ഭാഗ്യത്തിന് അന്താരാഷ്ട്ര ക്രിക്കറ്റിൽ വലിയ പ്രാധാന്യമുണ്ട് – സുനിൽ ഗവാസ്കര്‍

അന്താരാഷ്ട്ര ക്രിക്കറ്റിൽ ഭാഗ്യത്തിന് വലിയ പ്രാധാന്യമുണ്ടെന്ന് പറഞ്ഞ് സുനില്‍ ഗവാസ്കര്‍. മയാംഗ് അഗര്‍വാളിന്റെ പരിക്കില്ലായിരുന്നുവെങ്കിൽ ഏതാനും ടെസ്റ്റിൽ കൂടി തീര്‍ച്ചയായും കെഎൽ രാഹുല്‍ പുറത്തിരിക്കുമായിരുന്നുവെന്നും എന്നാൽ പിന്നീട് താരത്തിന് അപ്രതീക്ഷിതമായി ലഭിച്ച അവസരം മുതലാക്കുന്ന കാഴ്ചയാണ് കണ്ടത് എന്നും ഗവാസ്കര്‍ കൂട്ടിചേര്‍ത്തു.

കെഎൽ രാഹുല്‍ ഇന്ത്യയുടെ ഓപ്പണിംഗ് സ്ഥാനം കുറച്ചധികം കാലത്തേക്ക് ഉറപ്പിച്ചു കഴിഞ്ഞുവെന്നാണ് ഗവാസ്കര്‍ വ്യക്തമാക്കിയത്. മികച്ച ഇന്നിംഗ്സാണ് കെഎൽ രാഹുല്‍ കളിച്ചതെന്നും മൂവ്മെന്റ് ഉള്ളതിനാൽ ശ്രദ്ധയോടെയാണ് താരം കളിച്ചതെന്നും മികച്ചൊരു ഓപ്പണറുടെ ഇന്നിംഗ്സാണ് താരം കളിച്ചതെന്നും സുനില്‍ ഗവാസ്കര്‍ വ്യക്തമാക്കി.

രോഹിത്തും രാഹുലും റൺസ് കണ്ടെത്തിയതോടെ ശുഭ്മന്‍ ഗിൽ, മയാംഗ് അഗര്‍വാള്‍, പൃഥ്വി ഷാ എന്നിവര്‍ ഇനി ഓപ്പണിംഗ് സ്ഥാനത്തേക്ക് എത്തുന്നതിനായുള്ള അവസരങ്ങള്‍ക്കായി കാത്തിരിക്കേണ്ടി വരും.

തന്റെ കാലത്ത് ടെസ്റ്റിൽ ശോഭിക്കാനായില്ലെങ്കിൽ വേറെ ഓഫീസുദ്യോഗത്തിന് പോകേണ്ടി വരുമായിരുന്നു – സുനില്‍ ഗവാസ്കര്‍

താനെല്ലാം ക്രിക്കറ്റ് കളിച്ചിരുന്ന കാലത്ത് ടെസ്റ്റ് ക്രിക്കറ്റിൽ ശോഭിക്കാനായില്ലെങ്കിൽ അയാള്‍ക്ക് 9-5 വരെയുള്ള ഏതെങ്കിലും ഉദ്യോഗം നോക്കുന്നതാകുമായിരുന്നു ഉചിതമെന്നും എന്നാൽ ഇക്കാലത്ത് പല ടി20 ലീഗുകളും ഉള്ളതിനാൽ ഒരാള്‍ക്ക് ടെസ്റ്റിൽ ശോഭിക്കാനായില്ലെങ്കിലും വേറെ ഫോര്‍മാറ്റിൽ ശോഭിക്കാനാകുമെന്ന് പറഞ്ഞ് സുനില്‍ ഗവാസ്കര്‍.

ഇപ്പോള്‍ ക്രിക്കറ്റിന്റെ രൂപവും ഭാവവും മാറിയെന്നും കൂടുതൽ കൂടുതൽ ചെറിയ ഫോര്‍മാറ്റ് മത്സരങ്ങള്‍ എത്തിയതോടെ ഇപ്പോള്‍ കരിയര്‍ ഓപ്ഷനായി തന്നെ ക്രിക്കറ്റ് മാറിയെന്നും തന്റെ സമയത്തൊന്നും ക്രിക്കറ്റ് ഒരു കരിയറായി ആരും കണ്ടിരുന്നില്ലെന്നും ഇന്ത്യയ്ക്ക് വേണ്ടി കളിക്കുക എന്നതായിരുന്നു ഏറ്റവും പ്രധാനമായ കാര്യമെന്നും ഗവാസ്കര്‍ സൂചിപ്പിച്ചു.

ഐപിഎൽ വന്നതോടെ സമ്മര്‍ദ്ദത്തെ അതിജീവിക്കുവാന്‍ യുവതാരങ്ങള്‍ പഠിച്ചുവെന്നും ഇതിഹാസങ്ങളുമായി ഡ്രെസ്സിംഗ് റൂം പങ്കുവയ്ക്കുവാന്‍ അവസരം ലഭിച്ചതും ഈ താരങ്ങള്‍ക്ക് ഗുണകരമായി മാറിയെന്നും ഗവാസ്കര്‍ വ്യക്തമാക്കി.

“ലോക ടെസ്റ്റ് ചാംപ്യൻഷിപ് വിജയികളെ കണ്ടെത്താൻ ഐ.സി.സി പുതിയ വഴികൾ ആലോചിക്കണം” : ഗാവസ്‌കർ

ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനൽ മത്സരം സമനിലയിൽ അവസാനിച്ചാൽ വിജയികളെ കണ്ടെത്താൻ ഐ.സി.സി പുതിയ മാർഗങ്ങൾ കണ്ടെത്തണമെന്ന് മുൻ ഇന്ത്യൻ താരം സുനിൽ ഗാവസ്‌കർ. ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിന്റെ നാലാം ദിവസം മഴ മൂലം ഒരു പന്ത് പോലും എറിയാൻ പറ്റിയിരുന്നില്ല.

തുടർന്നാണ് മുൻ ഇന്ത്യൻ താരത്തിന്റെ പ്രതികരണം. മത്സരത്തിന്റെ ആദ്യ ദിവസവും ഒരു പന്ത് പോലും എറിയാൻ സാധിച്ചിരുന്നില്ല. തുടർന്നാണ് മത്സരത്തിന്റെ ഫലം നിർണയിക്കാൻ ഐ.സി.സി പുതിയ മാർഗങ്ങൾ കണ്ടെത്തണമെന്ന ആവശ്യം ഗാവസ്‌കർ മുന്നോട്ട് വെച്ചത്.

അതെ സമയം ലോക ടെസ്റ്റ് ചാംപ്യൻഷിപ് മത്സരം സമനിലയിൽ അവസാനിക്കുകയാണെങ്കിൽ ഇരു ടീമുകളെയും സംയുക്ത ജേതാക്കളായി പ്രഖ്യാപിക്കുമെന്ന് ഐ.സി.സി അറിയിച്ചിരുന്നു. കൂടാതെ ഫൈനൽ മത്സരത്തിനായി ഒരു ദിവസം റിസർവ് ഡേ ആയി ഐ.സി.സി അനുവദിക്കുകയും ചെയ്തിട്ടുണ്ട്.

മത്സരം നാല് ദിവസം പിന്നിട്ടപ്പോൾ ന്യൂ സിലാൻഡ് ഒന്നാം ഇന്നിങ്സിൽ 2 വിക്കറ്റ് നഷ്ടത്തിൽ 101 റൺസ് എന്ന നിലയിലാണ്. നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 217 റൺസിൽ എല്ലാവരും പുറത്തായിരുന്നു.

ഇന്ത്യ രണ്ട് സ്പിന്നര്‍മാരുമായി ഫൈനൽ കളിക്കണം

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിൽ ഇന്ത്യ രണ്ട് സ്പിന്നര്‍മാരുമായി ന്യൂസിലാണ്ടിനെ നേരിടണമെന്ന് പറ‍ഞ്ഞ് മുന്‍ ഇന്ത്യന്‍ താരം സുനിൽ ഗവാസ്കര്‍. സൗത്താംപ്ടണിലെ പിച്ച് വരണ്ടതായിരിക്കുമെന്നും സ്പിന്നര്‍മാര്‍ക്കായിരിക്കും പിന്തുണയെന്നും സുനില്‍ ഗവാസ്കര്‍ വ്യക്തമാക്കി. മത്സരത്തിന്റെ അന്നത്തെ കാലാവസ്ഥ പ്രവചനവും വെയിലുണ്ടാകുമെന്നാണെന്നും ഇതും രണ്ട് സ്പിന്നര്‍മാരെ കളിപ്പിക്കുന്നതാണ് നല്ലതെന്ന സൂചനയാണ് നല്‍കുന്നതെന്നും ഗവാസ്കര്‍ പറഞ്ഞു.

ഇന്ത്യ രണ്ട് സ്പിന്നര്‍മാരുമായി മത്സരത്തിനിറങ്ങിയാൽ രവിചന്ദ്രന്‍ അശ്വിനും രവീന്ദ്ര ജഡേജയും കളിക്കും. ഇന്ത്യയുടെ 15 അംഗ സ്ക്വാഡിൽ ഈ രണ്ട് സ്പിന്നര്‍മാര്‍ മാത്രമാണുള്ളത്. സൗത്താംപ്ടണിലെ കാലാവസ്ഥ കുറച്ച് ദിവസമായി ചൂടേറിയതാണെന്നും മത്സരം പുരോഗമിച്ച ശേഷം വരണ്ട പിച്ചിൽ സ്പിന്നര്‍മാര്‍ക്കാവും കൂടുതൽ ആനുകൂല്യം ലഭിയ്ക്കുകയെന്നും ഇന്ത്യ രണ്ട് സ്പിന്നര്‍മാരുമായി മത്സരത്തിനിറങ്ങണമെന്നാണ് തന്റെ അഭിപ്രായമെന്നും സുനില്‍ ഗവാസ്കര്‍ സൂചിപ്പിച്ചു.

അശ്വിനും ജഡേജയും കളിക്കുകയാണെങ്കില്‍ അത് ബാറ്റിംഗിനും പിന്തുണയാകുമെന്നും എന്നാൽ ഇംഗ്ലണ്ട് പരമ്പരയിൽ ഇതായിരിക്കില്ല സ്ഥിതിയെന്നും പിച്ചും കാലാവസ്ഥയും നോക്കിയായിരിക്കും തീരുമാനം എന്നും ഗവാസ്കര്‍ പറഞ്ഞു.

ജൂൺ 18നാണ് ഇന്ത്യയും ന്യൂസിലാണ്ടും തമ്മിലുള്ള ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനൽ ആരംഭിക്കുക.

ഇന്ത്യയ്ക്ക് കൂടുതൽ ഇംപാക്ട് താരങ്ങള്‍, കിരീടം അവര്‍ നേടണം – സുനിൽ ഗവാസ്കര്‍

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിൽ ഇന്ത്യയ്ക്കാണ് കൂടുതൽ സാധ്യതയെന്ന് പറഞ്ഞ് സുനിൽ ഗവാസ്കര്‍. ഇരു ടീമിന്റെയും ബാറ്റിംഗിലും ബൗളിംഗിലും കരുത്തരായ ബാറ്റ്സ്മാന്മാരും ബൗളര്‍മാരുമുണ്ടെങ്കിലും ഇന്ത്യന്‍ നിരയിൽ കൂടുതൽ ഇംപാക്ട് താരങ്ങളുണ്ടെന്നും അതിനാൽ തന്നെ അവര്‍ക്കാണ് കൂടുതൽ സാധ്യതയെന്നും മുന്‍ ഇന്ത്യന്‍ താരം പറഞ്ഞു.

ഇന്ത്യയ്ക്കും ന്യൂസിലാണ്ടിനും തുല്യ സാധ്യതയാണ്. ന്യൂസിലാണ്ട് ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയാണ് എത്തുന്നത് എന്നാലും താന്‍ വിജയ സാധ്യത കൂടുതൽ കാണുന്നത് ഇന്ത്യയ്ക്കാണെന്ന് പറ‍ഞ്ഞു. അത് കൂടാതെ പരിക്കിന്റെ ഭീഷണിയുമായാണ് ചില സീനിയര്‍ ന്യൂസിലാണ്ട് താരങ്ങളെത്തുന്നതെന്നും ഗവാസ്കര്‍ സൂചിപ്പിച്ചു.

ഇംഗ്ലണ്ടിനെതിരെ പരമ്പര വിജയവുമായി എത്തുന്ന ന്യൂസിലാണ്ടിന് മുന്‍തൂക്കമെന്ന് ചിലര്‍ പറയുമെങ്കിലും കടുത്ത പരമ്പര കഴിഞ്ഞെത്തുന്ന താരങ്ങളെന്നാണ് താന്‍ പറയുന്നതെന്ന് ഗവാസ്കര്‍ പറ‍ഞ്ഞു. ഇക്കാര്യം അവരുടെ പ്രകടനത്തെ ബാധിച്ചേക്കാമെന്നാണ് താന്‍ കരുതുന്നതെന്നും സുനിൽ ഗവാസ്കര്‍ കൂട്ടിചേര്‍ത്തു.

ഗാരി സോബേഴ്സ് താന്‍ കണ്ട ഏറ്റവും മഹാനായ ഓള്‍റൗണ്ടര്‍

സുനിൽ ഗവാസ്കറിന്റെ കാലഘട്ടത്തിൽ പല ഓള്‍റൗണ്ടര്‍ ഇതിഹാസങ്ങളും ക്രിക്കറ്റിലുണ്ടായിരുന്നു. ഇന്ത്യയുടെ തന്നെ കപിൽ ദേവും ഇമ്രാന്‍ ഖാന്‍, ഇയാന്‍ ബോത്തം, സര്‍ ഗാരി സോബേഴ്സ്, റിച്ചാര്‍ഡ് ഹാഡ്‍ലി എന്നിങ്ങനെയുള്ള വമ്പന്‍ താരങ്ങള്‍ക്കൊപ്പം കളിച്ചിട്ടുള്ള സുനിൽ ഗവാസ്കര്‍ പറയുന്നത് താന്‍ കണ്ടിട്ടുള്ളതിൽ ഏറ്റവും മഹാനായ ഓള്‍റൗണ്ടര്‍ ഗാരി സോബേഴ്സ് ആയിരുന്നുവെന്നാണ്.

ബാറ്റ് കൊണ്ടോ ബോള്‍ കൊണ്ടോ മത്സരം മാറ്റി മറിയ്ക്കുവാന്‍ പ്രത്യേക കഴിവുള്ള താരമായിരുന്നു സോബേഴ്സ് എന്ന് പറ‍ഞ്ഞ ഗവാസ്കര്‍ താരം ക്ലോസ് ഇന്‍ ഫീല്‍ഡറായോ ഫീൽഡിലോ അവിശ്വസനീയമായ ക്യാച്ചുകള്‍ സ്വന്തമാക്കുവാന്‍ സാധ്യതയുള്ള താരമാണെന്നും പറഞ്ഞു.

താരം ബാറ്റ് കൊണ്ടോ ബോള്‍ കൊണ്ടോ മാറ്റി മറിച്ച മത്സരങ്ങളുടെ എണ്ണം നോക്കിയാൽ തന്നെ സോബേഴ്സായിരുന്നു ഏറ്റവും മികച്ച ഓള്‍റൗണ്ടറെന്ന് തനിക്ക് പറയാനാകുമെന്ന് സുനിൽ ഗവാസ്കര്‍ പറഞ്ഞു.

കളിച്ചതിൽ ഏറ്റവും പ്രയാസവും വേഗതയും തോന്നിയത് ചെന്നൈ പിച്ച് എന്ന് സുനിൽ ഗവാസ്കര്‍

പെര്‍ത്ത്, ജെമൈക്ക, ബ്രിസ്ബെയിന്‍ പോലുള്ള പേസ് ബൗളിംഗ് പിച്ചുകളിൽ കളിച്ചിട്ടുണ്ടെങ്കിലും തനിക്ക് ഏറ്റവും പ്രയാസം തോന്നിയ പിച്ച് ചെന്നൈയിലെതായിരുന്നുവെന്ന് പറഞ്ഞ് സുനിൽ ഗവാസ്കര്‍. 1978ൽ വെസ്റ്റിന്‍ഡീസിനെതിരെ ചെന്നൈയിൽ കളിച്ച മത്സരത്തിലെ പിച്ചാണ് തനിക്ക് ഏറ്റവും വേഗതയേറിയ പിച്ചെന്ന് തോന്നിയതെന്ന് ഗവാസ്കര്‍ പറഞ്ഞു.

സബീന പാര്‍ക്കിലോ ഗാബയിലോ പെര്‍ത്തിലോ പേസര്‍മാരുടെ പന്തുകള്‍ തൊടാന്‍ പാട് പെട്ടതിലും ബുദ്ധിമുട്ടാണ് സിൽവസ്റ്റര്‍ ക്ലാര്‍ക്കിനെ ചെന്നൈയിൽ നേരിടുവാന്‍ താന്‍ പാട് പെട്ടതെന്ന് ഓര്‍ത്തെടുത്ത് ഗവാസ്കര്‍ പറഞ്ഞു. സിഡ്നിയിൽ മഴ പെയ്ത ശേഷമുള്ള ഒരു പിച്ചിൽ ജെഫ് തോംസൺ തീപാറും പന്തുകള്‍ എറിഞ്ഞിട്ടുണ്ട് എന്നാൽ ചെന്നൈയിലെ ആ പിച്ച് വളരെ അധികം പ്രയാസമാണ് തനിക്ക് നല്‍കിയതെന്ന് ഗവാസ്കര്‍ വ്യക്തമാക്കി.

മൈക്കൽ ഹസ്സിയുടെ അഭിപ്രായം ശരിയല്ല – സുനിൽ ഗവാസ്കർ

ഇന്ത്യയിൽ ലോകകപ്പ് നടത്തുന്നത് സുരക്ഷിതമല്ലെന്ന മൈക്കൽ ഹസ്സിയുടെ അഭിപ്രായം തെറ്റാണെന്ന് പറഞ്ഞ് സുനിൽ ഗവാസ്കർ. ഇന്ത്യ ഇപ്പോൾ വിഷമസ്ഥിതിയിലൂടെയാണ് കടന്ന് പോകുന്നതെന്നത് സത്യമാണെങ്കിലും നാല് മാസത്തിൽ സ്ഥിതിഗതികൾ മാറില്ലെന്നത് ആർക്കും പറയാനാകുന്ന ഒന്നല്ലെന്ന് സുനിൽ ഗവാസ്കർ പറഞ്ഞു. ഐപിഎലിനിടെ കോവിഡ് ബാധിതനായ ഹസ്സി ഇന്ത്യയിൽ ടി20 ലോകകപ്പ് നടത്തരുതെന്നും മത്സരം യുഎഇയിലേക്ക് മാറ്റണമെന്നുമാണ് ആവശ്യപ്പെട്ടത്.

ഐപിഎലിൽ എട്ട് ടീമാണെങ്കിൽ ലോകകപ്പിൽ കൂടുതൽ ടീമുകൾ വരുമെന്നും അത് അപകട സാധ്യത വർദ്ധിപ്പിക്കുകയാണ് ചെയ്യുന്നതെന്നും മൈക്കൽ ഹസ്സി വ്യക്തമാക്കി. ഓഗസ്റ്റായിട്ടും ഇന്ത്യയിലെ സ്ഥിതി മെച്ചപ്പെടുന്നില്ലെങ്കിൽ ഇന്ത്യയിൽ നിന്ന് ലോകകപ്പ് തട്ടിക്കൊണ്ടു പോകുവാൻ താല്പര്യപ്പെടുന്നവർക്ക് അത് ചെയ്യാമെന്നും എന്നാൽ അത് വരെ ഇന്ത്യയ്ക്ക് തന്നെ അവസരം നൽകണമെന്നും ധൃതി പിടിച്ചൊരു തീരുമാനത്തിലേക്ക് ആരും പോകരുതെന്നും സുനിൽ ഗവാസ്കർ അപേക്ഷിച്ചു.

കോവിഡ് മൂർദ്ധന്യാവസ്ഥയിലുള്ളപ്പോൾ ഇന്ത്യയുടെ ഓസ്ട്രേലിയൻ ടൂറുമായി മുന്നോട്ട് പോകുവാൻ ഓസ്ട്രേലിയയ്ക്ക് ഒരു ബുദ്ധിമുട്ടുമില്ലായിരുന്നുവെന്നും എന്നിട്ടാണ് ഇത്തരത്തിലുള്ള വിമർശനങ്ങൾ ഇവർ ഉന്നയിക്കുന്നതെന്നും ഗവാസ്കർ വ്യക്തമാക്കി.

ഇംഗ്ലണ്ടിലേത് ഇന്ത്യൻ ക്രിക്കറ്റിന്റെ ഗോൾഡൻ സമ്മറായിരിക്കും – സുനിൽ ഗവാസ്കർ

ഇംഗ്ലണ്ടിലും ഇന്ത്യ തങ്ങളുടെ ആധിപത്യം തുടരുമെന്നും ടെസ്റ്റ് പരമ്പര വിജയിച്ച് ഇന്ത്യ ഇംഗ്ലണ്ടിലെ ഈ സമ്മർ ഇന്ത്യൻ ക്രിക്കറ്റിന്റെ ഗോൾഡൻ സമ്മറാക്കുമെന്ന് പറഞ്ഞ് മുൻ ഇന്ത്യൻ താരം സുനിൽ ഗവാസ്കർ. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ജൂൺ 18ന് തുടങ്ങി 22ന് അവസാനിച്ച ശേഷം ഇംഗ്ലണ്ട് പരമ്പരയ്ക്ക് മുമ്പ് ഇന്ത്യയ്ക്ക് ആറാഴ്ച്ചത്തെ ഇടവേള ലഭിയ്ക്കുന്നുണ്ടെന്നും ഇത് മികച്ച വിശ്രമത്തിനും സാഹചര്യങ്ങളുമായി പൊരുത്തപ്പെടുവാനും ഇന്ത്യയെ സഹായിക്കുമെന്ന് ഗവാസ്കർ സൂചിപ്പിച്ചു.

എന്തായിരിക്കും സ്കോറെന്നോ പരമ്പര എത്തരത്തിലാണ് ഇന്ത്യ ജയിക്കുകയെന്നോ പറയുന്നത് മണ്ടത്തരമാകുമെങ്കിലും ഇത് ഇന്ത്യയുടെ ഇംഗ്ലണ്ടിലെ ഗോൾഡൻ സമ്മറാവുമെന്ന് തനിക്ക് ഉറപ്പാണെന്ന് സുനിൽ ഗവാസ്കർ പറഞ്ഞു. ഇംഗ്ലണ്ട് ഒരുക്കിയിരിക്കുന്ന വെല്ലുവിളികൾക്കായി ഒരുങ്ങുവാൻ ഇന്ത്യയ്ക്ക് യഥേഷ്ടം സമയമുണ്ടെന്നും ഇത് ഇംഗ്ലണ്ടിന് തിരിച്ചടിയാകുമെന്നും ഗവാസ്കർ പറഞ്ഞു.

ഇംഗ്ലണ്ടിലെ പിച്ചിൽ പച്ചപ്പ് നിലനിർത്തിയാൽ അത്ഭുതപ്പെടേണ്ട – സുനിൽ ഗവാസ്കർ

ഇന്ത്യയിൽ വന്ന ഇംഗ്ലണ്ട് ടീം ഏറെ പഴി പറഞ്ഞ ഒന്നാണ് പിച്ചുകളെക്കുറിച്ച്. രണ്ട് ദിവസത്തിലും മൂന്ന് ദിവസത്തിലും മത്സരങ്ങൾ അവസാനിച്ചതിൽ ഇംഗ്ലണ്ട് താരങ്ങൾ പിച്ചിനെ പഴിചാരിയിരുന്നു. ഇന്ത്യ ഇംഗ്ലണ്ടിൽ ചെല്ലുമ്പോൾ അത് ഓർമ്മയുണ്ടാകണമെന്നും ഇംഗ്ലണ്ട് പിച്ചിൽ പുല്ല നിലനിർത്തിയാൽ അത്ഭുതപ്പെടേണ്ട സാഹചര്യം ഇല്ലെന്നും സുനിൽ ഗവാസ്കർ വ്യക്തമാക്കി.

ഇംഗ്ലണ്ടിലും ഇന്ത്യ തന്നെ ടെസ്റ്റ് പരമ്പരയിൽ ആധിപത്യം പുലർത്തുമെന്നും അതിനെ തടയിടാനായി പിച്ചിൽ പുല്ല് നിലനിർത്തി ഇംഗ്ലണ്ട് ശ്രമിക്കുമെന്നും ഗവാസ്കർ പറഞ്ഞു. ഇന്ത്യയിൽ സ്പിൻ അനുകൂല പിച്ചുകളാണെന്ന് ഇംഗ്ലണ്ട് മുറവിളി കൂട്ടിയിരുന്നു അതിന് പകരം വീട്ടൽ പ്രതീക്ഷിക്കണമെന്നും മുൻ ഇന്ത്യൻ താരം പറഞ്ഞു. എന്നാൽ ഇപ്പോൾ ഇന്ത്യയ്ക്ക് ഇതൊന്നും വിഷയം അല്ലെന്നും ഇന്ത്യയ്ക്ക് ഇംഗ്ലണ്ട് ബാറ്റ്സ്മാന്മാരെ ബുദ്ധിമുട്ടിക്കുവാൻ പോന്ന ബൌളർമാരുണ്ടെന്ന് അവർ മറക്കരുതെന്നും സുനിൽ ഗവാസ്കർ മുന്നറിയിപ്പ് നൽകി.

ഈ സീസണില്‍ ചെന്നൈ പഴയ പ്രതാപത്തിലുണ്ടായിരുന്നു – സുനില്‍ ഗവാസ്കര്‍

ഈ സീസണില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് അവരുടെ പഴയ പ്രതാപത്തില്‍ തന്നെയുണ്ടായിരുന്നുവെന്ന് പറഞ്ഞ് മുന്‍ ഇന്ത്യന്‍ താരം സുനില്‍ ഗവാസ്കര്‍. കഴിഞ്ഞ വര്‍ഷം ടീമിനെ സംബന്ധിച്ച് മറക്കാനാഗ്രഹിക്കുന്ന ഒരു സീസണാണെങ്കിലും ഇത്തവണ ചെന്നൈ ഏഴ് മത്സരങ്ങളില്‍ അഞ്ചും വിജയിച്ച് പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തായി നിലകൊള്ളുകയായിരുന്നു. കഴിഞ്ഞ തവണയാകട്ടെ ടീം ആകെ വിജയിച്ചത് 14 മത്സരങ്ങളില്‍ ആറെണ്ണം മാത്രമായിരുന്നു.

ഇതുവരെ ഐപിഎല്‍ ചരിത്രത്തില്‍ പുറത്തെടുക്കാറുള്ളത് പോലെയുള്ള പ്രകടനമാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ് ഇത്തവണ പുറത്തെടുത്തതെന്നും അവര്‍ ചാമ്പ്യന്മാരെപ്പോലെയാണ് കളിച്ചതെന്നും സുനില്‍ ഗവാസ്കര്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ടീമില്‍ വലിയ മാറ്റമൊന്നുമില്ലാതെ ആണ് ഈ നിലവാരത്തിലേക്ക് ടീം ഉയര്‍ന്നതെന്നും ശ്രദ്ധേയമാണെന്ന് സുനില്‍ ഗവാസ്കര്‍ സൂചിപ്പിച്ചു.

മോയിന്‍ അലിയെ വണ്‍ ഡൗണാക്കി ഇറക്കിയത് ടീമിനെ സംബന്ധിച്ചിടത്തോളം ഒരു മാസ്റ്റര്‍ സ്ട്രോക്ക് എന്ന് വിശേഷിപ്പിക്കാവുന്നതാണെന്നും സുനില്‍ ഗവാസ്കര്‍ വ്യക്തമാക്കി. ഫാഫ് ഡു പ്ലെസിയും റുതുരാജ് ഗായക്വാഡും മികച്ച പ്രകടനം പുറത്തെടുത്തതും ടീമിന് തുണയായി എന്ന് ഗവാസ്കര്‍ അഭിപ്രായപ്പെട്ടു.

ധോണിക്കെതിരെ വിമർശനവുമായി പീറ്റേഴ്സണും ഗാവസ്ക്കറും

ചെന്നൈ സൂപ്പർ കിങ്‌സ് ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണിക്കെതിരെ വിമർശനവുമായി മുൻ ഇന്ത്യൻ താരം സുനിൽ ഗാവസ്‌കറും മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ കെവിൻ പീറ്റേഴ്സണും രംഗത്ത്. രാജസ്ഥാൻ റോയൽസിനെതിരായ മത്സരം തോറ്റതിന് പിന്നെലെയാണ് ധോണിക്കെതിരെ വിമർശനവുമായി ഇരുവരും രംഗത്തെത്തിയത്.

മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്‌സ് ബാറ്റ് ചെയ്യുമ്പോൾ ധോണി ഏഴാമനായാണ് ഇറങ്ങിയത്. എന്നാൽ അവസാന ഓവറിൽ മൂന്ന് സിക്സുകൾ അടിച്ച് ധോണി 29 റൺസ് എടുത്തെങ്കിലും അവസാന ഓവർ വരെ ധോണി 12 പന്തിൽ 9 റൺസ് മാത്രമാണ് എടുത്തത്.

ഇതോടെയാണ് താരത്തിനെതിരെ വിമർശനവുമായി പീറ്റേഴ്സണും ഗാവസ്‌കറും രംഗത്തെത്തിയത്. മികച്ച തുടക്കം സി.എസ്.കെക്ക് ലഭിച്ചിട്ടും അവർ അത് മുതലാക്കിയില്ലെന്നും കൂടുതൽ റൺസ് എടുക്കേണ്ട സമയത്ത് ധോണി സിംഗിൾ എടുക്കാൻ ശ്രമിച്ചെന്നും പീറ്റേഴ്‌സൺ പറഞ്ഞു. കൂടാതെ ചെന്നൈ സൂപ്പർ കിങ്സിന് വേണ്ടി ഏഴാം നമ്പറിൽ ബാറ്റ് ചെയ്യാൻ ഇറങ്ങിയതിനെയും പീറ്റേഴ്‌സൺ വിമർശിച്ചു.

ഏഴാം നമ്പറിൽ ഇറങ്ങാനുള്ള ധോണിയുടെ തീരുമാനത്തെ സുനിൽ ഗാവസ്‌ക്കറും വിമർശിച്ചു. ഇത്തരത്തിലുള്ള ഒരു വലിയ റൺസ് ചേസ് ചെയ്യുമ്പോൾ ധോണി വൈകി ഇറങ്ങിയതും വലിയൊരു ലക്ഷ്യം മുൻപിൽ കാണുമ്പോൾ അരങ്ങേറ്റക്കാരനായ ഋതുരാജ് ഗെയ്ക്‌വാദിനെ നേരത്തെ ഇറക്കിയതും ശരിയായില്ലെന്നും ഗാവസ്‌കർ പറഞ്ഞു.

Exit mobile version