പൊരുതി നേടിയ ആദ്യ റൗണ്ട് ജയവുമായി സൗരഭ് വര്‍മ്മ

വിയറ്റ്നാം ഓപ്പണ്‍ 2019ന്റെ പുരുഷ വിഭാഗം സിംഗിള്‍സിന്റെ ആദ്യ റൗണ്ടില്‍ കടുത്ത മത്സരത്തില്‍ ജപ്പാന്‍ താരത്തെ മറികടന്ന് ഇന്ത്യയുടെ സൗരഭ് വര്‍മ്മ. ഇന്ന് നടന്ന മത്സരത്തില്‍ നേരിട്ടുള്ള ഗെയിമിലാണ് വിജയമെങ്കിലും അവസാന നിമിഷം വരെ പൊരുതി നിന്നാണ് ജപ്പാന്‍ താരം കൊഡായി നരോക്ക കീഴടങ്ങിയത്. 54 മിനുട്ടാണ് ഇരുവരും തമ്മിലുള്ള ആദ്യ റൗണ്ട് മത്സരം നീണ്ട് നിന്നത്.

സ്കോര്‍: 22-20, 22-20.

രണ്ടാം റൗണ്ടില്‍ പുറത്തായി സൗരഭ് വര്‍മ്മ

ചൈനീസ് തായ്‍പേയ് ഓപ്പണ്‍ 2019ന്റെ രണ്ടാം റൗണ്ടില്‍ പരാജയമേറ്റു വാങ്ങി ഇന്ത്യയുടെ സൗരഭ് വര്‍മ്മ. ചൈനീസ് തായ്‍പേയുടെ ടിയെന്‍ ചെന്‍ ചൗവിനോടാണ് സൗരഭ് നേരിട്ടുള്ള ഗെയിമില്‍ പരാജയപ്പെട്ടത്. വെറും 31 മിനുട്ട് മാത്രമാണ് മത്സരം നീണ്ട് നിന്നത്. 12-21, 10-21 എന്ന സ്കോറിനായിരുന്നു ഇന്ത്യന്‍ താരത്തിന്റെ പരാജയം.

ചൈനീസ് തായ്‍പേയ് ഓപ്പണില്‍ ആദ്യ റൗണ്ട് ജയവുമായി സൗരഭ് വര്‍മ്മ

ചൈനീസ് തായ്‍പേയ് ഓപ്പണില്‍ ആദ്യ റൗണ്ട് ജയം കരസ്ഥമാക്കി ഇന്ത്യയുടെ സൗരഭ് വര്‍മ്മ. ജപ്പാന്‍ താരത്തെ നേരിട്ടുള്ള ഗെയിമുകളില്‍ പരാജയപ്പെടുത്തിയാണ് ഇന്ത്യന്‍ താരം രണ്ടാം റൗണ്ടിലേക്ക് കടന്നത്. ആദ്യ ഗെയിമില്‍ ജപ്പാന്റെ കസുമാസ സാകായി അവസാന നിമിഷം വരെ പൊരുതിയെങ്കിലും രണ്ടാം ഗെയിമില്‍ സൗരഭ് അനായാസ വിജയം കൊയ്തു. 38 മിനുട്ടാണ് മത്സരം നീണ്ട് നിന്നത്.

സ്കോര്‍: 22-20, 21-13.

ഹൈദ്രാബാദ് ഓപ്പണ്‍, കിരീടം നേടി സൗരഭ് വര്‍മ്മ

ഐഡിബിഐ ഫെഡറല്‍ ലൈഫ് ഇന്‍ഷ്വറന്‍സ് ഹൈദ്രാബാദ് ഓപ്പണ്‍ 2019ല്‍ കിരീടം നേടി ഇന്ത്യയുടെ സൗരഭ് വര്‍മ്മ. ഫൈനലില്‍ സിംഗപ്പൂരിന്റെ കീന്‍ യേവ് ലോയെ മൂന്ന് ഗെയിം പോരാട്ടത്തിലാണ് സൗരഭ് കീഴടക്കിയത്. ആദ്യ ഗെയിം അനായാസം സൗരഭ് നേടിയപ്പോള്‍ രണ്ടാം ഗെയിമില്‍ താരത്തിന് കാലിടറി. എങ്കിലും പതറാതെ മൂന്നാം ഗെയിമും കിരീടവും സൗരഭ് സ്വന്തമാക്കി.

52 മിനുട്ടിലാണ് സൗരഭ് തന്റെ വിജയം കരസ്ഥമാക്കിയത്. സ്കോര്‍: 21-13, 14-21, 21-16.

യഎസ് ഓപ്പണ്‍, സെമിയില്‍ കീഴടങ്ങി സൗരഭ് വര്‍മ്മ

യോനക്സ് യുഎസ് ഓപ്പണ്‍ 2019ന്റെ സെമി ഫൈനലില്‍ പുറത്തായി ഇന്ത്യയുടെ സൗരഭ് വര്‍മ്മ. തായ്‍ലാന്‍ഡിന്റെ താനോംഗ്സാക് സീന്‍സോംബൂന്‍സുകിനോട് നേരിട്ടുള്ള ഗെയിമിലാണ് സൗരഭ് പരാജയപ്പെട്ടത്. 40 മിനുട്ട് നീണ്ട മത്സരത്തിനൊടുവില്‍ 9-21, 18-21 എന്ന സ്കോറിന് സൗരഭിന് കാലിടറി. ആദ്യ ഗെയിമില്‍ ഇന്ത്യന്‍ താരം നിഷ്പ്രഭമായപ്പോള്‍ രണ്ടാം ഗെയിമില്‍ പൊരുതിയാണ് സൗരഭ് കീഴടങ്ങിയത്.

പ്രണോയിയെ കീഴടക്കി സൗരഭ് യോനക്സ് യുഎസ് ഓപ്പണ്‍ സെമി ഫൈനലില്‍

ഇന്ത്യന്‍ താരങ്ങള്‍ തമ്മിലുള്ള ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ സൗരഭ് വര്‍മ്മയ്ക്ക് വിജയം യോനക്സ് യുഎസ് ഓപ്പണ്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ നേരിട്ടുള്ള ഗെയിമുകളിലാണ് സൗരഭ് വര്‍മ്മ സഹതാരം എച്ച് എസ് പ്രണോയിയെ കീഴടക്കിയത്. സൗരഭിന്റെ വിജയം നേരിട്ടാണെങ്കിലും അവസാനം വരെ പൊരുതി പ്രണോയ് പൊരുതി നിന്നിരുന്നു. 50 മിനുട്ടാണ് മത്സരം നീണ്ട് നിന്നത്.

സ്കോര്‍: 21-19, 23-21.

ലക്ഷ്യ സെന്നിനെ മറികടന്ന് സൗരഭ് വര്‍മ്മ, പ്രണോയയ്ക്ക് വീണ്ടും പൊരുതി നേടിയ വിജയം

യോനക്സ് യുഎസ് ഓപ്പണിന്റെ പ്രീക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്ന് സൗരഭ് വര്‍മ്മയും എച്ച് എസ് പ്രണോയ്‍യും. സൗരഭ് വര്‍മ്മ സഹ താരം ലക്ഷ്യ സെന്നിനെ മൂന്ന് ഗെയിം പോരാട്ടത്തില്‍ മറികടന്നപ്പോള്‍ പ്രണോയ് ദക്ഷിണ കൊറിയന്‍ താരത്തെ മൂന്ന് ഗെയിം പോരാട്ടത്തിലാണ് കീഴടക്കിയത്. സൗരഭ്-ലക്ഷ്യ സെന്‍ പോരാട്ടം 53 മിനുട്ടാണ് നീണ്ട് നിന്നത്. 21-11, 19-21, 21-12 എന്ന സ്കോറിനായിരുന്നു ജയം.

ആദ്യ മത്സരത്തില്‍ അഞ്ച് മാച്ച് പോയിന്റുകള്‍ രക്ഷിച്ച ശേഷം ജയം സ്വന്തമാക്കിയ പ്രണോയ് ഇന്നത്തെ മത്സരത്തില്‍ കൊറിയയുടെ ക്വാംഗ് ഹീ ഹിയോയെ 21-16, 18-21, 21-16 എന്ന സ്കോറിനാണ് കീഴടക്കിയത്. മത്സരം 60 മിനുട്ടാണ് നീണ്ട് നിന്നത്.

യോനക്സ് കാനഡ ഓപ്പണ്‍, സെമിയില്‍ കടന്ന് പാരുപ്പള്ളി കശ്യപ്, സൗരഭ് വര്‍മ്മയ്ക്ക് തോല്‍വി

മൂന്ന് ഗെയിം ത്രില്ലറില്‍ വിജയം കുറിച്ച് കാനഡ ഓപ്പണ്‍ സെമിയില്‍ കടന്ന് പാരുപ്പള്ളി കശ്യപ്. ഫ്രാന്‍സിന്റെ ലൂക്കാസ് ക്ലൈര്‍ബൗട്ടിനെ മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിനൊടുവില്‍ കീഴടക്കിയാണ് കശ്യപിന്റെ വിജയം. ആദ്യ ഗെയിം കൈവിട്ടുവെങ്കിലും ശക്തമായ പോരാട്ടം കണ്ട രണ്ട്-മൂന്ന് ഗെയിമുകളില്‍ ടൈബ്രേക്കറിലാണ് കശ്യപ് വിജയം പിടിച്ചെടുത്തത്. 76 മിനുട്ട് നീണ്ട മത്സരത്തിനൊടുവില്‍ 12-21, 23-21, 24-22 എന്ന സ്കോറിനായിരുന്നു കശ്യപിന്റെ വിജയം. സെമിയില്‍ നാലാം സീഡ് വാംഗ് സുവിനെയാണ് താരം നേരിടുക.

മറ്റൊരു ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ ഇന്ത്യയുടെ സൗരഭ് വര്‍മ്മയ്ക്ക് തോല്‍വിയേറ്റ് വാങ്ങേണ്ടി വന്നു. ചൈനയുടെ ഷീ ഫെംഗ് ലീയോട് നേരിട്ടുള്ള ഗെയിമിലാണ് സൗരഭിന്റെ തോല്‍വി. സ്കോര്‍: 15-21, 11-21.

ക്വാര്‍ട്ടര്‍ കാണാതെ സൗരഭ് വര്‍മ്മയ്ക്ക് മടക്കം, അജയ് ജയറാമിനു തോല്‍വി

ബാഴ്സലോണ സ്പെയിന്‍ മാസ്റ്റേഴ്സ് 2019ല്‍ ചൈനയുടെ പെന്‍ഗാബോ റെന്നിനോട് നേരിട്ടുള്ള ഗെയിമുകളില്‍ തോല്‍വിയേറ്റു വാങ്ങി ഇന്ത്യയുടെ സൗരഭ് വര്‍മ്മ. വെറും 44 മിനുട്ട് മാത്രം നീണ്ട മത്സരത്തില്‍ 17-21, 13-21 എന്ന സ്കോറിനാണ് സൗരഭിന്റെ തോല്‍വി. മറ്റൊരു മത്സരത്തില്‍ ഡെന്മാര്‍ക്കിന്റെ വിക്ടര്‍ അക്സെല്‍സെന്നിനോട് നേരിട്ടുള്ള ഗെയിമുകളില്‍ അജയ് ജയറാമും കീഴടങ്ങി. 19-21, 16-21 എന്ന സ്കോറിനാണ് അജയ് പരാജയമേറ്റു വാങ്ങിയത്.

അതേ സമയം വനിത സിംഗിള്‍സില്‍ മുഗ്ധ അഗ്രേ മൂന്ന് ഗെയിം പോരാട്ടത്തില്‍ വിജയം കുറിച്ച് അടുത്ത റൗണ്ടിലേക്ക് കടന്നു. 21-13, 13-21, 21-16 എന്ന സ്കോറിനാണ് മുഗ്ധയുടെ വിജയം.

സൈന തന്നെ സൂപ്പര്‍, തുടര്‍ച്ചയായ രണ്ടാം വര്‍ഷവും സിന്ധുവിനെ തോല്പിച്ച് ദേശീയ ചാമ്പ്യന്‍

കഴിഞ്ഞ വര്‍ഷത്തെ ദേശീയ സീനിയര്‍ ബാഡ്മിന്റണ്‍ വനിത വിഭാഗം ഫൈനലിന്റെ തനിയാവര്‍ത്തനം തന്നെയായിരുന്നു ഇത്തവണത്തെ ഫൈനലും. നിലവിലെ ചാമ്പ്യന്‍ സൈന നെഹ്‍വാലും പിവി സിന്ധുവും ഏറ്റുമുട്ടിയപ്പോള്‍ ഫലവും കഴിഞ്ഞ തവണത്തേത് തന്നെ. നേരിട്ടുള്ള ഗെയിമുകളില്‍ പിവി സിന്ധുവിനെ കീഴടക്കി സൈന നെഹ്‍വാല്‍ തന്റെ തുടര്‍ച്ചയായ രണ്ടാം കിരീടവും ആകെ നാലാമത്തെ കിരീടവുമാണ് സ്വന്തമാക്കിയത്.

21-18, 21-15 എന്ന സ്കോറിനായിരുന്നു സൈനയുടെ വിജയം.പുരുഷ വിഭാഗത്തില്‍ ലക്ഷ്യ സെന്നിനെ കീഴടക്കി സൗരഭ് വര്‍മ്മ തന്റെ മൂന്നാം കിരീടം സ്വന്തമാക്കി. 21-18, 21-13 എന്ന സ്കോറിനായിരുന്നു സൗരഭിന്റെ വിജയം.

ആദ്യ ഗെയിം നേടിയ ശേഷം കീഴടങ്ങി സൗരഭ് വര്‍മ്മ

ചൈനീസ് തായ്‍പേയ് ഓപ്പണില്‍ നിന്ന് പുറത്തായി സൗരഭ് വര്‍മ്മ. പ്രീ ക്വാര്‍ട്ടര്‍ മത്സരത്തില്‍ ജപ്പാന്റെ റിച്ചി തകേഷിറ്റയോടാണ് മൂന്ന് ഗെയിം പോരാട്ടത്തിനൊടുവില്‍ സൗരഭ് കീഴടങ്ങിയത്. 21-19നു ആദ്യ ഗെയിം നേടിയ ശേഷം രണ്ടാം ഗെയിമില്‍ കടുത്ത പോരാട്ടത്തിനൊടുവിലാണ് 21-23നു ഗെയിം സൗരഭ് കൈവിട്ടത്.

76 മിനുട്ടുകള്‍ നീണ്ട മത്സരത്തിന്റെ നിര്‍ണ്ണായകമായ മൂന്നാം ഗെയിമില്‍ ഇന്ത്യന്‍ താരം 16-21നു പിന്നില്‍ പോയി. സ്കോര്‍: 21-19, 21-23, 16-21.

അജയ് ജയറാമിനു പിന്നാലെ സൗരഭ് വര്‍മ്മയ്ക്കും ജയം

അജയ് ജയറാമിന്റെ ഒന്നാം റൗണ്ട് വിജയത്തിനു പിന്നാലെ മൂന്ന് ഗെയിം പോരാട്ടത്തില്‍ വിജയം നേടി സൗരഭ് വര്‍മ്മ. തായ്‍വാന്‍ താരത്തിനോട് ആദ്യ ഗെയിം കൈവിട്ട ശേഷമാണ് ശക്തമായ തിരിച്ചുവരവ് നടത്തി ചൈനീസ് തായ്‍പേയ് ഓപ്പണില്‍ സൗരഭ് വര്‍മ്മ വിജയം നേടിയത്. 18-21 നു ആദ്യ ഗെയിമില്‍ സൗരഭ് പിന്നില്‍ പോയിരുന്നുവെങ്കില്‍ 52 മിനുട്ട് നീണ്ട മത്സരത്തില്‍ ജയം ഇന്ത്യന്‍ താരത്തിനൊപ്പം നിന്നു. ജയത്തോടെ സൗരഭ് ടൂര്‍ണ്ണമെന്റിന്റെ പ്രീക്വാര്‍ട്ടറില്‍ കടന്നിട്ടുണ്ട്.

സ്കോര്‍: 18-21, 21-16, 21-13.

Exit mobile version