കൊക്കെയ്ൻ കേസിൽ മുൻ ഓസ്ട്രേലിയൻ താരം സ്റ്റുവർട്ട് മാക്ഗിലിന് ശിക്ഷ

മുൻ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരം സ്റ്റുവർട്ട് മാക്ഗിൽ മയക്കുമരുന്ന് വിതരണ കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തി‌. എന്നാലും 330,000 ഓസ്‌ട്രേലിയൻ ഡോളർ വില വരുന്ന ഒരു കിലോഗ്രാം കൊക്കെയ്ൻ നേരിട്ട് ഇടപാട് നടത്തി എന്ന കേസിൽ അദ്ദേഹത്തെ കുറ്റവിമുക്തനുമാക്കി. സിഡ്‌നി ജില്ലാ കോടതി ജൂറി വ്യാഴാഴ്ച വിധി പ്രസ്താവിച്ചു.

ഓസ്‌ട്രേലിയയ്‌ക്കായി 44 ടെസ്റ്റുകൾ കളിച്ചിട്ടുള്ള മാക്‌ഗിൽ, സിഡ്‌നിയുടെ നോർത്ത് ഷോറിലെ തൻ്റെ റെസ്‌റ്റോറൻ്റിന് കീഴിലുള്ള ഒരു മീറ്റിംഗിൽ തൻ്റെ സ്ഥിരം മയക്കുമരുന്ന് വ്യാപാരിയെ തൻ്റെ ഭാര്യാസഹോദരൻ മരിനോ സോട്ടിറോപോലോസിന് പരിചയപ്പെടുത്തി എന്നതാണ് ശിക്ഷയ്ക്ക് കാരണം. മാക്ഗിൽ ഇടപാടിനെക്കുറിച്ചുള്ള അറിയില്ല എന്ന് പറഞ്ഞെങ്കിലും, അദ്ദേഹത്തിൻ്റെ പങ്കാളിത്തമില്ലാതെ ഇടപാട് നടക്കില്ലെന്ന് പ്രോസിക്യൂട്ടർമാർ വാദിച്ചു.

മക്ഗിലിന്റെ ശിക്ഷാവിധി എട്ടാഴ്ചത്തേക്ക് മാറ്റിവച്ചു. അതു കഴിഞ്ഞാകും എന്താകും ശിക്ഷ എന്ന് വിധിക്കുക.

മുന്‍ ഓസ്ട്രേലിയന്‍ താരത്തെ തട്ടിക്കൊണ്ടു പോയി, ഒരു മണിക്കൂര്‍ കഴിഞ്ഞ് റിലീസ് ചെയ്തു

മുന്‍ ഓസ്ട്രേലിയന്‍ താരം സ്റ്റുവര്‍ട് മക്ഗില്ലിനെ തട്ടിക്കൊണ്ടു പോയവരെ അറസ്റ്റ് ചെയ്ത് പോലീസ്. താരത്തെ ഏപ്രില്‍ 14ന് കിഡ്നാപ്പ് ചെയ്ത ശേഷം കണക്കറ്റ് പ്രഹരിക്കുകയും തോക്ക് കാണിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് താരം പറയുന്നത്. എന്നാല്‍ ഏകദേശം ഒരു മണിക്കൂര്‍ കഴിഞ്ഞ താരത്തെ റിലീസ് ചെയ്തു.

മേയ് 5ന് ഓസ്ട്രേലിയന്‍ പോലീസ് ഈ സംഭവവുമായി ബന്ധപ്പെട്ട് നാല് ആളുകളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. താരത്തെ സിഡ്നി നോര്‍ത്തിന്റെ തെരുവില്‍ നിന്ന് മൂന്ന് പേര്‍ ചേര്‍ന്ന് ബലമായി കാറില്‍ പിടിച്ച് കൊണ്ടു പോകുകയാണെന്നാണ് അറിഞ്ഞത്.

ഏപ്രില്‍ 20ന് ആണ് കേസ് ഫയല്‍ ചെയ്യുന്നത്.

Exit mobile version