അത്ലറ്റിക്കോ മാഡ്രിഡിനെ ഏറ്റവും കൂടുതൽ മത്സരങ്ങളിൽ പരിശീലിപ്പിക്കുന്ന റെക്കോർഡ് ഇനി സിമിയോണിക്ക്

ഡീഗോ സിമിയോണി അത്ലറ്റിക്കോ മാഡ്രിഡിൽ പുതിയ റെക്കോർഡ് കുറിച്ചു. 613 മത്സരങ്ങളിൽ ക്ലബ്ബിനെ പരിശീലിപ്പിച്ചു കിണ്ട് ഏറ്റവും കൂടുതൽ മത്സരങ്ങളിൽ ടീമിനെ പരിശീലിപ്പിച്ച ആളായി സിമിയോണി മാറി. 612 മത്സരങ്ങളിൽ ടീമിനെ പരിശീലിപ്പിച്ച ഇതിഹാസ കോച്ച് ലൂയിസ് അരഗോൺസിന്റെ മുൻ റെക്കോർഡ് ആണ് സിമിയോണി മറികടന്നത്.

2011ൽ ആണ് അത്‌ലറ്റിക്കോ മാഡ്രിഡിന്റെ പരിശീലകനായി സിമിയോണി ചുമതലയേറ്റത്., അതിനുശേഷം ലാ ലിഗ, കോപ്പ ഡെൽ റേ, യൂറോപ്പ ലീഗ് കിരീടങ്ങളിലേക്ക് എല്ലാം അദ്ദേഹം ടീമിനെ നയിച്ചു. 8 കിരീടങ്ങൾ അദ്ദേഹം മാനേജർ എന്ന നിലയിൽ അത്ലറ്റിക്കോ മാഡ്രിഡിൽ നേടി. ഇന്നലെ മാഡ്രിഡിലെ വാൻഡ മെട്രോപൊളിറ്റാനോ സ്റ്റേഡിയത്തിൽ ലാ ലിഗയിൽ വലൻസിയക്ക് എതിരായ മത്സരത്തിലാണ് സിമിയോണി ഈ റെക്കോർഡ് കുറിച്ചത്‌

അത്ലറ്റിക്കോ മാഡ്രിഡ് പരിശീലകൻ സിമിയോണിക്ക് കോവിഡ്

അത്ലറ്റിക്കോ മാഡ്രിഡിന്റെ പരിശീലകൻ ഡിയേഗോ സിമിയോണിക്ക് കൊറോണ സ്ഥിരീകരിച്ചു. ഐസൊലേഷനിൽ കഴിയുക ആയിരുന്ന സിമിയോണിക്ക് ലക്ഷണങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ ആരോഗ്യ നില തൃപ്തികരമാണെന്ന് ക്ലബ് പറഞ്ഞു. രോഗം മാറുന്നത് വരെ സിമിയോണി ക്വാരന്റൈനിൽ കഴിയും. അത്ലറ്റിക്കോ മാഡ്രിഡിന്റെ പരിശീലനങ്ങളിൽ നിന്നും സൗഹൃദ മത്സരങ്ങളിൽ നിന്നും സിമിയോണി മാറി നിൽക്കും.

ചൊവ്വാഴ്ച കാഡിസിനെതിരെ അത്ലറ്റിക്കോ മാഡ്രിഡിന് സൗഹൃദ മത്സരം കളിക്കാനുണ്ട്. ഈ അസൻ 27ന് ആണ് അത്ലറ്റിക്കോ മാഡ്രിഡിന്റെ ആദ്യ ലാലിഗ മത്സരം. കഴിഞ്ഞ ആഴ്ച അത്ലറ്റിക്കോ മാഡ്രിഡ് സ്ട്രൈക്കർ ഡിയേഗോ കോസ്റ്റയ്ക്കും ഡിഫൻഡർ സാന്റിയാഗോ അരിയസിനും കൊറൊണാ പോസിറ്റീവ് ആണെന്ന് കണ്ടെത്തിയിരുന്നു.

Exit mobile version