അഭിമാന നേട്ടം സ്വന്തമാക്കി ബ്രോഡ്, അഞ്ഞൂറാം വിക്കറ്റ് നേടുന്ന നാലാമത്തെ ഫാസ്റ്റ് ബൗളര്‍

ടെസ്റ്റ് ക്രിക്കറ്റില്‍ അഞ്ഞൂറാം വിക്കറ്റ് നേടുന്ന നാലാമത്തെ പേസര്‍ ആയി സ്റ്റുവര്‍ട് ബ്രോഡ്. ഇന്ന് മാഞ്ചസ്റ്റര്‍ ടെസ്റ്റിന്റെ അവസാന ദിവസം വിന്‍ഡീസ് ഓപ്പണര്‍ ക്രെയിഗ് ബ്രാത്‍വൈറ്റിനെ വിക്കറ്റിന് മുന്നില്‍ കുടുക്കിയാണ് ഈ നേട്ടം ഇംഗ്ലണ്ടിന്റെ പേസര്‍ നേടുന്നത്. കോര്‍ട്നി വാല്‍ഷ്, ഗ്രെന്‍ മക്ഗ്രാത്ത്, ജെയിംസ് ആന്‍ഡേഴ്സണ്‍ എന്നിവരാണ് ബ്രോഡിന് മുമ്പ് 500 ടെസ്റ്റ് വിക്കറ്റ് നേടിയ ഫാസ്റ്റ് ബൗളര്‍മാര്‍.

ഷെയിന്‍ വോണ്‍, മുത്തയ്യ മുരളീധരന്‍, അനില്‍ കുംബ്ലെ എന്നിവരാണ് നേട്ടം സ്വന്തമാക്കിയ സ്പിന്നര്‍മാര്‍. വിന്‍ഡീസ് ഇന്നിംഗ്സില്‍ ഇതുവരെ വീണ മൂന്ന് വിക്കറ്റും ബ്രോഡ് ആണ് നേടിയിട്ടുള്ളത്.

ബ്രോഡ് തന്റെ കരിയറിന്റെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനത്തിലൂടെയാണ് കടന്ന് പോകുന്നത്

500 ടെസ്റ്റ് വിക്കറ്റെന്ന അഭിമാന നേട്ടത്തിന് ഒരു വിക്കറ്റ് അകലെയാണ് സ്റ്റുവര്‍ട് ബ്രോഡ്. ഈ നേട്ടം കൊയ്യുന്ന നാലാമത്തെ ഫാസ്റ്റ് ബൗളര്‍ എന്ന ബഹുമതിയാണ് സ്റ്റുവര്‍ട് ബ്രോഡിനെ കാത്തിരിക്കുന്നത്. മാഞ്ചസ്റ്റര്‍ ടെസ്റ്റിലെ നാലാം ദിവസം മഴ മൂലം ഉപേക്ഷിച്ചിരുന്നില്ലായിരുന്നുവെങ്കില്‍ ബ്രോഡ് ഇന്നലെ ചിലപ്പോള്‍ ഈ നേട്ടം സ്വന്തമാക്കുമായിരുന്നു.

കോര്‍ട്നി വാല്‍ഷ്, ഗ്ലെന്‍ മക്ഗ്രാത്ത്, ജെയിംസ് ആന്‍ഡേഴ്സണ്‍ എന്നിവരാണ് ഈ നേട്ടം സ്വന്തമാക്കിയ ഫാസ്റ്റ് ബൗളര്‍മാര്‍. ബ്രോഡ് തന്റെ കരിയറിന്റെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനത്തിലൂടെയാണ് കടന്ന് പോകുന്നതെന്നാണ് മുന്‍ ഇംഗ്ലണ്ട് നായകന്‍ ആന്‍ഡ്രൂ സ്ട്രോസ്സ് അഭിപ്രായപ്പെട്ടത്.

ബ്രോഡിനൊത്ത് 47 ടെസ്റ്റുകള്‍ കളിച്ച തനിക്ക് തോന്നിയത് വലിയ സ്റ്റേജുകളിലും സമ്മര്‍ദ്ദത്തിലും താരം തന്റെ മികവുറ്റ പ്രകടനം എന്നും പുറത്തെടുക്കാറുണ്ടെന്നാണ്. താന്‍ അദ്ദേഹത്തെ കണ്ട കാലം മുതല്‍ ഫാസ്റ്റ് ബൗളര്‍ക്കുള്ള സര്‍വ്വ ഗുണങ്ങളുമുള്ള താരമാണെന്നാണ് കരുതിയതെന്നും സ്ട്രോസ്സ് വ്യക്തമാക്കി.

“സ്റ്റുവർട്ട് ബ്രോഡിന് 600 ടെസ്റ്റ് വിക്കറ്റുകൾ നേടാൻ കഴിയും”

ഇംഗ്ലണ്ട് ഫാസ്റ്റ് ബൗളർ സ്റ്റുവർട്ട് ബോർഡിന് 600 ടെസ്റ്റ് വിക്കറ്റുകൾ നേടാൻ കഴിയുമെന്ന് മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ മൈക്കിൾ ആതർടൺ. ടെസ്റ്റിൽ 600 വിക്കറ്റ് നേടാനുള്ള കഴിവ് ഇപ്പോഴും സ്റ്റുവർട്ട് ബ്രോഡിന് ഉണ്ടെന്നും ആതർടൺ പറഞ്ഞു. ഒരു ചാമ്പ്യൻ താരത്തിന്റെ ലക്ഷണം അവരെ തോല്പിക്കുന്നത് അല്ലെന്നും പ്രതിസന്ധികൾ ഉണ്ടാവുമ്പോൾ തിരിച്ചു വരുന്നതിൽ ആണെന്നും ഈ പരമ്പരയിൽ ബ്രോഡ് അത് കാണിച്ചു താന്നെന്നും ആതർടൺ

നിലവിൽ സ്റ്റുവർട്ട് ബ്രോഡ് ടെസ്റ്റിൽ 499 വിക്കറ്റുകളാണ് 34കാരനായ ബ്രോഡ് വീഴ്ത്തിയത്. വെസ്റ്റിൻഡീസിനെതിരായ അവസാന ടെസ്റ്റിൽ ടെസ്റ്റിൽ ഒരു വിക്കറ്റ് കൂടി നേടിയാൽ 500 ടെസ്റ്റ് വിക്കറ്റുകൾ നേടുന്ന ഏഴാമത്തെ താരമാകും സ്റ്റുവർട്ട് ബ്രോഡ്.

വെസ്റ്റിൻഡീസിനെതിരായ ആദ്യ ടെസ്റ്റിൽ ബ്രോഡിന് അവസരം ലഭിച്ചില്ലെങ്കിലും ഇപ്പോൾ നടക്കുന്ന അവസാന ടെസ്റ്റിലും രണ്ടാം ടെസ്റ്റിലും ബ്രോഡ് മികച്ച പ്രകടനമാണ് പുറത്തെടുത്തത്. മൂന്നാം ടെസ്റ്റിൽ ആദ്യ ഇന്നിങ്സിൽ 6 വിക്കറ്റ് വീഴ്ത്തിയ ബ്രോഡ് രണ്ടാം ഇന്നിങ്സിൽ വെസ്റ്റിൻഡീസിന്റെ നഷ്ട്ടപെട്ട രണ്ട് വിക്കറ്റുകളും വീഴ്ത്തിയിരുന്നു.

ബ്രോഡ് 500 വിക്കറ്റ് നേടുന്നത് സവിശേഷമായ നേട്ടം- റോറി ബേണ്‍സ്

മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ഇനി ഒരു വിക്കറ്റ് കൂടി നേടിയാല്‍ ഒരു ചരിത്ര നേട്ടത്തിന് അര്‍ഹനാവും സ്റ്റുവര്‍ട് ബ്രോഡ്. ടെസ്റ്റ് ക്രിക്കറ്റില്‍ 500 വിക്കറ്റെന്ന നേട്ടം താരം സ്വന്തമാക്കും. മിക്കവാറും അത് ടെസ്റ്റിന്റെ നാലാം ദിവസമായ ഇന്ന് തന്നെ സംഭവിക്കും. ഇംഗ്ലണ്ട് സഹതാരം റോറി ബേണ്‍സ് പറയുന്നത് ബ്രോഡ് 500 വിക്കറ്റിന് അടുത്തെത്തി എന്നത് തനിക്ക് ഒരിക്കലും അറിയില്ലായിരുന്നുവെന്നാണ്.

സ്പിപ്പില്‍ നിന്ന ഡൊമിനിക് സിബ്ലേ ബ്രോഡ് 497 വിക്കറ്റിലാണ് നില്‍ക്കുന്നതെന്ന് പറഞ്ഞപ്പോളാണ് താന്‍ അത് മനസ്സിലാക്കുന്നതെന്നും ബ്രോഡിന്റെ 500 വിക്കറ്റ് നേട്ടം ഏറെ സവിശേഷമായ നേട്ടം തന്നെയാണെന്നും ജോ ബേണ്‍സ് വ്യക്തമാക്കി. ഇംഗ്ലണ്ട് മികച്ച രീതിയിലാണ് ബൗള്‍ ചെയ്യുന്നതും ബ്രോഡിന് വേണ്ടി സ്ലിപ്പില്‍ തങ്ങള്‍ ആ ക്യാച്ച് പൂര്‍ത്തിയാക്കുമായിരിക്കുമെന്നും ബേണ്‍സ് വ്യക്തമാക്കി.

ബ്രോഡിന്റെ ആറ് വിക്കറ്റ്, തന്നെ ആദ്യ ടെസ്റ്റില്‍ നിന്ന് പുറത്തിരുത്തിയതിന് മറുപടിയുമായി ഇംഗ്ലണ്ട് സീനിയര്‍ താരം

ആദ്യ ടെസ്റ്റില്‍ തന്നെ ടീമില്‍ നിന്ന് ഒഴിവാക്കിയതിനുള്ള അതൃപ്തി മറച്ചു വയ്ക്കാതിരുന്ന സ്റ്റുവര്‍ട് ബ്രോഡ് വിന്‍ഡീസിനെതിരെ ഇംഗ്ലണ്ടിന്റെ മികച്ച ബൗളിംഗ് പ്രകടനത്തില്‍ ചുക്കാന്‍ പിടിച്ചത് വഴി തന്നെ പുറത്താക്കിയ തീരുമാനം തെറ്റായി പോയി എന്ന് കാണിക്കുകയാണ് മാഞ്ചസ്റ്ററില മൂന്നാം ടെസ്റ്റില്‍. 31 റണ്‍സിന് ആറ് വിന്‍ഡീസ് വിക്കറ്റുകള്‍ വീഴ്ത്തിയ താരത്തിന്റെ പ്രകടനം താന്‍ എന്ത് കൊണ്ടു ടെസ്റ്റ് ഫോര്‍മാറ്റില്‍ ഇന്നും ഇംഗ്ലണ്ടിന്റെ മികച്ച ബൗളര്‍ ആണെന്ന് തെളിയിക്കുന്നതായിരുന്നു.

ഇന്ന് മത്സരത്തിന്റെ മൂന്നാം ദിവസം ആദ്യ സെഷനില്‍ വീണ വിക്കറ്റുകള്‍ എല്ലാം ബ്രോഡ് നേടിയതായിരുന്നു. 197 റണ്‍സിന് സന്ദര്‍ശകരെ എറിഞ്ഞിട്ടപ്പോള്‍ ജെയിംസ് ആന്‍ഡേഴ്സണെയും സ്റ്റുവര്‍ട് ബ്രോഡിനെയും ആദ്യ ടെസ്റ്റില്‍ ബൗളിംഗ് ഏല്പിക്കാതിരുന്നത് മണ്ടന്‍ തീരുമാനം ആയിപ്പോയെന്ന് ഇംഗ്ലണ്ട് മാനേജ്മെന്റ് കരുതുന്നുണ്ടാവും.

ആദ്യ ടെസ്റ്റില്‍ ബ്രോഡിന് പകരം ജോഫ്രയ്ക്കും മാര്‍ക്ക് വുഡിനുമാണ് ഇംഗ്ലണ്ട് പ്രാമുഖ്യം നല്‍കിയത്. ടെസ്റ്റില്‍ ഇംഗ്ലണ്ട് തോല്‍വിയേറ്റു വാങ്ങുകയും ചെയ്തിരുന്നു.

വിജയ പ്രതീക്ഷയില്‍ ഇംഗ്ലണ്ട്, ലഞ്ചിന് പിരിയുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടമായി വെസ്റ്റ് ഇന്‍ഡീസ്

മാഞ്ചസ്റ്റര്‍ ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്. വിന്‍ഡീസിന് 312 റണ്‍സ് വിജയ ലക്ഷ്യം നല്‍കിയ ഇംഗ്ലണ്ട് ഇതുവരെ മൂന്ന് വിക്കറ്റാണ് നേടിയട്ടുള്ളത്. 74 ഓവറുകള്‍ അവശേഷിക്കെ ഏഴ് വിക്കറ്റുകള്‍ കൂടി നേടിയാല്‍ ടീമിന് വിജയം ഉറപ്പിക്കാനാകും. അതെ സമയം 74 ഓവറുകള്‍ അതിജീവിക്കുക എന്ന ശ്രമകരമായ ദൗത്യമാണ് വിന്‍ഡീസിന് മുന്നിലുള്ളത്.

സ്റ്റുവര്‍ട് ബ്രോഡ് രണ്ടും ക്രിസ് വോക്സ് ഒരു വിക്കറ്റും നേടിയാണ് ഇംഗ്ലണ്ടിന് മേല്‍ക്കൈ നല്‍കിയിരിക്കുന്നത്. ക്രെയിഗ് ബ്രാത്‍വൈറ്റ്(12), ജോണ്‍ കാംപെല്‍(4), ഷായി ഹോപ്(7) എന്നിവരുടെ വിക്കറ്റുകളാണ് സന്ദര്‍ശകര്‍ക്ക് നഷ്ടമായത്. ഷമാര്‍ ബ്രൂക്ക്സ്, റോസ്ടണ്‍ ചേസ് എന്നിവരാണ് ക്രീസിലുള്ളത്.

25/3 എന്ന നിലയിലുള്ള വിന്‍ഡീസിന് വിജയത്തിനായി 287 റണ്‍സാണ് നേടേണ്ടത്. മത്സരം സമനിലയിലാക്കി പരമ്പരയിലെ ലീഡ് നിലനിര്‍ത്താനാകുമോ എന്നതാകും വിന്‍ഡീസിന്റെ ലക്ഷ്യം.

ബ്രോഡിനെ ഒഴിവാക്കിയത് പിച്ച് പരിഗണിച്ച്

സ്റ്റുവര്‍ട് ബ്രോഡിനെ ഒഴിവാക്കിയത് സൗത്താംപ്ടണിലെ പിച്ചിനെ മാത്രം പരിഗണിച്ചാണെന്ന് വ്യക്തമാക്കി ഇംഗ്ലണ്ട് കോച്ച് ക്രിസ് സില്‍വര്‍വുഡ്. താരത്തിനെ ഒഴിവാക്കിയത് ഇംഗ്ലണ്ടിന്റെ റൊട്ടേഷന്‍ പോളിസി മൂലമാണെന്നും അല്ല 18 മാസങ്ങള്‍ക്കുള്ള ആഷസിനു വേണ്ടിയുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായിട്ടാണെന്നുമുള്ള ചര്‍ച്ച പുരോഗമിക്കവെയാണ് ഈ വിഷയത്തില്‍ വ്യക്തത വരുത്തി ഇംഗ്ലണ്ട് കോച്ച് മുന്നോട്ട് വരുന്നത്.

സൗത്താംപ്ടണിലെ പിച്ച് പരിഗണിക്കുമ്പോള്‍ കൂടുതല്‍ വേഗതയുള്ള മാര്‍ക്ക് വുഡിനെയും ജോഫ്ര ആര്‍ച്ചറെയും പരിഗണിക്കാം എന്നാണ് തങ്ങള്‍ക്ക് തോന്നിയതെന്നും താനും ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സിനും അതിനോട് ഉറച്ച് നില്‍ക്കുന്നുവെന്നും സില്‍വര്‍ വുഡ് വ്യക്തമാക്കി. വേഗതയുള്ള ബൗളര്‍മാര്‍ക്ക് എന്ത് ചെയ്യാനാകുമെന്ന് ഏവരും കണ്ടതാണെന്നും സില്‍വര്‍വുഡ് വ്യക്തമാക്കി.

സ്റ്റുവര്‍ട് ബ്രോഡിന് നിരാശയുണ്ടെന്നും ദേഷ്യമുണ്ടെന്നും ഉള്ള പ്രതികരണത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹം സത്യസന്ധമായി കാര്യങ്ങള്‍ കൈകാര്യം ചെയ്തുവെന്നാണ് സില്‍വര്‍വുഡ് വ്യക്തമാക്കിയത്. താരത്തിന് ഇനിയും ടീമിന് വേണ്ടി വലിയ കാര്യങ്ങള്‍ ചെയ്യാനുണ്ടെന്ന് താന്‍ നേരിട്ട് താരത്തോട് പറഞ്ഞിട്ടുണ്ടെന്നും സില്‍വര്‍വുഡ് അഭിപ്രായപ്പെട്ടു.

വിന്‍ഡീസിനെ വിലകുറച്ച് കണ്ടത് കൊണ്ടാണോ ബ്രോഡിനെ പുറത്തിരുത്തിയത് – നാസ്സര്‍ ഹുസൈന്‍

വിന്‍ഡീസിനെ വില കുറച്ച് കണ്ടത് കൊണ്ടാണോ സ്റ്റുവര്‍ട് ബ്രോഡിനെ പുറത്തിരുത്തുവാന്‍ ഇംഗ്ലണ്ട് തീരുമാനിച്ചതെന്ന് ചോദിച്ച് മുന്‍ ഇംഗ്ലണ്ട് നായകന്‍ നാസ്സര്‍ ഹുസൈന്‍. സൗത്താംപ്ടണിലെ ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്റ്റോക്സ് ബ്രോഡിനെ പുറത്തിരുത്തുകയായിരുന്നു. ഇതിനെതിരെ താരം തന്റെ മനസ്സ് തുറന്ന് പ്രതികരിക്കുകയും ചെയ്തു. ടെസ്റ്റില്‍ വിന്‍ഡീസ് 4 വിക്കറ്റ് വിജയം നേടുകയും ചെയ്തു.

ഇംഗ്ലണ്ടിന്റെ പരിചയസമ്പന്നനായ ജെയിംസ് ആന്‍ഡേഴ്സണൊപ്പം പന്തെറിയുവാന്‍ ജോഫ്ര ആര്‍ച്ചറെയും മാര്‍ക്ക് വുഡിനെയുമാണ് ഇംഗ്ലണ്ട് പരിഗണിച്ചത്. ഇതിന് ഇംഗ്ലണ്ട് വലിയ വില കൊടുക്കേണ്ടി വന്നുവെന്നാണ് നാസ്സര്‍ ഹുസൈന്‍ പറയുന്നത്. ഈ ഉദാസീന സമീപനമാണ് ഇംഗ്ലണ്ടിന്റെ തോല്‍വിയില്‍ കലാശിച്ചതെന്നാണ് നാസ്സര്‍ വ്യക്തമാക്കുന്നത്.

ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ തീര്‍ച്ചയായും സ്റ്റുവര്‍ട് ബ്രോഡ് കളിച്ചേനെ അപ്പോള്‍ വിന്‍ഡീസിനെ വില കുറച്ച് കണ്ടത് കൊണ്ടാണ് അദ്ദേഹത്തെ സൗത്താംപ്ടണില്‍ കളിപ്പിക്കാത്തതെന്നും നാസ്സര്‍ ഹുസൈന്‍ വ്യക്തമാക്കി. മുമ്പും ഇതു പോലെ വിന്‍ഡീസിനെ വിലകുറച്ച് കണ്ട് ഇംഗ്ലണ്ട് അവരോട് തോല്‍വിയേറ്റു വാങ്ങിയെന്നും ചരിത്രം ആവര്‍ത്തിക്കുകയാണെന്നും നാസ്സര്‍ ഹുസൈന്‍ വ്യക്തമാക്കി.

രണ്ടാം ടെസ്റ്റിലും ബ്രോഡിന് അവസരം ലഭിച്ചേക്കില്ലെന്ന് ഇംഗ്ലണ്ട് പരിശീലകൻ

വെസ്റ്റിൻഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ടീമിലും സ്റ്റുവർട്ട് ബ്രോഡിന് അവസരം ലഭിക്കുമെന്ന് ഉറപ്പില്ലെന്ന് ഇംഗ്ലണ്ട് പരിശീലകൻ ക്രിസ് സിൽവർ വുഡ്. ആദ്യ ടെസ്റ്റിൽ സ്റ്റുവർട്ട് ബ്രോഡിന് അവസരം ലഭിച്ചിരുന്നില്ല. ടെസ്റ്റ് പരമ്പരയിലെ രണ്ടാമത്തെ മത്സരം ജൂലൈ 16ന് തുടങ്ങാനിരിക്കെയാണ് ഇംഗ്ലണ്ട് പരിശീലകന്റെ പ്രതികരണം. പരമ്പരയിലെ ആദ്യ മത്സരത്തിൽ വെസ്റ്റിൻഡീസ് 4 വിക്കറ്റിന് ഇംഗ്ലണ്ടിനെ തോൽപ്പിച്ചിരുന്നു. ആദ്യ ടെസ്റ്റിൽ സ്റ്റുവർട്ട് ബ്രോഡിന്റെ അഭാവത്തിൽ മാർക്ക് വുഡ്, ജോഫ്രെ ആർച്ചറി, ജിമ്മി ആൻഡേഴ്സൺ എന്നിവരാണ് ഫാസ്റ്റ് ബൗളർമാരായി ടീമിൽ ഇടം നേടിയത്.

അതെ സമയം കഴിഞ്ഞ വർഷം മുഴുവൻ പരിക്കിന്റെ പിടിയിലായ ജിമ്മി ആൻഡേഴ്സണ് വിശ്രമം നൽകാനുള്ള സാധ്യതയുമുണ്ട്. കൂടാതെ മൂന്നാം ഫാസ്റ്റ് ബൗളറായി ടീമിൽ ഇടം നേടിയ മാർക്ക് വുഡ് വെറും 2 വിക്കറ്റ് മാത്രമാണ് ആദ്യ ടെസ്റ്റിൽ വീഴ്ത്തിയത്. ആദ്യ ടെസ്റ്റിൽ ടീമിൽ ഇടം നേടാനാവാതെ പോയതിൽ നിരാശയും ദേഷ്യവും ഉണ്ടെന്ന് നേരത്തെ സ്റ്റുവർട്ട് ബ്രോഡ് പറഞ്ഞിരുന്നു. ടെസ്റ്റിൽ ഇംഗ്ലണ്ടിന് വേണ്ടി ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയവരുടെ പട്ടികയിൽ സ്റ്റുവർട്ട് ബ്രോഡ് രണ്ടാം സ്ഥാനത്താണ്.

ബ്രോഡിനെ പുറത്തിരുത്തിയതില്‍ തെറ്റൊന്നുമില്ല – ബെന്‍ സ്റ്റോക്സ്

സ്റ്റുവര്‍ട് ബ്രോഡിനെ പുറത്തിരുത്തിയതില്‍ തെറ്റൊന്നുമില്ലെന്ന് വ്യക്തമാക്കി ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്റ്റോക്സ്. തനിക്ക് അതില്‍ യാതൊരുവിധ കുറ്റബോധവുമില്ലെന്നും ബ്രോഡിനെ പോലെ ഒരു താരത്തെ ഇംഗ്ലണ്ട് പുറത്തിരുത്തണമെങ്കില്‍ അത് ഇംഗ്ലണ്ടിന്റെ ബൗളിംഗ് കരുത്തിനെയാണ് സൂചിപ്പിക്കുന്നതെന്നും അത് ഭാഗ്യമായി കരുതേണ്ട ഒരു കാര്യമാണെന്നും ബെന്‍ സ്റ്റോക്സ് വ്യക്തമാക്കി.

താരം ഇന്റര്‍വ്യൂവില്‍ കാണിച്ച അതെ പാഷന്‍ അടുത്ത മത്സരത്തില്‍ അദ്ദേഹം കളിക്കുകയാണെങ്കില്‍ താന്‍ പ്രതീക്ഷിക്കുന്നുണ്ടെന്നും അതിനാല്‍ തന്നെ അത് സംഭവിക്കുന്നില്ലെങ്കില്‍ തനിക്ക് വിഷമം ഉണ്ടാകുമെന്നും ബെന്‍ സ്റ്റോക്സ് വ്യക്തമാക്കി. അടുത്ത മത്സരത്തില്‍ ഏതാനും വിക്കറ്റുകള്‍ താരം നേടുമെന്നാണ് പ്രതീക്ഷയെന്നും സ്റ്റോക്സ് വ്യക്തമാക്കി.

ടീമില്‍ നിന്ന് പുറത്തിരുത്തിയത് വിശ്വസിക്കുവാന്‍ പ്രയാസം – സ്റ്റുവര്‍ട് ബ്രോഡ്

തന്നെ അവസാന ഇലവനില്‍ നിന്ന് ഒഴിവാക്കിയത് വിശ്വസിക്കുവാന്‍ ഏറെ പ്രയാസമെന്ന് അഭിപ്രായപ്പെട്ട് ഇംഗ്ലണ്ട് പേസര്‍ സ്റ്റുവര്‍ട് ബ്രോഡ്. വിന്‍ഡീസിനെതിരെയുള്ള സൗത്താംപ്ടണ്‍ ടെസ്റ്റില്‍ ഇംഗ്ലണ്ട് സ്ക്വാഡില്‍ നിന്ന് സ്റ്റുവര്‍ട് ബ്രോഡിനെ പുറത്തിരുത്തിയിരുന്നു. വിന്‍ഡീസിന് പുറമെ പാക്കിസ്ഥാനുമായും ടെസ്റ്റ് പരമ്പരയുള്ളതിനാല്‍ ബൗളര്‍മാര്‍ക്ക് റൊട്ടേഷന്‍ പോളിസിയുണ്ടാകുമെന്നാണ് ടീം മാനേജ്മെന്റ് അറിയിച്ചിരിക്കുന്നത്. സ്റ്റുവര്‍ട് ബ്രോഡിന് പകരം ജോഫ്ര ആര്‍ച്ചറിനും മാര്‍ക്ക് വുഡിനുമാണ് ഇംഗ്ലണ്ട് അവസരം നല്‍കിയത്.

തനിക്ക് ഈ തീരുമാനത്തില്‍ വളരെ അധികം ദുഖമുണ്ടെന്നും അതിനാല്‍ തന്നെ ദേഷ്യം തോന്നുന്നുണ്ടെന്നും സ്റ്റുവര്‍ട് ബ്രോഡ് വ്യക്തമാക്കി. തന്റെ ഈ വികാരങ്ങള്‍ക്കെല്ലാം കാരണം ഈ തീരുമാനത്തില്‍ എന്തെങ്കിലും ന്യായം ഉണ്ടെന്ന് താന്‍ കരുതുന്നില്ലെന്നത് കൊണ്ടാണെന്നും ബ്രോഡ് അഭിപ്രായപ്പെട്ടു.

ആഷസിലെയും ദക്ഷിണാഫ്രിക്കയിലെയും പ്രകടനം മുന്‍ നിര്‍ത്തുകയാണെങ്കില്‍ തനിക്ക് അവകാശപ്പെട്ട സ്ഥാനമാണ് ഇതെന്ന് തോന്നുന്നുവെന്നും ബ്രോഡ് അഭിപ്രായപ്പെട്ടു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായിട്ട് താന്‍ തന്റെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനത്തിലൂടെയാണ് പോകുന്നതെന്നും ബ്രോഡ് വ്യക്തമാക്കി.

8 വര്‍ഷത്തിന് ശേഷം ഇതാദ്യമായാണ് ഇംഗ്ലണ്ട് അവസാന ഇലവനില്‍ നിന്ന് താരം പുറത്തിരിക്കുന്നത്.

സ്റ്റുവര്‍ട് ബ്രോഡ് ആദ്യ ടെസ്റ്റില്‍ കളിച്ചേക്കില്ല, അങ്ങനെയെങ്കില്‍ എട്ട് വര്‍ഷത്തില്‍ ആദ്യമായി ബ്രോഡ് ഇല്ലാതെ ഇംഗ്ലണ്ട്

സൗത്താംപ്ടണിലെ ആദ്യ ടെസ്റ്റില്‍ വിന്‍ഡീസിനെതിരെ സ്റ്റുവര്‍ട് ബ്രോഡ് കളിച്ചേക്കില്ല എന്ന് സൂചന. ജോഫ്ര ആര്‍ച്ചര്‍ക്കും മാര്‍ക്ക് വുഡിനും അവസരം കൊടുക്കുന്നതിനായാണ് ബ്രോഡിനെ ടീമില്‍ നിന്ന് പുറത്ത് ഇരുത്തുന്നതെന്നാണ് ലഭിയ്ക്കുന്ന വിവരം. ജെയിംസ് ആന്‍ഡേഴ്സണോടൊപ്പം ജോഫ്രയും മാര്‍ക്ക് വുഡും ആവും പേസ് ബൗളിംഗ് ദൗത്യം ഏറ്റെടുക്കുക.

ടീമിലെ ഏക സ്പിന്നര്‍ ഡോം ബെസ്സിന് അവസരം ലഭിയ്ക്കുന്നില്ലേല്‍ ബ്രോഡിനെയും ഉള്‍പ്പെടുത്തി പൂര്‍ണ്ണമായും പേസ് ബൗളിംഗിനെ ആയേക്കാം ഇംഗ്ലണ്ട് ആശ്രയിക്കുക. സ്റ്റുവര്‍ട് ബ്രോഡ് പുറത്തിരിക്കുകയാണെങ്കില്‍ എട്ട് വര്‍ഷത്തിന് ശേഷം ഇതാദ്യമായിട്ടാവും താരം ടീമിന് പുറത്തിരിക്കുക.

Exit mobile version