ഡൂറണ്ട് കപ്പ് സോണിയിൽ തത്സമയം കാണാം

132-ാമത് ഡൂറണ്ട് കപ്പ് അടുത്ത മാസം നടക്കാൻ ഇരിക്കുകയാണ്. ടൂർണമെന്റിന്റെ ടെലികാസ്റ്റ് അവകാശം സോണി സ്പോർട്സ് നെറ്റ്‌വർക്ക് സ്വന്തമാക്കിയതായാണ് റിപ്പോർട്ടുകൾ. സോണി നെറ്റ്‌വർക്ക് ചാനലുകളിലും സോണി ലൈവ് ആപ്പിലും കളി തത്സമയം കാണാൻ ആകും. 2023 ഓഗസ്റ്റ് 03 മുതൽ സെപ്തംബർ 03 വരെ മൂന്ന് വേദികളിലായാകും ടൂർണമെന്റ് നടക്കുന്നത്.

ഏഷ്യയിലെ ഏറ്റവും പഴക്കമേറിയതും ലോകത്തിലെ മൂന്നാമത്തെ ഏറ്റവും പഴയതുമായ ഫുട്ബോൾ ടൂർണമെന്റായ ഡൂറണ്ട് കപ്പ് ഇത്തവണ വിപുലമായാകും നടക്കുക. ഇത്തവണ വിദേശ ടീമുകളും ടൂർണമെന്റിന്റെ ഭാഗമാകും.

ടൂർണമെന്റിന്റെ 132-ാം പതിപ്പിൽ നേപ്പാൾ, ഭൂട്ടാൻ, ബംഗ്ലാദേശ് ടീമുകൾ ഉൾപ്പെടെ 24 ടീമുകൾ പങ്കെടുക്കും. 27 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് വിദേശ ടീമുകൾ ടൂർണമെന്റിൽ പങ്കെടുക്കുന്നത്. കേരളത്തിൽ നിന്ന് കേരള ബ്ലാസ്റ്റേഴ്സും ഗോകുലം കേരളയും ടൂർണമെന്റിന്റെ ഭാഗമാകും‌. ബെംഗളൂരു എഫ് സിയാണ് കഴിഞ്ഞ സീസണിൽ കിരീടം നേടിയത്‌. ബ്ലാസ്റ്റേഴ്സും ഗോകുലവും ബെംഗളൂരുവും ഒരു ഗ്രൂപ്പിൽ ആണ് ഉൾപ്പെട്ടിട്ടുള്ളത്.

ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനം പ്രേക്ഷകരിലേക്ക് എത്തുന്നത് സോണി നെറ്റ്‍വര്‍ക്കിലൂടെ

ഇന്ത്യയുടെ ശ്രീലങ്കയുമായുള്ള പരിമിത ഓവര്‍ പരമ്പര പ്രേക്ഷകര്‍ക്ക് കാണാവുന്നത് സോണി നെറ്റ്‍വര്‍ക്കിലൂടെ. കൊളംബോയില്‍ നടക്കുന്ന മൂന്ന് വീതം ഏകദിനങ്ങളും ടി20 മത്സരങ്ങളിലുമാണ് ഇരു ടീമുകളും ഏറ്റുമുട്ടുക. മത്സരങ്ങള്‍ അടച്ചിട്ട സ്റ്റേഡിയത്തിലാവും നടക്കുന്നതെന്നും ശ്രീലങ്കന്‍ ബോര്‍ഡ് അറിയിച്ചിരുന്നു.

ഏകദിന മത്സരം ഉച്ചയ്ക്ക് 1.30യ്ക്കും ടി20 മത്സരങ്ങള്‍ രാത്രി ഏഴ് മണിയ്ക്കുമാകും ആരംഭിയ്ക്കുക.

Exit mobile version