സ്മൃതിയുടെ ഒറ്റയാള്‍ പോരാട്ടം!!! അയര്‍ലണ്ടിനെതിരെ 155 റൺസ് നേടി ഇന്ത്യ

വനിത ടി20 ലോകകപ്പിൽ അയര്‍ലണ്ടിനെതിരെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് 155 റൺസ്. സ്മൃതി മന്ഥാന നേടിയ 87 റൺസിന്റെ ബലത്തിലാണ് ഇന്ത്യ ഈ സ്കോര്‍ നേടിയത്. ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുത്തപ്പോള്‍ ഒന്നാം വിക്കറ്റിൽ സ്മൃതിയും ഷഫാലിയും ചേര്‍ന്ന് 62 റൺസാണ് നേടിയത്.

ലോറ ഡെലാനി 24 റൺസ് നേടിയ ഷഫാലിയെ പുറത്താക്കിയപ്പോള്‍ ഹര്‍മ്മന്‍പ്രീത് കൗറിനെയും റിച്ച ഘോഷിനെയും അടുത്തടുത്ത പന്തുകളിൽ പുറത്താക്കി ഡെലാനി ഇന്ത്യയുെ കൂടുതൽ കുഴപ്പത്തിലാക്കി.

എന്നാൽ ബാറ്റിംഗ് മികവ് തുടര്‍ന്ന സ്മൃതി ഇന്ത്യയെ മുന്നോട്ട് നയിച്ചു. 56 പന്തിൽ 87 റൺസ് നേടിയ താരം 19ാം ഓവറിലാണ് പുറത്തായത്.  ഇന്ത്യ 6 വിക്കറ്റ് നഷ്ടത്തിലാണ് ഈ സ്കോര്‍ നേടിയത്. ജെമീമ റോഡ്രിഗസ് 12 പന്തിൽ 19 റൺസ് നേടി അവസാന പന്തിൽ പുറത്തായി.

ടി20 ലോകകപ്പ്, സ്മൃതിയുടെയും റിച്ചയുടെയും പോരാട്ടം മതിയായില്ല, ഇന്ത്യക്ക് പരാജയം

വനിതാ ടി20 ലോകകപ്പിൽ ഇന്ത്യക്ക് ആദ്യ പരാജയം. ഇന്ന് ഇംഗ്ലണ്ടിനെ നേരിട്ട ഇന്ത്യ 11 റൺസിന്റെ പരാജയമാണ് നേരിട്ടത്. ഇംഗ്ലണ്ട് ഉയർത്തിയ 152 റൺസ് എന്ന ലക്ഷ്യം പിന്തുടർന്ന ഇന്ത്യക്ക് 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 132 റൺസ് മാത്രമേ എടുക്കാനായുള്ളൂ. തുടക്കം മുതൽ കൃത്യമായ ഇടവേളയിൽ വിക്കറ്റുകൾ പോയതാണ് ഇന്ത്യക്ക് തിരിച്ചടിയായത്.

ഇന്ത്യക്ക് ആയി സ്മൃതി മന്ദാന 41 പന്തിൽ നിന്ന് 52 റൺസുമായി പൊരുതി എങ്കിലും മുൻനിരയിൽ നിന്ന് പിന്തുണ ലഭിച്ചില്ല. ഷെഫാലി വർമ, ജെമിമ, ഹർമൻപ്രീത് എന്നിവർ ചെറിയ സ്കോറിന് പുറത്തായി. റിച്ച ഘോഷാണ് സ്മൃതിക്ക് ആകെ പിന്തുണ നൽകിയത്. എന്നാൽ റിച്ചക്കും പതിവുപോലെ അതിവേഗതയിൽ റൺസ് എടുക്കാൻ തുടക്കത്തിൽ ആയില്ല. റിച്ച അവസാനം അടിച്ചു എങ്കിലും വൈകിപ്പോയിരുന്നു‌. 34 പന്തിൽ 50 റൺസ് എടുത്ത റിച്ച പുറത്താകാതെ നിന്നു.

ഇന്ന് ആദ്യം ബാറ്റു ചെയ്ത ഇംഗ്ലണ്ട് 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ ആയിരുന്നു 151 റൺസ് എടുത്തത്. ഇംഗ്ലണ്ടിനായി നിക് സ്കാവിയർ 50 റൺസും ആമി ജോൺസ് 40 റൺസും എടുത്തു. ഇന്ത്യക്ക് ആയൊ രേണുക 5 വിക്കറ്റ് എടുത്തു. ഇന്ത്യക്ക് ഇത് മൂന്ന് മത്സരങ്ങൾക്ക് ഇടയിലെ ആദ്യ പരാജയമാണ്.

സ്മൃതി മന്ദാന ആർ സി ബിയെ നയിക്കും

റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ (ആർ‌സി‌ബി) ഫ്രാഞ്ചൈസി വരാനിരിക്കുന്ന വനിതാ പ്രീമിയർ ലീഗിനുള്ള (ഡബ്ല്യുപിഎൽ) വനിതാ ടീമിന്റെ ക്യാപ്റ്റനായി സ്മൃതി മന്ദാനയെ തിരഞ്ഞെടുത്തു. അടുത്തിടെ നടന്ന ഡബ്ല്യുപിഎൽ ലേലത്തിൽ 3.40 കോടി രൂപയ്ക്ക് ആർസിബി മന്ദാനയെ സ്വന്തമാക്കിയിരുന്നു. ടൂർണമെന്റിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരം കൂടിയാണ് സ്മൃതി.

വിരാട് കോഹ്‌ലിയുടെയും ഫാഫ് ഡു പ്ലെസിസിന്റെയും സന്ദേശങ്ങൾ ഉൾക്കൊള്ളുന്ന വീഡിയോയിലൂടെയാണ് ആർസിബി പ്രഖ്യാപനം നടത്തിയത്. ഇന്ത്യൻ വനിതാ ടീമിന്റെ വൈസ് ക്യാപ്റ്റൻ കൂടിയായ ഇടംകൈയ്യൻ ഓപ്പണർ, ടീമിനെ നയിക്കാൻ അവസരം നൽകിയതിൽ ആർസിബിയോടുള്ള നന്ദി അറിയിച്ചു.

113 WT20I കളിൽ നിന്ന് 27.15 ശരാശരിയിലും 123.19 സ്ട്രൈക്ക് റേറ്റിലും 2661 റൺസ് നേടിയ മന്ദാന, വനിതാ ഗെയിമിലെ സൂപ്പർ സ്റ്റാറാണ്.

ദി ഹണ്ട്രഡിന്റെ മൂന്നാം സീസണിൽ നിലനിർത്തപ്പെട്ട ഏക ഇന്ത്യൻ താരമായി സ്മൃതി മന്ദാന

ദി ഹണ്ടറിന്റെ മൂന്നാം സീസണിലേക്ക് നിലനിർത്തപ്പെട്ട ഏക ഇന്ത്യൻ താരമായി സ്മൃതി മന്ദാന. ഇന്ത്യക്ക് ആയി ഇപ്പോൾ ലോകകപ്പിൽ കളിക്കുന്ന സ്മൃതി മന്ദാന സതേൺ ബ്രേവിനെ തന്നെ ദി ഹണ്ട്രഡിൽ പ്രതിനിധീകരിക്കും. ഫെബ്രുവരി 16 വ്യാഴാഴ്ച ആയിരുന്നു നിലനിർത്തുന്ന താരങ്ങളുടെ ലിസ്റ്റ് പ്രഖ്യാപിക്കേണ്ട അവസാന തീയതി.

മന്ദാനയെ കൂടാതെ, എല്ലിസ് പെറി, ഗ്ലെൻ മാക്‌സ്‌വെൽ, അലീസ ഹീലി, റാഷിദ് ഖാൻ, നാറ്റ് സ്കൈവർ-ബ്രണ്ട് എന്നിവരുൾപ്പെടെ നിരവധി സ്റ്റാർ കളിക്കാരെയും അവരവരുടെ ടീമുകൾ നിലനിർത്തിയിട്ടുണ്ട്. പുരുഷന്മാരുടെയും സ്ത്രീകളുടെയും വിഭാഗത്തിൽ ആകെ 113 കളിക്കാരെ ടീമുകൾ നിലനിർത്തി, ഹൺഡ്രഡ് ഡ്രാഫ്റ്റിലൂടെയും ഓപ്പൺ മാർക്കറ്റ് പ്രക്രിയയിലൂടെയും ശേഷിക്കുന്ന 135 സ്ഥാനങ്ങൾ ടീമുകൾ നികത്തും. മാർച്ച് 23ന് ആകും ഡ്രാഫ്റ്റ് നടക്കുക.

സ്മൃതി മന്ദാന ഇന്ന് ലോകകപ്പിൽ ഇറങ്ങും!!

ഇന്ത്യൻ വനിതാ ടീം ഓപ്പണർ സ്മൃതി മന്ദാന, ഇന്ന് നടമ്മ വനിതാ ടി20 ലോകകപ്പിലെ വെസ്റ്റ് ഇൻഡീസിനെതിരായ മത്സരത്തിൽ കളിക്കും. സ്മൃതി പ്ലേയിങ് ഇലവനിൽ തിരിച്ചെത്തുമെന്ന് കോച്ച് ട്രോയ് കൂലി ഇന്നലെ സ്ഥിരീകരിച്ചു. ഓസ്‌ട്രേലിയയ്‌ക്കെതിരായ സന്നാഹ മത്സരത്തിനിടെ കൈവിരലിന് പരിക്കേറ്റതിനെ തുടർന്ന് പാക്കിസ്ഥാനെതിരായ ആദ്യ മത്സരം മന്ദാനയ്ക്ക് നഷ്ടമായിരുന്നു.

മത് ദാ നയ എ അഭാവം കളിയിൽ അനുഭവപ്പെട്ടെങ്കിലും ഇന്ത്യയ്ക്ക് പാകിസ്താനെതിരെ ജയം ഉറപ്പിക്കാനായി. മന്ദാനയുടെ ടീമിലേക്കുള്ള തിരിച്ചുവരവ് ഇന്ത്യൻ ബാറ്റിംഗ് നിരയ്ക്ക് ഊർജ്ജം നൽകും. ഇന്ന് വൈകിട്ട് 6.30നാണ് ഇന്ത്യ വെസ്റ്റ് ഇൻഡീസ് മത്സരം നടക്കുക.

നമസ്കാര ബെംഗളൂരു.. ആർ സി ബിയിൽ ചേർന്നതിലുള്ള സന്തോഷം പങ്കുവെച്ച് സ്മൃതി മന്ദാന

വനിതാ പ്രീമിയർ ലീഗ് 2023ന്റെ ഉദ്ഘാടന പതിപ്പിനായി ഇന്ത്യൻ വൈസ് ക്യാപ്റ്റൻ സ്മൃതി മന്ദാനയെ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ഇന്ന് സ്വന്തമാക്കി. 3.4 കോടി രൂപയ്ക്കാണ് മന്ദാനയെ സ്വന്തമാക്കിയത്.

ആർസിബി ഫ്രാഞ്ചൈസിയിൽ ചേരുന്നതിൽ മന്ദാന തന്റെ സന്തോഷം പ്രകടിപ്പിച്ചു. ഒരു മികച്ച ടീമിനെ കെട്ടിപ്പടുക്കാനും കിരീടങ്ങൾ നേടാനുമായി തനിക്കും ആർസിബി ടീമിനും ഒരുമിച്ച് പ്രവർത്തിക്കാനാകുമെന്ന് മന്ദാന പ്രത്യാശ പ്രകടിപ്പിച്ചു. ഇത്രയും വലിയ ഫ്രാഞ്ചൈസിയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും പറഞ്ഞു.

നമസ്കാര ബെംഗളൂരു എന്ന് പറഞ്ഞു കന്നടയിൽ ബെംഗളൂരു ആരാധകരെ താരം അഭിസംബോധന ചെയ്തു. എല്ലാ വർഷവും പുരുഷ ഐ പി എല്ലിന്റെ ലേലം കാണുന്നതാണ് എന്നും ഇത്തവണ ഒരു ലേലത്തിന്റെ ഭാഗമാകാൻ കഴിഞ്ഞു എന്നത് ആവേശകരമായിരുന്നു എന്നും സ്മൃതി പറഞ്ഞു. WPL പ്രഖ്യാപനം ആണ് വനിതാ ക്രിക്കറ്റിലെ ചരിത്രപരമായ തീരുമാനം എന്നും സ്മൃതി പറഞ്ഞു.

സ്മൃതി മന്ദാനയ്ക്ക് ആയി 3.4 കോടി, റോയൽ ചാലഞ്ചേഴ്സ് താരത്തെ സ്വന്തമാക്കി

വനിതാ പ്രീമിയർ ലീഗ് (ഡബ്ല്യുപിഎൽ) ലേലത്തിന്റെ ആദ്യ ലേലത്തിൽ ഇന്ത്യൻ ക്രിക്കറ്റ് താരം സ്മൃതി മന്ദാനയെ വാങ്ങാനായി WPLലെ മികച്ച ടീമുകൾ എല്ലാം രംഗത്ത് ഇറങ്ങി. കഴിഞ്ഞ കുറച്ച് വർഷങ്ങളായി മികച്ച ഫോമിലുള്ള പ്രതിഭാധനനായ ഓപ്പണറുടെ സേവനം ഉറപ്പാക്കാൻ റോയൽ ചാലഞ്ചേഴ്സിനാണ് ആയത്‌. 3.4 കോടിയാണ് സ്മൃതിക്ക് ആയി റോയൽ ചാലഞ്ചേഴ്സ് നൽകിയത്.

മുംബൈയും റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരുമാണ് താരത്തിനുവേണ്ടിയുള്ള ലേലയുദ്ധത്തിൽ ഏറ്റുമുട്ടിയത്. കടുത്ത മത്സരങ്ങൾക്കിടയിലും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ വിജയിക്കുകയായിരുന്നു. 112 അന്താരാഷ്ട്ര ടി20 മത്സരങ്ങൾ കളിച്ച സ്മൃതി 2651 റൺസ് നേടിയിട്ടുണ്ട്.

പാകിസ്താന് എതിരായ ലോകകപ്പിലെ ആദ്യ മത്സരത്തിൽ സ്മൃതി മന്ദാന കളിക്കില്ല

സന്നാഹ മത്സരത്തിനിടെ കൈവിരലിനേറ്റ പരുക്കിൽ നിന്ന് മോചിതയായിട്ടില്ലാത്ത ഇന്ത്യൻ താരം സ്മൃതി മന്ദാന ടി20 ലോകകപ്പിലെ ആദ്യ മത്സരത്തിൽ കളിച്ചേക്കില്ല. ഞായറാഴ്ച്ച പാക്കിസ്ഥാനെതിരെ ആണ് ഇന്ത്യ ഇറങ്ങുന്നത്. തിങ്കളാഴ്ച ഓസ്‌ട്രേലിയയ്‌ക്കെതിരായ സന്നാഹ മത്സരത്തിനിടെ ആയിരുന്നു 26 കാരിയായ ഓപ്പണറുടെ ഇടത് നടുവിരലിന് പരിക്കേറ്റത്. ബംഗ്ലാദേശിനെതിരായ ഇന്ത്യയുടെ രണ്ടാം സന്നാഹ മത്സരം മന്ദാനയ്ക്ക് നഷ്ടമായിരുന്നു.

ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിന്റെ ഫിറ്റ്‌നസും ആശങ്കയിലാണ് എന്നാണ് റിപ്പോർട്ടുകൾ. ഹർമൻപ്രീത് തോളിന് പരിക്കേറ്റതിനാൽ രണ്ട് സന്നാഹ മത്സരങ്ങളിലും കളിച്ചിരുന്നില്ല.

സ്മൃതി മന്ദാനയും ഹർമൻപ്രീതും തകർത്തു, ഇന്ത്യക്ക് 56 റൺസിന്റെ വിജയം

ദക്ഷിണാഫ്രിക്കയിൽ നടക്കുന്ന ടി20 പരമ്പരയിൽ ഇന്ത്യക്ക് മികച്ച വിജയം.വെസ്റ്റിൻഡീസിനെ നേരിട്ട ഇന്ത്യൻ വനിതകൾ 56 റൺസിനാണ് വിജയിച്ചത്. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 20 ഓവറിൽ 167 റ!സ് അടിച്ചിരുന്നു. സ്മൃതി മന്ദാന 51 മത്സരത്തിൽ 74 റൺസ് എടുത്ത് ഇന്ത്യയുടെ ടോപ്സ്കോറർ ആയി. സ്മൃതി തന്നെ കളിയിലെ മികച്ച താരമായും മാറി.

ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ 35 മത്സരത്തിൽ 56 റൺസുമായി സ്മൃതി മന്ദാനക്ക് മികച്ച പിന്തുണ നൽകി. ഇന്ത്യ ഉയർത്തിയ വിജയ ലക്ഷ്യം പിന്തുടർന്ന വെസ്റ്റിൻഡീസ് 20 ഓവറിൽ ആകെ 114 റൺസ് മാത്രമെ എടുത്തുള്ളൂ. ദീപ്തി ശർമ്മ ഇന്ത്യക്ക് ആയി 2 വിക്കറ്റും രാജേശ്വരിയും രാധയും ഒരോ വിക്കറ്റ് വീതവും വീഴ്ത്തി.

സ്മൃതി മന്ദാന ഐസിസി വനിതാ ടി20 ക്രിക്കറ്റർ ഓഫ് ദ ഇയർ അവാർഡ് നോമിനേഷനിൽ

ഇന്ത്യൻ വൈസ് ക്യാപ്റ്റൻ സ്മൃതി മന്ദാന രണ്ടാം വർഷവും ഐസിസി വനിതാ ടി20 ക്രിക്കറ്റർ ഓഫ് ദ ഇയർ അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെട്ടു. പാക്കിസ്ഥാന്റെ നിദാ ദാർ, ന്യൂസിലൻഡിന്റെ സോഫി ഡിവിൻ, ഓസ്‌ട്രേലിയയുടെ തഹ്‌ലിയ മഗ്രാത്ത് എന്നിവർക്കൊപ്പം ആണ് സ്മൃതി അവാർഡിനായി രംഗത്ത് ഉള്ളത്.

കഴിഞ്ഞ വർഷവും സ്മൃതി അവസാന നാലിൽ ഉണ്ടായിരുന്നു. എന്നാൽ ടാമി ബ്യൂമോണ്ട് ആയിരുന്നു അന്ന് പുരസ്കാരം നേടിയത്‌. ഇന്ത്യൻ വൈസ് ക്യാപ്റ്റൻ 2022ൽ മികച്ച ഫോമിലായിരുന്നു, 23 മത്സരങ്ങളിൽ നിന്ന് 5 അർധസെഞ്ചുറി ഉൾപ്പെടെ 593 റൺസ് നേടി.

ഐ സി സി റാങ്കിംഗിൽ മുന്നോട്ട് കുതിച്ച് സ്മൃതിയും ദീപ്തിയും, ഒന്നാം റാങ്കിന് തൊട്ടടുത്ത്

ഐ സി സി വനിതാ ടി20 റാങ്കിംഗിൽ ഇന്ത്യൻ വനിതാ താരങ്ങൾ മുന്നോട്ട്. ബാറ്റിംഗ് റാങ്കിംഗിൽ സ്മൃതി മന്ദാന രണ്ടാം സ്ഥാനത്തേക്ക് എത്തി. ഏഷ്യ കപ്പിൽ നടത്തിയ മികച്ച പ്രകടനമാണ് സ്മൃതിക്ക് തുണയായത്. ഓസ്‌ട്രേലിയയുടെ ഓപ്പണർ ബെത്ത് മൂണി (743) മാത്രമാണ് സ്മൃതുക്ക് മുന്നിൽ ഇനി ഉള്ളത്. ആകെ 730 റേറ്റിംഗ് പോയിന്റുകൾ ആണ് സ്മൃതിക്ക് പുതിയ റാങ്കിംഗിൽ ഉള്ളത്.

ബൗളിംഗിൽ ദീപ്തി ശർമ്മയും മുന്നോട്ട് വന്ന് രണ്ടാം സ്ഥാനത്ത് എത്തി. ഏഷ്യ കപ്പ 13 വിക്കറ്റുകൾ ദീപ്തി നേടിയിരുന്നു. ദീപ്തിക്ക് 742 റേറ്റിംഗ് പോയിന്റുണ്ട്. സാറ ഗ്ലെനിനെ (737) ആണ് ദീപ്തി മറികടന്നത്. ഇംഗ്ലണ്ട് താരവും സ്പിന്നറുമായ സോഫി എക്ലെസ്റ്റോൺ (756) ആണ് ഇനി ദീപ്തിക്ക് മുന്നിൽ ഉള്ളത്.

സൂപ്പര്‍ സ്മൃതി!!! ഇന്ത്യയ്ക്ക് ഏഷ്യ കപ്പ് കിരീടം

ശ്രീലങ്ക നേടിയ 65 റൺസ് അനായാസം മറികടന്ന് ഇന്ത്യ ഏഷ്യ കപ്പ് കിരീട ജേതാക്കള്‍. ഇന്ന് 2 വിക്കറ്റ് നഷ്ടത്തിൽ 8.3 ഓവറിൽ ആണ് ഇന്ത്യയുടെ വിജയം. ഷഫാലി വര്‍മ്മയെയും ജെമീമ റോഡ്രിഗസിനെയും ഇന്ത്യയ്ക്ക് നഷ്ടമായപ്പോള്‍ സ്മൃതി മന്ഥാനയാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്.

സ്മൃതി  25  പന്തിൽ 51 റൺസ് നേടിയപ്പോള്‍ ഹര്‍മ്മന്‍പ്രീത് കൗര്‍ 11 റൺസുമായി ബാറ്റ് വീശി. അതിവേഗത്തിൽ അര്‍ദ്ധ ശതകം തികച്ച സ്മൃതി ഇന്ത്യയുടെ വിജയവും തന്റെ അര്‍ദ്ധ ശതകവും സിക്സര്‍ പറത്തിയാണ് നേടിയത്.  സ്കോറുകള്‍ ഒപ്പമായി നിന്നപ്പോളാണ് സ്മൃതി സിക്സറിലൂടെ ഇന്ത്യന്‍ വിജയം ഉറപ്പാക്കിയത്.

Exit mobile version