ലാബൂഷാനെയ്ക്ക് ശതകം നഷ്ടം, ലഞ്ചിന് തൊട്ടുമുമ്പ് കാമറൂണ്‍ ഗ്രീനിനെ വീഴ്ത്തി ജസ്പ്രീത് ബുംറ

സിഡ്നി ടെസ്റ്റില്‍ ഓസ്ട്രേലിയ ഭേദപ്പെട്ട സ്കോറിലേക്ക് നീങ്ങുന്നു. രണ്ടാം ദിവസം ലഞ്ചിനായി ടീമുകള്‍ പിരിയുമ്പോള്‍ ഓസ്ട്രേലിയ 5 വിക്കറ്റ് നഷ്ടത്തില്‍ 249/5 എന്ന നിലയിലാണ്. 91 റണ്‍സ് നേടിയ മാര്‍നസ് ലാബൂഷാനെയെയും 13 റണ്‍സ് നേടിയ മാത്യു വെയിഡിനെയും രവീന്ദ്ര ജഡേജ പുറത്താക്കിയപ്പോള്‍ കാമറൂണ്‍ ഗ്രീനിനെ പൂജ്യത്തിന് പുറത്താക്കി ജസ്പ്രീത് ബുംറ രണ്ടാം ദിവസത്തെ ലഞ്ചിന് ആരംഭം കുറിയ്ക്കുകയായിരുന്നു. 76 റണ്‍സുമായി സ്മിത്ത് ആണ് ഓസ്ട്രേലിയയ്ക്കായി ക്രീസിലുള്ളത്.

ലാബൂഷാനെ-സ്മിത്ത് കൂട്ടുകെട്ട് തകര്‍ന്ന ശേഷം മത്സരത്തിലേക്ക് ഇന്ത്യ മികച്ച തിരിച്ചുവരവ് നടത്തുകയായിരുന്നു. മൂന്നാം വിക്കറ്റിലും നൂറ് റണ്‍സ് നേടി മത്സരത്തില്‍ ഓസ്ട്രേലിയയെ കൂറ്റന്‍ സ്കോറിലേക്ക് സ്മിത്ത്-ലാബൂഷാനെ കൂട്ടുകെട്ട് നയിക്കുമെന്ന് തോന്നിപ്പിച്ച നിമിഷത്തിലാണ് ഇന്ത്യയ്ക്ക് ബ്രേക്ക്ത്രൂവായി രവീന്ദ്ര ജഡേജ ലാബൂഷാനെയുടെ വിക്കറ്റ് സ്വന്തമാക്കുന്നത്.

ഓസ്ട്രേലിയയെ മുന്നോട്ട് നയിച്ച് ലാബൂഷാനെ സ്മിത്ത് കൂട്ടുകെട്ട്

സിഡ്നി ടെസ്റ്റിന്റെ ഒന്നാം ദിവസം മഴ വില്ലനായപ്പോള്‍ കളി നടന്നത് വെറും 55 ഓവര്‍ മാത്രം. ഇന്ന് ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഓസ്ട്രേലിയയ്ക്ക് തുടക്കത്തില്‍ തന്നെ ഡേവിഡ് വാര്‍ണറെ നഷ്ടമായെങ്കിലും വില്‍ പുകോവസ്കിയും മാര്‍നസ് ലാബൂഷാനെയും ചേര്‍ന്ന് ടീമിനെ മുന്നോട്ട് നയിക്കുകയായിരുന്നു.

നൂറ് റണ്‍സ് കൂട്ടുകെട്ട് പൂര്‍ത്തിയാക്കിയ ഉടനെ 62 റണ്‍സ് നേടിയ വില്‍ പുകോവസ്കിയെ ഓസ്ട്രേലിയയ്ക്ക് നഷ്ടമായെങ്കിലും കൂടുതല്‍ വിക്കറ്റ് നഷ്ടമില്ലാതെ ടീമിനെ ലാബൂഷാനെ സ്മിത്ത് കൂട്ടുകെട്ട് മുന്നോട്ട് നയിക്കുകയായിരുന്നു.

60 റണ്‍സ് കൂട്ടുകെട്ടിന്റെ സഹായത്തോടെ ഓസ്ട്രേലിയ ഒന്നാം ദിവസം അവസാനിക്കുമ്പോള്‍ 2 വിക്കറ്റ് നഷ്ടത്തില്‍ 166 റണ്‍സാണ് നേടിയിട്ടുള്ളത്. 67 റണ്‍സുമായി മാര്‍നസ് ലാബൂഷാനെയും 31 റണ്‍സ് നേടി സ്റ്റീവ് സ്മിത്തുമാണ് ആതിഥേയര്‍ക്കായി ക്രീസിലുള്ളത്. ഇന്ത്യയ്ക്കായി മുഹമ്മദ് സിറാജും നവ്ദീപ് സൈനിയും ഓരോ വിക്കറ്റ് നേടി.

താന്‍ ഒരിക്കലും ഒരു സ്പിന്നറെ തനിക്ക് മേല്‍ ആധിപത്യം നേടുവാന്‍ അനുവദിച്ച് കൊടുത്തിട്ടില്ല, പക്ഷേ അശ്വിനത് സാധിച്ചു – സ്റ്റീവ് സ്മിത്ത്

രവിചന്ദ്രന്‍ അശ്വിനെതിരെ താന്‍ കുറച്ച് കൂടി അഗ്രസീവായി കളിക്കണമായിരുന്നുവെന്ന് പറഞ്ഞ് സ്റ്റീവ് സ്മിത്ത്. പരമ്പരയില്‍ നാല് ഇന്നിംഗ്സുകളില്‍ നിന്നായി സ്മിത്തിന് ഉയര്‍ന്ന സ്കോറായി നേടാനായത് വെറും 8 റണ്‍സായിരുന്നു. താരത്തെ രണ്ട് തവണ അശ്വിന്‍ പുറത്താക്കുകയും ചെയ്തു.

താന്‍ വിചാരിച്ച രീതിയില്‍ തനിക്ക് അശ്വിനെ കളിക്കുവാന്‍ സാധിച്ചിട്ടില്ല. താരത്തെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കണമെന്നായിരുന്നു തന്റെ ആഗ്രഹമെന്നും എന്നാല്‍ അതിന് തനിക്ക് സാധിച്ചിട്ടില്ലെന്നും സ്മിത്ത് വ്യക്തമാക്കി.

താന്‍ ഒരിക്കലും ഒരു സ്പിന്നറെ തനിക്ക് മേല്‍ ആധിപത്യം നേടുവാന്‍ അനുവദിച്ച് കൊടുത്തിട്ടില്ല, പക്ഷേ അശ്വിനത് സാധിച്ചുവെന്നും സ്മിത്ത് പറഞ്ഞു. താന്‍ പലപ്പോഴും സ്പിന്നര്‍മാരെ കടന്നാക്രമിക്കാറുണ്ടെങ്കിലും ഇത്തവണ അശ്വിനെതിരെ തനിക്ക് അത് സാധിച്ചില്ലെന്നും സ്മിത്ത് സൂചിപ്പിച്ചു.

താന്‍ ക്രീസില്‍ അധികം സമയം ചെലവഴിക്കുവാനാണ് ശ്രമിക്കുന്നതെന്നും അത് സാധിച്ചാല്‍ തന്നില്‍ നിന്ന് ഉടനെ വലിയൊരു ഇന്നിംഗ്സ് പ്രതീക്ഷിക്കാമെന്നും ഓസ്ട്രേലിയന്‍ മുന്‍ നായകന്‍ പറഞ്ഞു.

 

ഐസിസി ദശാബ്ദത്തിലെ താരങ്ങളെ പ്രഖ്യാപിച്ചു, കോഹ്‍ലിയ്ക്ക് സര്‍ ഗാരി സോബേഴ്സ് അവാര്‍ഡ്

ഐസിസിയുടെ ദശാബ്ദത്തിലെ താരങ്ങളുടെ പേരുകള്‍ പ്രഖ്യാപിച്ചു. പുരുഷ താരമായി തിരഞ്ഞെടുക്കപ്പെട്ടത് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‍ലി ആണ്. സര്‍ ഗാരി സോബേഴ്സ് അവാര്‍ഡ് ലഭിച്ചു. ഐസിസിയുടെ അവാര്‍ഡ് കാലയളവില്‍ കോഹ്‍ലി 20936 അന്താരാഷ്ട്ര റണ്‍സാണ് നേടിയത്. ഈ കാലയളവില്‍ 66 ശതകങ്ങളും 94 അര്‍ദ്ധ ശതകങ്ങളും കോഹ‍്‍ലി നേടി.

പുരുഷ ഏകദിന താരമെന്ന ബഹുമതിയും വിരാട് കോഹ്‍ലിയാണ് നേടിയത്. 39 ഏകദിന ശതകങ്ങളും 48 അര്‍ദ്ധ ശതകങ്ങളുമാണ് വിരാട് കോഹ്‍ലി ഏകദിനങ്ങളില്‍ നേടിയത്. ഓസ്ട്രേലിയയുടെ സ്റ്റീവ് സ്മിത്താണ് ടെസ്റ്റ് താരം. 7040 ടെസ്റ്റ് റണ്‍സ് നേടിയ സ്മിത്ത് 26 ശതകങ്ങളും 28 അര്‍ദ്ധ ശതകങ്ങളും നേടി.

89 ടി20 വിക്കറ്റുകള്‍ നേടിയ അഫ്ഗാനിസ്ഥാന്റെ റഷീദ് ഖാന്‍ ആണ് ഈ കാലയളവിലെ ഐസിസി ടി20 താരമായി തിരഞ്ഞെടുക്കപ്പെട്ടത്.

52 ഇന്നിംഗ്സുകള്‍ക്ക് ശേഷം ആദ്യമായി അക്കൗണ്ട് തുറക്കാനാകാതെ സ്റ്റീവ് സ്മിത്ത്

മെല്‍ബേണില്‍ ഇന്ത്യയ്ക്കെതിരെ അക്കൗണ്ട് തുറക്കാനാകാതെയാണ് സ്റ്റീവ് സ്മിത്ത് മടങ്ങിയത്. എട്ട് പന്തുകള്‍ നേരിട്ട താരത്തെ പുജാരയുടെ കൈകളിലെത്തിച്ച് അശ്വിനാണ് പുറത്താക്കിയത്. നാല് വര്‍ഷത്തിന് ശേഷമാണ് സ്മിത്തിന്റെ അക്കൗണ്ട് തുറക്കാതെയുള്ള മടക്കം. 52 ഇന്നിംഗ്സുകള്‍ക്ക് ശേഷം.

അഡിലെയ്ഡില്‍ ഒന്നാം ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്സിലും താരത്തിന് മികവ് പുലര്‍ത്താനായിരുന്നില്ല. അന്ന് ആദ്യ ഇന്നിംഗ്സില്‍ ഒരു റണ്‍സ് നേടിയ താരം രണ്ടാം ഇന്നിംഗ്സില്‍ ഒരു റണ്‍സ് നേടിയപ്പോളേക്കും ഓസ്ട്രേലിയ വിജയം കുറിച്ചിരുന്നു.

ഇന്ത്യയുടെ എക്കാലത്തെയും മികച്ച ബൗളിംഗ് നിരയാണിതെന്ന് ഉറപ്പില്ല, ഇഷാന്തിന്റെ അഭാവം ടീമിനുണ്ടാകും – സ്മിത്ത്

ഇന്ത്യയുടെ എക്കാലത്തെയും മികച്ച ബൗളിംഗ് നിരയാണോ ഇപ്പോളത്തേതെന്നതിന് തനിക്ക് വ്യക്തമായ ഉത്തരമില്ലെന്ന് പറഞ്ഞ് ഓസ്ട്രേലിയന്‍ മുന്‍ നായകന്‍ സ്റ്റീവന്‍ സ്മിത്ത്. ഇന്ത്യ മികച്ച ബൗളിംഗ് നിരയാണെന്നും ഷമിയുടെയും ബുംറയുടെയും സാന്നിദ്ധ്യം ടീമിന് പരിചയസമ്പത്ത് നല്‍കുന്നുണ്ടെന്നതും സത്യമാണെന്ന് പറഞ്ഞ സ്മിത്ത് എന്നാല്‍ ടീമിനെ ഇഷാന്തിന്റെ അഭാവം ബാധിക്കുമെന്ന് പറഞ്ഞു.

ഇഷാന്ത് ശര്‍മ്മ പരമ്പരയില്‍ കളിക്കാത്തത് ഇന്ത്യയ്ക്ക് വലിയ നഷ്ടമാണെന്ന് ഇഷാന്തിന്റെ അഭാവത്തില്‍ ഇന്ത്യ ഏറ്റവും കരുതുറ്റ ബൗളിംഗ് നിരയെയാണ് ഇറക്കുന്നതെന്ന് പറയാനാകില്ലെന്നും സ്മിത്ത് വ്യക്തമാക്കി.

വാര്‍ണറുടെ അഭാവം, ഓസ്ട്രേലിയയുടെ പരീക്ഷണ ഘട്ടം – സ്റ്റീവ് സ്മിത്ത്

അഡിലെയ്ഡ് ടെസ്റ്റില്‍ ഡേവിഡ് വാര്‍ണര്‍ കളിക്കാത്തതിനാല്‍ തന്നെ ഓസ്ട്രേലിയയുടെ ബാറ്റിംഗിന്റെ ആഴത്തെ പരീക്ഷിക്കുന്ന ഒരു മത്സരമായിരിക്കും ഇതെന്ന് പറഞ്ഞ് സ്റ്റീവന്‍ സ്മിത്ത്. ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ പരിക്കേറ്റ ഡേവിഡ് വാര്‍ണര്‍ പിന്നീട് പരിമിത ഓവര്‍ ക്രിക്കറ്റ് പരമ്പരയുടെ ഭാഗം ആയിരുന്നില്ല. ഇപ്പോള്‍ ആദ്യ ടെസ്റ്റിലും താരം ഫിറ്റാകില്ല എന്നാണ് അറിയുന്നത്.

ഡേവിഡ് വാര്‍ണര്‍ പുറത്ത് പോകുന്നതോടെ ഓസ്ട്രേലിയയ്ക്ക് ഏതാനും പുതിയ താരങ്ങള്‍ക്ക് അവസരം നല്‍കേണ്ടി വരുമെന്നും ഓസ്ട്രേലിയയുടെ ബാറ്റിംഗ് ബാക്കപ്പിന്റെ കൂടി പരീക്ഷണം ആകും ഇതെന്ന് സ്മിത്ത് പറഞ്ഞു. മികച്ച ബൗളിംഗ് യൂണിറ്റായ ഇന്ത്യയ്ക്കെതിരെ ഇത് തീര്‍ച്ചയായും ഒരു പരീക്ഷണ ഘട്ടം തന്നെയാണെന്നും സ്മിത്ത് പറഞ്ഞു.

തനിക്ക് ബാറ്റിംഗ് ഓര്‍ഡര്‍ ഏതായാലും പ്രശ്നമില്ലെന്നും താന്‍ മൂന്നാം നമ്പറില്‍ മുമ്പും ബാറ്റ് ചെയ്തിട്ടുണ്ടെന്നും നാലാം നമ്പറിന് താഴെയാണേല്‍ അധികം സന്തോഷമില്ലെങ്കിലും എവിടെ ബാറ്റ് ചെയ്യാനും താന്‍ തയ്യാറാണെന്ന് സ്റ്റീവ് സ്മിത്ത് വ്യക്തമാക്കി.

ചെന്നൈയുടെ ചീട്ട് കീറി ജോസ് ബട്‍ലര്‍

തുടക്കം പാളിയെങ്കിലും ജോസ് ബട്‍ലറും സ്റ്റീവ് സ്മിത്തും ചേര്‍ന്ന് നേടിയ നാലാം വിക്കറ്റ് കൂട്ടുകെട്ടിന്റെ ബലത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് നല്‍കിയ 126 റണ്‍സ് ലക്ഷ്യം മറികടന്ന് രാജസ്ഥാന്‍ റോയല്‍സ്. കഴിഞ്ഞ മത്സരത്തില്‍ എബിഡിയുടെ കൈയ്യില്‍ നിന്ന് കിട്ടിയ പ്രഹരത്തില്‍ നിന്ന് ശക്തമായ തിരിച്ചുവരവാണ് രാജസ്ഥാന്‍ റോയല്‍സ് നേടിയത്.

98 റണ്‍സ് കൂട്ടുകെട്ട് നേടിയാണ് ബട്‍ലര്‍ സ്മിത്ത് കൂട്ടുകെട്ട് 7 വിക്കറ്റ് വിജയം കരസ്ഥമാക്കിയത്. ബട്‍ലര്‍ 48 പന്തില്‍ നിന്ന് 70 റണ്‍സും സ്റ്റീവ് സ്മിത്ത് 34 പന്തില്‍ 26 റണ്‍സും നേടിയാണ് രാജസ്ഥാന്റെ മികച്ച വിജയം 17.3 ഓവറില്‍ സാധ്യമാക്കിയത്.

Deepakchaharcsk

ബെന്‍ സ്റ്റോക്സ് മികച്ച രീതിയില്‍ തുടങ്ങി മൂന്നോവറില്‍ ടീമിനെ 26 റണ്‍സിലേക്ക് നയിച്ചുവെങ്കിലും താരം പ്ലേയ്ഡ് ഓണ്‍ ആയതോടെ രാജസ്ഥാന്റെ തകര്‍ച്ചയാണ് കാണാനായത്. 11 പന്തില്‍ 19 റണ്‍സ് നേടിയ താരം പുറത്തായി തൊട്ടടുത്ത ഓവറില്‍ റോബിന്‍ ഉത്തപ്പയെയും രാജസ്ഥാന് നഷ്ടമായി. 4 റണ്‍സ് നേടിയ ഉത്തപ്പയും തൊട്ടടുത്ത ഓവറില്‍ പൂജ്യത്തിന് സഞ്ജു സാംസണും പുറത്തായപ്പോള്‍ 26/0 എന്ന നിലയില്‍ നിന്ന് 28/3 എന്ന നിലയിലേക്ക് രാജസ്ഥാന്‍ വീണു.

പത്തോവറില്‍ 59 റണ്‍സാണ് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ രാജസ്ഥാന്‍ റോയല്‍സ് നേടിയത്. നാലാം വിക്കറ്റില്‍ ക്രീസിലെത്തിയ സ്മിത്ത് – ജോസ് ബട്‍ലര്‍ കൂട്ടുകെട്ടാണ് തകര്‍ച്ചയിലേക്ക് വീണ രാജസ്ഥാനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്.

കൊല്‍ക്കത്തയുടെ വഴിയെ ഞങ്ങളില്ല, സ്മിത്ത് തന്നെ ക്യാപ്റ്റനെന്ന് രാജസ്ഥാന്‍ റോയല്‍സ്

ദിനേശ് കാര്‍ത്തിക്കില്‍ നിന്ന് ക്യാപ്റ്റന്‍സി ഓയിന്‍ മോര്‍ഗനിലേക്ക് നല്‍കിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ പോലെ രാജസ്ഥാന്‍ റോയല്‍സും ക്യാപ്റ്റന്‍സി മാറ്റത്തിനൊരുങ്ങുകയാണെന്ന തരത്തില്‍ വാര്‍ത്തകള്‍ സാമൂഹിക മാധ്യമങ്ങളില്‍ പരന്നിരുന്നു. രാജസ്ഥാന്‍ റോയല്‍സ് ട്വിറ്റര്‍ ഹാന്‍ഡില്‍ “ദി ഓഫീസ്” എന്ന പ്രമുഖ ടെലിവിഷന്‍ ഷോയെ അടിസ്ഥാനമാക്കി ഇട്ട മീമാണ് ഈ അഭ്യൂഹങ്ങള്‍ക്ക് കാരണമായത്.

എന്നാല്‍ പിന്നീട് രാജസ്ഥാന്‍ റോയല്‍സ് തന്നെ ഇക്കാര്യം തിരുത്തുകയായിരുന്നു. മോര്‍ഗന്റെ ക്യാപ്റ്റന്‍സി വാര്‍ത്ത വന്ന് ഏതാനും മണിക്കൂറിന് ശേഷമാണ് രാജസ്ഥാന്റെ ട്വിറ്റര്‍ ഹാന്‍ഡില്‍ ഈ മീം പോസ്റ്റ് ചെയ്തതെന്നതാണ് ഇത് വൈറല്‍ ആകുവാന്‍ കാരണമായത്.

ഇന്ന് ബാംഗ്ലൂരിനെതിരെയാണ് രാജസ്ഥാന്റെ അടുത്ത മത്സരം. അപ്രതീക്ഷിത ജയം പിടിച്ചെടുത്ത ടീം എന്നാല്‍ കഴിഞ്ഞ മത്സരത്തില്‍ ഡല്‍ഹിയ്ക്കെതിരെ മികച്ച നിലയില്‍ നിന്ന് മത്സരം കൈവിടുന്നതാണ് കണ്ടത്.

മികച്ച തുടക്കം ലഭിച്ചിട്ടും മുതലാക്കാനാവാത്തതിൽ നിരാശ : സ്റ്റീവ് സ്മിത്ത്

ഡൽഹി ക്യാപിറ്റൽസ് സ്കോർ ചേസ് ചെയ്യുമ്പോൾ മികച്ച തുടക്കം ലഭിച്ചിട്ടും ജയിക്കാനാവാത്തതിൽ നിരാശയുണ്ടെന്ന് രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത്. കൂട്ടുകെട്ടുകൾ വലിയ സ്കോറുകളായി ഉയർത്താൻ ബാറ്റ്സ്മാൻമാർക്ക് കഴിഞ്ഞില്ലെന്നും സ്റ്റീവ് സ്മിത്ത് പറഞ്ഞു.

ആദ്യം ബാറ്റ് ചെയ്ത ഡൽഹി ക്യാപിറ്റൽസിനെ രാജസ്ഥാൻ റോയൽസ് 161ന് ഒതുക്കിയെങ്കിലും രാജസ്ഥാൻ റോയൽസിന്റെ സ്കോർ 148ൽ ഒതുക്കി ഡൽഹി ക്യാപിറ്റൽസ് 13 റൺസിന്റെ വിജയം സ്വന്തമാക്കിയിരുന്നു. മത്സരത്തിൽ അനായാസം രാജസ്ഥാൻ റോയൽസ് ജയം സ്വന്തമാക്കുമെന്ന് തോന്നിച്ച സമയത്താണ് കാഗിസോ റബാഡയുടെയും അൻ‌റിക് നോർ‌ട്ട്ജെയുടെയും ബൗളിംഗ് മികവിൽ ഡൽഹി വിജയം പിടിച്ചെടുത്തത്.

രാജസ്ഥാൻ ബൗളർമാർ മികച്ച രീതിയിൽ ബൗൾ ചെയ്‌തെന്നും എന്നാൽ ചില ബാറ്റ്സ്മാൻമാർ കുറച്ചുകൂടെ മെച്ചപ്പെട്ട ബാറ്റിംഗ് പ്രകടനം പുറത്തെടുക്കണമായിരുന്നെന്നും സ്റ്റീവ് സ്മിത്ത് പറഞ്ഞു. ബെൻ സ്റ്റോക്‌സും ജോസ് ബട്ലറും തമ്മില്ലുള്ള ഓപ്പണിങ് കൂട്ടുകെട്ട് രാജസ്ഥാൻ റോയൽസിന് മികച്ച തുടക്കമാണ് നൽകിയതെന്നും ഒരു താരവും 50-60 റൺസുകൾ എടുക്കാതെ പുറത്തായത് തിരിച്ചടിയായെന്നും സ്മിത്ത് പറഞ്ഞു.

ബെൻ സ്റ്റോക്സ് ഉടൻ തന്നെ രാജസ്ഥാൻ ടീമിൽ എത്തുമെന്ന് സ്റ്റീവ് സ്മിത്ത്

ഇംഗ്ലണ്ട് ഓൾ റൗണ്ടർ ബെൻ സ്റ്റോക്സ് ഉടൻ തന്നെ രാജസ്ഥാൻ റോയൽസ് ടീമിൽ എത്തുമെന്ന് ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത്. കഴിഞ്ഞ തിങ്കളാഴ്ച യു.എ.ഇയിലെത്തിയ സ്റ്റീവ് സ്മിത്ത് നിലവിൽ നിർബന്ധിത ക്വറന്റൈനിൽ ആണ്. ബെൻ സ്റ്റോക്സിന്റെ ക്വറന്റൈൻ ഇന്ന് കഴിയാഞ്ഞിരിക്കെയാണ് സ്റ്റീവ് സ്മിത്തിന്റെ പ്രതികരണം. അതെ സമയം താരത്തിന്റെ ക്വറന്റൈൻ കഴിയുമെങ്കിലും സൺറൈസേഴ്‌സ് ഹൈദെരാബാദിനെതിരായ മത്സരത്തിൽ താരം ഉണ്ടാവുമോ എന്ന കാര്യത്തിൽ സ്റ്റീവ് സ്മിത്ത് ഉറപ്പ് നൽകിയിട്ടില്ല.

നിലവിൽ ബെൻ സ്റ്റോക്സ് ഒരുപാട് പരിശീലനം നടത്തിയിട്ടില്ലെന്നും ഒക്ടോബർ 11ന് നടക്കുന്ന മത്സരത്തിൽ താരം കളിക്കുമോ എന്ന കാര്യം കാത്തിരുന്ന് കാണാമെന്നും സ്റ്റീവ് സ്മിത്ത് പറഞ്ഞു. അസുഖബാധിതനായ തന്റെ പിതാവിനൊപ്പം സമയം ചിലവഴിക്കുന്നതിന് വേണ്ടി ബെൻ സ്റ്റോക്സ് ന്യൂസിലാൻഡിലായിരുന്നു. ഇതോടെ രാജസ്ഥാൻ റോയൽസിന്റെ ആദ്യ മത്സരങ്ങളിൽ ടീമിന് താരത്തിന്റെ സേവനം ലഭ്യമായിരുന്നില്ല. നിലവിൽ ഐ.പി.എല്ലിൽ തുടർച്ചയായി നാല് മത്സരങ്ങൾ പരാജയപ്പെട്ട രാജസ്ഥാൻ റോയൽസ് പോയിന്റ് പട്ടികയിൽ ഏഴാം സ്ഥാനത്താണ്.

മുംബൈയ്ക്കെതിരെയുള്ള തോല്‍വിയ്ക്ക് ശേഷം സ്മിത്തിന് തിരിച്ചടിയായി പിഴയും

ഐപിഎലില്‍ തുടര്‍ച്ചയായ മൂന്നാം തോല്‍വിയേറ്റ് വാങ്ങിയ രാജസ്ഥാന്‍ റോയല്‍സിന് തിരിച്ചടിയായി നായകന്‍ സ്റ്റീവ് സ്മിത്തിന് പിഴയും. ഇന്നലെ മുംബൈയ്ക്കെതിരെ നടന്ന മത്സരത്തില്‍ മോശം ഓവര്‍ റേറ്റിനാണ് സ്മിത്തിനെതിരെ ഐപിഎല്‍ ഗവേണിംഗ് കൗണ്‍സില്‍ പിഴ ചുമത്തിയത്.

12 ലക്ഷം രൂപയാണ് താരത്തിനെതിരെ പിഴയായി ചുമത്തിയത്. അഞ്ച് മത്സരങ്ങളില്‍ നിന്ന് വെറും 4 പോയിന്റാണ് രാജസ്ഥാന്‍ ഇതുവരെ സ്വന്തമാക്കിയിട്ടുള്ളത്. ഒക്ടോബര്‍ 9ന് ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെയാണ് ടീമിന്റെ അടുത്ത മത്സരം. ടീം ഇതുവരെ ജയം നേടിയിട്ടുള്ള ഷാര്‍ജ്ജയില്‍ ആണ് മത്സരമെന്നത് ടീമിന് പ്രതീക്ഷ നല്‍കുന്ന കാര്യമാണ്.

സ്മിത്തിന് കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ബാറ്റിംഗിലും കാര്യമായ സംഭാവനയൊന്നും നല്‍കുവാന്‍ സാധിച്ചിട്ടില്ല. ഇന്നലെ മുംബൈയ്ക്കെതിരെ 6 റണ്‍സ് നേടിയാണ് സ്മിത്ത് മടങ്ങിയത്.

Exit mobile version