ഇന്ത്യയോട് ഏറ്റ വൻ തോൽവിക്ക് പിന്നാലെ ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡിനെ മൊത്തമായും പുറത്താക്കി

ശ്രീലങ്കൻ കായിക മന്ത്രി റോഷൻ രണസിംഗെ, ടീമിന്റെ ലോകകപ്പ് പ്രകടനത്തിന്റെ പശ്ചാത്തലത്തിൽ ദേശീയ ക്രിക്കറ്റ് ബോർഡിനെ മൊത്തമായും പുറത്താക്കി. ഇന്ത്യയോട് ഏറ്റ വൻ പരാജയത്തിനു പിന്നാലെയാണ് തീരുമാനം. ഇന്ത്യയോട് 55 റണ്ണിന് ഓളൗട്ട് ആയതോടെ ശ്രീലങ്കയുടെ സെമി പ്രതീക്ഷകൾ അവസനിച്ചിരുന്നു.

മുൻ ശ്രീലങ്കൻ ക്യാപ്റ്റൻ അർജുന രണതുംഗയെ ബോർഡിന്റെ ഇടക്കാല ചെയർമാനായി നിയമിച്ചിട്ടുണ്ട്. പുതുതായി രൂപീകരിച്ച ഏഴംഗ സമിതിയിൽ വിരമിച്ച സുപ്രീം കോടതി ജഡ്ജിയും മുൻ ബോർഡ് പ്രസിഡന്റും ഉൾപ്പെടുന്നു.

കായിക മന്ത്രി റോഷൻ രണസിംഗ ശ്രീലങ്ക ക്രിക്കറ്റ് ബോർഡിനെ ശക്തമായി വിമർശിച്ചു. ഭരണസമിതി അംഗങ്ങൾ ഉടൻ രാജിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ശ്രീലങ്കൻ ക്രിക്കറ്റ് സെക്രട്ടറി മോഹൻ ഡി സിൽവ ശനിയാഴ്ച രാജിവച്ചിരുന്നു.

രാജ്യത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ തയ്യാറെടുപ്പില്‍ ശ്രീലങ്ക

ശ്രീലങ്ക ക്രിക്കറ്റും ശ്രീലങ്കന്‍ സര്‍ക്കാരും ചേര്‍ന്ന് ഹോമഗാമയില്‍ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം നിര്‍മ്മിക്കുവാനൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. ശ്രീലങ്കയില്‍ പുതുതായി നിര്‍മ്മിക്കപ്പെടുന്ന ഈ സ്റ്റേഡയത്തില്‍ നാല്പതിനായിരം കാണികള്‍ക്ക് ഇരിപ്പിടങ്ങള്‍ ഒരുക്കാനാകും. ഗോള്‍, ഡാബുള്ള, കൊളംബോ, ഹംബനടോട എന്നിവിടങ്ങളിലെ സ്റ്റേഡിയത്തില്‍ നിലവില്‍ 35000 കാണികളെയാണ് ഉള്‍ക്കൊള്ളിക്കാനാകുന്നത്.

മൂന്ന് വര്‍ഷം സമയം നിര്‍മ്മാണത്തിനായി എടുക്കുമെന്ന് കരുതപ്പെടുന്ന സ്റ്റേഡിയം 26 ഏക്കറിലാണ് നിര്‍മ്മിക്കപ്പെടുന്നത്. ഇവിടെ ഡേ നൈറ്റ് മത്സരങ്ങള്‍ നടത്തുവാനുള്ള സൗകര്യങ്ങളുണ്ടാകുമെന്നുമാണ് അറിയുന്നത്. കൊളംബോയില്‍ ഫ്ലഡ്‍ലൈറ്റ് സൗകര്യമുള്ള രണ്ടാമത്തെ സ്റ്റേഡിയം ആവും ഇത്.

30 മുതല്‍ 40 മില്യണ്‍ യുഎസ് ഡോളറാണ് സ്റ്റേഡിയത്തിന്റെ നിര്‍മ്മാണ ചെലവായി പ്രതീക്ഷിക്കപ്പെടുന്നത്. നിലവില്‍ ശ്രീലങ്കയില്‍ എട്ട് അന്താരാഷ്ട്ര വേദികളാണ് നിലവിലുള്ളത്.

Exit mobile version