ഗിൽ ഇന്ന് പരിശീലനത്തിന് ഇറങ്ങും

ഇന്ത്യൻ ഓപ്പണർ ശുഭ്മാൻ ഗിൽ ഇന്ന് പരിശീലനം പുനരാരംഭിക്കും. ഡെങ്കിപ്പനി ബാധിച്ച ശുഭ്മാൻ ഗിൽ ഒരാഴ്ചത്തെ ഇടവേളക്ക് ശേഷമാണ് പരിശീലന ഗ്രൗണ്ടിലേക്ക് തിരികെയെത്തുന്നത്‌. ഓസ്‌ട്രേലിയയ്ക്കും അഫ്ഗാനിസ്ഥാനുമെതിരായ ഇന്ത്യയുടെ ആദ്യ രണ്ട് മത്സരങ്ങൾ ഗില്ലിന് നഷ്ടമായിരുന്നു‌. പനി ഭേദമായ ഗിൽ ഇന്നമെ ചെന്നൈയിൽ നിന്ന് അഹമ്മദാബാദിലേക്ക് എത്തിയിരുന്നു.

ചെന്നൈയിൽ ഇരിക്കെ ഗിൽ ആരോഗ്യ സ്ഥിതി വഷളായതിനാൽ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യപ്പെട്ടിരുന്നു. ഇപ്പോഴും ഗിൽ പാകിസ്താനെതിരായ മത്സരത്തിൽ കളിക്കും എന്ന കാര്യത്തിൽ ഉറപ്പില്ല. ഒക്ടോബർ 14നാണ് ഇന്ത്യ പാകിസ്താൻ മത്സരം നടക്കുന്നത്‌‌. ഗില്ലിന്റെ അഭാവത്തിൽ ഓപ്പണറായ ഇഷാൻ കിഷൻ ലോകകപ്പിലെ ആദ്യ രണ്ട് മത്സരങ്ങളിൽ 0, 47 എന്നീ സ്കോറുകൾ ആണ് നേടിയത്. ഗിൽ ഇല്ലെങ്കിൽ ഇഷൻ തന്നെ പാകിസ്താനെതിരെയും ഓപ്പൺ ചെയ്യും.

ഗിൽ ഇന്ന് അഹമ്മദബാദിലേക്ക്, സുഖം പ്രാപിക്കുന്നു

ഇന്ത്യൻ ക്രിക്കറ്റ് ടീമിന് ആശ്വാസ വാർത്ത. ഇന്ത്യൻ ഓപ്പണർ ശുഭ്മാൻ ഗിൽ സുഖം പ്രാപിക്കുന്നു‌. താരം ഇന്ന് ചെന്നൈയിൻ നിന്ന് അഹമ്മദബാദിലേക്ക് യാത്ര തിരിക്കും എന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇനി ചികിത്സ അവിടെ ആകും നടക്കുക. ഇന്ത്യ പാകിസ്താൻ പോരാട്ടൻ അഹമ്മദാബാദിലാണ് നടക്കുന്നത്. ആ മത്സരത്തിനു മുമ്പ് ഗിൽ പൂർണ്ണ ആരോഗ്യം വീണ്ടെടുക്കും എന്ന പ്രതീക്ഷയിലാണ് ഇന്ത്യ.

“ഗിൽ ഇന്ന് ഒരു പ്രത്യേക വിമാനത്തിൽ ചെന്നൈയിൽ നിന്ന് അഹമ്മദാബാദിലേക്ക് പോകും. ബിസിസിഐ മെഡിക്കൽ ടീമിന്റെ നിരീക്ഷണത്തിൽ അദ്ദേഹത്തിന്റെ ചികിത്സ അവിടെ തുടരും” അടുത്ത വൃത്തങ്ങളെ ദേശീയ മാധ്യമങ്ങൾ ഉദ്ധരിച്ചു.

ഗില്ലിന് ഡെങ്കിപ്പനി ആയതിനാൽ ഓസ്ട്രേലിയക്ക് എതിരായ മത്സരം നഷ്ടമായിരുന്നു. ഇന്ന് നടക്കുന്ന അഫ്ഗാനെതിരായ മത്സരത്തിലും ഗിൽ കളിക്കുന്നില്ല. താരം ഒരു ദിവസം ആശുപ്രതിയിൽ അഡ്മിറ്റ് ചെയ്യപ്പെടുകയും ചെയ്തിരുന്നു. ഇന്നലെയാണ് താരം ആശുപത്രി വിട്ടത്.

ഗിൽ ഇല്ലെങ്കിലും എല്ലാ ടീമിനെയും തോൽപ്പിക്കാനുള്ള കരുത്ത് ഇന്ത്യക്ക് ഉണ്ടെന്ന് സഞ്ജയ് മഞ്ജരേക്കർ

ഗിൽ ഇല്ലെങ്കിലും ക്രിക്കറ്റ് ലോകകപ്പിൽ എല്ലാ ടീമുകളെയും തോൽപ്പിക്കാൻ മാത്രം ഇന്ത്യ ശക്തമാണെന്ന് മുൻ ഇന്ത്യൻ താരം സഞ്ജയ് മഞ്ജരേക്കർ. ഗിൽ പനി ആയിട്ട് ഇപ്പോഴും ടീമിന് പുറത്താണ്‌. ഗിൽ ഇല്ലാതെ ഇന്ത്യ ആദ്യ മത്സരത്തിന് ഇറങ്ങി ഓസ്ട്രേലിയയെ തോൽപ്പിച്ചിരുന്നു.

“ടീമിന് ശക്തമായി തുടരാൻ മതിയായ ഓപ്ഷനുകൾ ഉണ്ട്, ആദ്യ മത്സരത്തിലും ഞങ്ങൾ അത് കണ്ടു. ശുഭ്മാൻ ഗിൽ ഇല്ലെങ്കിലും എല്ലാ എതിരാളികളെയും പരാജയപ്പെടുത്താൻ മാത്രം ടീം ശക്തവും മികച്ചതുമാണ്” മഞ്ജരേക്കർ പറഞ്ഞു.

“ഇത് പറയുന്നു എങ്കിലും, ശുഭ്മാൻ ഗിൽ ടീമിനെ കൂടുതൽ ശക്തമാക്കുന്നു, അവൻ അത്ര മികച്ച ഫോമിലായിരുന്നു. നിങ്ങൾ മത്സരങ്ങൾ നഷ്ടപ്പെടുത്താൻ ആഗ്രഹിക്കുന്ന സമയമല്ല” മഞ്ജരേക്കർ കൂട്ടിച്ചേർത്തു.

ICC മികച്ച താരത്തിനുള്ള പുരസ്കാര നോമിനേഷനിൽ ഗില്ലും സിറാജും

സെപ്തംബറിലെ ICC മികച്ച പുരുഷ താരത്തിനായുള്ള നേർക്കുനേർ ഏറ്റുമുട്ടലിൽ ശുഭ്മാൻ ഗില്ലും മുഹമ്മദ് സിറാജും. ഐ സി സി ഇന്ന് പ്രഖ്യാപിച്ച മൂന്ന് പേരുടെ ലിസ്റ്റിൽ ഇന്ത്യൻ താരങ്ങളും ഇംഗ്ലണ്ട് ഓപ്പണർ ഡേവിഡ് മലനും ആണുള്ളത്. ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിലെ മികച്ച പ്രകടനം ആണ് മലനെ നോമിനേഷനിൽ എത്തിച്ചത്.

ഗില്ലിന് ഒരു മികച്ച ഏഷ്യ കപ്പും പിന്നാലെ ഓസ്ട്രേലിയക്ക് എതിരെ മികച്ച പ്രകടനവും കാഴ്ചവെക്കാൻ ആയിരുന്നു. താരം നിലവിൽ ചെന്നൈയിൽ ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിൽ ആണ്. ശ്രീലങ്കയ്‌ക്കെതിരായ ഫൈനലിലെ അത്ഭുതപ്പെടുത്തുന്ന ബൗളിംഗ് പ്രകടനം ഉൾപ്പെടെ 11 വിക്കറ്റുകൾ ഏഷ്യ കപ്പിൽ വീഴ്ത്തിയ സിറാജ് ഇപ്പോൾ ഐ സി സി റാങ്കിംഗിം ഒന്നാമതുള്ള ബൗളറാണ്.

ഗിൽ ആശുപത്രിയിൽ, പാകിസ്താനെതിരെ കളിക്കുന്നതും സംശയം

ഇന്ത്യൻ യുവ ഓപ്പണർ ശുഭ്മാൻ ഗിൽ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യപ്പെട്ടു. താരത്തിന്റെ പനി മാറാത്തതും ഒപ്പം പ്ലാറ്റ്ലെറ്റ് കുറഞ്ഞതും ആണ് ആശുപത്രിയിലേക്ക് താരത്തെ മാറ്റാൻ കാരണം. ചെന്നൈയിൻ ഉള്ള താരം പാകിസ്താനെതിരായ മത്സരം കളിക്കുന്നതും ഇതോടെ സംശയത്തിൽ ആയിരിക്കുകയാണ്. അഫ്ഘാനെതിരെ താരം കളിക്കില്ല എന്ന് ഇന്നലെ തന്നെ ബി സി സി ഐ അറിയിച്ചിരുന്നു.

ശുഭ്മൻ ഗില്ലിന് ഡെങ്കിപ്പനി സ്ഥിരീകരിച്ചിരുന്നു. അതുകൊണ്ട് തന്നെ ഓസ്ട്രേലിയക്ക് എതിരെ ഗിൽ കളിച്ചിരുന്നില്ല. അവസാന ഒരു വർഷത്തോളമായി ഇന്ത്യയുടെ ഏറ്റവും മികച്ച ബാറ്റർ ആണ് ഗിൽ. ഓപ്പണിംഗിൽ രോഹിതും ഗില്ലും ചേർന്നുള്ള പ്രകടനങ്ങൾ ഇന്ത്യക്ക് കരുത്തായിരുന്നു. ഗില്ലിന്റെ അഭാവത്തിൽ ഇഷൻ കിഷൻ ഇന്ത്യക്ക് ആയി ഓപ്പൺ ചെയ്യുന്നത് തുടരും.

ഗിൽ അഫ്ഗാനെതിരെയും കളിക്കില്ല, പാകിസ്താനെതിരെ തിരിച്ചുവരും

ലോകകപ്പിലെ ഇന്ത്യയുടെ രണ്ടാം മത്സരത്തിലും ശുഭ്മാൻ ഗിൽ കളിക്കില്ല. താരം അഫ്ഗാനിസ്താനെതിരെ കളിക്കില്ല എന്ന് ഇന്ത്യൻ ടീം അറിയിച്ചു. ഡെൽഹിയിലേക്ക് ഗിൽ യാത്രയും ചെയ്യില്ല. ഇനി പാകിസ്താനെതിരായ അഹമ്മദാബാദിൽ നടക്കുന്ന മത്സരത്തിൽ ആകും ഗിൽ കളിക്കുക. ഇപ്പോൾ ഗിൽ തന്റെ ആരോഗ്യം വീണ്ടെടുക്കുകയാണ്.

ശുഭ്മൻ ഗില്ലിന് ഡെങ്കിപ്പനി സ്ഥിരീകരിച്ചിരുന്നു. അതുകൊണ്ട് തന്നെ കഴിഞ്ഞ ദിവസം ഓസ്ട്രേലിയക്ക് എതിരെ ഗിൽ കളിച്ചിരുന്നില്ല. അവസാന ഒരു വർഷത്തോളമായി ഇന്ത്യയുടെ ഏറ്റവും മികച്ച ബാറ്റർ ആണ് ഗിൽ. ഓപ്പണിംഗിൽ രോഹിതും ഗില്ലും ചേർന്നുള്ള പ്രകടനങ്ങൾ ഇന്ത്യക്ക് കരുത്തായിരുന്നു. ഗില്ലിന്റെ അഭാവത്തിൽ ഇഷൻ കിഷൻ ആകും അഫ്ഗാനെതിരെയും ആദ്യ ഇലവനിൽ എത്തുക.

ഗിൽ ഓസ്ട്രേലിയക്ക് എതിരെ കളിക്കാൻ ഇപ്പോഴും സാധ്യത ഉണ്ട് എന്ന് ദ്രാവിഡ്

ലോകകപ്പിലെ ഇന്ത്യയുടെ ഉദ്ഘാടന മത്സരത്തിൽ ഗിൽ കളിക്കില്ല എന്ന് ഉറപ്പിച്ച് പറയാതെ പരിശീലകൻ രാഹുൽ ദ്രാവിഡ്. ഒക്ടോബർ 8 ഞായറാഴ്ച ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിൽ വെച്ച് ഇന്ത്യ ഓസ്‌ട്രേലിയയെ നേരിടാൻ ഇരിക്കുകയാണ്. എന്നാൽ ഓപ്പണർ ഗിൽ ഡെങ്കി പനി ബാധിച്ചതിനാൽ ഇപ്പോൾ പൂർണ്ണ വിശ്രമത്തിലാണ്. ഗിൽ കളിക്കാൻ സാധ്യതയില്ല എന്ന് റിപ്പോർട്ടുകൾ ഉണ്ട്.

ഗില്ലിന്റെ ഫിറ്റ്‌നസിനെ കുറിച്ച് സംസാരിച്ച ദ്രാവിഡ്, ഗില്ലിന്റെ ആരോഗ്യം മെഡിക്കൽ സംഘം നിരീക്ഷിച്ചുവരികയാണെന്ന് പറഞ്ഞു. ഓസ്‌ട്രേലിയൻ മത്സരത്തിൽ ഗില്ലിനെ ഒഴിവാക്കിയിട്ടില്ല എന്ന് ദ്രാവിഡ് പറഞ്ഞു.

“മെഡിക്കൽ ടീം അദ്ദേഹത്തെ നിരീക്ഷിക്കുകയാണ്. ഞങ്ങൾക്ക് 36 മണിക്കൂർ സമയമുണ്ട്, അവർ എന്ത് തീരുമാനമാണ് എടുക്കുന്നതെന്ന് നമുക്ക് നോക്കാം. അവൻ തീർച്ചയായും സുഖം പ്രാപിക്കുന്നു. മെഡിക്കൽ സംഘം ഇതുവരെ അദ്ദേഹത്തെ കളിയിൽ ഒഴിവാക്കിയിട്ടില്ല. ഞങ്ങൾ അവനെ അനുദിനം നിരീക്ഷിച്ചുകൊണ്ടേയിരിക്കും. നാളത്തെ ദിവസം അദ്ദേഹത്തിന് എങ്ങനെ ഉണ്ടാകും എന്ന് നമുക്ക് നോക്കാം, ”ദ്രാവിഡ് പറഞ്ഞു.

ശുഭ്മൻ ഗില്ലിന് ഡെങ്കിപ്പനി, ഇന്ത്യയുടെ ആദ്യ മത്സരത്തിൽ കളിക്കില്ല

ലോകകപ്പിലെ ആദ്യ മത്സരത്തിനു മുന്നെ ഇന്ത്യക്ക് വലിയ തിരിച്ചടി. ഇന്ത്യയുടെ ഓപ്പണർ ആയ ശുഭ്മൻ ഗില്ലിന് ഡെങ്കിപ്പനി സ്ഥിരീകരിച്ചിരിക്കുകയാണ്‌. കഴിഞ്ഞ ദിവസം പനി ബാധിച്ച താരത്തിന് നടത്തിയ ടെസ്റ്റിൽ ആണ് ഡെങ്കി ആണെന്ന് ഉറപ്പിച്ചത്. മറ്റന്നാൾ ആണ് ഇന്ത്യയുടെ ലോകകപ്പിലെ ആദ്യ മത്സരം. ഓസ്ട്രേലിയക്ക് എതിരായ ആ മത്സരത്തിൽ ഇനി ഗിൽ കളിക്കുന്ന കാര്യം സംശയമാണ്.

അവസാന ഒരു വർഷത്തോളമായി ഇന്ത്യയുടെ ഏറ്റവും മികച്ച ബാറ്റർ ആണ് ഗിൽ. ഓപ്പണിംഗിൽ രോഹിതും ഗില്ലും ചേർന്നുള്ള പ്രകടനങ്ങൾ ഇന്ത്യക്ക് കരുത്തായിരുന്നു. ഗില്ലിന്റെ അഭാവത്തിൽ ഇഷൻ കിഷനോ രാഹുലോ രോഹിതിന് ഒപ്പം ഓപ്പൺ ചെയ്യാൻ ആണ് സാധ്യത.

ഗില്ലിന്റെ റെക്കോർഡ് മറികടന്ന് യശസ്വി ജയ്സ്വാൾ

ഇന്ന് ഏഷ്യൻ ഗെയിംസിൽ സെഞ്ച്വറി നേടിയതോടെ യുവതാരം യശസ്വി ജയ്സ്വാൾ ഒരു റെക്കോർഡ് തന്റെ പേരിലാക്കി. എഷ്യൻ ഗെയിംസ് ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ഇന്ത്യൻ ടീം നേപ്പാളിനെ തോൽപ്പിച്ചപ്പോൾ യശസ്വി ജയ്‌സ്വാൾ തന്നെ ആയിരുന്നു ഹീറോ ആയത്. ഏഷ്യൻ ഗെയിംസിൽ സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യക്കാരനായി ജയ്‌സ്വാൾ ഇന്ന് മാറി‌. വെറും 48 പന്തിൽ ആയിരുന്നു താരം സെഞ്ച്വറിയിലേക്ക് എത്തിയത്.

ടി20 അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇന്ത്യക്കായി സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായ ശുഭ്മാൻ ഗില്ലിന്റെ റെക്കോർഡ് ഇതോടെ ജയ്‌സ്വാൾ തകർത്തു. ഇന്ത്യക്കായി തന്റെ ആദ്യ ടി20 സെഞ്ച്വറി നേടുമ്പോൾ ശുഭ്മാൻ ഗില്ലിന് 23 വയസ്സും 146 ദിവസവുമായിരുന്നു പ്രായം. 19 വയസും 8 മാസവും 13 ദിവസവും പ്രായമുള്ളപ്പോഴാണ് ജയ്‌സ്വാൾ സെഞ്ച്വറി തികച്ചത്.

ഒന്നാം റാങ്കിംഗിൽ നിന്ന് ബാബറിനെ താഴെ ഇറക്കാൻ ഉറപ്പിച്ച് ഗിൽ, ഇനി പോയിന്റ് വ്യത്യാസം 43 മാത്രം

ഐ സി സി ഏകദിന റാങ്കിംഗിൽ ഗില്ലിന്റെ പോയിന്റ് വർധിച്ചു. രണ്ടാം സ്ഥാനത്ത് തുടരുന്ന ഗിൽ ബാബർ അസവുമായുള്ള പോയിന്റ് വ്യത്യാസം കുറച്ചു. ഇനി ഇരുവരും തമ്മിൽ 43 പോയിന്റ് മാത്രമേ ഉള്ളൂ. ഒന്നാം സ്ഥാനത്തുള്ള ബാബർ അസമിന് ഏഷ്യാ കപ്പിൽ അത്ര നല്ല പ്രകടനം നടത്താൻ ആയിരുന്നില്ല.

2023ൽ ഏകദിന ഫോർമാറ്റിൽ ഗില്ലിന് അസാധാരണമായ പ്രകടനം കാഴ്ചവെക്കാൻ ഇതുവരെ ആയിട്ടുണ്ട്. 1000ൽ അധികം റൺ അദ്ദേഹം ഈ വർഷം നേടി. ഈ കഴിഞ്ഞ ഏഷ്യാ കപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരമായി അദ്ദേഹം മാറിയിരുന്നു. ഓസ്ട്രേലിയൻ പരമ്പരയിൽ കൂടെ ഈ നല്ല പ്രകടനം തുടർന്നാൽ ബാബറിനെ മറികടക്കാൻ ഗില്ലിന് ആയേക്കും.

ബാബറിന് ഇപ്പോൾ 857 പോയിന്റാണുള്ളത്. ഗില്ലിന് 813 പോയിന്റും.

ശുഭ്മാൻ ഗിൽ ഏകദിന റാങ്കിംഗിൽ രണ്ടാം സ്ഥാനത്ത്, 3 ഇന്ത്യക്കാർ ആദ്യ 10ൽ

ഇന്ത്യൻ ഓപ്പണിംഗ് ബാറ്റർ ശുഭ്മാൻ ഗിൽ ഏറ്റവും പുതിയ ഐസിസി പുരുഷ ഏകദിന ബാറ്റിംഗ് റാങ്കിംഗിൽ കരിയറിലെ ഏറ്റവും ഉയർന്ന റാങ്കിംഗിൽ എത്തി. ഗിൽ പുതിയ റാങ്കിംഗിൽ രണ്ടാം സ്ഥാനത്ത് എത്തി. നിലവിൽ ടോപ്പ്-10ൽ ഗിൽ അടക്കം മൂന്ന് ഇന്ത്യൻ കളിക്കാർ ഉണ്ട്. 2019 ജനുവരിക്ക് ശേഷം ഇതാദ്യമായാണ് മൂന്ന് ഇന്ത്യൻ താരങ്ങൾ റാങ്കിംഗിൽ ആദ്യ പത്തിൽ എത്തുന്നത്.

പാകിസ്താനെതിരെ 58 റൺസ് നേടിയത് ഗില്ലിന് സഹായകരമായി. രോഹിതും വിരാട് കോഹ്‌ലിയും രണ്ട് റാങ്കുകൾ മെച്ചപ്പെടുത്തി. ഇപ്പോൾ കോഹ്ലി എട്ടാൻ സ്ഥാനത്തും രോഹിത് ഒമ്പതാം സ്ഥാനത്തുമാണ്. തുടർച്ചയായ രണ്ട് അർധസെഞ്ചുറികൾ രോഹിതിന്റെ ഉയർച്ചയ്ക്ക് സഹായകമായി. പാക്കിസ്ഥാനെതിരായ 122 റൺസിന്റെ ഇന്നിംഗ്സ് കോഹ്ലിയെയും മുന്നിലേക്ക് എത്തിച്ചു.

ബാബർ അസം ആണ് റാങ്കിംഗിൽ ഒന്നാമത് ഉള്ളത്. ബാബറിന് 863 പോയിന്റും ഗില്ലിന് 759 പോയിന്റുമാണ് ഉള്ളത്.

ഇന്ത്യക്ക് മികച്ച തുടക്കം, ഷഹീൻ അഫ്രീദിയെ നിലംതൊടീക്കാതെ ശുഭ്മാൻ ഗിൽ

ഏഷ്യ കപ്പ് സൂപ്പർ ഫോർ പോരാട്ടത്തിൽ പാകിസ്താനെ നേരിടുന്ന ഇന്ത്യക്ക് മികച്ച തുടക്കം. 13 ഓവർ കഴിഞ്ഞപ്പോൾ ഇന്ത്യക്ക് വിക്കറ്റ് നഷ്ടമില്ലാതെ 96 റൺസിൽ നിൽക്കുകയാണ്. ശുഭ്മാൻ ഗില്ലിന്റെ മികച്ച ബാറ്റിങ് ആണ് ഇന്ത്യക്ക് കരുത്തായത്‌. പാകിസ്താന്റെ ലോകോത്തര ബൗളിംഗിനെ ഒരു ഭയവും ഇല്ലാതെ ഗിൽ നേരിട്ടു. 37 പന്തിൽ നിന്ന് 50 റൺസ് ഗിൽ അടിച്ചു. ഗില്ലിനെ എട്ടാമത്തെ ഏകദിന അർധ സെഞ്ച്വറിയാണിത്.

ഗിൽ ഷഹീൻ അഫ്രീദിയെ നേരിട്ട രീതിയായിരുന്നു ഏറ്റവും മികച്ചത്. 12 പന്തിൽ നിന്ന് 24 റൺസ് ഗിൽ ഷഹീനെതിരെ നേടി. ഷഹീൻ 3 ഓവറിൽ 31 റൺസ് വഴങ്ങി പെട്ടെന്ന് തന്നെ ബൗൾ കൈമാറി. 10 ബൗണ്ടറികൾ ആണ് ഗിൽ ഇതിനകം നേടിയത്‌.

മറുവശത്ത് രോഹിത് ശർമ്മ 41 പന്തിൽ 44 റൺസും നേടി. രോഹിത് കരുതലോടെയാണ് കളിച്ചത്. ഷഹീന് എതിരെ നേടിയ ഒരു സിക്സ് ഉൾപ്പെടെ 3 സിക്സും 6 ഫോറും ക്യാപ്റ്റൻ നേടി. ശദാബിന്റെ ഒരു ഓവറിൽ 19 റൺസ് ക്യാപ്റ്റനും ഗില്ലും ചേർന്ന് അടിച്ചു.

Exit mobile version