കിരീടം സ്വന്തമാക്കുവാന്‍ അവസാന സെഷനിൽ വിജയിക്കുവാന്‍ ന്യൂസിലാണ്ട് നേടേണ്ടത് 120 റൺസ്

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനൽ വിജയിക്കുവാന്‍ ന്യൂസിലാണ്ട് അവസാന സെഷനിൽ നേടേണ്ടത് 120 റൺസ്. മത്സരത്തിന്റെ അവസാന ദിവസം ചായയ്ക്ക് പിരിയുമ്പോള്‍ ന്യൂസിലാണ്ട് വിക്കറ്റ് നഷ്ടമില്ലാതെ 19 റൺസ് നേടിയിട്ടുണ്ട്. 45 ഓവറാണ് മത്സരത്തിൽ അവശേഷിക്കുന്നത്. 9 റൺസുമായി ഡെവൺ കോൺവേയും 5 റൺസ് നേടി ടോം ലാഥവുമാണ് ക്രീസിലുള്ളത്.

ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്സ് 170 റൺസിൽ അവസാനിച്ചതാണ് മത്സരത്തിൽ ന്യൂസിലാണ്ടിന് സാധ്യത നല്‍കിയത്. 41 റൺസ് നേടിയ ഋഷഭ് പന്ത് ഒഴികെ ആര്‍ക്കും ഇന്ത്യന്‍ നിരയിൽ ചെറുത്ത്നില്പുയര്‍ത്തുവാന്‍ സാധിച്ചിരുന്നില്ല.

നാലാം ദിവസത്തെ ആദ്യ സെഷന്‍ നഷ്ടം

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിൽ രസംകൊല്ലിയായി മഴ. മത്സരത്തിന്റെ നാലാം ദിവസത്തെ ആദ്യ സെഷനും പൂര്‍ണ്ണമായി നഷ്ടപ്പെടുന്ന കാഴ്ചയാണ് സൗത്താംപ്ടണിൽ കാണാനായത്. മൂന്നാം ദിവസം കളി അവസാനിക്കുമ്പോള്‍ 49 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ 101 റൺസാണ് ന്യൂസിലാണ്ട് നേടിയിട്ടുള്ളത്. കെയിന്‍ വില്യംസൺ(12*) , റോസ് ടെയിലര്‍(0*) എന്നിവരാണ് ന്യൂസിലാണ്ടിനായി ക്രീസിലുള്ളത്.

ടോം ലാഥം(30), ഡെവൺ കോൺവേ(54) എന്നിവരുടെ വിക്കറ്റാണ് ന്യൂസിലാണ്ടിന് നഷ്ടമായത്. അശ്വിനും ഇഷാന്ത് ശര്‍മ്മയുമാണ് ഇന്ത്യയ്ക്കായി വിക്കറ്റുകള്‍ നേടിയത്.

സൗത്താംപ്ടണിൽ മഴ, നാലാം ദിവസവും കാലാവസ്ഥ മോശമെന്ന് പ്രവചനം

സൗത്താംപ്ടണിൽ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന്റെ നാലാം ദിവസവും മഴയ്ക്ക് തന്നെ കൂടുതൽ സാധ്യതയെന്ന് പ്രവചനം. മത്സരത്തിൽ ഇന്ത്യ ആദ്യ ഇന്നിംഗ്സിൽ 217 റൺസിന് പുറത്തായ ശേഷം ന്യൂസിലാണ്ട് 101/2 എന്ന നിലയിൽ നില്‍ക്കുകയാണ്. മത്സരത്തിൽ അവശേഷിക്കുന്ന രണ്ട് ദിവസവും പിന്നെ റിസര്‍വ് ഡേയുമാണ് ഇനി ബാക്കിയുള്ളത്.

ആദ്യ ദിവസം പൂര്‍ണ്ണമായും മഴ കവര്‍ന്നപ്പോള്‍ രണ്ടാം ദിവസം വെളിച്ചക്കുറവ് മൂലം കളി നിര്‍ത്തുമ്പോള്‍ 64.4 ഓവറാണ് എറിയാനായത്. ഇന്നലെ മത്സരത്തിന്റെ മൂന്നാം ദിവസം 75ന് മേലെ ഓവറുകളാണ് എറിയാനായത്. നാലാം ദിവസവും മഴ കാരണം മത്സരം വൈകി മാത്രമാകും ആരംഭിക്കുകയെന്നാണ് അറിയുന്നത്.

കൂടാതെ ഇന്നത്തെ ദിവസത്തെ കാലാവസ്ഥ പ്രവചനം പ്രകാരം പരക്കെ മഴയ്ക്കാണ് സാധ്യത.

സൗത്താംപ്ടണിൽ മൂന്നാം ദിവസത്തെ കളി തുടങ്ങുക വൈകി മാത്രം

സൗത്താപ്ടണിൽ രാവിലെ പെയ്ത മഴയിൽ ഔട്ട്ഫീൽഡ് നനഞ്ഞിരിക്കുന്നതിനാൽ തന്നെ മൂന്നാം ദിവസത്തെ കളി വൈകും. ലഭിയ്ക്കുന്ന വിവരം പ്രകാരം ഇന്ത്യന്‍ സമയം 2.50ന് ശേഷം ആയിരിക്കും ഗ്രൗണ്ടിന്റെ സാഹചര്യത്തെക്കുറിച്ച് അമ്പയര്‍മാര്‍ വിലയിരിത്തുക. ഇപ്പോള്‍ മഴയില്ലെങ്കിലും ഗ്രൗണ്ട് മത്സരയോഗ്യമല്ലെന്നാണ് വിലയിരുത്തൽ. കൂടുതൽ വിവരം അല്പ സമയത്തിനകം അറിയാം.

ഇന്നത്തെ മത്സരം ഇന്ത്യന്‍ സമയം 11.30 വരെ നീട്ടുവാനും ഒഫീഷ്യലുകള്‍ തീരുമാനിച്ചിട്ടുണ്ട്. മത്സരത്തിന്റെ ആദ്യ ദിവസം പൂര്‍ണ്ണമായും നഷ്ടമായ ശേഷം രണ്ടാം ദിവസം 64.4 ഓവറുകള്‍ക്ക് ശേഷം വെളിച്ചക്കുറവ് മൂലം കളി നിര്‍ത്തിവയ്ക്കേണ്ടി വരികയായിരുന്നു. ഇന്ത്യ 146/3 എന്ന നിലയിലാണ് രണ്ടാം ദിവസം അവസാനിപ്പിച്ചത്.

ഇന്‍സ്പക്ഷന് ശേഷം ലഭിച്ച വിവരം പ്രകാരം മത്സരം ഇന്ത്യന്‍ സമയം 3.30ക്ക് ആരംഭിയ്ക്കുമെന്നാണ് അറിയുന്നത്.

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് മഴയിൽ കുതിര്‍ന്ന തുടക്കം, ആദ്യ ദിവസത്തെ കളി ഉപേക്ഷിച്ചു

സൗത്താംപ്ടണിൽ ഇന്ത്യയും ന്യൂസിലാണ്ടും തമ്മിലുള്ള ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് മഴയിൽ കുതിര്‍ന്ന തുടക്കം. മഴ കാരണം ആദ്യ ദിവസത്തെ കളി ഉപേക്ഷിക്കുകയായിരുന്നു. ഒരു പന്ത് പോലും എറിയാതെയാണ് ആദ്യ ദിവസത്തെ കളി ഉപേക്ഷിച്ചത്.

മത്സരത്തിൽ ഐസിസി റിസര്‍വ് ഡേ പ്രഖ്യാപിച്ചിട്ടുള്ളതിനാൽ നഷ്ടപ്പെട്ട ദിവസത്തെ കളി ഉള്‍ക്കൊള്ളിച്ച് മത്സരം അവസാനിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷ.

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന്റെ ആദ്യ സെഷനിലെ കളി നടക്കില്ല

കനത്ത മഴയെത്തുടര്‍ന്ന് ലോക് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന്റെ ആദ്യ സെഷന്‍ കളി നടക്കില്ല. മത്സരത്തിന്റെ ടോസ് വൈകുമെന്നും ആദ്യ സെഷനിൽ കളിയുണ്ടാകുകയില്ലെന്നും ഔദ്യോഗികമായ അറിയിപ്പാണ് ഐസിസി പങ്കുവെച്ചിരിക്കുന്നത്.

ഇന്ത്യയും ന്യൂസിലാണ്ടുമാണ് ഫൈനലിൽ ഏറ്റുമുട്ടുന്നത്. മത്സരത്തിൽ ഐസിസി റിസര്‍വ് ഡേ പ്രഖ്യാപിച്ചിട്ടുണ്ട്. മത്സരം സമനിലയിൽ അവസാനിക്കുകയാണെങ്കിൽ ഇരു രാജ്യങ്ങളെയും സംയുക്ത ജേതാക്കളായി പ്രഖ്യാപിക്കും.

സൗത്താംപ്ടണിൽ കനത്ത മഴ, ആദ്യ ദിവസം മഴ കനക്കുമെന്ന് പ്രവചനം

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന്റെ ആദ്യ ദിവസത്തിന് ഭീഷണിയായി മഴ. ലഭിയ്ക്കുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഏതാനും മണിക്കൂറായി സൗത്താംപ്ടണിൽ മഴയാണെന്നാണ്. നാളെയും കനത്ത മഴയായിരിക്കുമെന്നാണ് കാലാവസ്ഥ പ്രവചനമെന്നാണ് ലഭിയ്ക്കുന്ന വിവരം.

ഇന്ത്യയും ന്യൂസിലാണ്ടും തമ്മിലുള്ള കിരീട പോരാട്ടം നാളെ ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 3.30യ്ക്ക് ആണ് ആരംഭിയ്ക്കുക. മത്സരത്തിന് ഒരു ദിവസം റിസര്‍വ് ഡേ ഐസിസി പ്രഖ്യാപിച്ചിട്ടുണ്ട്. ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്ന മത്സരമാണ് ഐസിസിയുടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനൽ.

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ഒരുക്കുക “ലൈവ്‍ലി പിച്ച്” എന്ന് ഹാംഷയര്‍ ഗ്രൗണ്ട്സ്മാന്‍

സൗത്താംപ്ടണിൽ ഇന്ത്യയും ന്യൂസിലാണ്ടും തമ്മിലേറ്റുമുട്ടുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ഒരുക്കുക ലൈവ്‍ലി പിച്ചെന്ന് പറ‍ഞ്ഞ് ഹാംഷയര്‍ ഗ്രൗണ്ട്സ്മാന്‍. പേസിന് പ്രാമുഖ്യം നല്‍കുന്ന പിച്ചായിരിക്കുമെന്നും അത് ടെസ്റ്റ് ക്രിക്കറ്റിനെ ആവേശകരമാക്കുമെന്നുമാണ് സൈമൺ ലീ പറഞ്ഞത്. ക്രിക്കറ്റ് ആരാധകര്‍ക്ക് വീക്ഷിക്കുവാന്‍ ആഗ്രഹിക്കുന്ന തരത്തിലുള്ള തീപാറും മത്സരത്തിനായുള്ള പിച്ചാവും ഒരുക്കുക എന്ന് ലീ പറഞ്ഞു.

ഇംഗ്ലണ്ടിനെ ടെസ്റ്റ് പരമ്പരയിൽ പരാജയപ്പെടുത്തിയാണ് ന്യൂസിലാണ്ട് എത്തുന്നത്. തനിക്ക് വ്യക്തിപരമായി പേസ്, കാരി, ബൗൺസ് ഉള്ള പിച്ചുകളാണ് താല്പര്യമെന്നും എന്നാൽ ഇംഗ്ലണ്ടിലെ കാലാവസ്ഥയിൽ അത് സാധിക്കക പലപ്പോഴും പ്രയാസമുള്ള കാര്യമാണെങ്കിലും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ അന്ന് കാലാവസ്ഥ പ്രവചനം മികച്ചതാണെന്നും ലീ സൂചിപ്പിച്ചു.

താനൊരു ക്രിക്കറ്റ് ആരാധകന്‍ ആണെന്നും ക്രിക്കറ്റ് ആരാധകര്‍ ഇഷ്ടപ്പെടുന്നൊരു മത്സരം കാണുവാനുള്ള പിച്ചാവും താനൊരുക്കുകയെന്നും സൈമം ലീ വ്യക്തമാക്കി.

ഇന്ത്യ സൌത്താംപ്ടണിൽ ജൂൺ 3ന് എത്തുമെന്ന് അറിയിച്ച് ഐസിസി

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനുള്ള ഇന്ത്യൻ സംഘം ജൂൺ മൂന്നിന് യുകെയിൽ എത്തുമെന്ന് അറിയിച്ച് ഐസിസി. ചാർട്ടേർഡ് ഫ്ലൈറ്റിലാണ് ഇന്ത്യൻ ടീം എത്തുന്നത്. യുകെ സർക്കാർ ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനെ അവരുടെ ആരോഗ്യ സംരക്ഷണ നിയന്ത്രണങ്ങളിൽ നിന്ന് ഇളവ് നൽകിയിട്ടുണ്ടെന്നും ഐസിസി അറിയിച്ചു.

നിലവിൽ മുംബൈയിൽ ഐസൊലേഷനിലുള്ള ഇന്ത്യൻ താരങ്ങൾ ഇംഗ്ലണ്ടിൽ എത്തിയ ശേഷം ഹാംഷയർ ബൌളിംലെ ഹോട്ടലിലേക്ക് കടക്കുന്നതിന് മുമ്പ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നൽകേണ്ടതുണ്ട്. അവിടെ അവർക്ക് വീണ്ടും പരിശോധനയുണ്ടാകും അതിന് ശേഷം ആയിരിക്കും അവരുടെ ഐസൊലേഷൻ ആരംഭിക്കുക.

ഇന്ത്യയുടെ വനിത സംഘവും സൌത്താംപ്ടണിൽ തന്നെയാവും ക്വാറന്റീനിൽ കഴിയുക എന്നാണ് ലഭിയ്ക്കുന്ന വിവരം.

10 പേരായി ചുരുങ്ങിയിട്ടും ലെസ്റ്ററിനെ സമനിലയിൽ തളച്ച് സൗതാമ്പ്ടൺ

മത്സരത്തിന്റെ ഭൂരിഭാഗവും 10 പേരുമായി കളിച്ചിട്ടും ലെസ്റ്റർ സിറ്റിയെ സമനിലയിൽ തളച്ച് സൗതാമ്പ്ടൺ. 1-1നാണ് സൗതാമ്പ്ടൺ ലെസ്റ്റർ സിറ്റിയെ സമനിലയിൽ തളച്ചത്. മത്സരത്തിന്റെ പത്താം മിനുറ്റിൽ തന്നെ സൗതാമ്പ്ടൺ താരം വെസ്റ്റർഗാർഡ് ചുവപ്പ് കണ്ടു പുറത്തുപോവുകയായിരുന്നു. ലെസ്റ്റർ താരം ജാമി വാർഡിയെ ഫൗൾ ചെയ്തതിനാണ് വെസ്റ്റർഗാർഡിന് റഫറി ചുവപ്പ് കാർഡ് കാണിച്ചത്. എന്നാൽ പത്ത് പേരുമായി പൊരുതിയ സൗതാമ്പ്ടൺ രണ്ടാം പകുതിയിൽ മത്സരത്തിൽ ലെസ്റ്ററിനെ ഞെട്ടിച്ചുകൊണ്ട് മുൻപിൽ എത്തുകയും ചെയ്തു. ലെസ്റ്റർ താരം ഇഹിനാചോവിന്റെ കയ്യിൽ പന്ത് തട്ടിയതിന് അനുകൂലമായി ലഭിച്ച പെനാൽറ്റി മുതലാക്കി വാർഡ് പ്രൗസ് ആണ് സൗതാമ്പ്ടണെ മത്സരത്തിൽ മുൻപിൽ എത്തിച്ചത്.

എന്നാൽ അധികം താമസിയാതെ ലെസ്റ്റർ സിറ്റി മത്സരത്തിൽ സമനില പിടിച്ചു. ഇഹിനാചോവിന്റെ ക്രോസ്സിൽ നിന്ന് ഹെഡറിലൂടെ ജോണി ഇവാൻസ് ആണ് ലെസ്റ്റർ സിറ്റിയുടെ സമനില ഗോൾ നേടിയത്. സമനില ഗോൾ നേടിയതോടെ ലെസ്റ്റർ സിറ്റി നിരന്തരം സൗതാമ്പ്ടൺ ഗോൾ മുഖം ആക്രമിച്ചെങ്കിലും വിജയം ഗോൾ കണ്ടെത്താൻ അവർക്കായില്ല. അഞ്ചാം സ്ഥാനത്തുള്ള ടീമുമായി 10 പോയിന്റ് ലീഡ് സ്വന്തമാക്കാനുള്ള അവസരമാണ് ലെസ്റ്റർ സിറ്റിക്ക് ഇന്നത്തെ മത്സരം സമനിലയിൽ കുടുങ്ങിയതോടെ നഷ്ടമായത്.

വമ്പൻ തിരിച്ചുവരവിൽ പുതിയ പരിശീലകന് കീഴിൽ ജയവുമായി ടോട്ടൻഹാം

പുതിയ പരിശീലകന് കീഴിൽ ആദ്യ മത്സരത്തിന് ഇറങ്ങിയ ടോട്ടൻഹാമിന് വമ്പൻ ജയം. മത്സരത്തിൽ പിന്നിട്ട് നിന്നതിന് ശേഷം 2 ഗോൾ തിരിച്ചടിച്ചാണ് ടോട്ടൻഹാം ജയം സ്വന്തമാക്കിയത്. ഇഞ്ചുറി ടൈമിൽ നേടിയ പെനാൽറ്റി ഗോളടക്കം ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ടോട്ടൻഹാം സൗതാമ്പ്ടണെ പരാജയപ്പെടുത്തിയത്. പരിശീലകനായിരുന്ന ജോസെ മൗറിനോയെ പുറത്താക്കിയതിന് ശേഷമുള്ള ടോട്ടൻഹാമിന്റെ ആദ്യ മത്സരം കൂടിയായിരുന്നു ഇത്.

പുതിയ പരിശീലകനായുള്ള റയാൻ മേസന്റെ കീഴിൽ നേടിയ ജയം ടോട്ടൻഹാമിന്റെ ചാമ്പ്യൻസ് ലീഗ് പ്രതീക്ഷകൾ സജീവമാക്കും. മത്സരത്തിന്റെ ആദ്യ പകുതിയിൽ ഡാനി ഇങ്‌സിന്റെ ഗോളിൽ സൗതാമ്പ്ടൺ ആണ് മത്സരത്തിൽ ആദ്യ ലീഡ് നേടിയത്. എന്നാൽ രണ്ടാം പകുതിയിൽ ഗാരെത് ബെയ്‌ലിന്റെ ഗോളിലൂടെ സമനില നേടിയ ടോട്ടൻഹാം ഇഞ്ചുറി ടൈമിൽ ലഭിച്ച പെനാൽറ്റി ഗോളിലൂടെ മത്സരത്തിൽ ജയം സ്വന്തമാക്കുകയായിരുന്നു. സെർജിയോ റെഗുലിയനെ സൗതാമ്പ്ടൺ താരം മൗസ ജെനെപ്പു ഫൗൾ ചെയ്തതിന് ലഭിച്ച പെനാൽറ്റി സോൺ ഗോളാക്കി മാറ്റുകയായിരുന്നു.

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ വേദി നിശ്ചയിച്ചിട്ടില്ല എന്നറിയിച്ച് ഐസിസി

ഇന്ത്യയും ന്യൂസിലാണ്ടും തമ്മിലുള്ള ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ വേദി നിശ്ചയിച്ചിട്ടില്ല എന്ന് പറഞ്ഞ് ഐസിസി. നിലവില്‍ സൗത്താംപ്ടണിനാണ് മുന്‍ഗണന എന്നാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡും ഐസിസിയും അറിയിച്ചിരിക്കുന്നത്. ജൂണ്‍ 18 മുതല്‍ 22 വരെയാണ് ഫൈനല്‍ മത്സരം നടക്കുക.

ക്രിക്കറ്റിന്റെ മെക്കയെന്ന് അറിയപ്പെടുന്ന ലണ്ടനിലെ ലോര്‍ഡ്സ് ക്രിക്കറ്റ് ഗ്രൗണ്ടിലാവും ഫൈനല്‍ മത്സരമെന്നാണ് ഏവരും പ്രതീക്ഷിച്ചതെങ്കിലും എഡ്ജ്ബാസ്റ്റണ്‍, ഓള്‍ഡ് ട്രോഫോര്‍ഡ് എന്നിവയ്ക്കൊപ്പം സൗത്താംപ്ടണും വേദിയായി പരിഗണിക്കുന്നുണ്ടെന്നാണ് അറിയുന്നത്.

എന്നാല്‍ ഗ്രൗണ്ടിലെ സൗകര്യങ്ങള്‍ പരിഗണിച്ച് സൗത്താംപ്ടണിനാണ് മുന്‍ഗണന എന്നാണ് അറിയുവാന്‍ കഴിയുന്നത്. സ്റ്റേഡിയത്തിനോട് ചേര്‍ന്ന് തന്നെ ഫൈ സ്റ്റാര്‍ സൗകര്യം ഉള്ളതിനാല്‍ തന്നെ ഈ കോവിഡ് കാലത്ത് യാത്ര വിലക്കും മറ്റും വരുന്ന സാഹചര്യങ്ങളില്‍ ഏറ്റവും അനുയോജ്യമായി മത്സരം നടത്തുവാന്‍ ഉള്ള സൗകര്യം സൗത്താംപ്ടണിലാണെന്നാണ് കണ്ടെത്തല്‍.

ലോര്‍ഡ് ക്രിക്കറ്റ് ഗ്രൗണ്ടിന്റെ നടത്തിപ്പുകാരായ മെരിലേബോണ്‍ ക്രിക്കറ്റ് ക്ലബ് അധികാരികള്‍ ഉറപ്പ് നല്‍കാത്തത് ആണ് ലോര്‍ഡ്സില്‍ നിന്ന് മത്സരം മാറ്റി വയ്ക്കുവാന്‍ ഇടയായിരിക്കുന്നതെന്നാണ് ലഭിയ്ക്കുന്ന വിവരം. വരും ദിവസങ്ങളില്‍ ഐസിസി വേദി സംബന്ധിച്ച് അന്തിമ തീരുമാനം പുറത്ത് വിടുമെന്നാണ് അറിയുന്നത്.

Exit mobile version