ഭാവിയില്‍ ലോകേഷ് രാഹുലിന് ഇന്ത്യയുടെ ക്യാപ്റ്റന്‍സി ദൗത്യം ഏറ്റെടുക്കാനാകും

കിംഗ്സ് ഇലവന്‍ പഞ്ചാബിന്റെ നായകന്‍ കെഎല്‍ രാഹുലിന് ഭാവിയില്‍ ഇന്ത്യന്‍ ടീമിന്റെ നായകനാകുവാനുള്ള ശേഷിയുണ്ടെന്ന് പറഞ്ഞ് സുനില്‍ ഗവാസ്കര്‍. അശ്വിന്‍ ഡല്‍ഹി ക്യാപിറ്റല്‍സിലേക്ക് നീങ്ങിയതോടെ പഞ്ചാബിന്റെ ക്യാപ്റ്റന്‍സി ദൗത്യം ലോകേഷ് രാഹുലിലേക്ക് എത്തുകയായിരുന്നു.

താരത്തിന് ക്യാപ്റ്റന്‍സിയുടെ സമ്മര്‍ദ്ദത്തോടൊപ്പം മികച്ച പ്രകടനം പുറത്തെടുക്കാനാകുമോ എന്നത് കാത്തിരുന്ന് കാണേണ്ട ഒന്നാണെങ്കിലും താരത്തില്‍ നിന്ന് മികച്ച പ്രകടനം വന്നാല്‍ അത് ഭാവിയില്‍ ഇന്ത്യന്‍ നായക സ്ഥാനത്തേക്ക് താരത്തെ പരിഗണിക്കുവാന്‍ ഇടയാക്കുമെ്നനും ഗവാസ്കര്‍ വ്യക്തമാക്കി.

ഐപിഎല്‍ 2020 ലോകേഷ് രാഹുലിന് ക്യാപ്റ്റനെന്ന നിലയില്‍ വലിയൊരു ടൂര്‍ണ്ണമെന്റായിരിക്കുമെന്നാണ് ഗവാസ്കര്‍ വ്യക്തമാക്കിയത്. ഈ ടൂര്‍ണ്ണമെന്റിലെ മികച്ച പ്രകടനം താരത്തെ ഇന്ത്യയുടെ വൈസ് ക്യാപ്റ്റന്‍ പദവിയിലേക്ക് ഉടനെ എത്തിയ്ക്കുമെന്നാണ് ഗവാസ്കര്‍ അഭിപ്രായപ്പെട്ടത്.

ആർ.സി.ബിയുടെ ഓപ്പണർമാർ ആരാവണമെന്ന് വെളിപ്പെടുത്തി സുനിൽ ഗാവസ്‌കർ

ഇന്ത്യൻ പ്രീമിയർ ലീഗിലെ തങ്ങളുടെ പ്രഥമ കിരീടം നേടാൻ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ഇറങ്ങുമ്പോൾ അവരുടെ ഓപ്പണറായി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയും വെടിക്കെട്ട് താരം എബി ഡിവില്ലേഴ്‌സും വേണമെന്ന് ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സുനിൽ ഗാവസ്‌കർ. യു.എ.ഇയിലെ പിച്ചുകൾ വളരെ സ്ലോ ആണെന്നും അതുകൊണ്ട് തന്നെ ചാമ്പ്യൻ ബാറ്റ്സ്മാൻമാരായ വിരാട് കോഹ്‌ലിയും ഡിവില്ലേഴ്‌സും ഓപ്പണർമാരായി ബാറ്റ് ചെയ്യുന്നതാണ് നല്ലതെന്നും ഗാവസ്‌കർ പറഞ്ഞു.

ഐ.പി.എല്ലിൽ തങ്ങളുടെ ആദ്യ കിരീടം നേടി ഇറങ്ങുന്ന റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് വേണ്ടി സ്പിൻ ബൗളർ യുസ്‌വേന്ദ്ര ചഹാൽ മികച്ച പ്രകടനം പുറത്തെടുക്കുമെന്നും മാച്ച് വിന്നർ ആവുമെന്നും ഗാവസ്‌കർ പറഞ്ഞു. ഇന്ത്യൻ പ്രീമിയർ ലീഗിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ കിരീടം നേടാത്തത് നിഗൂഢത നിറഞ്ഞ ഒന്നാണെന്നും വിരാട് കോഹ്‌ലിയും ഡിവില്ലേഴ്‌സും ഉള്ള ഒരു ടീം ഒരിക്കലും റൺസ് കണ്ടെത്താൻ വിഷമിക്കില്ലെന്നും ഗാവസ്‌കർ പറഞ്ഞു. എന്നാൽ മത്സരത്തിൽ ഇരു താരങ്ങളുടെ മികച്ച പ്രകടനം പുറത്തെടുക്കുന്നതിൽ പരാജയപ്പെട്ടാൽ മറ്റു താരങ്ങൾ അതിന് അനുസരിച്ച് ഉയരാത്തത് ആർ.സി.ബിയുടെ തോൽവിക്ക് കാരണമായേക്കുമെന്നും ഗാവസ്‌കർ പറഞ്ഞു.

മുൻ ന്യൂസിലാൻഡ് പരിശീലകൻ മൈക്ക് ഹെസൺ ഈ സീസണിൽ പരിശീലകനായി വരുന്നത് അവർക്ക് ഗുണം ചെയ്യുമെന്നാണ് താൻ കരുതുന്നതെന്നും ഗാവസ്‌കർ പറഞ്ഞു. സെപ്റ്റംബർ 21ന് ദുബായിൽ വെച്ച് സൺറൈസേഴ്‌സ് ഹൈദെരാബാദിനെതിരെയാണ് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ആദ്യ മത്സരം.

“ക്യാപ്റ്റൻ എന്ന നിലയിൽ താൻ മികച്ചതാണെന്ന് തെളിയിക്കാൻ വിരാട് കോഹ്‌ലി ലോകകപ്പ് ജയിക്കണം”

ക്യാപ്റ്റൻ എന്ന നിലയിൽ താൻ മികച്ചതാണെന്ന് തെളിയിക്കാൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി ലോകകപ്പ് ജയിക്കണമെന്ന് മുൻ ഇന്ത്യൻ താരം സുനിൽ ഗാവസ്‌കർ. 2019ലെ ലോകകപ്പിൽ ഇന്ത്യ തോൽക്കാൻ കാരണം ഒരു മികച്ച നാലാം നമ്പർ ബാറ്റ്സ്മാൻ ഇല്ലാത്തത് ആണെന്നും സുനിൽ ഗാവസ്‌കർ പറഞ്ഞു. ക്യാപ്റ്റൻ എന്ന നിലയിൽ വിരാട് കോഹ്‌ലി മികച്ച പ്രകടനം പുറത്തെടുത്തിട്ടുണ്ടെങ്കിലും വിരാട് കോഹ്‌ലിക്ക് കീഴിൽ ഇന്ത്യ ഒരു ഐ.സി.സി കിരീടം ഇതുവരെ സ്വന്തമാക്കിയിട്ടില്ല.

ഏഷ്യ കപ്പ് കിരീടം നേടുന്നത് മികച്ച കാര്യമാണെന്നും എന്നാൽ ഒരു ക്യാപ്റ്റനെ നിർവചിക്കുന്നത് ലോകകപ്പുകൾ ജയിക്കുമ്പോഴാണെന്നും സുനിൽ ഗാവസ്‌കർ പറഞ്ഞു. 2019ൽ ഇംഗ്ലണ്ടിൽ നടന്ന ലോകകപ്പിൽ ഇന്ത്യയുടെ ടോപ് 3 ബാറ്റ്സ്മാൻമാർ വളരെ മികച്ചവർ ആയിരുന്നെന്നും എന്നാൽ ഇന്ത്യയുടെ നാലും അഞ്ചും നമ്പറിലുള്ള ബാറ്റ്സ്മാൻമാർക്ക് ദീർഘ ഇന്നിങ്‌സുകൾ കളിക്കാൻ കഴിഞ്ഞില്ലെന്നും ഗാവസ്‌കർ പറഞ്ഞു.

‍ഡല്‍ഹിയില്‍ താനിനി എത്തുമ്പോള്‍, ആ ചിരി ഇല്ലെന്നുള്ളത് വിശ്വസിക്കാന്‍ പ്രയാസം, ചേതന്‍ ചൗഹാന്റെ നിര്യാണത്തെക്കുറിച്ച് സുനില്‍ ഗവാസ്കര്‍

ചേതന്‍ ചൗഹാന്റെ നിര്യാണത്തില്‍ അനുശോചനം അറിയിച്ച് അദ്ദേഹത്തിന്റെ കൂടി ഓപ്പണര്‍ ആയി ഇറങ്ങിയിട്ടുള്ള ഇന്ത്യയുടെ ഇതിഹാസ താരം സുനില്‍ ഗവാസ്കര്‍. താനിനി ഡല്‍ഹിയില്‍ എത്തുമ്പോള്‍ ആ ചിരി കാണില്ലെന്നുള്ളത് ഏറെ വിശ്വസിക്കാന്‍ പ്രയാസമാണെന്ന് സുനില്‍ ഗവാസ്കര്‍ അഭിപ്രായപ്പെട്ടു.

ജീവിതത്തിന്റെ മാനഡേറ്ററി ഓവറുകളിലാണ് താന്‍ എന്ന് ചേതന്‍ ചൗഹാന്‍ പറയുമ്പോള്‍ അത് ഇത്ര പെട്ടെന്ന് സംഭവിക്കുമെന്ന് താന്‍ ഒരിക്കലും കരുതിയിരുന്നില്ലെന്നും സുനില്‍ ഗവാസ്കര്‍ വ്യക്തമാക്കി.

2023വരെ ബി.സി.സി.ഐ പ്രസിഡന്റായി സൗരവ് ഗാംഗുലി തുടരണം: സുനിൽ ഗാവസ്കർ

2023ലെ ഏകദിന ലോകകപ്പ് വരെ മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി ബി.സി.സി.ഐ പ്രസിഡന്റായി തുടരണമെന്ന് മുൻ ഇന്ത്യൻ താരം സുനിൽ ഗാവസ്‌കർ. നാളെ ബി.സി.സി.ഐ പ്രസിഡണ്ട് സ്ഥാനത്ത് സൗരവ് ഗാംഗുലിയുടെ കാലാവധി തീരാനിരിക്കെയാണ് സുനിൽ ഗവാസ്കറുടെ പ്രതികരണം.

നിലവിൽ ബി.സി.സി.ഐ സെക്രട്ടറിയായ ജെ ഷായുടെ കാലാവധി കഴിഞ്ഞ മെയ് മാസത്തിൽ കഴിഞ്ഞിരുന്നു. എന്നാൽ ഇരുവരുടെയും കാലാവധി നീട്ടിക്കിട്ടുന്നതിന് വേണ്ടി ബി.സി.സി.ഐ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എന്നാൽ നിലവിൽ സുപ്രീം കോടതി ഈ വിഷയത്തിൽ വിധി പറയുന്നത് നീട്ടിവെച്ചിരുന്നു.

വ്യക്തിപരമായി സൗരവ് ഗാംഗുലിയും സംഘവും 2023 വരെ ബി.സി.സി.ഐയിൽ തുടരണമെന്നാണ് തന്റെ ആവശ്യമെന്നും എന്നാൽ കോടതി ഈ വിഷയത്തിൽ എന്ത് തീരുമാനിക്കുമെന്ന് കാത്തിരുന്ന് കാണാമെന്നും ഗാവസ്‌കർ പറഞ്ഞു.

നാസർ ഹുസൈനെതിരെ ശക്തമായ പ്രതികരണവുമായി സുനിൽ ഗാവസ്‌കർ

മുൻ ഇംഗ്ലണ്ട് നായകൻ നാസർ ഹുസൈനെതിരെ ശക്തമായ പ്രതികരണവുമായി മുൻ ഇന്ത്യൻ താരം സുനിൽ ഗാവസ്‌കർ. ഇന്ത്യൻ താരങ്ങൾ സൗരവ് ഗാംഗുലി ക്യാപ്റ്റനാവുന്നതിന് മുൻപ് ദുർബലയിരുന്നു എന്ന പ്രതികരണത്തിനെതിരെയാണ് ശക്തമായ മറുപടിയുമായി ഗാവസ്‌കർ രംഗത്തെത്തിയത്.

ഇന്ത്യൻ താരങ്ങൾക്ക് നല്ല സ്വഭാവം ഉള്ളത് ബലഹീനതയായി കണക്കാക്കരുതെന്നും 1970കളിലെയും 1980കളിലെയും ഇന്ത്യൻ ക്രിക്കറ്റിനെ കുറിച്ച് നാസർ ഹുസൈന് ഒന്നും അറിയില്ലെന്നും ഗാവസ്‌കർ പറഞ്ഞു. നിങ്ങൾ നല്ലവരാണെങ്കിൽ ദുർബലരാണെന്ന മിഥ്യ ധാരണയാണ് നാസർ ഹുസൈന് എന്നും ഗാവസ്‌കർ പറഞ്ഞു. സച്ചിൻ ടെണ്ടുൽക്കർ, രാഹുൽ ദ്രാവിഡ്, വിരേന്ദർ സെവാഗ്, വി.വി.എസ് ലക്ഷ്മൺ എന്നിവരെല്ലാം ശക്തരായിരുന്നില്ലെന്നാണോ നാസർ ഹുസൈൻ കരുതുന്നതെന്നും സുനിൽ ഗാവസ്‌കർ ചോദിച്ചു.

നേരത്തെ ഇന്ത്യൻ താരങ്ങൾ എത്തി ടീമിലെ താരങ്ങളെ നോക്കി ഗുഡ് മോർണിംഗ് പറയുന്നതും ചിരിക്കുന്നതും ഇന്ത്യൻ ടീം ദുർബലമായതുകൊണ്ടാണെന്ന് നാസർ ഹുസൈൻ പറഞ്ഞിരുന്നു. ഇതിനെതിരെയാണ് ശക്തമായ ഭാഷയിൽ ഗാവസ്‌കർ വിമർശിച്ചത്.

വിരാട് കോഹ്‌ലി വിവിയൻ റിച്ചാർഡ്സിനെ പോലെയെന്ന് സുനിൽ ഗാവസ്‌കർ

ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി വെസ്റ്റിൻഡീസ് ബാറ്റിംഗ് ഇതിഹാസം വിവിയൻ റിച്ചാർഡ്സിനെ അനുസ്മരിപ്പിക്കുന്നെന്ന് മുൻ ഇന്ത്യൻ താരം സുനിൽ ഗാവസ്‌കർ. വിവിയൻ റിച്ചാർഡ്‌സ് ക്രീസിൽ നിൽകുമ്പോൾ താരത്തിനെതിരെ പന്ത് എറിയുക എളുപ്പമായിരുന്നില്ലെന്നും അത് പോലെ തന്നെയാണ് വിരാട് കോഹ്‌ലിക്കെതിരെ പന്ത് എറിയുന്നതെന്നും ഗാവസ്‌കർ പറഞ്ഞു. ഓരോ ലൈനിലുള്ള വ്യത്യസ്‍ത പന്തുകൾക്ക് വ്യത്യസ്ത രീതിയിലുള്ള ഷോട്ടുകൾ എടുക്കാൻ ഇന്ത്യൻ ക്യാപ്റ്റന് കഴിയുമെന്നും ഇതാണ് താരത്തെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്‍തനാക്കുന്നതെന്നും ഗാവസ്‌കർ പറഞ്ഞു.

വി.വി.എസ് ലക്ഷ്മണും ഗുണ്ടപ്പ വിശ്വനാഥും ഇത്തരത്തിൽ ബാറ്റ് ചെയ്യുന്നവരായിരുന്നെന്നും ഗാവസ്‌കർ പറഞ്ഞു. മുൻപ് മുൻ ഓസ്‌ട്രേലിയൻ ബാറ്റ്സ്മാൻ ഇയാൻ ചാപ്പലും വിരാട് കോഹ്‌ലിയുടെ ബാറ്റിങ്ങിനെ വെസ്റ്റിൻഡീസ് ഇതിഹാസം വിവിയൻ റിച്ചാർഡ്സിന്റെ ബാറ്റിങ്ങിനോട് ഉപമിച്ചിരുന്നു. നിലവിൽ ക്രിക്കറ്റിന്റെ മൂന്ന് ഫോർമാറ്റിലും 50ൽ കൂടുതൽ ആവറേജുള്ള താരമാണ് വിരാട് കോഹ്‌ലി.

ശ്രീലങ്കയിൽ വെച്ച് ഐ.പി.എൽ നടത്തുന്ന കാര്യം ബി.സി.സി.ഐ പരിഗണിക്കണമെന്ന് സുനിൽ ഗാവസ്‌കർ

ശ്രീലങ്കയിൽ വെച്ച് സെപ്റ്റംബർ മാസത്തിൽ ഐ.പി.എൽ നടത്തുന്ന കാര്യം ബി.സി.സി.ഐ പരിഗണിക്കണമെന്ന് മുൻ ഇന്ത്യൻ താരം സുനിൽ ഗാവസ്‌കർ. ഓസ്‌ട്രേലിയൻ സർക്കാരിന്റെ പുതിയ പ്രഖ്യാപന പ്രകാരം ഒക്ടോബറിൽ തന്നെ ഓസ്ട്രേലിയയിൽ വെച്ച് ടി20 ലോകകപ്പ് നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഗാവസ്‌കർ പറഞ്ഞു.

മൂന്ന് ആഴ്ച മുൻപ് താരങ്ങൾ ഓസ്ട്രേലിയയിൽ എത്തുമെന്നും 14 ദിവസത്തെ ക്വറന്റൈൻ കഴിഞ്ഞതിന് ശേഷം 7 ദിവസം ടീമുകൾക്ക് പരിശീലന മത്സരങ്ങൾ കളിക്കാമെന്നും ഗാവസ്‌കർ പറഞ്ഞു. നിലവിലെ സാഹചര്യത്തിൽ ടി20 ലോകകപ്പ് നടക്കുകയാണെങ്കിൽ ഇന്ത്യൻ പ്രീമിയർ ലീഗ് നടക്കാനുള്ള സാധ്യത കുറവാണെന്നും ഗാവസ്‌കർ പറഞ്ഞു.

എന്നാൽ സെപ്റ്റംബറിൽ ഇന്ത്യയിൽ മൺസൂൺ കാലം ആയതുകൊണ്ട് തന്നെ ആ സമയത്ത് ഐ.പി.എൽ നടത്തുക എളുപ്പമാവില്ലെന്നും അത്കൊണ്ട് തന്നെ ശ്രീലങ്കയിൽ വെച്ച് സെപ്റ്റംബറിൽ ഐ.പി.എൽ നടത്താനുള്ള ശ്രമം ബി.സി.സി.ഐ നടത്തണമെന്നും ഗാവസ്‌കർ പറഞ്ഞു. ശ്രീലങ്കയിൽ വെച്ച് നടത്തുമ്പോൾ ഒരേ ടീമുകൾ തമ്മിൽ പരസ്പരം രണ്ട് മത്സരങ്ങൾ കളിക്കുന്നതിന് പകരം ഒരു മത്സരം കളിച്ച് ചുരുക്കി ഐ.പി.എൽ നടത്തണമെന്നും ഗാവസ്‌കർ പറഞ്ഞു.

ഒക്ടോബർ വരെ ക്രിക്കറ്റ് മത്സരങ്ങൾ നടത്തുന്നത് സുരക്ഷിതമല്ലെന്ന് സുനിൽ ഗാവസ്‌കർ

നിലവിൽ കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ ഒക്ടോബർ വരെ ക്രിക്കറ്റ് മത്സരങ്ങൾ നടത്തുന്നത് സുരക്ഷിതമല്ലെന്ന് മുൻ ഇന്ത്യൻ താരം സുനിൽ ഗാവസ്‌കർ. ചുരുങ്ങിയത് ഒക്ടോബർ വരെയെങ്കിലും ക്രിക്കറ്റ് മത്സരങ്ങൾ സാധാരണ പോലെ നടത്താൻ കഴിയില്ലെന്നാണ് തന്റെ വിശ്വാസമെന്നും ഗാവസ്‌കർ പറഞ്ഞു.

ആരോഗ്യ പ്രവർത്തകരുടെ നിർദേശം പരിഗണിച്ച് എല്ലാവരും സാമൂഹിക അകലം പാലിക്കുന്നുണ്ടെന്നും എന്നിട്ടും വൈറസ് പടരുന്നത് കുറയുന്നതിന്റെ ലക്ഷണങ്ങൾ ഒന്നും കാണാൻ ഇല്ലെന്നും ഗാവസ്‌കർ പറഞ്ഞു. ഇത്തരത്തിൽ വൈറസ് ബാധ പടരുന്നത് തുടരുകയാണെങ്കിൽ അടുത്ത ഒക്ടോബർ വരെയെങ്കിലും ക്രിക്കറ്റ് മത്സരങ്ങൾ നടത്തുന്നത് സുരക്ഷിതമല്ലെന്നും ഗാവസ്‌കർ പറഞ്ഞു.

അതെ സമയം അടുത്ത മാസം നടക്കാൻ പോവുന്ന ഇംഗ്ലണ്ട് – വെസ്റ്റിൻഡീസ് പരമ്പര ബയോ സുരക്ഷായുള്ള സ്റ്റേഡിയങ്ങളിൽ മത്സരം നടത്താനാവുമോ എന്നതിനുള്ള ഒരു പരീക്ഷണം കൂടിയാവുമെന്നും ഗാവസ്‌കർ പറഞ്ഞു. കൊറോണ വൈറസ് ബാധ മൂല നിർത്തിവെച്ച ക്രിക്കറ്റ് മത്സരങ്ങൾ അടുത്ത ജൂലൈ 8ന് നടക്കുന്ന ഇംഗ്ലണ്ട് – വെസ്റ്റിൻഡീസ് ടെസ്റ്റ് പരമ്പരയോട് കൂടി പുനരാരംഭിക്കുമെന്നാണ് കരുതപ്പെടുന്നത്.

റമീസ് രാജയുടെ ഇന്ത്യ – പാകിസ്ഥാൻ ടീമിൽ ഇന്ത്യൻ ബാറ്റ്സ്മാൻമാരുടെ ആധിപത്യം

മുൻ പാകിസ്ഥാൻ താരം റമീസ് രാജയുടെ ഇന്ത്യ – പാകിസ്ഥാൻ ടീമിൽ ഇന്ത്യൻ ബാറ്റ്സ്മാൻമാരുടെ ആധിപത്യം. ടീമിന്റെ മുൻ നിര ബാറ്റ്സ്മാൻമാർ എല്ലാം ഇന്ത്യൻ താരങ്ങളായ ടീമിന്റെ നായകൻ പാകിസ്ഥാന് ലോകകപ്പ് കിരീടം നേടിക്കൊടുത്ത ഇമ്രാൻ ഖാൻ ആണ്. ഫേസ്ബുക്കിൽ സുനിൽ ഗവാസ്കറുമായുള്ള അഭിമുഖത്തിനിടെയാണ് റമീസ് രാജ തന്റെ ഇന്ത്യ – പാകിസ്ഥാൻ ടീം വെളിപ്പെടുത്തിയത്.

ഓപ്പണറായി വിരേന്ദർ സെവാഗിനെയും സുനിൽ ഗവാസ്കറിനെയുമാണ് റമീസ് രാജ ഉൾപ്പെടുത്തിയത്. ഇവരെ കൂടാതെ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി, സച്ചിൻ ടെണ്ടുൽക്കർ, രാഹുൽ ദ്രാവിഡ് എന്നിവരും റമീസ് രാജയുടെ ടീമിൽ ഇടം പിടിച്ചിട്ടുണ്ട്.  മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ മഹേന്ദ്ര സിംഗ് ധോണിയാണ് ടീമിന്റെ വിക്കറ്റ് കീപ്പർ.

അതെ സമയം ഇന്ത്യ – പാകിസ്ഥാൻ ടീമിൽ ബൗളറായി ഇന്ത്യയിൽ നിന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ അനിൽ കുംബ്ലെ മാത്രമാണ് ഉള്ളത്. തന്റെ കൂടെയും തനിക്കൊപ്പവും കളിച്ച താരങ്ങളുടെ ടീമിലാണ് ബൗളറായി അനിൽ കുംബ്ലെയെ റമീസ് രാജ ഉൾപ്പെടുത്തിയത്. ഇമ്രാൻ ഖാൻ, വാസിം അക്രം, വഖാർ യൂനിസ്, സഖ്‌ലൈൻ മുഷ്‌താഖ്‌ എന്നിവരും റമീസ് രാജയുടെ ടീമിലുണ്ട്.

റമീസ് രാജയുടെ ഇന്ത്യ – പാകിസ്ഥാൻ ടീമിൽ ഇന്ത്യൻ ബാറ്റ്സ്മാൻമാരുടെ ആധിപത്യം

മുൻ പാകിസ്ഥാൻ താരം റമീസ് രാജയുടെ ഇന്ത്യ – പാകിസ്ഥാൻ ടീമിൽ ഇന്ത്യൻ ബാറ്റ്സ്മാൻമാരുടെ ആധിപത്യം. ടീമിന്റെ മുൻ നിര ബാറ്റ്സ്മാൻമാർ എല്ലാം ഇന്ത്യൻ താരങ്ങളായ ടീമിന്റെ നായകൻ പാകിസ്ഥാന് ലോകകപ്പ് കിരീടം നേടിക്കൊടുത്ത ഇമ്രാൻ ഖാൻ ആണ്. ഫേസ്ബുക്കിൽ സുനിൽ ഗവാസ്കറുമായുള്ള അഭിമുഖത്തിനിടെയാണ് റമീസ് രാജ തന്റെ ഇന്ത്യ – പാകിസ്ഥാൻ ടീം വെളിപ്പെടുത്തിയത്.

ഓപ്പണറായി വിരേന്ദർ സെവാഗിനെയും സുനിൽ ഗവാസ്കറിനെയുമാണ് റമീസ് രാജ ഉൾപ്പെടുത്തിയത്. ഇവരെ കൂടാതെ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി, സച്ചിൻ ടെണ്ടുൽക്കർ, രാഹുൽ ദ്രാവിഡ് എന്നിവരും റമീസ് രാജയുടെ ടീമിൽ ഇടം പിടിച്ചിട്ടുണ്ട്.  മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ മഹേന്ദ്ര സിംഗ് ധോണിയാണ് ടീമിന്റെ വിക്കറ്റ് കീപ്പർ.

അതെ സമയം ഇന്ത്യ – പാകിസ്ഥാൻ ടീമിൽ ബൗളറായി ഇന്ത്യയിൽ നിന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ അനിൽ കുംബ്ലെ മാത്രമാണ് ഉള്ളത്. തന്റെ കൂടെയും തനിക്കൊപ്പവും കളിച്ച താരങ്ങളുടെ ടീമിലാണ് ബൗളറായി അനിൽ കുംബ്ലെയെ റമീസ് രാജ ഉൾപ്പെടുത്തിയത്. ഇമ്രാൻ ഖാൻ, വാസിം അക്രം, വഖാർ യൂനിസ്, സഖ്‌ലൈൻ മുഷ്‌താഖ്‌ എന്നിവരും റമീസ് രാജയുടെ ടീമിലുണ്ട്.

തന്റെ കരിയറിലെ ഏറ്റവും വലിയ രണ്ട് നഷ്ട്ടങ്ങൾ വെളിപ്പെടുത്തി സച്ചിൻ ടെണ്ടുൽക്കർ

തന്റെ ക്രിക്കറ്റ് കരിയറിലെ ഏറ്റവും വലിയ രണ്ട് നഷ്ട്ടങ്ങൾ വെളിപ്പെടുത്തി ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ. മുൻ ഇന്ത്യൻ താരം സുനിൽ ഗവാസ്കറിനൊപ്പം കളിക്കാൻ കഴിയാതെ പോയതാണ് തന്റെ ആദ്യ നഷ്ട്ടമെന്നും ഗാവസ്‌കർ ആയിരുന്നു തന്റെ ബാറ്റിംഗ് ഹീറോയെന്നും സച്ചിൻ പറഞ്ഞു. താൻ ക്രിക്കറ്റിൽ അരങ്ങേറ്റം നടത്തിയ സമയമായപ്പോഴേക്കും സുനിൽ ഗാവസ്‌കർ ക്രിക്കറ്റിൽ നിന്ന് വിരമിച്ചെന്നും സച്ചിൻ കൂട്ടിച്ചേർത്തു.

തന്റെ രണ്ടാമത്തെ നഷ്ട്ടം തന്റെ ബാല്യകാല ഹീറോയായ സർ വിവിയൻ റിച്ചാർഡിസനെതിരെ കളിക്കാൻ കഴിയാത്തതാണെന്നും സച്ചിൻ പറഞ്ഞു. കൗണ്ടി ക്രിക്കറ്റിൽ റിച്ചാർഡ്സിനെതിരെ താൻ കളിച്ചിട്ടുണ്ടെന്നും എന്നാൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ താരത്തിനെതിരെ കളിക്കാൻ കഴിഞിട്ടിലെന്നും സച്ചിൻ പറഞ്ഞു. റിച്ചാർഡ്‌സ് 1991ലാണ് വിരമിച്ചതെങ്കിലും പരസ്പരം ഇന്റർനാഷണൽ ക്രിക്കറ്റിൽ മത്സരിക്കാൻ അവസരം ലഭിച്ചില്ലെന്നും സച്ചിൻ പറഞ്ഞു.

Exit mobile version