കേരളത്തിന്റെ സൗന്ദര്യത്തിന് സമർപ്പണമായി കേരള ബ്ലാസ്റ്റേഴ്സിന്റെ മൂന്നാം ജേഴ്സി

കേരള ബ്ലാസ്റ്റേഴ്സ് ക്ലബിന്റെ പുതിയ സീസണായുള്ള മൂന്നാം ജേഴ്സിയും പുറത്തിറക്കി. കേരളത്തിന്റെ പച്ചപ്പിനും സൗന്ദര്യത്തിനും ആണ് ബ്ലാസ്റ്റേഴ്സ് അവരുടെ മൂന്നാം ജേഴ്സി ഡെഡിക്കേറ്റ് ചെയ്തിരിക്കുന്നത്‌. പച്ച നിറത്തിലാണ് ജേഴ്സി. പ്രമുഖ സ്പോർട്സ് വെയർ ആൻഡ് ആയ സിക്സ് 5 സിക്സ് ആണ് ജേഴ്സി ഒരുക്കിയിരിക്കുന്നത്. ജേഴ്സി സിക്സ് 5 സിക്സിന്റെ വെബ്സൈറ്റ് വഴി വാങ്ങാൻ ആകും. ബ്ലാസ്റ്റേഴ്സ് അവരുടെ ഹോം ജേഴ്സിയും എവേ കിറ്റും നേരത്തെ പുറത്തിറക്കിയിരുന്നു.

കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ ഹോം ജേഴ്സി എത്തി

പുതിയ സീസണായുള്ള ഹോം ജേഴ്സി കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് പുറത്തിറക്കി. മഞ്ഞയും നീലയും നിറത്തിലുള്ള ജേഴ്സി ആണ് കേരള ബ്ലാസ്റ്റേഴ്സ് പുറത്തിറക്കിയത്‌. പ്രമുഖ സ്പോർട്സ് വെയർ ബ്രാൻഡായ സിക്സ് 5 സിക്സ് ആണ് ബ്ലാസ്റ്റേഴ്സിന്റെ ജേഴ്സി ഒരുക്കുന്നത്‌‌. ഇന്ന് ഒരു വീഡിയോയിലൂടെയാണ് ബ്ലാസ്റ്റേഴ്സ് ജേഴ്സി പ്രകാശനം ചെയ്തത്‌. സിക്സ് 5 സിക്സിന്റെ വെബ്സൈറ്റ് വഴി ജേഴ്സി വാങ്ങാൻ ആകും.

1499 രൂപയാണ് ജേഴ്സിക്ക്‌. ജേഴ്സിയിൽ നുങ്ങളുടെ പേര് ചേർത്ത് കസ്റ്റമൈസ് ചെയ്യണം എങ്കിൽ 200 രൂപ കൂടെ അധികം ആകും. ഇന്ന് മുതൽ ആരാധകർ ജേഴ്സി ഓർഡർ ചെയ്യാം. കേരള ബ്ലാസ്റ്റേഴ്സിന്റെ യു എ ഇയിലെ പ്രീസീസൺ മത്സരങ്ങളിൽ ക്ലബ് ഈ ജേഴ്സി അണിയും. നേരത്തെ ബ്ലാസ്റ്റേഴ്സ് അവരുടെ എവേ കിറ്റും പുറത്തിറക്കിയിരുന്നു‌‌.

കേരള ബ്ലാസ്റ്റേഴ്സ് പുതിയ എവേ ജേഴ്സി പുറത്തിറക്കി

കേരള ബ്ലാസ്റ്റേഴ്സ് പുതിയ സീസണു വേണ്ടിയുള്ള എവേ ജേഴ്സി പുറത്തിറക്കി. പതിവിൽ നിന്ന് വ്യത്യസ്തമായ ഡിസൈനിലാണ് എവേ ജേഴ്സി. പ്രമുഖ ബ്രാൻഡ് ആയ സിക്സ് 5 സിക്സ് ആണ് ജേഴ്സി ഒരുക്കിയത്‌. ഇന്ന് മനോഹരമായ ഒരു വീഡിയോയിലൂടെയാണ് ബ്ലാസ്റ്റേഴ്സ് ജേഴ്സി അവതരിപ്പിച്ചത്. ഡ്യൂറണ്ട് കപ്പിൽ കേരള ബ്ലാസ്റ്റേഴ്സ് ഈ ജേഴ്സി ആകും അണിയുക.

സിക്സ് 5 സിക്സിന്റെ വെബ്സൈറ്റ് വഴി ജേഴ്സി വാങ്ങാൻ ആകും. 1499 രൂപയാണ് ജേഴ്സിയുടെ വില. അടുത്ത ദിവസങ്ങളിൽ ഹോം ജേഴ്സിയും ക്ലബ് പുറത്തിറക്കും എന്ന് പ്രതീക്ഷിക്കുന്നു.

കേരള ബ്ലാസ്റ്റേഴ്സ് ഹോം ജേഴ്സിയും പുറത്ത് ഇറക്കി, ആരാധകരിൽ നിന്ന് സമ്മിശ്ര പ്രതികരണം

കേരള ബ്ലാസ്റ്റേഴ്സ് അവരുടെ പുതിയ സീസണായുള്ള ഹോം ജേഴ്സിയും പുറത്തിറക്കി. മഞ്ഞ നിറത്തിൽ ഉള്ള ജേഴ്സിയിൽ നീല നിറത്തിലുള്ള ഒരു വലിയ വരയും മധ്യഭാഗത്തായി ഉണ്ട്. ജേഴ്സിയിൽ വലിയ പ്രതീക്ഷ വെച്ച ആരാധകരെ തൃപ്തിപ്പെടുത്തിയിട്ടില്ല‌.

കറുപ്പ് നിറത്തിലുള്ള എവേ ജേഴ്സി രണ്ട് ദിവസം മുമ്പ് ബ്ലാസ്റ്റേഴ്സ് പുറത്തുറക്കിയിരുന്നു. ഇത്തവണ ഇറങ്ങിയ മൂന്ന് കിറ്റുകളിൽ ആരാധകർക്ക് പ്രിയപ്പെട്ട കിറ്റ് ആയി മൂന്നാം കിറ്റ് തന്നെ തുടരും. 499 രൂപ മുതൽ മൂന്ന് ജേഴ്സികളും six5six-ന്റെ വെബ്സൈറ്റ് വഴി ലഭ്യമാണ്.

തകർപ്പൻ എവേ ജേഴ്സി, ആരാധകരുടെ മനം കവർന്ന് കേരള ബ്ലാസ്റ്റേഴ്സ്

കേരള ബ്ലാസ്റ്റേഴ്സ് അവരുടെ പുതിയ സീസണായുള്ള എവേ ജേഴ്സി പുറത്തിറക്കി തുടങ്ങി. കറുപ്പ് നിറത്തിലുള്ള എവേ ജേഴ്സി ആകർഷകമായ ഡിസൈനിൽ ആണ്. ഈ ജേഴ്സിക്ക് മികച്ച പ്രതികരണമാണ് ആരാധകരിൽ നിന്ന് ലഭിക്കുന്നത്‌. 499 രൂപ മുതൽ ജേഴ്സി six5six-ന്റെ വെബ്സൈറ്റ് വഴി ലഭ്യമാണ്. ഇനി ഹോൻ ജേഴ്സി കൂടെ വരാൻ ഉണ്ട് ഇത് വരും ദിവസങ്ങളിൽ ക്ലബ് പുറത്തിറക്കും.

രണ്ട് ദിവസം മുമ്പ് ക്ലബ് മൂന്നാം ജേഴ്സിയും പുറത്ത് ഇറക്കിയിരുന്നു‌ മൂന്നാം ജേഴ്സി കേരളത്തിലെ കടലും, കടൽ തീരത്തെ മനുഷ്യരും തമ്മിലുള്ള ബന്ധം സൂചിപ്പിക്കുന്ന തീമിൽ ആയിരുന്നു ഡിസൈൻ ചെയ്തിരുന്നത്.

കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയുടെ പുതിയ സീസണായുള്ള മൂന്നാം ജേഴ്സി എത്തി

കേരള ബ്ലാസ്റ്റേഴ്സ് അവരുടെ പുതിയ സീസണായുള്ള ജേഴ്സികൾ പുറത്തിറക്കി തുടങ്ങി. ഇന്ന് ക്ലബ് മൂന്നാം ജേഴ്സി ആണ് പുറത്ത് ഇറക്കിയത്‌. സാൻഡ് ആർട്ടിസ്റ്റ് ഉദയൻ എടപ്പാൾ ജേഴ്സിയുടെ ഡിസൈനിൽ പങ്കുവഹിച്ചിട്ടുണ്ട്. യൂട്യൂബിൽ ഒരു വീഡിയോയിലൂടെ ആണ് കേരള ബ്ലാസ്റ്റേഴ്സ് ജേഴ്സി ആരാധകരുമായി പങ്കുവഹിച്ചത്. മൂന്നാം ജേഴ്സി കേരളത്തിലെ കടലും, കടൽ തീരത്തെ മനുഷ്യരും തമ്മിലുള്ള ബന്ധം സൂചിപ്പിക്കുന്നതാണ്‌.

ഇതിനു പിന്നാലെ എവേ ജേഴ്സിയും ഹോം ജേഴ്സിയും കേരള ബ്ലാസ്റ്റേഴ്സ് പുറത്ത് ഇറക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. പ്രമുഖ ബ്രാൻഡായ സിക്സ് 5 സിക്സ് ആണ് ജേഴ്സി ഇത്തവണയും ബ്ലാസ്റ്റേഴ്സിന്റെ ജേഴ്സി ഒരുക്കുന്നത്. ജേഴ്സി അധികം വൈകാതെ Six5Sixന്റെ വെബ്സൈറ്റ് വഴി ലഭ്യമാകും.

കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയുടെ പുതിയ ജേഴ്സി ഉടൻ

കേരള ബ്ലാസ്റ്റേഴ്സ് അവരുടെ പുതിയ സീസണായുള്ള ജേഴ്സികൾ ഉടൻ പുറത്തുറക്കും. ക്ലബ് തന്നെ ജേഴ്സികൾ ഉടൻ പുറത്തിറങ്ങും എന്ന് അറിയിച്ചിരിക്കുകയാണ്. ഇന്ന് സാമൂഹിക മാധ്യമങ്ങളിൽ ഒരു വീഡിയോ വഴി ആണ് കേരള ബ്ലാസ്റ്റേഴ്സ് ജേഴ്സി വരുന്നതായി അറിയിച്ചത്‌. സീസൺ തുടങ്ങാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി ഇരിക്കെ കേരള ബ്ലാസ്റ്റേഴ്സ് ആരാധകരും ജേഴ്സിക്കായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ്‌.

പ്രമുഖ ബ്രാൻഡായ സിക്സ് 5 സിക്സ് ആണ് ജേഴ്സി ഇത്തവണയും ബ്ലാസ്റ്റേഴ്സിന്റെ ജേഴ്സി ഒരുക്കുന്നത്. ഒക്ടോബർ 7നാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ഐ എസ് എല്ലിലെ ആദ്യ മത്സരം നടക്കുന്നത്..

കേരള ബ്ലാസ്റ്റേഴ്സിന്റെ കിടിലൻ ട്രെയിനിങ് കിറ്റ് എത്തി |Kerala Blasters’ training kit 2022/23

പുതിയ സീസണായുള്ള കേരള ബ്ലാസ്റ്റേഴ്സിന്റെ ട്രെയിനിങ് കിറ്റ് ക്ലബ് ഇന്ന് പുറത്തു വിട്ടു. Six5six ആണ് ട്രെയിനിങ് കിറ്റ് ഒരുക്കിയത്‌. മഞ്ഞ നിറത്തിലുള്ള ട്രെയിനിങ് കിറ്റിൽ നീല വരകളും ഉണ്ട്. ഈ കിറ്റ് six5six വിൽപ്പനയ്ക്ക് ആയി അവരുടെ വെബ്സൈറ്റിൽ ഭാവിയിൽ കൊണ്ടു വരും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കേരള ബ്ലാസ്റ്റേഴ്സിന്റെ ഹോം കിറ്റ്, എവേ കിറ്റ്, തേർഡ് കിറ്റ് എന്നിവയും സിക്സ് 5 സിക്സ് വരും ദിവസങ്ങളിൽ റിലീസ് ചെയ്യും‌.

Story Highlight: Kerala Blasters presented their training kit for 2022/23 season

Exit mobile version