കോണ്ടെയുടെ സ്പർസിനെ തടയുക എളുപ്പമാകില്ല, വൻ വിജയവുമായി ടോട്ടനം തുടങ്ങി

ഈ സീസണിൽ ഏവരും പേടിക്കേണ്ട ടീമായിരിക്കും സ്പർസ് എന്നതിന് അടിവരയിട്ടു കൊണ്ട് കൊണ്ടെയും ടീമും പ്രീമിയർ ലീഗ് സീസൺ തുടങ്ങി. ഇന്ന് സ്വന്തം സ്റ്റേഡിയത്തിൽ സതാമ്പ്ടണെതിരെ ഇറങ്ങുമ്പോൾ പുതിയ ഒരു സൈനിംഗിനെയും കൊണ്ടേ ആദ്യ ഇലവനിൽ ഇറക്കിയിരുന്നില്ല. മത്സരം ആരംഭിച്ച് 12ആം മിനുട്ടിൽ തന്നെ സന്ദർശകരായ സതാമ്പ്ടൺ ലീഡ് എടുത്തു. ജെനാപോയുടെ അസിസ്റ്റിൽ നിന്ന് വാർഡ് പ്രോസാണ് സ്പർസിനെ ഞെട്ടിച്ച് ലീഡ് നേടിയത്.

പക്ഷെ കോണ്ടെയുടെ ടീമിനെ ആ ഗോൾ സമ്മർദ്ദത്തിൽ ആക്കിയില്ല. അവർ നല്ല ഫുട്ബോൾ കളിച്ച് കളിയിലേക്ക് വളർന്നു. 21ആം മിനുട്ടിൽ സമനില കണ്ടെത്തി. വലതു വിങ്ങിൽ നിന്ന് കുലുസവേസ്കി നൽകിയ ക്രോസ് ഹെഡ് ചെയ്ത് വലയിൽ എത്തി സെസിന്യോൺ ആണ് സ്പർസിനെ ഒപ്പം എത്തിച്ചത്.

31ആം മിനുട്ടിൽ മറ്റൊരു ഹെഡർ സ്പർസിനെ മുന്നിലും എത്തിച്ചു. ഇത്തവണ സോണിന്റെ ക്രോസിൽ നിന്ന് എറിക് ഡയറുടെ ഹെഡർ. സ്കോർ 2-1. രണ്ടാം പകുതിയിൽ സ്പർസ് കൂടുതൽ ശക്തരായി. 60ആം മിനുട്ടിൽ ഒരു സെൽഫ് ഗോൾ സ്പർസിന് മൂന്ന ഗോൾ സമ്മാനിച്ചു. എമേഴ്സന്റെ ഒരു ഷോട്ട് ക്ലിയർ ചെയ്യുന്നതിന് ഇടയിൽ സലിസു പന്ത് സ്വന്തം വലയിലേക്ക് തന്നെ അടിക്കുകയായിരുന്നു.

63ആം മിനുട്ടിലെ കുലുസവേസ്കിയുടെ ഗോൾ കൂടെ വന്നതോടെ സ്പർസ് വിജയം ഉറപ്പിച്ചു.

NB: കോപിയടിക്കുന്നവർ ക്രെഡിറ്റ് വെക്കാനുള്ള മര്യാദ കാണിക്കണെ. നന്ദി

Story Highlight: Tottenham Hotspur starts season with a big win over Southampton

ന്യൂകാസിലിനെതിരെ സ്പർസിന്റെ വെടിക്കെട്ട്

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ടോപ് 4നായി പോരാടുന്ന സ്പർസിന് ഒരു ഗംഭീര വിജയം. ഇന്ന് ലണ്ടണിൽ വെച്ച ന്യൂകാസിൽ യുണൈറ്റഡിനെ നേരിട്ട സ്പർസ് ഒന്നിനെതിരെ അഞ്ചു ഗോളുകൾക്കാണ് വിജയിച്ചത്‌. തുടക്കത്തിൽ ഒരു ഗോളിന് പിറകിൽ പോയ ശേഷമായിരുന്നു കോണ്ടയുടെ ടീമിന്റെ തിരിച്ചടി. 39ആം മിനുട്ടിൽ ഷാറിന്റെ ഒരു ഫ്രീകിക്കിലൂടെ ആയിരുന്നു ന്യൂകാസിൽ ലീഡ് എടുത്തത്. സ്പർസിനെ അത് ഞെട്ടിച്ചു എങ്കിലും പെട്ടെന്ന് തന്നെ തിരിച്ചടിയുണ്ടായി.

43ആം മിനുട്ടിൽ സോണിന്റെ അസിസ്റ്റിൽ നിന്ന് ബെൻ ഡേവിസ് ആണ് സമനില നേടിക്കൊടുത്തത്. രണ്ടാം പകുതിയിൽ സ്പർസ് അറ്റാക്കിന്റെ മൂർച്ച കൂട്ടി. 48ആം മിനുട്ടിൽ കെയ്നിന്റെ അസിസ്റ്റിൽ നിന്ന് ഡൊഹേർടിയുടെ ഫിനിഷ് വന്നു‌. സ്പർസ് 2-1ന് മുന്നിൽ. പിന്നെ ഗോളൊഴുകി. 54ആം മിനുട്ടിൽ കുലുസവേസ്കിയുടെ അസിസ്റ്റിൽ നിന്ന് ഹ്യുങ് മിൻ സോണിന്റെ ഗോൾ‌‌. പിന്നാലെ 63ആം മിനുട്ടിൽ എമേഴ്സൺ റോയലും വല കണ്ടെത്തിയതോടെ സ്പർസ് മൂന്ന് പോയിന്റ് ഉറപ്പിച്ചു. പിന്നീട് 83ആം മിനുട്ടിൽ ബെർഗ്വൈനും സ്പർസിനായി വല കുലുക്കി.

ഈ വിജയത്തോടെ സ്പർസ് 30 മത്സരങ്ങളിൽ നിന്ന് 54 പോയിന്റുമായി ലീഗിൽ നാലാം സ്ഥാനത്ത് എത്തി. 54 പോയിന്റ് തന്നെയുള്ള ആഴ്സണൽ രണ്ട് മത്സരം കുറവാണ് കളിച്ചത് എങ്കിലും ഗോൾ ഡിഫറൻസിൽ അഞ്ചാം സ്ഥാനത്ത് നിൽക്കുകയാണ്.

3 മത്സരങ്ങളിൽ നിന്ന് വഴങ്ങിയത് 14 ഗോളുകൾ!! ലീഡ്സ് തകർന്ന് അടിയുന്നു

ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ലീഡ്സിന്റെ ദയനീയ ഫോം തുടരുന്നു. ഇന്ന് സ്പർസിൽ നിന്നും അവർ ഗോൾ വാങ്ങി കൂട്ടി. ഇന്ന് എതിരില്ലാത്ത നാലു ഗോളുകൾക്കാണ് ലീഡ്സ് പരാജയപ്പെട്ടത്. അവസാന മൂന്ന് മത്സരങ്ങളിൽ നിന്നായി ലീഡ്സ് 14 ഗോളുകൾ ആണ് വഴങ്ങിയത്. കഴിഞ്ഞ മത്സരത്തിൽ അവർ ലിവർപൂളിനോട് 6 ഗോളും അതിനു മുമ്പത്തെ മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനോട് 4 ഗോളും ലീഡ്സ് യുണൈറ്റഡ് വഴങ്ങിയിരുന്നു.

ഇന്ന് സ്പർസ് അനായാസം ആണ് ബിയെൽസയുടെ ടീമിനെ പരാജയപ്പെടുത്തിയത്. ആദ്യ 27 മിനുട്ടിൽ തന്നെ അവർ മൂന്ന് ഗോളുകൾക്ക് മുന്നിൽ. 10ആം മിനുട്ടിൽ ഡൊഹേർടിയുടെ വക ആയിരുന്നു ആദ്യ ഗോൾ. സെസ്സിന്യോൻ ഇടതു വിങ്ങിൽ നിന്നാണ് ആ അസിസ്റ്റ് നൽകിയത്. പിന്നാലെ 15ആം മിനുട്ടിൽ കുളുസവേസ്കി ലീഡ് ഇരട്ടിയാക്കി. താരത്തിന്റെ ഇടം കാലൻ ഷോട്ട് തടയാൻ ലീഡ്സിനായില്ല. 27 മിനുട്ടിൽ ഹാരി കെയ്നും ലീഡ്സിന്റെ വലയിൽ പന്ത് എത്തിച്ചു.

രണ്ടാം പകുതിയിൽ അവസാനം ഒരു കെയ്ൻ സൊൺ സഖ്യത്തിന്റെ ഗോൾ കൂടെ വന്നതോടെ സ്പർസ് വിജയം ഉറപ്പായി. ഈ വിജയത്തോടെ സ്പർസ് 42 പോയിന്റുനായി ഏഴാമത് നിൽക്കുന്നു. ലീഡ്സ് റിലഗേഷൻ ഭീഷണിയിലേക്ക് ആണ് നീങ്ങുന്നത്.

പ്രീമിയർ ലീഗ് കിരീടമാണ് സ്പർസിൽ തന്റെ ലക്ഷ്യം എന്ന് കോണ്ടെ

ടോട്ടൻഹാമിന്റെ മുഖ്യ പരിശീലകൻ അന്റോണിയോ കോണ്ടെ തന്റെ ഈ ക്ലബിലെ ആഗ്രഹം പ്രീമിയർ ലീഗ് നേടുക എന്നതാണെന്ന് പറഞ്ഞു. എന്നാൽ അത് സംഭവിക്കുന്നതിന് കുറച്ച് ദൂരം പോകേണ്ടതുണ്ട് എന്നും കോണ്ടെ പറഞ്ഞു.

“എന്റെ ആദ്യ ലക്ഷ്യം ഈ ടീമിനും ഈ ക്ലബ്ബിനും ഒരു അടിത്തറ സൃഷ്ടിക്കാൻ ശ്രമിക്കുക എന്നതാണ്. ഫലങ്ങളെ കുറിച്ച് പിന്നീട് നോക്കാം, ”കോണ്ടെ പറഞ്ഞു “ഈ നിമിഷത്തിൽ നമ്മൾ ഒരുപാട് പ്രയത്നിക്കേണ്ടതുണ്ട്. മുൻകാലങ്ങളെ അപേക്ഷിച്ച്, ഞങ്ങൾ ഇപ്പോൾ കുറച്ചുകൂടി മെച്ചപ്പെട്ടുവെന്ന് ഞാൻ കരുതുന്നു, എങ്കിലും ഞങ്ങളുടെ മുന്നിലുള്ള പാത നീളമുള്ളതാണ്” അദ്ദേഹം പറഞ്ഞു.

“ലീഗ് ജയിക്കുന്നതിനെക്കുറിച്ച് സംസാരിക്കുക ആണെങ്കിൽ, നിങ്ങൾ എന്നോട് ചാമ്പ്യൻസ് ലീഗിനുള്ള മത്സരത്തെക്കുറിച്ച് ചോദിച്ചാൽ, ലീഗ് വിജയിക്കുക എന്നതാണ് എന്റെ ആഗ്രഹം. ചാമ്പ്യൻസ് ലീഗിന് പോകാനല്ല.” കോണ്ടെ പറഞ്ഞു.

സ്പർസും ജനുവരി ട്രാൻസ്ഫറിൽ തിളങ്ങുന്നു, യുവന്റസിലെ സൂപ്പർ യുവതാരത്തെ റാഞ്ചി

ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ ഒരുപാട് താരങ്ങൾക്ക് പിറകെ പോയ സ്പർസ് അവസാനം ഒരു വലിയ സൈനിംഗ് പൂർത്തിയാക്കി. യുവന്റസിന്റെ യുവ അറ്റാക്കിംഗ് താരൻ കുളുസവേസ്കി ആണ് സ്പർസിൽ എത്തുന്നത്. ആദ്യ ലോണിലും പിന്നീട് 40 മില്യൺ നൽകി സ്ഥിര കരാറിലും കുലുസവേസ്കി സ്പർസിന്റെ താരമാകും.

സ്വീഡിഷ് താരം കുലുസവേസ്കി ഇന്ന് ലണ്ടണിൽ എത്തും. കഴിഞ്ഞ സീസണിൽ യുവന്റസിനായി ഗംഭീര പ്രകടനം നടത്തിയ താരത്തിന് എന്നാൽ പുതിയ സീസണിൽ ഇതുവരെ കാര്യമായി തിളങ്ങാൻ ആയിരുന്മില്ല. കഴിഞ്ഞ സീസണിൽ ഇറ്റാലിയൻ കപ്പ് നേടുന്നതിൽ കുലുസെവ്സ്കി വലിയ പങ്കുവഹിച്ചിരുന്നു. മാസിമിലിയാനോ അല്ലെഗ്രിയുടെ വരവും താരത്തിന്റെ പ്രകടനത്തെ ബാധിച്ചു.

അലെഗ്രിയുടെ ഫോർമേഷനിൽ കുലുസവെസ്കിക്ക് അധികം അവസരവും ലഭിച്ചില്ല.

ട്രയോരെയെ സ്വന്തമാക്കാനുള്ള സ്പർസ് ശ്രമങ്ങൾ വിജയിക്കുന്നു

ജനുവരി ട്രാൻസ്ഫർ വിൻഡോ ആരംഭിച്ചത് മുതൽ സ്പർസ് വോൾവ്സിന്റെ അറ്റാക്കിംഗ് താരം ട്രയോരെയെ സ്വന്തമാക്കാൻ ശ്രമിക്കുന്നുണ്ട്. കോണ്ടെക്ക് ഏറെ പ്രിയപ്പെട്ട താരത്തെ സ്വന്തമാക്കുന്നതിന് അടുത്ത് സ്പർസ് എത്തിയതായാണ് സൂചനകൾ. 6 മാസത്തെ ലോണിൽ ആകും താരം സ്പർസിലേക്ക് പോവുക. ലോൺ ഫീ ആയി തന്നെ വലിയ തുക സ്പർസ് നൽകേണ്ടി വരും. ഈ സീസൺ അവസാനം സ്പർസ് നാലു വർഷത്തെ കരാറിൽ ട്രയോരെയെ സ്വന്തമാക്കുകയും ചെയ്യും.

ട്രയോരക്കായി സ്പർസ് 20 മില്യൺ പൗണ്ട് ഈ സീസൺ അവസാനം വോൾവ്സിൻ നൽകും എന്നാണ് റിപ്പോർട്ട്. 25 കാരനായ സ്പെയിൻകാരന് നേരത്തെ 15 മില്യൺ പൗണ്ടിന്റെ ഓഫർ നോർത്ത് ലണ്ടനുകാർ നൽകി എങ്കലും വോൾവ്സ് നിരസിച്ചിരുന്നു‌. വോൾവ്സിൽ ഇനി 18 മാസത്തെ കരാർ മാത്രമേ ട്രയോരക്ക് ശേഷിക്കുന്നുള്ളൂ.

ടാർഗറ്റിലേക്ക് ഒരു ഷോട്ട് പോലും ഇല്ലാതെ കോണ്ടെയുടെ സ്പർസിലെ ആദ്യ ലീഗ് മത്സരം

അന്റോണിയോ കോണ്ടെയുടെ സ്പർസ് പരിശീലകനായുള്ള പ്രീമിയർ ലീഗിലെ ആദ്യ മത്സരം സമനിലയിൽ അവസാനിച്ചു. ഇന്ന് എവർട്ടണെ ഗുഡിസൻ പാർക്കിൽ വെച്ച് നേരിട്ട സ്പർസ് ഗോൾ രഹിത സമനില ആണ് വഴങ്ങിയത്. അന്റോണിയോ കോണ്ടെയുടെ ടീമിന് ഇന്ന് ഒരു ഷോട്ട് ടാർഗറ്റിലേക്ക് തൊടുക്കാൻ പോലും ആയില്ല. ആദ്യ പകുതിയിൽ സ്പർസ് പന്ത് കൈവ വെച്ചു കളിച്ചു എങ്കിലും രണ്ടാം പകുതിയിൽ എത്തിയപ്പോൾ കളി കൂടുതലും ഹോം ടീമായ എവർട്ടന്റെ കാലുകളിലായി.

രണ്ടാം പകുതിയിൽ റിചാർലിസണെ ഫൗൾ ചെയ്തതിന് എവർട്ടണ് അനുകൂലമായി റഫറി പെനാൾട്ടി വിളിച്ചു എങ്കിലും വാർ റിവ്യുവിന് ശേഷം ആ പെനാൾട്ടി നിഷേധിക്കപ്പെട്ടു. എവർട്ടൺ നല്ല അവസരങ്ങൾ സൃഷ്ടിച്ചു എങ്കിലും ഫൈനൽ ബോൾ നന്നാവാത്തത് അവരെയും ഗോളിൽ നിന്ന് അകറ്റി. 89ആം മിനുട്ടിൽ ലൊ സെൽസോയുടെ ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങിയതായിരുന്നു സ്പർസിന്റെ ഏറ്റവും മികച്ച അവസരം. 91ആം മിനുട്ടിൽ ഹൊയിബർഗിനെ ഫൗൾ ചെയ്തതിന് എവർട്ടൺ താരം ഹൗൾഗേറ്റ് ചുവപ്പ് കണ്ട് പുറത്തായത് എവർട്ടണെ പത്തു പേരാക്കി ചുരുക്കി. എങ്കിലും പരാജയപ്പെടാതെ കളി അവസാനിപ്പിക്കാൻ എവർട്ടണായി.

ഈ സമനിലയോടെ സ്പർസ് 16 പോയിന്റുമായി ഒമ്പതാം സ്ഥാനത്ത് നിൽക്കുന്നു. 15 പോയിന്റുമായി എവർട്ടൺ പതിനൊന്നാം സ്ഥാനത്താണ്.

ക്ലബ് തലത്തിൽ 200 ഗോളുകളുമായി ഹാരി കെയ്ൻ

പ്രൊഫഷണൽ കരിയറിൽ ക്ലബ് തലത്തിൽ 200 ഗോൾ നേട്ടത്തിൽ എത്തി ടോട്ടൻഹാം താരം ഹാരി കെയ്ൻ. ഇന്ന് നടന്ന ന്യൂകാസിൽ യുണൈറ്റഡിന് എതിരായ മത്സരത്തിൽ 60 ആം മിനിറ്റിൽ ഗോൾ കണ്ടെത്തിയതോടെയാണ് ഇംഗ്ലണ്ട് ക്യാപ്റ്റൻ 200 ഗോൾ എന്ന നാഴികക്കല്ലിൽ എത്തിയത്. മത്സരം അവസാനിക്കുന്നതിനു തൊട്ടുമുൻപ് ഒരു ഗോൾ കൂടെ കണ്ടെത്തി തന്റെ നേട്ടം 201 ഗോളിൽ എത്താൻ താരത്തിന് കഴിഞ്ഞു. 350 മത്സരങ്ങളിൽ നിന്നാണ് കെയ്ൻ ഈ നേട്ടം കൈവരിച്ചിട്ടുള്ളത്.

ടോട്ടൻഹാമിലൂടെ വളർന്നു വന്ന കെയ്ൻ 2011ൽ ലൈറ്റണ് വേണ്ടിയായിരുന്നു ആദ്യ ഗോൾ നേടിയത്, തുടർന്ന് മിൽവാൾ, നോർവിച്ച് സിറ്റി, ലെസ്റ്റർ സിറ്റി എന്നീ ക്ലബുകളിൽ ലോണാടിസ്ഥാനത്തിൽ കളിച്ച കെയ്ൻ ഈ ക്ളബുകൾക്കായി 16 ഗോളുകളാണ് നേടിയത്. തുടർന്ന് 2013 – 14 സീസണിൽ ടോട്ടൻഹാമിൽ തിരിച്ചെത്തിയ കെയ്ൻ തൊട്ടടുത്ത സീസണിൽ ആണ് ഗോളടി യന്ത്രമായി മാറിയത്, 2014-15 സീസണിൽ 31 ഗോളുകൾ ആയിരുന്നു കെയ്ൻ അടിച്ചു കൂട്ടിയത്. ടോട്ടൻഹാമിന്‌ വേണ്ടി 285 കളികളിൽ നിന്നായി 185 ഗോളുകൾ ആണ് കെയ്ൻ നേടിയത്.

റേസിസം മടുപ്പിക്കുന്നു, വിരമിക്കാനായി കാത്തിരിക്കുകയാണെന്ന് ഇംഗ്ലണ്ട് താരം

ഫുട്‌ബോൾ ലോകത്തെ വംശീയ അധിക്ഷേപങ്ങൾ മടുപ്പിക്കുന്നു എന്നും ഇത് കാരണം താൻ വിരമിക്കാനാവുന്ന ഘട്ടം എത്തുന്ന വരെ കാത്തിരിക്കുകയാണെന്നും ഇംഗ്ലണ്ട് താരം ഡാനി റോസ്. മോയിസ് കീനിനെതിരായ വംശീയ അധിക്ഷേപങ്ങൾ ചർച്ചയായി കൊണ്ടിരിക്കെയാണ് സ്പർസ് താരം ഏറെ ചർച്ചയാകുന്ന വെളിപ്പെടുത്തലുമായി രംഗത്ത് വന്നത്.

28 വയസുകാരനായ റോസിന് നേരെ ഇംഗ്ലണ്ടിനായി കളിക്കെ നിരവധി തവണ വംശീയ പരാമർശങ്ങൾ നടത്തിയിട്ടുണ്ട്. ഫുട്‌ബോളിൽ ഇനിയും എനിക്ക് അഞ്ചോ ആറോ വർഷങ്ങൾ ബാക്കിയുണ്ട്, ആ കാലം കഴിയാൻ കാത്തിരിക്കുകയാണ്. വിരമിക്കാൻ വേണ്ടിയുള്ള കാത്തിരിപ്പാണ് അത്. വംശീയ അധിക്ഷേപങ്ങൾക് രാജ്യങ്ങൾക് കേവലം പിഴ ശിക്ഷ മാത്രം ലഭിക്കുന്നത്‌ കഷ്ടമാണ് എന്നിങ്ങനെയാണ് റോസ് പരാമർശിച്ചത്.

നേരത്തെ യുവന്റസ് താരം മോയിസ് കീനിനെതിരെ വംശീയ ആക്ഷേപം നടന്നപ്പോൾ അതിനെ ചെറുതായി കണ്ട് യുവന്റസ് സഹ താരം ബനുചി നടത്തിയ പ്രസ്താവനകളും ഏറെ വിവാദം സൃഷ്ടിച്ചിരുന്നു.

എതിരാളികളുടെ ഗോൾ വല നിറച്ച് സ്പർസിന്റെ ജയം

എഫ് എ കപ്പിൽ സ്പർസിന് കൂറ്റൻ ജയം. ട്രാൻമേരെ റോവേഴ്സിനെ എതിരില്ലാത്ത 7 ഗോളുകൾക്കാണ് അവർ തർത്തു വിട്ടത്. ഫെർണാണ്ടോ യോറന്റെ ഹാട്രിക് നേടിയ മത്സരത്തിൽ സെർജ് ഒറിയെ സ്പർസിനായി 2 ഗോളുകൾ നേടി.

തീർത്തും ദുർബലരായ എതിരാളികൾക്ക് എതിരെ പതുക്കെയാണ് സ്പർസ് ഗോൾ വേട്ട തുടങ്ങിയത്. ആദ്യ പകുതിയിൽ 1 ഗോൾ മാത്രം നേടിയ സ്പർസ് രണ്ടാം പകുതിയിലാണ് എതിരാളികളുടെ കഥ കഴിച്ചത്. ആദ്യ പകുതിയിൽ ഒറിയെയാണ് ഗോൾ നേടിയത്.

രണ്ടാം പകുതിയിൽ 48,71,72 മിനുട്ടുകളിലാണ് യോറന്റെ ഗോൾ നേടിയത്. ഇതിനിടെ ഒറിയെയും, സോണും സ്പർസിനായി ഗോളുകൾ നേടി. 82 ആം മിനുട്ടിൽ ഹാരി കെയ്‌നാണ് സ്പർസിന്റെ ഗോൾ വേട്ട പൂർത്തിയാക്കിയത്.

ഗോൾ ആഘോഷം തുടർന്ന് സ്പർസ്, സിറ്റിയെ പിന്നിലാക്കി രണ്ടാമത്

എവർട്ടനെതിരെ നിർത്തിയ ഇടത്ത് നിന്ന് സ്പർസ് തുടർന്നപ്പോൾ ബോൺമൗത്തിനെതിരെ അവർക്ക് കൂറ്റൻ ജയം. എതിരില്ലാത്ത 5 ഗോളുകൾക്കാണ് അവർ ജയിച്ചു കയറിയത്. ജയത്തോടെ 45 പോയിന്റുള്ള അവർ സിറ്റിയെ മറികടന്ന് ലീഗിൽ രണ്ടാം സ്ഥാനത്തെത്തി.

ആദ്യ പകുതിയിൽ മൂന്ന് ഗോളിന്റെ ലീഡാണ് സ്പർസ് സ്വന്തം പേരിലാക്കിയത്. ഈ മൂന്ന് ഗോളുകൾക്കും വഴി ഒരുക്കിയത് സ്പർസിന്റെ യുവ താരം വാൽക്കേസ്‌ പീറ്റേഴ്‌സ് ആയിരുന്നു എന്നത് ശ്രദ്ധേയമായി. പതിനാറാം മിനുട്ടിൽ എറിക്സന്റെ ഗോളിൽ ലീഡ് നേടിയ സ്പർസ് ഏറെ വൈകാതെ 23 ആം മിനുട്ടിൽ സോണിന്റെ ഗോളിൽ ലീഡ് രണ്ടാക്കി. 35 ആം മിനുട്ടിൽ ലൂക്കാസ് മോറ മൂന്നാം ഗോളും നേടിയതോടെ ആദ്യ പകുതിയിൽ തന്നെ സ്പർസ് ജയം ഉറപ്പാക്കി.

രണ്ടാം പകുതിയിൽ ആദ്യത്തെ 15 മിനുട്ട് സ്പർസിനെ ബോൺമൗത് തടുത്തെങ്കിലും 61 ആം മിനുട്ടിൽ കെയ്ൻ തന്റെ ഗോൾ നേടി ലീഡ് നാലാക്കി. പത്ത് മിനിട്ടുകൾക്ക് ശേഷം സ്പർസ് സോണിന്റെ ഗോളിലൂടെ തങ്ങളുടെ അഞ്ചാം ഗോളും നേടി ബോൺമൗത്തിന്റെ പതനം പരിപൂർണ്ണമാക്കി.

ചെൽസിയുടെ അപരാജിത കുതിപ്പിന് വെംബ്ലിയിൽ അവസാനം കുറിച്ച് സ്പർസ്

ചെൽസിയുടെ അപരാജിത കുതിപ്പിന് വെംബ്ലിയിൽ അവസാനം. 3 -1 നാണ് സ്പർസ് ചെൽസിയെ തകർത്തത്. ഇന്നത്തെ ജയത്തോടെ 30 പോയിന്റുള്ള സ്പർസ് ചെൽസിയെ മറികടന്ന് മൂന്നാം സ്ഥാനത്തെത്തി. 28 പോയിന്റുള്ള ചെൽസി നാലാം സ്ഥാനതേക്ക് പിന്തള്ളപ്പെട്ടു.

പ്രതിരോധത്തിൽ വരുത്തിയ വൻ പിഴവുകളാണ് സ്പർസിനെതിരെ ചെൽസിക്ക് വിനയായത്. 8 ആം മിനുട്ടിൽ എറിക്സന്റെ ഫ്രീകിക്കിൽ നിന്ന് അലിയാണ് സ്പർസിനെ മുന്നിൽ എത്തിച്ചത്. ഏറെ വൈകാതെ ഹസാർഡിനെ ബോക്‌സിൽ വീഴ്ത്തിയതിന് ചെൽസി പെനാൽറ്റി ആർഹിച്ചെങ്കിലും റഫറി അനുവദിച്ചില്ല. പിന്നീട് 16 ആം മിനുട്ടിൽ മികച്ച ഷോട്ടിലൂടെ കെയ്ൻ സ്പർസിന്റെ ലീഡ് ഉയർത്തി. പിന്നീടും ലീഡ് ഉയർത്താൻ സ്പർസിന് മികച്ച അവസരങ്ങൾ ലഭിച്ചെങ്കിലും ചെൽസി ഗോളി കെപയുടെ സേവുകൾ നീല പടയുടെ രക്ഷക്ക് എത്തി.

രണ്ടാം പകുതിയിലും വ്യക്തമായ ആധിപത്യമാണ് സ്പർസ് പുലർത്തിയത്. 54 ആം മിനുട്ടിൽ മികച്ച സോളോ ഗോളിലൂടെ സോൺ സ്പർസിന്റെ ലീഡ് മൂന്നാക്കി ഉയർത്തി. പിന്നീട് ലഭിച്ച ഏതാനും സുവർണാവസരങ്ങൾ കെയ്ൻ നഷ്ടപ്പെടുത്തിയില്ലായിരുന്നു എങ്കിൽ ചെൽസിയുടെ തോൽവി ഇതിലും മോശമായേനെ. പകരക്കാരനായി ഇറങ്ങി ജിറൂദ് ഒരു ഗോൾ നേടിയെങ്കിലും സമയം ഏറെ വൈകിയിരുന്നു.

Exit mobile version