ലെജന്‍ഡ്സ് ലീഗ് ക്രിക്കറ്റിൽ താനില്ല, വ്യക്തമാക്കി സൗരവ് ഗാംഗുലി

ലെജന്‍ഡ്സ് ലീഗ് ക്രിക്കറ്റ് രണ്ടാം സീസണിൽ സൗരവ് ഗംഗുലി കളിക്കില്ല. അദ്ദേഹം തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. നേരത്തെ സൗരവ് ഗാംഗുലിയും ഇത്തവണത്തെ ടൂര്‍ണ്ണമെന്റിൽ കളിക്കുമെന്ന തരത്തിൽ വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു.

സംഘാടകര്‍ ഗാംഗുലി പങ്കെടുക്കുമന്ന പത്രക്കുറിപ്പ് പുറത്ത് വിട്ട് അധികം വൈകാതെയാണ് ഇതിൽ വ്യക്തത വരുത്തി ഗാംഗുലി എത്തിയത്. വിരേന്ദര്‍ സേവാഗ്, ഷെയിന്‍ വാട്സൺ, ഓയിന്‍ മോര്‍ഗന്‍, മുത്തയ്യ മുരളീധരന്‍, പത്താന്‍ സഹോദരന്മാര്‍ എന്നിവര്‍ക്ക് പുറമെ മോണ്ടി പനേസര്‍, ഹര്‍ഭജന്‍ സിംഗ്, ലെന്‍ഡൽ സിമ്മൺസ്, ദിനേശ് രാംദിന്‍, മഷ്റഫെ മൊര്‍തസ എന്നിവരും ടൂര്‍ണ്ണമെന്റിൽ കളിക്കുന്നുണ്ട്.

ഗാംഗുലിയുടെ ആ വാക്കിന് ഇപ്പോള്‍ വിലയില്ലാതായത് എങ്ങനെയെന്നത് തന്നെ അത്ഭുതപ്പെടുത്തുന്നു – വൃദ്ധിമന്‍ സാഹ

ഇന്ത്യന്‍ ടെസ്റ്റ് ടീമിൽ നിന്ന് പുറത്തായ വൃദ്ധിമന്‍ സാഹയ്ക്ക് തന്നെ പുറത്താക്കിയത് ഉള്‍ക്കൊള്ളുവാന്‍ സാധിക്കുന്നില്ലെന്നാണ് താരത്തിന്റെ പ്രതികരണത്തിൽ നിന്ന് മനസ്സിലാകുന്നത്.

2021 നവംബറിൽ ന്യൂസിലാണ്ടിനെതിരെ കാൻപൂരിൽ താന്‍ നേടിയ 61 റൺസിന് ശേഷം ഗാംഗുലി തനിക്ക് വാട്സാപ്പിൽ ആശംസകള്‍ അറിയിച്ചിരുന്നുവെന്നും താന്‍ ബിസിസിഐയുടെ തലപ്പത്ത് ഇരിക്കുവോളം പേടിക്കേണ്ടെന്നും ഗാംഗുലി സന്ദേശം അയയ്ച്ചപ്പോള്‍ അത് തനിക്ക് വളരെ അധികം ആത്മവിശ്വാസം തന്നിരുന്നു.

എന്നാലിപ്പോള്‍ എന്താണ് ഇത്ര വേഗം മാറി മറിഞ്ഞതെന്ന് തനിക്ക് മനസ്സിലാകുന്നില്ലെന്നും സാഹ സൂചിപ്പിച്ചു.

ഈഡന്‍ ഗാര്‍ഡന്‍സിൽ കാണികളുണ്ടാവില്ല – സൗരവ് ഗാംഗുലി

ഈഡന്‍ ഗാര്‍ഡന്‍സിൽ ഇന്ത്യയും വെസ്റ്റിന്‍ഡീസും തമ്മിലുള്ള ടി20 പരമ്പരയിൽ കാണികള്‍ക്ക് പ്രവേശനമുണ്ടാകില്ല എന്ന് പറഞ്ഞ് സൗരവ് ഗാംഗുലി. നേരത്തെ പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ കാണികള്‍ക്ക് പ്രവേശനം നല്‍കുമെന്ന് അറിയിച്ചിരുന്നു. 70 ശതമാനം ആളുകള്‍ക്ക് പ്രവേശനം ഉണ്ടാകുമെന്നാണ് സൗരവ് ഗാംഗുലി വ്യക്തമാക്കിയത്.

കളിക്കാരുടെ സുരക്ഷയെ കരുതിയാണ് ഈ തീരുമാനം എന്നും ഗാംഗുലി അറിയിച്ചു. സര്‍ക്കാര്‍ അനുമതിയുണ്ടെങ്കിലും പരമ്പരയുടെ ടിക്കറ്റ് വില്പന നടത്തേണ്ടതില്ലെന്ന് ബിസിസിഐ തീരുമാനിച്ചിട്ടുണ്ട്.

ആഭ്യന്തര സീസൺ പുനരാരംഭിക്കാൻ വേണ്ടതെല്ലാം ചെയ്യുമെന്ന് സൗരവ് ഗാംഗുലി

കൊറോണ വൈറസ് ബാധ പടരുന്നതിനെ തുടർന്ന് നീട്ടിവെച്ച ആഭ്യന്തര സീസൺ പുനരാരംഭിക്കാൻ ബി.സി.സി.ഐ പറ്റുന്നത് എല്ലാം ചെയ്യുമെന്ന് ബി.സി.സി.ഐ പ്രസിഡണ്ട് സൗരവ് ഗാംഗുലി. ബി.സി.സി.ഐ അഫിലിയേറ്റ് അംഗങ്ങൾക്ക് അയച്ച കത്തിലാണ് ആഭ്യന്തര സീസൺ പുനരാരംഭിക്കാൻ വേണ്ടതെല്ലാം ചെയ്യുമെന്ന് സൗരവ് ഗാംഗുലി അറിയിച്ചത്.

കഴിഞ്ഞ ദിവസമാണ് കൊറോണ വൈറസ് ബാധ പടരുന്നതിന് തുടർന്ന് രഞ്ജി ട്രോഫി അടക്കമുള്ള ആഭ്യന്തര മത്സരങ്ങൾ നീട്ടിവെച്ചത്. നിരവധി ടീമുകളിൽ കൊറോണ വൈറസ് ബാധ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും അതുകൊണ്ടാണ് മത്സരങ്ങൾ മാറ്റിവെച്ചതെന്നും സൗരവ് ഗാംഗുലി പറഞ്ഞു. രഞ്ജി ട്രോഫിയും സി.കെ നായ്ഡു ട്രോഫിയും ഈ മാസം തുടങ്ങാനിരിക്കെയാണ് മത്സരങ്ങൾ മാറ്റിവെച്ചത്.

സൗരവ് ഗാംഗുലിക്ക് കൊറോണ പോസിറ്റീവ്

ബി.സി.സി.ഐ പ്രസിഡണ്ട് സൗരവ് ഗാംഗുലിക്ക് കൊറോണ വൈറസ് ബാധ. വൈറസ് ബാധയെ തുടർന്ന് ഗാംഗുലിയെ കൊൽക്കത്തയിലെ വുഡ്ലാൻഡ്‌സ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഓമിക്രോൺ വൈറസ് ബാധയാണോഎന്നത് പരിശോധിക്കാൻ ഗാംഗുലിയുടെ രക്തം പരിശോധനക്കായി അയച്ചിട്ടുണ്ട്.

നിലവിൽ ചെറിയ ലക്ഷണങ്ങൾ ഉണ്ടെങ്കിലും താരത്തിന്റെ ആരോഗ്യ നില തൃപ്തികരമാണെന്ന് ഹോസ്പിറ്റൽ അധികൃതർ വ്യക്തമാക്കി. ഡിസംബർ 25ന് ബംഗ്ലസിനിയമയുടെ പ്രീമിയർ കാണാൻ ഗാംഗുലി പോയിരുന്നു. നേരത്തെ ഹൃദയ സംബദ്ധമായ അസുഖത്തെ തുടർന്നും സൗരവ് ഗാംഗുലിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

2022ലെ ഐ.പി.എൽ ഇന്ത്യയിൽ നടത്താനാവുമെന്നാണ് പ്രതീക്ഷ : സൗരവ് ഗാംഗുലി

2022ലെ ഐ.പി.എൽ ഇന്ത്യയിൽ വെച്ച് തന്നെ നടത്താനാവുമെന്നാണ് ബി.സി.സി.ഐയുടെ പ്രതീക്ഷയെന്ന് ബി.സി.സി.ഐ പ്രസിഡണ്ട് സൗരവ് ഗാംഗുലി. കോവിഡിന്റെ ശ്കതമായ ഘട്ടത്തെ മറികടന്നുവെന്നും അത്കൊണ്ട് തന്നെ അടുത്ത വർഷം ഇന്ത്യയിൽ വെച്ച് ടൂർണമെന്റ് നടത്താനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സൗരവ് ഗാംഗുലി പറഞ്ഞു.

ഇന്ത്യയിൽ ഐ.പി.എൽ ടൂർണമെന്റ് നടക്കുമ്പോൾ ഉള്ള അന്തരീക്ഷം വളരെ വിത്യസ്തമാണെന്നും ന്യൂസിലാൻഡ് പരമ്പരക്ക് ഇന്ത്യ ആതിഥേയത്വം വഹിച്ചത് നല്ല കാര്യമാണെന്നും ഗാംഗുലി പറഞ്ഞു. 2020ലെ ഐ.പി.എൽ പൂർണമായും യു.എ.ഇയിൽ ആണ് നടന്നത്. എന്നാൽ 2021ലെ ഐ.പി.എൽ ഇന്ത്യയിൽ വെച്ച് ആരംഭിച്ചെങ്കിലും തുടർന്ന് മത്സരങ്ങൾ യു.എ.ഇയിലേക്ക് മാറ്റുകയായിരുന്നു.

ടി20 ലോകകപ്പിൽ ഇന്ത്യ കളിച്ച രീതിയിൽ നിരാശയുണ്ടെന്ന് സൗരവ് ഗാംഗുലി

കഴിഞ്ഞ ടി20 ലോകകപ്പിൽ ഇന്ത്യ കളിച്ച രീതിയിൽ നിരാശയുണ്ടെന്ന് ബി.സി.സി.ഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. യു.എ.ഇയിൽ നടന്ന ലോകകപ്പിൽ ഇന്ത്യ സെമി ഫൈനൽ കാണാതെ പുറത്തായിരുന്നു. ആദ്യ രണ്ട് മത്സരങ്ങളിൽ പാകിസ്താനോടും ന്യൂസിലാൻഡിനോടും തോറ്റതാണ് ടൂർണമെന്റിൽ ഇന്ത്യക്ക് തിരിച്ചടിയായത്.

കഴിഞ്ഞ 4-5 വർഷത്തെ ഏറ്റവും മോശം പ്രകടനങ്ങളിൽ ഒന്നാണ് ഇന്ത്യ പുറത്തെടുത്തതെന്നും സൗരവ് ഗാംഗുലി. 2017ലെ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ എത്തിയ ഇന്ത്യ മികച്ച പ്രകടനമാണ് പുറത്തെടുത്തതെന്നും ഗാംഗുലി പറഞ്ഞു. അന്ന് ഫൈനലിൽ പാകിസ്താനോട് ഇന്ത്യ പരാജയപ്പെട്ടിരുന്നു. 2019ലെ ലോകകപ്പിൽ ഇന്ത്യ മികച്ച പ്രകടനമാണ് പുറത്തെടുത്തെന്നും ഒരെറ്റ മത്സരത്തിലെ മോശം പ്രകടനം കാരണം 2 മാസത്തെ ഇന്ത്യയുടെ മികച്ച പ്രകടനം ഇല്ലാതാക്കിയെന്നും ഗാംഗുലി പറഞ്ഞു.

ഐസിസിയുടെ പുതിയ ടെക്നിക്കൽ കമ്മിറ്റി ചെയര്‍മാനായി സൗരവ് ഗാംഗുലി

അനിൽ കുംബ്ലെയ്ക്ക് പകരം ഐസിസിയുടെ ടെക്നിക്കൽ കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനത്തേക്ക് ബിസിസിഐ പ്രസിഡന്റെ സൗരവ് ഗാംഗുലിയെ നിയമിച്ചു. മൂന്ന് മൂന്ന് വര്‍ഷത്തെ കാലാവധി കുംബ്ലെ പൂര്‍ത്തിയാക്കിയതിനാലാണ് മുന്‍ ഇന്ത്യന്‍ താരം സ്ഥാനം ഒഴിയുന്നത്.

2012ലും 2016ലും 2019ലും കുംബ്ലെ ഈ സ്ഥാനം വഹിച്ച് വരികയായിരുന്നു. ഐസിസി ടെക്നിക്കൽ കമ്മിറ്റിയാണ് ക്രിക്കറ്റിലെ നിയമങ്ങളുടെയും മാനദണ്ഡങ്ങളുടെയും കാര്യങ്ങള്‍ തീരുമാനിക്കുന്നത്.

മാറ്റിവെച്ച ടെസ്റ്റ് മത്സരം പരമ്പരയുടെ ഭാഗമായി നടത്തുമെന്ന് സൗരവ് ഗാംഗുലി

ഇംഗ്ലണ്ടും ഇന്ത്യയും തമ്മിലുള്ള ടെസ്റ്റ് പരമ്പരയിലെ മാറ്റി വെച്ച അഞ്ചാം മത്സരം ഈ പരമ്പരയുടെ ഭാഗമായി നടത്തുമെന്ന് സൗരവ് ഗാംഗുലി. അടുത്ത വർഷം മാറ്റിവെച്ച ടെസ്റ്റ് നടക്കുമ്പോൾ ഈ പരമ്പരയുടെ ഭാഗമായി നടത്താനാണ് ശ്രമമെന്നും സൗരവ് ഗാംഗുലി പറഞ്ഞു. 2007ന് ശേഷം ഇംഗ്ലണ്ടിൽ ഇന്ത്യയുടെ ആദ്യ ടെസ്റ്റ് വിജയമാവും ഇതെന്നും സൗരവ് ഗാംഗുലി പറഞ്ഞു. പരമ്പരയിൽ ഇന്ത്യ 2-1ന് മുൻപിൽ നിൽക്കെയാണ് ഇന്ത്യൻ ക്യാമ്പിലെ കൊറോണ വൈറസ് ബാധമൂലം അവസാന ടെസ്റ്റ് റദ്ദാക്കിയത്.

ഇന്ത്യൻ ക്യാമ്പിൽ കൊറോണ വൈറസ് ബാധ റിപ്പോർട്ട് ചെയ്തതോടെ താരങ്ങൾ എല്ലാം ഭയപ്പെട്ടെന്നും അതാണ് ടെസ്റ്റ് മത്സരം മാറ്റിവെക്കാൻ തീരുമാനിച്ചതെന്നും സൗരവ് ഗാംഗുലി പറഞ്ഞു. ഫിസിയോ യോഗേഷ് പർമാറുമായി എല്ലാവരും അടുത്ത ഇടപഴകിയിരുന്നെന്നും അത്കൊണ്ട് താരങ്ങൾ കളിക്കാൻ വിസമ്മതിച്ചതിന് അവരെ കുറ്റം പറയാൻ കഴിയില്ലെന്നും സൗരവ് ഗാംഗുലി പറഞ്ഞു.

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് ഗാംഗുലിയും ഷായും സ്റ്റേഡിയത്തിലുണ്ടാകില്ല

ഇന്ത്യയും ന്യൂസിലാണ്ടും തമ്മിലുള്ള ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് സൗരവ് ഗാംഗുലിയും ജയ് ഷായും കളി കാണാനുണ്ടാകില്ല. നേരത്തെ ഇരുവരും മത്സരം കാണുവാൻ സൗത്താംപ്ടണിലുണ്ടാകുമെന്നാണ് ലഭിച്ച വിവരമെങ്കിലും ആ തീരുമാനത്തിൽ നിന്നവര്‍ പിന്നോട്ട് പോയെന്നാണ് അറിയുന്നത്.

ബിസിസിഐയുടെ ഒരു അധികാരികളും മത്സരം കാണുവാനുണ്ടാകില്ല എന്നാണ് ഇപ്പോൾ അറിയുവാൻ സാധിക്കുന്നത്. ഇരുവരും ക്വാറന്റീനിൽ ഇരിക്കേണ്ടി വരുമെന്നും താരങ്ങൾ അല്ലാത്തതിനാൽ ഇളവ് നൽകാനാകില്ലെന്ന് ഇംഗ്ലണ്ട് ബോ‍ര്‍ഡ് അറിയിച്ചതിനാലാണ് ഇരുവരും ഈ തീരുമാനത്തിലെത്തിയതെന്നാണ് അറിയുന്നത്.

ടീമിനുള്ള നിയമങ്ങൾ സെക്രട്ടറിയ്ക്കും പ്രസിഡന്റിനും ബാധകമല്ലെന്നാണ് ഇംഗ്ലണ്ട് ബോ‍ര്‍ഡിലെ ഒരു വ്യക്തി പറഞ്ഞത്. ഇവര്‍ രണ്ട് പേരും പത്ത് ദിവസത്തെ ഹാര്‍ഡ് ക്വാറന്റീന് വിധേയരാകണമെന്നാണ് ഇംഗ്ലണ്ട് ബോര്‍ഡ് അറിയിച്ചതെന്നാണ് ലഭിയ്ക്കുന്ന വിവരം.

മിത്താലിയ്ക്ക് ബി ഗ്രേഡ് കരാര്‍, ബിസിസിഐയില്‍ അതൃപ്തി

ഇന്ത്യന്‍ വനിത താരങ്ങളുടെ കേന്ദ്ര കരാര്‍ സംബന്ധിച്ച കാര്യത്തില്‍ ബിസിസിഐയില്‍ അതൃപ്തിയുണ്ടെന്ന് സൂചന. മിത്താലി രാജിന് ബി ഗ്രേഡ് കരാര്‍ മാത്രം നല്‍കിയതാണ് ഇതിന് കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നാല്‍ അത്തരത്തിലുള്ള വാര്‍ത്തകളെ ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി തള്ളിക്കളഞ്ഞു.

സെലക്ടര്‍മാരാണ് കേന്ദ്ര കരാറിനെക്കുറിച്ച് തീരുമാനിക്കുന്നതെന്നും അവര്‍ എടുത്ത തീരുമാനത്തില്‍ താന്‍ തൃപ്തനാണെന്നുമാണ് ഗാംഗുലി അറിയിച്ചത്. ഹര്‍മ്മന്‍പ്രീത് കൗര്‍, സ്മൃതി മന്ഥാന, പൂനം യാദവ് എന്നിങ്ങനെ വെറും മൂന്ന് പേര്‍ക്ക് മാത്രമാണ് ഇത്തവണ എ ഗ്രേഡ് കരാര്‍ ലഭിച്ചത്.

ഗാംഗുലിയും ജയ് ഷായും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ കാണുവാനെത്തും, ലക്ഷ്യം ഐപിഎല്‍ ചര്‍ച്ചകളും

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യയും ന്യൂസിലാണ്ടും കളിക്കുമ്പോള്‍ അത് കാണുവാന്‍ ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയും സെക്രട്ടറി ജയ് ഷായും എത്തുമെന്ന് സൂചന. ഫൈനല്‍ കാണുകയെന്നത് മാത്രമല്ല ഐപിഎലിന്റെ അവശേഷിക്കുന്ന സീസണ്‍ നടത്തുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കുമായാണ് ഇരുവരും ഇംഗ്ലണ്ടിലേക്ക് എത്തുന്നതെന്നാണ് അറിയുന്നത്.

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടെസ്റ്റ് പരമ്പര അവസാനിച്ച ശേഷം ഇംഗ്ലണ്ടില്‍ തന്നെ ഐപിഎല്‍ നടത്തുന്നതിനെക്കുറിച്ചാണ് ബിസിസിഐ ഇപ്പോള്‍ ലക്ഷ്യമിടുന്നതെന്നാണ് ഈ നീക്കത്തിലൂടെ വ്യക്തമാകുന്നത്.

Exit mobile version