ന്യൂകാസിൽ യുണൈറ്റഡിന് എതിരായ മത്സരം കാണേണ്ടി വന്നവർക്ക് ടിക്കറ്റ് തുക തിരികെ നൽകാൻ സ്പർസ്

ന്യൂകാസിൽ യുണൈറ്റഡിനെതിരായ തങ്ങളുടെ ടീമിന്റെ തോൽവി കാണാൻ സെന്റ് ജെയിംസ് പാർക്കിലേക്ക് പോയ ആരാധകർക്ക് മത്സര ടിക്കറ്റിന്റെ വില തിരികെ നൽകാൻ ടോട്ടൻഹാം കളിക്കാർ തീരുമാനിച്ചു. ആരാധകരുടെ നിരാശയും രോഷവും മനസിലാക്കിയ താരങ്ങൾ സംയുക്തമായാണ് ടിക്കറ്റ് തുക തിരികെ നൽകുന്നത്. ടീം ഒരു ഔദ്യോഗിക പ്രസ്താവനയും ഇന്ന് പുറത്തിറക്കി.

ഇത്തരമൊരു തോൽവിയെ അഭിമുഖീകരിക്കാൻ വാക്കുകൾ മാത്രം പോരാ എന്ന് സംയുക്ത പ്രസ്താവനയിൽ താര‌ങ്ങൾ പറയുന്നു. ന്യൂകാസിലിനെതിരായ 6-1 തോൽവി നിരാശാജനകമായിരുന്നു, എന്നാൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരായ അടുത്ത മത്സരത്തിൽ കാര്യങ്ങൾ ശരിയാക്കാൻ ഉറച്ചാകും തങ്ങൾ ഇറങ്ങുന്നത് എന്നും താരങ്ങൾ പറഞ്ഞു. ടിക്കറ്റ് തുക തിരികെ നൽകുന്നത് ഒന്നുമല്ല എന്ന് അറിയാം എന്നും എന്നാൽ ഇതെങ്കിലും തങ്ങൾ ചെയ്യേണ്ടതുണ്ട് എന്നും താരങ്ങൾ പറഞ്ഞു.

താൽക്കാലിക പരിശീലകനെയും സ്പർസ് പുറത്താക്കി

ന്യൂകാസിലിനോട് 6-1ന്റെ വലിയ പരാജയം ഏറ്റുവാങ്ങിയതിനു പിന്നാകെ സ്പർസിന്റെ ഇടക്കാല പരിശീലകൻ ക്രിസ്റ്റ്യൻ സ്റ്റെല്ലിനിയെ മാറ്റാൻ ക്ലബ് തീരുമാനിച്ചു. ഇതു സംബന്ധിച്ച് ഔദ്യോഗിക പ്രസ്താവന സ്പർസ് പുറത്തിറക്കി. കോണ്ടെ ക്ലബ് വിട്ടപ്പോൾ ആയിരുന്നു സ്റ്റെല്ലിനിയെ സ്പർസ് താൽക്കാലിക കോച്ചായി നിയമിച്ചത്. ആകെ 4 മത്സരങ്ങൾ മാത്രമാണ് അദ്ദേഹം ചുമതലയിൽ ഉണ്ടായിരുന്നുള്ളൂ. ചാമ്പ്യൻസ് ലീഗ് യോഗ്യത തന്നെ ആശങ്കയിൽ ആയതോടെ ആണ് ഒരു മാറ്റം നടത്തുന്നത്.

സ്റ്റെല്ലിനിക്ക് പകരം സീസൺ അവസാനം വരെ ഇടക്കാല പരിശീലകനായി മുൻ സ്പർസ് താരം റയാൻ മേസണെ നിയമിച്ചു. ജോസ് മൗറീഞ്ഞോയെ പുറത്താക്കിയ സമയത്ത് 2020/2021 സീസണിന്റെ അവസാനത്തിൽ മേസൺ മുമ്പ് ടോട്ടൻഹാമിന്റെ ഇടക്കാല പരിശീലകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ക്ലബിനെയും താരങ്ങളെയും രൂക്ഷമായി വിമർശിച്ച് കോണ്ടെ!! “ഈ ക്ലബിൽ ഇങ്ങനെ ഒക്കെ കളിച്ചാൽ മതി”

സതാംപ്ടണിനെതിരെ 3-3ന് സമനില വഴങ്ങിയതിന് ശേഷം ടോട്ടൻഹാം ഹോട്‌സ്‌പർ മാനേജർ അന്റോണിയോ കോണ്ടെ തന്റെ കളിക്കാർക്ക് എതിരെയും ക്ലബിന് എതിരെയും രൂക്ഷ വിമർശനങ്ങൾ നടത്തി. മത്സരശേഷം മാധ്യമപ്രവർത്തകരോട് സംസാരിച്ച കോണ്ടെ തന്റെ വാക്കുകളൊന്നും മിണ്ടിയില്ല, പിച്ചിൽ താൻ കണ്ട കളിക്കാർ ഒരു ടീമല്ല, മറിച്ച് ഒരു കൂട്ടം സ്വാർത്ഥരായ വ്യക്തികൾ മാത്രമാണെന്ന് പറഞ്ഞു.

“ഞങ്ങൾ ഒരു ടീമല്ല. ഞങ്ങൾ പതിനൊന്ന് കളിക്കാരാണ് കളിക്കളത്തിലേക്ക് ഇറങ്ങുന്നത്. ഞാൻ കാണുന്നത് സ്വാർത്ഥരായ പരസ്പരം സഹായിക്കാത്ത കളിക്കാരെ, മാത്രമാണ്” കോണ്ടെ പറഞ്ഞു.

ഈ ക്ലബിൽ എപ്പോഴും ഒരുപോലെയാണ്, എല്ലാ സീസണിലും. കഴിഞ്ഞ 20 വർഷമായി ടോട്ടൻഹാം ഒന്നും നേടിയിട്ടില്ലെന്നും ഇവിടെ ഒന്നും നേടേണ്ടതില്ല എന്നതു കൊണ്ട് സമ്മർദമില്ലാതെ കളിക്കാൻ കളിക്കാർക്ക് ആകും. ഇറ്റാലിയൻ മാനേജർ ക്ലബ്ബിന്റെ ചരിത്രത്തെയും വിമർശിച്ചു.

കോണ്ടെയുടെ അഭിപ്രായങ്ങൾ ടോട്ടൻഹാം മാനേജ്മെന്റ് എങ്ങനെ എടുക്കും എന്ന് കണ്ടറിയണം. പ്രീമിയർ ലീഗിൽ ഇപ്പോൾ നാലാം സ്ഥാനത്താണ് സ്പർസ് ഉള്ളത്. കോണ്ടെ ഈ സീസൺ അവസാനത്തോടെ ക്ലബ് വിടാൻ വേണ്ടിയാണ് ഈ വിമർശനങ്ങൾ എല്ലാം ഉന്നയിക്കുന്നത് എന്നാണ് പൊതുവെയുള്ള നിരീക്ഷണം.

സ്പർസിന് മുന്നിൽ സിറ്റി വീണു, ആഴ്സണലിന്റെ പരാജയം മുതലെടുക്കാൻ ആകാതെ പെപിന്റെ ടീം

പുതിയ ടോട്ടൻഹാം സ്റ്റേഡിയം മാഞ്ചസ്റ്റർ സിറ്റിക്ക് ഒരു ബാലി കേറാ മലയായി തുടരും. ഒരിക്കൽ കൂടെ അവർ സ്പർസിന്റെ ഹോമിൽ പരാജയപ്പെട്ടു. ഇന്ന് നടന്ന ഇംഗ്ലീഷ് പ്രീമിയർ ലീഗ് മത്സരത്തിൽ ടോട്ടൻഹാം ഹോട്സ്പർ 1-0 എന്ന സ്കോറിനാണ് മാഞ്ചസ്റ്റർ സിറ്റിയെ പരാജയപ്പെടുത്തി.

15-ാം മിനുട്ടിൽ മാഞ്ചസ്റ്റർ സിറ്റിയുടെ മധ്യനിര താരം റോഡ്രിയുടെ പിഴവിൽ നിന്ന് ടോട്ടൻഹാമിന്റെ ഹാരി കെയ്‌നാണ് മത്സരത്തിലെ ഏക ഗോൾ നേടിയത്. കെയ്ൻ ഈ ഗോളോടെ സ്പർസിന്റെ എക്കാലത്തെയും മികച്ച ഗോൾ സ്കോറർ ആയി മാറി.

നിരവധി അവസരങ്ങൾ സ്പർസ് ഇന്ന് സൃഷ്ടിച്ചെങ്കിലും ലീഡ് ഉയർത്താൻ അവർക്ക് ആയില്ല.മറുവശത്ത് റിയാദ് മഹ്‌റസിന്റെ ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങിയത് ആയിരുന്നു മാഞ്ചസ്റ്റർ സിറ്റിയുടെ ഏറ്റവും വലിയ അവസരം. 86-ാം മിനിറ്റിൽ ടോട്ടൻഹാം ഡിഫൻഡർ റൊമേരോ ചുവപ്പ് കാർഡ് കണ്ട് പുറത്തായത് ആതിഥേയ ടീമിന് മത്സരത്തിന്റെ അവസാന ഘട്ടങ്ങൾ ദുഷ്കരമാക്കി. എങ്കിലും അവസാന വിസിൽ വരെ പിടിച്ചുനിൽക്കാൻ അവർക്ക് കഴിഞ്ഞു.

ഈ വിജയത്തോടെ 21 മത്സരങ്ങളിൽ നിന്ന് 39 പോയിന്റുമായി ടോട്ടൻഹാം അഞ്ചാം സ്ഥാനത്ത് നിൽക്കുകയാണ്. 45 പോയിന്റുമായി മാഞ്ചസ്റ്റർ സിറ്റി രണ്ടാം സ്ഥാനത്ത് തുടരുന്നു. സിറ്റി ആഴ്സണലുമായുള്ള ഗ്യാപ് കുറക്കാനുള്ള അവസരമാണ് നഷ്ടമാക്കിയത്.

ടോട്ടൻഹാം ഡിഫൻഡർ മാറ്റ് ഡോഹെർട്ടി അത്ലറ്റിക്കോ മാഡ്രിഡിലേക്ക്

ടോട്ടൻഹാം ഡിഫൻഡർ മാറ്റ് ഡോഹെർട്ടിയെ സ്പാനിഷ് വമ്പൻമാരായ അത്ലറ്റിക്കോ മാഡ്രിഡ് സ്വന്തമാക്കി. ലോൺ കരാറിലാണ് ഡോഹെർട്ടി മാഡ്രിഡിൽ എത്തുന്നത്‌. അന്റോണിയോ കോണ്ടെയുടെ കീഴിൽ ഈ സീസണിൽ അധികം അവസരം ഡൊഹെർട്ടിക്ക് ലഭിച്ചിരുന്നില്ല. സ്പർസ് പകരം റൈറ്റ് ബാക്ക് പെഡ്രോ പോറോയെ ടീമിൽ എത്തിക്കുന്നുമുണ്ട്. ഇതാദ്യമായല്ല ഒരു സ്പർസ് ഫുൾബാക്ക് അത്ലറ്റിക്കോയിൽ എത്തുന്നത്. 2019 ൽ കീറൻ ട്രിപ്പിയർ ഇതേ പോലെ അത്ലറ്റിക്കോയിലേക്ക് പോയിരുന്നു.

പെഡ്രോ പോറോയെ 45 മില്യൺ നൽകി സ്പർസ് സ്വന്തമാക്കി

സ്പോർടിംഗ് താരം പെഡ്രോ പോറോയെ സ്പർസ് സ്വന്തമാക്കി. പെഡ്രോ പോറോക്ക് വേണ്ടിയുള്ള സ്പർസ് ചർച്ചകൾ പരാജയപ്പെടുമോ എന്ന ഭീതി ഉണ്ടായിരുന്നു എങ്കിലും താരം ഇന്ന് ലണ്ടണിൽ എത്തി മെഡിക്കൽ പൂർത്തിയാക്കുകയും കരാർ ഒപ്പുവെക്കുകയും ചെയ്യും എന്ന് ഫബ്രിസിയോ പറഞ്ഞു. പോറോ 2028വരെയുള്ള കരാർ ഒപ്പുവെക്കും.

നാല്പത്തിയഞ്ചു മില്യൺ യൂറോക്ക് അടുത്ത് സ്പർസ് സ്പോർടിംഗിന് നൽകും. ജിറോണയിലെ മികച്ച പ്രകടനത്തോടെ 2019ൽ മാഞ്ചസ്റ്റർ സിറ്റിയിൽ എത്തിയ പൊറോ തുടർന്ന് ലോണിൽ പോവുകയായിരുന്നു. 2020 മുതൽ സ്പോർട്ടിങ് നിരയിൽ ഉണ്ട്. ഇത്തവണ സീസണിൽ ഒരു ഗോളും അഞ്ച് അസിസ്റ്റുമായി മികച്ച ഫോമിലാണ് പൊറോ. ആകെ തൊണ്ണൂറോളം മത്സരങ്ങളിൽ നിന്നും പതിനൊന്ന് ഗോളും പത്തൊൻപത് അസിസ്റ്റും സ്പോർട്ടിങ് ജേഴ്‌സിയിൽ കുറിച്ചിട്ടുണ്ട്. റൈറ്റ് ബാക്ക് ആയും വിങ് ബാക്ക് ആയും ഒരു പോലെ തിളങ്ങാൻ കഴിയുന്ന താരമാണ്.

യുടേൺ എടുത്ത് ഡാഞ്ചുമ, എവർട്ടണിൽ മെഡിക്കൽ കഴിഞ്ഞ താരം ഇനി സ്പർസിൽ കളിക്കും

ജനുവരി ട്രാൻസ്ഫറിൽ ഏറ്റവും നാടകീയമായ ട്രാൻസ്ഫർ ആയി ഡാഞ്ചുമയുടെ ട്രാൻസ്ഫർ മാറുകയാണ്. എവർട്ടണിൽ കരാർ ഒപ്പുവെക്കും എന്ന് ഏവരും പ്രതീക്ഷിച്ച ഡാഞ്ചുമ ഇനി സ്പർസിനായി കളിക്കും. എവർട്ടണിൽ മെഡിക്കൽ അടക്കം കഴിഞ്ഞ താരം അവസാനം യുടേൺ എടുത്ത് സ്പർസിലേക്ക് പോയിരിക്കുകയാണ്. സ്പർസിൽ താരത്തിന്റെ മെഡിക്കൽ പൂർത്തിയായി. താരം ഉടൻ കരാർ ഒപ്പുവെക്കും.

വിയ്യാറയൽ താരം അവിടെ അധികം അവസരം ലഭിക്കാത്തത് കൊണ്ടായിരുന്നു ക്ലബ് വിടാൻ തയ്യാറായത്. നേരത്തെ ഉനയ് ഉമരിക്ക് കീഴിൽ വിയ്യാറയൽ ടീമിലെ പ്രധാന താരങ്ങളിൽ ഒരാളായിരുന്ന ഡാഞ്ചുമക്ക് എന്നാൽ കിക്കെ സെറ്റിയന് കീഴിൽ അത്ര നല്ല സമയമല്ല. ഇതോടെയാണ് കൂടുമാറാനുള്ള നീക്കങ്ങൾ ഇരുപത്തിയഞ്ചുകാരൻ ആരംഭിച്ചത്. നേരത്തെ ബേൺമൗത്തിന് വേണ്ടി പ്രീമിയർ ലീഗിൽ ബൂട്ടു കെട്ടിയിട്ടുണ്ട് താരം. വിയ്യാറയലിൽ 51 മത്സരങ്ങളിൽ നിന്നും 22 ഗോളുകൾ സ്വന്തമാക്കി.

സ്പർസിന്റെ എക്കാലത്തെയും മികച്ച ഗോൾ സ്കോറർ ആയി ഹാരി കെയ്ൻ

ഫുൾഹാമിനെതിരായ 1-0 വിജയത്തിൽ ക്ലബ്ബിനായി തന്റെ 266-ാം ഗോൾ നേടിയതിന് പിന്നാലെ ഹാരി കെയ്ൻ ടോട്ടൻഹാം ഹോട്സ്പറിന്റെ സംയുക്ത എക്കാലത്തെയും ടോപ് സ്‌കോററായി. 50 വർഷത്തിലേറെയായി റെക്കോർഡ് കൈവശം വച്ചിരുന്ന ക്ലബ് ഇതിഹാസം ജിമ്മി ഗ്രീവ്‌സിനൊപ്പം കെയ്‌ന് എത്തിയിരിക്കുകയാണ്. ശനിയാഴ്ച പ്രെസ്റ്റണിൽ നടക്കുന്ന എഫ്‌എ കപ്പ് നാലാം റൗണ്ടിൽ ഗോൾ നേടിയാൽ ഈ റെക്കോർഡ് തകർക്കാനും കെയ്‌നിനാകും.

കെയ്‌ൻ ടോട്ടനത്തിന്റെ മാത്രമല്ല ഇംഗ്ലണ്ടിന്റെയും എക്കാലത്തെയും ടോപ് സ്കോറർ ആണ്. ടോട്ടൻഹാമിന്റെ എക്കാലത്തെയും മികച്ച സ്‌കോറർമാരുടെ പട്ടികയിൽ ബോബി സ്മിത്ത് (208), മാർട്ടിൻ ചിവേഴ്‌സ് (174) തുടങ്ങിയവരെയൊക്കെ കെയ്ൻ നേരത്തെ മറികടന്നിരുന്നു.

പെഡ്രോ പൊറോക്ക് വേണ്ടിയുള്ള നീക്കങ്ങളുമായി ടോട്ടനം മുന്നോട്ട്

ഇത്തവണ ട്രാൻസ്ഫർ വിൻഡോയിലെ തങ്ങളുടെ ലക്ഷ്യങ്ങളിൽ ഒന്നായ സ്പാനിഷ് താരം പെഡ്രോ പൊറോക്ക് വേണ്ടിയുള്ള നീക്കങ്ങളുമായി ടോട്ടനം മുന്നോട്ട്. സ്പോർട്ടിങ്ങുമായുള്ള ചർച്ചകൾ ടോട്ടനം നടത്തി വരികയാണെന്ന് ഫാബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. താരത്തിന് കൈമാറ്റത്തിൽ സമ്മതമാണെങ്കിലും കൈമാറ്റ തുകയിൽ തട്ടിയാണ് ചർച്ചകൾ നീണ്ടു പോകുന്നത് എന്നാണ് സൂചനകൾ. നാല്പത്തിയഞ്ചു മില്യൺ യൂറോയാണ് താരത്തിന്റെ റിലീസ് ക്ലോസ്. ഇത് പൂർണമായും നൽകിയാൽ പൊറോയെ വിട്ടു നൽകാൻ സ്പോർട്ടിങ്ങിന് സമ്മതമാണ്. എന്നാൽ ഒറ്റ തവണയിൽ തുക മുഴുവനായി നൽകാൻ ടോട്ടനത്തിന് ഇതുവരെ താൽപര്യമില്ല. ഈ വാരം തന്നെ ടീമുകൾ തമ്മിലുള്ള തുടർ ചർച്ചകൾ നടക്കും.

റൈറ്റ് ബാക്ക് സ്ഥാനത്ത് തുടർച്ചയായി തിരിച്ചടികൾ നേരിടാൻ തുടങ്ങിയതോടെയാണ് ടോട്ടനം പുതിയ താരങ്ങളെ അന്വേഷിച്ച് ഇറങ്ങിയത്. എമേഴ്‌സനും ദോഹർടിക്കും ടീമിന് കാര്യമായ സംഭാവനകൾ നൽകാൻ സാധിക്കുന്നില്ല. ജിറോണയിലെ മികച്ച പ്രകടനത്തോടെ 2019ൽ മാഞ്ചസ്റ്റർ സിറ്റിയിൽ എത്തിയ പൊറോ തുടർന്ന് ലോണിൽ പോവുകയായിരുന്നു. 2020 മുതൽ സ്പോർട്ടിങ് നിരയിൽ ഉണ്ട്. ഇത്തവണ സീസണിൽ ഒരു ഗോളും അഞ്ച് അസിസ്റ്റുമായി മികച്ച ഫോമിലാണ് പൊറോ. ആകെ തൊണ്ണൂറോളം മത്സരങ്ങളിൽ നിന്നും പതിനൊന്ന് ഗോളും പത്തൊൻപത് അസിസ്റ്റും സ്പോർട്ടിങ് ജേഴ്‌സിയിൽ കുറിച്ചിട്ടുണ്ട്. റൈറ്റ് ബാക്ക് ആയും വിങ് ബാക്ക് ആയും ഒരു പോലെ തിളങ്ങാൻ കഴിയുന്ന താരത്തെ കോന്റെയുടെ പദ്ധതികൾ ഇണങ്ങുന്ന താരമായാണ് ടോട്ടനം വിലയിരുത്തുന്നത്.

ലൂകസ് മൗറയുടെ കരാർ നീട്ടില്ല എന്ന് കോണ്ടെ

ബ്രസീലിയൻ അറ്റാകിംഗ് ലൂക്കാസ് മൗറയുടെ കരാർ നീട്ടേണ്ടതില്ലെന്ന് ടോട്ടൻഹാം തീരുമാനിച്ചു എന്ന് പരിശീലകൻ കോണ്ടെ. ഇത് തന്റെ തീരുമാനം അല്ല എന്നും ക്ലബിന്റെ ഭാഗത്ത് നിന്നുള്ള തീരുമാനം ആണെന്നും അദ്ദേഹം പറഞ്ഞു. ഈ സീസൺ മൗറക്ക് ഏറെ പ്രയാസമുള്ള സീസൺ ആയിരുന്നു എന്നും കോണ്ടെ പറഞ്ഞു.

പരിക്ക് കാരണം അധികം മത്സരങ്ങളിൽ മൗറ ഇത്തവണ ഇറങ്ങിയില്ല. കുലുസവേസ്കിയും റിച്ചാർലിസണും എല്ലാം ഉള്ളത് കൊണ്ട് തന്നെ മൗറയുടെ ടീമിലെ സ്ഥാനം ഏറെ പിറകിൽ ആവുകയും ചെയ്തിരുന്നു. 2018-ൽ പാരീസ് സെന്റ് ജെർമെയ്‌നിൽ നിന്ന് ആയിരുന്നു മൗറ സ്പർസിൽ എത്തിയത്. താരത്തെ ജനുവരിയിൽ തന്നെ സ്വന്തമാക്കാൻ ചില ക്ലബുകൾ ശ്രമിച്ചിരുന്നു എങ്കിലും അത് ഫലം കാണാൻ സാധ്യതയില്ല. ഇപ്പോൾ ഫ്രീ ഏജന്റായി കഴിഞ്ഞ മൗറക്ക് മറ്റു ക്ലബുകളുമായി ചർച്ചകൾ നടത്താം.

രണ്ട് ഗോളിന് പിറകിൽ പോയ ശേഷം തിരിച്ചടിച്ചു, എങ്കിലും സ്പർസിന് ജയമില്ല

ഈ സീസണിൽ കോണ്ടെയുടെ സ്പർസ് തിരിച്ചുവരവുകളുടെ ടീമായാണ് അറിയപ്പെടുന്നത്. പല മത്സരങ്ങളിലും തുടക്കത്തിൽ പിറകിൽ പോയ ശേഷം തിരിച്ചടിച്ച് വിജയം കൊയ്യാൻ സ്പർസിനായിരുന്നു. ഇന്ന് ബ്രെന്റ്ഫോർഡിലും സ്പർസ് തുടക്കത്തിൽ പതറുന്നതും പിന്നീട് തിരിച്ചടിക്കുന്നതുമാണ് കാണാൻ ആയത്‌. ലോറിസ് ഇല്ലാത്തതിനാൽ ഇന്ന് ഫോസ്റ്റർ ആയിരുന്നു സ്പർസിന്റെ വല കാത്തത്. 15ആം മിനുട്ടിൽ തന്നെ ഫ്രോസ്റ്ററിനെ ബ്രെന്റ്ഫോർഡ് കീഴ്പ്പെടുത്തി. ഹാനെൽടിന്റെ ഒരു ടാപിന്നാണ് ബീസിനെ മുന്നിൽ എത്തിച്ചത്.

ആദ്യ പകുതിയിൽ ഈ ലീഡിൽ ബ്രെന്റ്ഫോർഡ് കളം വിട്ടു. രണ്ടാം പകുതിയും അവർ മികച്ച രീതിയിൽ തുടങ്ങി. 54ആം മിനുട്ടിൽ അവരുടെ സ്റ്റ്രാർ സ്ട്രൈക്കർ ഐവാൻ ടോണിയിലൂടെ രണ്ടാം ഗോൾ. ബ്രെന്റ്ഫോർഡ് വിജയത്തിലേക്ക് നീങ്ങുന്നു എന്ന് തോന്നിയ നിമിഷങ്ങൾ. അവിടെ നിന്നാണ് സ്പർസ് തിരിച്ചടിച്ചത്.

65ആം മിനുട്ടിൽ ഹാരി കെയ്ൻ രക്ഷകനായി. ഇടതു ഭാഗത്ത് നിന്ന് ലെങ്ലെ നൽകിയ ഒരു ലോങ് ക്രോസ് മികച്ച ലീപിലൂടെ ഉയർബ്ൻ ചാടി കെയ്ൻ ഹെഡ് ചെയ്ത് വലയിൽ എത്തിച്ചു. സ്പർസ് 1-2 ബ്രെന്റ്ഫോർഡ്. 6 മിനുട്ടുകൾ കഴിഞ്ഞ് ഹൊയിബിയേർഗിലൂടെ സ്പർസിന്റെ സമനില ഗോൾ.

പിന്നെ വിജയ ഗോളിനായുള്ള ശ്രമങ്ങൾ തുടർന്നു.പക്ഷെ ഫലം ഉണ്ടായില്ല. 16 മത്സരങ്ങളിൽ 30 പോയിന്റുമായി സ്പർസ് നാലാം സ്ഥാനത്ത് നിൽക്കുകയാണ്‌. ബ്രെന്റ്ഫോർഡ് 20 പോയിന്റുമായി ഒമ്പതാം സ്ഥാനത്തും നിൽക്കുന്നു.

മൂന്ന് തവണ പിറകിൽ പോയിട്ടും സ്പർസ് തിരിച്ചടിച്ചു ജയിച്ചു, എജ്ജാതി ത്രില്ലർ

ത്രില്ലർ പോരിൽ ലീഡ്സിനെ വീഴ്ത്തി ടോട്ടനം

ഏഴു ഗോളുകൾ പിറന്ന ത്രില്ലർ പോരാട്ടത്തിൽ ലീഡ്സിനെ വീഴ്ത്തി ടോട്ടനം. കൈവിട്ടു പോകുമായിരുന്ന മത്സരം ബെന്റാങ്കുറിന്റെ ഇരട്ട ഗോളുകളിലൂടെ തിരിച്ചു പിടിച്ച സ്പർസിന് താല്ക്കാലികമായി മൂന്നാം സ്ഥാനം ഉറപ്പിക്കാനും കഴിഞ്ഞു.

ഹാരി കെയ്നൊപ്പം കുലുസേവ്സ്കിയെയും റിച്ചാർലിസനേയും അണിനിരത്തിയാണ് ടോട്ടനം ഇറങ്ങിയത്. സ്വന്തം തട്ടകത്തിൽ പത്താം മിനിറ്റിൽ തന്നെ ഗോൾ വഴങ്ങാനായിരുന്നു പക്ഷെ വിധി. സമ്മർവില്ലയാണ് ലീഡ്‌സിനായി വല കുലുക്കിയത്. ഇരുപത്തിയഞ്ചാം മിനിറ്റിൽ ഹാരി കെയിൻ സമനില ഗോൾ കണ്ടെത്തി. ഫ്രീകികിൽ നിന്നായിരുന്നു ഗോൾ പിറന്നത്. ആദ്യ പകുതി അവസാനിക്കാൻ തൊട്ടു മുൻപ് റോഡ്രിഗോ വീണ്ടും ലീഡ്സിനെ മുൻപിൽ എത്തിച്ചു. കോർണറിലൂടെ വന്ന ബോൾ ക്ലിയർ ചെയ്തെങ്കിലും വീണ്ടും റോഡ്രിഗോയിലേക്ക് എത്തിയപ്പോൾ തടയാൻ ലോറിസിന് ആയില്ല.

രണ്ടാം പകുതിയുടെ തുടക്കത്തിൽ വീണ്ടും ടോട്ടനം സമനില പിടിച്ചു. അൻപതിയൊന്നാം മിനിറ്റിൽ. ബെൻ ഡേവിസ് ഇരുപത് വാര അകലെ നിന്നും തൊടുത്ത ഷോട്ട് ലീഡ്സിന്റെ പ്രതിരോധ താരങ്ങളെ കടന്ന് പോസ്റ്റിലേക്ക് ഉരുണ്ടു കയറി. എന്നാൽ ലീഡ്സ് അവസാനിപ്പിച്ചിട്ടില്ലായിരുന്നു. റോഡ്രിഗോയുടെ മികച്ചൊരു ഫിനിഷിങ് വീണ്ടും തുണയായപ്പോൾ എഴുപതിയാറാം മിനിറ്റിൽ ഒരിക്കൽ കൂടി ലീഡ്സ് മുന്നിലെത്തി.

അഞ്ച് മിനിറ്റുകൾക്ക് ശേഷം ബെന്റാങ്കുർ അവതരിച്ചു. ദോഹർടിയുടെ പാസ് സ്വീകരിച്ച താരം തൊടുത്ത ഷോട്ട് മത്സരത്തിൽ മൂന്നാം തവണ ടോട്ടനത്തിന് സമനില സമ്മാനിച്ചു. വെറും രണ്ടു മിനിറ്റുകൾക് ശേഷം കുലുസേവ്കിയുടെ പാസിൽ ഒരിക്കൽ കൂടി ഉറുഗ്വേയൻ താരം വല കുലുക്കിയതോടെ മത്സരത്തിൽ ആദ്യമായി ആതിഥേയർ മുന്നിലെത്തി. ആഡംസ് ചുവപ്പ് കാർഡ് കണ്ടു പുറത്തു പോവുക കൂടി ചെയ്തതോടെ മത്സരം ലീഡ്സിനെ കയ്യിൽ നിന്നും പൂർണമായി വഴുതി.

Exit mobile version