5 വിക്കറ്റ് വിജയവുമായി ബംഗ്ലാദേശ്, മുസ്തഫിസുര്‍ റഹ്മാന്‍ കളിയിലെ താരം

ത്രിരാഷ്ട്ര പരമ്പരയിലെ അഞ്ചാം മത്സരത്തില്‍ വിന്‍ഡീസിനെ കീഴടക്കി ബംഗ്ലാദേശ്. ഷായി ഹോപ്, ജേസണ്‍ ഹോള്‍ഡര്‍ എന്നിവരുടെ പ്രകടനത്തിലൂടെ 50 ഓവറില്‍ 247/9 എന്ന സ്കോര്‍ മാത്രമേ വിന്‍ഡീസിനു നേടാനായുള്ളു. മുസ്തഫിസുര്‍ റഹ്മാന്റെ നാല് വിക്കറ്റ് പ്രകടനവും മഷ്റഫെ മൊര്‍തസ നേടിയ മൂന്ന് വിക്കറ്റുമാണ് വിന്‍ഡീസിനെ പ്രതിരോധത്തിലാക്കിയത്. എന്നാല്‍ ഷായി ഹോപും(87) ജേസണ്‍ ഹോള്‍ഡറും(62) നേടിയ അര്‍ദ്ധ ശതകങ്ങളാണ് വിന്‍ഡീസിനെ മാന്യമായ സ്കോറിലേക്ക് നയിച്ചത്.

മറുപടി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശ് 47.2 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തിലാണ് വിജയം രേഖപ്പെടുത്തിയത്. മുഷ്ഫിക്കുര്‍ റഹിം 63 റണ്‍സുമായി ടോപ് സ്കോറര്‍ ആയപ്പോള്‍ 54 റണ്‍സ് നേടിയ സൗമ്യ സര്‍ക്കാര്‍ നിര്‍ണ്ണായ പ്രകടനം നടത്തി. മുഹമ്മദ് മിഥുന്‍ 43 റണ്‍സും മഹമ്മദുള്ള പുറത്താകാതെ 30 റണ്‍സും നേടി ജയത്തില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചു. തമീം ഇക്ബാല്‍(21), ഷാക്കിബ് അല്‍ ഹസന്‍(29) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍.

വിന്‍ഡീസിനു വേണ്ടി ആഷ്‍ലി നഴ്സ് മൂന്ന് വിക്കറ്റും കെമര്‍ റോച്ച്, ജേസണ്‍ ഹോള്‍ഡര്‍ എന്നിവര്‍ ഓരോ വിക്കറ്റുമായി വിക്കറ്റ് പട്ടികയില്‍ ഇടം പിടിച്ചു.

അര്‍ദ്ധ ശതകങ്ങളുമായി തമീം ഇക്ബാല്‍, സൗമ്യ സര്‍ക്കാര്‍, ഷാക്കിബ് അല്‍ ഹസന്‍, ബംഗ്ലാദേശിനു അനായാസ ജയം

വിന്‍ഡീസ് നല്‍കിയ 262 റണ്‍സ് ലക്ഷ്യത്തെ 45ാം ഓവറില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ മറികടന്ന് ബംഗ്ലാദേശ്. ത്രിരാഷ്ട്ര ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഓപ്പണര്‍മാരായ തമീം ഇക്ബാലിനും സൗമ്യ സര്‍ക്കാരിനുമൊപ്പം ഷാക്കിബ് അല്‍ ഹസനും മികവ് പുലര്‍ത്തിയപ്പോള്‍ 5 ഓവര്‍ ബാക്കി നില്‍ക്കെയാണ് ബംഗ്ലാദേശ് 8 വിക്കറ്റ് വിജയം ആഘോഷിച്ചത്.

ഒന്നാം വിക്കറ്റില്‍ 144 റണ്‍സാണ് തമീം ഇക്ബാല്‍-സൗമ്യ സര്‍ക്കാര്‍ കൂട്ടുകെട്ട് നേടിയത്. 68 പന്തില്‍ നിന്ന് 73 റണ്‍സ് നേടിയ സൗമ്യ സര്‍ക്കാരിനെയാണ് ബംഗ്ലാദേശിനു ആദ്യം നഷ്ടമായത്. റോഷ്ടണ്‍ ചേസിനായിരുന്നു വിക്കറ്റ്. രണ്ടാം വിക്കറ്റില്‍ 52 റണ്‍സ് കൂടി നേടിയ ശേഷം തമീം ഇക്ബാല്‍-ഷാക്കിബ് അല്‍ ഹസന്‍ കൂട്ടുകെട്ടിനെയും വിന്‍ഡീസ് തകര്‍ത്തു. ഷാനണ്‍ ഗബ്രിയേല്‍ 80 റണ്‍സ് നേടിയ തമീം ഇക്ബാലിനെ പുറത്താക്കിയാണ് വിന്‍ഡീസിനു രണ്ടാമത്തെ നേട്ടം നല്‍കിയത്.

എന്നാല്‍ മൂന്നാം വിക്കറ്റില്‍ ഷാക്കിബും മുഷ്ഫിക്കുറും ചേര്‍ന്ന് 68 റണ്‍സ് നേടി ടീമിനെ അനായാസ വിജയത്തിലേക്ക് നയിച്ചു. 61 റണ്‍സുമായി ഷാക്കിബും 32 റണ്‍സ് നേടി മുഷ്ഫിക്കുറും പുറത്താകാതെ നില്‍ക്കുകയായിരുന്നു വിജയ സമയത്ത്.

ലോകകപ്പിനു മുമ്പ് ഏറെ മെച്ചപ്പെടലുകള്‍ താന്‍ വരുത്തേണ്ടതുണ്ടെന്നും അത് ലക്ഷ്യം വയ്ക്കുകയാണെന്നും വ്യക്തമാക്കി സൗമ്യ സര്‍ക്കാര്‍

ബംഗ്ലാദേശിന്റെ ഏറ്റവും മികച്ച പ്രതിഭകളില്‍ ഒരാളെന്നാണ് വിശേഷിപ്പിക്കപ്പെടുന്നതെങ്കിലും അത്തരത്തിലൊരു പ്രകടനം ഇതുവരെ താരത്തിനു പുറത്തെടുക്കുവാന്‍ സാധിച്ചിട്ടില്ല. താന്‍ തന്റെ കേളി ശൈലിയില്‍ ഒട്ടേറെ മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ടെന്നാണ് സൗമ്യ സര്‍ക്കാര്‍ സ്വയം വിലയിരുത്തുന്നത്. ഇംഗ്ലണ്ടില്‍ ഷോര്‍ട്ട് ബോളുകള്‍ പല ടീമുകളും ആയുധമാക്കുമ്പോള്‍ ഏറ്റവും മികച്ച രീതിയില്‍ ഇത് കൈകാര്യം ചെയ്യാനാകുന്ന ഒരു താരമാണ് സൗമ്യ സര്‍ക്കാര്‍ എന്നത് താരത്തിന്റെ പ്രാധാന്യം വരച്ച് കാണിക്കുന്നു.

അടുത്തിടെ മാത്രമാണ് താരം ഏകദിന ടീമിലേക്ക് തിരികെ എത്തിയത്. തനിയ്ക്ക് ലഭിയ്ക്കുന്ന തുടക്കം മുതലാക്കാനാകാതെ പോകുന്നതാണ് സൗമ്യ സര്‍ക്കാരിന്റെ പ്രധാന പ്രശ്നം. 20കളിലും 30കളിലും താരം പുറത്താകുന്നത് സ്ഥിരം പതിവാണ്. 2015 ലോകകപ്പിലും സമാനമായ അവസ്ഥയായിരുന്നു സൗമ്യ സര്‍ക്കാരിനു. എന്നാല്‍ അന്ന് താന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ പുതുമുഖമായിരുന്നുവെന്നും ഇപ്പോള്‍ അതല്ല സ്ഥിതിയെന്നുമാണ് താരം പറയുന്നത്.

മത്സരങ്ങള്‍ക്ക് മുമ്പ് വേണ്ടത്ര തയ്യാറെടുപ്പുകള്‍ നടത്തി മുമ്പത്തെ പല പരാജയങ്ങളും തനിക്ക് പുതിയ അറിവുകളായി മാറിയിട്ടുണ്ടെന്നും താരം വ്യക്തമാക്കി. മുമ്പ് താന്‍ സ്വാതന്ത്ര്യത്തോടെ ബാറ്റ് വീശിയിരുന്നു എന്നാല്‍ ഇപ്പോള്‍ മുതിര്‍ന്ന താരമെന്ന നിലയില്‍ അതേ ശൈലിയില്‍ ബാറ്റിംഗ് ആവില്ല. മത്സര സാഹചര്യം കൂടി കണക്കിലെടുത്താവും തന്റെ ശൈലി ഇനി വിഭാവനം ചെയ്യുന്നതെന്നും താരം കൂട്ടിചേര്‍ത്തു.

 

രണ്ടാം ഇന്നിംഗ്സില്‍ പൊരുതി നോക്കി ബംഗ്ലാദേശ്, ന്യൂസിലാണ്ടിനു ഇന്നിംഗ്സ് ജയം

ഇന്നിംഗ്സ് തോല്‍വി ഒഴിവാക്കുവാന്‍ ബംഗ്ലാദേശ് ആവുന്നത്ര ശ്രമിച്ചുവെങ്കിലും ഒരിന്നിംഗ്സിനും 52 റണ്‍സിനും ജയം കരസ്ഥമാക്കി ന്യൂസിലാണ്ട്. 715/6 എന്ന വലിയ സ്കോര്‍ നേടി ഡിക്ലറേഷന്‍ നടത്തിയ ന്യൂസിലാണ്ടിനു വെല്ലുവിളിയാവും ബംഗ്ലാദേശ് എന്ന് ആരും തന്നെ കരുതിയിട്ടില്ലെങ്കിലും വീണ്ടും ആതിഥേയരെ ബാറ്റ് ചെയ്യിക്കുവാന്‍ വേണ്ട സ്കോര്‍ നേടി ഇന്നിംഗ്സ് തോല്‍വി ഒഴിവാക്കുക എന്നതായിരുന്നു ടീമിന്റെ ലക്ഷ്യം.

എന്നാല്‍ ആദ്യ ഇന്നിംഗ്സില്‍ വളരെ തുച്ഛമായ സ്കോറിനു ടീം പുറത്തായത് അവസാനം ബംഗ്ലാദേശിനു വിനയായി മാറുകയായിരുന്നു. സൗമ്യ സര്‍ക്കാരും മഹമ്മദുള്ളയും ശതകങ്ങള്‍ നേടി പൊരുതിയെങ്കിലും അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടിനെ പുറത്താക്കിയ ശേഷം കാര്യമായ ചെറുത്ത് നില്പ് വാലറ്റത്തില്‍ നിന്നുയരാതെ പോയത് ബംഗ്ലാദേശിനു തിരിച്ചടിയായി.

126/4 എന്ന നിലയില്‍ ഒത്തുകൂടിയ സൗമ്യ സര്‍ക്കാര്‍-മഹമ്മദുള്ള കൂട്ടുകെട്ട് 235 റണ്‍സാണ് അഞ്ചാം വിക്കറ്റില്‍ നേടിയത്. വീണ്ടും ന്യൂസിലാണ്ടിനെ ബാറ്റ് ചെയ്യിപ്പിക്കുവാന്‍ ഇരുവര്‍ക്കും ആവുമെന്ന് കരുതിയ നിമിഷത്തിലാണ് 149 റണ്‍സ് നേടിയ സൗമ്യ സര്‍ക്കാരിനെ ട്രെന്റ് ബോള്‍ട്ട് പുറത്താക്കിയത്. ബോള്‍ട്ടും വാഗ്നരറും ശേഷിക്കുന്ന വിക്കറ്റുകള്‍ നേടിയപ്പോള്‍ 146 റണ്‍സ് നേടിയ മഹമ്മദുള്ളയെ ഒമ്പതാം വിക്കറ്റായി ടിം സൗത്തി പുറത്താക്കി. നാല് പന്തുകള്‍ക്ക് ശേഷം അതേ ഓവറില്‍ തന്നെ ബംഗ്ലാദേശ് ഇന്നിംഗ്സിനും മത്സരത്തിനും തിരശ്ശീലയിടുവാനും സൗത്തിയ്ക്ക് സാധിച്ചു.

ന്യൂസിലാണ്ടിനായി ട്രെന്റ് ബോള്‍ട്ട് 5 വിക്കറ്റും ടിം സൗത്തി മൂന്നും വിക്കറ്റുകള്‍ നേടിയപ്പോള്‍ നീല്‍ വാഗ്നര്‍ക്കായിരുന്നു രണ്ടാം വിക്കറ്റ്.

ഷാക്കിബിന്റെ പരിക്ക്, കരുതലെന്ന നിലയില്‍ സൗമ്യ സര്‍ക്കാര്‍ സ്ക്വാഡില്‍

ന്യൂസിലാണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിലേക്ക് സൗമ്യ സര്‍ക്കാരിനെ ഉള്‍പ്പെടുത്തി ബംഗ്ലാദേശ്. സെലക്ടര്‍ ഹബീബുള്‍ ബഷര്‍ ആണ് ഈ വാര്‍ത്ത സ്ഥിതീകരിച്ചത്. മൂന്ന് ടെസ്റ്റുകളാണ് പരമ്പരയിലുള്ളത്. ഹാമിള്‍ട്ടണില്‍ നടക്കുന്ന ആദ്യ ടെസ്റ്റില്‍ ഷാക്കിബ് അല്‍ ഹസന്‍ കളിക്കില്ലെന്ന് ഉറപ്പായതോടെയാണ് സൗമ്യ സര്‍ക്കാരിനെ ടീമില്‍ ഉള്‍പ്പെടുത്തുവാന്‍ ടീം തീരമാനിക്കുകയായിരുന്നു. മൂന്ന് ഏകദിനങ്ങള്‍ക്കുള്ള ടീമിലെ 15 അംഗ സ്ക്വാഡില്‍ അംഗമായിരുന്ന താരത്തോട് ന്യൂസിലാണ്ടില്‍ തന്നെ നില്‍ക്കുവാന്‍ ടീം മാനേജ്മെന്റ് ആവശ്യപ്പെടുകയായിരുന്നു.

വിന്‍ഡീസിനെതിരെയുള്ള മോശം പ്രകടനത്തെത്തുടര്‍ന്ന് സൗമ്യ സര്‍ക്കാരിനെ ന്യൂസിലാണ്ടിലേക്കുള്ള ടെസ്റ്റ് പരമ്പരയില്‍ നിന്ന് ആദ്യം ഒഴിവാക്കുകയായിരുന്നു. 30 റണ്‍സാണ് അന്ന് താരത്തിനു നേടാനായത്. ടീമില്‍ അനുഭവസമ്പത്തുള്ള ഒരാളെ ആവശ്യമായതിനാലാണ് താരത്തെ വീണ്ടും ടീമിലെത്തിച്ചതെന്നാണ് സെലക്ടര്‍ ഹബീബുള്‍ ബഷര്‍ പറയുന്നത്.

ഷാക്കിബ് രണ്ട്, മൂന്ന് ടെസ്റ്റുകള്‍ക്ക് ടീമില്‍ തിരിച്ചെത്തുമെന്നാണ് വിശ്വാസമെന്നും ബഷര്‍ അറിയിച്ചു. പരമ്പര പൂര്‍ണ്ണായും താരത്തിനു നഷ്ടമാകില്ലെങ്കിലും ആദ്യ ടെസ്റ്റ് ഉറപ്പായും നഷ്ടമാകുമെന്നാണ് ബഷര്‍ പറയുന്നത്. വരും ദിവസങ്ങളില്‍ മാത്രമേ താരത്തിന്റെ ടെസ്റ്റ് മത്സരങ്ങളിലെ ലഭ്യതയെക്കുറിച്ച് വ്യക്തത വരികയുള്ളുവെന്നും ഹബീബുള്‍ പറഞ്ഞു.

ബംഗ്ലാദേശ് പ്രീമിയര്‍ ലീഗ് ഫൈനലിനിടെ പരിക്കേറ്റ ഷാക്കിബിന്റെ സേവനം ഏകദിന പരമ്പരയ്ക്ക് ബംഗ്ലാദേശിനു ലഭിച്ചിരുന്നില്ല. മൂന്നാഴ്ച വിശ്രമം ആവശ്യമാണെന്ന് ബംഗ്ലാദേശ് ബോര്‍ഡ് അറിയിച്ചതോടെ താരത്തിനു ഏകദിന പരമ്പരയും ആദ്യ ടെസ്റ്റും നഷ്ടമാകുമെന്ന് ഉറപ്പാകുകയായിരുന്നു. ഫെബ്രുവരി 28നു ഹാമിള്‍ട്ടണില്‍ വെച്ചാണ് ബംഗ്ലാദേശ് ന്യൂസിലാണ്ട് ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം അരങ്ങേറുക.

വിശ്വാസമുണ്ട്, അമിതായിട്ടില്ല: സൗമ്യ സര്‍ക്കാര്‍

ആദ്യ ടി20യില്‍ പരാജയപ്പെട്ടുവെങ്കിലും പരമ്പരയില്‍ തിരിച്ചുവരവ് നടത്തുവാന്‍ തങ്ങള്‍ക്കാവുമെന്ന് ഉറച്ച് വിശ്വസിക്കുന്നുവെന്ന് പറഞ്ഞ് സൗമ്യ സര്‍ക്കാര്‍. എന്നാല്‍ ഇതിനെക്കുറിച്ച് അമിതാവേശവും അമിതാത്മവിശ്വാസവുമില്ലെന്ന് സൗമ്യ സര്‍ക്കാര്‍ അറിയിച്ചു. വിന്‍ഡീസില്‍ ആദ്യ മത്സരം തോറ്റ ശേഷമാണ് ശക്തമായ തിരിച്ചുവരവ് ടീം നടത്തിയത്. അത് ടീമിനു പ്രതീക്ഷ നല്‍കുന്നതാണ്.

ആദ്യ മത്സരത്തില്‍ ഷാക്കിബ് അല്‍ ഹസന്‍ മാത്രമാണ് തിളങ്ങിയത്. രണ്ടക്കം കടക്കാന്‍ ആയത് വേറെ രണ്ട് പേര്‍ക്കും കൂടി മാത്രമാണ്. അതിനാല്‍ തന്നെ ഇത്തവണ ആ തെറ്റുകള്‍ ഒഴിവാക്കുകയെന്നതാണ് പ്രഥമ ലക്ഷ്യം. 30-35 റണ്‍സ് കുറവാണ് ടീം നേടിയത്. അതിനാല്‍ തന്നെ ബൗളര്‍മാരുടെ ദൗത്യം ശ്രമകരമായിരുന്നുവെന്നും ടീമിന്റെ ടോപ് ഓര്‍ഡര്‍ താരം പറഞ്ഞു.

8 വിക്കറ്റ് ജയം, പരമ്പര സ്വന്തമാക്കി ബംഗ്ലാദേശ്

വിന്‍ഡീസ് നല്‍കിയ 199 റണ്‍സ് വിജയ ലക്ഷ്യം 38.3 ഓവറില്‍ സ്വന്തമാക്കി ബംഗ്ലാദേശ്. 2 വിക്കറ്റ് നഷ്ടത്തില്‍ 202 റണ്‍സ് നേടി വിജയം സ്വന്തമാക്കുമ്പോള്‍ പരമ്പരയും ബംഗ്ലാദേശ് 2-1നു നേടി. തമീം ഇക്ബാല്‍(81*), സൗമ്യ സര്‍ക്കാര്‍(80) എന്നിവരാണ് ബംഗ്ലാദേശിന്റെ വിജയം ഉറപ്പാക്കിയത്. ഇന്നിംഗ്സില്‍ വീണ രണ്ട് വിക്കറ്റും കീമോ പോള്‍ ആണ് വീഴ്ത്തിയത്. ലിറ്റണ്‍ ദാസ്(23) പുറത്തായപ്പോള്‍ വിജയ സമയത്ത് തമീമിനൊപ്പം മുഷ്ഫിക്കുര്‍ റഹിം 16 റണ്‍സുമായി പുറത്താകാതെ നിന്നു.

4 വിക്കറ്റ് നേടിയ മെഹ്ദി ഹസന്‍ കളിയിലെ താരമായപ്പോള്‍ വിന്‍ഡീസ് നിരയില്‍ 108 റണ്‍സുമായി പുറത്താകാതെ പൊരുതിയ ഷായി ഹോപാണ് പരമ്പരയിലെ താരം. കഴിഞ്ഞ മത്സരത്തിലും പുറത്താകാതെ നേടിയ 146 റണ്‍സുമായി ഷായി ഹോപ് വിന്‍ഡീസ് ജയം ഉറപ്പാക്കിയിരുന്നു. എന്നാല്‍ ഇത്തവണ ടീമിലെ സഹതാരങ്ങളുടെ മോശം പ്രകടനം വിനയാകുകയായിരുന്നു.

ശതകങ്ങളുമായി കൈസും സൗമ്യ സര്‍ക്കാരും, ബംഗ്ലാദേശിനു അനായാസ ജയം

സിംബാബ്‍വേയ്ക്കെതിരെ പരമ്പര തൂത്തുവാരി ബംഗ്ലാദേശ്. ഇന്ന് മൂന്നാം ഏകദിനത്തില്‍ 287 റണ്‍സ് വിജയ ലക്ഷ്യം പിന്തുടരാനിറങ്ങിയ ബംഗ്ലാദേശ് 3 വിക്കറ്റുകളുടെ നഷ്ടത്തില്‍ 42.1 ഓവറില്‍ വിജയം സ്വന്തമാക്കുകയായിരുന്നു. ആദ്യ പന്തില്‍ ലിറ്റണ്‍ ദാസ് പുറത്തായ ശേഷം 220 റണ്‍സ് കൂട്ടുകെട്ട് നേടിയ രണ്ടാം വിക്കറ്റ് കൂട്ടുകെട്ടാണ് ബംഗ്ലാദേശിനെ ആധികാരിക വിജയത്തിലേക്ക് നയിച്ചത്. പരമ്പരയിലെ രണ്ടാം ശതകമാണ് കൈസ് ഇന്ന് നേടിയത്.

സൗമ്യ സര്‍ക്കാര്‍ 117 റണ്‍സ് നേടിയപ്പോള്‍ ഇമ്രുല്‍ കൈസ് 110 റണ്‍സും നേടി പുറത്തായി . മുഷ്ഫിക്കുര്‍ റഹിം 28 റണ്‍സുമായി വിജയ സമയത്ത് മുഹമ്മദിനുമായി(7*) ക്രീസില്‍ നില്‍പ്പുണ്ടായിരുന്നു.

നേരത്തെ ഷോണ്‍ വില്യംസ് പുറത്താകാതെ നേടിയ 129 റണ്‍സിന്റെയും 75 റണ്‍സ് നേടിയ ബ്രണ്ടന്‍ ടെയിലറിന്റെയും ബലത്തില്‍ 50 ഓവറില്‍ 286/5 എന്ന സ്കോര്‍ നേടുകയായിരുന്നു. നസ്മുള്‍ ഇസ്ലാം രണ്ട് വിക്കറ്റ് നേടി ബംഗ്ലാദേശ് ബൗളര്‍മാരില്‍ തിളങ്ങി.

അഫ്ഗാനിസ്ഥാന്‍ പ്രീമിയര്‍ ലീഗ് കളിക്കുവാന്‍ ബംഗ്ലാദേശ് താരങ്ങള്‍ക്ക് അനുമതിയില്ല

ബംഗ്ലാദേശ് താരങ്ങളായ സൗമ്യ സര്‍ക്കാരിനും മുഹമ്മദ് മിഥുനും അഫ്ഗാനിസ്ഥാന്‍ പ്രീമിയര്‍ ലീഗില്‍ കളിക്കുവാന്‍ അനുമതി നല്‍കാതെ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്. സിംബാബ്‍വേ, വിന്‍ഡീസ് ടീമുകളുമായുള്ള പരമ്പരയില്‍ താരങ്ങളെ പരിഗണിക്കുവാന്‍ സാധ്യതയുള്ളതിനാലാണ് ഈ തീരുമാനമെന്ന് അറിയുന്നു. കാണ്ഡഹാര്‍ നൈറ്റ്സ് ആണ് സര്‍ക്കാരിനെയും മുഹമ്മദ് മിഥുനിനെയും പ്ലേയര്‍ ഡ്രാഫ്ടില്‍ സ്വന്തമാക്കിയത്.

അതേ സമയം മറ്റൊരു താരം ടാസ്കിന്‍ അഹമ്മദിനു ബോര്‍ഡ് അനുമതി നല്‍കിയിട്ടുണ്ട്. മേല്‍പ്പറഞ്ഞ അനുമതി നിഷേധിക്കപ്പെട്ട താരങ്ങള്‍ ഇന്നലെ ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കുവാനായി ബംഗ്ലാദേശിലേക്ക് പറക്കുവാനിരിക്കുകയായിരുന്നു. ടാസ്കിന്‍ അഹമ്മദിനു അനുമതി കൊടുക്കുവാനുള്ള കാരണം ബോര്‍ഡ് വിശദീകരിക്കുന്നത് ഇപ്രകാരമാണ്. താരം ഏറെക്കാലമായി പരിക്കിന്റെ പിടിയിലായതിനാല്‍ ഈ ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കുന്നത് വഴി താരം എത്രത്തോളം മത്സരസജ്ജമാണെന്ന് അറിയുവാന്‍ സാധിക്കുമെന്നാണ് ബോര്‍ഡിന്റെ വിശദീകരണം.

ബംഗ്ലാദേശ് സിംബാബ്‍വേയെയും വിന്‍ഡീസിനെയും ഒക്ടോബര്‍ 21 മുതല്‍ ഡിസംബര്‍ 22 വരെയുള്ള കാലയളവിലാണ് ആതിഥേയത്വം വഹിക്കുന്നത്.

ടീമില്‍ അഴിച്ചു പണി നടത്തി ബംഗ്ലാദേശ്, രക്ഷയ്ക്കായി ഓപ്പണര്‍മാരെ ടീമിലെത്തിക്കുന്നു

ശേഷിക്കുന്ന സൂപ്പര്‍ ഫോര്‍ മത്സരത്തില്‍ ബംഗ്ലാദേശ് ടീമിലേക്ക് സൗമ്യ സര്‍ക്കാരിനെയും ഇമ്രുല്‍ കൈസിനെയും തിരികെ വിളിച്ച് ക്രിക്കറ്റഅ ബോര്‍ഡ്. തമീം ഇക്ബാലിന്റെ പരിക്കും ലിറ്റണ്‍ ദാസ്, നസ്മുള്‍ ഹൊസൈന്‍ എന്നിവരുട മോശം ഫോമുമാണ് പുതിയ താരങ്ങളെ ടീമിലെത്തിക്കുവാന്‍ ബംഗ്ലാദേശിനെ പ്രേരിപ്പിച്ചിരിക്കുന്നത്. ലിറ്റണ്‍ ദാസും നസ്മുള്‍ ഹൊസൈനും ഇതുവരെ ടൂര്‍ണ്ണമെന്റില്‍ രണ്ടക്കം കടന്നിട്ടില്ല.

സൗമ്യ സര്‍ക്കാരും ഇമ്രുല്‍ കൈസും ബംഗ്ലാദേശിനു വേണ്ടി ഏകദിനം കളിച്ചത് ഒരു വര്‍ഷത്തോളം മുമ്പ് ഒക്ടോബര്‍ 22നായിരുന്നു. ഇന്ത്യയോട് പരാജയപ്പെട്ട ബംഗ്ലാദേശ് നാളെ അഫ്ഗാനിസ്ഥാനെ സൂപ്പര്‍ 4 ഫിക്സ്ച്ചറില്‍ നേരിടും. പ്രാഥമിക റൗണ്ടില്‍ അഫ്ഗാനിസ്ഥാനോട് ബംഗ്ലാദേശ് പരാജയപ്പെട്ടിരുന്നു.

സൗമ്യ സര്‍ക്കാരിന്റെ ഫോം തലവേദന: ബംഗ്ലാദേശ് മുഖ്യ സെലക്ടര്‍

ബംഗ്ലാദേശ് ടീമില്‍ സ്ഥിരം സ്ഥാനം വേണമെങ്കില്‍ ഓപ്പണിംഗ് ബാറ്റ്സ്മാന്‍ സൗമ്യ സര്‍ക്കാര്‍ തന്റെ കളി മെച്ചപ്പെടുത്തേണ്ടതുണ്ടെന്ന് അഭിപ്രായപ്പെട്ട് ബംഗ്ലാദേശ് മുഖ്യ സെലക്ടര്‍ മിന്‍ഹാജുല്‍ അബേദിന്‍. സൗമ്യ സര്‍ക്കാരിന്റെ ഫോം ഇപ്പോള്‍ തലവേദന സൃഷ്ടിക്കുന്ന ഒന്നാണെന്ന് അഭിപ്രായപ്പെട്ട മിന്‍ഹാജുല്‍ താരത്തിനു ഇനി അധികം അവസരം ലഭിച്ചേക്കില്ലെന്ന സൂചന നല്‍കി.

ഈ വര്‍ഷം ടി20യില്‍ ഇതു വരെ 138 റണ്‍സാണ് താരം നേടിയിട്ടുള്ളത്. 11.50 ആവറേജിലാണ് താരത്തിന്റെ ഈ വര്‍ഷത്തെ ടി20 സ്കോറിംഗ്. ബംഗ്ലാദേശിന്റെ വിന്‍ഡീസിനെതിരെയുള്ള പരമ്പരയില്‍ 0, 14, 5 എന്നിങ്ങനെയായിരുന്നു താരത്തിന്റെ സ്കോര്‍. താരത്തിനു അവസാന മത്സരത്തില്‍ ടീമില്‍ ഇടം പിടിച്ചത് അവസാന നിമിഷത്തെ തീരുമാനമായിരുന്നുവെന്നും മിന്‍ഹാജ് പറഞ്ഞു.

താരത്തിനെ ഉള്‍പ്പെടുത്തണമോ വേണ്ടയോ എന്നത് ഞങ്ങള്‍ കോച്ചുമായി സംസാരിച്ചിരുന്നു അതിനു ശേഷം അവസാന നിമിഷമാണ് ഈ തീരുമാനം എുടുത്തത്. ഷാക്കിബിനു താരത്തിനെ ടീമിലെടുക്കണമെന്നുണ്ടായിരുന്നു, അത് വിജയം നേടിയ ടീം മാറ്റേണ്ടതില്ലെന്നുള്ള ചിന്തയായിരുന്നിരിക്കാം. എന്നാല്‍ ഫോമിലില്ലാത്തൊരു താരത്തെ അധിക കാലം ടീമില്‍ ഉള്‍പ്പെടുത്താനാകില്ലെന്ന് മിന്‍ഹാജുല്‍ മുന്നറിയിപ്പ് നല്‍കി.

ഈ ഒരു കാരണം കൊണ്ട് മാത്രമാണ് താര്തതിനെ ബംഗ്ലാദേശ് എ ടീമില്‍ ഉള്‍പ്പെടുത്തി ഫോം വീണ്ടെടുക്കുവാനുള്ള അവസരം നല്‍കിയിരിക്കുന്നത്. അവിടെയും സ്ഥിതി മെച്ചപ്പെടുന്നില്ലെങ്കില്‍ ഇനിയൊരു തിരിച്ചുവരവ് സൗമ്യ സര്‍ക്കാരിനു പ്രയാസകരമാകുമെന്നും ബംഗ്ലാദേശ് മുഖ്യ സെലക്ടര്‍ സൂചിപ്പിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

സൗമ്യ സര്‍ക്കാരും മോമിനുള്‍ ഹക്കും വിന്‍ഡീസിലേക്ക്

കഴിഞ്ഞ ദിവസം അയര്‍ലണ്ടിനെതിരെ ബംഗ്ലാദേശ് എ ടീമില്‍ ഇടം പിടിച്ച മോമിനുള്‍ ഹക്ക്, സൗമ്യ സര്‍ക്കാര്‍ എന്നിവരെ വിന്‍ഡീസിനെതിരെയുള്ള ടി20 മത്സരങ്ങള്‍ക്കുള്ള ടീമില്‍ ഉള്‍പ്പെടുത്തി ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്. അയര്‍ലണ്ട് എയ്ക്കെതിരെ മോമിനുള്‍ ഹക്ക് ഏകദിനത്തിലും സൗമ്യ സര്‍ക്കാര്‍ ടി20യിലും ടീമിന്റെ ക്യാപ്റ്റന്മാരായി ചുമതല വഹിക്കും.

മൂന്ന് ഏകദിനങ്ങള്‍ക്ക് ശേഷം മഷ്റഫേ മൊര്‍തസ, നസ്മുള്‍ ഹൊസൈന്‍, അനമുള്‍ ഹക്ക് എന്നിവര്‍ നാട്ടിലേക്ക് മടങ്ങുന്നതിനു പകരമാണ് ഇരുവരും ടി20 സ്ക്വാഡിലേക്ക് എത്തുന്നത്. ഇന്ന് തന്നെ സൗമ്യ സര്‍ക്കാരും മോമിനുള്‍ ഹക്കും വിന്‍ഡീസിലേക്ക് യാത്രയാവും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version