ഇന്ത്യൻ ഫുട്ബോൾ ടീം പരിശീലക സ്ഥാനത്തേക്ക് മൂന്ന് പേരുടെ ചുരുക്കപ്പട്ടികയായി


സ്പാനിഷ് പരിശീലകൻ മനോലോ മാർക്വേസുമായി വേർപിരിഞ്ഞതിന് ശേഷം ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമിന്റെ പുതിയ പരിശീലകനായുള്ള തിരച്ചിൽ ആരംഭിച്ചു. ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ (AIFF) ഇപ്പോൾ മൂന്ന് പേരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കിയിട്ടുണ്ട്. ഖാലിദ് ജമീൽ, സ്റ്റീഫൻ കോൺസ്റ്റന്റൈൻ, സ്ലോവാക്യൻ പരിശീലകൻ സ്റ്റെഫാൻ ടാർകോവിച്ച് എന്നിവരാണവർ. 170ൽ അധികം അപേക്ഷകളിൽ നിന്നാണ് 3 പേരിലേക്ക് എ ഐ എഫ് എഫ് എത്തിയത്.


അന്തിമ തീരുമാനത്തിനായി ഈ മൂന്ന് പേരുകളും AIFF എക്സിക്യൂട്ടീവ് കമ്മിറ്റിക്ക് കൈമാറിയിട്ടുണ്ട്. ഐഎസ്എൽ പ്ലേഓഫിൽ ഒരു ടീമിനെ നയിച്ച ആദ്യ ഇന്ത്യൻ പരിശീലകനാണ് ഖാലിദ് ജമീൽ. നോർത്ത് ഈസ്റ്റ് യുണൈറ്റഡ്, ഈസ്റ്റ് ബംഗാൾ, ജംഷഡ്പൂർ ടീമുകളുമായുള്ള അദ്ദേഹത്തിന്റെ പ്രവർത്തനം ശ്രദ്ധേയമാണ്.

ഇന്ത്യൻ ഫുട്ബോളിൽ സുപരിചിതമായ പേരാണ് സ്റ്റീഫൻ കോൺസ്റ്റന്റൈൻ. അദ്ദേഹം മുമ്പ് രണ്ട് തവണ ദേശീയ ടീമിനെ പരിശീലിപ്പിക്കുകയും, അദ്ദേഹത്തിന്റെ കീഴിൽ ഇന്ത്യയുടെ ഫിഫ റാങ്കിംഗിൽ വലിയ മുന്നേറ്റങ്ങൾ ഉണ്ടാകുകയും ചെയ്തിരുന്നു.
യുവേഫ യൂറോ 2020-ൽ സ്ലോവാക്യയെ പരിശീലിപ്പിച്ച സ്റ്റെഫാൻ ടാർകോവിച്ച്, മികച്ച അന്താരാഷ്ട്ര പരിചയസമ്പത്തും തന്ത്രപരമായ അച്ചടക്കവും കൊണ്ടുവരുന്നു.

ചരിത്ര വിജയത്തിനു പിന്നാലെ പാകിസ്താൻ കോൺസ്റ്റന്റൈനുമായി പിരിഞ്ഞു

പാകിസ്താൻ അവരുടെ ഫുട്ബോൾ ടീം പരിശീലകനായ സ്റ്റീഫൻ കോൺസ്റ്റന്റൈനുമായി പിരിഞ്ഞു. ഫിഫ ലോകകപ്പ് യോഗ്യതാ റൗണ്ടിന്റെ രണ്ടാം റൗണ്ടിലേക്ക് ആദ്യമായി പ്രവേശനം ഉറപ്പാക്കിയതിനു പിന്നാലെ ആണ് തീരുമാനം. കോൺസ്റ്റന്റൈനു കീഴിൽ കംബോഡിയയെ തോൽപ്പിക്കാൻ പാകിസ്താനായിരുന്നു. രണ്ടർ ആഴ്ച മുമ്പ് മാത്രമായി കോൺസ്റ്റന്റൈൻ പാകിസ്താൻ ടീമിന്റെ ചുമതലയേറ്റത്. എന്നാൽ കംബോഡിയ മത്സരം വരെ മാത്രമായിരുന്നു കോൺസ്റ്റന്റൈന്റെ കരാർ എന്ന് പാകിസ്താൻ അറിയിച്ചു.

ഭാവിയിൽ വീണ്ടും കോൺസ്റ്റന്റൈനെ പരിശീലക സ്ഥാനത്ത് എത്തിക്കാൻ ശ്രമിക്കും എന്ന് പാകിസ്താൻ ഫുട്ബോൾ ഫെഡറേഷൻ അറിയിച്ചു. പാകിസ്താന്റെ 13 മത്സരങ്ങളുടെ തുടർ പരാജയങ്ങൾക്ക് അന്ത്യം ഇടാൻ കോൺസ്റ്റന്റൈന് ആയിരുന്നു. സാമ്പത്തിക പ്രതിസന്ധി ആണ് കോൺസ്റ്റന്റൈന് ദീർഘകാല കരാർ നൽകാൻ പാകിസ്താന് പറ്റാത്തതിന് കാരണം.

ഇന്ത്യൻ പുരുഷ ടീമിന്റെ മുഖ്യ പരിശീലകനായി രണ്ട് തവണ കോൺസ്റ്റന്റൈൻ സേവനമനുഷ്ഠിച്ചിട്ടുണ്ട്. അടുത്തിടെ ഈസ്റ്റ് ബംഗാളിനെയും അദ്ദേഹം പരിശീലിപ്പിച്ചിരുന്നു.

കോൺസ്റ്റന്റൈൻ ഈസ്റ്റ് ബംഗാൾ വിട്ടു

സ്റ്റീഫൻ കോൺസ്റ്റന്റൈൻ ഈസ്റ്റ് ബംഗാൾ വിട്ടു. സൂപ്പർ കപ്പ് കഴിയുന്നതോടെ ഈസ്റ്റ് ബംഗാളും കോൺസ്റ്റന്റൈനും തമ്മിൽ പിരിയും എന്ന് നേരത്തെ ഉറപ്പായിരുന്നു. ഇന്ന് ഇതു സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം വന്നു. . ഈ സീസൺ തുടക്കത്തിൽ ആയിരുന്നു കോൺസ്റ്റന്റൈൻ ഈസ്റ്റ് ബംഗാളിൽ എത്തിയത്‌. ഐ എസ് എൽ സീസണിൽ 20 മത്സരങ്ങളിൽ 13 മത്സരങ്ങളിലും ഈസ്റ്റ് ബംഗാൾ പരാജയപ്പെട്ടിരുന്നു. സൂപ്പർ കപ്പിലും അദ്ദേഹത്തിന് നേട്ടങ്ങൾ ഉണ്ടാക്കാൻ ആയില്ല.

ഈ സീസണിൽ ഒമ്പതാം സ്ഥാനത്ത് ആണ് ഈസ്റ്റ് ബംഗാൾ ഫിനിഷ് ചെയ്തത്. കോൺസ്റ്റന്റൈനെ പുറത്താക്കാൻ തീരുമാനിച്ച ഈസ്റ്റ് ബംഗാൾ പുതിയ പരിശീലകനായുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മുൻ ബെംഗളൂരു എഫ് സി പരിശീലകൻ കാർലസ് കദ്രതിനെ ആണ് പരിശീലകനായി എത്തിക്കാൻ ആണ് ഈസ്റ്റ് ബംഗാൾ മാനേജ്മെന്റ് ആഗ്രഹിക്കുന്നത്‌. ഈ ചർച്ചയിൽ ഈസ്റ്റ് ബംഗാൾ ഏറെ മുന്നിൽ ആണെന്നാണ് റിപ്പോർട്ടുകൾ.

സ്റ്റീഫൻ കോൺസ്റ്റന്റൈനെ ഈസ്റ്റ് ബംഗാൾ പുറത്താക്കും

സ്റ്റീഫൻ കോൺസ്റ്റന്റൈനെ ഈസ്റ്റ് ബംഗാൾ പുറത്താക്കും. സൂപ്പർ കപ്പ് കഴിയുന്നതോടെ ഈസ്റ്റ് ബംഗാളും കോൺസ്റ്റന്റൈനും തമ്മിൽ പിരിയും. സൂപ്പർ കപ്പിൽ കോൺസ്റ്റന്റൈൻ തന്നെയാകും ടീമിനെ നയിക്കുക. ഈ സീസൺ തുടക്കത്തിൽ ആയിരുന്നു കോൺസ്റ്റന്റൈൻ ഈസ്റ്റ് ബംഗാളിൽ എത്തിയത്‌. ഐ എസ് എൽ സീസണിൽ 20 മത്സരങ്ങളിൽ 13 മത്സരങ്ങളിലും ഈസ്റ്റ് ബംഗാൾ പരാജയപ്പെട്ടിരുന്നു.

ഈ സീസണിൽ ഒമ്പതാം സ്ഥാനത്ത് ആണ് ഈസ്റ്റ് ബംഗാൾ ഫിനിഷ് ചെയ്തത്. കോൺസ്റ്റന്റൈനെ പുറത്താക്കാൻ തീരുമാനിച്ച ഈസ്റ്റ് ബംഗാൾ പുതിയ പരിശീലകനായുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഒഡീഷ എഫ് സി വിട്ട ജോസഫ് ഗൊംബാവുവിനെ പരിശീലകനായി എത്തിക്കാൻ ആണ് ഈസ്റ്റ് ബംഗാൾ മാനേജ്മെന്റ് ആഗ്രഹിക്കുന്നത്‌.

“കൊച്ചിയിലെ നിറഞ്ഞ സ്റ്റേഡിയത്തെ പേടിയില്ല” – ഈസ്റ്റ് ബംഗാൾ പരിശീലകൻ കോൺസ്റ്റന്റൈൻ

ഐ എസ് എല്ലിൽ ഉദ്ഘാടന മത്സരത്തിൽ ഒക്ടോബർ ഏഴിന് കേരള ബ്ലാസ്റ്റേഴ്സും ഈസ്റ്റ് ബംഗാളും നേർക്കുനേർ വരാനിരിക്കുകയാണ്. ഇതിനകം തന്നെ ടിക്കറ്റുകൾ വിറ്റു തീർന്നതിനാൽ കൊച്ചിയിൽ ഉദ്ഘാടന മത്സരം ഹൗസ് ഫുൾ ആയിരിക്കും എന്ന കാര്യത്തിൽ ഒരു സംശയവും ഇല്ല. എന്നാൽ സ്റ്റേഡിയം നിറയും എന്നത് ഒരു ആശങ്ക അല്ല എന്ന് ഈസ്റ്റ് ബംഗാളിന്റെ പരിശീലകനും മുൻ ഇന്ത്യൻ പരിശീലകനുമായി സ്റ്റീഫൻ കോൺസ്റ്റന്റൈൻ.

ഞങ്ങൾ ഒരിക്കലും ഗ്യാലറിയിലെ ആരാധകർ നൽകുന്ന സമ്മർദ്ദത്തെ പേടിക്കില്ല എന്ന് കോൺസ്റ്റന്റൈൻ പറയുന്നു. കേരള ബ്ലാസ്റ്റേഴ്സിനെ പിന്തുണക്കുന്ന ജനത്താൽ സ്റ്റേഡിയം നിറയും എന്ന് ഞങ്ങൾക്ക് അറിയാം. എന്നാൽ ഞങ്ങൾ ഇത്തരം സമ്മർദ്ദങ്ങളെ അതിജീവിക്കാൻ കഴിയുന്നവരാണ്. ഇവിടെ കൊൽക്കത്തയിൽ ഈസ്റ്റ് ബംഗാളിന്റെ എതിരാളികളായ മോഹൻ ബഗാനുമായുള്ള മത്സരങ്ങളും ആരാധകരാൽ നിറഞ്ഞ സ്റ്റേഡിയങ്ങളിലാണ് നടക്കാറ്. കോൺസ്റ്റന്റൈൻ പറഞ്ഞു.

നിറഞ്ഞ ഗ്യാലറി ഞങ്ങളുടെ മികച്ച പ്രകടനം പുറത്ത് കൊണ്ടുവരികയാണ് ചെയ്യുക എന്നും കോൺസ്റ്റന്റൈൻ പറഞ്ഞു.

ഇഷ്ടതാരം സുമീത് പസ്സിയെ ഈസ്റ്റ് ബംഗാളിൽ എത്തിക്കാൻ കോൺസ്റ്റന്റൈൻ

മുൻ ഇന്ത്യൻ പരിശീലകൻ കോൺസ്റ്റന്റൈന്റെ ഇഷ്ട താരമായ സുമീത് പസ്സി ഈസ്റ്റ് ബംഗാളിലേക്ക് എത്തുമെന്ന് അഭ്യൂഹങ്ങൾ. സുമീത് പസ്സിയുമായി ഇപ്പോൾ ഈസ്റ്റ് ബംഗാൾ ചർച്ചകൾ നടത്തുന്നുണ്ട്. കോൺസ്റ്റന്റൈൻ ഇന്ത്യൻ പരിശീലകൻ ആയിരുന്ന സമയത്ത് സുമീത് പസ്സി സ്ഥിരമായി ഇന്ത്യൻ ടീമിൽ ഇടം നേടിയിരുന്നു.

സുമീത് പസ്സി ഇപ്പോൾ ഐലീഗിൽ പഞ്ചാബ് എഫ് സിക്ക് ഒപ്പം ആണ്. കഴിഞ്ഞ സീസണിൽ ആയിരുന്നു സുമീത് പസ്സിയെ പഞ്ചാബ് സ്വന്തമാക്കിയത്‌. അതിനു മുമ്പ് താരം ജംഷദ്പൂരിനൊപ്പം ആയിരുന്നു. ഐ എസ് എല്ലിൽ ആകെ 32 മത്സരങ്ങൾ താരം കളിച്ചിട്ടുണ്ട്.

27കാരനായ താരം മുമ്പ് നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് വേണ്ടിയും ഐ എസ് എല്ലിൽ കളിച്ചിട്ടുണ്ട്. ഇന്ത്യൻ ആരോസ്, ഡി എസ് കെ ശിവജിയൻസ്, സ്പോർടിങ് ഗോവ എന്നീ ക്ലബുകളുടെയും ഭാഗമായിട്ടുണ്ട്. ചണ്ഡിഗഡ് അക്കാദമിയുലൂടെ വളർന്നു വന്ന താരമാണ്.

Story Highlight: East Bengal and Stephen Constantine are trying to sign former experienced ISL player Sumeet Passi

Exit mobile version