തന്റെ ജീവന് വേണ്ടി ബാറ്റ് ചെയ്യുവാന്‍ ഇവരെ മൂന്ന് പേരെയും ഏല്പിക്കും – ഡേവിഡ് വാര്‍ണര്‍

സണ്‍റൈസേഴ്സ് ഹൈദ്രാബാദ് നടത്തിയ ഒരു ഇന്‍സ്റ്റാഗ്രാം ഷോയില്‍ തന്റെ ഏറ്റവും പ്രിയപ്പെട്ട മൂന്ന് നിലവിലെ ബാറ്റ്സ്മാന്മാരെ തിരഞ്ഞെടുത്ത് ഓസ്ട്രേലിയന്‍ ഓപ്പണറും സണ്‍റൈസേഴ്സ് നായകനുമായ ഡേവിഡ് വാര്‍ണര്‍. തന്നോടൊപ്പം സണ്‍റൈസേഴ്സ് ടീമംഗമായ കെയിന്‍ വില്യംസണ്‍, സ്റ്റീവന്‍ സ്മിത്ത്, ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‍ലി എന്നിവരെയാണ് വാര്‍ണര്‍ തിരഞ്ഞെടുത്തത്.

ഇവര്‍ മൂന്ന് പേരെയുമാണ് തന്റെ ജീവന്‍ സംരക്ഷിക്കുവാന്‍ മൂന്ന് പേരെ ബാറ്റിംഗിന് തിരഞ്ഞെടുക്കുവാന്‍ ആവശ്യപ്പെട്ടാല്‍ തിരഞ്ഞെടുക്കുകയെന്ന് വാര്‍ണര്‍ പറഞ്ഞു. ഇവര്‍ മൂന്ന് പേരുമാണ് തന്റെ പ്രിയപ്പെട്ട ബാറ്റ്സ്മാന്മാരെന്ന് വാര്‍ണര്‍ പറഞ്ഞു.

ഇതേ പരിപാടിയില്‍ തന്റെ പ്രിയപ്പെട്ട താരമായി കെയിന്‍ വില്യംസണ്‍ ദക്ഷിണാഫ്രിക്കന്‍ മുന്‍ താരം എബി ഡി വില്ലിയേഴ്സിനെ തിരഞ്ഞെടുത്തു. ഇപ്പോള്‍ എബി ഫ്രാഞ്ചൈസി ക്രിക്കറ്റ് മാത്രമാണ് കളിക്കുന്നതെങ്കിലും നമ്മുടെ കാലത്തെ പ്രത്യേകത നിറഞ്ഞ താരമായാണ് വില്യംസണ്‍ സൂപ്പര്‍മാന്‍ എബിഡിയെ തിരഞ്ഞെടുത്തത്.

മുമ്പ് രണ്ട് തവണ രാജസ്ഥാനെ നയിച്ചിട്ടുണ്ട്, അതിനാല്‍ തന്നെ ക്യാപ്റ്റന്‍സി വലിയ ബുദ്ധിമുട്ടുണ്ടാവില്ല

ഐപിഎലില്‍ മുമ്പ് രാജസ്ഥാന്‍ റോയല്‍സിനെ നയിച്ചിട്ടുള്ളതിനാല്‍ ടീമിനെ നയിക്കുവാനുള്ള അവസരം വലിയ ബുദ്ധിമുട്ട് തനിക്ക് സൃഷ്ടിക്കില്ലെന്ന് അറിയിച്ച് ടീം ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്ത്. കോവിഡ്-19ന്റെ പശ്ചാത്തലത്തില്‍ ഐപിഎല്‍ തന്ന അനിശ്ചിതത്തിലാണെന്നും ഇപ്പോളല്ലെങ്കില്‍ മറ്റൊരു ഘട്ടത്തില്‍ ഐപിഎല്‍ നടക്കുമെന്നാണ് തന്റെ പ്രതീക്ഷയെന്നും സ്റ്റീവ് സ്മിത്ത് വ്യക്തമാക്കി.

ഏപ്രില്‍ 15 വരെ ഐപിഎല്‍ ഇപ്പോള്‍ ബിസിസിഐ നിര്‍ത്തി വെച്ചിട്ടുണ്ട്. എന്നാല്‍ ലോക്ക്ഡൗണ്‍ നീട്ടുവാനുള്ള സാഹചര്യം നിലനില്‍ക്കുമ്പോള്‍ ഉടനൊന്നും ഐപിഎല്‍ സാധ്യമല്ലെന്നതാണ് സത്യം. താന്‍ മുമ്പ് രണ്ട് തവണ രാജസ്ഥാന്‍ റോയല്‍സിനെ നയിച്ചിട്ടുണ്ടെന്ന് സ്മിത്ത് വ്യക്തമാക്കി. 2015ല്‍ ഷെയിന്‍ വാട്സണ്‍ തനിക്ക് ക്യാപ്റ്റന്‍സി നല്‍കിയപ്പോള്‍ കഴിഞ്ഞ സീസണില്‍ അപ്രതീക്ഷിതമായാണ് തന്നെ തേടി ക്യാപ്റ്റന്‍സി എത്തിയതെന്ന് സ്മിത്ത് പറഞ്ഞു

ഐപിഎല്‍ 2019ല്‍ അവസാന ഘട്ടത്തോടെ രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍സി അജിങ്ക്യ രഹാനെ സ്മിത്തിന് കൈമാറിയിരുന്നു. പിന്നീട് രാജസ്ഥാന്‍ രഹാനെയെ ഡല്‍ഹിയ്ക്ക് നല്‍കുകയായിരുന്നു.

ഏഷ്യന്‍ ഉപഭൂഖണ്ഡത്തില്‍ കളിക്കുവാന്‍ ഏറ്റവും പ്രയാസമേറിയത് ഈ ഇന്ത്യന്‍ ബൗളറെന്ന് സ്മിത്ത്

ഏഷ്യന്‍ ഉപഭൂഖണ്ഡത്തില്‍ രവീന്ദ്ര ജഡേജ ഏറെ വ്യത്യസ്തനായ ബൗളറാണെന്നും താന്‍ നേരരിടുവാന്‍ ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്ന ഒരു ബൗളറും ഇന്ത്യന്‍ താരമാണെന്ന് പറഞ്ഞ് ഓസ്ട്രേലിയന്‍ താരം സ്റ്റീവ് സ്മിത്ത്. ഇവിടുത്തെ സ്പിന്‍ സൗഹൃദ പിച്ചുകളില്‍ പ്രതലത്തില്‍ നിന്ന് സ്കിഡ് ചെയ്യിക്കുന്നതും ഇടയ്ക്ക് പന്തുകള്‍ ടേണ്‍ ചെയ്യുന്നതുമാണ് രവീന്ദ്ര ജഡേജയെ കൂടുതല്‍ അപകടകാരിയാക്കുന്നതെന്നും സ്മിത്ത് വ്യക്തമാക്കി.

ജഡേജയുടെ ബൗളിംഗ് മനസ്സിലാക്കുവാന്‍ വളരെ പ്രയാസമാണ് താന്‍ നേരിടുന്നത്. പല വൈവിദ്ധ്യങ്ങളും കൈ നോക്കി തിരിച്ചറിയുവാന്‍ പ്രയാസമാണെന്നതാണ് താരത്തിന്റെ ബൗളിംഗിന്റെ സവിശേഷത. മികച്ച ലെംഗ്ത്തില്‍ സ്ഥിരമായി പന്തെറിയുവാനും താരത്തിന് സാധിക്കുന്നുണ്ടെന്ന് സ്മിത്ത് പറഞ്ഞു.

താന്‍ പന്തെറിയുവാന്‍ ബുദ്ധിമുട്ടിയിട്ടുള്ള താരങ്ങള്‍ രോഹിത് ശര്‍മ്മയും സ്റ്റീവ് സ്മിത്തും

തന്റെ ഇതുവരെയുള്ള കരിയറില്‍ പന്തെറിയുവാന്‍ ഏറ്റവും പ്രയാസമായി തോന്നിയത് രോഹിത് ശര്‍മ്മയ്ക്കും സ്റ്റീവന്‍ സ്മിത്തിനും എതിരെയാണെന്ന് പറഞ്ഞ് പാക്കിസ്ഥാന്‍ ഓള്‍റൗണ്ടര്‍ ഷദബ് ഖാന്‍. പാക്കിസ്ഥാന്‍ ടീമിലെത്തി മൂന്ന് വര്‍ഷമായിട്ടുള്ള ഈ 21 വയസ്സുകാരന്‍ താരം ബാറ്റ് കൊണ്ടും ബോള് കൊണ്ടും ശ്രദ്ധേയമായ പ്രകടനമാണ് പുറത്തെടുത്തിട്ടുള്ളത്.

തന്നോട് പന്തെറിയുവാന്‍ ഏറ്റവും പ്രയാസമുള്ള താരത്തെ തിരഞ്ഞെടുക്കുവാന്‍ പറഞ്ഞപ്പോള്‍ ഷദബ് ഇന്ത്യയുടെ രോഹിത് ശര്‍മ്മയെയും ഓസ്ട്രേലിയയുടെ സ്റ്റീവ് സ്മിത്തിനെയും തിരഞ്ഞെടുക്കുകയായിരുന്നു. ഓസ്ട്രേലിയയില്‍ സ്പിന്നിന് അനുകൂലമല്ലാത്ത സാഹചര്യമാണെന്നത് സ്മിത്തിനെതിരെ പന്തെറിയുവാന്‍ പ്രയാസമാണെന്ന് പറഞ്ഞു.

അതേ സമയം രോഹിത്തിനെതിരെ ചെറിയ വീഴ്ച പറ്റിയാല്‍ തന്നെ താരം കണക്കറ്റ് പ്രഹരിക്കുമെന്നും വളരെ പ്രയാസമാണ് ഇന്ത്യന്‍ താരത്തിനെതിര പന്തെറിയുവാനെന്നും ഷദബ് വ്യക്തമാക്കി.

ഇവരുടെ സാന്നിദ്ധ്യം ഇന്ത്യയ്ക്ക് മേല്‍ ഓസ്ട്രേലിയയ്ക്ക് മുന്‍തൂക്കം നല്‍കുന്നു

ഇന്ത്യയോട് കഴിഞ്ഞ വര്‍ഷം പരമ്പര നഷ്ടമായപ്പോളുള്ളത് പോലെ അല്ല ഇത്തവണ ഓസ്ട്രേലിയയ്ക്ക് വ്യക്തമായ മുന്‍തൂക്കം ഉണ്ടെന്ന് പറഞ്ഞ് ഓസ്ട്രേലിയന്‍ ടെസ്റ്റ് നായകന്‍ ടിം പെയിന്‍. കഴിഞ്ഞ തവണ ഓസ്ട്രേിയയ്ക്ക് വേണ്ടി കളിക്കുവാന്‍ സ്റ്റീവന്‍ സ്മിത്തും ഡേവിഡ് വാര്‍ണറും ഉണ്ടായിരുന്നില്ല. ഇരുവരും സാന്‍ഡ് പേപ്പര്‍ ഗേറ്റ് വിവാദം മൂലം വിലക്ക് നേരിടുകയായിരുന്നു അപ്പോള്‍.

ഇരുവരും ചേര്‍ന്ന് 15000 ടെസ്റ്റ് റണ്‍സ് നേടിയിട്ടുണ്ട്, അതിനൊപ്പം മാര്‍നസ് ലാബൂഷാനെയും ഇപ്പോള്‍ ടീമിലുണ്ട്. ലോകത്തിലെെ മികച്ച മൂന്ന് നാല് ടോപ് ഓര്‍ഡര്‍ താരങ്ങളാണ് ഓസ്ട്രേലിയന്‍ ടീമിലുള്ളത്. കഴിഞ്ഞ വര്‍ഷം അതല്ലായിരുന്നു സാഹചര്യം എന്നും ടിം പെയിന്‍ പറഞ്ഞു.

ഇന്ത്യയ്ക്ക് മികച്ച ബൗളിംഗ് നിരയുണ്ടെന്നത് സത്യം തന്നെ എന്നാല്‍ കഴിഞ്ഞ തവണ ഞങ്ങള്‍ വേഗത്തില്‍ കീഴടങ്ങുകയായിരുന്നു. ഇത്തവണ അതുണ്ടാകില്ലെന്നും ടിം പെയിന്‍ പറഞ്ഞു.

അടുത്ത് ആഷസില്‍ ഓസ്ട്രേലിയയെ നയിക്കുവാന്‍ സ്മിത്തിന് സാധിക്കും

അടുത്ത ആഷസില്‍ ഓസ്ട്രേലിയയെ നയിക്കുവാന്‍ ഒരാളെ നിര്‍ദ്ദേശിക്കുവാന്‍ ആവശ്യപ്പെട്ടുള്ള ചോദ്യത്തിന് മറുപടിയുമായി ടിം പെയിന്‍. സ്റ്റീവന്‍ സ്മിത്തിന് ആഷസില്‍ ഓസ്ട്രേലിയയെ നയിക്കാനാകുമെന്ന് പെയിന്‍ വ്യക്തമാക്കി. മുമ്പ് ഓസ്ട്രേലിയയെ നയിച്ച താരമാണ് സ്റ്റീവന്‍ സ്മിത്ത് അതിനാല്‍ തന്നെ ടെസ്റ്റില്‍ പുതിയ ക്യാപ്റ്റനെയോ അല്ലെങ്കില്‍ ആരോണ്‍ ഫിഞ്ച് ക്യാപ്റ്റന്‍സിയില്‍ നിന്ന് മാറുവാന്‍ തീരുമാനിച്ചാലോ ഉള്ള ആദ്യ നിര്‍ദ്ദേശം അത് സ്റ്റീവന്‍ സ്മിത്താണെന്ന് ടിം പെയിന്‍ പറഞ്ഞു.

സാന്‍ഡ് പേപ്പര്‍ വിവാദത്തോടെ ഓസ്ട്രേലിയയുടെ ക്യാപ്റ്റന്‍സി സ്മിത്തിന് നഷ്ടമായ ശേഷം ടിം പെയിനാണ് ടീമിനെ ടെസ്റ്റില്‍ നയിച്ചത്. പരിമിത ഓവര്‍ ക്രിക്കറ്റില്‍ ഓസ്ട്രേലിയയെ ആരോണ്‍ ഫിഞ്ച് നയിക്കുവാന്‍ തുടങ്ങി. സ്മിത്തിന് പുറമെ ട്രാവിസ് ഹെഡ്, അലെക്സ് കാറെ, മാര്‍നസ് ലാബൂഷാനെയും പാറ്റ് കമ്മിന്‍സുമാണ് ഓസ്ട്രേലിയയെ നയിക്കുവാന്‍ സാധ്യതയുള്ള താരങ്ങള്‍ എന്നും ടിം പെയിന്‍ വ്യക്തമാക്കി.

ദക്ഷിണാഫ്രിക്കയ്ക്കെതിരെ തിളങ്ങി ഫിഞ്ചും സ്മിത്തും, അവസാനം അടിച്ച് തകര്‍ത്ത് ആഷ്ടണ്‍ അഗര്‍, ഓസ്ട്രേലിയയ്ക്ക് 196 റണ്‍സ്

ദക്ഷിണാഫ്രിക്കയ്ക്കെതിരെ ആദ്യ ടി20യില്‍ മികച്ച സ്കോര്‍ നേടി ഓസ്ട്രേലിയ. ഇന്ന് ജോഹാന്നസ്ബര്‍ഗില്‍ ടോസ് നേടി ഓസ്ട്രേലിയയെ ബാറ്റിംഗിനയയ്ച്ച ദക്ഷിണാഫ്രിക്ക രണ്ടാം പന്തില്‍ തന്നെ സ്റ്റെയിനിലൂടെ ഡേവിഡ് വാര്‍ണറെ മടക്കിയയ്ക്കുകയായിരുന്നു. എന്നാല്‍ പിന്നീട് ക്രീസിലെത്തിയ സ്മിത്തിനൊപ്പം ആരോണ്‍ ഫിഞ്ച് ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാരെ തച്ച് തകര്‍ത്തപ്പോള്‍ 80 റണ്‍സാണ് ഇരുവരും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ നേടിയത്.

27 പന്തില്‍ നിന്ന് 42 റണ്‍സ് നേടിയ ഫിഞ്ചിനെയും 45 റണ്‍സ് നേടിയ സ്റ്റീവന്‍ സ്മിത്തിനെയും തബ്രൈസ് ഷംസി പുറത്താക്കിയ ശേഷം 117/4 എന്ന നിലയില്‍ 12 ഓവറില്‍ എത്തിയ ഓസ്ട്രേലിയയെ അലെക്സ് കാറെ-മിച്ചല്‍ മാര്‍ഷ് കൂട്ടുകെട്ടാണ് മുന്നോട്ട് നയിച്ചത്. 27 റണ്‍സ് നേടിയ കാറെയുടെ വിക്കറ്റ് ഓസ്ട്രേലിയയ്ക്ക് നഷ്ടമാകുമ്പോള്‍ അഞ്ചാം വിക്കറ്റില്‍ കൂട്ടുകെട്ട് 50 റണ്‍സ് തികച്ചിരുന്നു.

അവസാന ഓവറില്‍ ആഷ്ടണ്‍ അഗര്‍ ആളിക്കത്തിയപ്പോള്‍ ഓസ്ട്രേലിയ 196/6 എന്ന സ്കോറിലേക്ക് എത്തുകയായിരുന്നു. 9 പന്തില്‍ നിന്ന് 20 റണ്‍സാണ് അഗറിന്റെ സംഭാവന. റബാഡ എറിഞ്ഞ അവസാന ഓവറില്‍ നിന്ന് 18 റണ്‍സാണ് ഓസ്ട്രേലിയ നേടിയത്.

ദക്ഷിണാഫ്രിക്കയ്ക്കായി തബ്രൈസ് ഷംസിയും ഡെയില്‍ സ്റ്റെയിനും രണ്ട് വീതം വിക്കറ്റ് നേടി.

ഹെഡിന് ശതകം, ഓസ്ട്രേലിയ അതി ശക്തമായ നിലയില്‍

സ്റ്റീവന്‍ സ്മിത്ത്(85), ടിം പെയിന്‍(79) എന്നിവരുടെ അര്‍ദ്ധ ശതകങ്ങള്‍ക്കൊപ്പം ട്രാവിസ് ഹെഡ് തന്റെ ശതകം കൂടി നേടിയപ്പോള്‍ മെല്‍ബേണില്‍ ന്യൂസിലാണ്ടിനെതിരെ അതിശക്തമായ നിലയില്‍ ഓസ്ട്രേലിയ. രണ്ടാം ദിവസം 467 റണ്‍സിന് ഓസ്ട്രേലിയ പുറത്തായെങ്കിലും ഹെഡും സംഘവും ഓസ്ട്രേലിയ മികച്ച സ്കോറിലേക്ക് എത്തിയെന്ന് ഉറപ്പാക്കുകയായിരുന്നു. 234 പന്തില്‍ നിന്ന് 114 റണ്‍സ് നേടിയാണ് ഹഡ് പുറത്തായത്.

ന്യൂസിലാണ്ടിനായി നീല്‍ വാഗ്നര്‍ നാലും ടിം സൗത്തി മൂന്നും വിക്കറ്റഅ നേടിയപ്പോള്‍ കോളിന്‍ ഡി ഗ്രാന്‍ഡോം  രണ്ട് വീതം വിക്കറ്റ് നേടി.

സ്മിത്ത് നയിച്ചു, എംസിജിയില്‍ മികച്ച നിലയില്‍ ഓസ്ട്രേലിയ

മെല്‍ബേണില്‍ ഇന്നാരംഭിച്ച രണ്ടാം ടെസ്റ്റില്‍ ന്യൂസിലാണ്ടിനെതിരെ 4 വിക്കറ്റ് നഷ്ടത്തില്‍ 257 റണ്‍സ് നേടി ഓസ്ട്രേലിയ. ആദ്യ ഓവറില്‍ ജോ ബേണ്‍സിനെ ട്രെന്റ് ബോള്‍ട്ട് പുറത്താക്കിയ ശേഷം ഡേവിഡ് വാര്‍ണര്‍-മാര്‍നസ് ലാബൂഷാനെ കൂട്ടുകെട്ട് 60 റണ്‍സ് രണ്ടാം വിക്കറ്റില്‍ നേടി ടീമിനെ മുന്നോട്ട് നയിക്കുകയായിരുന്നു. 41 റണ്‍സ് നേടിയ വാര്‍ണറെ വാഗ്നര്‍ പുറത്താക്കുകയായിരുന്നു.

പിന്നീട് സ്മിത്ത് ലാബൂഷാനെയ്ക്ക് കൂട്ടായി എത്തി മൂന്നാം വിക്കറ്റില്‍ 83 റണ്‍സ് കൂടി നേടി. കോളിന്‍ ഡി ഗ്രാന്‍ഡോമിനാണ് 63 റണ്‍സ് നേടിയ ലാബൂഷാനെയുടെ വിക്കറ്റ്. 72 റണ്‍സ് സ്മിത്ത്-മാത്യു വെയ്ഡ് കൂട്ടുകെട്ട് നാലാം വിക്കറ്റില്‍ നേടിയപ്പോള്‍ ഗ്രാന്‍ഡോം 38 റണ്‍സ് നേടിയ വെയ്ഡിനെ പുറത്താക്കി.

തുടര്‍ന്ന് അപരാജിതമായ അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടില്‍ സ്മിത്തും ട്രാവിസ് ഹെഡും ചേര്‍ന്ന് ഓസ്ട്രേലിയയെ ഒന്നാം ദിവസം കൂടുതല്‍ വിക്കറ്റ് നഷ്ടമില്ലാതെ മുന്നോട്ട് നയിച്ചു. 41 റണ്‍സാണ് ഇരുവരും ചേര്‍ന്ന് നേടിയിട്ടുള്ളത്. സ്മിത്ത് 77 റണ്‍സും ഹെഡ് 25 റണ്‍സുമാണ് നേടിയിരിക്കുന്നത്.

ലാബൂഷാനെ ശതകത്തിന്റെ മികവില്‍ ആദ്യ ദിവസം ഓസ്ട്രേലിയയ്ക്ക് സ്വന്തം

സ്റ്റീവന്‍ സ്മിത്തും ഡേവിഡ് വാര്‍ണറും 43 റണ്‍സ് നേടി പുറത്തായെങ്കിലും മാര്‍നസ് ലാബൂഷാനെ തന്റെ മികച്ച ഫോം വീണ്ടും തുടര്‍ന്നപ്പോള്‍ ന്യൂസിലാണ്ടിനെതിരെ പെര്‍ത്ത് ടെസ്റ്റിന്റെ ആദ്യ ദിവസം ഭേദപ്പെട്ട സ്കോര്‍ നേടി ഓസ്ട്രേലിയ. ഓസ്ട്രേലിയ 4 വിക്കറ്റ് നഷ്ടത്തില്‍ 248 റണ്‍സാണ് ഒന്നാം ദിവസം അവസാനിച്ചപ്പോള്‍ നേടിയത്.

202 പന്തില്‍ നിന്ന് 110 റണ്‍സ് നേടിയ മാര്‍നസ് ലാബൂഷാനെയ്ക്ക് കൂട്ടായി 20 റണ്‍സുമായി ട്രാവിസ് ഹെഡാണ് ക്രീസിലുള്ളത്. 12 റണ്‍സ് നേടിയ മാത്യൂ വെയ്ഡ്, 9 റണ്‍സ് നേടിയ ജോ ബേണ്‍സ് എന്നിവരാണ് ഓസ്ട്രേലിയയ്ക്ക് നഷ്ടമായ മറ്റു ബാറ്റ്സ്മാന്മാര്‍.

ന്യൂസിലാണ്ടിനായി നീല്‍ വാഗ്നര്‍ രണ്ടും ടിം സൗത്തി, കോളിന്‍ ഡി ഗ്രാന്‍ഡോം എന്നിവര്‍ ഓരോ വിക്കറ്റും നേടി.

ലാബൂഷാനെ-സ്മിത്ത് കൂട്ടുകെട്ടിന്റെ ചിറകിലേറി ഓസ്ട്രേലിയ

ന്യൂസിലാണ്ടിനെതിരെ രണ്ടാം സെഷനില്‍ ആധിപത്യം നേടി ഓസ്ട്രേലിയ. ആദ്യ സെഷനില്‍ ഓപ്പണര്‍മാരെ ഇരുവരെയും നഷ്ടമായ ഓസ്ട്രേലിയയെ മൂന്നാം വിക്കറ്റില്‍ 85 റണ്‍സ് നേടി മാര്‍നസ് ലാബൂഷാനെ-സ്റ്റീവന്‍ സ്മിത്ത് കൂട്ടുകെട്ടാണ് കരകയറ്റിയത്. 57 ഓവറില്‍ 160/2 എന്ന നിലയിലാണ് ചായയ്ക്ക് പിരിയുമ്പോള്‍ ഓസ്ട്രേലിയ.

68 റണ്‍സുമായി ലാബൂഷാനെയും 31 റണ്‍സ് നേടി സ്റ്റീവന്‍ സ്മിത്തുമാണ് ക്രീസിലുള്ളത്.

സ്മിത്തിനെ പിന്തള്ളി കോഹ്‍ലി ഒന്നാം റാങ്കിലേക്ക്

ഓസ്ട്രേലിയയുടെ സ്റ്റീവന്‍ സ്മിത്തിനെ പിന്തള്ളി ടെസ്റ്റിലെ ഒന്നാം റാങ്കിലേക്ക് എത്തി ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‍ലി. ബംഗ്ലാദേശിനെതിരെ ഈഡന്‍ ഗാര്‍ഡന്‍സിലെ ഡേ നൈറ്റഅ ടെസ്റ്റില്‍ നേടിയ 136 റണ്‍സാണ് സ്മിത്തിനെ മറികടക്കുവാന്‍ കോഹ്‍ലിയെ സഹായിച്ചത്. അതേ സമയം അഡിലെയ്ഡില്‍ ഓസ്ട്രേലിയ ബാറ്റ് ചെയ്ത ഒരിന്നിംഗ്സില്‍ സ്മിത്തിന് 36 റണ്‍സ് മാത്രമേ നേടാനായുള്ളു.

928 റേറ്റിംഗ് പോയിന്റ് കോഹ്‍ലിയ്ക്കുള്ളപ്പോള്‍ സ്മിത്തിന് 923 റേറ്റിംഗ് പോയിന്റാണുള്ളത്. പാക്കിസ്ഥാനെതിരയുള്ള തകര്‍പ്പന്‍ പ്രകടനം ഡേവിഡ് വാര്‍ണറുടെ റാങ്കിംഗ് ഉയര്‍ത്തി. 12 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി വാര്‍ണര്‍ അഞ്ചാം സ്ഥാനത്തുള്ളപ്പോള്‍ ഹാമിള്‍ട്ടണിലെ ഇരട്ട ശതകം ജോ റൂട്ടിന്(226) നാല് സ്ഥാനം മെച്ചപ്പെടുത്തി ഏഴാം സ്ഥാനം നല്‍കി.

877 റേറ്റിംഗ് പോയിന്റുള്ള കെയിന്‍ വില്യംസണ്‍ ആണ് മൂന്നാം സ്ഥാനത്ത്. നാലാം സ്ഥാനത്ത് ഇന്ത്യയുടെ ചേതേശ്വര്‍ പുജാര 791 പോയിന്റുമായി നിലകൊള്ളുന്നു. അജിങ്ക്യ രഹാനെയാണ് റാങ്കിംഗില്‍ ആദ്യ പത്ത് സ്ഥാനങ്ങളിലുള്ള മറ്റൊരു ഇന്ത്യന്‍ താരം.

Exit mobile version