ജൈത്രയാത്ര തുടര്‍ന്ന് ശ്രീ താരാമ

സെലസ്റ്റിയല്‍ ട്രോഫിയില്‍ തുടര്‍ച്ചയായ മൂന്നാം ജയം സ്വന്തമാക്കി ശ്രീ താരാമ സിസി. ഇന്ന് നടന്ന മത്സരത്തില്‍ സിക്സേര്‍സ് സിസിയെ ആണ് ശ്രീ താരാമ പരാജയപ്പെടുത്തിയത്. രാജ് മോഹന്‍ മാന്‍ ഓഫ് ദി മാച്ചായ മത്സരത്തില്‍ 6 വിക്കറ്റിന്റെ വിജയമാണ് ശ്രീ താരാമ സ്വന്തമാക്കിയത്. മത്സരത്തില്‍ ടോസ് നേടിയ സിക്സേര്‍സ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. അക്ഷയ് നേടിയ അര്‍ദ്ധ ശതകത്തിന്റെയും അരുണിന്റെ 45 റണ്‍സിന്റെയും ബലത്തില്‍ 27 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സാണ് സിക്സേര്‍സ് നേടിയത്. ശ്രീ താരാമയ്ക്കായി മനു രണ്ടും രഞ്ജിത്ത്, ജിത്തു, ജിഷ്ണു, സൈദു കമാല്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

മറുപടബി ബാറ്റിംഗിനിറങ്ങിയ ശ്രീ താരാമ 4 വിക്കറ്റ് നഷ്ടത്തില്‍ 20ാം ഓവറില്‍ വിജയം സ്വന്തമാക്കി. 30 പന്തില്‍ 6 സിക്സുകളുടെ അകമ്പടിയോടെ 56 റണ്‍സ് നേടിയ രാജ് മോഹനും പുറത്താകാതെ 37 റണ്‍സ് നേടി യാദവും, രഞ്ജിത്തുമാണ്(14 പന്തില്‍ പുറത്താകാതെ 28) ടീമിനെ തുടര്‍ച്ചയായ മൂന്നാം വിജയത്തിലേക്ക് എത്തിച്ചത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

മികച്ച വിജയവുമായി സിക്സേര്‍സ് സിസി

ടിസിഎ കായംകുളത്തിനെതിരെ 156 റണ്‍സിന്റെ കൂറ്റന്‍ ജയവുമായി സിക്സേര്‍സ് സിസി. ഇന്നലെ നടന്ന മത്സരത്തില്‍ ടോസ് നേടിയ ടിസിഎ കായംകുളം ബൗളിംഗ് തിരഞ്ഞെടുത്തു. 29.5 ഓവറില്‍ 213 റണ്‍സ് നേടി സിക്സേര്‍സ് ഓള്‍ഔട്ട് ആവുകയായിരുന്നു. 39 റണ്‍സ് നേടിയ ജസീര്‍ ടീമിന്റെ ടോപ് സ്കോറര്‍ ആയി. രാകേഷ്(35), സിദ്ധാര്‍ത്ഥ്(29), ഉണ്ണികൃഷ്ണന്‍(37), അക്ഷയ് ശ്രീദ്ധര്‍(29) എന്നിവരും നിര്‍ണ്ണായക സംഭാവനകള്‍ നല്‍കി. ടിസിഎയ്ക്കായി അര്‍ജ്ജുന്‍ മൂന്ന് വിക്കറ്റ് നേടി.

ടിസിഎ ഇന്നിംഗ്സ് 15.4 ഓവറില്‍ 57 റണ്‍സിനു അവസാനിച്ചു. ഉണ്ണികൃഷ്ണന്‍, ഹസനുള്‍ ബെന്ന എന്നിവര്‍ മൂന്ന് വീതം വിക്കറ്റ് സിക്സേര്‍സിനായി നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

കൂറ്റന്‍ ജയവുമായി സിക്സേര്‍സ്, 112 റണ്‍സ് ജയം

മുരുഗന്‍ സിസി എ ടീമിനെ 112 റണ്‍സിനു പരാജയപ്പെടുത്തി സിക്സേര്‍സ് സിസി. ഇന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ സിക്സേര്‍സ് ബാറ്റിംഗ് തിരഞ്ഞെടുത്തു. ഓപ്പണര്‍മാരായ രാകേഷ്(52), ഹസനുള്‍ ബെന്ന(55) എന്നിവരുടെ തകര്‍പ്പന്‍ ആദ്യ വിക്കറ്റ് കൂട്ടുകെട്ടും ലിബിന്‍ തോമസ്(32), അക്ഷയ് ശ്രീധര്‍(35), അഭിജിത്ത്(26*) എന്നിവരുടെ ബാറ്റിംഗ് മികവില്‍ ആദ്യം ബാറ്റ് ചെയ്ത സിക്സേര്‍സ് 26 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 232 റണ്‍സ് നേടുകയായിരുന്നു. മുരുഗന്‍ സിസിയ്ക്കായി വിനോദ് വിക്രമന്‍ രണ്ടും സത്യ നാരായണന്‍, ഹരിഹരന്‍, കൃഷ്ണന്നുണ്ണി എന്നിവര്‍ ഓരോ വിക്കറ്റും നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ മുരുഗന്‍ ക്രിക്കറ്റ് ക്ലബ്ബിനു 22.4 ഓവറില്‍ 120 റണ്‍സ് നേടാനേ ആയുള്ളു. 22 റണ്‍സ് നേടി ബാബു, ഗോകുല്‍ എന്നിവര്‍ ടീമിന്റെ ടോപ് സ്കോറര്‍മാരായി. ആറ് വിക്കറ്റ് നേടി ആര്‍ ഉണ്ണികൃഷ്ണന്‍ സിക്സേര്‍സിന്റെ അനായാസ വിജയം സാധ്യമാക്കി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version