നിലവിലെ സാഹചര്യത്തിൽ ശ്രീലങ്കൻ പര്യടനം അസാദ്ധ്യം

കൊറോണ വൈറസ് നിയന്ത്രണ വിധേയമാവാത്ത സാഹചര്യത്തിൽ ജൂലൈ മാസത്തിൽ ശ്രീലങ്കയിൽ പര്യടനം നടത്താനുള്ള ഇന്ത്യയുടെ ശ്രമം നടക്കില്ലെന്ന് ബി.സി.സി.ഐ പ്രതിനിധി. ജൂലൈ മധ്യത്തിൽ പര്യടനം നടത്താൻ ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് തയ്യാറാണെന്ന് കഴിഞ്ഞ ദിവസം വാർത്തകൾ വന്നിരുന്നു. തുടർന്നാണ് ബി.സി.സി.ഐ പ്രതിനിധിയുടെ പ്രതികരണം.

നിലവിലെ സാഹചര്യത്തിൽ പരമ്പര നടക്കുക ദുഷ്ക്കരമാണെന്നും കൊറോണ വൈറസ് ബാധ ഏറ്റവും കൂടുതൽ ബാധിച്ച ബെംഗളൂരിലും മുംബൈയിലും ഇന്ത്യൻ താരങ്ങൾ കുടുങ്ങി കിടക്കുന്നുണ്ടെന്നും ബി.സി.സി.ഐ പ്രതിനിധി പറഞ്ഞു. ബി.സി.സി.ഐ മറ്റു ബോർഡുകളുമായുള്ള പരമ്പരകളെ ബഹുമാനിക്കുന്നുണ്ടെന്നും എന്നാൽ നിശ്ചയിച്ച പ്രകാരം പരമ്പര നടന്നില്ലെങ്കിൽ രണ്ടു ബോർഡുകൾക്കും പറ്റുന്ന സാഹചര്യത്തിൽ പരമ്പരകൾ നടത്താമെന്നും ബി.സി.സി.ഐ അറിയിച്ചു.

എന്നാൽ നിലവിലെ സാഹചര്യത്തിൽ ജൂലൈ മധ്യത്തിൽ രാജ്യത്തിന് പുറത്തേക്ക് യാത്ര ചെയ്യാൻ കഴിയുമെന്ന് തോന്നുന്നില്ലെന്ന് ബി.സി.സി.ഐ പ്രതിനിധി പറഞ്ഞു. എല്ലാവരുടെയും സുരക്ഷയാണ് നിലവിൽ പ്രധാനമെന്നും റെഡ് സോണിൽ ഉള്ള താരങ്ങൾക്ക് നിലവിൽ ഗ്രീൻ സോണിലേക്ക് വരാൻ കഴിയില്ലെന്നും ബി.സി.സി.ഐ പ്രതിനിധി പറഞ്ഞു.

പരമ്പര നിശ്ചയിച്ച പ്രകാരം നടത്തണമെന്ന് ബി.സി.സി.ഐയോട് ശ്രീലങ്കയുടെ അഭ്യർത്ഥന

ജൂൺ-ജൂലൈ മാസത്തിൽ ഇന്ത്യയുടെ ശ്രീലങ്കയുമായുള്ള പരമ്പര ജൂലൈ മാസം അവസാനം നടത്താമെന്ന അഭ്യർത്ഥനയുമായി ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ്. നേരത്തെ ജൂൺ-ജൂലൈ മാസത്തിൽ ശ്രീലങ്കയിൽ പര്യടനം നടത്താനാണ് ബി.സി.സി.ഐ തീരുമാനിച്ചിരുന്നത്. പരമ്പരയിൽ മൂന്ന് ഏകദിന മത്സരങ്ങളും മൂന്ന് ടി20 മത്സരങ്ങളുമാണ് നടത്താൻ തീരുമാനിച്ചിരുന്നത്. എന്നാൽ കൊറോണ വൈറസ് ബാധ പടർന്നതിനെ തുടർന്ന് കായിക മത്സരങ്ങൾ നിർത്തിവെച്ചതിന് പിന്നാലെ ഇന്ത്യയുടെ മത്സരങ്ങൾക്കും ഇത് ഭീഷണിയായിരുന്നു.

നേരത്തെ ജൂൺ മാസത്തിന്റെ തുടക്കത്തിൽ നടത്താൻ തീരുമാനിച്ചിരുന്ന പരമ്പര ജൂലൈ അവസാനം നടത്താനുള്ള ശ്രമം നടത്തണമെന്ന് ആവശ്യപ്പെട്ട് ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് ബി.സി.സി.ഐക്ക് കത്തയച്ചിട്ടുണ്ട്. മത്സരം നടത്തുന്നതിനായി കർശന ക്വറന്റൈൻ നടപടികളും അടച്ചിട്ട സ്റ്റേഡിയത്തിൽ മത്സരം നടത്താനുള്ള നടപടികളും കൈകൊള്ളാമെന്നും ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് വ്യക്തമാക്കിയിട്ടുണ്ട്.

പരമ്പര നിശ്ചയിച്ച പ്രകാരം നടത്തണമെന്ന് ബി.സി.സി.ഐയോട് ശ്രീലങ്കയുടെ അഭ്യർത്ഥന

ജൂൺ-ജൂലൈ മാസത്തിൽ ഇന്ത്യയുടെ ശ്രീലങ്കയുമായുള്ള പരമ്പര ജൂലൈ മാസം അവസാനം നടത്താമെന്ന അഭ്യർത്ഥനയുമായി ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ്. നേരത്തെ ജൂൺ-ജൂലൈ മാസത്തിൽ ശ്രീലങ്കയിൽ പര്യടനം നടത്താനാണ് ബി.സി.സി.ഐ തീരുമാനിച്ചിരുന്നത്. പരമ്പരയിൽ മൂന്ന് ഏകദിന മത്സരങ്ങളും മൂന്ന് ടി20 മത്സരങ്ങളുമാണ് നടത്താൻ തീരുമാനിച്ചിരുന്നത്. എന്നാൽ കൊറോണ വൈറസ് ബാധ പടർന്നതിനെ തുടർന്ന് കായിക മത്സരങ്ങൾ നിർത്തിവെച്ചതിന് പിന്നാലെ ഇന്ത്യയുടെ മത്സരങ്ങൾക്കും ഇത് ഭീഷണിയായിരുന്നു.

നേരത്തെ ജൂൺ മാസത്തിന്റെ തുടക്കത്തിൽ നടത്താൻ തീരുമാനിച്ചിരുന്ന പരമ്പര ജൂലൈ അവസാനം നടത്താനുള്ള ശ്രമം നടത്തണമെന്ന് ആവശ്യപ്പെട്ട് ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് ബി.സി.സി.ഐക്ക് കത്തയച്ചിട്ടുണ്ട്. മത്സരം നടത്തുന്നതിനായി കർശന ക്വറന്റൈൻ നടപടികളും അടച്ചിട്ട സ്റ്റേഡിയത്തിൽ മത്സരം നടത്താനുള്ള നടപടികളും കൈകൊള്ളാമെന്നും ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് വ്യക്തമാക്കിയിട്ടുണ്ട്.

ഇന്ത്യയുടെ ശ്രീലങ്കൻ പര്യടനത്തിന്റെ ഭാവി ഈ ആഴ്ച അറിയും

ജൂൺ – ജൂലൈ മത്സരത്തിൽ ശ്രീലങ്കയിൽ നടക്കാനിരിക്കുന്ന ഇന്ത്യയുടെ ഏകദിന-ടി20 പരമ്പരകളുടെ ഭാവി ഈ ആഴ്ച അറിയും. ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡാണ് അടുത്ത ആഴ്ച ഈ കാര്യത്തിൽ ഒരു തീരുമാനം ഉണ്ടാവും എന്ന് അറിയിച്ചത്.  കൊറോണ വൈറസ് പടർന്നതിനെ തുടർന്ന് ലോകത്താകമാനം കായിക മത്സരങ്ങൾ മാറ്റി വെച്ചിരുന്നു. ഇന്ത്യയെ കൂടാതെ ശ്രീലങ്കയിൽ പര്യടനം നടത്തുന്ന ബംഗ്ലാദേശിന്റെ പരമ്പരയുടെയും ഭാവി അടുത്ത ആഴ്ച തീരുമാനം ആവും.

തുടർന്ന് ഈ വിഷയത്തിൽ ബി.സി.സി.ഐയുമായും ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡുമായും ചർച്ച നടത്തിയെന്നും മെയ് 15ന് ഇപ്പോഴത്തെ അവസ്ഥ വിശകലനം ചെയ്ത ശേഷം പരമ്പരയുടെ കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാവുമെന്ന് ശ്രീലങ്കൻ ക്രിക്കറ്റ് മേധാവി ആഷ്‌ലി ഡി സിൽവ പറഞ്ഞു. ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള പരമ്പരയിൽ മൂന്ന് ഏകദിന മത്സരങ്ങളും മൂന്ന് ടി20 മത്സരങ്ങളുമാണ് കളിക്കാൻ തീരുമാനിച്ചിരുന്നത്.

ബംഗ്ലാദേശ് ശ്രീലങ്കയിൽ ഐ.സി.സി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഭാഗമായി മൂന്ന് ടെസ്റ്റ് മത്സരങ്ങളാണ് കളിക്കാൻ തീരുമാനിച്ചിരുന്നത്. നേരത്തെ കൊറോണ വൈറസ് പടർന്നതിനെ തുടർന്ന് മാർച്ച് മധ്യത്തിൽ ഇംഗ്ലണ്ടിന്റെ ശ്രീലങ്കൻ പര്യടനം റദ്ദാക്കിയിരുന്നു.

ഇംഗ്ലണ്ടിന്റെ മാറ്റിവെച്ച ശ്രീലങ്കൻ പരമ്പര അടുത്ത ജനുവരിയിൽ നടത്തും

മാർച്ചിൽ കൊറോണ വൈറസ് ബാധ മൂലം പൂർത്തിയാക്കാനാവാതെ പോയ ഇംഗ്ലണ്ടിന്റെ ശ്രീലങ്കൻ പര്യടനം അടുത്ത ജനുവരിയിൽ നടക്കുമെന്ന് ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ്. എന്നാൽ പരമ്പരയുടെ തിയ്യതികൾ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. മാർച്ചിൽ ഇംഗ്ലണ്ട് ടീം ശ്രീലങ്കയിൽ എത്തുകയും ഒരു പരിശീലന മത്സരം കളിക്കുകയും ചെയ്തിരുന്നു.

തുടർന്നാണ് കൊറോണ വൈറസ് ബാധ പടരുകയും പരമ്പര ഒഴിവാക്കുകയും ചെയ്തത്. ശ്രീലങ്കയുടെ മാറ്റിവെച്ച പരമ്പരകൾ പുനഃക്രമീകരിക്കാനുള്ള ശ്രമത്തിലാണ് ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡെന്ന് സി.ഇ.ഐ ആഷ്‌ലി ഡി സിൽവ പറഞ്ഞു. അതെ സമയം കൊറോണ വൈറസ് ബാധ മൂലം മാറ്റിവെക്കപെട്ട ശ്രീലങ്ക – ദക്ഷിണാഫ്രിക്ക പരമ്പര പുനഃക്രമീകരിക്കാനുള്ള ചർച്ചകൾ നടക്കുണ്ടെന്നും ആഷ്‌ലി ഡി സിൽവ വ്യക്തമാക്കി.

അതെ സമയം അടുത്ത ജനുവരിയിൽ ഇംഗ്ലണ്ട് ഇന്ത്യയിൽ 5 ടെസ്റ്റ് മത്സരങ്ങൾ ഉൾപ്പെട്ട പരമ്പര കളിക്കാനിരിക്കെ ശ്രീലങ്കയുടെമായുള്ള പരമ്പര തീരുമാനിച്ചതോടെ മത്സരം എങ്ങനെ നടക്കുമെന്ന് വ്യക്തമല്ല.

ശ്രീലങ്കയിൽ വെച്ച് ഐ.പി.എൽ നടത്തുന്നതിനെ കുറിച്ച് ചർച്ച ചെയ്യേണ്ട സമയമല്ലെന്ന് ബി.സി.സി.ഐ

ശ്രീലങ്കയിൽ വെച്ച് ഇന്ത്യൻ പ്രീമിയർ ലീഗ് നടത്തുന്നതിനെ കുറിച്ച് ചർച്ച ചെയ്യേണ്ട സമയമല്ല ഇതെന്ന് ബി.സി.സി.ഐ. കഴിഞ്ഞ ദിവസം ശ്രീലങ്കൻ ക്രിക്കറ്റ് മേധാവി ഷമ്മി സിൽവ ശ്രീലങ്കയിൽ വെച്ച് ഐ.പി.എൽ നടത്താമെന്ന നിർദേശം മുന്നോട്ട് വെച്ചിരുന്നു. എന്നാൽ നിലവിൽ കൊറോണ വൈറസ് മഹാമാരി പടരുന്ന സാഹചര്യത്തിൽ ഇത്തരത്തിൽ ഒരു കാര്യം ചർച്ച ചെയ്യുന്നതിൽ കാര്യമില്ലെന്ന് ബി.സി.സി.ഐ പ്രതിനിധി വ്യക്തമാക്കി.  നിലവിൽ ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡിൽ നിന്ന് ഇതിനെ പറ്റിയുള്ള ഔദ്യോഗിക അറിയിപ്പുകൾ ഒന്നും കിട്ടിയില്ലെന്നും ബി.സി.സി.ഐ പ്രതിനിധി വ്യക്തമാക്കി.

നേരത്തെ മാർച്ച് 29ന് തുടങ്ങേണ്ട ഇന്ത്യൻ പ്രീമിയർ ലീഗ് ഏപ്രിൽ 15ലേക്കും തുടർന്ന് കേന്ദ്ര സർക്കാർ ലോക് ഡൗൺ നീട്ടിയതോടെ അനിശ്ചിതമായും ഐ.പി.എൽ നീട്ടിവെച്ചിരുന്നു. തുടർന്നാണ് ഇന്ത്യയേക്കാൾ വേഗത്തിൽ ശ്രീലങ്കയിൽ കൊറോണ വൈറസ് പടരുന്നത് തടയാനാവുമെന്നും അത് കൊണ്ട് ശ്രീലങ്കയിൽ വെച്ച് ഐ.പി.എൽ നടത്താമെന്ന നിർദേശവുമായി ഷമ്മി സിൽവ രംഗത്തെത്തിയത്.

ഐ.പി‌.എല്ലിന് ആതിഥേയത്വം വഹിക്കാൻ ശ്രീലങ്ക തയ്യാർ

ഇന്ത്യൻ പ്രീമിയർ ലീഗ് അനിശ്ചിത കാലത്തേക്ക് നീട്ടിവെച്ചതിന് പിന്നാലെ ഐ.പി.എല്ലിന് ആതിഥേയത്വം വഹിക്കാമെന്ന വാഗ്ദാനവുമായി ശ്രീലങ്ക. ശ്രീലങ്കൻ ക്രിക്കറ്റ് മേധാവി ഷമ്മി സിൽവയാണ് ഐ.പി.എല്ലിന് ആതിഥേയത്വം വഹിക്കാൻ ശ്രീലങ്ക തയ്യാറാണെന്ന് അറിയിച്ചത്.

ഇന്ത്യയിൽ കൊറോണ വൈറസിന്റെ വ്യാപനം നിൽക്കുന്നതിന് മുൻപ് തന്നെ ശ്രീലങ്കയിൽ വ്യാപനം നിൽക്കുമെന്നും അത്കൊണ്ട് ശ്രീലങ്കയിൽ വെച്ച് ടൂർണമെന്റ് നടത്താമെന്നും ശ്രീലങ്കൻ ക്രിക്കറ്റ് മേധാവി വ്യക്തമാക്കി. ഈ കാര്യം അറിയിച്ച് ബി.സി.സി.ഐക്ക് കത്ത് എഴുതുമെന്നും ഷമ്മി സിൽവ അറിയിച്ചു.

നേരത്തെ മാർച്ച് 29ന് നടക്കേണ്ടിയിരുന്ന ഇന്ത്യൻ പ്രീമിയർ ലീഗ് ഇന്ത്യയിൽ കൊറോണ വൈറസ് വ്യാപിച്ചതിനെ തുടർന്ന് ഏപ്രിൽ 15ലേക്കും തുടർന്ന് ഇന്ത്യയിൽ ലോക്ക് ഡൗൺ നീട്ടിയതിനെ തുടർന്ന് അനിശ്ചിതമായും നീട്ടിവെച്ചിരുന്നു.

കൊറോണക്കെതിരെ പോരാടാൻ ശ്രീലങ്കൻ സർക്കാരിന് ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡിന്റെ സഹായം

കോറോണ വൈറസ് ബാധക്കെതിരെ പ്രവർത്തിക്കുന്നതിന് വേണ്ടി ശ്രീലങ്കൻ സർക്കാരിന് 25 മില്യൺ ലങ്കൻ രൂപ സംഭാവന ചെയ്ത് ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ്. ഉടൻ തന്നെ തുക സർക്കാരിന് കൈമാറുമെന്നും ശ്രീലങ്കൻ ക്രിക്കറ്റിന്റെ പത്രക്കുറിപ്പിൽ വ്യക്തമാക്കി. ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡിന്റെ ഈ സഹായത്തിന് ശ്രീലങ്കൻ പ്രസിഡന്റ് മഹിന്ദ രാജപാക്‌സെ നന്ദി അറിയിക്കുകയും ചെയ്തു.

കൊറോണ വൈറസ് പടരുന്നതിന്റെ സാഹചര്യത്തിൽ സർക്കാരിനെ സഹായിക്കുന്നതിന്റെ ഭാഗമായാണ് തുക കൈമാറുന്നതെന്നും ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് വ്യക്തമാക്കി. നേരത്തെ കൊറോണ വൈറസ് ബാധയെ തുടർന്ന് ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് പ്രാദേശിക മത്സരങ്ങൾ എല്ലാം നിർത്തിവെച്ചിരുന്നു.

ശ്രീലങ്കക്കെതിരായ ഇംഗ്ലണ്ടിന്റെ ടെസ്റ്റ് പരമ്പര ഉപേക്ഷിച്ചു

ശ്രീലങ്കക്കെതിരായ ഇംഗ്ലണ്ടിന്റെ രണ്ട് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പര ഉപേക്ഷിച്ചു. കൊറോണ വൈറസ് ബാധയെ തുടർന്നാണ് പരമ്പര ഉപേക്ഷിക്കാൻ തീരുമാനിച്ചത്. താരങ്ങൾ എല്ലാം ഉടൻ തന്നെ ഇംഗ്ലണ്ടിലേക്ക് മടങ്ങുമെന്നും ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് വ്യക്തമാക്കി. താരങ്ങളുടെയും സപ്പോർട്ടിങ് സ്റ്റാഫുകളുടെയും  മാനസികവും ശാരീരികവുമായ ആരോഗ്യം കണക്കിലെടുത്താണ് ഇത്തരത്തിലൊരു തീരുമാനം എടുത്തതെന്നും ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് വ്യക്തമാക്കി.

മാർച്ച് 19നാണ് രണ്ട് ടെസ്റ്റ് മത്സരങ്ങളുള്ള പരമ്പര നടത്താൻ തീരുമാനിച്ചിരുന്നത്. ഭാവിയിൽ ഈ പരമ്പര തുടരുന്നതിനെ കുറിച്ച് ആലോചിക്കുമെന്നും ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് വ്യക്തമാക്കിയിട്ടുണ്ട്. ശ്രീലങ്കൻ പ്രെസിഡെന്റ്സ് ഇലവനുമായുള്ള മത്സരം രണ്ടാം ദിവസം അവസാനിപ്പിക്കുകയും ചെയ്തിട്ടുണ്ട്. നേരത്തെ ഇന്ത്യൻ പ്രീമിയർ ലീഗ് അടക്കം നിരവധി മത്സരങ്ങൾ കൊറോണ വൈറസ് ബാധയെ തുടർന്ന് മാറ്റിവച്ചിരുന്നു.

ഇൻഡോറിൽ ഇന്ത്യ ഇന്ന് ശ്രീലങ്കയെ നേരിടും

ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള രണ്ടാം ടി20 ഇന്ന് ഇൻഡോറിൽ നടക്കും. മൂന്ന് മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ മത്സരം മഴ മൂലം നടക്കാനാവാതെ പോയതോടെ ഇന്നത്തെ മത്സരം ഇരു ടീമുകൾക്കും നിർണ്ണായകമാണ്. ഇന്ന് ജയിക്കുന്ന ടീമിന് പരമ്പര നഷ്ടമാവുകയും ചെയ്യില്ല. വൈകിട്ട് ഏഴ് മണിക്ക് ഇൻഡോറിൽ വെച്ചാണ് മത്സരം.

നാല് മാസത്തെ ഇടവേളക്ക് ശേഷം ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബുംറ ഇന്ത്യക്ക് വേണ്ടി ഇന്ന് കളിക്കും. കൂടാതെ ദീർഘ കാലമായി പരിക്കിന്റെ പിടിയിലുള്ള ശിഖർ ധവാൻ ഇന്ന് കെ.എൽ രാഹുലിനൊപ്പം ഓപ്പണറായി ഇറങ്ങും. കഴിഞ്ഞ മത്സരത്തിൽ സ്ഥാനം ലഭിക്കാതെ പോയ സഞ്ജു സാംസൺ, ചഹാൽ എന്നിവർക്ക് ഇന്നും അവസരം ലഭിക്കാനുള്ള സാധ്യത കുറവാണ്.

കഴിഞ്ഞ പത്ത് വർഷമായി ഇന്ത്യക്കെതിരെ ഒരു പരമ്പര ജയിക്കാൻ ശ്രീലങ്കക്കായിട്ടില്ല. കൂടാതെ 2019ൽ ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്തതിന് ശേഷം മലിംഗക്ക് കീഴിൽ ശ്രീലങ്ക കളിച്ച 10 മത്സരങ്ങളിൽ 9 എണ്ണവും ശ്രീലങ്ക തോൽക്കുകയായിരുന്നു. ഇതിനൊരു മാറ്റം തേടിയാണ് ശ്രീലങ്ക ഇന്ന് ഇറങ്ങുന്നത്.

പാകിസ്ഥാൻ പരമ്പരയിൽ നിന്ന് ശ്രീലങ്കൻ ബൗളർ ലക്മൽ പുറത്ത്

പാക്കിസ്ഥാനെതിരായ പരമ്പരയിൽ നിന്ന് ശ്രീലങ്കൻ ബൗളർ സുരംഗ ലക്മൽ പുറത്ത്. ഡെങ്കി പനി മൂലമാണ് താരം പരമ്പരയിൽ നിന്ന് പുറത്തായത്. താരത്തിന് പകരം അസിത ഫെർണാണ്ടോയെ ടീമിൽ ഉൾപെടുത്തിയിട്ടുണ്ട്. എന്നാൽ താരം രണ്ടാമത്തെ ടെസ്റ്റ് മത്സരത്തിന് മുൻപ് മാത്രമേ ടീമിനൊപ്പം ചേരുകയുള്ളു.

2009ന് ശേഷം പാകിസ്ഥാനിൽ നടക്കുന്ന ആദ്യ ടെസ്റ്റ് പരമ്പരയിൽ ശ്രീലങ്ക രണ്ട് ടെസ്റ്റ് മത്സരങ്ങളാണ് കളിക്കുന്നത്. ഡിസംബർ 11ന് റാവൽപിണ്ടിയിൽ വെച്ചാണ് പരമ്പരയിലെ ആദ്യ ടെസ്റ്റ് മത്സരം. കഴിഞ്ഞ ഒക്ടോബറിൽ ശ്രീലങ്കൻ ടീം പാകിസ്ഥാനിൽ 3 ഏകദിന മത്സരവും മൂന്ന് ടി20 മത്സരവും കളിച്ചിരുന്നു. ക്യാപ്റ്റൻ ദിമുത് കരുണരത്നെ, മലിംഗ തുടങ്ങി പത്തോളം പ്രമുഖർ പര്യടനത്തിൽ നിന്ന് വിട്ടുനിന്നിരുന്നു. സുരക്ഷ കാരണങ്ങൾ മുൻനിർത്തിയാണ് താരങ്ങൾ പരമ്പരയിൽ നിന്ന് വിട്ടുനിന്നത്.

Sri Lanka: Dimuth Karunaratne (c), Oshada Fernando, Kusal Mendis, Angelo Mathews, Dinesh Chandimal, Kusal Perera, Lahiru Thirimanne, Dhananjaya de Silva, Niroshan Dickwella, Dilruwan Perera, Lasith Embuldeniya, Lahiru Kumara, Vishwa Fernando, Kasun Rajitha, and Lakshan Sandakan. Substitute player: Asitha Fernando.

ഓസ്ട്രേലിയക്കെതിരെ ശ്രീലങ്കക്ക് കൂറ്റൻ തോൽവി

ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടി20 മത്സരത്തിൽ ശ്രീലങ്കക്ക് കൂറ്റൻ തോൽവി. 134 റൺസിനാണ് ഓസ്ട്രേലിയ ശ്രീലങ്കയെ പരാജയപ്പെടുത്തിയത്. ആദ്യ ബാറ്റ് ചെയ്ത ഓസ്ട്രേലിയ 2 വിക്കറ്റ് നഷ്ടത്തിൽ 233 റൺസാണ് എടുത്തത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ശ്രീലങ്ക 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 99 റൺസാണ് എടുത്തത്.

ആദ്യ ബാറ്റ് ചെയ്ത ഓസ്ട്രേലിയ തുടക്കം മുതൽ ശ്രീലങ്കൻ ബൗളർമാരെ കണക്കിന് ശിക്ഷിക്കുന്ന കാഴ്ചയാണ് കാണാൻ കഴിഞ്ഞത്. 36 പന്തിൽ 64 റൺസ് എടുത്ത് ഫിഞ്ചും പുറത്താവാതെ 56 പന്തിൽ 100 റൺസ് എടുത്ത വാർണറും ചേർന്ന് മികച്ച തുടക്കമാണ് ഓസ്‌ട്രേലിയക്ക് നൽകിയത്. ഇരുവരും ചേർന്ന് ആദ്യ വിക്കറ്റിൽ ഓസ്‌ട്രേലിയക്ക് വേണ്ടി 122 റൺസാണ് കൂട്ടിച്ചേർത്തത്.

ഫിഞ്ച് പുറത്തായതിന് പിന്നാലെ വന്ന മാക്‌സ്‌വെല്ലും മികച്ച പ്രകടനം പുറത്തെടുത്തതോടെ ഓസ്‌ട്രേലിയൻ സ്കോർ 200 കടക്കുകയായിരുന്നു. മാക്‌സ്‌വെൽ 28 പന്തിൽ 62 റൺസ് എടുത്ത് പുറത്തായി.

തുടർന്ന് കൂറ്റൻ ലക്‌ഷ്യം മുൻപിൽ കണ്ട് ബാറ്റ് ചെയ്ത ശ്രീലങ്കക്ക് ഓസ്‌ട്രേലിയൻ ബൗളർമാർക്ക് കാര്യമായ വെല്ലുവിളി സൃഷ്ടിക്കാനായില്ല. ശ്രീലങ്കൻ നിരയിൽ ഒരു ബാറ്റസ്മാന് പോലും 20 റൺസ് തികക്കാനായിരുന്നില്ല. ഓസ്‌ട്രേലിയക്ക് വേണ്ടി സാമ്പ 3 വിക്കറ്റും കമ്മിൻസും സ്റ്റാർക്കും 2 വിക്കറ്റ് വീതവും വീഴ്ത്തി.

Exit mobile version