ജെറാഡ് ആസ്റ്റൺ വില്ലയിലേക്ക് അടുക്കുന്നു

ലിവർപൂൾ ഇതിഹാസം സ്റ്റീവൻ ജെറാഡ് തന്നെ ആസ്റ്റൺ വില്ലയുടെ പരിശീലകനാകും. ഇതു സംബന്ധിച്ച ചർച്ചകൾ അന്തിമഘട്ടത്തിൽ ആയെന്ന് ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇന്നോ നാളെയോ ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനവും എത്തും. ഡീൻ സ്മിത്തിനെ പുറത്താക്കിയതിന് പകരമായി സ്റ്റീവൻ ജെറാഡിനെ തന്നെ പരിശീലകനായി എത്തിക്കാൻ ആയിരുന്നു തുടക്കം മുതലെ ആസ്റ്റൺ വില്ലയുടെ ശ്രമം.

ഇപ്പോൾ സ്കോട്ടിഷ് ക്ലബായ റേഞ്ചേഴ്സിന്റെ പരിശീലകനാണ് ജെറാഡ്. അദ്ദേഹത്തിന് ആസ്റ്റൺ വില്ല മൂന്ന് വർഷത്തെ കരാർ വാഗ്ദാനം ചെയ്തതായാണ് റിപ്പോർട്ടുകൾ. 2018 മുതൽ സ്കോട്ടിഷ് ക്ലബിനൊപ്പം ഉള്ള ജെറാഡ് കഴിഞ്ഞ സീസണിൽ അവരെ സ്കോട്ടിഷ് ചാമ്പ്യന്മാർ ആക്കിയിരുന്നു‌. ഈ സീസണിലും അവർ ഒന്നാമതാണ്.

Exit mobile version