മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പുതിയ പരിശീലകൻ മാഞ്ചസ്റ്റർ സിറ്റിയെ നാണംകെടുത്തി!!

ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് സ്റ്റേജിൽ 4-1ൻ്റെ വൻ സ്കോറിൽ സ്പോർട്ടിംഗ് ലിസ്ബൺ മാഞ്ചസ്റ്റർ സിറ്റിയെ കീഴ്പ്പെടുത്തി. ഇന്ന് തുടക്കത്തിൽ ഒരു ഗോളിന് പിറകിൽ പോയ ശേഷമായിരുന്നു സ്പോർടിങിന്റെ തിരിച്ചടി. അടുത്ത ആഴ്ച മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പരിശീലകനാകാൻ പോകുന്ന അമോറിം ആണ് സ്പോർടിംഗിന്റെ പരിശീലകൻ.

പ്രതിരോധ പിഴവ് ഫിൽ ഫോഡൻ മുതലാക്കിയപ്പോൾ മത്സരം തുടങ്ങി നാല് മിനിറ്റിനുള്ളിൽ മാഞ്ചസ്റ്റർ സിറ്റി ലീഡ് നേടി. സ്‌പോർടിംഗിൻ്റെ മൊറിറ്റയുടെ കൈവശം പൊസഷൻ നഷ്‌ടപ്പെട്ടു, ഫോഡനെ ലക്ഷ്യത്തിലേക്ക് നയിക്കുകയും ഗോൾകീപ്പർ അൻ്റോണിയോ ആദനെ മറികടന്ന് ഒരു ഷോട്ടടിച്ച് സിറ്റി 1-0ന് മുന്നിലെത്തുകയും ചെയ്തു.

എന്നാൽ സ്‌പോർടിംഗ് 38-ാം മിനിറ്റിൽ സ്പോർടിംഗ് സമനില പിടിച്ചു. ഗോൺസാലോ ക്വെൻഡയുടെ ഒരു ത്രൂ ബോളിനുശേഷം സ്‌ട്രൈക്കർ വിക്ടർ ഗ്യോക്കറസ് ഒരു റൺ നടത്തി, ഡിഫൻഡർ മാനുവൽ അകാൻജിയെ മറികടന്ന് എഡേഴ്‌സൻ്റെ മുകളിലൂടെ പന്ത് ചിപ്പുചെയ്‌ത് 1-1 എന്ന നിലയിൽ എത്തിച്ചു.

രണ്ടാം പകുതിയുടെ തുടക്കത്തിൽ പോർച്ചുഗൽ ക്ലബ് ഇരട്ട ഗോളുകൾ നേടി‌. കളി പുനരാരംഭിച്ച് നിമിഷങ്ങൾക്കകം അവർ ലീഡ് നേടി. പെഡ്രോ ഗോൺസാൽവ്‌സ് പിന്നിൽ നിന്ന് ഒരു പ്രത്യാക്രമണം ആരംഭിച്ചു, മാത്യൂസ് അരാഹോയെ കണ്ടെത്തി, എഡേഴ്‌സണെ കീഴ്പ്പെടുത്തി ഒരു ലോ സ്‌ട്രൈക്ക് അയച്ച് 46-ാം മിനിറ്റിൽ സ്‌പോർട്ടിംഗിനെ അരോഹോ 2-1ന് മുന്നിലെത്തിച്ചു.

നിമിഷങ്ങൾക്കകം, ബോക്സിലെ ഒരു മോശം ഫൗളിന് കിട്ടിയ പെനാൽറ്റി ഗ്യോകെറസ് ആത്മവിശ്വാസത്തോടെ ഗോളാക്കി, സ്പോർട്ടിംഗിൻ്റെ ലീഡ് 3-1 ആയി ഉയർത്തി. 68ആം മിനുട്ടിൽ ഒരു പെനാൾറ്റിയിലൂടെ കളിയിലേക്ക് തിരികെ വരാൻ സിറ്റിക്ക് അവസരം കിട്ടി. എന്നാൽ ഹാളണ്ട് എടുത്ത പെനാൾറ്റി ബാറിന് തട്ടി പുറത്തായി‌.

ഇതിന് ശേഷം സ്പോടിംഗിന് അനുകൂലമായി ഒരു പെനാൾറ്റി കൂടെ ലഭിച്ചു. അതു ലക്ഷ്യത്തിൽ എത്തിച്ച് ഗ്യോകെറസ് ഹാട്രിക്ക് പൂർത്തിയാക്കി. സ്കോർ 4-1.

ഈ വിജയത്തോടെ സ്പോർടിംഗ് 10 പോയിന്റുമായി ടേബിളിൽ രണ്ടാമത് നിൽക്കുകയാണ്. മാഞ്ചസ്റ്റർ സിറ്റിക്ക് 7 പോയിന്റാണ് ഉള്ളത്.

ഒൻപത് ദിവസത്തിന് ശേഷം പുറത്താക്കൽ, സ്പോർട്ടിങ്ങിനോട് നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോച്ച് മിഹജലോവിച്

സ്പോർട്ടിങ്ങിനോട് നഷ്ടപരിഹാരം ആവശ്യപ്പെട്ട് യുഗോസ്ലോവിയന്‍ ഇതിഹാസം സിനിസ മിഹജലോവിച്. ഒൻപത് ദിവസത്തെ സേവനത്തിനു ശേഷമാണ് സിനിസ മിഹജലോവിചിനെ സ്പോർട്ടിങ് പുറത്താക്കിയത്. ഇതിനെതിരായാണ് 11 മില്യൺ യൂറോ നഷ്ടപരിഹാരത്തുകയായി സിനിസ മിഹജലോവിച് ആവശ്യപ്പെടുന്നത്. സ്പോർട്ടിങ്ങിന്റെ അപ്രതീക്ഷിതവും അസാധാരണവുമായ നടപടി കാരണം തന്റെ റെപ്പ്യുട്ടേഷനെ ബാധിച്ചെന്നും സിനിസ പറഞ്ഞു.

കഴിഞ്ഞ യൂറോപ്പാ ലീഗ് മത്സരത്തില്‍ സ്‌പോര്‍ടിങ് അത്‌ലറ്റിക്കോ മഡ്രിഡിനോട് തോറ്റതിന് പിന്നാലെയാണ് ക്ലബില്‍ പ്രശ്‌നങ്ങള്‍ ഉടലെടുത്തത്. തുടര്‍ന്ന് കളിക്കാര്‍ക്ക് നേരെ ക്ലബ് ആരാധകര്‍ ആക്രമണം നടത്തിയ സംഭവമുണ്ടായിരുന്നു. പ്രസിഡന്റായിരുന്ന കാര്‍വലോയായിരുന്നു ഇതിന് പിന്നിലെന്നാരോപിച്ച്‌ മുതിര്‍ന്ന ഒന്‍പത് താരങ്ങള്‍ ക്ലബുമായി കരാറും റദ്ദാക്കിയിരുന്നു. കാര്‍വലോ സ്ഥാനഭ്രഷ്ടനാക്കപ്പെട്ടതിനെ തുടർന്ന് കാര്‍വലോ നിയമിച്ച പരിശീലകൻ സിനിസ മിഹജലോവിചിനെയും ക്ലബ് പുറത്താക്കുകയായിരുന്നു. പുതിയ ക്ലബ് പ്രസിഡന്റായി ചുമതലയേറ്റ ജോസ് സൗസ സിന്‍ഡ്ര സ്പോർട്ടിങ് കോച്ചായി ഹോസെ പോസെയിറോയെ നിയമിക്കുകയും ചെയ്തു.

Exit mobile version