ലീഡ് ഇന്ത്യയ്ക്ക് , രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ 49/1

ജോഹാന്നസ്ബര്‍ഗില്‍ ഭേദപ്പെട്ട രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗുമായി ഇന്ത്യ. ദക്ഷിണാഫ്രിക്കയെ 194 റണ്‍സിനു പുറത്താക്കി രണ്ടാം ദിവസം ഇന്ത്യന്‍ ബൗളര്‍മാര്‍ ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. ജസ്പ്രീത് ബുംറ അഞ്ചും ഭുവനേശ്വര്‍ കുമാര്‍ മൂന്നും വിക്കറ്റ് നേടിയപ്പോള്‍ ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിംഗ്സ് 65.5 ഓവറില്‍ അവസാനിക്കുകയായിരുന്നു. ഹാഷിം അംല(61), വെറോണ്‍ ഫിലാന്‍ഡര്‍(35), കാഗിസോ റബാഡ(30) എന്നിവരൊഴികെ ആര്‍ക്കും തന്നെ ദക്ഷിണാഫ്രിക്കന്‍ നിരയില്‍ രണ്ടക്കം കടക്കാനായില്ല. ആദ്യ ഇന്നിംഗ്സില്‍ 7 റണ്‍സിന്റെ ലീഡാണ് ആതിഥേയര്‍ നേടിയത്.

രണ്ടാം ഇന്നിംഗ്സിനിറങ്ങിയ ഇന്ത്യ പാര്‍ത്ഥിവ് പട്ടേലിനെ ഓപ്പണറായി ഇറക്കി ഏവരെയും ഞെട്ടിച്ചു. 15 പന്തില്‍ 16 റണ്‍സ് നേടി പാര്‍ത്ഥിവ് പുറത്തായെങ്കിലും പിന്നീടെത്തിയ കെഎല്‍ രാഹുലും മുരളി വിജയും ചേര്‍ന്ന് കൂടുതല്‍ നഷ്ടമില്ലാതെ രണ്ടാം ദിവസം അവസാനിക്കുവാന്‍ ഇന്ത്യയെ സഹായിച്ചു. 17 ഓവറുകള്‍ നേരിട്ട ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 49 റണ്‍സാണ് നേടിയത്. മുരളി വിജയ് 13 റണ്‍സ് നേടിയപ്പോള്‍ രാഹുല്‍ 16 റണ്‍സ് നേടി. 42 റണ്‍സിന്റെ ലീഡാണ് ഇന്ത്യ ഇതുവരെ നേടിയിട്ടുള്ളത്.

വെറോണ്‍ ഫിലാന്‍ഡറിനാണ് പാര്‍ത്ഥിവിന്റെ വിക്കറ്റ് ലഭിച്ചത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ദക്ഷിണാഫ്രിക്കയ്ക്കും ബാറ്റിംഗ് തകര്‍ച്ച, അര്‍ദ്ധ ശതകവുമായി അംല പൊരുതുന്നു

ജോഹാന്നസ്ബര്‍ഗില്‍ ദക്ഷിണാഫ്രിക്കയ്ക്കും ബാറ്റിംഗ് തകര്‍ച്ച. രണ്ടാം ദിവസം ചായയ്ക്ക് പിരിയുമ്പോള്‍ ആതിഥേയര്‍ 44 റണ്‍സിനു പിറകിലായി 143/6 എന്ന നിലയിലാണ്. ഹാഷിം അംല(54*), വെറോണ്‍ ഫിലാന്‍ഡര്‍(13*) എന്നിവര്‍ ചേര്‍ന്ന് ഏഴാം വിക്കറ്റില്‍ 18 റണ്‍സുമായി ദക്ഷിണാഫ്രിക്കയുടെ ചെറുത്ത് നില്പ് നടത്തിവരുകയാണ്. 81/3 എന്ന നിലയില്‍ രണ്ടാം സെഷന്‍ പുനരാരംഭിച്ച ദക്ഷിണാഫ്രിക്കയ്ക്ക് എബിഡിയെ ആദ്യം നഷ്ടമായി. ഫാഫ് ഡു പ്ലെസിയും ഡിക്കോക്കും വേഗത്തില്‍ പുറത്തായപ്പോള്‍ ദക്ഷിണാഫ്രിക്ക 125/6 എന്ന നിലയിലേക്ക് വീണു.

ഇന്ത്യയ്ക്കായി ഭുവനേശ്വര്‍ കുമാര്‍ മൂന്നും, ജസ്പ്രീത് ബുംറ രണ്ടും വിക്കറ്റ് നേടി. ഇഷാന്ത് ശര്‍മ്മയ്ക്കാണ് ഒരു വിക്കറ്റ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

പ്രശംസ പിടിച്ച് പറ്റി റബാഡയുടെ ചെറുത്ത് നില്പ്

രണ്ടാം ദിവസം ആദ്യ സെഷന്‍ അവസാനിക്കുമ്പോള്‍ ജോഹാന്നസ്ബര്‍ഗില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 81 റണ്‍സ് നേടി ദക്ഷിണാഫ്രിക്ക. 6/1 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച ആതിഥേയര്‍ക്ക് ഡീന്‍ എല്‍ഗാറെ ആദ്യം നഷ്ടമായി. ഭുവനേശ്വര്‍ കുമാറിനാണ് വിക്കറ്റ്. എന്നാല്‍ പിന്നീട് അംലയുമായി ചേര്‍ന്ന് ഇന്ത്യന്‍ ബൗളര്‍മാരെ ഏകദേശം ഒരു സെഷന്‍ മുഴുവനും ചെറുത്ത് നില്‍ക്കുവാന്‍ കാഗിസോ റബാഡയ്ക്കായി. 30 റണ്‍സ് നേടി റബാഡ പുറത്താകുമ്പോള്‍ ലഞ്ചിനു ഏതാനും ഓവറുകകള്‍ മാത്രമായിരിന്നു അവശേഷിച്ചിരുന്നത്. ഇഷാന്ത് ശര്‍മ്മയ്ക്കാണ് റബാഡയുടെ വിക്കറ്റ്.

അംലയുമായി ചേര്‍ന്ന് 64 റണ്‍സാണ് റബാഡ ആദ്യ സെഷനില്‍ നേടിയത്. 32 റണ്‍സ് നേടിയ അംലയ്ക്കൊപ്പം റണ്ണൊന്നും നേടാതെ എബി ഡി വില്ലിയേഴ്സ് ആണ് ക്രീസില്‍ നില്‍ക്കുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ആദ്യ ദിനം ബൗളര്‍മാര്‍ക്ക് സ്വന്തം, ദക്ഷിണാഫ്രിക്കയ്ക്കും ഒരു വിക്കറ്റ് നഷ്ടം

പതിനൊന്ന് വിക്കറ്റുകള്‍ വീണ് ആദ്യ ദിവസം തലയുയര്‍ത്തി നിന്നത് വിരാട് കോഹ്‍ലിയും ചേതേശ്വര്‍ പുജാരയും. പിന്നീട് ഭുവനേശ്വര്‍ കുമാര്‍ വാലറ്റത്തില്‍ നിന്ന് പൊരുതിയപ്പോള്‍ ഇന്ത്യ 187 റണ്‍സിനു പുറത്ത്. കോഹ്‍ലി(54), പുജാര(50) റണ്‍സ് നേടി പുറത്താകുകയായിരുന്നു. മറ്റൊരു ഇന്ത്യന്‍ ബാറ്റ്സ്മാനും രണ്ടക്കം കാണാനുമായില്ല. 30 റണ്‍സുമായി ഇന്ത്യന്‍ ചെറുത്ത് നില്പ് അവസാനം വരെ നയിച്ച ഭുവനേശ്വറിനെ പുറത്താക്കി കാഗിസോ റബാഡ ഇന്നിംഗ്സിലെ തന്റെ മൂന്നാം വിക്കറ്റ് നേടിയപ്പോള്‍ ഇന്ത്യന്‍ ഇന്നിംഗ്സിനു വിരാമമാവുകയായിരുന്നു.

മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക 6 ഓവര്‍ ബാറ്റ് ചെയ്ത് ഒരു വിക്കറ്റ് നഷ്ടത്തില്‍ 6 റണ്‍സ് നേടിയിട്ടുണ്ട്. 2 റണ്‍സ് നേടിയ എയ്ഡന്‍ മാര്‍ക്രം ആണ് പുറത്തായത്. ഭുവിയ്ക്കാണ് വിക്കറ്റ്. നൈറ്റ് വാച്ച്മാന്‍ കാഗിസോ റബാഡ(0*), ഡീന്‍ എല്‍ഗാര്‍(4) എന്നിവരാണ് ക്രീസില്‍

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

വെറും 187 റണ്‍സ്, ഇന്ത്യയുടെ ആദ്യ ഇന്നിംഗ്സ് അവസാനിച്ചു

ജോഹാന്നസ്ബര്‍ഗില്‍ ഇന്ത്യയുടെ ബാറ്റിംഗ് ആദ്യ ഇന്നിംഗ്സില്‍ പാളി. ആദ്യ ദിവസം 187 റണ്‍സ് നേടി ഇന്ത്യ ഓള്‍ഔട്ട് ആവുകയായിരുന്നു. അര്‍ദ്ധ ശതകങ്ങള്‍ നേടിയ വിരാട് കോഹ്‍ലി, ചേതേശ്വര്‍ പുജാര എന്നിവര്‍ മാത്രമാണ് ഇന്ത്യന്‍ നിരയില്‍ പൊരുതി നോക്കിയത്. രാഹുലും ഹാര്‍ദ്ദിക് പാണ്ഡ്യും പൂജ്യത്തിനു പുറത്തായപ്പോള്‍ ഭുവനേശ്വര്‍ കുമാര്‍(30) മാത്രമാണ് രണ്ടക്കം കടന്ന മറ്റൊരു താരം. പുജാര 50 റണ്‍സ് നേടിയപ്പോള്‍ വിരാട് കോഹ്‍ലി 54 റണ്‍സ് നേടി.

കാഗിസോ റബാഡ മൂന്ന് വിക്കറ്റുമായി ദക്ഷിണാഫ്രിക്കന്‍ ബൗളിംഗ് നിരയെ നയിച്ചു. മോണേ മോര്‍ക്കല്‍, വെറോണ്‍ ഫിലാന്‍ഡര്‍, ആന്‍ഡിലെ ഫെഹ്‍ലുക്വായോ എന്നിവര്‍ രണ്ടും ലുംഗിസാനി ഗിഡി ഒരു വിക്കറ്റും നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

അര്‍ദ്ധ ശതകത്തിനു ശേഷം കോഹ്‍ലി പുറത്ത്

ജോഹാന്നസ്ബര്‍ഗില്‍ ഇന്ത്യന്‍ ഇന്നിംഗ്സ് ഇഴഞ്ഞു നീങ്ങുന്നു. ആദ്യ സെഷനില്‍ രണ്ട് വിക്കറ്റുകള്‍ നഷ്ടമായ ഇന്ത്യ രണ്ടാം സെഷനില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 69 റണ്‍സ് കൂടി നേടിയിട്ടുണ്ട്. ചായയ്ക്ക് പിരിയുമ്പോള്‍ ഇന്ത്യ 114/4 എന്ന നിലയിലാണ്. 27 റണ്‍സുമായി പുജാരയും റണ്ണൊന്നുമെടുക്കാതെ പാര്‍ത്ഥിവ് പട്ടേലുമാണ് ചായയ്ക്ക് പിരിയുമ്പോള്‍ ഇന്ത്യയ്ക്കായി ക്രീസില്‍ നില്‍ക്കുന്നത്. 145 പന്തുകളാണ് പുജാര തന്റെ 27 റണ്‍സിനായി നേരിട്ടത്.

54 റണ്‍സ് നേടിയ വിരാട് കോഹ്‍ലിയുടെ വിക്കറ്റാണ് ഇന്ത്യയ്ക്ക് രണ്ടാം സെഷനില്‍ ആദ്യം  നഷ്ടമായത്. ലുംഗി ഗിഡിയ്ക്കാണ് വിക്കറ്റ്. മൂന്നാം വിക്കറ്റില്‍ പുജാരയുമായി ചേര്‍ന്ന് 84 റണ്‍സാണ് കോഹ്‍ലി നേടിയത്. 9 റണ്‍സ് നേടിയ രഹാനയെ മോര്‍ക്കല്‍ പുറത്താക്കിയതോടെ ഇന്ത്യയുടെ സ്ഥിതി കൂടുതല്‍ പരിതാപകരമായി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ആദ്യ സെഷന്‍ രണ്ട് വിക്കറ്റ് നഷ്ടമായി ഇന്ത്യ

വാണ്ടറേര്‍സില്‍ ആദ്യ സെഷനില്‍ രണ്ട് വിക്കറ്റ് നഷ്ടപ്പെട്ട് ഇന്ത്യ. ഓപ്പണര്‍മാരെ രണ്ട് പേരെയുമാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. 27 ഓവറുകള്‍ പിന്നിട്ട ആദ്യ സെഷന്‍ അവസാനിക്കുമ്പോള്‍ ഇന്ത്യ 45/2 എന്ന നിലയിലാണ്. മുരളി വിജയ്(8), ലോകേഷ് രാഹുല്‍(0) എന്നിവരെയാണ് ഇന്ത്യയ്ക്ക് നഷ്ടപ്പെട്ടത്. മൂന്നാം വിക്കറ്റില്‍ വ്യത്യസ്തമായ സമീപനമാണ് വിരാട് കോഹ്‍ലിയും ചേതേശ്വര്‍ പുജാരയും സ്വീകരിച്ചത്. പുജാര തന്റെ ആദ്യ റണ്‍ എടുക്കുവാന്‍ 54 പന്തുകളാണ് നേരിട്ടത്. അതേ സമയം കോഹ്‍ലി കരുതലോടെയെങ്കിലും 24 റണ്‍സ് നേടി. പുജാര 66 പന്തുകളില്‍ നിന്ന് 5 റണ്‍സ് നേടി ക്രീസില്‍ നിലയുറപ്പിച്ചിരിക്കുകയാണ്.

കാഗിസോ റബാഡ, വെറോണ്‍ ഫിലാന്‍ഡര്‍ എന്നിവരാണ് ദക്ഷിണാഫ്രിക്കയുടെ വിക്കറ്റ് നേട്ടക്കാര്‍. 8 ഓവറുകള്‍ എറിഞ്ഞ ഫിലാന്‍ഡര്‍ 1 റണ്‍സാണ് വിട്ടു നല്‍കിയത്. ഏഴ് മെയിഡനുകളാണ് താരം ആദ്യ സെഷനില്‍ സ്വന്തമാക്കിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

പൊരുതി നേടിയ ക്വാര്‍ട്ടര്‍ ജയവുമായി പാക്കിസ്ഥാന്‍

189 റണ്‍സിനു ദക്ഷിണാഫ്രിക്കയെ പിടിച്ചുകെട്ടിയെങ്കിലും പാക്കിസ്ഥാനു കാര്യങ്ങള്‍ അത്ര എളുപ്പമായിരുന്നില്ല. ചെറിയ സ്കോര്‍ പിന്തുടരാനിറങ്ങിയ പാക്കിസ്ഥാനെ ദക്ഷിണാഫ്രിക്ക വിറപ്പിച്ചുവെങ്കിലും അലി സര്‍യബ് പുറത്താകാതെ നേടിയ 74 റണ്‍സിന്റെ ബലത്തില്‍ പാക്കിസ്ഥാന്‍ 13 പന്തുകള്‍ ശേഷിക്കെ ദക്ഷിണാഫ്രിക്കയ്ക്കെതിരെ 3 വിക്കറ്റ് ജയം നേടുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയെ മുഹമ്മദ് മൂസ(3), ഷഹീന്‍ അഫ്രീദി(2) അടങ്ങുന്ന പാക് ബൗളിംഗ് സംഘം 189/9 എന്ന നിലയില്‍ വരിഞ്ഞുകെട്ടുകയായിരുന്നു. ദക്ഷിണാഫ്രിക്കന്‍ വിക്കറ്റ് കീപ്പര്‍ വാന്‍ഡിലെ മാക്വ‍വേട്ടു(60) ആണ് ടോപ് സ്കോറര്‍. 36 റണ്‍സ് നേടിയ ജേസണ്‍ നീമാന്‍ഡ് ആണ് മറ്റൊരു പ്രധാന സ്കോറര്‍.

പാക്കിസ്ഥാന്‍ നിരയിലും കാര്യമായ ബാറ്റിംഗ് പ്രകടനം അലി സര്‍യബ് ഒഴികെ ആരും തന്നെ പുറത്തെടുത്തില്ല. എന്നാല്‍ ഒരു വശത്ത് പിടിച്ച് നിന്ന് അലി ടീമിന്റെ വിജയം ഉറപ്പാക്കുകയായിരുന്നു. സാദ് ഖാന്‍(26), റൊഹൈല്‍ നസീര്‍(23) എന്നിവരാണ് 20നു മേലെ റണ്‍സ് എടുത്ത് ബാറ്റ്സ്മാന്മാര്‍.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ഐപിഎല്‍ ലേലം ശ്രദ്ധ തെറ്റിക്കാന്‍ പോന്നത്: ഡു പ്ലെസി

ജോഹാന്നസ്ബര്‍ഗ് ടെസ്റ്റിനിടെ ഇന്ത്യയില്‍ നടക്കുന്ന ഐപിഎല്‍ ലേലം ശ്രദ്ധ തെറ്റിക്കാന്‍ പോന്നതെന്ന് അഭിപ്രായപ്പെട്ട് ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഫാഫ് ഡു പ്ലെസി. ഇന്ത്യയെ വൈറ്റ് വാഷ് ചെയ്ത പരമ്പര 3-0നു സ്വന്തമാക്കാന്‍ തയ്യാറെടുക്കുന്ന ദക്ഷിണാഫ്രിക്കന്‍ താരങ്ങളില്‍ ചിലര്‍ക്കെങ്കിലും ടെസ്റ്റിന്റെ നാല്, അഞ്ച് ദിവസങ്ങളില്‍ അരങ്ങേറുന്ന ഐപിഎല്‍ ലേലം പതര്‍ച്ചയുണ്ടാക്കാമെന്നാണ് ഫാഫ് ഡു പ്ലെസിയുടെ ഭാഷ്യം.

ദക്ഷിണാഫ്രിക്കന്‍ ടീമിലെ ഒട്ടനവധി താരങ്ങളാണ് ഐപിഎല്‍ ലേലത്തിനായി പേര് നല്‍കിയിട്ടുള്ളത്. ക്രിസ് മോറിസ്, എബി ഡി വില്ലിയേഴ്സ് എന്നിവരെ ഡല്‍ഹിയും ബാംഗ്ലൂരും നിലനിര്‍ത്തിയപ്പോള്‍ ഫാഫ്, ആംല, റബാഡ എന്നിവരെയെല്ലാം തങ്ങളെ ആര് ടീമിലെടുക്കുമെന്ന് ചിന്ത അലട്ടിയേക്കാം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

തോറ്റുവെങ്കിലും ഇന്ത്യ കളിച്ചത് ഒന്നാം നമ്പര്‍ ടീമിനെ പോലെ: രവി ശാസ്ത്രി

ദക്ഷിണാഫ്രിക്കയുമായുള്ള ടെസ്റ്റ് പരമ്പര പരാജയപ്പെട്ടുവെങ്കിലും കോഹ്‍ലിയുടെയും സംഘത്തിന്റെയും രക്ഷയ്ക്കെത്തി കോച്ച് രവി ശാസ്ത്രി. രണ്ട് ടെസ്റ്റുകളിലും പരാജയം ഏറ്റുവാങ്ങേണ്ടി വന്നുവെങ്കിലും ഇന്ത്യയ്ക്ക് ഇരു മത്സരങ്ങളിലും ജയ സാധ്യത സൃഷ്ടിക്കാന്‍ സാധിച്ചിരുന്നു. ഇതിനു സാധിച്ചത് ടീം ചില സെഷനുകളിലെങ്കിലും ലോക ഒന്നാം നമ്പര്‍ ടെസ്റ്റ് രാജ്യത്തിന്റെ മികവ് പുറത്തെടുത്തത് കൊണ്ടാണ്. ദക്ഷിണാഫ്രിക്കയില്‍ വൈകി എത്തിയതും സന്നാഹ മത്സരങ്ങളില്ലാത്തതും ടീമിന്റെ പ്രകടനത്തെ ബാധിച്ചിട്ടുണ്ടെന്നും ശാസ്ത്രി പറഞ്ഞു.

രണ്ട് മത്സരങ്ങളിലും 20 വിക്കറ്റുകള്‍ വീഴ്ത്തുവാന്‍ ബൗളര്‍മാര്‍ക്കായി. അത് ടീമിന്റെ നല്ല വശമായി കണക്കാക്കണമെന്ന് പറഞ്ഞ രവി ശാസ്ത്രി അടുത്ത തവണ ഇത്തരം ടൂറുകളില്‍ പത്ത് ദിവസം മുമ്പെങ്കിലും ടീം ടൂര്‍ ചെയ്യുന്ന രാജ്യത്തെത്തി സാഹചര്യങ്ങളുമായി ഒത്തിണങ്ങണമെന്ന് പറയുകയുണ്ടായി. ജൊഹാന്നസ്ബര്‍ഗില്‍ ഇന്ത്യ കളിച്ച നാല് ടെസ്റ്റുകളില്‍ ഒന്നില്‍ ജയിക്കാന്‍ ആയപ്പോള്‍ മൂന്ന് മത്സരങ്ങള്‍ സമനിലയില്‍ ആവുകയായിരുന്നു. വൈറ്റ് വാഷ് ഒഴിവാക്കുവാനായി ടീം സര്‍വ്വ സന്നാഹത്തോടെയാവും ബുധനാഴ്ച ടെസ്റ്റ് മത്സരത്തിനായി ഇറങ്ങുക.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ടെംബ ബാവുമയ്ക്ക് പരിക്ക്, പകരക്കാരനെ തേടാതെ ദക്ഷിണാഫ്രിക്ക

ദക്ഷിണാഫ്രിക്കന്‍ മധ്യനിര ബാറ്റ്സ്മാന്‍ ടെംബ ബാവുമ പുറത്ത്. ദക്ഷിണാഫ്രിക്കന്‍ ടെസ്റ്റ് ടീമില്‍ അംഗമായ ബാവുമ ആദ്യ രണ്ട് മത്സരങ്ങളിലും അവസാന ഇലവനില്‍ ഇടം പിടിച്ചിരുന്നില്ല. ഇതിനാല്‍ മൊമ്മന്റം ഏകദിന കപ്പില്‍ പങ്കെടുക്കാന്‍ ടീം മാനേജ്മെന്റ് താരത്തിനെ അനുവദിച്ചിരുന്നു. കഴിഞ്ഞ ബുധനാഴ്ച കേപ് കോബ്രാസിനു വേണ്ടി കളിക്കുന്നതിനിടെയാണ് താരത്തിന്റെ കൈവിരലുകള്‍ക്ക് പൊട്ടല്‍ സംഭവിച്ചത്. മൂന്നാഴ്ചയോളം താരം കളിക്കളത്തിനു പുറത്തിരിക്കണമെന്നാണ് അറിയുവാന്‍ കഴിയുന്നത്.

ബാവുമയ്ക്ക് പരിക്കേറ്റുവെങ്കിലും ദക്ഷിണാഫ്രിക്ക പകരക്കാരനെ ആവശ്യപ്പെട്ടിട്ടില്ല. ടെംബ ബാവുമ ടീമിനൊപ്പം തന്നെ തുടരുമെന്നാണ് ടീമിന്റെ അറിയിപ്പ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

ദക്ഷിണാഫ്രിക്കയിലേക്കുള്ള ടെസ്റ്റ് ടീം പ്രഖ്യാപിച്ച് ഓസ്ട്രേലിയ

ദക്ഷിണാഫ്രിക്കയുമായുള്ള ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീം പ്രഖ്യാപിച്ച് ഓസ്ട്രേലിയ. പേസര്‍ ജൈ റിച്ചാര്‍ഡ്സണ്‍ സ്പിന്നര്‍ ജോണ്‍ ഹോളണ്ട് എന്നിവരാണ് ടീമിലേക്ക് പുതുതായി എത്തുനന്നത്. 2016ല്‍ ശ്രീലങ്കയില്‍ രണ്ട് ടെസ്റ്റുകള്‍ ഹോളണ്ട് കളിച്ചിട്ടുള്ളതാണ്. എന്നാല്‍ റിച്ചാര്‍ഡ്സണ്‍ ഇത് ആദ്യമായിട്ടാണ് ഓസ്ട്രേലിയന്‍ ടെസ്റ്റ് ടീമില്‍ ഇടം പിടിക്കുന്നത്. ഇപ്പോള്‍ നടന്ന് വരുന്ന ഏകദിന പരമ്പരയിലാണ് ജൈ റിച്ചാര്‍ഡ്സണ്‍ തന്റെ അരങ്ങേറ്റം കുറിക്കുന്നത്. ടി20 അരങ്ങേറ്റം കഴിഞ്ഞ വര്‍ഷം ശ്രീലങ്കയ്ക്കെതിരെയായിരുന്നു.

ആഷസ് നിലനിര്‍ത്തിയതിനെക്കാള്‍ കടുത്ത പോരാട്ടമായിരിക്കും ദക്ഷിണാഫ്രിക്കയില്‍ ഓസ്ട്രേലിയയെ കാത്തിരിക്കുന്നത്. ഇംഗ്ലണ്ടിനെതിരെ ടെസ്റ്റില്‍ കാര്യങ്ങള്‍ എളുപ്പമായിരിന്നുവെങ്കിലും ദക്ഷിണാഫ്രിക്കയ്ക്കെതിരെ പോരാട്ടം കടുക്കുമെന്നാണ് അറിയുന്നത്.

സ്ക്വാഡ്: സ്റ്റീവന്‍ സ്മിത്ത്, ഡേവിഡ് വാര്‍ണര്‍, കാമറൂണ്‍ ബാന്‍ക്രോഫ്ട്, ഉസ്മാന്‍ ഖ്വാജ, പീറ്റര്‍ ഹാന്‍ഡ്സ്കോമ്പ്, ഷോണ്‍ മാര്‍ഷ്, മിച്ചല്‍ മാര്‍ഷ്, ടിം പെയിന്‍, മിച്ചല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹാസല്‍വുഡ്, പാറ്റ് കമ്മിന്‍സ്, നഥാന്‍ ലയണ്‍, ജാക്സണ്‍ ബേര്‍ഡ്, ജോണ്‍ ഹോളണ്ട്, ജൈ റിച്ചാര്‍ഡ്സണ്‍

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version