ടി20 ലോകകപ്പിൽ ഹര്‍ഷൽ പട്ടേൽ ഇന്ത്യയുടെ ട്രംപ് കാര്‍ഡ് ആവും – സുനിൽ ഗവാസ്കര്‍

വരുന്ന ടി20 ലോകകപ്പിൽ ഇന്ത്യയുടെ ട്രംപ് കാര്‍ഡ് ആവുക ഹര്‍ഷൽ പട്ടേൽ ആയിരിക്കുമെന്ന് പറഞ്ഞ് സുനിൽ ഗവാസ്കര്‍. താരം ഗെയിം ചേഞ്ചര്‍ ആണെന്നും സുനിൽ ഗവാസ്കര്‍ കൂട്ടിചേര്‍ത്തു.

ചേഞ്ച് ഓഫ് പേസ് ആണ് താരത്തിന്റെ പ്രത്യേകതയെന്നും പവര്‍പ്ലേയിലും ഡെത്ത് ഓവറുകളിലും ക്യാപ്റ്റന് ആശ്രയിക്കാവുന്ന ഒരു താരമാണ് ഹര്‍ഷൽ പട്ടേൽ എന്നും ുനിൽ ഗവാസ്കര്‍ വ്യക്തമാക്കി.

തെവാത്തിയയ്ക്ക് ഇന്ത്യന്‍ ടീമിലിടം വേണമായിരുന്നു – സുനിൽ ഗവാസ്കര്‍

ഗുജറാത്ത് ടൈറ്റന്‍സ് താരം രാഹുല്‍ തെവാത്തിയയ്ക്ക് താരത്തിന്റെ കഠിന പരിശ്രമത്തിന്റെ പ്രതിഫലമായി ഇന്ത്യന്‍ ടീമിലിടം ലഭിയ്ക്കണമായിരുന്നുവെന്ന് പറഞ്ഞ് സുനിൽ ഗവാസ്കര്‍. ഐപിഎലില്‍ 16 മത്സരങ്ങളിൽ നിന്ന് 217 റൺസ് നേടിയ താരം അവസരം ലഭിച്ചപ്പോള്‍ ടീമിനുപകാരപ്പെടുന്ന ചില ഇന്നിംഗ്സുകള്‍ കളിച്ചിരുന്നു.

ബൗളിംഗിൽ അധികം അവസരം താരത്തിന് ലഭിച്ചിരുന്നില്ലെങ്കിലും താരത്തിന്റെ കഠിനശ്രമത്തിന് അയര്‍ലണ്ടിനെതിരെയുള്ള ടീമിൽ ഇടം ലഭിയ്ക്കണമായിരുന്നുവെന്ന് തെവാത്തിയ പറഞ്ഞു. ഐപിഎലില്‍ താരം ബുദ്ധിപൂര്‍വ്വം ആണ് ബാര്റ് വീശിയതെന്നും ടീമിലെ 16ാമനായി എങ്കിലും താരത്തിന് അവസരം നൽകണമായിരുന്നുവെന്നും ഗവാസ്കര്‍ വ്യക്തമാക്കി.

ഹാർദ്ദിക് ഇന്ത്യയ്ക്കായി ന്യൂ ബോൾ എടുക്കണം – സുനിൽ ഗവാസ്ക‍‍ർ

ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള ടി20 പരമ്പരയിലൂടെ അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയ ഹാർദ്ദിക് പാണ്ഡ്യ ഇന്ത്യയ്ക്കായി ന്യൂ ബോള്‍ എടുക്കണമെന്ന അഭിപ്രായവുമായി സുനിൽ ഗവാസ്ക‍ർ.

ഹാര്‍ദ്ദിക് ഐപിഎലില്‍ തന്റെ ടീമിനായി മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. ഫൈനലില്‍ താരത്തിന്റെ ബൗളിംഗിന്റെ ബലത്തിലാണ് ഗുജറാത്ത് ടൈറ്റന്‍സ് രാജസ്ഥാനെ പിടിച്ച് കെട്ടിയത്. ബാറ്റിംഗിലും ഹാര്‍ദ്ദിക് മികച്ച് നിന്നപ്പോള്‍ ഗുജറാത്ത് ടൈറ്റന്‍സ് ആദ്യ സീസണിൽ തന്നെ കിരീടം സ്വന്തമാക്കി.

അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയ ഹാര്‍ദ്ദിക്കിന് ആദ്യ മത്സരത്തിൽ ഒരോവര്‍ മാത്രമാണ് ലഭിച്ചത്. അതിൽ തന്നെ താരം 3 സിക്സുകള്‍ വഴങ്ങി. ഡ്വെയിന്‍ പ്രിട്ടോറിയസ് ആ ഓവറിൽ 18 റൺസാണ് ഹാര്‍ദ്ദിക്കിനെതിരെ നേടിയത്.

ഹാര്‍ദ്ദിക് രണ്ടാം മത്സരത്തിൽ മൂന്നോവര്‍ എറിഞ്ഞുവെങ്കിലും 31 റൺസാണ് വഴങ്ങിയത്. ഹാര്‍ദ്ദിക് ഇന്ത്യയുടെ ഗെയിം ചേഞ്ചറാണെന്നും ഇന്ത്യന്‍ ടീമിന് മികച്ച സന്തുലിതാവസ്ഥയാണ് താരം നൽകുന്നതെന്നും സുനിൽ ഗവാസ്കര്‍ വ്യക്തമാക്കി.

ഈ തോൽവിയ്ക്ക് സഞ്ജു ഉത്തരം പറയേണ്ടതുണ്ടെന്ന് പറഞ്ഞ് ശാസ്ത്രിയും ഗവാസ്കറും

രാജസ്ഥാന്‍ റോയൽസിന്റെ ഇന്നലത്തെ തോൽവിയ്ക്ക് ഉത്തരം പറയേണ്ടത് സഞ്ജു സാംസൺ ആണെന്ന് പറഞ്ഞ് സുനിൽ ഗവാസ്കറും രവിശാസ്ത്രിയും. രവി ശാസ്ത്രി നവ്ദീപ് സൈനിയ്ക്ക് 15ാം ഓവര്‍ നൽകിയത് ശരിയായില്ലെന്ന് പറഞ്ഞപ്പോള്‍ 19ാം ഓവറിൽ പ്രസിദ്ധ് കൃഷ്ണയ്ക്ക് വേണ്ടി സെറ്റ് ചെയ്ത ഫീൽഡിലാണ് ഗവാസ്കറെ ചൊടിപ്പിച്ചത്.

അവസാന ഏഴോവറിൽ 12 റൺസോളം നേടേണ്ട ഘട്ടത്തിലാണ് ദിനേശ് കാര്‍ത്തിക് ക്രീസിലെത്തുന്നത്. 14ാം ഓവറിൽ അശ്വിനെ 21 റൺസ് നേടിയ കാര്‍ത്തിക്കും ഷഹ്ബാസും ചേര്‍ന്ന് പിന്നീടങ്ങോട്ട് ഓരോ ഓവറിലും യഥേഷ്ടം റൺസ് നേടുകയായിരുന്നു.

15ാം ഓവറിൽ സൈനിയ്ക്ക് പകരം ചഹാലിനെ സാംസൺ ഉപയോഗിക്കണമായിരുന്നുവെന്നാണ് രവിശാസ്ത്രി പറയുന്നത്. ഒരോവറിൽ 21 റൺസ് വഴങ്ങി കഴിഞ്ഞാൽ അടുത്ത ഓവറിൽ തന്റെ ഏറ്റവും മികച്ച ബൗളര്‍മാരില്‍ ഒരാളെ ആയിരുന്നു സഞ്ജു ഉപയോഗിക്കേണ്ടിയിരുന്നതെന്ന് ശാസ്ത്രി പറഞ്ഞു.

കാര്‍ത്തിക്കിനെ അശ്വിന്‍ ഫ്രീഹിറ്റ് വരെ നൽകി സഹായിക്കുകയായിരുന്നു എന്നും രവി ശാസ്ത്രി പറഞ്ഞു. അത് കഴിഞ്ഞുള്ള ഓവറിൽ ഏറ്റവും പരിചയസമ്പത്ത് കുറഞ്ഞ താരത്തെയാണ് സഞ്ജു ബൗളിംഗ് ഏല്പിച്ചതെന്നും ആ ഓവറിൽ 17 റൺസെന്തോ പിറന്നതോടെ തന്നെ കാര്യങ്ങള്‍ രാജസ്ഥാന്‍ കൈവിട്ടുവെന്നും രവിശാസ്ത്രി വ്യക്തമാക്കി.

ഡീപ് സ്ക്വയര്‍ ലെഗിലോ ഡീപ് മിഡ് വിക്കറ്റിലോ ഫീൽഡര്‍ ഇല്ലാതെ സഞ്ജു പ്രസിദ്ധ് കൃഷ്ണയ്ക്ക് ഫീൽഡ് സെറ്റ് ചെയ്തതിൽ ആണ് ഗവാസ്കര്‍ ചോദ്യം ചെയ്യുന്നത്. ഈ രണ്ട് സ്ഥലങ്ങളും കാര്‍ത്തിക്കിന്റെ കരുത്തുറ്റ റൺ സ്കോറിംഗ് പ്രദേശങ്ങളായിരുന്നുവെന്നും സഞ്ജു ഈ ഫീൽഡ് പ്ലേസ്മെന്റിന് ഉത്തരം പറയേണ്ടതുണ്ടെന്നും ഗവാസ്കര്‍ വ്യക്തമാക്കി.

ഇന്ത്യയ്ക്ക് ഓൾഔട്ട് ബൗളിംഗ് അറ്റാക്ക് ഉപയോഗിക്കാം – സുനിൽ ഗവാസ്കർ

ഇന്ത്യയുടെ ബാറ്റിംഗ് ഇപ്പോള്‍ ഏറെ കരുതുറ്റതാണെന്നും ഇന്ത്യയ്ക്ക് അഞ്ച് ബൗളര്‍മാരെ ഉപയോഗിച്ച് ഇനിയുള്ള ടി20 മത്സരങ്ങളിൽ കളിക്കാവുന്നതാണെന്ന് പറഞ്ഞ് സുനിൽ ഗവാസ്കർ.

വിരാട് കോഹ്‍ലി തിരികെ എത്തുമ്പോള്‍ താരത്തെ മൂന്നാം നമ്പറിൽ തന്നെ കളിപ്പിക്കണമെന്നും ശ്രേയസ്സ് അയ്യര്‍ നാലിലും സൂര്യകുമാര്‍ യാദവ് അഞ്ചാം നമ്പറിലും കളിക്കുന്നതാകും നല്ലതെന്നും സുനിൽ ഗവാസ്കര്‍ പറഞ്ഞു.

കോഹ്‍ലിയുടെ അഭാവത്തിൽ മൂന്നാം നമ്പറിൽ ശ്രേയസ്സ് അയ്യരാണ് കളിച്ചത്. താരം മൂന്ന് അര്‍ദ്ധ ശതകങ്ങളാണ് ശ്രീലങ്കയ്ക്കായി നേടിയത്. ഋഷഭ് പന്ത് ആറാം നമ്പറിൽ വരുമ്പോള്‍ ഇന്ത്യന്‍ ബാറ്റിംഗ് കരുതുറ്റതായി മാറുന്നുവെന്നും ഇന്ത്യയ്ക്ക് മത്സരത്തിൽ അഞ്ച് ബൗളര്‍മാരുമായി കളിക്കാവുന്നതേയുള്ളുവെന്നും ഗവാസ്കര്‍ പറ‍ഞ്ഞു.

അവേശ് ഖാന്‍, മുഹമ്മദ് സിറാജ് തുടങ്ങിയ ബൗളര്‍മാരെ അവസാന ഇലവനിൽ ഉള്‍പ്പെടുത്തുവാന്‍ ഇതോടെ ഇന്ത്യയ്ക്ക് സാധിക്കുമെന്നും ഗവാസ്കര്‍ കൂട്ടിചേര്‍ത്തു.

രഹാനെയ്ക്കും പുജാരയ്ക്കും ഇനി തിരിച്ചുവരവ് പ്രയാസമാകും – സുനിൽ ഗവാസ്കര്‍

ദക്ഷിണാഫ്രിക്കയിലെ മോശം ബാറ്റിംഗ് ഫോമിനെ തുടര്‍ന്ന് ഇന്ത്യയുടെ ടെസ്റ്റ് ടീമിൽ നിന്ന് ഒഴിവാക്കപ്പെട്ട അജിങ്ക്യ രഹാനെയ്ക്കും ചേതേശ്വര്‍ പുജാരയ്ക്കും ഇനി തിരിച്ചുവരവ് പ്രയാസമാകുമെന്ന് അഭിപ്രായപ്പെട്ട് സുനിൽ ഗവാസ്കര്‍.

കഴിഞ്ഞ രണ്ട് വര്‍ഷമായി അത്ര സ്ഥിരതയാര്‍ന്ന പ്രകടനം അല്ലായിരുന്നു ഇരു താരങ്ങളിൽ നിന്നും ഉണ്ടായത്. ഇതോടെ ഇവര്‍ക്കെതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്നു. ദക്ഷിണാഫ്രിക്കയിൽ ആറ് ഇന്നിംഗ്സിൽ നിന്ന് ഒരു അര്‍ദ്ധ ശതകം മാത്രമാണ് ഇരുവരും നേടിയത്.

ദക്ഷിണാഫ്രിക്കയിൽ ഒരു ശതകം ഇരുവരുടെയും രക്ഷയ്ക്ക് എത്തിയെനെ എന്നാണ് തനിക്ക് തോന്നുന്നതെന്നും ഇരുവരും രഞ്ജി ട്രോഫിയിൽ ഇരട്ട ശതകങ്ങള്‍ നേടിയാൽ തിരിച്ചുവരവ് സാധ്യമാകുമെങ്കിലും ഇരുവര്‍ക്കും പ്രായം അനുകൂലമല്ലെന്നും അതിനാൽ തന്നെ ഇനിയൊരു തിരിച്ചുവരവ് ശ്രമകരമായ കാര്യമാണെന്നും ഗവാസ്കര്‍ സൂചിപ്പിച്ചു.

അൺക്യാപ്ഡ് താരങ്ങളുടെ ഐപിഎൽ വേതനം നിയന്ത്രിക്കണം – സുനിൽ ഗവാസ്കർ

ഐപിഎൽ ലേലത്തിനെത്തുന്ന അൺക്യാപ്ഡ് താരങ്ങള്‍ക്ക് ലഭിയ്ക്കാവുന്ന പരമാവധി വേതനം നിയന്ത്രിക്കണമെന്ന് പറഞ്ഞ് സുനിൽ ഗവാസ്കര്‍. അണ്ടര്‍ 19 ലോകകപ്പ് വിജയിച്ച ഇന്ത്യന്‍ ടീമിലെ താരങ്ങള്‍ക്ക് വരുന്ന ഐപിഎൽ ലേലത്തിൽ വലിയ വില ലഭിച്ചേക്കാം.

എന്നാൽ അണ്ടര്‍ 19 നിലയിൽ മികച്ച പ്രകടനം പുറത്തെടുക്കുന്ന താരങ്ങള്‍ക്ക് ഐപിഎലിലോ അന്താരാഷ്ട്ര തലത്തിലോ മികവ് പുലര്‍ത്താനാകണമെന്നില്ലെന്നും അതിനാൽ തന്നെ ഇരുട്ടി വെളുക്കുമ്പോളും ഇവരെല്ലാം കോടീശ്വരന്മാരാകുന്നത് അവരുടെ ഭാവിയിലെ പ്രകടനങ്ങളെ ബാധിച്ചേക്കാമെന്നും സുനിൽ ഗവാസ്കര്‍ പറഞ്ഞു.

ഫെബ്രുവരി 12, 13 തീയ്യതികളിൽ നടക്കുന്ന ഐപിഎൽ ലേലത്തിൽ അൺക്യാപ്ഡ് താരങ്ങളുടെ വില ഏറ്റവും കൂടിയത് ഒരു കോടി രൂപയിൽ നിര്‍ത്തണമെന്ന് സുനിൽ ഗവാസ്കര്‍ ആവശ്യപ്പെട്ടു.

എളുപ്പത്തിൽ പണം ലഭിയ്ക്കുന്ന സാഹചര്യം വരുമ്പോള്‍ പലരും അതിൽ മതി മറക്കുകയാണെന്നും അത് അവരുടെ ഭാവിയെ തന്നെ സാരമായി ബാധിക്കുമെന്നും ഗവാസ്കര്‍ ചൂണ്ടിക്കാണിച്ചു.

രോഹിത്തും രാഹുലും ഒരു പോലെ ശാന്തര്‍, ഇരുവര്‍ക്കും പരസ്പരം മികച്ച രീതിയിൽ മനസ്സിലാക്കാനാകും – സുനിൽ ഗവാസ്കര്‍

ഇന്ത്യന്‍ ക്രിക്കറ്റിലെ പുതിയ അദ്ധ്യായത്തിന് തുടക്കമാകുമ്പോള്‍ അത് വളരെ മികച്ചൊരു കൂട്ടുകെട്ടായിരിക്കും സൃഷ്ടിക്കുന്നതെന്ന് പറഞ്ഞ് മുന്‍ താരം സുനിൽ ഗവാസ്കര്‍.

നാളെ ഇന്ത്യയും ന്യൂസിലാണ്ടും തമ്മിലുള്ള ടി20 പരമ്പര അരംഭിക്കുമ്പോള്‍ രോഹിത് – രാഹുല്‍ കൂട്ടുകെട്ടിന്റെ തുടക്കം ആണ് കുറിക്കപ്പെടുന്നത്. ഇരുവരും ശാന്ത സ്വഭാവക്കാരാണെന്നും അതിനാൽ തന്നെ ഇരുവര്‍ക്കും പരസ്പരം മികച്ച രീതിയിൽ മനസ്സിലാക്കാനാകുമെന്നും അതിനാൽ തന്നെ ഇരുവരും തമ്മിൽ മികച്ച കൂട്ടുകെട്ടാവും ഉണ്ടാകുകയെന്നും അതിന്റെ ഗുണം ഇന്ത്യന്‍ ക്രിക്കറ്റിനുണ്ടാകുമെന്നാണ് മുന്‍ താരം സുനിൽ ഗവാസ്കര്‍ അഭിപ്രായപ്പെട്ടത്.

ഡേവിഡ് വാർണർ ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ള താരമായി മാറും: ഗാവസ്‌കർ

അടുത്ത വർഷത്തെ ഐ.പി.എല്ലിൽ ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ള താരമായി ഓസ്‌ട്രേലിയൻ താരം ഡേവിഡ് വാർണർ മാറുമെന്ന് മുൻ ഇന്ത്യൻ താരം സുനിൽ ഗാവസ്‌കർ. ഐ.പി.എല്ലിലെ മോശം പ്രകടനത്തിന് പിന്നാലെ ടി20 ലോകകപ്പിൽ ഡേവിഡ് വാർണർ മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. ടൂർണമെന്റിലെ മികച്ച താരത്തിനുള്ള അവാർഡും വാർണർ സ്വന്തമാക്കിയിരുന്നു.

തുടർന്നാണ് 2022ലെ മെഗാ ലേലത്തിൽ ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ള താരമായി ഡേവിഡ് വാർണർ മാറുമെന്ന് സുനിൽ ഗാവസ്‌കർ പറഞ്ഞത്. 2021ലെ ഐ.പി.എല്ലിലെ മോശം പ്രകടനത്തെ തുടർന്ന് ഡേവിഡ് വാർണറിനു അവസാന മത്സരങ്ങളിൽ സൺറൈസേഴ്‌സ് ഹൈദരാബാദ് നിരയിൽ ഇടം നേടാനായിരുന്നില്ല. തുടർന്ന് താരവും ടീമും തമ്മിലുള്ള ബന്ധവും വഷളായിരുന്നു. ഇത് കൊണ്ട് തന്നെ താരത്തെ സൺറൈസേഴ്‌സ് ഹൈദരാബാദ് നിലനിർത്താനുള്ള സാധ്യത കുറവാണ്.

ഇന്ത്യയുടേത് വലിയ തോല്‍വിയെന്നല്ല നാണംകെട്ട തോല്‍വിയെന്ന് വേണം വിശേഷിപ്പിക്കുവാന്‍ – സുനില്‍ ഗവാസ്കര്‍

ഇന്ത്യയുടെ പാക്കിസ്ഥാനോടേറ്റ പരാജയം കനത്ത തോല്‍വിയെന്ന് വിശേഷിപ്പിച്ച് സുനിൽ ഗവാസ്കര്‍. അബസല്യൂട്ട് ഹാമ്മറിംഗ് എന്നാണ് സുനിൽ ഗവാസ്കര്‍ ഈ പരാജയത്തെ വിശേഷിപ്പിച്ചത്. 10 വിക്കറ്റ് വിജയം ആണ് പാക്കിസ്ഥാന്‍ ഇന്നലെ മത്സരത്തിൽ സ്വന്തമാക്കിയത്.

വലിയ തോല്‍വിയെന്നല്ല നാണംകെട്ട തോല്‍വിയെന്ന് വേണം ടീമിന്റെ ഈ പരാജയത്തെ വിശേഷിപ്പിക്കുവാനെന്നാണ് സുനിൽ ഗവാസ്കര്‍ പറഞ്ഞത്. ഇന്ത്യ ഈ തോല്‍വിയിൽ നിന്ന് പാഠം ഉള്‍ക്കൊണ്ട് ടൂര്‍ണ്ണമെന്റിൽ ശക്തമായ തിരിച്ചുവരവ് നടത്തുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്ന് ഗവാസ്കര്‍ വ്യക്തമാക്കി.

അടുത്ത ടി20 ലോകകപ്പുകളിൽ രോഹിത് ശർമ്മ ഇന്ത്യയുടെ ക്യാപ്റ്റൻ ആവണം : സുനിൽ ഗാവസ്‌കർ

അടുത്ത 2 ടി20 ലോകകപ്പുകളിൽ രോഹിത് ശർമ്മ ഇന്ത്യയുടെ ക്യാപ്റ്റൻ ആവണമെന്ന് മുൻ ഇന്ത്യൻ താരം സുനിൽ ഗാവസ്‌കർ. ഈ വർഷം നടക്കുന്ന ടി20 ലോകകപ്പിന് ശേഷം വിരാട് കോഹ്‌ലി ടി20 ടീമിന്റെ ക്യാപ്റ്റൻ സ്ഥാനം ഒഴിയുമെന്ന് പ്രഖ്യാപിച്ചിരുന്നു. തുടർന്നാണ് ഈ വർഷത്തെ ടി20 ലോകകപ്പിന് ശേഷം നടക്കുന്ന 2 ടി20 ടൂർണമെന്റുകളിൽ രോഹിത് ശർമ്മ ഇന്ത്യയുടെ ക്യാപ്റ്റൻ ആവണമെന്ന നിർദേശം സുനിൽ ഗാവസ്‌കർ മുന്നോട്ട് വെച്ചത്.

രോഹിത് ശർമ്മ ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുക്കുമ്പോൾ കെ.എൽ രാഹുൽ വൈസ് ക്യാപ്റ്റൻ ആവണമെന്നും സുനിൽ ഗാവസ്‌കർ പറഞ്ഞു. കൂടാതെ ഡൽഹി ക്യാപിറ്റൽസ് ക്യാപ്റ്റൻ റിഷഭ് പന്ത് ക്യാപ്റ്റൻ എന്ന നിലയിൽ മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നതിനും റിഷഭ് പന്തിനേയും വൈസ് ക്യാപ്റ്റൻ ആക്കാമെന്നും ഗാവസ്‌കർ പറഞ്ഞു.

പുജാരയും രഹാനെയും വിമര്‍ശനങ്ങള്‍ മറുപടി നല്‍കുന്ന പ്രകടനമാണ് പുറത്തെടുത്തത്

ഇന്ത്യയ്ക്ക് വേണ്ടി തുടരെ പരാജയമെന്ന് പഴി കേട്ട ചേതേശ്വര്‍ പുജാരയും അജിങ്ക്യ രഹാനെയും ലോര്‍ഡ്സിൽ നിര്‍ണ്ണായക പ്രകടനമാണ് പുറത്തെടുത്തതെന്നും വിമര്‍ശനങ്ങള്‍ക്ക് തക്കതായ മറുപടി ഇരുവരും നല്‍കിയെന്നും പറഞ്ഞ് സുനില്‍ ഗവാസ്കര്‍.

വിലപ്പെട്ട സംഭാവനയായിരുന്നു ഇരു താരങ്ങളും ലോര്‍ഡ്സിലെ രണ്ടാം ടെസ്റ്റിൽ നടത്തിയതെന്നും ഗവാസ്കര്‍ സൂചിപ്പിച്ചു. ബൗളര്‍മാരാണ് ടീമിനെ ചരിത്ര വിജയത്തിലേക്ക് നയിച്ചതെങ്കിലും രഹാനെയും പുജാരയും ചേര്‍ന്ന് നാലാം വിക്കറ്റിൽ നൂറ് റൺസ് നേടിയത് ഇന്ത്യയ്ക്ക് വലിയ ഗുണം ചെയ്തു.

പുജാര 206 പന്തിൽ 45 റൺസ് നേടിയപ്പോള്‍ രഹാനെ 61 റൺസാണ് നേടിയത്. ഇന്ത്യയുടെ 151 റൺസ് വിജയത്തിൽ ടീമിന്റെ അവിഭാജ്യ ഘടകങ്ങളായ ഈ താരങ്ങള്‍ക്കും പങ്കുണ്ടെന്നും തങ്ങള്‍ക്ക് നേരെയുള്ള വിമര്‍ശനങ്ങളെ താരങ്ങള്‍ ശരിയായ രീതിയിൽ തന്നെ ബാറ്റിലൂടെ മറുപടി നല്‍കിയെന്നും ഗവാസ്കര്‍ കൂട്ടിചേര്‍ത്തു.

ടോപ് ഓര്‍ഡറിലെ മൂന്ന് സുപ്രധാന വിക്കറ്റുകള്‍ നഷ്ടമായി ഇന്ത്യ 55/3 എന്ന നിലയിലേക്ക് വീണ ശേഷം ഇന്ത്യയുടെ സീനിയര്‍ താരങ്ങള്‍ ടീമിനെ 155 എന്ന സ്കോറിലേക്ക് എത്തിയ്ക്കുകയായിരുന്നു.

Exit mobile version