സൗത്താംപ്ടണില്‍ ഇനിയും ഫലം സാധ്യമെന്ന് ഇംഗ്ലണ്ട് മുന്‍ നായകന്‍ മൈക്കല്‍ വോണ്‍, പാക്കിസ്ഥാന്‍ ടീമിലെ നിര്‍ണ്ണായക സ്വാധീനം ആവുക മുഹമ്മദ് അബ്ബാസ്

സൗത്താംപ്ടണില്‍ ആദ്യ മൂന്ന് ദിവസത്തിലും കളി നടക്കുന്നത് വളരെ കുറവായിരുന്നു. മൂന്നാം ദിവസം പൂര്‍ണ്ണമായും നഷ്ടമാകുന്നതാണ് ഇന്ന് കണ്ടത്. അതേ സമയം മത്സരത്തില്‍ ഇനിയും ഫലം സാധ്യമാണെന്നാണ് മുന്‍ ഇംഗ്ലണ്ട് നായകന്‍ മൈക്കല്‍ വോണ്‍ പറയുന്നത്. മുഹമ്മദ് അബ്ബാസിന് പാക്കിസ്ഥാന് വേണ്ടി മത്സരത്തില്‍ തിളങ്ങാനാകുമെന്നാണ് താന്‍ വിശ്വസിക്കുന്നതെന്ന് വോണ്‍ വ്യക്തമാക്കി.

എന്നാല്‍ രണ്ട് ദിവസം മാത്രം അവശേഷിക്കെ ഇംഗ്ലണ്ടും പാക്കിസ്ഥാനും ഓരോ ഇന്നിംഗ്സുകള്‍ വേണ്ടെന്ന് വെച്ചാല്‍ മാത്രമേ ഫലം ഉണ്ടാകൂ എന്നതാണ് വിലയിരുത്തപ്പെടുന്നത്. സ്വിംഗും കൃത്യതയുമുള്ള മുഹമ്മദ് അബ്ബാസിനെ പോലെയുള്ള ബൗളര്‍മാരെ പിന്തുണയ്ക്കുന്നതാണ് സൗത്താംപ്ടണിലെ പിച്ചെന്നാണ് വോണിന്റെ പക്ഷം.

പിച്ചിന്റെ സ്വഭാവം പരിഗണിക്കുമ്പോള്‍ മത്സരത്തില്‍ ഇനിയും ഫലം സാധ്യമാണെന്നാണ് മൈക്കല്‍ വോണ്‍ പറയുന്നത്. ഇംഗ്ലണ്ട് സാഹചര്യങ്ങള്‍ക്ക് അനുയോജ്യമായ ടെസ്റ്റ് വിക്കറ്റാണ് സൗത്താംപ്ടണിലെ എന്ന് പറഞ്ഞ വോണ്‍ പിച്ചിലെ പുല്ലിന്റെ ആധിക്യവും സീം മൂവ്മെന്റും മത്സരത്തെ ആവേശകരമാക്കുമെന്നാണ് പറഞ്ഞത്.

പാക്കിസ്ഥാന്റെ പേസര്‍മാരായ നസീം ഷായ്ക്കും ഷഹീന്‍ അഫ്രീദിയ്ക്കും അബ്ബാസിന് പിന്തുണ നല്‍കുവാന്‍ കഴിഞ്ഞാല്‍ തന്നെ മത്സരം ആവേശകരമാകുമെന്നാണ് വോണ്‍ വ്യക്തമാക്കിയത്.

ഷാന്‍ മസൂദിനെ നഷ്ടമായെങ്കിലും കരുതലോടെ പാക്കിസ്ഥാന്‍ മുന്നോട്ട്

സൗത്താംപ്ടണിലെ ഇംഗ്ലണ്ട് പാക്കിസ്ഥാന്‍ രണ്ടാം ടെസ്റ്റില്‍ ആദ്യ ദിവസം ലഞ്ചിന് പിരിയുമ്പോള്‍ പാക്കിസ്ഥാന് * വിക്കറ്റ് നഷ്ടം. ഓപ്പണര്‍ ഷാന്‍ മസൂദിനെ ജെയിംസ് ആന്‍ഡേഴ്സണ്‍ പുറത്താക്കിയ ശേഷം തൊട്ടടുത്ത ഓവറില്‍ സ്റ്റുവര്‍ട് ബ്രോഡിന്റെ പന്തില്‍ ആബിദ് അലി നല്‍കിയ അവസരം ഡൊമിനിക്ക് സിബ്ലേ കൈവിടുകയായിരുന്നു. ആ അവസരം മുതലാക്കി പിന്നീട് രണ്ടാം വിക്കറ്റില്‍ ആബിദ് അലി-അസ്ഹര്‍ അലി കൂട്ടുകെട്ട് 56 റണ്‍സ് നേടി.

ആദ്യ സെഷന്‍ അവസാനിക്കുമ്പോള്‍ പാക്കിസ്ഥാന്‍ 62/1 എന്ന നിലയിലാണ്. ക്രീസില്‍ 33 റണ്‍സുമായി ആബിദ് അലിയും 20 റണ്‍സ് നേടി അസ്ഹര്‍ അലിയുമാണ് നില്‍ക്കുന്നത്. 23.4 ഓവറായപ്പോള്‍ മഴ കളി തടസ്സപ്പെടുത്തിയപ്പോള്‍ അമ്പയര്‍മാര്‍ ലഞ്ചിനായി ടീമുകള്‍ക്ക് പിരിയാം എന്ന് തീരുമാനിക്കുകയായിരുന്നു.

മത്സരത്തില്‍ ടോസ് നേടിയ പാക്കിസ്ഥാന്‍ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഇംഗ്ലണ്ട് ഇലവനില്‍ രണ്ട് മാറ്റമാണുള്ളതില്‍ ബെന്‍ സ്റ്റോക്സിന് പകരം സാക്ക് ക്രോളിയും ജോഫ്ര ആര്‍ച്ചര്‍ക്ക് പകരം സാം കറനെയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പാക്കിസ്ഥാന്‍ നിരയില്‍ ഷദബ് ഖാന് പകരം ഫവദ് അലം ടീമിലേക്ക് എത്തുന്നു.

ഏജീസ് ബൗളിലെ ഒഴിഞ്ഞ സ്റ്റേഡിയത്തില്‍ കളിക്കുമ്പോള്‍ ബുദ്ധിമുട്ടുണ്ടെന്ന് അറിയിച്ച് അയര്‍ലണ്ട്

ഏജീസ് ബൗളിലെ ക്രീം കസേരകള്‍ പന്ത് കാണുന്നതിന് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് പറഞ്ഞ് അയര്‍ലണ്ട്. ഇപ്പോള്‍ കൊറോണ കാരണം അടച്ചിട്ട സ്റ്റേഡിയത്തില്‍ കളി നടക്കുമ്പോള്‍ കാണികളില്ലാത്തതിനാല്‍ തന്നെ ഒഴിഞ്ഞ കസേരകള്‍ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ടെന്നാണ് അയര്‍ലണ്ട് വ്യക്താക്കിയിരിക്കുന്നത്.

ഇംഗ്ലണ്ടും വെസ്റ്റിന്‍ഡീസും തമ്മിലുള്ള ആദ്യ ടെസ്റ്റ് ഇതേ വേദിയിലാണ് നടന്നതെങ്കിലും അത് ചുവപ്പ് പന്തായതിനാല്‍ കാര്യങ്ങള്‍ വഷളാക്കിയിരുന്നില്ല. എന്നാല്‍ ഇംഗ്ലണ്ടും അയര്‍ലണ്ടും തമ്മിലുള്ള ഏകദിന സീരീസില്‍ ഈ വിഷയം പ്രശ്നം സൃഷ്ടിച്ചേക്കാമെന്നാണ് അയര്‍ലണ്ട് കോച്ച് ഗ്രഹാം ഫോര്‍ഡ് വ്യക്തമാക്കിയത്.

ടീമിന്റെ ഇന്റര്‍-സ്ക്വാഡ് പരിശീലന മത്സരത്തിന് ശേഷമാണ് ഫോര്‍ഡ് ഈ പ്രശ്നം ഉന്നയിച്ചത്. അത് വലിയ ഒരു പ്രശ്നമല്ലെങ്കിലും നേരിയ ബുദ്ധിമുട്ട് താരങ്ങള്‍ക്കുണ്ടായെന്ന് അയര്‍ലണ്ട് കോച്ച് വ്യക്തമാക്കി. സീറ്റിംഗ് ക്രീം നിറത്തിലോ വെള്ള നിറത്തിലോ ആണ്. അത് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ടെന്ന് അയര്‍ലണ്ട് കോച്ച് വ്യക്തമാക്കി.

ടീമില്‍ നിന്ന് പുറത്തിരുത്തിയത് വിശ്വസിക്കുവാന്‍ പ്രയാസം – സ്റ്റുവര്‍ട് ബ്രോഡ്

തന്നെ അവസാന ഇലവനില്‍ നിന്ന് ഒഴിവാക്കിയത് വിശ്വസിക്കുവാന്‍ ഏറെ പ്രയാസമെന്ന് അഭിപ്രായപ്പെട്ട് ഇംഗ്ലണ്ട് പേസര്‍ സ്റ്റുവര്‍ട് ബ്രോഡ്. വിന്‍ഡീസിനെതിരെയുള്ള സൗത്താംപ്ടണ്‍ ടെസ്റ്റില്‍ ഇംഗ്ലണ്ട് സ്ക്വാഡില്‍ നിന്ന് സ്റ്റുവര്‍ട് ബ്രോഡിനെ പുറത്തിരുത്തിയിരുന്നു. വിന്‍ഡീസിന് പുറമെ പാക്കിസ്ഥാനുമായും ടെസ്റ്റ് പരമ്പരയുള്ളതിനാല്‍ ബൗളര്‍മാര്‍ക്ക് റൊട്ടേഷന്‍ പോളിസിയുണ്ടാകുമെന്നാണ് ടീം മാനേജ്മെന്റ് അറിയിച്ചിരിക്കുന്നത്. സ്റ്റുവര്‍ട് ബ്രോഡിന് പകരം ജോഫ്ര ആര്‍ച്ചറിനും മാര്‍ക്ക് വുഡിനുമാണ് ഇംഗ്ലണ്ട് അവസരം നല്‍കിയത്.

തനിക്ക് ഈ തീരുമാനത്തില്‍ വളരെ അധികം ദുഖമുണ്ടെന്നും അതിനാല്‍ തന്നെ ദേഷ്യം തോന്നുന്നുണ്ടെന്നും സ്റ്റുവര്‍ട് ബ്രോഡ് വ്യക്തമാക്കി. തന്റെ ഈ വികാരങ്ങള്‍ക്കെല്ലാം കാരണം ഈ തീരുമാനത്തില്‍ എന്തെങ്കിലും ന്യായം ഉണ്ടെന്ന് താന്‍ കരുതുന്നില്ലെന്നത് കൊണ്ടാണെന്നും ബ്രോഡ് അഭിപ്രായപ്പെട്ടു.

ആഷസിലെയും ദക്ഷിണാഫ്രിക്കയിലെയും പ്രകടനം മുന്‍ നിര്‍ത്തുകയാണെങ്കില്‍ തനിക്ക് അവകാശപ്പെട്ട സ്ഥാനമാണ് ഇതെന്ന് തോന്നുന്നുവെന്നും ബ്രോഡ് അഭിപ്രായപ്പെട്ടു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായിട്ട് താന്‍ തന്റെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനത്തിലൂടെയാണ് പോകുന്നതെന്നും ബ്രോഡ് വ്യക്തമാക്കി.

8 വര്‍ഷത്തിന് ശേഷം ഇതാദ്യമായാണ് ഇംഗ്ലണ്ട് അവസാന ഇലവനില്‍ നിന്ന് താരം പുറത്തിരിക്കുന്നത്.

സൗത്താംപ്ടണില്‍ ഇംഗ്ലണ്ടിന് ടോസ്, ബാറ്റിംഗ് തിരഞ്ഞെടുത്ത് ബെന്‍ സ്റ്റോക്സ്

സൗത്താംപ്ടണില്‍ വിന്‍ഡീസിനെതിരെ ആദ്യ ടെസ്റ്റില്‍ ടോസ് സ്വന്തമാക്കി ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്റ്റോക്സ്. ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിംഗ് തിരഞ്ഞെടുത്തു. മഴ മൂലം ടോസ് വൈകിയാണ് നടന്നത്. ഇന്നത്തെ ആദ്യ സെഷന്‍ ഉപേക്ഷിക്കുകയായിരുന്നു. മത്സരത്തില്‍ നേരത്തെ പുറത്ത് വന്ന വിവരം ശരിവയ്ക്കുന്ന തരത്തില്‍ സ്റ്റുവര്‍ട് ബ്രോഡ് ഇല്ലാതെയാണ് ഇംഗ്ലണ്ട് ഇറങ്ങുന്നത്.

West Indies (Playing XI): John Campbell, Kraigg Brathwaite, Shamarh Brooks, Shai Hope, Roston Chase, Jermaine Blackwood, Shane Dowrich(w), Jason Holder(c), Alzarri Joseph, Kemar Roach, Shannon Gabriel

England (Playing XI): Rory Burns, Dominic Sibley, Joe Denly, Zak Crawley, Ben Stokes(c), Ollie Pope, Jos Buttler(w), Dominic Bess, Jofra Archer, Mark Wood, James Anderson

ആദ്യ സെഷന്‍ മഴ മൂലം നഷ്ടം

ഇംഗ്ലണ്ട് വെസ്റ്റ് ഇന്‍ഡീസ് ആദ്യ ടെസ്റ്റിന്റെ ഒന്നാം ദിവസത്തെ ആദ്യ സെഷന്‍ നഷ്ടമായി. മഴ കാരണമാണ് ടോസ് വൈകിയത്. കൊറോണ മൂലം അന്താരാഷ്ട്ര ക്രിക്കറ്റ് നിര്‍ത്തി വെച്ച ശേഷം വലിയൊരു ഇടവേളയ്ക്ക് ശേഷം ക്രിക്കറ്റ് തിരിച്ചെത്തുമ്പോളാണ് രസം കൊല്ലിയായി മഴയെത്തിയത്.

മഴ ഇല്ലെങ്കിലും പിച്ചിലെ നനവ് മാറാത്തതിനാലാണ് ടോസ് വൈകുന്നത്. ഇതോടെ ഉച്ച ടീമുകള്‍ ഉച്ച ഭക്ഷണം നേരത്തെ ആക്കുകയായിരുന്നു. കൊറോണയ്ക്ക് ശേഷം പുതിയ നിയമങ്ങളോടു കൂടിയാണ് മത്സരങ്ങള്‍ ആരംഭിക്കുന്നത്. ഉമിനീര്‍ വിലക്കും മറ്റു പുതിയ നിയമങ്ങള്‍ക്കും ശേഷം ക്രിക്കറ്റിന്റെ മടങ്ങിവരവിനായി ആരാധകര്‍ കാത്തിരിക്കുമ്പോളാണ് വില്ലനായി മഴയെത്തിയത്.

ദി ഹണ്ട്രെഡ്, മഹേലയും കോച്ചിംഗ് ദൗത്യവുമായി എത്തുന്നു

ദി ഹണ്ട്രെഡില്‍ സൗത്താംപ്ടണ്‍ ഫ്രാഞ്ചൈയുടെ കോച്ചായി മഹേല ജയവര്‍ദ്ധേന. പുരുഷ ടീമിന്റെ കോച്ചായി മഹേലയും സൗത്താംപ്ടണ്‍ വനിത ടീമിന്റെ കോച്ചായി ചാര്‍ലോട്ട് എഡ്വേര്‍ഡ്സും നിയമിക്കപ്പെട്ടിട്ടുണ്ട്. ഷെയിന്‍ ബോണ്ടാണ് ടീമിന്റെ അസിസ്റ്റന്റ് കോച്ച്. ഇരുവരും മുംബൈ ഇന്ത്യന്‍സില്‍ ഒരുമിച്ച് പ്രവര്‍ത്തിച്ച പരിചയവുമുണ്ട്. ഇവരെ കൂടാതെ ടീമിന്റെ പരിശീലക സംഘത്തില്‍ ജിമ്മി ആഡംസ്, റിച്ചാര്‍ഡ് ഹാല്‍സാല്‍ എന്നിവരെയും നിയമിച്ചിട്ടുണ്ട്.

ജയവര്‍ദ്ധനേയും ബോണ്ടും ചേര്‍ന്ന് രണ്ട് ഐപിഎല്‍ കിരീടങ്ങള്‍ ഒരുമിച്ച് നേടിയിട്ടുള്ളവരാണ്.

മഴയുടെ തുണയില്‍ ആദ്യ പോയിന്റ് നേടി ദക്ഷിണാഫ്രിക്ക, വിന്‍ഡീസ്-ദക്ഷിണാഫ്രിക്ക മത്സരം ഉപേക്ഷിച്ചു

ലോകകപ്പിലെ തുടര്‍ച്ചയായ നാലാം തോല്‍വി ഒഴിവാക്കുവാനായി ഇന്ന് വിന്‍ഡീസിനെ നേരിട്ട ദക്ഷിണാഫ്രിക്ക 27/2 എന്ന നിലയില്‍ പ്രതിരോധത്തിലായിരുന്നുവെങ്കിലും മഴ വില്ലനായി എത്തിയപ്പോള്‍ മത്സരം ഉപേക്ഷിക്കപ്പെടുകയായിരുന്നു. ടൂര്‍ണ്ണമെന്റില്‍ പാക്കിസ്ഥാന്‍-ശ്രീലങ്ക മത്സരത്തിനു ശേഷം ഇത് രണ്ടാം മത്സരമാണ് മഴ മൂലം ഒഴിവാക്കപ്പെടുന്നത്.

ഇതോടെ ടൂര്‍ണ്ണമെന്റിലെ ആദ്യ പോയിന്റാണ് ദക്ഷിണാഫ്രിക്കയ്ക്ക് ലഭിച്ചത്. ഇനിയുള്ള അഞ്ച് മത്സരങ്ങള്‍ വിജയിച്ചാല്‍ സെമിയിലേക്ക് കടക്കുകയെന്ന് വിദൂര സാധ്യത ഇപ്പോളും ദക്ഷിണാഫ്രിക്കയ്ക്കായുണ്ട്. എങ്കിലും വേറെ പല മത്സരങ്ങളുടെ ഫലങ്ങളെയും ആശ്രയിച്ചാവും ഇത്.

മഴ മാറുന്നില്ല, സൗത്താംപ്ടണില്‍ കളി നടക്കുക സംശയത്തില്‍

തോരാതെ പെയ്യുന്ന മഴയില്‍ ഈ ലോകകപ്പിലെ രണ്ടാമത്തെ മത്സരവും മുടങ്ങുന്നതിനുള്ള സാധ്യത ഏറെ. ഇന്ന് നടക്കുന്ന ദക്ഷിണാഫ്രിക്ക വിന്‍ഡീസ് മത്സരം പുരോഗമിക്കവെയാണ് വില്ലനായി മഴയെത്തിയത്. മത്സരത്തില്‍ രണ്ട് വിക്കറ്റ് നഷ്ടപ്പെട്ട് 7.3 ഓവറില്‍ നിന്ന് 29 റണ്‍സ് നേടി ദക്ഷിണാഫ്രിക്ക പ്രതിരോധത്തിലായി നില്‍ക്കവെയാണ് മഴ വില്ലനായി എത്തുന്നത്.

ഷെല്‍ഡണ്‍ കോട്രെല്‍ ആണ് വിന്‍ഡീസിനു വേണ്ടി രണ്ട് വിക്കറ്റും നേടിയത്. 6 റണ്‍സ് നേടിയ ഹഷിം അംലയും 5 റണ്‍സുമായി എയ്ഡന്‍ മാര്‍ക്രവും ആണ് പുറത്തായ താരങ്ങള്‍. ക്രീസില്‍ ക്വിന്റണ്‍ ഡി കോക്ക് 17 റണ്‍സുമായും റണ്ണൊന്നുമെടുക്കാതെ ഫാഫ് ഡു പ്ലെസിയുമാണ് നില്‍ക്കുന്നത്.

അതേ സമയം മത്സരത്തില്‍ കുറഞ്ഞത് 20 ഓവറിന്റെ ഇന്നിംഗ്സെങ്കിലും നടക്കുന്നതിനു മഴ മാറി ഇന്ത്യന്‍ സമയം രാത്രി 9.30നുള്ളിലെങ്കിലും മത്സരം പുനരാരംഭിക്കേണ്ടതായുണ്ട്. നിലവിലെ സാഹചര്യങ്ങള്‍ ഇതിനുള്ള സാധ്യതയാണ് കൂടുതലെന്ന് വേണം വിലയിരുത്തുവാന്‍.

ലോങ്ങിന്റെ റെക്കോർഡ് ഗോളും തുണച്ചില്ല, സൗത്താംപ്ടണ് സമനില

പ്രീമിയർ ലീഗ് ചരിത്രത്തിലെ ഏറ്റവും വേഗത ഏറിയ ഗോൾ പിറന്ന മത്സരത്തിൽ സൗത്താംപ്ടന് സമനില. വാട്ട്ഫോർഡാണ് അവരെ 1-1 ന്റെ സമനിലയിൽ തളച്ചത്. വെറും 7 സെക്കന്റുകൾ കൊണ്ട് ഗോൾ നേടി ഷെയിൻ ലോങ് റെക്കോർഡ് ഇട്ട മത്സരം ചരിത്രത്തിൽ ഇടം നേടി. ആന്ദ്രേഗ്രെയാണ് വാട്ട് ഫോഡിന്റെ ഗോൾ നേടിയത്.

റിപബ്ലിക് ഓഫ് അയർലൻഡ് താരമായ ലോങ് 7 സെക്കന്റിൽ ഫോസ്റ്ററിനെ മറികടന്ന് നേടിയ റെക്കോർഡ് ഗോളിന് മുന്നിട്ട് നിന്ന് സൗത്താംപ്ടൻ 90 മിനുട്ട് വരെ ലീഡ് നില നിർത്തിയെങ്കിലും വിലപ്പെട്ട ജയം സ്വന്തമാകാനായില്ല. കളിയുടെ അവസാന മിനുട്ടിലാണ് വാട്ട്ഫോഡിന്റെ സമനില ഗോൾ പിറന്നത്. 37 പോയിന്റുമായി സൗത്താംപ്ടൻ 16 ആം സ്ഥാനത്ത് തുടരുമ്പോൾ 50 പോയിന്റ് ഉള്ള വാട്ട്ഫോർഡ് 7 ആം സ്ഥാനത്തേക്ക് ഉയർന്നു.

റിലഗേഷൻ പോരാട്ടത്തിൽ നിർണായക ജയവുമായി ബേൺലിയും സൗത്താംപ്ടനും

വമ്പന്മാരെ ഞെട്ടിക്കുന്ന വോൾവ്സിന്റെ കളി പക്ഷെ ബേൺലിയിൽ വിലപോയില്ല. റിലഗേഷൻ പോരാട്ടത്തിൽ നിർണായകമായ മത്സരത്തിൽ ബേൺലി എതിരില്ലാത്ത 2 ഗോളുകളാണ് വോൾവ്സിന്റെ കഥ കഴിച്ചത്. ജയതോടെ 33 പോയിന്റുള്ള അവർ റിലഗേഷൻ ഭീഷണിക്ക് 5 പോയിന്റ് മുകളിലാണ്.

ഇന്ന് നടന്ന മറ്റൊരു മത്സരത്തിൽ സൗത്താംപ്ടൻ ഒരു ഗോളിന് ബ്രായട്ടനെ മറികടന്നു. അവരും ഇതോടെ 33 പോയിന്റുമായി 16 ആം സ്ഥാനത്തേക്ക് ഉയർന്നു.

കോണർ കോടിയുടെ ആദ്യ പകുതിയിലെ സെൽഫ് ഗോളും, മക് നീൽ നേടിയ രണ്ടാം പകുതിയിലെ ഗോളുമാണ് ബേൺലിക്ക് ജയം ഒരുക്കിയത്.
ഹോബർഗ് ആണ് ബ്രയ്ട്ടനെതിരെ സൗത്താംപ്ടൻറെ ഏക ഗോൾ നേടിയത്.

ലംപാർഡ് കുതിപ്പ് തുടരുന്നു, സൗത്താംപ്ടനെ മറികടന്ന് ഡർബി

ഫ്രാങ്ക് ലാംപാർഡിന്റെ ഡർബി കുതിപ്പ് തുടരുന്നു. ഇത്തവണ എഫ് എ കപ്പ് മൂന്നാം റൌണ്ട് റിപ്ലെയിൽ സൗത്താംപ്ടനെ പെനാൽറ്റി ഷൂട്ട് ഔട്ടിൽ മറികടന്നാണ് ഡർബി അടുത്ത റൌണ്ട് ഉറപ്പാക്കിയത്. ആദ്യ പാദ മത്സരം 2-2 ന്റെ സമനില ആയതോടെയാണ് റിപ്ലെ ആവശ്യമായി വന്നത്.

മത്സരത്തിൽ രണ്ട് ഗോളുകൾക്ക് പിറകിൽ പോയ ശേഷം 2 ഗോളുകൾ തിരിച്ചടിച്ചാണ് ഡർബി മത്സരം പെനാൽറ്റി ഷൂട്ട്ഔട്ടിലേക്ക് നീട്ടിയത്. രണ്ടാം പകുതിയിലാണ് മത്സരത്തിലെ എല്ലാ ഗോളുകളും പിറന്നത്. 68 ആം മിനുട്ടിൽ ആംസ്‌ട്രോങ്, 70 മിനുട്ടിൽ റെഡ്‌മണ്ട് എന്നുവരുടെ ഗോളോടെ മത്സരം സൗത്താംപ്ടൻ സ്വന്തമാക്കി എന്ന് തോന്നിപ്പിച്ചതാണ്. പക്ഷെ ഹാരി വിൽസൻ, മാർട്ടിൻ വാഗോൺ എന്നിവരുടെ ഗോളിലൂടെ ഡർബി മത്സരം സമനിലയാക്കി.

പെനാൽറ്റി ഷൂട്ട് ഔട്ടിൽ ഡർബി എല്ലാ കിക്കുകളും ഗോളാക്കിയപ്പോൾ സൗത്താംപ്ടൻറെ റെഡ്‌മണ്ട് കിക്ക് പാഴാക്കിയതോടെ ഷൂട്ട് ഔട്ട് 5-3 ന് ഡർബി സ്വന്തമാക്കി.

Exit mobile version