ധോണിയുടെ ഭാവിയെ പറ്റി സെലക്ടർമാരോട് സംസാരിക്കുമെന്ന് ഗാംഗുലി

മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണിയുടെ ഭാവിയെ പറ്റി താൻ സെലക്ടർമാരുമായി സംസാരിക്കുമെന്ന് നിയുകത ബി.സി.സി.ഐ പ്രസിഡണ്ട് സൗരവ് ഗാംഗുലി. ധോണിയുടെ വിഷയത്തിൽ താൻ തന്റെ അഭിപ്രായം പറയുമെന്നും ഗാംഗുലി പറഞ്ഞു. ഒക്ടോബർ 24ന് താൻ സെലക്ടർമാരെ കാണുകയും ധോണിയുടെ ഭാവിയെ പറ്റി ചർച്ച ചെയ്യുകയും തന്റെ അഭിപ്രായം അറിയിക്കുകയും ചെയ്യുമെന്ന് ഗാംഗുലി അറിയിച്ചു. ധോണിയുടെ ആവശ്യം എന്താണ് എന്ന് പരിഗണിക്കുകയും ശേഷം താൻ ധോണിയോട്  സംസാരിക്കുകയും ചെയ്യുമെന്ന് ഗാംഗുലി പറഞ്ഞു.

ലോകകപ്പ്  സെമി ഫൈനലിലെ തോൽവിക്ക് ശേഷം ധോണി ഇന്ത്യക്ക് വേണ്ടി കളിച്ചിട്ടില്ല. ലോകകപ്പിന്  ശേഷം നടന്ന വെസ്റ്റിൻഡീസിനെതിരായ പരമ്പരയിലും തുടർന്ന് ഇന്ത്യയിൽ പര്യടനം നടത്തിയ  ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയിലും ധോണിക്ക് ഇന്ത്യക്ക് വേണ്ടി കളിച്ചിരുന്നില്ല. ഒക്ടോബർ 24ന് തുടങ്ങുന്ന ബംഗ്ളദേശിനെതിരായ ടി20 പരമ്പരയിലും ധോണി ഇന്ത്യൻ ടീമിൽ നിന്ന് വിട്ടുനിൽക്കുമെന്നാണ് കരുതപ്പെടുന്നത്.

സൗരവ് ഗാംഗുലി ഇന്ത്യൻ ക്രിക്കറ്റിന്റെ മുഖം മാറ്റിയ താരമെന്ന് അക്തർ

ബി.സി.സി.ഐ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലിയാണ് ഇന്ത്യൻ ക്രിക്കറ്റിന്റെ മുഖം മാറ്റിയതെന്ന് മുൻ പാകിസ്ഥാൻ ഫാസ്റ്റ് ബൗളർ ഷൊഹൈബ് അക്തർ. ഗാംഗുലിയാണ് മികച്ച പ്രതിഭയുള്ള താരങ്ങളെ ഇന്ത്യൻ ടീമിൽ എത്തിച്ചതെന്നും അക്തർ പറഞ്ഞു.

സൗരവ് ഗാംഗുലി ഇന്ത്യൻ ക്യാപ്റ്റനായി വരുന്നതുവരെ ഇന്ത്യക്ക് പാക്കിസ്ഥാനെ തോൽപ്പിക്കാൻ കഴിയുമായിരുന്നില്ലെന്നും സൗരവ് ഗാംഗുലി ക്യാപ്റ്റനായതിന് ശേഷം അതിന് മാറ്റം വന്നെന്നും അക്തർ പറഞ്ഞു. ഇന്ത്യൻ ടീമിന്റെ മെന്റാലിറ്റി മാറ്റിയതും സൗരവ് ഗാംഗുലിയാണെന്നും അക്തർ പറഞ്ഞു.

ഗാംഗുലി മികച്ചൊരു നായകൻ ആണെന്നും ക്രിക്കറ്റുമായി ബന്ധപ്പെട്ട് നല്ല അറിവുണ്ടെന്നും അക്തർ പറഞ്ഞു. ബി.സി.സി.ഐ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഗാംഗുലിയെ അക്തർ അഭിനന്ദിക്കുകയും ചെയ്തു. നേരത്തെ ഇന്ത്യൻ പ്രീമിയർ ലീഗിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൽ സൗരവ് ഗാംഗുലിക്ക് കീഴിൽ ഷൊഹൈബ് അക്തർ കളിച്ചിട്ടുണ്ട്.

ഗാംഗുലിക്ക് കീഴിൽ ഇന്ത്യൻ ക്രിക്കറ്റ് ഉയരങ്ങൾ കീഴടക്കുമെന്ന് വി.വി.എസ് ലക്ഷ്മൺ

ബി.സി.സി.ഐ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലിയെ അഭിനന്ദിച്ച് മുൻ ഇന്ത്യൻ താരം വി.വി.എസ്. ലക്ഷ്മൺ. ഗാംഗുലിക്ക് കീഴിൽ ഇന്ത്യൻ ക്രിക്കറ്റ് ഉന്നതിയിൽ എത്തുമെന്നും ലക്ഷ്മൺ പറഞ്ഞു. തനിക്ക് അഭിനന്ദനം അറിയിച്ച ലക്ഷ്മണ് സൗരവ് ഗാംഗുലി നന്ദി പറയുകയും ചെയ്തു.

ഇന്ത്യക്ക് വേണ്ടി 113 ടെസ്റ്റ് മത്സരങ്ങളും 311 ഏകദിന മത്സരങ്ങളും കളിച്ച താരമാണ് ഗാംഗുലി. കഴിഞ്ഞ ദിവസമാണ് ബി.സി.സി.ഐ പ്രസിഡന്റായി എതിരില്ലാതെ ഗാംഗുലി തിരഞ്ഞെടുക്കപ്പെടുമെന്ന് ഉറപ്പായത്. നിലവിൽ ചുമതലയേറ്റത് മുതൽ 10 മാസമാണ് ഗാംഗുലി ബി.സി.സി.ഐ പ്രസിഡന്റായി തുടരുക. ഇത് പ്രകാരം 2020 ജൂലൈയിൽ സൗരവ് ഗാംഗുലി ബി.സി.സി.ഐ പ്രസിഡണ്ട് സ്ഥാനം ഒഴിയേണ്ടി വരും.

തന്റെ പ്രഥമ പരിഗണന പ്രാദേശിക ക്രിക്കറ്റ് കളിക്കുന്ന താരങ്ങൾക്ക് വേണ്ടിയാണെന്ന് ഗാംഗുലി

ബി.സി.സി.ഐ പ്രസിഡണ്ട് സ്ഥാനത്ത് എത്തിയാൽ തന്റെ പ്രഥമ പരിഗണന പ്രാദേശിക ക്രിക്കറ്റ് കളിക്കുന്ന താരങ്ങൾക്ക് വേണ്ടിയാണെന്ന് ബി.സി.സി.ഐ പ്രസിഡന്റായി ചുമതലയേൽക്കാൻ പോവുന്ന സൗരവ് ഗാംഗുലി. സുപ്രീം കോടതി നിയോഗിച്ച ലോഥ കമ്മിറ്റിയുടെ നിയമനത്തിന് ശേഷം ബി.സി.സി.ഐ പ്രസിഡണ്ട് സ്ഥാനത്ത് എത്തുന്ന ആദ്യ ആളാണ് സൗരവ് ഗാംഗുലി.

നേരത്തെ കമ്മിറ്റി ഓഫ് അഡ്മിനിസ്ട്രേറ്റർസിനോട് പ്രാദേശിക ക്രിക്കറ്റിൽ കളിക്കുന്ന താരങ്ങളുടെ സാമ്പത്തിക സുരക്ഷാ ഉറപ്പ് വരുത്തണമെന്ന് ഗാംഗുലി ആവശ്യപെട്ടിരുന്നു. അത് കൊണ്ട് തന്നെ പ്രാദേശിക ക്രിക്കറ്റിൽ കളിക്കുന്ന താരങ്ങളുടെ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പുവരുത്തുന്ന നടപടികൾക്ക് താൻ പ്രഥമ പരിഗണന നൽകുമെന്ന് ഗാംഗുലി പറഞ്ഞു.

അതെ സമയം ബി.സി.സി.ഐ പ്രസിഡണ്ട് ആവുന്നത് ഇന്ത്യൻ ക്യാപ്റ്റൻ ആവുന്ന അത്ര ബുദ്ധിമുട്ടുള്ള കാര്യം അല്ലെന്ന് ഗാംഗുലി പറഞ്ഞു.

രോഹിത് ശർമയെ ടെസ്റ്റിൽ ഓപ്പണറാക്കണമെന്ന് സൗരവ് ഗാംഗുലി

ഏകദിനത്തിൽ ഇന്ത്യയുടെ ഓപ്പണറായ രോഹിത് ശർമയെ ടെസ്റ്റിലും ഓപ്പണറാക്കണമെന്ന് വീണ്ടും ആവശ്യപ്പെട്ട് മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി. വെസ്റ്റിൻഡീസ് പര്യടനത്തിന് മുൻപും രോഹിത് ശർമയെ ഓപ്പണറാക്കണമെന്ന് ഗാംഗുലി ആവശ്യപ്പെട്ടിരുന്നു. വെസ്റ്റിൻഡീസ് പരമ്പരയ്ക്കുള്ള ടെസ്റ്റ് ടീമിൽ രോഹിത് ശർമക്ക് അവസരം ലഭിച്ചിരുന്നെങ്കിലും രണ്ട് ടെസ്റ്റിലും രോഹിത് ശർമ കളിച്ചിരുന്നില്ല.

“താൻ ഇതിന് മുൻപും രോഹിതിനെ ഓപ്പണറാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. രോഹിത് മികച്ച താരമാണെന്നും അത് കൊണ്ട് തന്നെ രോഹിത്തിന് അവസരങ്ങൾ നൽകണം. ലോകകപ്പിലെ മികച്ച പ്രകടനത്തിന് ശേഷം രോഹിത് ടെസ്റ്റിൽ ഒരു അവസരം ലഭിക്കാനായി കാത്തിരിക്കുകയാണ്. അജിങ്കെ രഹാനെയും ഹനുമ വിഹാരിയും മികച്ച ഫോമിൽ എത്തിയതോടെ രോഹിത്തിന് മധ്യ നിരയിൽ അവസരം ഉണ്ടാവില്ല” ഗാംഗുലി പറഞ്ഞു.

അതെ സമയം വെസ്റ്റിൻഡീസിൽ ഇന്ത്യക്ക് പരമ്പര ലഭിച്ചെങ്കിലും ഇന്ത്യൻ ഓപ്പണർമാർ മികച്ച പ്രകടനം പുറത്തെടുത്തിരുന്നില്ല. മായങ്ക് അഗ്വാർവാൾ മികച്ചു നിൽക്കുന്നുണ്ടെന്നും കൂടുതൽ അവസരങ്ങൾ താരത്തിന് നൽകണമെന്ന് പറഞ്ഞ ഗാംഗുലി കെ.എൽ രാഹുലിന്റെ മോശം ഫോമിനെ പറ്റിയും പരാമർശിച്ചു.

രോഹിത്തിന്റെ ടെസ്റ്റിലും ഓപ്പണറാക്കണമെന്ന് ഗാംഗുലി

ഏകദിനത്തിൽ ഇന്ത്യയുടെ ഓപ്പണറായ രോഹിത് ശർമയെ ടെസ്റ്റിലും ഓപ്പണറാക്കണമെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി. ലോകകപ്പിൽ മികച്ച ഫോമിലുള്ള രോഹിത് ശർമയെ അത് തുടരാൻ അനുവദിക്കുകയാണ് വേണ്ടതെന്നും ഗാംഗുലി പറഞ്ഞു. രോഹിതിനെ ഓപ്പണിങ് സ്ഥാനത്ത് കളിയ്ക്കാൻ അനുവദിക്കുകയും രഹാനെ മധ്യ നിരയിലേക്ക് മാറുകയും ചെയ്യട്ടെയെന്നും ഗാംഗുലി പറഞ്ഞു.

അതെ സമയം ഓസ്ട്രേലിയയിലെയും ഇംഗ്ലണ്ടിലെയും മികച്ച പ്രകടനം മുൻ നിർത്തി വിക്കറ്റ് കീപ്പർ സ്ഥാനത്ത് വൃദ്ധിമാൻ സാഹക്ക് പകരം യുവതാരം റിഷഭ് പന്തിനെ കളിപ്പിക്കണമെന്നും ഗാംഗുലി പറഞ്ഞു. ടെസ്റ്റിൽ ഹർദിക് പാണ്ട്യയുടെ അഭാവം ബാറ്റിങ്ങിൽ ജഡേജക്ക് മികച്ച പ്രകടനം പുറത്തെടുക്കാനുള്ള അവസരം കൂടിയാണെന്നും ഗാംഗുലി പറഞ്ഞു.

2013ൽ ടെസ്റ്റ് അരങ്ങേറ്റം നടത്തിയ രോഹിത് ശർമക്ക് ടെസ്റ്റ് ടീമിൽ സ്ഥിര സാന്നിദ്ധ്യമാവാൻ കഴിഞ്ഞിരുന്നില്ല. ടി20യിലും ഏകദിനത്തിലും ഓപ്പണറായി കളിച്ച രോഹിത് ടെസ്റ്റിൽ മധ്യ നിരയിലാണ് കളിച്ചിരുന്നത്. അതെ സമയം കെ.എൽ രാഹുലും മയാങ് അഗർവാളും തന്നെയാവും വെസ്റ്റിൻഡീസിനെതിരെയുള്ള രണ്ടു ടെസ്റ്റ് മത്സരങ്ങൾക്കും ഓപ്പൺ ചെയ്യുക എന്ന സൂചന ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി നൽകിയിരുന്നു.

പരിശീലകൻ ആര് വേണമെന്ന് പറയാനുള്ള അവകാശം വിരാട് കോഹ്‍ലിക്ക് ഉണ്ടെന്ന് ഗാംഗുലി

ഇന്ത്യൻ പരിശീലകനാവാൻ ആര് വേണമെന്ന് പറയാനുള്ള അവകാശം ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിക്ക് ഉണ്ടെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി. കഴിഞ്ഞ ദിവസം വെസ്റ്റിൻഡീസ് പരമ്പരക്ക് തിരിക്കുന്നതിന് മുൻപ് ഇന്ത്യൻ പരിശീലകനായി രവി ശാസ്ത്രി തുടരണമെന്നാണ് തന്റെ ആഗ്രഹമെന്ന് വിരാട് കോഹ്‌ലി പറഞ്ഞിരുന്നു.

ഇതിനെ അനുകൂലിച്ചുകൊണ്ടാണ് സൗരവ് ഗാംഗുലി രംഗത്തെത്തിയത്. വിരാട് കോഹ്‌ലി ക്യാപ്റ്റൻ ആണെന്നും അത് കൊണ്ട് തന്നെ അത് പറയാനുള്ള അവകാശം താരത്തിനുണ്ടെന്നും ഗാംഗുലി പറഞ്ഞു. 2017 ൽ രവി ശാസ്ത്രിയെ ഇന്ത്യയുടെ പരിശീലകനായി നിയമിച്ച ക്രിക്കറ്റ് അഡ്വൈസറി കമ്മിറ്റിയിലെ അംഗമായിരുന്നു സൗരവ് ഗാംഗുലി. നിലവിൽ കപിൽ ദേവിന്റെ നേതൃത്തിലുള്ള സംഘമാണ് പുതിയ ഇന്ത്യൻ പരിശീലകനെ നിയമിക്കുക.

വെസ്റ്റിൻഡീസ് പരമ്പരയോട് കൂടി ഇന്ത്യൻ പരിശീലക സ്ഥാനത്ത് രവി ശാസ്ത്രിയുടെയും സപ്പോർട്ടിങ് സ്റ്റാഫുകളുടെയും കാലാവധി കഴിയും. ഇതിനെ തുടർന്ന് പുതിയ പരിശീലകരെ തേടി ബി.സി.സി.ഐ അപേക്ഷകൾ സ്വീകരിക്കാൻ തുടങ്ങിയിരുന്നു. ഏകദേശം 2000 അപേക്ഷകൾ ഇത് പ്രകാരം ബി.സി.സി.ഐക്ക് ലഭിച്ചിട്ടുണ്ടെന്നാണ് അറിയാൻ കഴിയുന്നത്.

ശുബ്മാൻ ഗില്ലിനെയും രഹാനെയെയും ഒഴിവാക്കിയതിനെതിരെ ഗാംഗുലി

വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരയിൽ യുവ താരം ശുബ്മാൻ ഗില്ലിനെയും വെറ്ററൻ താരം അജിങ്കെ രഹാനെയെയും ഒഴിവാക്കിയ ബി.സി.സി.ഐ നടപടിയെ ചോദ്യം ചെയ്ത് മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി. സോഷ്യൽ മീഡിയയിലൂടെയാണ്‌ ഗാംഗുലി താരങ്ങളെ പുറത്തിരുത്തിയതിനെ പറ്റി പ്രതികരിച്ചത്. വെറ്ററൻ താരം അജിങ്കെ രഹാനെക്ക് ടെസ്റ്റ് ടീമിൽ സ്ഥാനം ലഭിച്ചിരുന്നു. ടെസ്റ്റിൽ വിരാട് കോഹ്‌ലിക്ക് പിന്നിൽ ഇന്ത്യയുടെ വൈസ് ക്യാപ്റ്റൻ ആണ് രഹാനെ.

ലോകകപ്പിൽ ഇന്ത്യൻ മധ്യ നിരയുടെ പ്രകടനത്തിൽ ആരും തൃപ്തരല്ലെന്ന് ഇരിക്കെ രഹാനെയെ പോലെ മധ്യ നിരയിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിയുന്ന താരത്തെ പുറത്തിരുത്തിയത് ശെരിയായില്ലെന്നാണ് ഗാംഗുലിയുടെ വിലയിരുത്തൽ. കൂടാതെ വ്യത്യസ്‍ത ഫോർമാറ്റുകൾ വ്യത്യസ്‍ത താരങ്ങളെ തിരഞ്ഞെടുക്കുന്നതിനെയും ഗാംഗുലി വിമർശിച്ചു.

എല്ലാവരെയും സന്തോഷിപ്പിക്കാൻ വേണ്ടി ഓരോ ഫോര്മാറ്റിലും വ്യത്യസ്ത താരങ്ങളെ തിരഞ്ഞെടുക്കുന്ന രീതി നിർത്തണമെന്നും എല്ലാ ഫോർമാറ്റിലേക്കും ഒരേ താരങ്ങളെ തിരഞ്ഞെടുക്കുന്ന രീതി വേണമെന്നും ഗാംഗുലി പറഞ്ഞു. ഒരേ താരങ്ങളെ എല്ലാ ഫോർമാറ്റിലും തിരഞ്ഞെടുക്കുമ്പോൾ മാത്രമേ കളിക്കാർക്ക് താളവും ആത്മവിശ്വാസവും ലഭിക്കുകയുള്ളുവെന്നും മുൻ ഇന്ത്യൻ ക്യാപ്റ്റൻ പറഞ്ഞു.

ഗാംഗുലിയ്ക്ക് ശേഷം രോഹിത്, ഒരു ലോകകപ്പില്‍ തന്നെ മൂന്ന് ശതകങ്ങള്‍ നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരം

2019 ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരെയാ ശ്രമകരമായ ചേസിനിടെ തന്റെ ശതകം നേടിയ രോഹിത് ശര്‍മ്മയ്ക്ക് ഒരു റെക്കോര്‍ഡ് കൂടി. 2003ല്‍ സൗരവ് ഗാംഗുലി നേടിയ മൂന്ന് ശതകങ്ങളുടെ റെക്കോര്‍ഡിനൊപ്പം എത്തിയിരിക്കുകയാണ് രോഹിത് ഇന്നത്തെ തന്റെ ഇന്നിംഗ്സിലൂടെ. ലോകകപ്പിലെ ആദ്യ മത്സരത്തില്‍ 122 റണ്‍സ് നേടി ദക്ഷിണാഫ്രിക്കയ്ക്കെതിരെ രോഹിത് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചിരുന്നു.

പിന്നീട് പാക്കിസ്ഥാനെതിരെ വെടിക്കെട്ട് ഇന്നിംഗ്സാണ് ഇന്ത്യന്‍ ഉപ നായകന്‍ പുറത്തെടുത്തത്. 140 റണ്‍സാണ് അന്ന് താരം നേടിയത്. ഇന്ന് ഇംഗ്ലണ്ടിനോടു കൂടി ശതകം നേടിയതോടെ ഇന്ത്യന്‍ ഓപ്പണര്‍ സൗരവ് ഗാംഗുലിയുടെ നേട്ടത്തിനൊപ്പം എത്തുകയായിരുന്നു. ഇന്ന് രോഹിത് 102 റണ്‍സ് നേടിയാണ് പുറത്തായത്.

സച്ചിന്റെ റെക്കോര്‍ഡ് കടന്ന് വിരാട് കോഹ്‍ലി

പതിനൊന്നായിരം ഏകദിന റണ്‍സ് വേഗത്തില്‍ കടക്കുന്ന താരമെന്ന ബഹുമതി സ്വന്തമാക്കി ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‍ലി. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ 276 ഇന്നിംഗ്സുകളില്‍ നേടിയ റെക്കോര്‍ഡാണ് 222 ഇന്നിംഗ്സില്‍ നിന്ന് വിരാട് കോഹ്‍ലി നേടിയത്. ഇന്ന് തന്റെ വ്യക്തിഗത സ്കോര്‍ 57 റണ്‍സ് മറികടന്നപ്പോളാണ് ഈ നേട്ടം കോഹ്‍ലി സ്വന്തമാക്കിയത്.

പട്ടികയിലെ മൂന്നാമത്തെ ഇന്ത്യന്‍ താരമാണ് കോഹ്‍ലി. സച്ചിന്‍ ടെണ്ടുല്‍ക്കറും സൗരവ് ഗാംഗുലിയുമാണ് ഈ പട്ടികയിലെ മറ്റു രണ്ട് ഇന്ത്യക്കാര്‍. കുമാര്‍ സംഗക്കാര, റിക്കി പോണ്ടിംഗ്, സനത് ജയസൂര്യ, മഹേല ജയവര്‍ദ്ധനേ, ഇന്‍സമാം ഉള്‍ ഹക്ക്, ജാക്ക്വസ് കാല്ലിസ് എന്നിവരാണ് ഈ നേട്ടം കൈവരിച്ചിട്ടുള്ള മറ്റു താരങ്ങള്‍.

തന്റെ ഇഷ്ട്ട ക്യാപ്റ്റന്റെയും പരിശീലകന്റെയും പേര് വെളിപ്പെടുത്തി യുവരാജ് സിങ്

മുൻ ഇന്ത്യൻ ക്യാപ്റ്റനായിരുന്ന സൗരവ് ഗാംഗുലിയാണ് തന്റെ ക്യാപ്റ്റന്മാരിൽ ഏറ്റവും ഇഷ്ട്ടപെട്ട ക്യാപ്റ്റൻ എന്ന് കഴിഞ്ഞ ദിവസം സജീവ ക്രിക്കറ്റിൽ നിന്ന് വിരമിച്ച യുവരാജ് സിങ്. പരിശീലകരിൽ ഇന്ത്യയെ ലോകകപ്പ് വിജയത്തിലേക്ക് എത്തിച്ച ഗാരി കിർസ്റ്റൻ ആണ് മികച്ച പരിശീലകൻ എന്നും യുവരാജ് പറഞ്ഞു.

2000ൽ സൗരവ് ഗാംഗുലി ക്യാപ്റ്റനായിരിക്കുന്ന സമയത്താണ് യുവരാജ് സിങ് ഇന്ത്യക്ക് വേണ്ടി അരങ്ങേറ്റം നടത്തിയത്. തന്റെ ആദ്യ കാലത്ത് സൗരവ് ഗാംഗുലി തന്നെ ഒരുപാട് സഹായിച്ചിട്ടുണ്ടെന്നും യുവരാജ് പറഞ്ഞു. താൻ യുവ താരമായി ടീമിലെത്തിയ സമയത്ത് ഗാംഗുലി തന്നിൽ അർപ്പിച്ച വിശ്വാസത്തെ കുറിച്ചും വിടവാങ്ങൽ സമയത്ത് യുവരാജ് ഓർത്തു. താന്നെ പരിശീലിപ്പിച്ച കോച്ചുകളിൽ ഏറ്റവും മികച്ച കോച്ച് ആയിരുന്നു ഗാരി കിർസ്റ്റൻ എന്നും യുവരാജ് പറഞ്ഞു.

പ്രതിസന്ധി ഘട്ടങ്ങങ്ങൾ ശാന്തമായി കൈകാര്യം ചെയ്ത മഹേന്ദ്ര സിങ് ധോണിയുടെ ക്യാപ്റ്റൻസിയെയും യുവരാജ് പ്രകീർത്തിച്ചു. ഇന്ത്യക്ക് വേണ്ടി യുവരാജ് 304 ഏകദിന മത്സരങ്ങളും 40 ടെസ്റ്റ് മത്സരങ്ങളും 58 ടി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്.

ധോണിയുടെ പരിക്കിന്റെ കാര്യത്തില്‍ വേണ്ട തീരുമാനം എടുക്കുവാനുള്ള പക്വത താരത്തിനുണ്ട്

ലോകകപ്പിനു മുമ്പായി പരിക്കോട് കൂടി ധോണി ഐപിഎല്‍ കളിയ്ക്കുന്നത് ശരിയാണോ എന്ന ചോദ്യത്തിനു താരത്തിനു തീരുമാനം എടുക്കുവാനുള്ള പക്വതയുണ്ടെന്ന് മറുപടി നല്‍കി സൗരവ് ഗാംഗൂലി. പരിക്ക് എത്രത്തോളും ഗുരുതരമാണ്, അതോ കളിയ്ക്കുവാന്‍ പറ്റിയ സാഹചര്യമാണോ എന്നതെല്ലാം ധോണിയ്ക്ക് അറിയാവുന്ന കാര്യമാണ്.

കരിയറിന്റെ ഈ ഘട്ടത്തില്‍ ഇത്തരം അസ്വസ്ഥകള്‍ പതിവാണ്, എന്നാല്‍ ധോണിയ്ക്ക് അതിനെ എങ്ങനെ കൈകാര്യം ചെയ്യാനാകുമെന്ന ധാരണയുണ്ടെന്നാണ് തനിയ്ക്ക് തോന്നുന്നതെന്ന് സൗരവ് ഗാംഗുലി അഭിപ്രായപ്പെട്ട്.

ഈ സീസണില്‍ രണ്ട് മത്സരങ്ങളില്‍ ധോണി വിട്ട് നിന്നിരുന്നു. ഒരു മത്സരത്തില്‍ പുറം വേദന കാരണമായിരുന്നു മാറി നിന്നതെങ്കിലും രണ്ടാം മത്സരത്തില്‍ പനിയാണ് താരത്തിനു തിരിച്ചടിയായത്. രണ്ട് മത്സരങ്ങളിലും ചെന്നൈ പരാജയപ്പെടകയും ചെയ്തിരുന്നു.

Exit mobile version