജിതനായി നിന്നു. 14 സിക്സുകളാണ് കൊൽക്കത്ത ഇന്നത്തെ മത്സരത്തിൽ നേടിയത്. അതിൽ 7 എണ്ണം റസ്സലിന്റെ സംഭാവനയാണ്. 4 എണ്ണം രമൺദീപും 3 എണ്ണം ഫിൽ സാള്‍ട്ടും അതിര്‍ത്തി കടത്തി.

ജോഷ് ഹാസൽവുഡിന് ആദ്യ അവസരത്തിൽ ആവശ്യക്കാരില്ല!!! ജയ്ദേവ് ഉനഡ്കട് സൺറൈസേഴ്സിലേക്ക്, തുക 1.6 കോടി രൂപ

പാറ്റ് കമ്മിന്‍സും മിച്ചൽ സ്റ്റാര്‍ക്കും 20 കോടിയ്ക്ക് മേൽ തുക സമ്പാദിച്ചപ്പോള്‍ ആദ്യ അവസരത്തിൽ ജോഷ് ഹാസൽവുഡിനെ ആര്‍ക്കും വേണ്ട. 2 കോടി രൂപയായിരുന്നു താരത്തിന്റെ അടിസ്ഥാന വില. എന്നാൽ ആര്‍ക്കും താരത്തിനോട് ഈ ഘട്ടത്തിൽ താല്പര്യം ഇല്ലായിരുന്നു. ലേലത്തിന്റെ അവശേഷിക്കുന്ന ഘട്ടത്തിൽ താരം വീണ്ടും രംഗത്തെത്തുമോ എന്ന് കാത്തിരുന്ന് കാണേണ്ടതാണ്.

ജയ്ദേവ് ഉനഡ്കടിനെ സ്വന്തമാക്കി സൺറൈസേഴ്സ് ഹൈദ്രാബാദ്. 50 ലക്ഷം അടിസ്ഥാന വിലയുള്ള താരത്തെ 1.6 കോടി രൂപയ്ക്കാണ് സൺറൈസേഴ്സ് സ്വന്തമാക്കിയത്. സൺറൈസേഴ്സും ഡൽഹിയും ആണ് താരത്തിനായി രംഗത്തെത്തിയത്.

പ്ലേ ഓഫ് പ്രതീക്ഷകളുമായി മുംബൈ, വഴി മുടക്കുമോ സൺറൈസേഴ്സ്!!!

ഐപിഎലില്‍ ഇന്ന് മുംബൈയ്ക്ക് അതി നിര്‍ണ്ണായക മത്സരം. ഇന്ന് വിജയിക്കുകയും അടുത്ത മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ പരാജയപ്പെടുകയും ചെയ്താൽ മുംബൈയ്ക്ക് പ്ലേ ഓഫിൽ കടക്കാനാകും. അതേ സമയം ഇന്ന് പരാജയപ്പെട്ടാൽ നിലവിൽ ആര്‍സിബിയെക്കാളും രാജസ്ഥാനെക്കാളും മോശം റൺ റേറ്റുള്ള മുംബൈ പുറത്താകും.

മത്സരത്തിൽ ടോസ് നേടിയ മുംബൈ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.

സൺറൈസേഴ്സ് ഹൈദ്രാബാദ്: Mayank Agarwal, Vivrant Sharma, Aiden Markram(c), Heinrich Klaasen(w), Harry Brook, Nitish Reddy, Glenn Phillips, Sanvir Singh, Mayank Dagar, Bhuvneshwar Kumar, Umran Malik

മുംബൈ ഇന്ത്യന്‍സ്: Rohit Sharma(c), Ishan Kishan(w), Cameron Green, Suryakumar Yadav, Tim David, Nehal Wadhera, Chris Jordan, Piyush Chawla, Jason Behrendorff, Kumar Kartikeya, Akash Madhwal

വീണ്ടും ക്ലാസ്സിക് ക്ലാസ്സന്‍!!! സൺറൈസേഴ്സിന് 186 റൺസ്

ഹെയിന്‍റിച്ച് ക്ലാസ്സന്റെ ബാറ്റിംഗ് മികവിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ 186 റൺസ് നേടി സൺറൈസേഴ്സ് ഹൈദ്രാബാദ്. അഭിഷേക് ശര്‍മ്മയെയും(11), രാഹുല്‍ ത്രിപാഠിയെയും(15) ഒരേ ഓവറിൽ മൈക്കൽ ബ്രേസ്‍വെൽ പുറത്താക്കിയപ്പോള്‍ 28/2 എന്ന നിലയിലേക്ക് സൺറൈസേഴ്സ് വീണു.

അവിടെ നിന്നു മൂന്നാം വിക്കറ്റിൽ 76 റൺസ് നേടി ഹെയിന്‍റിച്ച് ക്ലാസ്സന്‍ – എയ്ഡന്‍ മാര്‍ക്രം കൂട്ടുകെട്ട് ടീമിനെ മുന്നോട്ട് നയിക്കുകയായിരുന്നു. പവര്‍പ്ലേ അവസാനിക്കുമ്പോള്‍ 49/2 എന്ന നിലയിലായിരുന്ന സൺറൈസേഴ്സ് പത്തോവര്‍ കടക്കുമ്പോള്‍ 81 റൺസായിരുന്നു നേടിയത്.

ക്ലാസ്സന്‍ 24 പന്തിൽ തന്റെ അര്‍ദ്ധ ശതകം പൂര്‍ത്തിയാക്കിയപ്പോള്‍ എയ്ഡന്‍ മാര്‍ക്രത്തിന് തന്റെ ഇന്നിംഗ്സിന് വേഗത കൂട്ടുവാന്‍ കഴിഞ്ഞില്ല. 20 പന്തിൽ നിന്ന് 18 റൺസായിരുന്നു സൺറൈസേഴ്സ് നായകന്‍ എയ്ഡന്‍ മാര്‍ക്രം നേടിയത്.  മാര്‍ക്രം പുറത്താക്കുമ്പോള്‍ 104/3 എന്ന നിലയിലായിരുന്നു സൺറൈസേഴ്സ്.  ക്ലാസ്സനും ഹാരി ബ്രൂക്കും അതിവേഗത്തിൽ സ്കോറിംഗ് തുടര്‍ന്നപ്പോള്‍ നാലാം വിക്കറ്റിൽ 74 റൺസാണ് സൺറൈസേഴ്സ് നേടിയത്.

49 പന്തിൽ നിന്ന് ക്ലാസ്സന്‍ തന്റെ ശതകം തികച്ചപ്പോള്‍ താരം 51 പന്തിൽ 101 റൺസിന് പുറത്തായി. 8 ഫോറും 6 സിക്സുമാണ് ക്ലാസ്സന്റെ സംഭാവന. ഹാരി ബ്രൂക്ക് 19 പന്തിൽ പുറത്താകാതെ 27 റൺസ് നേടി. 4 ഓവറിൽ വെറും 17 റൺസ് മാത്രം വിട്ട് നൽകിയ മൊഹമ്മദ് സിറാജ് ആണ് ആര്‍സിബി ബൗളര്‍മാരിൽ തിളങ്ങിയത്.

ക്ലാസ്സന്‍ തന്റെ മികച്ച പ്രകടനം പുറത്തെടുത്തിട്ടും തോൽവിയേറ്റ് വാങ്ങേണ്ടി വരുന്നത് അദ്ദേഹത്തിനോട് ചെയ്യുന്ന നീതികേട് – എയ്ഡന്‍ മാര്‍ക്രം

സൺറൈസേഴ്സ് താരം ഹെയിന്‍റിച്ച് ക്ലാസ്സനെ വാനോളം പുകഴ്ത്തി ടീ ക്യാപ്റ്റന്‍ എയ്ഡന്‍ മാര്‍ക്രം. മികച്ച പ്രകടനം പുറത്തെടുത്തിട്ടും താരത്തിന് തോൽവിയുടെ ഭാഗത്ത് നിൽക്കേണ്ടി വരുന്നത് കഷ്ടമാണെന്നും മാര്‍ക്രം പറഞ്ഞു. ടീമിലെ മറ്റു ബാറ്റ്സ്മാന്മാര്‍ അദ്ദേഹത്തിന് പിന്തുണ നൽകാതെ നീതികേട് കാണിച്ചുവെന്നാണ് താന്‍ കരുതുന്നതെന്നും അതിൽ താനും ഉള്‍പ്പെടുന്നു എന്നും മാര്‍ക്രം വ്യക്തമാക്കി.

താരം മികച്ച ക്രിക്കറ്ററാണെന്നും അദ്ദേഹത്തിന്റെ ക്ലാസ്സും പവറും ലോകത്തിന് ഈ ഐപിഎലില്‍ കാണാനായി എന്നും മാര്‍ക്രം വ്യക്തമാക്കി. ഐപിഎലില്‍ പല മത്സരങ്ങളിലും ടീമിനായി മികച്ച പ്രകടനം പുറത്തെടുത്ത താരമാണ് ഹെയിന്‍റിച്ച് ക്ലാസ്സന്‍.

അഭിഷേക് ശര്‍മ്മയ്ക്കെതിരെ നേടിയ സിക്സാണ് ഏറ്റവും സന്തോഷം നൽകിയത് – ശുഭ്മന്‍ ഗിൽ

സൺറൈസേഴ്സിനെതിരെ തന്റെ കന്നി ഐപിഎൽ ശതകം നേടിയ ശുഭ്മന്‍ ഗിൽ പറയുന്നത് തനിക്ക് ഏറ്റവും സന്തോഷം നൽകിയത് അഭിഷേക് ശര്‍മ്മയ്ക്കെതിരെ നേടിയ സിക്സ് ആണെന്നാണ്. ഇരുവരും പഞ്ചാബിന് വേണ്ടി ടി20 ക്രിക്കറ്റിൽ ഓപ്പൺ ചെയ്യുന്നവരാണ്. തനിക്കെതിരെ പന്തെറിയുവാന്‍ വന്നാൽ സിക്സര്‍ പറത്തുമെന്ന് താന്‍ അഭിഷേകിനോട് നേരത്തെ തന്നെ പറഞ്ഞിരുന്നുവെന്നും അതിന് സാധിച്ചതിൽ സന്തോഷമുണ്ടെന്നും ഗിൽ വ്യക്തമാക്കി.

താന്‍ തന്റെ ഐപിഎൽ അരങ്ങേറ്റം സൺറൈസേഴ്സിനെതിരെയാണ് നടത്തിയതെന്നും അവര്‍ക്കെതിരെ തന്നെ ശതകം നേടാനായതിൽ സന്തോഷമുണ്ടെന്നും ഗിൽ വ്യക്തമാക്കി. എത്ര മികച്ചതാണെങ്കിലും മോശമാണെങ്കിലും താന്‍ തന്റെ കഴിഞ്ഞ ഇന്നിംഗ്സിനെക്കുറിച്ച് ചിന്തിക്കാറില്ലെന്നും ഗിൽ സൂചിപ്പിച്ചു. നിലവിലെ കാര്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക എന്നതാണ് പ്രധാനം എന്നും താരം പറഞ്ഞു.

 

ആധികാരികം ഗുജറാത്ത്, പ്ലേ ഓഫിലേക്ക്!!! സൺറൈസേഴ്സ് ഐപിഎലില്‍ നിന്ന് പുറത്ത്

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ  തോൽവിയേറ്റ് വാങ്ങി ഐപിഎലില്‍ നിന്ന് പുറത്തായി സൺറൈസേഴ്സ് ഹൈദ്രാബാദ്. ഇന്ന് ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് 188/9 എന്ന സ്കോര്‍ നേടിയപ്പോള്‍ മറുപടി ബാറ്റിംഗിനിറങ്ങിയ സൺറൈസേഴ്സിന് 154 റൺസ് മാത്രമേ നേടാനായുള്ളു. 34 റൺസ് വിജയത്തോടെ ഗുജറാത്ത് ടൈറ്റന്‍സ് പ്ലേ ഓഫ് ഉറപ്പാക്കി.

മൊഹമ്മദ് ഷമിയും മോഹിത് ശര്‍മ്മയും മൂന്ന് വീതം വിക്കറ്റ് നേടിയാണ് സൺറൈസേഴ്സിന്റെ നടുവൊടിച്ചത്. 44 പന്തിൽ 64 റൺസ് നേടി ഹെയിന്‍റിച്ച് ക്ലാസ്സന്‍ മാത്രമാണ് സൺറൈസേഴ്സ് നിരയിൽ തിളങ്ങിയത്. ക്ലാസ്സനെ ഷമിയാണ് പുറത്താക്കിയത്.  4 വിക്കറ്റാണ് ഷമി നേടിയത്. ഭുവനേശ്വര്‍ കുമാര്‍ 27 റൺസ് നേടി.  എട്ടാം വിക്കറ്റിൽ ഈ കൂട്ടുകെട്ട് നേടിയ 68 റൺസാണ് വലിയ തോൽവിയിൽ നിന്ന് സൺറൈസേഴ്സിനെ രക്ഷിച്ചത്.  ഷമിയ്ക്കൊപ്പം മോഹിത് ശര്‍മ്മയും നാല് വിക്കറ്റ് നേടി.

സൺറൈസേഴ്സ് പോയിന്റ് പട്ടികയിൽ മുകളിൽ എത്തേണ്ടതായിരുന്നു – ബ്രയന്‍ ലാറ

ഐപിഎൽ 2023ൽ 9ാം സ്ഥാനത്താണ് സൺറൈസേഴ്സ് ഹൈദ്രാബാദ്. എന്നാൽ തന്റെ ടീം പോയിന്റ് പട്ടികയിൽ ഇതിലും മികച്ച സ്ഥാനത്ത് എത്തേണ്ടതായിരുന്നുവെന്നാണ് ടീം കോച്ച് ബ്രയന്‍ ലാറ വ്യക്തമാക്കിയത്. ഇന്നലെ ലക്നൗവിനെതിരെ മത്സരം കൈവിട്ട ശേഷം ആണ് സൺറൈസേഴ്സ് കോച്ചിന്റെ പ്രതികരണം.

അഭിഷേക് ശര്‍മ്മയുടെ ഓവറിൽ 5 സിക്സുകള്‍ ആണ് മാര്‍ക്കസ് സ്റ്റോയിനിസും നിക്കോളസ് പൂരനും നേടിയത്. മത്സരഗതിയെ മാറ്റിയ ഓവറായിരുന്നു ഇത്. ചില മത്സരങ്ങള്‍ ക്ലോസ് ചെയ്യുവാന്‍ ടീമിന് സാധിക്കാതെ പോയതാണ് തിരിച്ചടിയായതെന്നും പല മത്സരങ്ങളിലും മത്സരത്തിലുടനീളം മുന്നിൽ നിന്നിട്ടും അവസാന ഓവറുകളിൽ കൈവിട്ട് പോകുന്ന സാഹചര്യം ഉണ്ടായിട്ടുണ്ടെന്നും ലാറ വ്യക്തമാക്കി.

ക്ലാസന്റെ ക്ലാസ്, സൺ റൈസേഴ്സിന് പൊരുതാവുന്ന സ്കോർ

ഇന്ന് നിർണായക മത്സരത്തിൽ ലഖ്നൗ സൂപ്പർ ജയന്റ്സിനെ നേരിടുന്ന സൺ റൈസേഴ്സ് 183 എന്ന വിജയലക്ഷ്യം ഉയർത്തി. ഇന്ന് ക്ലാസൻ അല്ലാതെ ആരും വലിയ സ്കോർ നേടിയില്ല എങ്കിലും നിർണായ സംഭാവനകൾ നൽകി അന്മോൾപ്രീത്, ത്രിപാതി, മാർക്രം, അബ്ദുൽ സമദ് എന്നിവർ സൺ റൈസേഴ്സ് ബാറ്റിംഗിന് കരുത്തായി.

അന്മോപ്രീത് 27 പന്തിൽ നിന്ന് 36 റൺസ് എടുത്തു. തൃപാതി 13 പന്തിൽ 20 റൺസും ക്യാപ്റ്റൻ മാർക്രം 20 പന്തിൽ 28 റൺസും എടുത്തു. ഇതിനു ശേഷം ആണ് ക്ലാസന്റെ ഇന്നിങ്സ് വന്നത്. ക്ലാസൻ 29 പന്തിൽ 47 റൺസ് എടുത്തു. സമദ് 25 പന്തിൽ നിന്ന് 37 റൺസും എടുത്തു സ്കോർ 182-6 എന്നാക്കി

ലഖ്നൗവിനായി ക്രുണാൽ പാണ്ഡ്യ 2 വിക്കറ്റും യുദ്വീർ, യാഷ് താക്കൂർ, ആവേശ് ഖാൻ, അമിത് മിശ്ര എന്നിവർ ഒരോ വിക്കറ്റും വീഴ്ത്തി.

ടോസ് ജയിച്ച് സൺ റൈസേഴ്സ്, കളിയും ജയിച്ചേ പറ്റൂ

ഐ പി എല്ലിൽ ഇന്ന് നടക്കുന്ന ആദ്യ മത്സരത്തിൽ സൺ റൈസേഴ്സ് ഹഒദരബാദ് ലഖ്നൗ സൂപ്പർ ജയന്റ്സിന് എതിരെ ടോസ് വിജയിച്ചു. ടീസ് നേടിയ മക്രം ആദ്യം ബാറ്റു ചെയ്യാൻ തീരുമാനിച്ചു. സൺ റൈസേഴ്സിന് ഇന്ന് വിജയം നിർബന്ധമാണ്.

#SRH (Playing XI): Abhishek Sharma, Anmolpreet Singh, Rahul Tripathi, Aiden Markram (c) 🇿🇦, Heinrich Klaasen (wk) 🇿🇦, Glenn Phillips 🇳🇿, Abdul Samad, T Natarajan, Mayank Markande, Bhuvneshwar Kumar, Fazalhaq Farooqi 🇦🇫

Lucknow Playing XI: Quinton de Kock (wk), Kyle Mayers, Krunal Pandya (c), Prerak Mankad, Marcus Stoinis, Nicholas Pooran, Amit Mishra, Yash Thakur, Ravi Bishnoi, Yudhvir Singh Charak, Avesh Khan

Exit mobile version