സുമിത് നാഗലിന്റെ വിംബിൾഡൺ പോരാട്ടം ആദ്യ റൗണ്ടിൽ അവസാനിച്ചു, 50 ലക്ഷത്തിനു മുകളിൽ സമ്മാനത്തുക ലഭിക്കും

2024 വിംബിൾഡൺ പുരുഷ സിംഗിൾസിൽ നിന്ന് ഇന്ത്യയുടെ സുമിത് നാഗൽ പുറത്ത്. ആദ്യ റൗണ്ടിൽ ഇന്ന് ഇറങ്ങുയ ഇന്ത്യയുടെ ഒന്നാം റാങ്കുകാരനായ സിംഗിൾസ് താരം സുമിത് നാഗൽ സെർബിയയുടെ മിയോമിർ കെക്മാനോവിച്ചിനോട് ആണ് തോറ്റത്. കെക്മാനോവിച്ചിനോട് 2-6, 6-3, 3-6, 4-6 എന്ന സ്കോറിനാണ് തോറ്റത്.

2 മണിക്കൂർ 48 മിനിറ്റ് നീണ്ടു നിന്ന പോരാട്ടത്തിൽ ഒരു ഫൈറ്റ് എതിരാളിക്ക് നൽകാൻ നാഗലിനായി. വിംബിൾഡണിലെ മെയിൻ ഡ്രോയിൽ നഗാലിന്റെ കരിയറിലെ ആദ്യ മത്സരമായിരുന്നു ഇത്. ഇന്ന് തോറ്റെങ്കിലും 60000 ഡോളർ ഏകദേശം 50 ലക്ഷം രൂപയ്ക്ക് മുകളിൽ നാഗലിന് സമ്മാനത്തുക ആയി ലഭിക്കും.

11 ദിവസത്തിനു ഇടയിൽ തുടർച്ചയായി 9 ജയങ്ങൾ, സുമിത് നാഗൽ മറ്റൊരു ഫൈനലിൽ

ഇന്ത്യൻ ഒന്നാം നമ്പർ സുമിത് നാഗൽ പെരുഗിയ എ.ടി.പി ചലഞ്ചർ ടൂർണമെന്റിന്റെ ഫൈനലിൽ പ്രവേശിച്ചു. 11 ദിവസത്തിനു ഇടയിൽ തുടർച്ചയായ ഒമ്പതാം ജയം ആണ് ഇന്ത്യൻ താരത്തിന് ഇത്. കഴിഞ്ഞ ആഴ്ച ഹെയിൽബ്രോം ചലഞ്ചറിൽ കിരീടം നേടിയ നാഗൽ മറ്റൊരു കിരീടം ആണ് ലക്ഷ്യം വെക്കുന്നത്. സെമിഫൈനലിൽ സുഹൃത്ത് കൂടിയായ സ്പാനിഷ് താരം ബെർണബെ സാപ്റ്റ മിറാലസിനെ 3 സെറ്റ് നീണ്ട പോരാട്ടത്തിന് ഒടുവിൽ ആണ് നാഗൽ മറികടന്നത്.

ആദ്യ സെറ്റ് ടൈബ്രേക്കറിൽ 7-6 നു നേടിയ നാഗൽ രണ്ടാം സെറ്റ് 1-6 നു കൈവിട്ടെങ്കിലും മൂന്നാം സെറ്റ് 6-3 നു നേടി ഫൈനൽ ഉറപ്പിച്ചു. ഫൈനലിൽ ആറാം സീഡ് ആയ നാഗൽ ഒന്നാം സീഡ് ഇറ്റാലിയൻ താരം ലൂസിയാനോ ദാർദെറിയെ ആണ് നേരിടുക. കരിയറിൽ ആദ്യമായി ആണ് നഗാൽ തുടർച്ചയായി 9 ജയങ്ങൾ ജയിക്കുന്നത്. 2019 നു ശേഷം തുടർച്ചയായി രണ്ടു ചലഞ്ചറിൽ ഫൈനലിൽ എത്തുന്നതും ഇത് ആദ്യമായാണ്. നിലവിൽ 70 മത്തെ റാങ്കിലേക്കും നാഗൽ ഉയരും. കരിയറിൽ 61 മത്തെ റാങ്കിലേക്ക് ഉയരുക എന്ന നാഗലിന്റെ സ്വപ്നം താരത്തിന് നിലവിൽ അത്ര അകലെയല്ല.

സുമിത് നാഗൽ പാരീസ് ഒളിപിക്സ് യോഗ്യത ഉറപ്പാക്കി

ഇന്ത്യൻ ടെന്നീസ് താരം സുമിത് നാഗൽ പാരീസ് ഒളിമ്പിക്സിൽ കളിക്കും എന്ന് ഉറപ്പായി. തിങ്കളാഴ്ച പുറത്തിറക്കിയ ഏറ്റവും പുതിയ എടിപി റാങ്കിംഗിൽ ഇന്ത്യയുടെ സുമിത് നാഗൽ 18 സ്ഥാനങ്ങൾ കയറി കരിയറിലെ ഏറ്റവും മികച്ച 77-ാം സ്ഥാനത്തെത്തി. ഇതോടെയാണ് പാരീസ് ഒളിമ്പിക്‌സ് പുരുഷ സിംഗിൾസ് നറുക്കെടുപ്പിൽ ഇടംനേടിയത്.

നാഗലിന് 713 എടിപി പോയിൻ്റാണുള്ളത്. ഞായറാഴ്ച ജർമ്മനിയിൽ നടന്ന ഹെയിൽബ്രോൺ നെക്കാർക്കപ്പ് 2024 ചലഞ്ചർ ഇവൻ്റിൽ സ്വിറ്റ്‌സർലൻഡിൻ്റെ അലക്‌സാണ്ടർ റിറ്റ്‌ചാർഡിനെ മൂന്ന് സെറ്റ് ത്രില്ലറിൽ തോൽപ്പിച്ച് നാഗൽ പുരുഷ സിംഗിൾസ് കിരീടം നേടിയതാണ് അദ്ദേഹത്തിൻ്റെ റാങ്കിംഗ് മുന്നോട്ട് വരാൻ കാരണം.

റാങ്കിംഗിലെ മികച്ച 56 കളിക്കാർ ആണ് ഒളിമ്പിക്‌സിന് സ്വയമേവ യോഗ്യത നേടുന്നത്. ഒരു രാജ്യത്തിന് നാല് പേരിൽ കൂടുതൽ ഗെയിംസിൽ പങ്കെടുക്കാൻ കഴിയില്ല എന്നത് കൊണ്ടാണ് നാഗലിന് റാങ്ക് കുറവാണെങ്കിലും അവസരം കിട്ടുന്നത്. 2012ലെ ഒളിമ്പിക്‌സ് സോംദേവ് ദേവ്‌വർമൻ ആണ് അവസാനം മെയിൻ ഡ്രോയിൽ വന്ന ഇന്ത്യൻ സിംഗിൾസ് താരം.

ATP 100 Heilbronn ചലഞ്ചറിൽ സുമിത് നാഗൽ കിരീടം നേടി

ഇന്ത്യയുടെ ടെന്നീസ് സെൻസേഷൻ സുമിത് നാഗൽ എടിപി 100 ഹെയിൽബ്രോൺ ചലഞ്ചറിൽ കിരീടം നേടി. സ്വിറ്റ്‌സർലൻഡിൻ്റെ അലക്‌സാണ്ടർ റിറ്റ്‌ചാർഡിനെ കടുത്ത പോരാട്ടത്തിനൊടുവിൽ പരാജയപ്പെടുത്തി ആണ് ജേതാവായത്. ആദ്യ സെറ്റിൽ 6-1 ന് ആധിപത്യം പുലർത്തിയ നാഗൽ രണ്ടാം സെറ്റ് ടൈബ്രേക്കിലൂടെ നഷ്ടപ്പെട്ടപ്പോൾ മൂന്നാം സെറ്റിൽ 6-3 ന് വിജയിച്ച് കിരീടം ഉയർത്തി. 6-1, 6-7, 6-3 എന്നായിരുന്നു സ്കോർ.

ഈ വിജയം നാഗലിൻ്റെ കരിയറിലെ ആറാമത്തെ ATP ചലഞ്ചർ കിരീടമാണ്, അതിൽ 4 വിജയങ്ങൾ കളിമൺ കോർട്ടുകളിൽ ആണ് വന്നത്. ഈ വിജയത്തോടെ, കരിയറിലെ ഉയർന്ന എടിപി റാങ്കിംഗായ 77-ാം സ്ഥാനത്തെത്താൻ നാഗലിനാകും.

ഹൈൽബ്രോൺ ചലഞ്ചറിലെ നഗലിൻ്റെ വിജയം വരാനിരിക്കുന്ന പാരീസ് ഒളിമ്പിക്‌സിൽ ഇടം നേടുന്നതിന് അനുകൂലമായ അവസ്ഥയിലും അദ്ദേഹത്തെ എത്തിച്ചിരിക്കുകയാണ്. ഒളിമ്പിക്സ് യോഗ്യതയുടെ അന്തിമ വിധി ജൂൺ 10ന് വരുകെന്ന് പ്രതീക്ഷിക്കുന്നു. ഈ വിജയം നാഗലിൻ്റെ 2024 ലെ 2-ആം കിരീടം കൂടിയാണ്‌.

ഇന്ത്യയുടെ സുമിത് നഗാൽ ഫ്രഞ്ച് ഓപ്പണിൽ ആദ്യ റൗണ്ടിൽ തന്നെ പുറത്ത്

ഇന്ത്യയുടെ ഫ്രഞ്ച് ഓപ്പൺ പുരുഷ സിംഗിൾസിലെ പ്രതീക്ഷ ആയിരുന്ന സുമിത് നഗാൽ ആദ്യ റൗണ്ടിൽ പുറത്ത്. ഇന്ന് റഷ്യയുടെ 18-ാം സീഡായ കാരെൻ ഖച്ചനോവിനോട് തോറ്റാണ് ഇന്ത്യൻ താരം ആദ്യ റൗണ്ടിൽ തന്നെ മടങ്ങിയത്. ഫ്രഞ്ച് ഓപ്പണിലെ സുമിത് നാഗലിൻ്റെ അരങ്ങേറ്റം ആയിരുന്നു ഇത്. ഓസ്‌ട്രേലിയൻ ഓപ്പണിൽ മികച്ച പ്രകടനം നടത്തിയ നാഗലിന് ആ പ്രകടനങ്ങൾ ഇവിടെ ആവർത്തിക്കാൻ ആയില്ല.

നഗലിനെ രണ്ട് മണിക്കൂർ നിന്ന പോരാട്ടത്തിൽ 6-2, 6-0, 7-6 എന്ന സ്‌കോറിനാണ് ഖച്ചനോവ് വിജയം നേടിയത്. 91ആം റാങ്കുകാരനാണ് സുമിത് നഗാൽ ഇപ്പോൾ.

സുമിത് നഗാൽ 80ആം റാങ്കിലേക്ക് കുതിച്ചു

റാങ്കിംഗിൽ ഇന്ത്യയുടെ ടെന്നീസ് താരം സുമിത് നഗാൽ വൻ കുതിപ്പ് നടത്തി. തിങ്കളാഴ്ച പുറത്തിറക്കിയ ഏറ്റവും പുതിയ എടിപി റാങ്കിംഗിൽ സുമിത് നാഗൽ കരിയറിലെ ഏറ്റവും ഉയർന്ന റാഞായ 80-ലേക്ക് കുതിച്ചു.

മോണ്ടെ കാർലോ മാസ്റ്റേഴ്സിലെ തൻ്റെ മികച്ച പ്രകടനമാണ് നഗാലിനെ ഉയർന്ന റാങ്കിലേക്ക് എത്തിച്ചത്. നാഗൽ, ഇറ്റലിയുടെ ഫ്ലാവിയോ കോബോളി, അർജൻ്റീനയുടെ ഫാകുണ്ടോ ഡയസ് അക്കോസ്റ്റ എന്നിവരെ പരാജയപ്പെടുത്തി മെയിൻ ഡ്രോയിൽ എത്തി.

38-ാം നമ്പർ താരം ഇറ്റലിയുടെ മാറ്റിയോ അർണാൾഡിയെ ആദ്യ റൗണ്ടിലും നഗാൽ തോൽപ്പിച്ചു. പുതിയ എടിപി റാങ്കിങ്ങിൽ നാഗൽ 13 സ്ഥാനങ്ങൾ ആണ് ഉയർന്നു.

ചരിത്ര വിജയം നേടി ഇന്ത്യയുടെ അഭിമാനമായി സുമിത് നഗാൽ

സുമിത് നഗാലിന് ചരിത്ര വിജയം. ഇന്ന് മോണ്ടെ കാർലോ മാസ്റ്റേഴ്സിന്റെ ഒന്നാം റൗണ്ടിൽ ലോക 38-ാം നമ്പർ താരം ആയ മാറ്റിയോ അർണാൾഡിയെ നഗാൽ തോൽപ്പിച്ചു. തുടക്കത്തിൽ ഒരു സെറ്റിന് പിന്നിൽ നിന്ന ശേഷം തിരിച്ചടിച്ചായിരുന്നു നഗാലിന്റെ വിജയം. 5-7, 6-2, 6-4 എന്നായിരുന്നു സ്കോർ. മോണ്ടെ കാർലോ മാസ്റ്റേഴ്സിന്റെ രണ്ടാം റൗണ്ടിൽ എത്തുന്ന ആദ്യ ഇന്ത്യൻ താരമായി സുമിത് മാറി.

ഇന്ന് സുമിത് തോൽപ്പിച്ച അർണാൾഡി കഴിഞ്ഞ വർഷം യുഎസ് ഓപ്പണിൻ്റെ പ്രീ-ക്വാർട്ടറിൽ എത്തിയിരുന്നു താരമാണ്. ഇനി റൗണ്ട് ഓഫ് 32-ൽ ലോക ഏഴാം നമ്പർ താരം ഹോൾഗർ റൂണിനെ സുമിത് നേരിടും.

മയാമി ഓപ്പണിൽ നിന്ന് സുമിത് നഗാൽ പുറത്ത്

മയാമി ഓപ്പൺ യോഗ്യത റൗണ്ടിന്റെ ഫൈനൽ റൗണ്ടിൽ സുമിത് നഗാലിന് പരാജയം. ഹോങ്കോങിന്റെ കോൾമൻ വോങ് ആണ് നഗാലിനെ തോൽപ്പിച്ചത്. 6-3,1-6, 5-7 എന്നായിരുന്നു സ്കോർ.

കഴിഞ്ഞ ദിവസം കാനഡയുടെ ഗബ്രിയേൽ ഡിയാലോയെ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് സുമിത് ഫൈനൽ ക്വാളിഫൈയിംഗ് റൗണ്ടിലേക്ക് എത്തിയിരുന്നത്.

കഴിഞ്ഞ മാസം ചെന്നൈ ഓപ്പൺ നേടി ലോകത്തെ ടോപ് 100ൽ ഇടം നേടിയ നഗാൽ പരാജയപ്പെട്ടു എങ്കിലും. അടുത്ത റാങ്കിംഗിൽ സുമിത് 92ആം സ്ഥാനത്ത് എത്തും.

മയാമി ഓപ്പൺ അരങ്ങേറ്റം ജയത്തോടെ ആഘോഷിച്ച് ഇന്ത്യയുടെ സുമിത് നഗാൽ

മയാമി ഓപ്പൺ അരങ്ങേറ്റത്തിൽ സുമിത് നഗാലിന് ജയം. തൻ്റെ മയാമി ഓപ്പൺ അരങ്ങേറ്റത്തിൽ കാനഡയുടെ ഗബ്രിയേൽ ഡിയാലോയെ നേരിട്ടുള്ള സെറ്റുകൾക്ക് സുമിത് പരാജയപ്പെടുത്തി.
കനേഡിയൻ താരത്തെ 7-6(3) 6-2 എന്ന സ്കോറിനാണ് സുമിത് തോൽപ്പിച്ചത്.

കഴിഞ്ഞ മാസം ചെന്നൈ ഓപ്പൺ നേടി ലോകത്തെ ടോപ് 100ൽ ഇടം നേടിയ നഗാൽ ഈ വിജയത്തോടെ റാങ്കിംഗിൽ ഇനിയും മുന്നേറും. അടുത്ത റാങ്കിംഗിൽ സുമിത് 92ആം സ്ഥാനത്ത് എത്തും. മയാമി ഓപ്പൺ യോഗ്യതയുടെ ഫൈനൽ റൗണ്ടിൽ കോൾമാൻ വോങ്ങിനെ ആകും സുമിത് നേരിടുക.

നദാൽ പിന്മാറി നഗാൽ ഇന്ത്യൻസ് വെൽസ് കളിക്കും

ഇന്ത്യൻ വെൽസ് മെയിൻ ഡ്രോയിൽ ഇന്ത്യൻ താരം സുമിത് നഗാൽ കളിക്കും. റാഫേൽ നദാൽ ഫിറ്റ്നസ് പ്രശ്നങ്ങൾ കാരണം പിന്മാറിയതാണ് നഗാലിന് അവസരം കിട്ടാൻ കാരണമായത്‌. നഗാൽ ആദ്യ മത്സരത്തിൽ മുൻ ലോക മൂന്നാം നമ്പർ താരം മിലോസ് റാവോനിക്കിനെ ആകും നേരിടുക.

യോഗ്യതാ റൗണ്ടിൻ്റെ അവസാന റൗണ്ടിൽ നേരത്തെ നാഗൽ പരാജയപ്പെട്ടിരുന്നു. എന്നാൽ നദാലിന്റെ പിന്മാറ്റം കാരണം ഒഴിവു വന്ന സ്ഥാനം നഗാലിന് കൊടുക്കാൻ തീരുമാമനം ഉണ്ടായി. നേരത്തെ അലക്സി പോപ്പിറിൻ പിൻവാങ്ങിയപ്പോൾ റോഡിയോനോവ് നെയിൻ ഡ്രോയിൽ എത്തിയിരുന്നു.

നാഗലിൻ്റെ എടിപി മാസ്റ്റേഴ്സ് 1000 മെയിൻ ഡ്രോ അരങ്ങേറ്റമാകും ഇത്‌. മാർച്ച് 8, വെള്ളിയാഴ്ച, 7.30AM ISTക്ക് ആകും നഗാലിന്റ്ർ മത്സരം നടക്കുക. സോണി സ്‌പോർട്‌സ് നെറ്റ്‌വർക്കിൽ കളി സംപ്രേക്ഷണം ചെയ്യുകയും SonyLIV-ൽ ലൈവ് ആയി സ്ട്രീം ചെയ്യുകയും ചെയ്യും.

ചെന്നൈ ഓപ്പൺ കിരീടം സുമിത് നാഗൽ സ്വന്തമാക്കി, റാങ്കിംഗിൽ ആദ്യ 100ന് ഉള്ളിൽ എത്തും

ചെന്നൈ ഓപ്പൺ കിരീടം സുമിത് നാഗൽ സ്വന്തമാക്കി. ഫൈനലിൽ ഇറ്റാലിയൻ താരം ലൂക്കാ നാർഡിയെ തോൽപ്പിച്ച് ആണ് സുമിത് കിരീടം സ്വന്തമാക്കിയത്. അദ്ദേഹത്തിന്റെ അഞ്ചാം ചലഞ്ചർ ലെവൽ സിംഗിൾസ് കിരീടം ആണിത്. ഈ കിരീടത്തോടെ കരിയറിൽ ആദ്യമായി സുമിത് ടോപ്പ്-100 റാങ്കിലേക്ക് കയറും എന്ന് ഉറപ്പായി. തിങ്കളാഴ്ച പുതിയ റാങ്കിംഗ് വരുമ്പോൾ സുമിത് ആദ്യ നൂറിൽ ഉണ്ടാകും.

6-1 6-4 എന്ന സ്കോറിന് ആയിരുന്നു നാഗലിൻ്റെ ജയം. ചെന്നൈ ഓപ്പണിൽ ഒരു സെറ്റ് പോലും നഷ്ടപ്പെടുത്താതെ ആണ് അദ്ദേഹം കിരീടം വരെ എത്തിയത്. 2019ൽ പ്രജ്‌നേഷ് ഗുണേശ്വരൻ ആണ് സിംഗിൾസ് ടോപ്-100ൽ ഇടംപിടിച്ച അവസാന ഇന്ത്യക്കാരൻ.

സുമിത് നഗാലിന്റെ ഓസ്ട്രേലിയൻ ഓപ്പണിലെ കുതിപ്പ് അവസാനിച്ചു

2024ലെ ഓസ്‌ട്രേലിയൻ ഓപ്പണിൽ ഇന്ത്യയുടെ സുമിത് നാഗൽ രണ്ടാം റൗണ്ടിൽ ചൈനയുടെ ജുൻചെങ് ഷാങ്ങിനോട് പരാജയപ്പെട്ട് ടൂർണമെന്റിൽ നിന്ന് പുറത്തായി. മെൽബണിലെ കോർട്ട് 13-ൽ നടന്ന രണ്ടാം റൗണ്ടിൽ നാഗലിനെ 2-6, 6-3, 7-5, 6-4 എന്ന സ്‌കോറിന് ആണ് ഷാങ് സുമിതിനെ തോൽപ്പിച്ചത്. ഓപ്പൺ യുഗത്തിൽ ഓസ്‌ട്രേലിയൻ ഓപ്പണിന്റെ മൂന്നാം റൗണ്ടിൽ എത്തുന്ന ആദ്യ ചൈനക്കാരനായി അദ്ദേഹം മാറി. ഇനി അടുത്ത റൗണ്ടിൽ ലോക രണ്ടാം നമ്പർ താരം കാർലോസ് അൽകാരാസിനെ ആകും ചൈനീസ് താരം നേരിടുക.

ഓസ്‌ട്രേലിയൻ ഓപ്പണിന്റെ മൂന്നാം റൗണ്ടിലെത്തുന്ന രണ്ടാമത്തെ ഇന്ത്യൻ താരമാകാനുള്ള അവസരമാണ് നാഗലിന് നഷ്ടമായത്. 1989-ലെ ഓസ്‌ട്രേലിയൻ ഓപ്പണിൽ രാമനാഥൻ കൃഷ്ണൻ മാത്രമാണ് ഈ നേട്ടം കൈവരിച്ചത്.

തോറ്റെങ്കിലും, ഓസ്‌ട്രേലിയൻ ഓപ്പണിൽ നാഗലിൽ നിന്നുള്ള ചരിത്രപരമായ റൺ ആയിരുന്നു ഇത്. 35 വർഷത്തിനിടെ ഒരു ഗ്രാൻഡ് സ്ലാമിൽ ഒരു സീഡഡ് കളിക്കാരനെ തോൽപ്പിക്കുന്ന ആദ്യ ഇന്ത്യക്കാരനായി അദ്ദേഹം മാറി‌യിരുന്നു.

Exit mobile version