ലോക റെക്കോർഡ് കുറിച്ച് സുമിത് ഇന്ത്യക്ക് ആയി സ്വർണ്ണം നേടി

ഏഷ്യൻ പാരാ ഗെയിംസിൽ ഇന്ത്യൻ അഭിമാനം ഉയർത്തി സുമിത് ആന്റിൽ. ഇന്ന് പുരുഷ F64 ജാവലിൻ ത്രോയിൽ ആന്റിൽ ലോക റെക്കോർഡ് പുതുക്കി ആണ് സുമിത് സ്വർണ്ണം നേടിയത്. 73.29 മീറ്റർ എറിഞ്ഞാണ് അദ്ദേഹം തന്റെ തന്നെ ലോക റെക്കോർഡ് മറികടന്നത്‌. ടോകിയോ പാരാലിമ്പിക്സിൽ 70.83 മീറ്റർ എറിഞ്ഞും സുമിത് ലോക റെക്കോർഡ് കുറിച്ചിരുന്നു.

അതേസമയം, മറ്റൊരു ഇന്ത്യൻ അത്‌ലറ്റായ പുഷ്പേന്ദ്ര സിംഗ് അതേ ഇനത്തിൽ വെങ്കല മെഡൽ നേടി. 62.06 മീറ്റർ ആണ് പുഷ്പേന്ദ്ര എറിഞ്ഞത്. ശ്രീലങ്കയുടെ അരചിഗെ വെള്ളി നേടി. ഇന്ത്യ ഇതോടെ ആകെ 43 മെഡലുകൾ ആയി.10 സ്വർണ്ണം, 12 വെള്ളി, 21 വെങ്കലം എന്നിങ്ങനെ ആണ് ഇന്ത്യയുടെ മെഡൽ ടാലി.

ഇന്ത്യയ്ക്ക് രണ്ടാം സ്വര്‍ണ്ണം എത്തി, ലോക റെക്കോര്‍ഡോടു കൂടിയ സുമിതിന്റെ സുവര്‍ണ്ണ നേട്ടം ജാവ്‍ലിന്‍ ത്രോ F64 വിഭാഗത്തിൽ

ഇന്ത്യയുടെ ടോക്കിയോ പാരാലിമ്പിക്സിലെ ജൈത്രയാത്ര തുടരുന്നു. ഇന്ന് ഇന്ത്യ തങ്ങളുടെ രണ്ടാമത്തെ സ്വര്‍ണ്ണമാണ് നേടിയത്. പുരുഷന്മാരുടെ F64 ജാവ്‍ലിന്‍ ത്രോയിൽ ഇന്ത്യയ്ക്കായി സുമിത് ആന്റിൽ ആണ് ഈ നേട്ടം സ്വന്തമാക്കിയത്.

68.55 മീറ്റര്‍ ദൂരം എറിഞ്ഞ സുമിത് ലോക റെക്കോര്‍ഡോടു കൂടിയാണ് ഇന്ത്യയുടെ രണ്ടാമത്തെ സ്വര്‍ണ്ണം നേടിയത്.

Exit mobile version