ബംഗ്ലാദേശിന് ടീം കോമ്പിനേഷനെക്കുറിച്ച് വ്യക്തമായ ധാരണയുണ്ട് – ശ്രീധരന്‍ ശ്രീറാം

ത്രിരാഷ്ട്ര ടി20 പരമ്പരയില്‍ നാല് മത്സരങ്ങളിൽ നാലിലും പരാജയം ആയിരുന്നു ഫലമെങ്കിലും ബംഗ്ലാദേശിന്റെ ടീം കോമ്പിനേഷന്‍ എന്താകണം എന്നതിൽ വ്യക്തതയുണ്ടെന്ന് പറഞ്ഞ് ബംഗ്ലാദേശിന്റെ ടെക്നിക്കൽ ടി20 കൺസള്‍ട്ടന്റ് ശ്രീധരന്‍ ശ്രീറാം.

പരമ്പരയിൽ ഓപ്പണിംഗ് കോമ്പിനേഷനിൽ പലവിധ പരീക്ഷണങ്ങളാണ് ബംഗ്ലാദേശ് നടത്തിയത്. നാല് ഓപ്പണിംഗ് കോമ്പിനേഷനുകളാണ് പരമ്പരയിൽ ബംഗ്ലാദേശ് പരീക്ഷിച്ചത്. മെഹ്ബി – സബീര്‍ റഹ്മാന്‍, മെഹ്ദി – നസ്മുള്‍ ഹൊസൈന്‍ , ലിറ്റൺ ദാസ് – നസ്മുള്‍ ഹൊസൈന്‍, നസ്മുള്‍ – ലിറ്റൺ ദാസ് കോമ്പിനേഷനുകളെയാണ് ബംഗ്ലാദേശ് പരീക്ഷിച്ചത്.

പരീക്ഷണങ്ങളുടെ കാര്യത്തിൽ താനും ക്യാപ്റ്റനും ഡയറക്ടറും ഒരേ പേജിലാണെന്നും ശ്രീധരന്‍ ശ്രീറാം വ്യക്തമാക്കി. രണ്ട് -മൂന്ന് കോമ്പിനേഷനുകള്‍ മനസ്സിലുണ്ടെന്നും സാഹചര്യവും ടീം അനുസരിച്ച് മാറ്റങ്ങള്‍ കൊണ്ടുവരുമെന്നും ശ്രീറാം വ്യക്തമാക്കി.

ക്ഷമ വേണം!!! സമയം എടുക്കും – ശ്രീധരന്‍ ശ്രീറാം

ബംഗ്ലാദേശിന്റെ ടി20 ഫലങ്ങള്‍ പൊടുന്നനെ മാറ്റാനാകില്ലെന്നും ആരാധകരും മീഡിയയും എല്ലാം ക്ഷമയോടെ ഈ മാറ്റത്തിന്റെ കാലത്തെ സമീപിക്കണമെന്ന് പറഞ്ഞ് ബംഗ്ലാദേശ് ടി20 ടെക്നിക്കൽ കൺസള്‍ട്ടന്റ് ശ്രീധരന്‍ ശ്രീറാം.

ഏഷ്യ കപ്പിന്റെ സമയത്ത് ടി20 ടീമിന്റെ ചുമതല ഏറ്റെടുത്ത ശ്രീറാമിന് കീഴിൽ യുഎഇയ്ക്കെതിരെ രണ്ട് മത്സരങ്ങളുടെ പരമ്പര വിജയിച്ചത് മാത്രമാണ് ബംഗ്ലാദേശിന് ടി20യിൽ സ്വന്തമാക്കാനായ നേട്ടം. ഏഷ്യ കപ്പിൽ അഫ്ഗാനിസ്ഥാനോടും ശ്രീലങ്കയോടും ടീം പരാജയപ്പെട്ടിരുന്നു.

ഇപ്പോള്‍ പാക്കിസ്ഥാനും ന്യൂസിലാണ്ടും ഉള്‍പ്പെടുന്ന ത്രിരാഷ്ട്ര പരമ്പരയിലാണ് ബംഗ്ലാദേശ് കളിക്കുന്നത്. ടീമിൽ അടിമുടി പരീക്ഷണങ്ങള്‍ നടത്തുന്നതിനെക്കുറിച്ച് ശ്രീറാം പറയുന്നത് വിവിധ ചലഞ്ചുകളെ ഓരോരുത്തര്‍ എങ്ങനെ നേരിടുന്നു എന്നത് പടിക്കുവാനുള്ള ശ്രമമാണെന്നും ആരാധകരും മീഡിയയും തങ്ങള്‍ക്ക് പിന്തുണ നൽകണം എന്നും അദ്ദേഹം വ്യക്തമാക്കി.

ടി20 ടീമിനെ ശ്രീധരന്‍ ശ്രീറാമിനെ ഏല്പിച്ച് ബംഗ്ലാദേശ്

ബംഗ്ലാദേശ് ക്രിക്കറ്റിന്റെ ടെക്നിക്കൽ ഡയറക്ടര്‍ ആയി ചുമതലയേറ്റ ശ്രീധരന്‍ ശ്രീറാമിന് ടി20 ടീമിന്റെ ചുമതല നൽകി ബംഗ്ലാദേശ്. റസ്സൽ ഡൊമിംഗോ ഏകദിന ടെസ്റ്റ് ടീമിന്റെയം ശ്രീധരന്‍ ശ്രീറാം ടി20 ടീമിന്റെ പ്ലാനിംഗ് നടത്തും

ഏഷ്യ കപ്പിനുള്ള ടീമിന് മുഖ്യ കോച്ചില്ലെന്നും ബോര്‍ഡ് വ്യക്തമാ്കകി. ബാറ്റിംഗ് കോച്ച്, ഫീൽഡിംഗ് കോച്ച്, സ്പിന്‍-പേസ് ബൗളിംഗ് കോച്ച് എന്നിവര്‍ക്കൊപ്പം ടെക്നിക്കൽ കൺസള്‍ട്ടന്റ് കൂടിയാവും ടീമിന്റെ ഗെയിം പ്ലാന്‍ തീരുമാനിക്കുക എന്ന് ബിസിബി ചീഫ് നസ്മുള്‍ ഹസന്‍ വ്യക്തമാക്കി.

 

Story Highlights: Bangladesh Cricket Board opts for split coaching; hands T20I side to technical director Sridharan Sriram

ശ്രീധരന്‍ ശ്രീറാം ഇനി ബംഗ്ലാദേശിന്റെ ടെക്നിക്കൽ കൺസള്‍ട്ടന്റ്

ബംഗ്ലാദേശ് ടി20 ടീമിന്റെ ടെക്നിക്കൽ കൺസള്‍ട്ടന്റായി ശ്രീധരന്‍ ശ്രീറാമിനെ നിയമിച്ച് ബംഗ്ലാദേശ് ബോര്‍ഡ്. ടി20 ലോകകപ്പ് വരെയാണ് ഈ നിയമനം. ഓസ്ട്രേലിയന്‍ ടീമിനൊപ്പം 2016 മുതൽ പ്രവര്‍ത്തിച്ച വ്യക്തിയാണ് ശ്രീധരന്‍ ശ്രീറാം. ഐപിഎലില്‍ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ കോച്ചിംഗ് സ്റ്റാഫിലും ഇദ്ദേഹം അംഗമായിരുന്നു.

25 വര്‍ഷത്തെ ക്രിക്കറ്റിംഗ് പരിചയവും 9 വര്‍ഷത്തെ എലൈറ്റ് ലെവൽ കോച്ചിംഗ് പരിചയവും ആണ് താന്‍ കൊണ്ട് വരുന്നതെന്നും ബംഗ്ലാദേശ് താരങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിക്കുവാന്‍ താന്‍ ഉറ്റുനോക്കുകയാണെന്നും ശ്രീറാം വ്യക്തമാക്കി. ശ്രീറാം പുതിയ റോള്‍ ഏറ്റെടുക്കുവാന്‍ രണ്ട് ദിവസത്തിനുള്ളിൽ ധാക്കയിലെത്തുമെെന്നാണ് അറിയുന്നത്.

 

Story Highlights; Sridharan Sriram appointed as Bangladesh technical consultant.

കോഹ്‍ലിയ്ക്കെതിരെ മികവ് പുലര്‍ത്തുവാന്‍ തന്നെ സഹായിച്ചതിനു മുന്‍ ഇന്ത്യന്‍ താരത്തിനു നന്ദി അറിയിച്ച് ആഡം സംപ

ഇന്ത്യയ്ക്കെതിരെ ഹൈദ്രാബാദ് ഏകദിനത്തില്‍ തോല്‍വിയായിരുന്നു ഓസ്ട്രേലിയയ്ക്ക് നേരിടേണ്ടി വന്നതെങ്കിലും ആഡം സംപ 49 റണ്‍സിനു രണ്ട് വിക്കറ്റ് വീഴ്ത്തി ഇന്ത്യയെ അല്പനേരം പ്രതിരോധത്തിലാക്കി ഓസ്ട്രേലിയന്‍ ക്യാമ്പുകളില്‍ പ്രതീക്ഷ നല്‍കിയിരുന്നു. കോഹ്‍ലിയും രോഹിത്തും ചേര്‍ന്ന് ഇന്ത്യയെ സുരക്ഷിത തീരത്തേക്ക് നയിക്കുമെന്ന് കരുതിയപ്പോളാണ് 44 റണ്‍സ് നേടിയ കോഹ്‍ലിയെയാണ് സംപ ആദ്യം പുറത്താക്കിയത്. പിന്നീടം അമ്പാട്ടി റായിഡുവിനെയും സംപ തന്നെ പുറത്താക്കിയെങ്കിലും കേധാര്‍ ജാഥവും എംഎസ് ധോണിയും ചേര്‍ന്ന് ടീമിനെ ഇന്ത്യയെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു.

കോഹ്‍ലിയും രണ്ട് തവണ ഈ പര്യടനത്തില്‍ തന്നെ സംപ പുറത്താക്കിയട്ടുണ്ട്. അല്ലാതെ തന്നെ കഴിഞ്ഞ 9 ഇന്നിംഗ്സുകളില്‍ നാലിലും സംപ തന്നെയാണ് കോഹ്‍ലിയെ വീഴ്ത്തിയിട്ടുള്ളത്. ഇതിനെല്ലാം നന്ദി ഓസ്ട്രേലിയയുടെ സ്പിന്‍ കണ്‍സള്‍ട്ടന്റും മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ ശ്രീധരന്‍ ശ്രീറാമിനാണ് സംപ നല്‍കുന്നത്. തന്റെ ശൈലിയില്‍ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ശ്രീധറുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചത് തനിക്ക് ഗുണം ചെയ്തുവെന്നാണ് സംപ പറഞ്ഞത്.

ഓസ്ട്രേലിയയില്‍ താന്‍ ടോപ് സ്പിന്നറുകളും റോംഗ്-വണ്ണുകളുമാണ് കൂടുതല്‍ എറിഞ്ഞത് എന്നാല്‍ ഇന്ത്യയില്‍ താന്‍ ലെഗ്-സ്പിന്നിനൊപ്പം സ്ലൈഡറുകളും സൈഡ് സ്പിന്നുമെല്ലാം കലര്‍ത്തിയാണ് എറിഞ്ഞത്. കോഹ്‍ലിയെ ഹൈദ്രബാദില്‍ വീഴ്ത്തിയത് സ്ട്രെയിറ്റായിട്ടുള്ള പന്തിലാണ്. വിരാട് കോഹ്‍ലിയ്ക്കെതിരെ എങ്ങനെ പന്തെിറയണമെന്നതില്‍ പ്രത്യേകം പദ്ധതികള്‍ ടീം രൂപകല്പന ചെയ്തിട്ടുണ്ടെന്നും അതിന്റെ ഫലം ടീമിനു ലഭിക്കുമെന്നും സംപ പറഞ്ഞു.

വിരാട് കോഹ്‍ലിയെ പോലുള്ള താരത്തിന്റെ വിക്കറ്റ് ലഭിക്കുമ്പോള്‍ കിട്ടുന്ന ആത്മവിശ്വാസം വളരെ വലുതാണെന്നാണ് സംപ അഭിപ്രായപ്പെട്ടത്.

Exit mobile version