സൈമണിന് പകരം സൈമൺ, സഹ പരിശീലകനെ പ്രഖ്യാപിച്ച് സൺറൈസേഴ്സ്

സഹ പരിശീലക സ്ഥാനം ഒഴിഞ്ഞ സൈമൺ കാറ്റിച്ചിന് പകരക്കാരനെ പ്രഖ്യാപിച്ച് സൺറൈസേഴ്സ് ഹൈദ്രാബാദ്. പകരം സൈമൺ ഹെൽമോട്ടിനെയാണ് സഹ പരിശീലകനായി ഫ്രാഞ്ചൈസി പ്രഖ്യാപിച്ചത്.

താരം ബയോ സുരക്ഷ നിയന്ത്രണങ്ങളും കുടുംബ സംബന്ധമായ കാര്യങ്ങള്‍ കാരണമാണ് പടിയിറങ്ങിയതെന്നാണ് ഫ്രാഞ്ചൈസി പ്രഖ്യാപിച്ചതെങ്കിലും ടീം മാനേജ്മെന്റിനെതിരെയുള്ള അതൃപ്തിയും ഐപിഎൽ ലേലത്തിലെ ടീമിന്റെ സ്ട്രാറ്റജിയിലെ അതൃപ്തിയുമാണ് കാറ്റിച്ച് പടിയിറങ്ങുവാന്‍ കാരണമെന്നാണ് ലഭിയ്ക്കുന്ന വിവരം.

ഹെൽമോട്ട് മുമ്പ് ഹൈദ്രാബാദ് ടീമിന്റെ പരിശീലക സംഘത്തിന്റെ ഭാഗമായിരുന്നു. 2015ൽ ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സിനെ കിരീടത്തിലേക്ക് നയിക്കുവാനും പരിശീലകനായി അദ്ദേഹത്തിന് സാധിച്ചിരുന്നു.

ലേലത്തിലെ അതൃപ്തി, സൺറൈസേഴ്സ് ഹൈദ്രബാദ് സഹ പരിശീലക സ്ഥാനം ഒഴി‍ഞ്ഞ് സൈമൺ കാറ്റിച്ച്

സൺറൈസേഴ്സ് ഹൈദ്രാബാദ് സഹ പരിശീലക സ്ഥാനം ഒഴിഞ്ഞ് സൈമൺ കാറ്റിച്ച്. ഫ്രാഞ്ചൈസി ലേല പദ്ധതികള്‍ മറന്നാണ് ലേലത്തിൽ ടീം തിരഞ്ഞെടുപ്പ് നടത്തിയതെന്ന് ആരോപിച്ചാണ് സൈമൺ പടിയിറങ്ങുന്നത്.

ടീം മാനേജ് ചെയ്യുന്ന രീതിയിലും സൈമണിന് അതൃപ്തിയുണ്ടെന്നാണ് ലഭിച്ച വിവരം. മുന്‍ ഓസ്ട്രേലിയന്‍ താരം ടീമുമായി സഹകരിക്കുന്നത് അവസാനിപ്പിച്ചുവെന്നത് സൺറൈസേഴ്സ് ഫ്രാഞ്ചൈസി സ്ഥിരീകരിച്ചിട്ടുണ്ട്.

എന്നാൽ വ്യക്തിപരമായ കാരണങ്ങളും ബയോ-സുരക്ഷ നിയന്ത്രണങ്ങളുമാണ് ഫ്രാഞ്ചൈസി കാരണമായി പറഞ്ഞിരിക്കുന്നത്.

സൈമൺ കാറ്റിച്ച് ആര്‍സിബി മുഖ്യ കോച്ച് പദവി ഒഴിയുന്നു, ആഡം സംപയ്ക്ക് പകരം വനിന്‍ഡു ഹസരംഗയെ സ്വന്തമാക്കി ടീം

റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ മുഖ്യ കോച്ചെന്ന പദവിയിൽ നിന്ന് മുന്‍ ഓസ്ട്രേലിയന്‍ താരം സൈമൺ കാറ്റിച്ച് ഒഴിയുന്നു. വ്യക്തിപരമായ കാരണങ്ങളാലാണ് ഈ തീരുമാനം. ഇതോടെ മൈക്ക് ഹെസ്സൺ ടീമിന്റെ മുഖ്യ കോച്ചെന്ന് അധിക ചുമതല കൂടി ഈ സീസണിൽ വഹിക്കും.

നിലവിൽ ടീമിന്റെ ഡയറക്ടര്‍ ഓഫ് ക്രിക്കറ്റാണ് ഹെസ്സൺ. ഐപിഎലിന്റെ രണ്ടാം പാതി ദുബായിയിൽ സെപ്റ്റംബര്‍ പകുതിയോടെ ആരംഭിക്കുവാനിരിക്കുമ്പോളാണ് ഈ കാറ്റിച്ച് സ്ഥാനം ഒഴിയുന്നത്. പുതിയ കോച്ചിനെ നിയമിക്കുവാന്‍ അധികം സമയമില്ലാത്തതിനാലാണ് ആര്‍സിബി ഈ നീക്കം നടത്തിയിരിക്കുന്നത്.

ആഡം സാംപയ്ക്ക് പകരം ടീം ശ്രീലങ്കന്‍ ഓള്‍റൗണ്ടര്‍ വനിന്‍ഡു ഹസരംഗയെ സ്വന്തമാക്കിയിട്ടുണ്ട്. കെയിന്‍ റിച്ചാര്‍ഡ്സണ് പകരം ദുഷ്മന്ത ചമീരയും ഫിന്‍ അല്ലെന് പകരം ടിം ഡേവിഡിനെയും ടീം സ്വന്തമാക്കിയിട്ടുണ്ട്.

ടൂര്‍ണ്ണമെന്റിന്റെ രണ്ടാം പകുതിയില്‍ ബാറ്റിംഗ് കൈവിട്ടു, ദേവ്ദത്ത് പടിക്കല്‍ ഈ സീസണിന്റെ കണ്ടെത്തല്‍ – സൈമണ്‍ കാറ്റിച്ച്

ടൂര്‍ണ്ണമെന്റിന്റെ തുടക്കത്തില്‍ മികച്ച രീതിയില്‍ ബാറ്റിംഗ് നിര ഉയര്‍ന്നിരുന്നുവെങ്കിലും രണ്ടാം പകുതിയില്‍ ടീമിന്റെ ബാറ്റിംഗ് നിര പരാജയപ്പെട്ടതാണ് ടീമിന് തിരിച്ചടിയായതെന്ന് പറഞ്ഞ് ആര്‍സിബി മുഖ്യ കോച്ച് സൈമണ്‍ കാറ്റിച്ച്. ഇന്നലെ എലിമിനേറ്ററില്‍ സണ്‍റൈസേഴ്സിനെതിരെ ടീമിനെ 131 റണ്‍സ് മാത്രമാണ് നേടാനായത്. എബി ഡി വില്ലിയേഴ്സിന്റെ ബാറ്റിംഗ് ആണ് ടീമിനെ മുന്നോട്ട് നയിച്ചത്.

ആദ്യ പത്ത് മത്സരങ്ങളില്‍ ടീം സന്തുലിതമായ പ്രകടനമാണ് കാഴ്ചവെച്ചതെന്നും എന്നാല്‍ അവസാന നാല് മത്സരങ്ങളില്‍ അതുണ്ടായില്ലെന്നും ടീമിന്റെ തുടര്‍ തോല്‍വികള്‍ അത് സൂചിപ്പിക്കുന്നുവെന്നും സൈമണ്‍ വ്യക്തമാക്കി. ആരോണ്‍ ഫിഞ്ച് തങ്ങള്‍ വിചാരിച്ച രീതിയില്‍ റണ്‍സ് കണ്ടെത്തിയില്ലെന്നും അതിനാല്‍ തന്നെ ജോഷ് ഫിലിപ്പേയ്ക്ക് അവസരം കൊടുക്കാനായി ടീം ഘടന മാറ്റേണ്ടി വന്നവെന്നും എന്നാല്‍ പ്ലേ ഓഫില്‍ വിരാട് കോഹ്‍ലി ഓപ്പണ്‍ ചെയ്യുമെന്ന് തങ്ങള്‍ തീരുമാനിച്ചപ്പോള്‍ താരത്തിനെ പുറത്തിരുത്തേണ്ടി വന്നുവെന്നും കാറ്റിച്ച് വ്യക്തമാക്കി.

ടീമില്‍ അധികം മാറ്റങ്ങളൊന്നും നടത്തിയില്ലെങ്കിലും ഫോമിന്റെ കാര്യം കൊണ്ട് മാത്രമുള്ള മാറ്റമാണ് തങ്ങള്‍ നടത്തിയതെന്നും കാറ്റിച്ച് വ്യക്തമാക്കി. ഐപിഎലില്‍ ബാംഗ്ലൂരിന് ഈ സീസണിലെ ഏറ്റവും വലിയ പോസിറ്റീവ് എന്നത് ദേവ്ദത്ത് പടിക്കലാണെന്നും കാറ്റിച്ച് വ്യക്തമാക്കി. 473 റണ്‍സാണ് താരം ടൂര്‍ണ്ണമെന്റില്‍ നേടിയത്. ടോപ് ഓര്‍ഡറില്‍ മികച്ച തുടക്കമാണ് ഒട്ടുമുക്കാല്‍ മത്സരങ്ങളിലും ദേവ്ദത്ത് നല്‍കിയതെന്നും കാറ്റിച്ച് വ്യക്തമാക്കി.

വാഷിംഗ്ടണ്‍ സുന്ദറും മുഹമ്മദ് സിറാജുമാണ് സീസണില്‍ ടീമിനായി മികച്ച പ്രകടനം പുറത്തെടുത്ത മറ്റു താരങ്ങളെന്നും കാറ്റിച്ച് സൂചിപ്പിച്ചു.

രാജസ്ഥാന്‍ വിജയം അര്‍ഹിച്ചിരുന്നു, എബിഡിയുടെ മികവില്‍ ഞങ്ങള്‍ കടന്ന് കൂടി – ബാംഗ്ലൂര്‍ കോച്ച്

അവസാന രണ്ടോവറില്‍ 35 റണ്‍സ് ബാംഗ്ലൂര്‍ നേടേണ്ട സാഹചര്യത്തില്‍ എബി ഡി വില്ലിയേഴ്സ് ക്രീസില്‍ ഉണ്ടായിരുന്നുവെങ്കിലും മത്സരം രാജസ്ഥാന്റെ പക്കലായിരുന്നുവെന്നാണ് ഏവരും വിലയിരുത്തിയിരുന്നത്. തന്റെ 28 റണ്‍സ് നേടുവാന്‍ ആ സമയത്ത് 16 പന്തുകളാണ് എബി ഡി വില്ലിയേഴ്സ് നേരിട്ടത്. എന്നാല്‍ ജയ്ദേവ് ഉനഡ്കട് എറിഞ്ഞ ഓവറില്‍ മൂന്ന് സിക്സ് അടക്കം 25 റണ്‍സ് പിറന്നപ്പോള്‍ മത്സരം ബാംഗ്ലൂര്‍ സ്വന്തമാക്കി കഴിയുകയായിരുന്നു.

ജോഫ്ര ആര്‍ച്ചറുടെ ഓവര്‍ ബാക്കി നില്‍ക്കയൊണ് സ്മിത്ത് 19ാം ഓവര്‍ ജയ്ദേവിന് നല്‍കിയത്. അത് തിരിച്ചടിയായി മാറുകയായിരുന്നു. 178 റണ്‍സ് ചേസ് ചെയ്യുമ്പോള്‍ 102/2 എന്ന നിലയിലാണ് എബിഡി ക്രീസിലെത്തുന്നത്. ദേവ്ദത്ത് പടിക്കലിനും വിരാട് കോഹ്‍ലിയ്ക്കും വലിയ ഷോട്ടുകള്‍ കളിക്കുവാന്‍ പ്രയാസം നേരിടുന്നതാണ് കണ്ടതെങ്കിലും എബി ഡി വില്ലിയേഴ്സ് ഒറ്റയ്ക്ക് ബാംഗ്ലൂരിന് വേണ്ടി മത്സരം സ്വന്തമാക്കുന്നതാണ് കണ്ടത്.

എബി ഡി എന്ത് കൊണ്ടാണ് ക്രിക്കറ്റിലെ മഹാന്‍ എന്നതിന്റെ ഒരു തെളിവ് കൂടിയാണ് ഇന്നലത്തെ മത്സരം എന്നാണ് ആര്‍സിബിയുടെ മുഖ്യ കോച്ച് സൈമണ്‍ കാറ്റിച്ച് വ്യക്തമാക്കിയത്. ഈ ടൂര്‍ണ്ണമെന്റില്‍ തന്നെ ഇത് പല വട്ടം കണ്ടതാണെന്നും കഴിഞ്ഞ ദിവസം കൊല്‍ക്കത്തയ്ക്കെതിരെയും 33 പന്തില്‍ 77 റണ്‍സ് നേടി എബിഡി അത് ശരി വെച്ചിരുന്നുവെന്ന് സൈമണ്‍ കാറ്റിച്ച് വ്യക്തമാക്കി.

ആ മത്സരം രാജസ്ഥാന്‍ ജയിക്കേണ്ടതായിരുന്നുവെന്നും എബിഡി ഒറ്റയ്ക്കാണ് മത്സരം ഞങ്ങള്‍ക്കായി നേടിതന്നെതെന്നും സൈമണ്‍ കാറ്റിച്ച് സൂചിപ്പിച്ചു. നിര്‍ണ്ണായകമായ ഏതാനും പ്രകടനങ്ങള്‍ ടീമിലെ താരങ്ങളില്‍ നിന്നുണ്ടായിട്ടുണ്ട് പക്ഷേ ജയം സാധ്യമാക്കിയത് എബി ഡിയാണെന്നാണ് കാറ്റിച്ച് പറഞ്ഞത്.

കാണികളുടെ ആരവമില്ലാത്തത് ബുദ്ധിമുട്ടിക്കുക സീനിയര്‍ താരങ്ങളെ – സൈമണ്‍ കാറ്റിച്ച്

ഐപിഎല്‍ 2020 കാണികളില്ലാതെയാവും നടക്കുക എന്നത് ഏറെക്കുറെ ഉറപ്പാണ്. യുഎഇയില്‍ കാണികളെ അനുവദിച്ചേക്കുമെന്ന് ആദ്യ ചര്‍ച്ചകളില്‍ പുറത്ത് വന്നിരുന്നുവെങ്കിലും പിന്നീട് അവിടെയും കേസുകള്‍ ഉയര്‍ന്നതോടെ ആ സാധ്യത മങ്ങുകയായിരുന്നു.കാണികളില്ലാത്ത പുതിയ രീതി യുവ താരങ്ങള്‍ക്ക് ഗുണം ചെയ്തേക്കുമെന്നാണ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ മുഖ്യ കോച്ച് സൈമണ്‍ കാറ്റിച്ചിന്റെ അഭിപ്രായം.

കാണികളുടെ അഭാവം സീനിയര്‍ താരങ്ങളെയാവും ബാധിക്കുക എന്നാണ് സൈമണ്‍ കാറ്റിച്ച് പറയുന്നത്. കാണികളുടെ ആരവത്തില്‍ കളിക്കുന്നതിന്റെ അനുഭവം ഇല്ലാതെ അവര്‍ക്ക് പുതിയ സാഹചര്യവുമയി ഇഴുകി ചേരുവാന്‍ കുറച്ച് സമയം വേണ്ടി വരുമെന്നുമാണ് മുന്‍ ഓസ്ട്രേലിയന്‍ താരം പറയുന്നത്.

ഈ പുതിയ രീതി ചില യുവതാരങ്ങളെങ്കിലും ഇഷ്ടപ്പെടുമെന്നാണ് താന്‍ കരുതുന്നതെന്ന് സൈമണ്‍ കാറ്റിച്ച് പറഞ്ഞു. അവര്‍ക്ക് സമ്മര്‍ദ്ദമില്ലാതെ കളിക്കാനാകുമെന്നാണ് സൈമണ്‍ കാറ്റിച്ച് സൂചിപ്പിച്ചത്.

യുഎഇയില്‍ റണ്‍സ് സ്കോറിംഗ് എളുപ്പമാവില്ല, കോഹ്‍ലിയെ നാലാം നമ്പറില്‍ പരീക്ഷിച്ചേക്കാം – ആര്‍സിബി കോച്ച്

ചിന്നസ്വാമി സ്റ്റേഡിയത്തിലെ പോലെ റണ്‍സ് ഒഴുകുന്ന പിച്ചുകളല്ല യുഎഇയിലേത് എന്നതിനാല്‍ തന്നെ ഐപിഎല്‍ 2020ല്‍ ടീം ഘടനയില്‍ വലിയ മാറ്റം വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പറഞ്ഞ് റോയല്‍ ചലഞ്ചേഴ്സ് മുഖ്യ കോച്ച് സൈമണ്‍ കാറ്റിച്ച്. ദുബായിയില്‍ നടന്ന മത്സരങ്ങള്‍ പരിഗണിക്കുമ്പോള്‍ ടി20യിലെ ശരാശരി സ്കോറുകള്‍ ദുബായിയില്‍ 150ഉം ഷാര്‍ജ്ജയില്‍ 152 റണ്‍സുമാണ്. അതേ സമയം ഐപിഎല്‍ 2019ലെ ബാറ്റിംഗ് ശരാശരി 169 റണ്‍സും ബെംഗളൂരുവില്‍ അത് 180 റണ്‍സുമായിരുന്നു.

ഐപിഎലിലെ പോലെ തന്നെ യുഎഇയിലെ വേദികളിലെയും മത്സരങ്ങളുടെ മുഴുവന്‍ ഡേറ്റയും എടുത്ത് അതിനനുസരിച്ചുള്ള നീങ്ങളാവും നടത്തുകയെന്നും സൈമണ്‍ കാറ്റിച്ച് വ്യക്തമാക്കി. ടീമിന്റെ ടോപ് ഓര്‍ഡര്‍ അതിശക്തമാണെങ്കിലും വലിയ വെല്ലുവിളി നേരിടാന്‍ പോകുന്നത് മികച്ചൊരു മധ്യനിരയെ വാര്‍ത്തെടുക്കുന്നതിലാകുമെന്നാണ് സൈമണ്‍ കാറ്റിച്ച് വ്യക്തമാക്കിയത്.

കോഹ്‍ലിയെ നാലാം നമ്പറില്‍ പരീക്ഷിക്കുവാനുള്ള സാധ്യതയും ടീം ആലോചിക്കുന്നുണ്ടെന്നാണ് ലഭിയ്ക്കുന്ന വിവരം. എന്നാല്‍ ടീമിന്റെ വൈവിധ്യമാര്‍ന്ന താര നിര ടീമിനെ ഏത് സാഹചര്യത്തിനുമുള്ള തയ്യാറെടുപ്പ് നടത്തുവാന്‍ പോന്നതാണെന്നും കാറ്റിച്ച് വ്യക്തമാക്കി.

സൈമണ്‍ കാറ്റിച്ച് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ പുതിയ മുഖ്യ കോച്ച്, മൈക്ക് ഹെസണ്‍ ഡയറക്ടര്‍ ഓഫ് ക്രിക്കറ്റ് ഓപ്പറേഷന്‍സ്

റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് പുതിയ മുഖ്യ കോച്ച്. ഗാരി കിര്‍സ്റ്റെന് പകരം സൈമണ്‍ കാറ്റിച്ചിനെ ടീം മുഖ്യ കോച്ചായി നിയമിച്ചപ്പോള്‍ ക്ലബില്‍ ഇതുവരെ ഇല്ലാതിരുന്ന പുതിയ തസ്തികയാണ് മൈക്ക് ഹെസ്സണ് വേണ്ടി ടീം സൃഷ്ടിച്ചിരിക്കുന്നത്. ഡയറക്ടര്‍ ഓഫ് ക്രിക്കറ്റ് ഓപ്പറേഷന്‍സ് എന്ന പദവിയേലക്കാണ് മുന്‍ ന്യൂസിലാണ്ട് കോച്ച് എത്തുന്നത്. കഴിഞ്ഞ സീസണില്‍ അവസാനക്കാരായണ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ഐപിഎലില്‍ എത്തിയത്.

മൈക്ക് ഹെസ്സണേ ഇന്ത്യന്‍ കോച്ചിംഗ് പദവിയിലേക്ക് പരിഗണിച്ചിരുന്നുവെങ്കിലും രവി ശാസ്ത്രിയ്ക്ക് പിന്നില്‍ രണ്ടാം സ്ഥാനത്തെത്തുവാനെ താരത്തിന് സാധിച്ചുള്ളു. 2019 വരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ഉപ പരിശീലകനായിരുന്നു സൈമണ്‍ കാറ്റിച്ച്. ഇത് കൂടാതെ പല ഫ്രാഞ്ചൈസി അധിഷ്ഠിത ടീമുകളുടെയും പരിശീലക റോളില്‍ തിളങ്ങിയ താരമാണ് സൈമണ്‍ കാറ്റിച്ച്.

ടീമെന്ന നിലയില്‍ കൊല്‍ക്കത്തയുടെ ഐക്യം കൈമോശം വന്നുവെന്നത് സത്യം

ടീമെന്ന നിലയില്‍ കൊല്‍ക്കത്ത കാലങ്ങളോളം കൊണ്ടു നടന്ന ഐക്യവും ഒത്തൊരുമയും ഇത്തവണ കൈമോശം വന്നുവെന്ന് അഭിപ്രായപ്പെട്ട് കൊല്‍ക്കത്തയുടെ ഉപ കോച്ച് സൈമണ്‍ കാറ്റിച്ച്. ഐപിഎലില്‍ സംഘത്തിന്റെ ഐക്യമാണ് പ്രധാനം. കൊല്‍ക്കത്ത എന്നും ഈ ഐക്യത്തിനു പേര് കേട്ട ടീമായിരുന്നു, എന്നാല്‍ ഇത്തവണത്തെ ടൂര്‍ണ്ണമെന്റില്‍ കൃത്യമായി തന്നെ ടീമെന്ന നിലയിലുള്ള കൊല്‍ക്കത്തയുടെ പ്രകടനം വല്ലാതെ ബാധിയ്ക്കപ്പെട്ട ഒരു കാര്യമാണ്. അതിനെ ടീമെന്ന നിലയില്‍ തന്നെ ചര്‍ച്ച ചെയ്ത് പരിഹരിക്കേണ്ട ഒരു കാര്യമാണെന്നും കാറ്റിച്ച് വ്യക്തമാക്കി.

കൃത്യമായി പറഞ്ഞാല്‍ മുംബൈയ്ക്കെതിരെയുള്ള മത്സരത്തില്‍ ടീമിനു സമ്മര്‍ദ്ദമുണ്ടായിരുന്നു. അവസാന ചില മത്സരങ്ങളില്‍ ഫലം തങ്ങള്‍ക്കനുകൂലമായി മാറാതിരുന്നപ്പോള്‍ തന്നെ ഈ സമ്മര്‍ദ്ദം പ്രകടമായി തുടങ്ങിയിരുന്നു. സീസണ്‍ തുടക്കത്തില്‍ ആദ്യ അഞ്ച് മത്സരങ്ങളില്‍ നാലും വിജയിച്ച ടീമായിരുന്നു കൊല്‍ക്കത്ത, പിന്നീട് തുടരെ 6 തോല്‍വികളോടെ ടീം പുറത്തേയ്ക്കുള്ള പ്രയാണം ആരംഭിച്ചു. അവസാന മത്സരത്തിനു തൊട്ട് മുമ്പ് പഞ്ചാബിനെ കീഴടക്കുകയും സണ്‍റൈസേഴ്സ് തങ്ങളുടെ മത്സരങ്ങള്‍ കൈവിടുകയും ചെയ്തപ്പോള്‍ മുംബൈയ്ക്കെതിരെ അവസാന മത്സരം ജയിച്ചാല്‍ കൊല്‍ക്കത്ത പ്ലേ ഓഫിലേക്ക് കടക്കുമെന്ന സ്ഥിതിയായിരുന്നുവെങ്കിലും ടീമിനു അതിനു സാധിച്ചില്ല.

Exit mobile version