“പാകിസ്ഥാനിൽ താമസിക്കുന്നത് ജയിലിൽ കഴിയുന്നത് പോലെ” – മുൻ ന്യൂസിലൻഡ് താരം

മുൻ ന്യൂസിലൻഡ് ക്രിക്കറ്റ് താരവും കമന്റേറ്ററുമായ സൈമൺ ഡൗൾ പാകിസ്താനെതിരെ രൂക്ഷ വിനർശനവുമായി രംഗത്ത്. പാകിസ്താൻ ക്യാപ്റ്റൻ ബാബർ അസമിബെ വിമർശിച്ചതിന് താൻ അവിടെ വധഭീഷണി വരെ നേരിട്ടു എന്ന് സൈമൺ ഡൗൾ പറഞ്ഞു. “പാകിസ്ഥാനിൽ താമസിക്കുന്നത് ജയിലിൽ കഴിയുന്നതുപോലെയാണ്,” എന്ന് ജിയോ ന്യൂസിനോട് അദ്ദേഹം പറഞ്ഞു.

“ബാബർ അസം ആരാധകർ എന്നെ കാത്തിരിക്കുക ആയിരുന്നു. എനിക്ക് റൂമിന് പുറത്തുപോകാൻ പോലും ആയില്ല. ദിവസങ്ങളോളം ഞാൻ ഭക്ഷണം പോലും കിട്ടാതെ പാക്കിസ്ഥാനിൽ താമസിച്ചു.” ഡൗൾ പറഞ്ഞു.

മാനസികമായി ഏറെ പീഡിപ്പിക്കപ്പെട്ടു. ദൈവാനുഗ്രഹത്താൽ ഞാൻ എങ്ങനെയോ പാകിസ്ഥാനിൽ നിന്ന് രക്ഷപ്പെട്ടു എന്നും സൈമൺ ദൗൾ പറഞ്ഞു. അടുത്ത ദിവസങ്ങളിൽ മുൻ പാകിസ്താൻ താരങ്ങളും സൈമൻ ദൗളിനെതിരെ രംഗത്ത് വന്നിരുന്നു.

“കോഹ്ലിക്ക് ആരെയും ഒന്നും തെളിയിക്കാൻ ഇല്ല” സൈമൺ ഡൗളിനെതിരെ സൽമാൻ ബട്ട്

കോഹ്ലി അർധ സെഞ്ച്വറികൾക്ക് വേണ്ടിയാണ് കളിക്കുന്നത് എന്നും ടീമിനു വേണ്ടിയല്ല എന്നുമുള്ള മുൻ ന്യൂസിലൻഡ് താരം സൈമൺ ഡൗളിന്റെ വിമർശനങ്ങൾക്ക് എതിരെ മുൻ പാകിസ്താൻ താരം സൽമാൻ ബട്ട് രംഗത്ത്. കോഹ്ലിക്ക് ആരെയും ഒന്നുൻ തെളിയിക്കേണ്ടതില്ല എന്നും ഈ വിമർശനങ്ങൾ അടിസ്ഥാന രഹിതമാണെന്നും സൽമാൻ ബട്ട് പറഞ്ഞു.

“നാൽപ്പതുകളിൽ നിൽക്കെ കോഹ്‌ലി ബിഷ്‌ണോയിയെ മൂന്ന് നാല് തവണ അടിക്കാൻ ശ്രമിക്കുന്നത് ഞങ്ങൾ കണ്ടതാണ്, പക്ഷേ അവൻ പരാജയപ്പെട്ടു. അത് കളിയുടെ ഭാഗമാണ്. അന്താരാഷ്ട്ര ക്രിക്കറ്റിൽ 75 സെഞ്ചുറികൾ നേടിയ കോഹ്ലിക്ക് ആരോടും ഒന്നും തെളിയിക്കേണ്ടതില്ല.” ബട്ട് തന്റെ YouTube ചാനലിൽ പറഞ്ഞു.

“യുവതാരങ്ങൾ പലപ്പോഴും ഇത്തരത്തിൽ സ്വന്തം നാഴികകല്ലുകൾ നോക്കി കളിക്കുന്നത് കാണാം. കോഹ്ലി എന്തിനാണ് അങ്ങനെ ചെയ്യുന്നത്? അതും ആർ സി ബിയുൽ. ഇന്ത്യൻ ടീമിലെ തന്റെ സ്ഥാനത്തിന് വേണ്ടിയല്ല അദ്ദേഹം പോരാടുന്നത്. അവൻ ഒരു ലോകോത്തര താരമാണ്.” ബട്ട് പറഞ്ഞു. സൈമൺ ഡൗൾ ഈ ഇടുങ്ങിയ ചിന്താഗതിയിൽ നിന്ന് പുറത്തുകടക്കണം എന്നും. ബാബർ, വിരാട്, വില്യംസൺ തുടങ്ങിയ വമ്പൻ താരങ്ങളെല്ലാം പവർ ഹിറ്ററുകളല്ല എന്നും ബട്ട് കൂട്ടിച്ചേർത്തു.

ഐസിസി ഇവന്റുകളിൽ ഇന്ത്യയുടെ ടീം സെലക്ഷനുകള്‍ തെറ്റായി പോകുന്നുണ്ടെന്ന് കരുതുന്നു – സൈമൺ ഡൂള്‍

ഇന്ത്യയുടെ ഐസിസി ഇവന്റുകളുടെ പരാജയത്തിന് കാരണം വലിയ മത്സരങ്ങളിൽ കളിക്കാനാകാതെ പോകുന്നതല്ലെന്നും ചിലപ്പോള്‍ ശരിയായ ടീം സെലക്ഷനുകളില്ലാത്തതാവാം ഇതിന് കാരണമെന്നും പറഞ്ഞ് സൈമൺ ഡൂള്‍. 2013ൽ ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫി വിജയിച്ച ശേഷം പിന്നീടുള്ള എല്ലാ ഐസിസി മത്സരങ്ങളിലും ടീം സെമിയിലെത്തിയെങ്കിലും കിരീടം നേടുവാന്‍ സാധ്യമായിരുന്നില്ല.

വലിയ ദിവസത്തിൽ മികച്ച പ്രകടനം പുറത്തെടുക്കുവാന്‍ ഇന്ത്യയ്ക്ക് കഴിയുന്നില്ലേ എന്ന ഹര്‍ഷ ബോഗ്ലേയുടെ ചോദ്യത്തിനാണ് സൈമൺ ഇത്തരത്തിൽ മറുപടി നല്‍കിയത്.

ഐപിഎൽ പോലുള്ള ടൂര്‍ണ്ണമെന്റുകളിൽ കളിച്ചെത്തുന്ന താരങ്ങള്‍ക്ക് വലിയ മത്സരത്തിന്റെ സമ്മര്‍ദ്ദമുണ്ടെന്ന് തോന്നുന്നില്ലെന്നും ചിലപ്പോള്‍ സെലക്ഷനാകാം മത്സരത്തില്‍ ഇന്ത്യ പിന്നിൽ പോകുന്നതിന് കാരണമെന്നും സൈമൺ ഡൂള്‍ വ്യക്തമാക്കി.

സച്ചിനെക്കാള്‍ മികച്ച ഏകദിന ഓപ്പണര്‍ രോഹിത്, താരം 90കളില്‍ കുടുങ്ങി കിടക്കുകയില്ല – സൈമണ്‍ ഡൂള്‍

സച്ചിനെക്കാള്‍ മികച്ച ഏകദിന ഓപ്പണര്‍ രോഹിത് ശര്‍മ്മയാണെന്ന് പറഞ്ഞ് സൈമണ്‍ ഡൂള്‍. ഏകദിനത്തില്‍ രണ്ട് ഇരട്ട ശതകം നേടിയത് മാത്രമല്ല താരത്തെ മുന്നില്‍ നിര്‍ത്തുവാന്‍ ഈ ന്യൂസിലാണ്ട് മുന്‍ താരം കാരണമായി പറയുന്നത്. സച്ചിനെ പോലെ 90കളില്‍ രോഹിത്തിന് പരിഭ്രമമില്ലെന്നും സൈമണ്‍ സൂചിപ്പിച്ചു. 2019ല്‍ മികച്ച ഫോമിലായിരുന്ന രോഹിത്തിന്റെ കണക്കുകളും താരത്തിന്റെ മികവ് സൂചിപ്പിക്കുന്നുവെന്ന് മുന്‍ ന്യൂസിലാണ്ട് ഫാസ്റ്റ് ബൗളര്‍ വ്യക്തമാക്കി.

60-80 വരെയുള്ള വ്യക്തിഗത സ്കോറില്‍ തന്റെ സ്ട്രൈക്ക് റേറ്റ് ഉയര്‍ത്തുവാനുള്ള ശേഷി രോഹിത്തിനുണ്ടെന്നും ശതകത്തോട് അടുക്കുമ്പോളും അതിന്റെ സമ്മര്‍ദ്ദം താരത്തില്‍ കാണാറില്ലെന്നും സൈമണ്‍ ഡൂള്‍ വ്യക്തമാക്കി. തന്റെ കണക്കില്‍ അദ്ദേഹം ലോകത്തിലെ നമ്പര്‍ വണ്‍ ഓപ്പണര്‍ ആണെന്നും സൈമണ്‍ ഡൂള്‍ വ്യക്തമാക്കി. സച്ചിനെക്കാള്‍ മികച്ച സ്റ്റാറ്റ്സ് ആണ് രോഹിത് ശര്‍മ്മയുടേതെന്നും സൈമണ്‍ അഭിപ്രായപ്പെട്ടു.

2019 ലോകകപ്പില്‍ രോഹിത് ശര്‍മ്മ 5 ശതകങ്ങളാണ് നേടിയത്.

Exit mobile version