അനായാസം സിന്ധു, ശുഭാങ്കര്‍ ഡേയ്ക്ക് പൊരുതി നേടിയ വിജയം

ഫ്രഞ്ച് ഓപ്പണ്‍ ബാഡ്മിന്റണ്‍ 2019ല്‍ ആദ്യ റൗണ്ടില്‍ വിജയം കുറിച്ച് ഇന്ത്യന്‍ താരങ്ങളായ ശുഭാങ്കര്‍ ഡേയും പിവി സിന്ധുവും. പുരുഷ വിഭാഗത്തില്‍ പൊരുതി നേടിയ വിജയം ശുഭാങ്കര്‍ സ്വന്തമാക്കിയപ്പോള്‍ വനിത വിഭാഗത്തില്‍ സിന്ധു അനായാസം അടുത്ത റൗണ്ടിലേക്ക് കടന്നു. ഇന്തോനേഷ്യയുടെ ടോമി സുഗിയാര്‍ട്ടോയെയാണ് ശുഭാങ്കര്‍ പരാജയപ്പെടുത്തിയത്. ആദ്യ ഗെയിം 15-21ന് കൈവിട്ട ശേഷമാണ് ശുഭാങ്കറിന്റെ തിരിച്ചുവരവ്. 15-21, 21-14, 21-17 എന്ന സ്കോറിന് 78 മിനുട്ട് നീണ്ട പോരാട്ടത്തിനൊടുവിലാണ് ഡേയുടെ വിജയം.

കാനഡയുടെ മിഷേല്‍ ലിയെ 21-15, 21-13 എന്ന സ്കോറിന് പരാജയപ്പെടുത്തിയാണ് സിന്ധുവിന്റെ വിജയം. 44 മിനുട്ട് ആണ് ആദ്യ റൗണ്ട് പോരാട്ടം നീണ്ട് നിന്നത്.

ആദ്യ റൗണ്ട് കടന്ന് കൂടി സൈന, ശുഭാങ്കറിനു പരാജയം

മലേഷ്യ മാസ്റ്റേഴ്സിലെ ആദ്യ റൗണ്ടില്‍ കടുപ്പമേറിയ മത്സരത്തിനു സമാനമായി ഇന്തോനേഷ്യ മാസ്റ്റേഴ്സിലും പൊരുതി നേടിയ വിജയവുമായി സൈന നെഹ്‍വാല്‍. ആദ്യം ഗെയിം കൈവിട്ട ശേഷമാണ് മത്സരത്തിലേക്ക് ശക്തമായ തിരിച്ചുവരവ് സൈന നടത്തിയത്. ഇന്തോനേഷ്യയുടെ ദിനാര്‍ ദയ അയൂസ്റ്റിനെയാണ് സൈന കീഴടക്കിയത്. സ്കോര്‍: 7-21, 21-16, 21-11. 49 മിനുട്ടുകള്‍ നീണ്ട മത്സരത്തിനൊടുവില്‍ മൂന്ന് ഗെയിം പോരാട്ടത്തിനു ശേഷമാണ് സൈനയുടെ ആദ്യ റൗണ്ട് ജയം.

പുരുഷ സിംഗിള്‍സില്‍ സായി പ്രണീതിനു പിന്നാലെ ശുഭാങ്കര്‍ ഡേയും പുറത്തായി. വിക്ടര്‍ അക്സെല്‍സെനെതിരെ ശക്തമായ വെല്ലുവിളി ഉയര്‍ത്തിയ ശേഷമാണ് ശുഭാ്കര്‍ ഡേ കീഴടങ്ങിയത്. 61 മിനുട്ട് നീണ്ട മൂന്ന് ഗെയിം പോരാട്ടത്തില്‍ ആദ്യ ഗെയിമില്‍ പിന്നില്‍ പോയെങ്കിലും രണ്ടാം ഗെയിം തിരിച്ചു പിടിച്ച ഡേ എന്നാല്‍ നിര്‍ണ്ണായകമായ മൂന്നാം ഗെയിമില്‍ അക്സെല്‍സെന്നോട് കീഴടങ്ങി. സ്കോര്‍: 14-21, 21-19, 21-15.

റാങ്കിംഗില്‍ 9 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി ശുഭാങ്കര്‍ ഡേ

തന്റെ കരിയറിലെ ഏറ്റവും മികച്ച റാങ്കിംഗിലേക്ക് നീങ്ങി ഇന്ത്യയുടെ ശുഭാങ്കര്‍ ഡേ. ജര്‍മ്മനിയില്‍ നടന്ന സാര്‍ലോര്‍ലക്സ് ഓപ്പണ്‍ സൂപ്പര്‍ കപ്പിലെ വിജയത്തോടെയാണ് താരം 9 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 55ാം സ്ഥാനത്തേക്ക് ഉയര്‍ന്നത്. ലിന്‍ ഡാന്‍ ഉള്‍പ്പെടെയുള്ള താരങ്ങളെ പരാജയപ്പെടുത്തിയാണ് ശുഭാങ്കര്‍ കിരീടം സ്വന്തമാക്കിയത്.

രാജീവ് ഔസേഫിനെ കീഴടക്കി ശുഭാങ്കര്‍ ഡേ

ഇന്ത്യയുടെ ശുഭാങ്കര്‍ ഡേയ്ക്ക് സാര്‍ലോര്‍ലക്സ് ഓപ്പണ്‍ കിരീടം. ഇന്നലെ നടന്ന ഫൈനല്‍ മത്സരത്തില്‍ ബ്രിട്ടന്റെ രാജീവ് ഔസേഫിനെ നേരിട്ടുള്ള ഗെയിമുകളില്‍ കീഴടക്കിയാണ് ശുഭാങ്കര്‍ ഡേയുടെ വിജയം. 33 മിനുട്ട് നീണ്ട പോരാട്ടത്തില്‍ 21-11, 21-14 എന്ന സ്കോറിനാണ് ഇന്ത്യന്‍ താരത്തിന്റെ വിജയം.

ലിന്‍ ഡാന്‍ ഉള്‍പ്പെടെ വമ്പന്‍ അട്ടിമറികള്‍ നടത്തിയാണ് ശുഭാങ്കര്‍ ഡേ ടൂര്‍ണ്ണമെന്റില്‍ മുന്നേറിയത്.

Exit mobile version