രണ്ടാം ഇന്നിംഗ്സിൽ ന്യൂസിലൻഡിന് 5 വിക്കറ്റ് നഷ്ടം, ശ്രീലങ്ക വിജയത്തിലേക്ക് അടുക്കുന്നു

ഗോൾ, സെപ്‌റ്റംബർ 28: ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിൽ ന്യൂസിലൻഡ് പരാജയത്തിലേക്ക് അടുക്കുകയാണ്. മൂന്നാം ദിനം കളി അവസാനിക്കുമ്പോൾ ന്യൂസിലൻഡ് രണ്ടാം ഇന്നിങ്സിൽ 199-5 എന്ന നിലയിൽ ആണ് ഉള്ളത്. ഇപ്പോഴും അവർ ശ്രീലങ്കയുടെ ആദ്യ ഇന്നിംഗ്സ് സ്കോറിന് 315 റൺസിന് പിറകിലാണ്.

47 റൺസുമായി ബ്ലണ്ടലും 32 റൺസുമായി ഗ്ലെൻ ഫിലിപ്സും ആണ് ഇപ്പോൾ ക്രീസിൽ ഉള്ളത്. 61 റൺസ് എടുത്ത കോണ്വേ, 46 റൺസ് എടുത്ത കെയ്ൻ വില്യംസൺ, 12 റൺസ് എടുത്ത രചിൻ രവീന്ദ്ര, മിച്ചൽ 1, ലാഥം 0 എന്നിവരുടെ വിക്കറ്റാണ് ന്യൂസിലൻഡിന് രണ്ടാം ഇന്നിങ്സിൽ നഷ്ടമായത്.

രണ്ടാം ഇന്നിങ്സിൽ നിഷാൻ പെരിസ് 3 വിക്കറ്റും പ്രഭാത് ജയസൂര്യയും ധനഞ്ചയയ്യ്ം 1 വിക്കറ്റുവീതവും വീഴ്ത്തി.

നേരത്തെ ഇന്ന് രാവിലെ 22/2 എന്ന നിലയിൽ മൂന്നാം ദിനം ഒന്നാം ഇന്നിംഗ്സ് പുനരാരംഭിച്ച ബ്ലാക്ക്‌ക്യാപ്‌സ്, ആദ്യ സെഷനിൽ 66 റൺസ് എടുക്കുന്നതിനിടയിൽ എട്ട് വിക്കറ്റ് നഷ്ടപ്പെടുത്തി. ശ്രീലങ്കയ്‌ക്കെതിരായ അവരുടെ എക്കാലത്തെയും കുറഞ്ഞ സ്‌കോറായിരുന്നു ഇത്.

ശ്രീലങ്ക രണ്ടാം ദിനം വൈകി ഇന്നിംഗ്സ് ഡിക്ലയർ ചെയ്തിരുന്നു. ഇടങ്കയ്യൻ സ്പിന്നർ പ്രഭാത് ജയസൂര്യ ഒരിക്കൽക്കൂടി തിളങ്ങി. ജയസൂര്യ 42 റൺസിന് ആറ് വിക്കറ്റ് വീഴ്ത്തി, വെറും 16 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് ഒമ്പതാമത്തെ അഞ്ച് വിക്കറ്റ് നേട്ടമാണ് അദ്ദേഹം നേടുന്നത്. നിഷാൻ പീരിസ് മൂന്ന് വിക്കറ്റ് വീഴ്ത്തി മികച്ച പിന്തുണ നൽകി.

ടെസ്റ്റ് ക്രിക്കറ്റിൽ ആദ്യമായാണ് ന്യൂസിലൻഡ് 100ൽ താഴെ റൺസിന് ശ്രീലങ്കയോട് പുറത്താകുന്നത്. കെയ്ൻ വില്യംസണും ഡെവൺ കോൺവേയും ഉൾപ്പെടെയുള്ള അവരുടെ ടോപ്പ് ഓർഡർ ജയസൂര്യയുടെ സ്പിന്നിനെ ചെറുക്കാൻ പാടുപെട്ടു, ബാറ്റർമാരാരും കാര്യമായ സ്കോറുകളിൽ എത്തിയില്ല. 51 പന്തിൽ 29 റൺസ് നേടിയ മിച്ചൽ സാൻ്റ്നർ മാത്രമാണ് ചെറുത്തുനിൽപ്പ് നടത്തിയത്.

ന്യൂസിലൻഡിനെ 88-ൽ എറിഞ്ഞിട്ട് ശ്രീലങ്ക!! 514 റൺസിന്റെ ആദ്യ ഇന്നിംഗ്സ് ലീഡ്

ഗോൾ, സെപ്‌റ്റംബർ 28: ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിൽ ന്യൂസിലൻഡ് തകർന്നടിഞ്ഞു. തങ്ങളുടെ എക്കാലത്തെയും കുറഞ്ഞ സ്‌കോറാണ് ന്യൂസിലൻഡ് രേഖപ്പെടുത്തിയത്. 22/2 എന്ന നിലയിൽ മൂന്നാം ദിനം പുനരാരംഭിച്ച ബ്ലാക്ക്‌ക്യാപ്‌സ്, ആദ്യ സെഷനിൽ 66 റൺസ് എടുക്കുന്നതിനിടയിൽ എട്ട് വിക്കറ്റ് നഷ്ടപ്പെടുത്തി. ശ്രീലങ്കയ്‌ക്കെതിരായ അവരുടെ എക്കാലത്തെയും കുറഞ്ഞ സ്‌കോറാണ് ഇത്.

ശ്രീലങ്ക രണ്ടാം ദിനം വൈകി ഇന്നിംഗ്സ് ഡിക്ലയർ ചെയ്തിരുന്നു. ഇടങ്കയ്യൻ സ്പിന്നർ പ്രഭാത് ജയസൂര്യ ഒരിക്കൽക്കൂടി തിളങ്ങി. ജയസൂര്യ 42 റൺസിന് ആറ് വിക്കറ്റ് വീഴ്ത്തി, വെറും 16 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് ഒമ്പതാമത്തെ അഞ്ച് വിക്കറ്റ് നേട്ടമാണ് അദ്ദേഹം നേടുന്നത്. നിഷാൻ പീരിസ് മൂന്ന് വിക്കറ്റ് വീഴ്ത്തി മികച്ച പിന്തുണ നൽകി.

ടെസ്റ്റ് ക്രിക്കറ്റിൽ ആദ്യമായാണ് ന്യൂസിലൻഡ് 100ൽ താഴെ റൺസിന് ശ്രീലങ്കയോട് പുറത്താകുന്നത്. കെയ്ൻ വില്യംസണും ഡെവൺ കോൺവേയും ഉൾപ്പെടെയുള്ള അവരുടെ ടോപ്പ് ഓർഡർ ജയസൂര്യയുടെ സ്പിന്നിനെ ചെറുക്കാൻ പാടുപെട്ടു, ബാറ്റർമാരാരും കാര്യമായ സ്കോറുകളിൽ എത്തിയില്ല. 51 പന്തിൽ 29 റൺസ് നേടിയ മിച്ചൽ സാൻ്റ്നർ മാത്രമാണ് ചെറുത്തുനിൽപ്പ് നൽകിയത്.

514 റൺസിൻ്റെ ലീഡ് ശ്രീലങ്കയ്ക്ക് ലഭിച്ചു. രണ്ടാം ഇന്നിങ്സിൽ ന്യൂസിലൻഡ് 68-1 എന്ന നിലയിലാണുള്ളത്.

ന്യൂസിലൻഡിനെതിരായ രണ്ടാം ദിനത്തിലും ശ്രീലങ്ക ആധിപത്യം, 602ന് ഡിക്ലയർ ചെയ്തു

ന്യൂസിലൻഡിനെതിരായ മത്സരത്തിൻ്റെ രണ്ടാം ദിനം ശ്രീലങ്ക നിയന്ത്രണം നിലനിർത്തി, ഒന്നാം ഇന്നിംഗ്‌സ് 602 ന് അവർ ഡിക്ലയർ ചെയ്തു. ദിനേശ് ചന്ദിമൽ (116), കമിന്ദു മെൻഡിസ് (182*), കുസൽ മെൻഡിസ് (106) എന്നിവർ ശ്രീലങ്കയ്ക്ക് ആയി സെഞ്ച്വറി നേടി. ആറാം വിക്കറ്റിൽ 200 റൺസിൻ്റെ നിർണായക കൂട്ടുകെട്ട് പടുത്ത് ഉയർത്താൻ കുസൽ മെൻഡിസിനും കമിന്ദു മെൻഡിസിനും ആയി. 88 റൺസെടുത്ത ആഞ്ചലോ മാത്യൂസിന് സെഞ്ച്വറി നഷ്ടമായി.

ന്യൂസിലൻഡിൻ്റെ ബൗളർമാരിൽ, ഗ്ലെൻ ഫിലിപ്പ് 141 റൺസിന് 3 വിക്കറ്റ് വീഴ്ത്തി

ന്യൂസിലൻഡ് അവരുടെ ആദ്യ ഇന്നിംഗ്സിൽ ഇപ്പോൾ 22-2 എന്ന നിലയിലാണ്. ഓപ്പണർമാരായ ടോം ലാഥം, ഡെവൺ കോൺവേ എന്നിവരെ ആണ് ന്യൂസിലൻഡിന് നഷ്ടമായത്. രണ്ടാം ദിനം അവസാനിക്കുമ്പോൾ അവർ 580 റൺസിന് പിറകിലാണ്.

ചന്ദിമാലിന് സെഞ്ച്വറി, ശ്രീലങ്ക ശക്തമായ നിലയിൽ

ശ്രീലങ്ക ന്യൂസിലൻഡിനെതിരായ രണ്ടാം ടെസ്റ്റിന്റെ ഒന്നാം ദിവസം 306/3 എന്ന നിലയിൽ അവസാനിച്ചു. ഗോൾ ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ ആദ്യം ബാറ്റ് ചെയ്യാൻ തിരഞ്ഞെടുത്ത ശ്രീലങ്കയ്ക്ക് ആയി 208 പന്തിൽ 116 റൺസുമായി മികച്ച പ്രകടനം കാഴ്ചവെച്ച ദിനേശ് ചന്ദിമൽ ആണ് സ്റ്റാർ ആയത്. ആഞ്ചലോ മാത്യൂസും (78 *), കമിന്ദു മെൻഡിസും (51 *) ശ്രീലങ്കയുടെ ശക്തമായ തുടക്കം കൂടുതൽ ഉറപ്പിച്ച് കൊണ്ട് അപരാജിത കൂട്ടുകെട്ട് കെട്ടിപ്പടുത്തു.

ഗ്ലെൻ ഫിലിപ്‌സ് (1/33), ടിം സൗത്തി (1/54) എന്നിവർ മാത്രമാണ് ന്യൂസിലൻഡിനായി വിക്കറ്റ് വീഴ്ത്തിയത്.

പ്രധാന ഹൈലൈറ്റ് – പത്തും നിസാങ്ക 1 റണ്ണിന് നേരത്തെ വീണു, എന്നാൽ ദിമുത് കരുണരത്‌നെയുടെ 46-ഉം ചണ്ഡിമലിന്റെ സെഞ്ചുറിയും ശ്രീലങ്കയുടെ ഇന്നിംഗ്സ് സ്ഥിരപ്പെടുത്താൻ സഹായിച്ചു.

സ്കോർ ചുരുക്കത്തിൽ: ശ്രീലങ്ക: 90 ഓവറിൽ 306/3 (ദിനേശ് ചന്ദിമൽ 116, ആഞ്ചലോ മാത്യൂസ് 78 *, കമിന്ദു മെൻഡിസ് 51 *; ഗ്ലെൻ ഫിലിപ്സ് 1/33, ടിം സൗത്തി 1/54)

ന്യൂസിലൻഡിനെതിരായ രണ്ടാം ടെസ്റ്റിൽ ശ്രീലങ്കയ്ക്ക് മികച്ച തുടക്കം

ന്യൂസിലൻഡിനെതിരായ ഗാലെയിൽ നടക്കുന്ന രണ്ടാം ടെസ്റ്റിൽ ശ്രീലങ്കയ്ക്ക് സ്ഥിരതയാർന്ന തുടക്കം, ഒന്നാം ദിനം ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ അവർ 102/1 എന്ന നിലയിലാണ്. ആദ്യം ബാറ്റ് ചെയ്യാൻ തീരുമാനിച്ച ശ്രീലങ്കയ്ക്ക് തുടക്കത്തിൽ തന്നെ ഓപ്പണർ പത്തും നിസ്സാങ്കയെ ഒരു റൺസിന് നഷ്ടമായി, ടിം സൗത്തി ആണ് ഈ വിക്കറ്റ് വീഴ്ത്തിയത്.

എന്നിരുന്നാലും, ക്യാപ്റ്റൻ ദിമുത് കരുണരത്‌നെ (40), ദിനേഷ് ചന്ദിമൽ (60) എന്നിവർ നിർണായക കൂട്ടുകെട്ട് പടുത്തുയർത്തി, പ്രഭാത സെഷനിൽ കൂടുതൽ നഷ്ടമില്ലാതെ ശ്രീലങ്കയെ നയിച്ചു.

സൗത്തിയുടെ നേതൃത്വത്തിലുള്ള ന്യൂസിലൻഡിൻ്റെ ബൗളർമാർ ഇതുവരെ കാര്യമായ വിജയം കണ്ടിട്ടില്ല, അജാസ് പട്ടേലും വില്യം ഒ റൂർക്കും നിയന്ത്രണം നിലനിർത്തിയെങ്കിലും കൂട്ടുകെട്ട് ഭേദിക്കാൻ കഴിഞ്ഞില്ല.

ന്യൂസിലൻഡിനെതിരായ അവസാന ടെസ്റ്റിൽ നിഷാൻ പീരിസ് ശ്രീലങ്കൻ ടീമിൽ

വലത് ഹാംസ്ട്രിംഗിന് പരിക്കേറ്റ പരിചയസമ്പന്നനായ സീമർ വിശ്വ ഫെർണാണ്ടോയ്ക്ക് പകരമായി, ന്യൂസിലൻഡിനെതിരായ വരാനിരിക്കുന്ന അവസാന ടെസ്റ്റിനുള്ള ടീമിൽ അൺക്യാപ്പ്ഡ് ഓഫ്‌സ്പിന്നർ നിഷാൻ പീരിസിനെ ശ്രീലങ്ക ഉൾപ്പെടുത്തി. 33 കാരനായ ഫെർണാണ്ടോ എസ്എൽസി ഹൈ പെർഫോമൻസ് സെൻ്ററിൽ പുനരധിവാസത്തിന് വിധേയനാകുമെന്ന് ശ്രീലങ്കൻ ക്രിക്കറ്റ് സ്ഥിരീകരിച്ചു.

പരമ്പരയിലെ രണ്ടാമത്തെയും അവസാനത്തെയും ടെസ്റ്റ് സെപ്തംബർ 26 മുതൽ 30 വരെ ഗാലെ ഇൻ്റർനാഷണൽ സ്റ്റേഡിയത്തിൽ നടക്കും. ശ്രീലങ്ക 63 റൺസിന് ജയിച്ച ആദ്യ ടെസ്റ്റിൽ ഫെർണാണ്ടോ പ്ലെയിങ് ഇലവൻ്റെ ഭാഗമായിരുന്നില്ലെങ്കിലും സ്ക്വാഡിൽ ഉണ്ടായിരുന്നു.

2018 ലും ഈ വർഷത്തിൻ്റെ തുടക്കത്തിലും രണ്ട് തവണ ദേശീയ ടീമിൽ ഉൾപ്പെട്ട നിഷാൻ പീരിസ് ഇതുവരെ ശ്രീലങ്കയ്‌ക്കായി അരങ്ങേറ്റം കുറിച്ചിട്ടില്ല.

പ്രഭാത് ജയസൂര്യയുടെ അഞ്ച് വിക്കറ്റ് നേട്ടത്തിൽ ഗാലെയിൽ ന്യൂസിലൻഡിനെതിരെ ശ്രീലങ്കയ്ക്ക് വിജയം

സ്റ്റാർ സ്പിന്നർ പ്രബാത് ജയസൂര്യയുടെ ഉജ്ജ്വലമായ അഞ്ച് വിക്കറ്റ് പ്രകടനത്തിൻ്റെ ബലത്തിൽ ഗാലെയിൽ നടന്ന ആദ്യ ടെസ്റ്റ് മത്സരത്തിൽ ന്യൂസിലൻഡിനെതിരെ 63 റൺസിന് ശ്രീലങ്ക വിജയിച്ചു. രണ്ട് മത്സരങ്ങളുടെ പരമ്പരയിൽ ശ്രീലങ്ക ഇതോടെ 1-0 ന് മുന്നിലെത്തി. 68 റൺസ് മാത്രം വഴങ്ങിയാണ് ജയസൂര്യ 5 വിക്കറ്റ് വീഴ്ത്തിയ ജയസൂര്യയുടെ ന്യൂസിലൻഡിനെ 211 റൺസിന് പുറത്താക്കിയത്.

അവസാന ദിവസം 68 റൺസ് വേണ്ടിയിരുന്ന ന്യൂസിലൻഡിന് അവസാന ദിനം കളി തുടങ്ങിയെങ്കിലും തുടക്കത്തിലേ അവരുടെ പ്രധാന കളിക്കാരനായ രച്ചിൻ രവീന്ദ്രയെ നഷ്ടമായി. അദ്ദേഹത്തിൻ്റെ 92 റൺസ് പോരാട്ടം അവസാനിച്ചതോടെ ന്യൂസിലൻഡ് ഇന്നിംഗ്സും അവസാനിച്ചു.

83ന് 3 വിക്കറ്റ് വീഴ്ത്തിയ സഹ സ്പിന്നർ രമേഷ് മെൻഡിസും ജയസൂര്യയുടെ ശ്രമങ്ങൾക്ക് പിന്തുണ നൽകി.

നേരത്തെ, 106/4 എന്ന നിലയിൽ പൊരുതി നിന്ന ശ്രീലങ്കയുടെ ഒന്നാം ഇന്നിംഗ്‌സ് കാമിന്ദു മെൻഡിസിൻ്റെ സെഞ്ച്വറിയിൽ സ്ഥിരത കൈവരിക്കുകയും ഒടുവിൽ 300-ന് മുകളിൽ അവർ സ്‌കോർ ചെയ്യുകയും ചെയ്തിരുന്നു.

രണ്ടാം ടെസ്റ്റ് വ്യാഴാഴ്ച ഗാലെയിൽ തുടങ്ങും.

ടോം ലാഥവും വില്യംസണും അർധ സെഞ്ച്വറി നേടി, ന്യൂസിലൻഡ് ലീഡ് നേടുന്നതിന് അടുത്ത്

ഗാലെയിൽ നടക്കുന്ന ആദ്യ ടെസ്റ്റിൻ്റെ മഴ ബാധിച്ച രണ്ടാം ദിനത്തിൽ ശ്രീലങ്കയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 305 ന് ന്യൂസിലൻഡിൻ്റെ ശക്തമായ മറുപടി. അവർക്ക് ആയി ടോം ലാഥമും (70) കെയ്ൻ വില്യംസണും (55) മികച്ച പ്രകടനം കാഴ്ചവെച്ചു.

കമിന്ദു മെൻഡിസിൻ്റെ 114 റൺസിൻ്റെ ബലത്തിൽ ഇന്നലെ ശ്രീലങ്ക 305 റൺസിന് പുറത്തായിരുന്നു. ന്യൂസിലൻഡിന് വേണ്ടി അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കി വില്യം ഒ റൂർക്ക് ആയിരുന്നു ഇന്നലെ ശ്രീലങ്കയെ തകർത്തത്.

ലാതമും വില്യംസണും ഇന്ന് നിർണായക റൺസ് കൂട്ടിച്ചേർത്തു. റച്ചിൻ രവീന്ദ്ര 48 റൺസെടുത്തപ്പോൾ, ഡാരിൽ മിച്ചലും (41) ടോം ബ്ലണ്ടലും (18) ആണ് ഇപ്പോൾ ന്യൂസിലൻഡിനായി ക്രീസിൽ ഉള്ളത്. കളി നിർത്തുമ്പോൾ അവർ 255/4 എന്ന നിലയിലെത്തി. ഇനി 50 റൺസ് കൂടെയേ ഒന്നാം ഇന്നിംഗ്സ് ലീഡിൽ എത്താൻ ന്യൂസിലൻഡിന് വേണ്ടു.

ബ്രീഫ് സ്കോർ:
ശ്രീലങ്ക 305 (കമിന്ദു മെൻഡിസ് 114, ഒറൂർക്ക് 5/55)
ന്യൂസിലൻഡ് 255/4 (ലാതം 70, വില്യംസൺ 55, മിച്ചൽ 41*).

ശ്രീലങ്ക ഒന്നാം ഇന്നിംഗ്‌സിൽ 305 റൺസിന് ഓൾ ഔട്ട്

ഗാലെയിൽ നടന്ന ആദ്യ ടെസ്റ്റിൻ്റെ രണ്ടാം ദിനത്തിൽ, ശ്രീലങ്ക അവരുടെ ഒന്നാം ഇന്നിംഗ്‌സിൽ 305 റൺസിന് ഓളൗട്ട് ആയി. 173 പന്തിൽ 114 റൺസുമായി കമിന്ദു മെൻഡിസ് ഇന്നലെ ശ്രീലങ്കയുടെ ടോപ് സ്കോറർ ആയിരുന്മു. കുസാൽ മെൻഡിസ് 50 റൺസും ഏഞ്ചലോ മാത്യൂസ് 36 റൺസും നേടി ശ്രീലങ്കയെ മാന്യമായ സ്കോറിൽ എത്തിച്ചു.

55 റൺസ് വഴങ്ങി 5 വിക്കറ്റ് വീഴ്ത്തിയ ന്യൂസിലൻഡ് ബൗളർ വില്യം ഒറൂർക്കാണ് കിവീസിനായി മികച്ച പ്രകടനം കാഴ്ചവെച്ചത്. അജാസ് പട്ടേൽ രണ്ട് വിക്കറ്റും വീഴ്ത്തി, ശ്രീലങ്കയുടെ ഇന്നിംഗ്സ് 91.5 ഓവറിൽ അവസാനിച്ചു.

305 റൺസിന് പിറകിൽ നിൽക്കുന്ന ന്യൂസിലൻഡ് മറുപടി ബാറ്റിംഗ് ആരംഭിച്ചു.

കമിന്ദു മെൻഡിസിന് സെഞ്ച്വറി, ആദ്യ ദിനത്തിൽ ശ്രീലങ്ക 302/7 എന്ന നിലയിൽ

കമിന്ദു മെൻഡിസിൻ്റെ മിന്നുന്ന സെഞ്ചുറിയുടെ പിൻബലത്തിൽ ന്യൂസിലൻഡിനെതിരായ ആദ്യ ടെസ്റ്റിൻ്റെ ഒന്നാം ദിനം ശ്രീലങ്ക 302/7 എന്ന സ്‌കോർ ഗാലെയിൽ നേടി. ബാറ്റിംഗ് തിരഞ്ഞെടുത്ത ശ്രീലങ്കയ്ക്ക് ആയി, 173 പന്തിൽ നിന്ന് 114 റൺസ് നേടിയ മെൻഡിസിൻ്റെ പ്രകടനം ആണ് നിർണായകമായത്. കുശാൽ മെൻഡിസ് 50 റൺസും നേടി.

ദിമുത് കരുണരത്‌നെ (2), പാഥും നിസ്സാങ്ക (27) എന്നിവരെ വില്യം ഒറൂർക്കിനെ വീഴ്ത്തി. 3/54 എന്ന മികച്ച ബൗളിംഗ് അദ്ദേഹം കാഴ്ചവെച്ചു. പരിക്കേറ്റ് ഒരുതവണ റിട്ടയർ ചെയ്യേണ്ടി വന്ന ആഞ്ചലോ മാത്യൂസ് 36 റൺസ് നേടി.

ന്യൂസിലൻഡിനായി ഒറൂർക്കിനൊപ്പം, ഗ്ലെൻ ഫിലിപ്‌സ് (2/52), ടിം സൗത്തി (1/48) എന്നിവരും വിക്കറ്റ് വീഴ്ത്തി. ഇപ്പോൾ 10 റൺസുമായി രമേശ് മെൻഡിസും റൺ ഒന്നും എടുക്കാതെ പ്രഭാത് ജയസൂര്യയുമാണ് ക്രീസിൽ ഉള്ളത്.

ന്യൂസിലൻഡ് പരമ്പരയ്ക്കുള്ള ശ്രീലങ്കൻ ടെസ്റ്റ് ടീം പ്രഖ്യാപിച്ചു

ശ്രീലങ്ക ന്യൂസിലൻഡിന് എതിരായ ടെസ്റ്റ് ടീം പ്രഖ്യാപിച്ചു. 18 മാസത്തെ ഇടവേളയ്ക്ക് ശേഷം ടോപ് ഓർഡർ ബാറ്റർ ഒഷാദ ഫെർണാണ്ടോ ശ്രീലങ്കയുടെ ടെസ്റ്റ് ടീമിൽ തിരിച്ചെത്തി. ഗാലെയിൽ നടക്കാനിരിക്കുന്ന ന്യൂസിലൻഡിനെതിരായ രണ്ട് ടെസ്റ്റുകളുടെ പരമ്പരയ്ക്കുള്ള 16 അംഗ ടീമിൽ ഓപ്പണിംഗ് ബാറ്റ്‌സ്മാൻ നിഷാൻ മദുഷ്‌കയ്ക്ക് സ്ഥാനം ലഭിച്ചില്ല.

ഇംഗ്ലണ്ട് പര്യടനത്തിൻ്റെ ഭാഗമായിരുന്ന ഫാസ്റ്റ് ബൗളിംഗ് ഓൾറൗണ്ടർ നിസാല തരക, സീമർ കസുൻ രജിത എന്നിവരെ ന്യൂസിലൻഡ് പരമ്പരയ്ക്കുള്ള ടീമിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ന്യൂസിലൻഡിനെതിരായ രണ്ട് ടെസ്റ്റുകൾ ഗാലെയിൽ നടക്കും, ആദ്യ മത്സരം സെപ്റ്റംബർ 18 ന് ആരംഭിക്കും.

Sri Lanka Test squad against New Zealand

Dhananjaya de Silva (capt), Dimuth Karunaratne, Pathum Nissanka, Kusal Mendis, Angelo Mathews, Dinesh Chandimal, Kamindu Mendis, Sadeera Samarawickrama, Oshada Fernando, Asitha Fernando, Vishwa Fernando, Lahiru Kumara, Prabath Jayasuriya, Ramesh Mendis, Jeffrey Vandersay, Milan Rathnayake

ഓവലിൽ ഇംഗ്ലണ്ടിനെതിരെ ശ്രീലങ്കയ്ക്ക് ചരിത്ര വിജയം

ഓവൽ ടെസ്റ്റിൻ്റെ നാലാം ദിനത്തിൽ ഇംഗ്ലണ്ടിനെതിരെ ശ്രീലങ്ക 8 വിക്കറ്റിൻ്റെ വിജയം സ്വന്തമാക്കി. ആക്രമണാത്മക ബാറ്റിംഗിലൂടെ പതും നിസ്സാങ്ക ഒരു മാസ്റ്റർ ഇന്നിംഗ്സ് കളിച്ച് ശ്രീലങ്കയെ ജയത്തിലേക്ക് നയിച്ചു. സെപ്തംബർ 9 തിങ്കളാഴ്ച ആദ്യ സെഷനിൽ തന്നെ 125 റൺസ് പിന്തുടരാൻ ശ്രീലങ്കയ്ക്ക് ആയി. 2014 ന് ശേഷം ഇംഗ്ലണ്ടിലെ ശ്രീലങ്കയുടെ ആദ്യ വിജയമാണ്.

ശ്രീലങ്കയ്ക്ക് വിജയിക്കാൻ 125 റൺസ് വേണ്ടിയിരുന്ന രീതിയിലാണ് ദിവസം തുടങ്ങിയത്. ബൗണ്ടറിയോടെ കുശാൽ മെൻഡിസിന് മികച്ച തുടക്കം ലഭിച്ചെങ്കിലും ഗസ് അറ്റ്കിൻസൻ്റെ ബൗളിംഗിൽ ഷൊയ്ബ് ബഷീറിന് ക്യാച്ച് നൽകി അദ്ദേഹം പുറത്തായി. പിറകെ ആഞ്ചലോ മാത്യൂസ് നിസ്സാങ്കയ്‌ക്കൊപ്പം ചേർന്നു,

നിസാങ്ക ആകെ 124 പന്തിൽ നിന്ന് 127 റൺസ് എടുത്തു. 2 സിക്സും 13 ഫോറും നിസാങ്ക അടിച്ചു. മാത്യൂസ് 32 റൺസ് എടുത്ത് പുറത്താകാതെ നിന്നു.

Pathum Nissanka delivered a masterclass in aggressive batting as Sri Lanka secured an emphatic 8-wicket victory over England on Day 4 of the Oval Test. Nissanka’s unbeaten century guided Sri Lanka to a memorable win, their first in England since 2014, as they chased down 125 runs within the first session on Monday, September 9.

Exit mobile version