വനിത ടി20 ചലഞ്ച് സെപ്റ്റംബറില്‍ നടക്കും, വനിത ടീം ജൂണ്‍ 2ന് ഇംഗ്ലണ്ടിലേക്ക് യാത്രാകും – സൗരവ് ഗാംഗുലി

വനിത ടി20 ചലഞ്ച് സെപ്റ്റംബര്‍-ഒക്ടോബര്‍ മാസത്തില്‍ നടക്കുമെന്ന് അറിയിച്ച് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. എന്നാല്‍ വേദി എവിടെയായിരിക്കുമെന്നത് സൗരവ് ഗാംഗുലി വ്യക്തമാക്കിയില്ല. അത്തരം ചര്‍ച്ചകള്‍ നടക്കുകയാണെന്നും അത് പിന്നീട് മാത്രം തീരുമാനിക്കുന്നതായിരിക്കുമെന്നും സൗരവ് ഗാംഗുലി വ്യക്തമാക്കി.

ഇംഗ്ലണ്ട് പര്യടനത്തിനായി ഇന്ത്യന്‍ വനിത ടീം ജൂണ്‍ 2ന് ഇംഗ്ലണ്ടിലേക്ക് യാത്രയാകുമെന്നും സൗരവ് ഗാംഗുലി അറിയിച്ചു.

ഐപിഎല്‍ എന്തായാലും ഇന്ത്യയില്‍ നടക്കില്ല – സൗരവ് ഗാംഗുലി

നിര്‍ത്തിവെച്ച ഐപിഎലിന്റെ ബാക്കി ഇന്ത്യയില്‍ നടക്കുവാനുള്ള സാധ്യത ഇല്ലെന്ന് പറഞ്ഞ് സൗരവ് ഗാംഗുലി. ക്വാറന്റീന്‍ നിയമങ്ങള്‍ വളരെ ദൈര്‍ഘ്യമേറിയതിനാല്‍ തന്നെ ഈ സാഹചര്യത്തില്‍ ഇന്ത്യയില്‍ ഇനി ഐപിഎല്‍ നടക്കുക സാധ്യമല്ലെന്ന് സൗരവ് ഗാംഗുലി അറിയിച്ചു.

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കഴിഞ്ഞാല്‍ ഇന്ത്യന്‍ ടീം മൂന്ന് ഏകദിനങ്ങള്‍ക്കും അതിന് ശേഷം 5 ടി20 മത്സരങ്ങള്‍ക്കുമായി ശ്രീലങ്കയിലേക്ക് യാത്രയാകുമെന്നാണ് സൗരവ് ഗാംഗുലി അറിയിച്ചത്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കഴിഞ്ഞ് ഓഗസ്റ്റില്‍ മാത്രമാണ് ഇന്ത്യയ്ക്ക് ടെസ്റ്റ് പരമ്പരയുണ്ടായിരുന്നത്.

ഇംഗ്ലണ്ടിനെതിരെ ഓഗസ്റ്റ് 4ന് ആരംഭിയ്ക്കുന്ന ടെസ്റ്റ് പരമ്പരയുള്ളതിനാല്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിനും ഈ ടെസ്റ്റ് പരമ്പരയ്ക്കും ഇടയിലുള്ള സമയത്ത് ഐപിഎല്‍ നടത്താമെന്ന് ഒരു അഭിപ്രായം ഉയര്‍ന്ന് വന്നിരുന്നു. എന്നാല്‍ ഇപ്പോളത്തെ സാഹചര്യത്തില്‍ ഇന്ത്യ ശ്രീലങ്കയിലേക്ക് യാത്രയാകുന്നതിനാല്‍ ഇതും സാധ്യമല്ല.

ഐപിഎല്‍ പൂര്‍ത്തിയാക്കാനാകുന്നില്ലെങ്കില്‍ നഷ്ടം 2500 കോടി – സൗരവ് ഗാംഗുലി

ഐപിഎല്‍ 14ാം സീസണ്‍ പൂര്‍ണ്ണമായി ഉപേക്ഷിക്കേണ്ടി വരിയാണെങ്കില്‍ ബിസിസിഐയുടെ നഷ്ടം 2500 കോടി ഇന്ത്യന്‍ രൂപയായിരിക്കുമെന്ന് പറഞ്ഞ് സൗരവ് ഗാംഗുലി. കഴിഞ്ഞ വര്‍ഷം യുഎഇയില്‍ വിജയകരമായി ഐപിഎല്‍ നടത്തുവാന്‍് ബിസിസിഐയ്ക്ക് സാധിച്ചുവെങ്കിലും ഇന്ത്യയില്‍ ബയോ ബബിളില്‍ അതിന് സാധിക്കാതെ പോയതോടെ ഐപിഎല്‍ 31 മത്സരങ്ങള്‍ അവശേഷിക്കവെ ഉപേക്ഷിക്കേണ്ട ഗതിയിലേക്ക് ബിസിസിഐ പോകുകയായിരുന്നു.

ടൂര്‍ണ്ണമെന്റ് ഈ വര്‍ഷത്തില്‍ തന്നെ സെപ്റ്റംബറില്‍ നടത്തി ഈ വലിയ നഷ്ടം കുറയ്ക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യം എന്നും ബിസിസിഐ പ്രസിഡന്റ് വ്യക്തമാക്കി. കൃത്യമായി എത്ര കോടിയുടെ നഷ്ടമാണെന്നുള്ളത് പിന്നീട് മാത്രമേ തീരുമാനിക്കാനാകുവെന്നും സൗരവ് ഗാംഗുലി വ്യക്തമാക്കി.

ഐപിഎലിന് തടസ്സമുണ്ടാകില്ല, മുന്‍ നിശ്ചയിച്ച പ്രകാരം നടക്കും

ഇന്ത്യയില്‍ കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ പല വിദേശ താരങ്ങളും സ്വദേശ താരങ്ങളും പിന്മാറുന്ന സാഹചര്യം ഉയര്‍ന്ന വന്നിരുന്നു. ഇതിനിടെ ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി ഐപിഎല്‍ തടസ്സപ്പെടുകയില്ലെന്നും മുന്‍ നിശ്ചയിച്ച പ്രകാരം തന്നെ ഐപിഎല്‍ മുന്നോട്ട് പോകുമെന്നും അറിയിച്ചു.

ഐപിഎല്‍ 20ലധികം മത്സരങ്ങളിലേക്ക് കടന്ന സാഹചര്യത്തില്‍ ഐപിഎല്‍ ഉപേക്ഷിക്കണമെന്നും അല്ല സുരക്ഷിതമായ ബയോ ബബിളില്‍ താരങ്ങള്‍ കഴിയുമ്പോള്‍ ഐപിഎല്‍ വീട്ടിലിക്കുന്ന ആരാധകര്‍ക്ക് ആശ്വാസമാണെന്നുമാണ് പ്രതികൂലിക്കുന്നവരും അനുകൂലിക്കുന്നവരും എടുക്കുന്ന സമീപനം.

കൊറോണ വൈറസിനെതിരെയുള്ള എല്ലാ സുരക്ഷയും ഉറപ്പാക്കി ഐപിഎല്‍ മുന്നോട്ട് പോകുമെന്നാണ് സൗരവ് ഗാംഗുലി വ്യക്തമാക്കിയത്.

മഹാരാഷ്ട്രയിലെ കര്‍ഫ്യൂ, ഐപിഎല്‍ മത്സരങ്ങള്‍ നിശ്ചയിച്ച പ്രകാരം നടക്കുമെന്ന് സൗരവ് ഗാംഗുലി

മഹാരാഷ്ട്ര സര്‍ക്കാര്‍ കോവിഡ് പരിഗണിച്ച് സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ കര്‍ഫ്യൂ സമാനമായ സാഹചര്യം ഐപിഎലിന്റെ നടത്തിപ്പിനെ ബാധിക്കില്ലെന്ന് അറിയിച്ച് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. മത്സരങ്ങള്‍ സുഗമമായി നടത്തുവാന്‍ ഇത് കൂടുതല്‍ ഗുണം ചെയ്യുമെന്നാണ് സൗരവ് ഗാംഗുലി പറഞ്ഞേ.

മുംബൈയില്‍ പത്ത് മത്സരങ്ങളാണ് ഐപിഎലില്‍ നടക്കാനിരിക്കുന്നത്. ഇതില്‍ 2 എണ്ണം മാത്രമാണ് അവസാനിച്ചത്.

ഐ.പി.എല്ലിൽ കാണികളെ അനുവദിക്കുന്നത് സാഹചര്യത്തിന് അനുസരിച്ച് തീരുമാനിക്കും

2021ലെ ഇന്ത്യൻ പ്രീമിയർ ലീഗിൽ കാണികളെ അനുവദിക്കുന്നത് അപ്പോഴത്തെ സാഹചര്യത്തിന് അനുസരിച്ച് തീരുമാനിക്കുമെന്ന് ബി.സി.സി.ഐ പ്രസിഡണ്ട് സൗരവ് ഗാംഗുലി. എന്നാൽ നിലവിലെ സാഹചര്യത്തിൽ കാണികളെ അനുവദിക്കുമോ എന്ന് പറയാൻ കഴിയില്ലെന്നും സൗരവ് ഗാംഗുലി പറഞ്ഞു. ബി.സി.സി.ഐ രാജ്യത്തെ കോവിഡ് സ്ഥിതിഗതികൾ വിലയിരുത്തുന്നുണ്ടെന്നും അതിന് അനുസരിച്ച് കാണികളെ അനുവദിക്കുമോ എന്ന കാര്യത്തിൽ തീരുമാനം ഉണ്ടാവുമെന്നും ഗാംഗുലി പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് ഈ വർഷത്തെ ഇന്ത്യൻ പ്രീമിയർ ലീഗ് ഏപ്രിൽ 9ന് ആരംഭിക്കുമെന്ന് ബി.സി.സി.ഐ വ്യക്തമാക്കിയത്. മെയ് 30ന് ഫൈനൽ നടക്കുന്ന രീതിയിലാണ് ഐ.പി.എൽ ഫിക്സ്ചറുകൾ ക്രമീകരിച്ചിരിക്കുന്നത്. അഹമ്മദാബാദ്, ബെംഗളൂരു, ചെന്നൈ, ഡൽഹി, മുംബൈ, കൊൽക്കത്ത എന്നിവിടങ്ങളിൽ വെച്ചാണ് ഈ വർഷത്തെ ഐ.പി.എൽ മത്സരങ്ങൾ നടക്കുക.

കായിക താരങ്ങള്‍ക്ക് വിസ നിഷേധിക്കില്ലെന്ന് അറിഞ്ഞിട്ടും എഹ്സാന്‍ മാനിയുടെ പ്രതികരണം നിരാശാജനകമെന്ന് ബിസിസിഐ

ഇന്ത്യന്‍ സര്‍ക്കാര്‍ ലോകകപ്പിനുള്ള പാക്കിസ്ഥാന്‍ താരങ്ങള്‍ക്കും പത്രപ്രവര്‍ത്തകര്‍ക്കും ആരാധകര്‍ക്കും വിസ നല്‍കണമെന്നാണ് ബിസിസിഐയോട് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ എഹ്സാന്‍ മാനി ആവശ്യപ്പെട്ടത്.

കായിക താരങ്ങള്‍ക്ക് വിസ നിഷേധിക്കില്ലെന്ന് ഇന്ത്യന്‍ സര്‍ക്കാര്‍ അറിയിച്ചിട്ടും എഹ്സാന്‍ മാനി ഇത്തരം ആവശ്യം ഉന്നയിച്ചത് മോശം പെരുമാറ്റമെന്നാണ് ബിസിസിഐ വൃത്തങ്ങള്‍ അറിയിച്ചത്. മാര്‍ച്ച് അവസാനത്തിനുള്ളില്‍ ഈ വിഷയത്തില്‍ ബിസിസിഐ അനുകൂല നിലപാട് എടുത്തില്ലെങ്കില്‍ വേദി മാറ്റത്തിനായി ഐസിസിയെ സമീപിക്കുമെന്നാണ് എഹ്സാന്‍ മാനി പറഞ്ഞത്.

ഈ ഉറപ്പ് നല്‍കാനാകില്ലെങ്കില്‍ ഇന്ത്യയില്‍ നിന്ന് ലോകകപ്പ് യുഎഇയിലേക്ക് മാറ്റണമെന്നാണ് എഹ്സാന്‍ മാനിയുടെ ആവശ്യം. ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയുമായി നല്ല ബന്ധമുള്ള മാനിയില്‍ നിന്ന് ഇത്തരം ഒരു പ്രതികരണം അല്ല ബിസിസിഐ പ്രതീക്ഷിച്ചതെന്നും മാനിയുടെ പ്രതികരണം പക്വതയില്ലാത്തതാണെന്നും ബിസിസിഐ വൃത്തങ്ങള്‍ അറിയിച്ചു.

ബി.സി.സി.ഐ പ്രസിഡണ്ട് സൗരവ് ഗാംഗുലി ആശുപത്രി വിട്ടു

നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട മുൻ ഇന്ത്യൻ ക്യാപ്റ്റനും ബി.സി.സി.ഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലി ആശുപത്രി വിട്ടു. കഴിഞ്ഞ ശനിയാഴ്ചയാണ് ജിമ്മിൽ പരിശീലനം നടത്തുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെട്ട സൗരവ് ഗാംഗുലിയെ കൊൽക്കത്തയിലെ വുഡ്ലാൻഡ്‌സ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചത്.

https://twitter.com/ANI/status/1347050802767040514

തുടർന്ന് സൗരവ് ഗാംഗുലിയെ ആഞ്ചിയോപ്ലാസ്റ്റിക്ക് വിധേയനാക്കുകയും ചെയ്തിരുന്നു. ആശുപത്രി വിട്ട സൗരവ് ഗാംഗുലി തന്നെ ചികിത്സിച്ച ഡോക്ടർമാർക്ക് നന്ദി അറിയിക്കുകയും ചെയ്തു. വീട്ടിൽ എത്തിയതിന് ശേഷവും സൗരവ് ഗാംഗുലിയുടെ ആരോഗ്യനില പരിശോധിച്ചുകൊണ്ടിരിക്കുമെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

ഇഷാന്ത് ഓസ്ട്രേലിയയ്ക്കെതിരെയുള്ള ടെസ്റ്റ് മത്സരങ്ങള്‍ക്കായി തിരികെ എത്തുമെന്നാണ് പ്രതീക്ഷ – സൗരവ് ഗാംഗുലി

ഐപിഎലിനിടെ പരിക്കേറ്റ ഇഷാന്ത് ശര്‍മ്മ ഓസ്ട്രേലിയയ്ക്കെതിരെയുള്ള ടെസ്റ്റിന് ടീമില്‍ എത്തുമെന്നാണ് തന്റെ പ്രതീക്ഷയെന്ന് പറഞ്ഞ് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. ഡല്‍ഹി ക്യാപിറ്റല്‍സിന് വേണ്ടി സീസണിന്റെ തുടക്കത്തില്‍ കളിക്കുന്നതിനിടെയാണ് താരത്തിന് പരിക്കേറ്റത്. അതിന് ശേഷം ഇഷാന്ത് ഇന്ത്യയിലേക്ക് മടങ്ങി ബാംഗ്ലൂരിലെ നാഷണല്‍ ക്രിക്കറ്റ് അക്കാഡമിയില്‍ റീഹാബ് നടപടികളില്‍ ഏര്‍പ്പെട്ട് വരികയാണ്.

താരം ഫിറ്റ്നെസ്സ് തെളിയിക്കുന്ന പക്ഷം താരത്തിനെ ടീമില്‍ ഉള്‍പ്പെടുത്തുമെന്നും അതിന് താരത്തിന് സാധിക്കുമെന്നുമാണ് സൗരവ് അഭിപ്രായപ്പെട്ടത്. 2018-19 ടെസ്റ്റ് പരമ്പരയില്‍ ഓസ്ട്രേലിയയ്ക്കെതിരെ 3 ടെസ്റ്റില്‍ നിന്ന് 11 വിക്കറ്റാണ് ഇഷാന്ത് നേടിയത്.

താരം ചെറിയ റണ്ണപ്പില്‍ പന്തെറിയുവാന്‍ തുടങ്ങിക്കഴിഞ്ഞുവെന്നും സൗരവ് സൂചിപ്പിച്ചു.

അടുത്ത വര്‍ഷം മാത്രമേ ആഭ്യന്തര സീസണ്‍ ആരംഭിക്കുകയുള്ളു – സൗരവ് ഗാംഗുലി

ബിസിസിഐയുടെ ആഭ്യന്തര സീസണ്‍ അടുത്ത വര്‍ഷം മാത്രമേ ആരംഭിക്കുകയുള്ളുവെന്ന് പറഞ്ഞ് സൗരവ് ഗാംഗുലി. ജനുവരി 1 2021ന് സീസണ്‍ ആരംഭിക്കുവാനുള്ള ഒരുക്കങ്ങളുമായാണ് ബിസിസിഐ മുന്നോട്ട് പോകുവാന്‍ ശ്രമിക്കുന്നതെന്ന് പ്രസിഡന്റ് സൗരവ് ഗാംഗുലി വ്യക്തമാക്കി.

എല്ലാ ടൂര്‍ണ്ണമെന്റുകളും നടത്തുവാനാകുമോ എന്നതില്‍ വ്യക്തതയില്ലെങ്കിലും രഞ്ജി സീസണ്‍ പൂര്‍ണ്ണമായും നടത്താനാകുമെന്നാണ് ബിസിസിഐയുടെ പ്രതീക്ഷയെന്ന് ഗാംഗുലി പറഞ്ഞു. ആദ്യം ആരംഭിക്കുക രഞ്ജിയായിരിക്കുമെന്നും അതിന് ശേഷം മാര്‍ച്ച് – ഏപ്രില്‍ മാസങ്ങളില്‍ മറ്റു ടൂര്‍ണ്ണമെന്റുകളുമായി മുന്നോട്ട് പോകുവാനാണ് തീരുമാനമെന്നും ബിസിസിഐ പ്രസിഡന്റ് വ്യക്തമാക്കി.

ഇതുപോലെയുള്ള മത്സരങ്ങളാണ് ഐ.പി.എല്ലിനെ ലോകത്തിലെ ഏറ്റവും മികച്ച ലീഗാക്കി മാറ്റുന്നത് : സൗരവ് ഗാംഗുലി

കിങ്‌സ് ഇലവൻ പഞ്ചാബും രാജസ്ഥാൻ റോയൽസും തമ്മിൽ നടന്ന മത്സരം പോലെയുള്ള കളികൾ ടൂർണമെന്റിൽ ഉള്ളതുകൊണ്ടാണ് ഇന്ത്യൻ പ്രീമിയർ ലീഗ് ലോകത്തിലെ ഏറ്റവും മികച്ച ലീഗാവുന്നതെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റനും ബി.സി.സി.ഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലി. നിലവിൽ ലോകത്തിലെ ഏറ്റവും മികച്ച ലീഗാണ് ഐ.പി.എൽ എന്നും സൗരവ് ഗാംഗുലി പറഞ്ഞു. ഇന്നലെ നടന്ന ആവേശകരമായ മത്സരത്തിൽ 4 വിക്കറ്റിന് രാജസ്ഥാൻ റോയൽസ് കിങ്‌സ് ഇലവൻ പഞ്ചാബിനെ തോല്പിച്ചിരുന്നു.

ആദ്യം ബാറ്റ് ചെയ്ത കിങ്‌സ് ഇലവൻ പഞ്ചാബ് 2 വിക്കറ്റ് നഷ്ടത്തിൽ 223 റൺസാണ് എടുത്തത്. തുടർന്ന് ചേസ് ചെയ്ത രാജസ്ഥാൻ റോയൽസ് ഏവരെയും ഞെട്ടിച്ചുകൊണ്ട് മത്സരത്തിൽ വിജയം നേടുകയായിരുന്നു. വെടിക്കെട്ട് പ്രകടനം നടത്തിയ സ്റ്റീവ് സ്മിത്ത്, സഞ്ജു സാംസൺ, രാഹുൽ തെവാത്തിയ എന്നിവരുടെ പ്രകടനമാണ് രാജസ്ഥാൻ റോയൽസിന് അവിശ്വസനീയ ജയം നേടിക്കൊടുത്തത്. സ്റ്റീവ് സ്മിത്ത് 27 പന്തിൽ 50 റൺസും സഞ്ജു സാംസൺ 42 പന്തിൽ 85 റൺസും രാഹുൽ തെവാത്തിയ31 പന്തിൽ 53 റൺസുമെടുത്താണ് രാജസ്ഥാൻ റോയൽസിന് ജയം നേടി കൊടുത്തത്.

“സൗരവ് ഗാംഗുലിയെ ക്യാപ്റ്റനായി വളർത്തിയതിൽ അസ്ഹറിന് വലിയ പങ്കുണ്ട്”

സൗരവ് ഗാംഗുലി ഇന്ത്യയുടെ മികച്ച ക്യാപ്റ്റന്മാരിൽ ഒരാളായി വളർത്തിയതിൽ മുൻ ഇന്ത്യൻ ക്യാപ്റ്റൻ മുഹമ്മദ് അസ്ഹറുദ്ധീന് വലിയ പങ്കുണ്ടെന്ന് മുൻ പാകിസ്ഥാൻ വിക്കറ്റ് കീപ്പർ റഷീദ് ലത്തീഫ്. മുഹമ്മദ് അസ്ഹറുദ്ധീൻ മികച്ചൊരു ക്യാപ്റ്റൻ മാത്രമല്ലെന്നും ഇന്ത്യക്ക് വേണ്ടി സൗരവ് ഗാംഗുലിയെ പോലെ ഒരു ക്യാപ്റ്റനെ സംഭാവന ചെയ്തിട്ടുണ്ടെന്നും ലത്തീഫ് പറഞ്ഞു. 1992ൽ അന്ന് ക്യാപ്റ്റനായിരുന്ന അസ്ഹറുദ്ധീന് കീഴിലാണ് സൗരവ് ഗാംഗുലി ഇന്ത്യക്ക് വേണ്ടി അരങ്ങേറ്റം നടത്തിയത്.

കഴിഞ്ഞ മാസം അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച മഹേന്ദ്ര സിംഗ് ധോണിയേയും റഷീദ് ലത്തീഫ് പ്രശ്‌നംസിച്ചു. മഹേന്ദ്ര സിംഗ് ധോണിക്ക് അസ്ഹറുദീന്റെയും സൗരവ് ഗാംഗുലിയുടെയും കഴിവുകൾ ലഭിച്ചിട്ടുണ്ടെന്നും ലത്തീഫ് പറഞ്ഞു. ധോണി ഇന്ത്യൻ ടീമിൽ വിജയിക്കാൻ കഴിയുമെന്ന വിശ്വാസം വളർത്തിയെന്നും റഷീദ് ലത്തീഫ് പറഞ്ഞു.

ഒരു ക്യാപ്റ്റനും ഇതുവരെ ലഭിക്കാതെ മൂന്ന് ഐ.സി.സി കിരീടങ്ങൾ ധോണി നേടിയെന്നും യുവതാരങ്ങൾക്ക് ധോണി വളരെയധികം പ്രചോദനം നൽകിയെന്നും റഷീദ് ലത്തീഫ് പറഞ്ഞു. തന്റെ സ്വഭാവത്തിന് അനുസരിച്ച് ധോണി യുവതാരങ്ങളെ വളർത്തിയെന്നും ഇത് യുവതാരങ്ങളിൽ ആത്മവിശ്വാസം വളർത്താൻ സഹായകരമായെന്നും റഷീദ് ലത്തീഫ് പറഞ്ഞു.

Exit mobile version