ഏകദിന റാങ്കിംഗിൽ ശുഭ്മൻ ഗിൽ മൂന്നാം സ്ഥാനത്ത്

പുതിയ ഏകദിന റാങ്കിംഗിൽ ഇന്ത്യയുടെ ഒപ്പണർ ശുഭ്‌മാൻ ഗിൽ അദ്ദേഹത്തിന്റെ ഏറ്റവും മികച്ച പൊസിഷനിൽ എത്തി. മൂന്നാം സ്ഥാനത്താണ് ഗിൽ ഇപ്പോൾ നിൽക്കുന്നത്. നേപ്പാളിനെതിരായ അദ്ദേഹത്തിന്റെ ഇന്നിംഗ്‌സ് 750 റേറ്റിംഗ് പോയിന്റിൽ അദ്ദേഹത്തെ എത്തിച്ചു. കരിയറിലെ ഏറ്റവും ഉയർന്ന റേറ്റിംഗ് ആണിത്‌. 882 റേറ്റിംഗ് പോയിന്റുമായി ബാബർ അസം ഒന്നാം സ്ഥാനത്തും 777 റേറ്റിംഗ് പോയിന്റുമായി റാസി വാൻ ഡെർ ഡസ്സെൻ രണ്ടാം സ്ഥാനത്തും നിൽക്കുന്നു‌‌.

പാക്കിസ്ഥാനെതിരായ മത്സരത്തിൽ 82 റൺസ് നേടിയ ഇഷാൻ കിഷനും 12 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 24-ാം സ്ഥാനത്തെത്തി. വിരാട് കോഹ്‌ലിയാന് ആദ്യ പത്തിൽ ഉള്ള മറ്റൊരു ഇന്ത്യൻ താരം. കോഹ്ലി പത്താം സ്ഥാനത്താണ്. ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ 11-ാം സ്ഥാനത്താണ്.

ഏഷ്യാ കപ്പിൽ നേപ്പാളിനെതിരെ 62 പന്തിൽ നിന്ന് പുറത്താകാതെ 67 റൺസ് നേടാൻ ഗില്ലിനായിരുന്നു‌. ഏകദിനത്തിൽ ഈ വർഷം 14 മത്സരങ്ങളിൽ നിന്ന് 827 റൺസാണ് ഇന്ത്യൻ താരം നേടിയത്.

ശുഭ്മൻ ഗില്ലിന് വിശ്രമം നൽകിയാൽ ഫോമിലേക്ക് തിരികെയെത്തും എന്ന് ഹർഭജൻ

അടുത്തിടെ ധാരാളം ക്രിക്കറ്റ് കളിക്കുന്നതിനാൽ ആണ് ശുഭ്മൻ ഗില്ലിന് ഫോമിലേക്ക് എത്താൻ ഇപ്പോൾ കഴിയാത്തത് എന്നും അദ്ദേഹത്തിന് അൽപ്പം വിശ്രമം ആവശ്യമാണെന്നും ഹർഭജൻ സിംഗ്. പാക്കിസ്ഥാനെതിരായ ഇന്ത്യയുടെ ഏഷ്യാ കപ്പ് ഉദ്ഘാടന മത്സരത്തിൽ 32 പന്തിൽ 10 റൺസാണ് ഗിൽ നേടിയത്.

“ഇത് അമിത ക്രിക്കറ്റ് കാരണമാണെന്ന് ഞാൻ കരുതുന്നു. അവൻ കുറച്ച് നാളായി കളിക്കുന്നു. അദ്ദേഹത്തിന് മികച്ച ഐപിഎൽ ഉണ്ടായിരുന്നു. ഐപിഎൽ വളരെ ഡിമാൻഡ് ടൂർണമെന്റായതിനാൽ ഓരോ കളിക്കാരനും അത് കഴിഞ്ഞ് വിശ്രമം ആവശ്യമാണ്. എല്ലാ രണ്ടാം ദിവസവും അവിടെ ക്രിക്കറ്റ് കളിക്കണം” ഹർഭജൻ പറഞ്ഞു.

“അദ്ദേഹത്തിന് അൽപ്പം ഇടവേള വേണമെന്ന് എനിക്ക് തോന്നുന്നു. അദ്ദേഹം ഒരു മികച്ച കളിക്കാരനാണ്, അതിൽ യാതൊരു സംശയവുമില്ല,” ഹർഭജൻ പറഞ്ഞു

“അവൻ ഫോമിലേക്ക് തിരിച്ചെത്തുകയും റൺസ് സ്കോർ ചെയ്യാൻ തുടങ്ങുകയും ചെയ്യും. അദ്ദേഹത്തിന്റെ സാങ്കേതികതയിൽ തെറ്റൊന്നുമില്ലെന്നു ഞാൻ വിശ്വസിക്കുന്നു. പക്ഷേ, അവന്റെ ആത്മവിശ്വാസം അൽപ്പം കുറവാണെന്നും കുറച്ചുകൂടി സമയം നൽകിയാൽ അവൻ നന്നായി വരുമെന്ന് എനിക്ക് ഉറപ്പുണ്ട്” ഹർഭജൻ കൂട്ടിച്ചേർത്തു.

അമ്പയറെ വിമർശിച്ചതിന് ഗില്ലിന് പിഴ, ഇന്ത്യൻ താരങ്ങൾക്ക് മൊത്തം മാച്ച് ഫീയും പിഴയായി നഷ്ടമാകും

ഓവലിൽ നടന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഓസ്‌ട്രേലിയയോട് തോറ്റ ഇന്ത്യക്ക് കൂടുതൽ തിരിച്ചടികൾ. സ്ലോ ഓവർ റേറ്റിന്റെ പേരിൽ ഇന്ത്യയ്ക്ക് അവരുടെ മുഴുവൻ മാച്ച് ഫീയും പിഴ ചുമത്തി. കാമറൂൺ ഗ്രീൻ ക്യാച്ചിനെ തേർഡ അമ്പയർ ശരിവച്ചതിനെ തുടർന്ന് ഇന്ത്യൻ ഓപ്പണർ ശുഭ്മാൻ ഗിൽ ഇട്ട സോഷ്യൽ മീഡിയ പോസ്റ്റിനും പിഴ ലഭിച്ചു.

സ്ലോ ഓവർ റേറ്റിന ഓസ്‌ട്രേലിയക്ക് മാച്ച് ഫീയുടെ 80 ശതമാനവും പിഴ ചുമത്തി. ഒരു ഓവർ വൈകിയാൽ മാച്ച് ഫീയുടെ 20% ആണ് പിഴ. ഇന്ത്യ 5 ഓവറും ഓസ്ട്രേലിയ 4 ഓവറും വൈകിയാണ് പന്ത് എറിഞ്ഞത്.

ടെസ്റ്റിന്റെ നാലാം ദിവസം തന്നെ പുറത്താക്കാനുള്ള തീരുമാനത്തെ വിമർശിച്ചതിന് ഇന്ത്യൻ താരം ശുഭ്മാൻ ഗില്ലിനും നടപടി നേരിടേണ്ടിവരും എന്ന് ഐ സി സി അറിയിച്ചു. ഒരു അന്താരാഷ്ട്ര മത്സരത്തിൽ നടന്ന ഒരു സംഭവവുമായി ബന്ധപ്പെട്ട് പൊതു വിമർശനമോ അനുചിതമായ അഭിപ്രായമോ സംബന്ധിച്ച ആർട്ടിക്കിൾ 2.7 ഗിൽ ലംഘിച്ചു. യുവ ഓപ്പണർക്ക് മാച്ച് ഫീയുടെ 15 ശതമാനം പിഴ ചുമത്തിയതായി ഐസിസി പ്രസ്താവനയിൽ പറയുന്നു.

ഐ പി എൽ അല്ല ഇത്, കളി മാറ്റമാണ്!! ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിനെ കുറിച്ച് ഗിൽ

ഈ ഐ‌പി‌എല്ലിൽ ഗുജറാത്ത് ടൈറ്റൻസിന് വേണ്ടി ഗിൽ മിന്നുന്ന ഫോമിൽ ആയിരുന്നു. എന്നാൽ ഐ പി എല്ലിലെ ഫോം കൊണ്ട് ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ കാര്യമില്ല എന്നും ഇത് തീർത്തും വ്യത്യസ്തമായ ഗെയിം ആണ് എന്നും ഗിൽ പറഞ്ഞു. ഐ പി എല്ലിൽ 890 റൺസ് നേടാൻ ഗില്ലിനായിരുന്നു.

“ഐ പി എൽ ഫോം തനിക്ക് അൽപ്പം ആത്മവിശ്വാസം നൽകുന്നു. എന്നാൽ ഐ‌പി‌എല്ലിൽ നിന്ന് തികച്ചും വ്യത്യസ്തമായ ഒരു സാഹചര്യവും തികച്ചും വ്യത്യസ്തമായ ഗെയിമുമാണ് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ്” ഗിൽ പറഞ്ഞു.

“കഴിഞ്ഞയാഴ്ച ഞങ്ങൾ വ്യത്യസ്തമായ അന്തരീക്ഷത്തിൽ തികച്ചും വ്യത്യസ്തമായ ഒരു കളി കളിക്കുകയായിരുന്നു, ഇപ്പോൾ വേറെ ഒരു സാഹചര്യത്തിൽ വേറെ ഒരു ഫോർമാറ്റ്. അതാണ് വെല്ലുവിളി, അതാണ് ടെസ്റ്റ് ക്രിക്കറ്റ് ആവേശമാകുന്നത്.” ഗിൽ പറഞ്ഞു.

2021-ൽ നടന്ന ആദ്യ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ന്യൂസിലൻഡിനോട് പരാജയപ്പെട്ട ഇന്ത്യൻ ടീമിന്റെ ഭാഗമായിരുന്നു ഗിൽ, ആ തോൽവിയിൽ നിന്ന് ടീം ധാരാളം പഠിച്ചുവെന്ന് 23 കാരനായ ഗിൽ പറഞ്ഞു. കഴിഞ്ഞ തവണ ഞങ്ങൾ ചെയ്ത പിഴവുകൾ മറികടക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഗില്ലും രോഹിതും നിർണായകം എന്ന് ജാഫർ

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ തീരുമാനിക്കുന്നതിൽ ഇന്ത്യൻ ഓപ്പണർമാർ ആയ രോഹിതും ഗില്ലും വലിയ പങ്ക് വഹിക്കുമെന്ന് മുൻ ഇന്ത്യൻ ബാറ്റിംഗ് താരം വസീം ജാഫർ. ജൂൺ 7 ന് ഓവലിൽ ആരംഭിക്കുന്ന പോരാട്ടത്തിൽ ഇന്ത്യ ഓസ്‌ട്രേലിയയെ നേരിടാൻ ഒരുങ്ങുകയാണ്. മിച്ചൽ സ്റ്റാർക്കിന്റെയും പാറ്റ് കമ്മിൻസിന്റെയും പേസ് ആക്രമണത്തിനെതിരെ രോഹിത് ശർമ്മയും ശുബ്മാൻ ഗില്ലും എങ്ങനെ പോരാടും എന്നത് അനുസരിച്ചാകും ടെസ്റ്റ് നീങ്ങുക എന്ന് വസീം ജാഫർ പറഞ്ഞു. 

“ഓപ്പണർമാർ ഒരു വലിയ പങ്ക് തന്നെ വഹിക്കേണ്ടിവരും. സ്വിംഗ് കാരണം ബാറ്റ് ചെയ്യാൻ ഇംഗ്ലണ്ട് വലിയ വെല്ലുവിളി നിറഞ്ഞ സ്ഥലമാണ്. ഡ്യൂക്കിന്റെ പന്തും ഒരുപാട് പ്രശ്‌നങ്ങൾ സൃഷ്ടിക്കും. പന്ത് പഴയതാകുമ്പോൾ, അത് സ്വിംഗ് ചെയ്തുകൊണ്ടേയിരിക്കും, കൂടാതെ റിവേഴ്സ് ചെയ്യാനുൻ തുടങ്ങും. സ്റ്റാർക്കും കമ്മിൻസും 145 കിലോമീറ്റർ വേഗതയിൽ എറിയുന്നത് വലിയ വെല്ലുവിളി നിറഞ്ഞതായിരിക്കും,” ജാഫർ പറയുന്നു.

“ഇന്ത്യക്ക് കാര്യങ്ങൾ നല്ലതാണ്, എന്നാൽ ഒരേയൊരു ആശങ്ക കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ അവർ വളരെയധികം ടി20 ക്രിക്കറ്റ് കളിച്ചു, അവർക്ക് വേഗത്തിൽ പൊരുത്തപ്പെടാൻ ആകുമോ എന്നതാണ്. നാലോ അഞ്ചോ ദിവസത്തെ തയ്യാറെടുപ്പ് മാത്രമേ ഉള്ളൂ അത് ഒരു വെല്ലുവിളിയാകും.” ജാഫർ പറഞ്ഞു

ഗില്ലിനെ ഈ പ്രായത്തിൽ തന്നെ സച്ചിനുമായും കോഹ്ലിയുമായും താരതമ്യം ചെയ്യുന്നത് ശരിയല്ല എന്ന് ഗാരി കിർസ്റ്റൺ

ഇന്ത്യൻ ബാറ്റിംഗ് ഇതിഹാസങ്ങളായ സച്ചിൻ ടെണ്ടുൽക്കർ, വിരാട് കോഹ്ലി എന്നിവർക്കൊപ്പം ഗില്ലിനെ ഇപ്പോൾ തന്നെ താരതമ്യം ചെയ്യുന്ന നീതിയല്ല എന്ന് ഗാരി കിർസ്റ്റൺ. ഗിൽ മികച്ച താരമാണെന്നും എല്ലാ ഫോർമാറ്റിലും ഉയരങ്ങളിൽ എത്താനുള്ള ടാലന്റ് ഗില്ലിന് ഉണ്ട് എന്നും ഗാരി പറഞ്ഞു.

“ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരിലൊരാളാകാൻ ഉള്ള അസാമാന്യമായ വൈദഗ്ധ്യവും നിശ്ചയദാർഢ്യവുമുള്ള ഒരു യുവ കളിക്കാരനാണ് അദ്ദേഹം. അദ്ദേഹത്തിന്റെ യാത്രയുടെ തുടക്കത്തിൽ അദ്ദേഹത്തെ തന്നെ സച്ചിനോടും വിരാടിനോടും താരതമ്യപ്പെടുത്തുന്നത് അന്യായമാണ്.” അദ്ദേഹം പറഞ്ഞു. “ഗില്ലിന് വിജയകരമായി കരിയർ ഉണ്ടാക്കാനുള്ള കളിയുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. ഇന്ത്യയ്ക്ക് വേണ്ടി മൂന്ന് ഫോർമാറ്റുകളും അവൻ തിളങ്ങും” ക്രിക്ക്ബസിനോട് സംസാരിക്കവെ കിർസ്റ്റൺ പറഞ്ഞു.

ഗിൽ ഈ കഴിഞ്ഞ ഐ പി എല്ലിൽ 17 മത്സരങ്ങളിൽ നിന്ന് 59.33 ശരാശരിയിലും 157.80 സ്‌ട്രൈക്ക് റേറ്റിലും 890 റൺസ് നേടി ടോപ് സ്കോറർ ആയിരുന്നു‌. ഇപ്പോൾ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് വേണ്ടി കളിക്കാനായി ഒരുങ്ങുകയാണ് ഗിൽ.

ശുഭ്മൻ ഗില്ലിന് കൂടുതൽ പക്വത ആവശ്യമാണ് എന്ന് കപിൽ ദേവ്

ശുഭ്മൻ ഗിൽ ഒരു വലിയ താരമായി ഉയരുമെന്ന വാദങ്ങൾ ഉന്നയിക്കാൻ ഇപ്പോൾ ആകില്ല എന്ന് കപിൽ ദേവ്. സുനിൽ ഗവാസ്‌കർ, സച്ചിൻ ടെണ്ടുൽക്കർ, രാഹുൽ ദ്രാവിഡ്, വിവിഎസ് ലക്ഷ്മൺ, വീരേന്ദർ സെവാഗ്, വിരാട് കോഹ്‌ലി തുടങ്ങിയ മഹാന്മാരുടെ പാതയാണ് 23-കാരൻ പിന്തുടരുന്നതെന്ന് പറഞ്ഞ കപിൽ ദേവ് എന്നിരുന്നാലും, യുവ ക്രിക്കറ്റ് താരത്തിന് കൂടുതൽ പക്വത ആവശ്യമാണെന്ന് പറഞ്ഞു

“സുനിൽ ഗവാസ്‌കർ വന്നു, സച്ചിൻ ടെണ്ടുൽക്കർ വന്നു, പിന്നെ രാഹുൽ ദ്രാവിഡ്, വിവിഎസ് ലക്ഷ്മൺ, വീരേന്ദർ സെവാഗ്, വിരാട് കോഹ്‌ലി, ഇപ്പോൾ അദ്ദേഹം കാണിക്കുന്ന ബാറ്റിംഗിലൂടെ ശുഭ്‌മാൻ ഗിലും അവരുടെ പാത പിന്തുടരുന്നതായി തോന്നുന്നു, പക്ഷേ വലിയ അവകാശ വാദങ്ങൾ ഉന്നയിക്കും മുമ്പ് അദ്ദേഹത്തിന് ഒരു സീസൺ കൂടെ സമയം നൽകാൻ ഞാൻ ആഗ്രഹിക്കുന്നു. അദ്ദേഹത്തിന് തീർച്ചയായും കഴിവും കഴിവ് ഉണ്ട്, പക്ഷേ അദ്ദേഹത്തിന് കൂടുതൽ പക്വത ആവശ്യമാണ്,” കപിൽ പറഞ്ഞു.

“ഇതുപോലെ മറ്റൊരു സീസൺ കൂടി കളിച്ചാൽ, അദ്ദേഹവും മികച്ച കളിക്കാരുടെ പട്ടികയിൽ ഉൾപ്പെടുമെന്നതിൽ സംശയമില്ല. പക്ഷേ, അദ്ദേഹത്തെ ആ ലീഗിലേക്ക് ഇപ്പോൾ കൊണ്ടുപോകാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഒരുപക്ഷേ അയാൾക്ക് ഒരു വർഷം കൂടി സമയം നൽകേണ്ടിവരും.” കപിൽ കൂട്ടിച്ചേർത്തു

ശുഭ്മൻ ഗില്ലിന്റെ പ്രകടനങ്ങൾ ഗുജറാത്തിന് മാത്രമല്ല ഇന്ത്യക്കും നല്ലതാണ് എന്ന് ഗവാസ്കർ

വെള്ളിയാഴ്ച അഹമ്മദാബാദിൽ നടന്ന ഐപിഎൽ പോരാട്ടത്തിൽ മുംബൈ ഇന്ത്യൻസിന് എതിരെ 129 റൺസ് അടിച്ച ശുഭ്മൻ ഗില്ലിനെ പ്രശംസിച്ച് ഇതിഹാസം സുനിൽ ഗവാസ്‌കർ.

“ക്രിക്കറ്റ് ലോകം അവന്റെ കാൽച്ചുവട്ടിലാണെന്ന് പറയുന്നതിന് പുറമെ കൂടുതൽ വിശേഷണങ്ങൾ അവനെ പ്രശംസിക്കാൻ കണ്ടെത്തുന്നത് വളരെ ബുദ്ധിമുട്ടാണ്. ആകാശമാണ് അവന് പരിധി. അത്രയേ എനിക്ക് പറയാനുള്ളൂ.” ഗവാക്സർ പറയുന്നു.

“അവൻ ഈ പ്രകടനം തുടർന്നുകൊണ്ടേയിരിക്കുകയാണെങ്കിൽ, റൺസ് ഒഴുകും. കാരണം അവന്റെ ക്രിക്കറ്റിൽ ഒരു കൃത്യതയുണ്ട്” അദ്ദേഹം പറയുന്നു. “ഈ ഐപിഎല്ലിലെ ഗില്ലിന്റെ മൂന്നാമത്തെ സെഞ്ച്വറിയാണിത്. ഓരോ ഇന്നിംഗ്‌സിലും അവൻ മെച്ചപ്പെട്ടു. ഇപ്പോൾ ഈ വർഷത്തെ ഐപിഎല്ലിലെ ഏറ്റവും ഉയർന്ന സ്‌കോറായ 129 ആണ് അയാൾ നേടിയത്. അതിനാൽ സ്കൈ ആണ് അവന്റെ ലിമിറ്റ്‌. ഗുജറാത്ത് ടൈറ്റൻസിന് മാത്രമല്ല, ഇന്ത്യൻ ക്രിക്കറ്റിനും ഇത് സന്തോഷവാർത്തയാണ്” ഗവാസ്‌കർ പറഞ്ഞു

റെക്കോഡുകൾ തകർന്ന ശുഭ്മൻ ഗില്ലിന്റെ ഇന്നിംഗ്സ്!!

ശുഭ്മൻ ഗിൽ ഇന്ന് നടത്തിയ പ്രകടനം ഐ പി എല്ലിലെ പല റെക്കോർഡുകളും തകർത്തെന്നു പറയാം. ഇമ്മ് അഹമ്മദാബാദിൽ നടന്ന മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനായി 60 പന്തിൽ 129 റൺസ് നേടാൻ ശുഭ്മാൻ ഗില്ലിനായിരുന്നു. ഈ സീസണിലെ താരത്തിന്റെ മൂന്നാമത്തെ സെഞ്ച്വറി ആയിരുന്നു ഇത്.

തന്റെ ഇന്നിംഗ്‌സിനിടെ ഗിൽ നിരവധി റെക്കോർഡുകൾ ഇന്ന് തകർത്തു. ഗില്ലിന്റെ 129 റൺസ് എന്നത് ഐപിഎൽ പ്ലേഓഫിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്‌കോറാണ്. വീരേന്ദർ സെവാഗിന്റെ 122 റൺസ് ആണ് അദ്ദേഹം മറികടന്നത്. 2014 Q2-ൽ മുംബൈയിൽ നടന്ന സി എസ് കെക്ക് എതിരായ പോരാട്ടത്തിൽ ആയിരുന്നു സെവാഗ് ഈ സ്കോർ നേടിയത്.

ഐപിഎല്ലിൽ ഒരു ഇന്ത്യൻ താരം നേടുന്ന ഏറ്റവും ഉയർന്ന രണ്ടാമത്തെ സ്കോർ കൂടിയാണ് ഇന്ന് ഗിൽ നേടിയത്‌. കെഎൽ രാഹുലിന്റെ 132* മാത്രമാണ് ഗില്ലിന് മുന്നിലുള്ളത്. 10 സിക്‌സറുകളാണ് ശുഭ്‌മാൻ ഗിൽ നേടിയത്. പ്ലേ ഓഫ് മത്സരത്തിൽ ഏറ്റവും കൂടുതൽ സിക്സുകൾ അടിക്കുന്ന താരമായി ഗിൽ ഇതോടെ മാറു. വൃദ്ധിമാൻ സാഹ, ക്രിസ് ഗെയ്ൽ, വീരേന്ദർ സെവാഗ്, ഷെയ്ൻ വാട്‌സൺ എന്നിവർ നേടിയ 8 സിക്‌സറുകൾ ആയിരുന്നു ഇതുവരെയുള്ള റെക്കോർഡ്.

നാല് ഇന്നിങ്സിനിടയിൽ മൂന്ന് സെഞ്ച്വറി!! ഗില്ലിന്റെ അത്ഭുത ലോകം

ശുഭ്മാൻ ഗിൽ എന്ന പ്രതിഭയുടെ പേരിലാകും 2023 ഐ പി എൽ സീസൺ ഓർമ്മിക്കപ്പെടുക എന്നാണ് ഐ പി എല്ലിലെ ഇന്നത്തെ മത്സരത്തിനിടയിൽ കമന്റേറ്റർ പറഞ്ഞത്. അതാണ് സത്യം. ഇന്ന് മുംബൈ ഇന്ത്യൻസിന് എതിരായ സെഞ്ച്വറി അതിന് അടിവരയിടുകയാണ്. ഈ സീസണിൽ ഐ പി എല്ലിൽ ഇതുവരെ ഏറ്റവും കൂടുതൽ റൺസ് എടുത്ത താരമാണ് ഗിൽ. ഇന്നത്തെ ഇന്നിംഗ്സോടെ ഗിൽ ഈ സീസണിലെ അദ്ദേഹത്തിന്റെ റൺസ് 800ഉം കടന്നു.

ഇന്ന് ഗിൽ 60 പന്തിൽ നിന്ന് 129 റൺസ് ആണ് എടുത്തത്. 7 ഫോറും 10 സിക്സും. ഈ സീസണിലെ എന്നല്ല അവസാന നാലു ഇന്നിങ്സുകൾക്ക് ഇടയിൽ ഗില്ലിന്റെ മൂന്നാം സെഞ്ച്വറിയാണിത്. സൺ റൈസേഴ്സിന് എതിരെ നേടിയ 58 പന്തിലെ 101 റൺസ് ആയിരുന്നു ഗില്ലിന്റെ ഐ പി എല്ലിലെ തന്നെ ആദ്യ സെഞ്ച്വറി. പിന്നാലെ ആർ സി ബിക്ക് എതിരായ മത്സരത്തിൽ 61 പന്തിൽ നിന്ന് 101 റൺസ് എടുത്ത് ആ സെഞ്ച്വറി ആവർത്തിച്ചു.

അതിനു ശേഷം വന്ന ക്വാളിഫയർ പോരാട്ടത്തിൽ സെഞ്ച്വറി വന്നില്ല. അതിനു ശേഷമാണ് ഇന്നത്തെ മത്സരം. ഇന്ന് ഐ പി എൽ തന്നെ കണ്ടതിൽ വെച്ച ഏറ്റവും മികച്ച ഇന്നിങ്സുകളിൽ ഒന്നാണ് ഗിൽ കളിച്ചത് എന്ന് പറയാം. ഇന്നത്തെ ഗില്ലിന്റെ ഇന്നിങ്സ് ഐ പി എല്ലിൽ പ്ലേ ഓഫിലെ ഏറ്റവും ഉയർന്ന സ്കോറും കൂടിയാണ്.

ഗിൽ കോഹ്ലിയെയും സച്ചിനെയും പോലെ വലിയ താരമായി മാറും എന്ന് ഉത്തപ്പ

ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിനായി മികച്ച ഫോം തുടരുന്ന ശുഭ്മൻ ഗിൽ ഭാവിയിൽ വിരാട് കോഹ്‌ലിയെപ്പോലെയോ സച്ചിൻ ടെണ്ടുൽക്കറെപ്പോലെയോ വലിയ കളിക്കാരനാകാൻ ആയി മാറും എന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം റോബിൻ ഉത്തപ്പ.

“വിരാട് കോഹ്‌ലിയെപ്പോലെയോ സച്ചിൻ ടെണ്ടുൽക്കറെപ്പോലെയോ വലിയ താരമാകാ കഴിവ് അദ്ദേഹത്തിന് ഉണ്ടെന്ന് ഞാൻ തീർച്ചയായും വിശ്വസിക്കുന്നു. തീർച്ചയായും അയാൾക്ക് അതിനുള്ള സ്കില്ലുകൾ ലഭിച്ചിട്ടുണ്ടെന്ന് ഞാൻ കരുതുന്നു. അസാധാരണമായ ഫോമിലുള്ള ഒരു മികച്ച കളിക്കാരനാണ് അദ്ദേഹം, ഇപ്പോൾ അസാധാരണമായ ക്രിക്കറ്റ് കളിക്കുകയാണ്, ”ഉത്തപ്പ പറഞ്ഞു.

ശുഭ്മാൻ ഗില്ലും യശസ്വി ജയ്‌സ്വാളുമാണ് ഇന്ത്യൻ ക്രിക്കറ്റിലെ അടുത്ത രണ്ട് വലിയ കാര്യങ്ങൾ എന്ന് എനിക്ക് വ്യക്തിപരമായി തോന്നുകയും വിശ്വസിക്കുകയും ചെയ്യുന്നു എന്നും ഉത്തപ്പ പറഞ്ഞു.

ഗിൽ തന്നെയാണ് കോഹ്ലിയുടെ പിൻഗാമി എന്ന് റമീസ് രാജ

ഗിൽ ഇന്ത്യൻ ക്രിക്കറ്റിൽ കോഹ്ലിയുടെ പിൻഗാമി ആകും എന്ന് മുൻ പാകിസ്താൻ താരം റമീസ് രാജ. ഗില്ലിന് വളരെയധികം കഴിവുണ്ട്, അവന് വളരെയധികം സമയവുമുണ്ട്. അവന്റെ സ്ട്രോക്കുകൾ കളിക്കാൻ അദ്ദേഹത്തിന് ധാരാളം സമയമുണ്ട്. അവൻ ഓഫ് സൈഡിൽ, ഓൺ സൈഡിൽ, ഹുക്ക് അല്ലെങ്കിൽ പുൾ എന്നിവയിൽ എല്ലാം മികവ് കാണിക്കുന്നുണ്ട്. രാജ പറയുന്നു.

വിരാട് കോഹ്‌ലിക്ക് ശേഷമുള്ള ഏറ്റവും മികച്ച ബാറ്റ്‌സ്മാൻ അദ്ദേഹമാകുമെന്ന് പലരും പ്രവചിക്കുന്നു. ഞാനും അത് അംഗീകരിക്കുന്നു. രാജ പറഞ്ഞു. കളിയുടെ എല്ലാ ഫോർമാറ്റുകളിലും മികച്ച പ്രകടനം തുടരുന്ന യുവ ബാറ്റർ ഗില്ലിന് സ്കൈ മാത്രമാണ് ലിമിറ്റ് എന്നും റമീസ് രാജ പറഞ്ഞു.

Exit mobile version