ഡാനിഷ് സെന്റർ ബാക്ക് സീമൺ കിയർ വിരമിക്കുന്നു

സീമൺ കിയർ പ്രൊഫഷണൽ ഫുട്ബോളിൽ നിന്ന് വിരമിക്കുകയാണ് എന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു, ഏകദേശം രണ്ട് പതിറ്റാണ്ടോളം നീണ്ടുനിന്ന ഒരു മികച്ച കരിയർ ആണ് അദ്ദേഹം അവസാനിപ്പിക്കുന്നത്. എസി മിലാനൊപ്പം ആയിരുന്നു തൻ്റെ അവസാന നാല് സീസണുകൾ അദ്ദേഹം കളിച്ചത്. 35 കാരനായ ഡിഫൻഡർക്ക് മുൻനിര ലീഗുകളിൽ നിന്നും ചാമ്പ്യൻസ് ലീഗ് ക്ലബ്ബുകളിൽ നിന്നുമുള്ള ഓഫറുകൾ ഉണ്ടായിരുന്നു എങ്കിലും അദ്ദേഹം നിരസിച്ചു.

മിലാന്റെ സീരി എ വിജയത്തിൽ ഉൾപ്പെടെ വലിയ സംഭാവന അദ്ദേഹം നൽകി. 129 മത്സരങ്ങൾ ഡെൻമാർക്കിനായി കളിച്ച അദ്ദേഹം ഡെന്മാർക്കിന്റെ ക്യാപ്റ്റൻ ആം ബാൻഡും അണിഞ്ഞു.

മിഡ്‌ജില്ലൻഡിൽ തൻ്റെ പ്രൊഫഷണൽ യാത്ര ആരംഭിച്ച കിയർ പലേർമോ, വുൾഫ്‌സ്‌ബർഗ്, റോമ, ലില്ലെ, ഫെനർബാഹെ, സെവില്ല, അറ്റലാൻ്റ എന്നിവയുൾപ്പെടെ നിരവധി വലിയ ക്ലബ്ബുകളെ പ്രതിനിധീകരിച്ചു.

“മിലാനിൽ കരിയർ അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നു”

തന്റെ കരിയർ എ സി മിലാനിൽ തന്നെ അവസാനിപ്പിക്കാമെന്നാണ് ആഗ്രഹം എന്ന് ഡെന്മാർക്ക് ക്യാപ്റ്റൻ സിമൺ കഹർ. ഇത് എനിക്ക് അനുയോജ്യമായ ക്ലബ്ബാണ് അന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ മാസം സീരി എ ഭീമന്മാരുമായി താരം രണ്ട് വർഷത്തെ കരാർ ഒപ്പുവെച്ചിരുന്നു. 30 വയസ്സിനു മുകളിൽ പ്രായമുള്ള കളിക്കാരുമായി ഒരു വർഷത്തേക്ക് മാത്രം കരാർ പുതുക്കുക എന്ന മിലാന്റെ നയം മറികടന്ന് തനിക്ക് വലിയ കരാർ തന്നത് താനും ക്ലബും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്നു എന്ന് കഹർ പറഞ്ഞു.

“ഒരുപക്ഷേ എന്റെ കരിയർ ഇവിടെ അവസാനിപ്പിക്കാം ഞാൻ ഇതിനേക്കാൾ ഇഷ്‌ടപ്പെടുന്ന മറ്റൊരു സ്ഥലമില്ല. എല്ലാം എനിക്ക് ഇവിടെ തികച്ചും അനുയോജ്യമാണ്: എന്റെ ടീമംഗങ്ങൾ, പരിശീലകൻ, ഞങ്ങളുടെ കളിരീതി. എന്റെ മക്കളും ഭാര്യയും മിലാനിൽ സന്തുഷ്ടരാണ്.” താരം പറഞ്ഞു.

Exit mobile version