ആദ്യ ജയം തേടി സെയിന്റ് കിറ്റ്സ് ആന്‍ഡ് നെവിസ് പാട്രിയറ്റ്സ്, ആദ്യം ബൗള്‍ ചെയ്യും

ഇന്ന് കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ സെയിന്റ് കിറ്റ്സ് ആന്‍ഡ് നെവിസ് പാട്രിയറ്റ്സും സെയിന്റ് ലൂസിയ സൂക്ക്സും ഏറ്റമുട്ടുമ്പോള്‍ സൂക്ക്സ് ആദ്യം ബാറ്റ് ചെയ്യും. മത്സരത്തില്‍ ടോസ് നേടിയ പാട്രിയറ്റ്സ് ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ടൂര്‍ണ്ണമെന്റില്‍ എല്ലാ ടീമുകളും രണ്ട് വീതം മത്സരം കളിച്ചപ്പോള്‍ പാട്രിയറ്റ്സ് മാത്രമാണ് വിജയം നേടാത്ത ടീം. ഇന്ന് വിജയം നേടുക എന്ന ലക്ഷ്യത്തോടെയാണ് ടീം കളത്തിലിറങ്ങുന്നത്.

സെയിന്റ് ലൂസിയ സൂക്ക്സ്: Rahkeem Cornwall, Andre Fletcher(w), Najibullah Zadran, Mohammad Nabi, Daren Sammy(c), Mark Deyal, Roston Chase, Scott Kuggeleijn, Kesrick Williams, Obed McCoy, Saad Bin Zafar

സെയിന്റ് കിറ്റ്സ് & നെവിസ് പാട്രിയറ്റ്സ്: Chris Lynn, Evin Lewis, Joshua Da Silva, Ben Dunk, Kieran Powell, Denesh Ramdin(w), Sohail Tanvir, Rayad Emrit(c), Ish Sodhi, Jon-Russ Jaggesar, Sheldon Cottrell

 

മികച്ച തുടക്കം കളഞ്ഞ് കുളിച്ച് ബാര്‍ബഡോസ് ട്രിഡന്റ്സ്, സൂക്ക്സിന്റെ മികച്ച തിരിച്ചുവരവിന് ശേഷം കളി മുടക്കി മഴ

ജോണ്‍സണ്‍ ചാള്‍സ് നല്‍കിയ മികച്ച തുടക്കം കൈവിട്ട് ബാര്‍ബഡോസ് ട്രിഡന്റ്സ്. ഇന്ന് നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്യുവാന്‍ തീരുമാനിച്ച ടീമിന് 19 പന്തില്‍ നിന്ന് 35 റണ്‍സ് നേടിയ ജോണ്‍സണ്‍ ചാള്‍സ് ആണ് മിന്നും തുടക്കം നല്‍കിയത്. 3.3 ഓവറില്‍ ജോണ്‍സണ്‍ ചാള്‍സ് പുറത്താകുമ്പോള്‍ ടീമിന്റെ സ്കോറും 35 റണ്‍സായിരുന്നു. മറുവശത്ത് നിന്നിരുന്ന ഷായി ഹോപിനെ കാഴ്ചക്കാരനാക്കിയായിരുന്നു ചാള്‍സിന്റെ വെടിക്കെട്ട്.

എന്നാല്‍ അധികം കൈവാതെ കോറെ ആന്‍ഡേഴ്സണ്‍(2), ഷായി ഹോപ്(19) എന്നിവരുടെ വിക്കറ്റുകള്‍ നഷ്ടമായി 64/3 എന്ന നിലയിലേക്ക് ടീം വീണുവെങ്കിലും പിന്നീട് ജേസണ്‍ ഹോള്‍ഡറുടെ ആക്രമോത്സുക ബാറ്റിംഗ് ബാര്‍ബഡോസിന്റെ തുണയ്ക്കെത്തി. 12 പന്തില്‍ 27 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ഹോള്‍ഡറുടെ വിക്കറ്റ് കെസ്രിക് വില്യംസ് പുറത്താക്കി.

ഉടന്‍ തന്നെ ജോനാഥന്‍ കാര്‍ട്ടറെയും കൈല്‍ മേയേഴ്സിനെയും അടുത്തടുത്ത പന്തുകളില്‍ പുറത്താക്കി റോസ്ടണ്‍ ചേസ് ബാര്‍ബഡോസിന്റെ കാര്യങ്ങള്‍ കൂടുതല്‍ കുഴപ്പത്തിലാക്കി. അടുതത് ഓവറില്‍ റെയ്മണ്‍ റീഫറിനെ മാര്‍ക്ക് ദയാല്‍ പുറത്താക്കിയപ്പോള്‍ 98/3 എന്ന മികച്ച നിലയിലായിരുന്ന ബാര്ബഡോസ് 2 ഓവറിനുള്ളില്‍ 109/7 എന്ന നിലയിലേക്ക് വീഴുകയായിരുന്നു.

പിന്നീട് ആഷ്‍ലി നഴ്സും മിച്ചല്‍ സാന്റനറും ചേര്‍ന്ന് 18.1 ഓവറില്‍ ടീമിനെ 131/7 എന്ന നിലയിലേക്ക് എത്തിച്ചപ്പോളേക്കും മഴ കളി തടസ്സപ്പെടുത്തുകയായിരുന്നു. 16 റണ്‍സ് നേടി ആഷ്‍ലി നഴ്സും സാന്റനര്‍ 8 റണ്‍സും നേടിയാണ് ക്രീസിലുള്ളത്.

 

ബാറ്റിംഗ് തിരഞ്ഞെടുത്ത് ട്രിഡന്റ്സ്, ആദ്യ ജയം തേടി സൂക്ക്സ്

ഇന്നലത്തെ പരാജയത്തിന് ശേഷം കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് വീണ്ടും മത്സരത്തിനിറങ്ങുകയാണ് സെയിന്റ് ലൂസിയ സൂക്ക്സ്. ഇന്നലെ ജമൈക്ക തല്ലാവാസിനെതിരെ വിജയ പ്രതീക്ഷ പുലര്‍ത്തിയെങ്കിലും ടീം പിന്നില്‍ പോകുകയായിരുന്നു. ഇന്നത്തെ മത്സത്തില്‍ ടോസ് നേടിയ ബാര്‍ബഡോസ് വിജയം കുറിച്ചു. ആദ്യ മത്സരത്തില്‍ ബാര്‍ബഡോസിന് നേരിയ വിജയം മാത്രമാണ് നേടാനായത്. റഷീദ് ഖാനും മിച്ചല്‍ സാന്റനറുമാണ് ടീമിന്റെ വിജയത്തില്‍ അന്ന് ചുക്കാന്‍ പിടിച്ചത്.

Barbados Tridents (Playing XI): Johnson Charles, Shai Hope(w), Corey Anderson, Kyle Mayers, Jason Holder(c), Jonathan Carter, Raymon Reifer, Mitchell Santner, Ashley Nurse, Rashid Khan, Hayden Walsh

St Lucia Zouks (Playing XI): Rahkeem Cornwall, Andre Fletcher(w), Mark Deyal, Roston Chase, Najibullah Zadran, Mohammad Nabi, Daren Sammy(c), Scott Kuggeleijn, Kesrick Williams, Obed McCoy, Saad Bin Zafar

തല്ലാവാസിനെ വിജയത്തിലേക്ക് നയിച്ച് ഗ്ലെന്‍ ഫിലിപ്പ്സും ആസിഫ് അലിയും

ടോപ് ഓര്‍ഡറില്‍ ഗ്ലെന്‍ ഫിലിപ്പ്സും പിന്നീട് ആസിഫ് അലിയും അടിച്ച് തകര്‍ത്തപ്പോള്‍ സൂക്ക്സ് നല്‍കിയ 159 റണ്‍സ് വിജയ ലക്ഷ്യം 5 വിക്കറ്റ് നഷ്ടത്തില്‍ 18.5 ഓവറില്‍ മറികടന്ന് ജമൈക്ക തല്ലാവാസ്. ഗ്ലെന്‍ ഫിലിപ്പ്സ് 44 റണ്‍സ് നേടി ടോപ് ഓര്‍ഡറില്‍ മികച്ച തുടക്കം നല്‍കിയപ്പോള്‍ ആസിഫ് അലിയ്ക്കാണ് വിജയം കുറിയ്ക്കുവാനുള്ള അവസരം ലഭിച്ചത്. 27 പന്തില്‍ നിന്ന് 47 റണ്‍സ് നേടി പുറത്താകാതെ നിന്ന ആസിഫ് അലിയ്ക്ക് തുണയായി 9 പന്തില്‍ നിന്ന് 18 റണ്‍സ് നേടി കാര്‍ലോസ് ബ്രാത്‍വൈറ്റും തിളങ്ങിയപ്പോള്‍ ടീമിനെ 7 പന്ത് അവശേഷിക്കെ വിജയം നേടാനായി.

മത്സരത്തിന്റെ മൂന്നാം ഓവറില്‍ തന്നെ ചാഡ്വിക് വാള്‍ട്ടണെ നഷ്ടമായ ടീമിന് അധികം വൈകാതെ നിക്കോളസ് കിര്‍ട്ടണെയും നഷ്ടമായി. 13/2 എന്ന നിലയില്‍ നിന്ന് ടീമിനെ 76/2 എന്ന നിലയിലേക്ക് എത്തിച്ച ഗ്ലെന്‍ ഫിലിപ്പ്സും ക്യാപ്റ്റന്‍ റോവ്മന്‍ പവലും ടീമിനെ കരകയറ്റുകയായിരുന്നു.

63 റണ്‍സിന്റെ മൂന്നാം വിക്കറ്റ് കൂട്ടുകെട്ടിലൂടെ മത്സരം സ്വന്തം വരുതിയിലാക്കുമെന്ന് ഗ്ലെന്‍ ഫിലിപ്പ്സും റോവ്മന്‍ പവലും തോന്നിപ്പിച്ചുവെങ്കിലും റഖീം കോണ്‍വാല്‍ ബൗളിംഗിനെത്തി കൂട്ടുകെട്ട് തകര്‍ക്കുകയായിരുന്നു. അധികം വൈകാതെ 29 പന്തില്‍ നിന്ന് 44 റണ്‍സ് നേടിയ ഗ്ലെന്‍ ഫിലിപ്പ്സിനെ ജമൈക്കയ്ക്ക് നഷ്ടമായി. പിന്നീട് ആസിഫ് അലിയും ആന്‍ഡ്രേ റസ്സലും ചേര്‍ന്നുള്ള അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടാണ് മത്സരത്തില്‍ ജമൈക്കയ്ക്ക് പ്രതീക്ഷയായി നിന്നത്.

ആന്‍ഡ്രേ റസ്സലിനെ(16) പുറത്താക്കി കെസ്രിക് വില്യംസ് 42 റണ്‍സ് നേടിയ ഈ കൂട്ടുകെട്ടിനെ തകര്‍ത്തുവെങ്കിലും ആസിഫ് അലിയും കാര്‍ലോസ് ബ്രാത്‍വൈറ്റും ടീമിനെ അനായാസ വിജയത്തിലേക്ക് നയിച്ചു. 34 റണ്‍സാണ് ഇരുവരും ചേര്‍ന്ന് ആറാം വിക്കറ്റില്‍ നേടിയത്.

തല്ലാവാസിനെതിരെ 158 റണ്‍സ് നേടി സൂക്ക്സ്, റോസ്ടണ്‍ ചേസിന് അര്‍ദ്ധ ശതകം

കരീബിയന്‍ പ്രീമിയര്‍ ലീഗിന്റെ മൂന്നാം മത്സരത്തില്‍ മികച്ച സ്കോര്‍ നേടി സെയിന്റ് ലൂസിയ സൂക്ക്സ്. 7 വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സാണ് ആദ്യം ബാറ്റ് ചെയ്ത സൂക്ക്സ് നേടിയത്. ഇന്നത്തെ മത്സരത്തില്‍ ടോസ് നേടി ജമൈക്ക സൂക്ക്സിനോട് ബാറ്റിംഗിന് ആവശ്യപ്പെടുകയായിരുന്നു. തുടക്കത്തിലെ രണ്ട് വിക്കറ്റുകള്‍ ജമൈക്കയുടെ വീരസാമി പെരുമാള്‍ വീഴ്ത്തുകയായിരുന്നു. 6 പന്തില്‍ 17 റണ്‍സുമായി അപകടകാരിയായി മാറുകയായിരുന്നു മാര്‍ക്ക് ദേയാലിന്റെ വിക്കറ്റും ഇതില്‍ പെടുന്നു.

റഖീം കോണ്‍വാല്‍(9) പുറത്തായതും പെരുമാളിന്റെ ഓവറിലായിരുന്നു. മാര്‍ക്ക് ദേയാല്‍ പെരുമാളിനെ രണ്ട് സിക്സര്‍ പറത്തിയ ശേഷമാണ് വിക്കറ്റ് നല്‍കി മടങ്ങിയത്. 22 റണ്‍സ് നേടിയ ആന്‍ഡ്രേ ഫ്ലെച്ചറിന്റെ വിക്കറ്റ് ആന്‍ഡ്രേ റസ്സലിന് ലഭിച്ച. പെരുമാള്‍ എറിഞ്ഞ ആദ്യ ഓവറില്‍ തന്നെ ഫ്ലെച്ചര്‍ ഒരു ക്യാച്ച് നല്‍കിയെങ്കിലും റസ്സല്‍ അത് കൈവിട്ടിരുന്നു.

പിന്നീട് റോസ്ടണ്‍ ചേസ്-നജീബുള്ള സദ്രാന്‍ കൂട്ടുകെട്ട് സെയിന്റ് ലൂസിയ സൂക്ക്സിനെ മുന്നോട്ട് നയിക്കുകയായിരുന്നു. നാലാം വിക്കറ്റില്‍ 52 റണ്‍സ് നേടിയ കൂട്ടുകെട്ട് പിരിഞ്ഞത് 25 റണ്‍സ് നേടിയ നജീബുള്ള സദ്രാനെ സന്ദീപ് ലാമിച്ചാനെ പുറത്താക്കിയപ്പോളാണ്.

13 റണ്‍സ് നേടിയ മുഹമ്മദ് നബിയെയും 52 റണ്‍സ് നേടിയ റോസ്ടണ്‍ ചേസിനെയും മുജീബുര്‍ റഹ്മാന്‍ ആണ് പുറത്താക്കിയത്. വീരസാമി പെരുമാളും മുജീബ് ഉര്‍ റഹ്മാനും രണ്ട് വീതം വിക്കറ്റ് നേടിയപ്പോള്‍ ആന്‍ഡ്രേ റസ്സലിന് ഒരു വിക്കറ്റ് ലഭിച്ചു.

 

കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ ഇനി ഗെയില്‍ പുതിയ ടീമില്‍ കളിക്കും

2020 കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ ഗെയിലുമായി കരാറിലെത്തി സെയിന്റ് ലൂസിയ സൗക്ക്സ്. ടി20യിലെ റെക്കോര്‍ഡ് അടിച്ച് കൂട്ടുന്ന താരം ഇതുവരെ ജമൈക്ക തല്ലാവാസിന് വേണ്ടിയാണ് കളിച്ചിരുന്നതെങ്കിലും ഇപ്പോള്‍ ടീം താരത്തെ നിലനിര്‍ത്തേണ്ടതില്ലെന്ന് തീരുമാനിച്ചതോടെയാണ് പുതിയ കളത്തിലേക്ക് ചുവട് മാറ്റിയത്.

കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ ഇത് നാലാമത്തെ ഫ്രാഞ്ചൈസിയ്ക്ക് വേണ്ടിയാവും ഗെയില്‍ കളിക്കുക. ആദ്യം തല്ലാവാസിന് വേണ്ടി കളിച്ച് തുടങ്ങിയ ഗെയില്‍ നാല് സീസണുകള്‍ക്ക് ശേഷം സെയിന്റ് കിറ്റ്സ് & നെവിസ് പാട്രിയറ്റ്സിലേക്ക് പോയിരുന്നു. കഴിഞ്ഞ സീസണില്‍ തല്ലാവാസ് താരത്തെ വീണ്ടും സ്വന്തമാക്കി. സീസണിന്റെ തുടക്കം 116 റണ്‍സ് നേടി തിളങ്ങിയ ഗെയിലിന് പിന്നീട് ഫോം നിലനിര്‍ത്താനായിരുന്നില്ല. അവസാനം പത്ത് മത്സരങ്ങളില്‍ നിന്ന് താരത്തിന് വെറും 243 റണ്‍സാണ് നേടാനായത്. തല്ലാവാസ് പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനക്കാരുമായി.

സൗക്ക്സിന്റെ ഉടമസ്ഥരും ഐപിഎലില്‍ ഗെയില്‍ കളിക്കുന്ന കിംഗ്സ് ഇലവന്‍ പഞ്ചാബിന്റെയും ഉടമസ്ഥര്‍ ഒന്നാണെന്ന രസകരമായ വസ്തുതയും കൂടി ഈ നീക്കത്തിലൂടെ കാണാനാകും. ടീമിന്റെ കോച്ചായി ആന്‍ഡി ഫ്ലവറിനെ എത്തിച്ച സൗക്ക്സ് ക്യാപ്റ്റന്‍ ഡാരെന്‍ സാമിയെ നിലനിര്‍ത്തിയിട്ടുണ്ട്.

ഗെയിലിനെ പോലെ ഒരു താരം ഏതൊരു ക്യാപ്റ്റന്റെയും ഭാഗ്യമാണെന്നാണ് സാമി പറഞ്ഞത്. ടി20 ചരിത്രത്തിലെ തന്നെ ഏറ്റവും വിജയകരമായ അധ്യായം അവകാശപ്പെടുവാനുള്ള താരത്തിനൊപ്പം കളിക്കാനാകുമെന്നത് ടീമിലെ യുവ ഓപ്പണര്‍മാര്‍ക്ക് പലതും പഠിക്കുവാനുള്ള അവസരമായി മാറുമെന്നും സാമി സൂചിപ്പിച്ചു.

കരിബീയന്‍ പ്രീമിയര്‍ ലീഗ് ടീമിനെ സ്വന്തമാക്കി കിംഗ്സ് ഇലവന്‍ ഉടമകള്‍

കരിബീയന്‍ പ്രീമിയര്‍ ലീഗ് ടീമായ സെയിന്റ് ലൂസിയ സൗക്ക്സിനെ സ്വന്തമാക്കി കിംഗ്സ് ഇലവന്‍ പഞ്ചാബ് ഉടമകള്‍. കിംഗ്സ് ഇലവന്റെ ഉടമകളായ കെപിഎച്ച് ഡ്രീം ക്രിക്കറ്റ് പ്രൈവറ്റ് ലിമിറ്റഡ് ആണ് സിപിഎല്‍ ഫ്രാഞ്ചൈസികളുടെയും ഉടമകളായത്. നേരത്തെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ഉടമകളായ റെഡ് ചില്ലീസ് എന്റര്‍ടൈന്‍മെന്റ് സിപിഎല്‍ ഫ്രാഞ്ചൈസിയായ ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സിനെ സമാനമായ രീതിയില്‍ സ്വന്തമാക്കിയിരുന്നു.

വളരെ മുമ്പ് ബാര്‍ബഡോസ് ട്രിഡന്റ്സില്‍ വിജയ് മല്യയ്ക്കും ഇത്തരത്തില്‍ ഉടമസ്ഥാവകാശമുണ്ടായിരുന്നു.

അനായാസ ജയവുമായി സെയിന്റ് കിറ്റ്സ് ആന്‍ഡ് നെവിസ് പാട്രിയറ്റ്സ്, അരങ്ങേറ്റത്തില്‍ അകീം ജോര്‍ദ്ദാന്‍ കളിയിലെ താരം

അരങ്ങേറ്റത്തില്‍ അകീം ജോര്‍ദ്ദാന്റെ ബൗളിംഗ് മികവില്‍ സെയിന്റ് ലൂസിയ സൂക്ക്സിനെ 138 റണ്‍സിന് എറിഞ്ഞ് പിടിച്ച് ലക്ഷ്യം 14.5 ഓവറില്‍ മറികടന്ന് സെയിന്റ് കിറ്റ്സ് ആന്‍ഡ് നെവിസ് പാട്രിയറ്റ്സ്. മത്സരത്തില്‍ ആറ് വിക്കറ്റ് ജയം നേടിയപ്പോള്‍ ജോര്‍ദ്ദാന്‍ ആണ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്. ജോര്‍ദ്ദാന്‍ നാല് വിക്കറ്റും ഉസാമ മിര്‍, റയാദ് എമ്രിറ്റ് എന്നിവര്‍ രണ്ട് വിക്കറ്റും പാട്രിയറ്റ്സിനായി നേടി. 30 റണ്‍സ് നേടി കോളിന്‍ ഡി ഗ്രാന്‍ഡോം ആണ് സൂക്ക്സ് നിരയിലെ ടോപ് സ്കോറര്‍. ഹാര്‍ഡസ് വില്‍ജോയന്‍ 28 റണ്‍സും നേടി.

30 പന്തില്‍ നിന്ന് 65 റണ്‍സ് നേടിയ എവിന്‍ ലൂയിസിന്റെ വെടിക്കെട്ട് പ്രകടനമാണ് പാട്രിയറ്റ്സിന്റെ വിജയം 14.5 ഓവറില്‍ സാധ്യമാക്കിയത്. മുഹമ്മദ് ഹഫീസ് 26 റണ്‍സ് നേടിയപ്പോള്‍ ലോറി ഇവാന്‍സ് 19 റണ്‍സും നേടി. ലൂയിസ് 5 ഫോറും 6 സിക്സുമാണ് തന്റെ വെടിക്കെട്ട് ഇന്നിംഗ്സില്‍ നേടിയത്.

Exit mobile version