ഗില്ലിന്റെ ഇഷ്ട ഗ്രൗണ്ടാണ്, ഫൈനലിൽ അവൻ വലിയ സ്കോർ നേടും എന്ന് ഹർഭജൻ

ലോകകപ്പ് ഫൈനലിൽ ഇന്ത്യ ഓപ്പണർ
ശുഭ്മാൻ ഗിൽ വലിയ റൺസ് നേടുമെന്ന് മുൻ ഇന്ത്യൻ സ്പിന്നർ ഹർഭജൻ സിംഗ്. ഗില്ലിന്റെ ഫേവറിറ്റ് ഗ്രൗണ്ട് ആണ് അഹമ്മദബാദ് എന്ന് ഹർഭജൻ പറഞ്ഞു. അഹമ്മദാബാദ് സ്റ്റേഡിയത്തിൽ ഗില്ലിന് മികച്ച റെക്കോർഡുകൾ ആണ് ഉള്ളത്‌.

‘വിരാട് കോലിയും മുഹമ്മദ് ഷമിയും അവിശ്വസനീയമാണ്. അവർക്ജ് ഇനി ഒരു നല്ല കളി കൂടി കളിക്കാനുണ്ട്. ശുഭ്‌മാൻ ഗില്ലിന്റെ പ്രിയപ്പെട്ട ഗ്രൗണ്ട് കൂടിയാണിത്, അഹമ്മദാബാദിലാണ് അദ്ദേഹം എപ്പോഴും വലിയ സ്‌കോർ നേടുന്നത്. ഫൈനലിൽ അദ്ദേഹം വലിയ റൺസ് നേടുമെന്ന് ഞാൻ പ്രവചിക്കുന്നു,” ഹർഭജൻ പറഞ്ഞു.

“ഇന്ത്യ ഭയരഹിത ക്രിക്കറ്റ് കളിക്കണം. ഫൈനൽ എപ്പോഴും സമ്മർദ്ദ ഗെയിമുകളാണ്. സമ്മർദം നന്നായി കൈകാര്യം ചെയ്യുന്നയാൾ കളി ജയിക്കും. 2003ലും 2007ലും പിന്നീട് 2015ലും ഓസ്‌ട്രേലിയ ലോകകപ്പ് നേടിയിട്ടുണ്ട്. വലിയ മത്സരങ്ങളിൽ ഓസ്‌ട്രേലിയൻ ടീം ഒത്തൊരുമയോടെയാണ് കളിക്കുന്നത്,” ഹർഭജൻ കൂട്ടിച്ചേർത്തു.

“താൻ സെഞ്ച്വറി നേടിയില്ല എന്നത് പ്രശ്നമല്ല, ടീം ഉദ്ദേശിച്ച ടാർഗറ്റ് നേടി” – ഗിൽ

ഇന്നലെ സെഞ്ച്വറി നേടും എന്ന് പ്രതീക്ഷപ്പെട്ടിരുന്ന ഗിൽ പരിക്ക് കാരണം തന്റെ ഇന്നിംഗ്സ് പകുതിക്ക് വെച്ച് റിട്ടയർ ചെയ്യേണ്ടി വന്നിരുന്നു. എന്നാൽ താൻ സെഞ്ച്വറി നേടിയില്ല എന്ന കാര്യത്തിൽ വിഷമം ഇല്ല എന്ന് ഗിൽ പറഞ്ഞു. ടീം ആഗ്രഹിച്ച സ്കോർ ടീം നേടി. അതാണ് പ്രധാനം ഗിൽ പറഞ്ഞു. ഗിൽ ഇന്നലെ 66 പന്തിൽ നിന്ന് 80 റൺസ് എടുത്ത് പുറത്താകാതെ നിന്നിരുന്നു.

“എനിക്ക് ക്രാമ്പ് വന്നില്ലെങ്കിൽ, ഒരുപക്ഷേ ഞാൻ 100 സ്കോർ ചെയ്യുമായിരുന്നു. പക്ഷേ, ഞാൻ 100 സ്കോർ ചെയ്തോ ഇല്ലയോ എന്നത് പരിഗണിക്കേണ്ടതില്ല, ഞങ്ങൾ എത്തിച്ചേരാൻ ശ്രമിച്ച ടോട്ടലിൽ എത്തി., ഏകദേശം 400 സ്കോർ ചെയ്യാമെന്ന പ്രതീക്ഷ ഉണ്ടായിരുന്നു.” ഗിൽ പറഞ്ഞു.

“25-30 ഓവർ വരെ ഞങ്ങൾക്ക് ഇത്രയധികം റൺസ് നേടണമായിരുന്നു, ഞങ്ങൾ അത് ചെയ്തു, അതിനാൽ ഞാൻ സെഞ്ച്വറി നേടിയോ ഇല്ലയോ എന്നത് പ്രശ്നമല്ല, ”ഗിൽ മത്സരത്തിന് ശേഷമുള്ള പത്രസമ്മേളനത്തിൽ പറഞ്ഞു.

“ക്രാമ്പ്സ് ഡെങ്കിപ്പനിയുടെ അനന്തരഫലമാണ്. താൻ കുറേ കിലോ കുറഞ്ഞിരുന്നു. അത് മസിലിനെ ബാധിക്കുന്നുണ്ട്”, ഗിൽ തന്റെ പരിക്കിനെ കുറിച്ച് പറഞ്ഞു.

നിർഭാഗ്യം, ശുഭ്മൻ ഗില്ലിന് പരിക്ക്, റിട്ടയർ ചെയ്തു

ഇന്ത്യയുടെ ഓപ്പണർ ശുഭ്മൻ ഗില്ലിന് പരിക്ക്. ഇന്ന് ന്യൂസിലൻഡിന് എതിരായ ലോകകപ്പ് സെമി ഫൈനലിൽ മികച്ച രീതിയിൽ ബാറ്റു ചെയ്തു കൊണ്ടിരിക്കെ ആണ് ഗില്ലിന് പരിക്കേറ്റ് മടങ്ങേണ്ടി വന്നത്. ഗിൽ 79 റൺസിൽ നിൽക്കെ ആണ് പരിക്ക് കാരണം റിട്ടയർ ചെയ്തത്. 65 പന്തിൽ നിന്ന് ആയിരുന്നു ഗിൽ 79 റൺസ് എടുത്തത്‌. 8 ഫോറും മൂന്ന് സിക്സും ഗില്ലിന്റെ ഇന്നിംഗ്സിൽ ഉണ്ടായിരുന്നു.

ഗില്ലിന്റെ പരിക്ക് സാരമുള്ളതാകില്ല എന്ന പ്രതീക്ഷകയിലാണ് ഇന്ത്യ. താരം ഈ ഇന്നിംഗ്സിൽ ഇനി ഇറങ്ങുമോ എന്ന് കണ്ടറിയണം. ഗില്ലും രോഹിത് ശർമ്മയും കൂടെ ഇന്ന് ഇന്ത്യക്ക് മികച്ച തുടക്കമാണ് നൽകിയത്. രോഹിത് ശർമ്മ 29 പന്തിൽ നിന്ന് 47 റൺസും എടുത്തിരുന്നു‌.

ശുഭ്മൻ ഗില്ലിന്റെ ആദ്യ ലോകകപ്പ് സെഞ്ച്വറി ന്യൂസിലൻഡിന് എതിരെ വരും എന്ന് ഉത്തപ്പ

ടൂർണമെന്റിൽ സെഞ്ച്വറി നേടാത്തതിൽ ഗില്ലിന് അൽപ്പം നിരാശയുണ്ടാകുമെന്നും എന്നാൽ ലോകകപ്പിലെ അദ്ദേഹത്തിന്റെ കന്നി സെഞ്ച്വറി വിദൂരമല്ലെന്ന് കരുതുന്നതായും ഉത്തപ്പ പറഞ്ഞു. ന്യൂസിലൻഡിനെതിരായ ഇന്നത്തെ മത്സരത്തിൽ ഗില്ലിന് ആ നേട്ടം കൈവരിക്കാൻ ആകും എന്ന് ഉത്തപ്പ കരുതുന്നു.

“ആദ്യത്തെ 5-ൽ, അവരിൽ നാല് പേരും ഈ ലോകകപ്പിൽ സെഞ്ച്വറി നേടിയിട്ടുണ്ട്. ശുഭ്മാൻ ഗിൽ ഒഴികെ. ശുഭ്മാൻ ഗിൽ തീർച്ചയായും ഒരു സെഞ്ച്വറി നേടേണ്ടതായിരുന്നു. അതിനു കഴിയാതിരുന്നതിൽ അദ്ദേഹത്തിന് അൽപ്പം നിരാശ തോന്നും” ഉത്തപ്പ പറഞ്ഞു

“ഡെങ്കിപ്പനിക്ക് ശേഷം അദ്ദേഹം മടങ്ങിയെത്തി മികച്ച പ്രകടനം കാഴ്ചവെച്ചു. അത് എളുപ്പമല്ല. സെഞ്ച്വറി അകലെയല്ല, ഞാനും ഈ മത്സരത്തിൽ അദ്ദേഹത്തിന് അത് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഒന്നുകിൽ ഇത് അല്ലെങ്കിൽ അടുത്തത്. അടുത്ത രണ്ട് ഗെയിമുകളിൽ അദ്ദേഹത്തിന് ഒരു സെഞ്ച്വറി നേടാനായാൽ അത് അതിശയകരമായ നേട്ടമായിരിക്കും,” ഉത്തപ്പ പറഞ്ഞു.

ICC റാങ്കിംഗിൽ ഇന്ത്യൻ ആധിപത്യം, ബൗളിംഗിൽ സിറാജും ബാറ്റിംഗിൽ ഗില്ലും ഒന്നാമത്!!

ഐ സി സി റാങ്കിംഗിൽ ഇന്ത്യൻ ആധിപത്യം. ഇന്ന് വന്ന പുതിയ ഏകദിന റാങ്കിംഗ് ബാറ്റിംഗിലും ബൗളിംഗിലിം ഇന്ത്യൻ താരങ്ങൾ ഒന്നാമത്. ബാറ്റിംഗിൽ ശുഭ്മൻ ഗിൽ ബാബർ അസമിനെ മറികടന്ന് ഒന്നാമത് എത്തി. കരിയറിൽ ആദ്യമായാണ് ശുഭ്മൻ ഗിൽ റാങ്കിംഗിൽ ഒന്നാമത് എത്തുന്നത്. ഗില്ലിന് 830 പോയിന്റാണ് ഉള്ളത്. ബാബർ 824 പോയിന്റുമായി രണ്ടാം സ്ഥാനത്തേക്ക് താഴ്ന്നു. വിരാട് കോഹ്ലി നാലാം സ്ഥാനത്തും രോഹിത് ശർമ്മ ആറാം സ്ഥാനത്തും ഉണ്ട്.

ബൗളിങ് സിറാജ് ഒന്നാം സ്ഥാനത്ത് തിരികെയെത്തി. മുമ്പും സിറാജ് ഏകദിന ബൗളിംഗ് റാങ്കിംഗിൽ ഒന്നാമത് ഉണ്ടായിരുന്നു. സിറാജിന് 709 പോയിന്റാണ് ഉള്ളത്. ഇന്ത്യയുടെ നാലു താരങ്ങൾ ആദ്യ പത്തിൽ ഉണ്ട്. കുൽദീപ് യാദവ് നാലാം സ്ഥാനത്തും, ജസ്പ്രീത് ബുമ്ര എട്ടാം സ്ഥാനത്തും മുഹമ്മദ് ഷമി പത്താം സ്ഥാനത്തും നിൽക്കുന്നു. ഇതുകൂടാതെ ജഡേജ 19ആം സ്ഥാനത്തേക്കും ഉയർന്നു.

ടീമുകളുടെ കാര്യത്തിൽ ഇന്ത്യ ആയി ഏകദിനത്തിലും ടി20യിലും ടെസ്റ്റിലും ഐ സി സി റാങ്കിംഗിൽ ഒന്നാമത് ഉള്ളത്.

ഒന്നാമതുള്ള ബാബറിന് 2 പോയിന്റ് മാത്രം പിറകിൽ ഗിൽ

പുതിയ ഐസിസി ഏകദിന റാങ്കിംഗിൽ ഇന്ത്യയുടെ ശുഭ്മൻ ഗിൽ ഒന്നാമതുള്ള ബാബർ അസമുമായുള്ള അകലം കുറച്ചു‌. ബാബറിനെക്കാൾ 2 പോയിന്റ് മാത്രം പിറകിലാണ് ഗിൽ ഇപ്പോൾ. അടുത്ത റാങ്കിങിന് മുമ്പ് നല്ല പ്രകടനം കാഴ്ചവെച്ചാൽ ഗിൽ ബാബറിനെ മറികടന്ന് ഒന്നാം നമ്പർ ബാറ്റർ ആകുന്നത് കാണാം. ബാബർ അസമിന് ഇപ്പോൾ 818 പോയിന്റ് ആണുള്ളത്. ഗില്ലിന് 816 പോയിന്റും.

ഇന്ത്യയുടെ ക്യാപ്റ്റൻ രോഹിത് ശർമ്മ അഞ്ചാം സ്ഥാനത്തേക്ക് മുന്നേറി. എട്ടാം സ്ഥാനത്ത് നിന്നാണ് രോഹിത് അഞ്ചാം സ്ഥാനത്ത് എത്തിയത്‌. കോഹ്ലി ഏഴാം സ്ഥാനത്തും ഉണ്ട്. കോഹ്ലി, രോഹിത്, ഗിൽ എന്നിവർ ആദ്യ പത്തിൽ ഉള്ളത് ഇന്ത്യയുടെ ബാറ്റിംഗ് ഫോം കാണിക്കുന്നു. ലോകകപ്പിൽ ഇതുവരെ 300ൽ അധികം റൺസ് വിരാടും രോഹിതും നേടിയിട്ടുണ്ട്. ഗിൽ പക്ഷെ ഇതുവരെ ഈ ലോകകപ്പുൽ ഫോമിലേക്ക് എത്തിയിട്ടില്ല. അടുത്ത മത്സരങ്ങളിൽ ഗിൽ ഫോമിൽ എത്തി ബാബറിനെ മറികടക്കും എന്ന് ഇന്ത്യൻ ക്രിക്കറ്റ് പ്രേമികൾ വിശ്വസിക്കുന്നു.

ബാബറിനെ ഒന്നാം സ്ഥാനത്ത് നിന്ന് ഗിൽ വീഴ്ത്തും, റാങ്കിംഗിൽ വെറും 6 പോയിന്റ് മാത്രം പിറകിൽ

പുതിയ ഐസിസി ഏകദിന റാങ്കിംഗിൽ ഇന്ത്യയുടെ ശുഭ്മൻ ഗിൽ ഒന്നാമതുള്ള ബാബർ അസമിന് തൊട്ടു പിറകിൽ എത്തി. ബാബറിനെക്കാൾ 6 പോയിന്റ് മാത്രം പിറകിലാണ് ഗിൽ ഇപ്പോൾ. അടുത്ത റാങ്കിങിന് മുമ്പ് നല്ല പ്രകടനം കാഴ്ചവെച്ചാൽ ഗിൽ ബാബറിനെ മറികടന്ന് ഒന്നാം നമ്പർ ബാറ്റർ ആകുന്നത് കാണാം. ബാബർ അസമിന് ഇപ്പോൾ 829 പോയിന്റ് ആണുള്ളത്. ഗില്ലിന് 826 പോയിന്റും.

ഇന്ത്യയുടെ വിരാട് കോഹ്ലിയെ ആറാം സ്ഥാനത്തേക്ക് മുന്നേറി. എട്ടാം സ്ഥാനത്ത് നിന്നാണ് കോഹ്ലി ആറാം സ്ഥാനത്ത് എത്തിയത്‌. ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ എട്ടാം സ്ഥാനത്തും ഉണ്ട്. കോഹ്ലി, രോഹിത്, ഗിൽ എന്നിവർ ആദ്യ പത്തിൽ ഉള്ളത് ഇന്ത്യയുടെ ബാറ്റിംഗ് ഫോം കാണിക്കുന്നു. ലോകകപ്പിൽ ഇതുവരെ 300ൽ അധികം റൺസ് വിരാടും രോഹിതും നേടിയിട്ടുണ്ട്.

ഏകദിന ബൗളിംഗിൽ സിറാജ് രണ്ടാം സ്ഥാനത്ത് ഉണ്ട്. ഒന്നാമതുള്ള ഹേസിൽവുഡിന് 2 പോയിന്റ് മാത്രം പിറകിലാണ് സിറാജ്. കുൽദീപ് 9ആം സ്ഥാനത്തും ബുമ്ര 13ആം സ്ഥാനത്തും നിൽക്കുന്നു.

ഏറ്റവും വേഗത്തിൽ 2000 റൺസ്, റെക്കോർഡ് കുറിച്ച് ശുഭ്മൻ ഗിൽ

ഇന്ത്യൻ ഓപ്പണർ ശുഭ്മൻ ഗിൽ ഏകദിനത്തിൽ ഒരു റെക്കോർഡ് സ്വന്തമാക്കി. ഏകദിനത്തിൽ ഏറ്റവും വേഗത്തിൽ 2000 റൺസ് തികയ്ക്കുന്ന താരമായാണ് ഗിൽ ഇന്ന് മാറിയത്. ന്യൂസിലൻഡിന് എതിരായ മത്സരത്തിൽ 20 റൺസ് എടുക്കുമ്പോഴേക്ക് ഗിൽ 2000 റൺസ് കടന്നിരുന്നു. ആകെ 38 ഇന്നിങ്സ് മാത്രമെ ഗില്ലിന് 2000 റണ്ണിൽ എത്താൻ വേണ്ടി വന്നുള്ളൂ‌.

40 ഇന്നിങ്സിൽ നിന്ന് 2000 റൺസ് എടുത്ത ദക്ഷിണാഫ്രിക്കൻ താരം ഹാഷിം അംലയുടെ റെക്കോർഡ് ആണ് ഗിൽ മറികടന്നത്. 45 ഇന്നിംഗ്സിൽ 2000 എടുത്ത പീറ്റേഴ്സൺ, സഹീർ അബ്ബാസ്, ബാബർ അസം എല്ലാവരും ഗില്ലിന്റെ പിറകിൽ ആയി.

Fastest 2000 by innings
38 – SHUBMAN GILL🇮🇳
40 – Hashim Amla🇿🇦
45 – Zaheer Abbas🇵🇰
45 – Kevin Pietersen🏴󠁧󠁢󠁥󠁮󠁧󠁿
45 – Babar Azam🇵🇰
45 – Rassie van der Dussen🇿🇦

“രണ്ട് മത്സരങ്ങൾ പുറത്തിരുന്നത് കൊണ്ട് ഗില്ലിന്റെ ഫോം നഷ്ടപ്പെടില്ല” – സൽമാൻ ബട്ട്

ഇന്ത്യൻ ഓപ്പണർ ശുഭ്‌മാൻ ഗില്ലിന് കുറച്ച് ദിവസത്തേക്ക് പുറത്തിരുന്നു എന്നത് കൊണ്ട് ഫോം നഷ്ടപ്പെടില്ലെന്ന് മുൻ പാകിസ്ഥാൻ ക്യാപ്റ്റൻ സൽമാൻ ബട്ട്. തന്റെ യുട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു ബട്ട്, ഡെങ്കിപ്പനി ബാധിച്ചതിനാൽ ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ രണ്ട് മത്സരങ്ങൾ ഗില്ലിന് നഷ്‌ടമായിരുന്നു.

“ഒരു കളിക്കാരന് കുറച്ച് ദിവസം പുറത്ത് ഇരുന്നാൽ ഫോം നഷ്ടപ്പെടില്ല. അത് വലിയ മാറ്റമൊന്നും ഉണ്ടാക്കില്ല. എന്തെങ്കിലും ദൗർബല്യമുണ്ടെങ്കിൽ പോലും, പരിശീലന സമയത്ത് അദ്ദേഹം അത് പരിഹരിക്കുമായിരുന്നു,” ബട്ട് പറഞ്ഞു

“ഗിൽ തിരിച്ചെത്തിയാൽ അത് ടീം ഇന്ത്യക്ക് വൻ നേട്ടമാകും. കഴിഞ്ഞ 18 മാസമായി അദ്ദേഹം ആ ടീമിന്റെ പ്രധാന അംഗമാണ്. മറ്റാരേക്കാളും കൂടുതൽ റൺസ് നേടിയ ഒരു പ്രധാന കളിക്കാരനാണ് അദ്ദേഹം.” ബട്ട് കൂട്ടിച്ചേർത്തു.

ശുഭ്മൻ ഗിൽ 99% ഫിറ്റ് ആണെന്ന് രോഹിത് ശർമ്മ

നാളെ പാക്കിസ്ഥാനെതിരായ ലോകകപ്പ് പോരാട്ടത്തിന് യുവ ഓപ്പണർ ശുഭ്മാൻ ഗിൽ 99 ശതമാനം റെഡി ആണെന്ന് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. മത്സരത്തിന് മുമ്പുള്ള പത്രസമ്മേളനത്തിൽ സംസാരിക്കുക ആയിരുന്നു രോഹിത് ശർമ്മ. ഗിൽ കളിക്കുമോ ഇല്ലയോ എന്നതിൽ നാളെ അന്തിമ തീരുമാനം എടുക്കും എന്ന് ഇന്ത്യൻ ക്യാപ്റ്റൻ പറഞ്ഞു. നാളെ ഗിൽ ഓപ്പണറായി തിരികെയെത്തും എന്നാണ് ഇത് നൽകുന്ന സൂചന.

അങ്ങനെ എങ്കിൽ ഡെങ്കിപ്പനിയിൽ നിന്ന് കരകയറിയ ഗില്ലിന്റെ ഇന്ത്യക്കായുള്ള ഏകദിന ലോകകപ്പ് അരങ്ങേറ്റം ആകും പാകിസ്താനെതിരായ മത്സരം. ഗില്ലിന് ഡെങ്കിപ്പനി ആയതിനാൽ ഇന്ത്യയുടെ ആദ്യ രണ്ട് ലോകകപ്പ് മത്സരങ്ങൾ താരത്തിന് നഷ്ടമായിരുന്നു. ഗിൽ തിരികെ എത്തുക ആണെങ്കിൽ ഇഷൻ കിഷാൻ മധ്യനിരയിലേക്ക് മാറും. ശ്രേയസ് അയ്യർ ടീമിൽ നിന്ന് പുറത്താകാനാണ് സാധ്യത.

ശുഭ്മൻ ഗിൽ ICCയുടെ മികച്ച താരത്തിനുള്ള പുരസ്കാരം സ്വന്തമാക്കി

സെപ്റ്റംബറിലെ ഐസിസിയുടെ മികച്ച പുരുഷ താരമായി ഇന്ത്യൻ ഓപ്പണർ ശുഭ്മാൻ ഗിൽ തിരഞ്ഞെടുക്കപ്പെട്ടു. സെപ്റ്റംബറിൽ 80 റൺസ് ശരാശരിയിൽ 480 റൺസ് നേടിയ ഗിൽ, മുഹമ്മദ് സിറാജിനെയും ഇംഗ്ലണ്ട് ഓപ്പണർ ഡേവിഡ് മലനെയും മറികടന്നാണ് പുരസ്കാരം സ്വന്തമാക്കിയത്.

ഗിൽ ഏഷ്യാ കപ്പിൽ 75.5 ശരാശരിയിൽ 302 റൺസ് നേടിയ ടോപ് സ്കോറർ ആയിരുന്നു. കൂടാതെ ഓസ്‌ട്രേലിയയ്‌ക്കെതിരെ രണ്ട് ഇന്നിംഗ്‌സുകളിലായി 178 റൺസും താരം നേടി. സെപ്തംബറിൽ നടന്ന ഏഷ്യാ കപ്പിൽ ബംഗ്ലാദേശിനെതിരെയും (121), പിന്നീട് ഓസ്ട്രേലിയക്ക് എതിരെയും (104) ഗിൽ സെഞ്ച്വറിയും നേടി.

ഇതുകൂടാതെ ഗിൽ കഴിഞ്ഞ മാസം മൂന്ന് അർധസെഞ്ചുറികളും നേടിയിരുന്നു. എട്ട് ഇന്നിംഗ്‌സുകളിൽ നിന്ന് രണ്ട് തവണ മാത്രമാണ് അദ്ദേഹം അമ്പതിൽ താഴെ സ്‌കോർ ചെയ്‌ത് പുറത്തായത്.

ഗിൽ എന്തായാലും പാകിസ്താനെതിരെ കളിക്കും – എംഎസ്‌കെ പ്രസാദ്

നാളെ ലോകകപ്പിൽ ഇന്ത്യ പാകിസ്ഥാനെ നേരിടുമ്പോൾ ശുഭ്മാൻ ഗിൽ തീർച്ചയായും ആദ്യ ഇലവനിൽ ഉണ്ടാകും എന്ന് മുൻ ചീഫ് സെലക്ടർ എംഎസ്‌കെ പ്രസാദ്. ഗില്ലിന്റെ അസുഖം സാരമുള്ളതാണെന്ന് താൻ കരുതുന്നില്ല എന്നും ഗിൽ ഇതുവരെ കളിക്കാതിരുന്നത് കരുതലിന്റെ ഭാഗം മാത്രമാണെന്നും പ്രസാദ് പറയുന്നു

“ശുഭ്മാൻ ഗിൽ തീർച്ചയായും പാകിസ്താനെതിരെ കളിക്കും. അവനെ അങ്ങനെ ഒഴിവാക്കാൻ കഴിയാത്തത്ര മികച്ച കളിക്കാരനാണ്. അദ്ദേഹത്തിന് പനി മാത്രമേ ഉണ്ടായിരുന്നുള്ളൂ. അയാൾ സുഖം പ്രാപിച്ചു. അത് ഒരു പ്രശ്നമല്ല. ഗില്ലിന് പകരം ആരെയേലും കൊണ്ടുവരുന്നതിനെ കുറിച്ച് ഇന്ത്യ ചിന്തിക്കുന്നത് പോലും ഇല്ല” – പ്രസാദ് പറയുന്നു

“മുൻകരുതൽ എന്ന നിലയിൽ, അയാൾക്ക് രണ്ടാം ഗെയിം കളിക്കാൻ കഴിഞ്ഞില്ല, അല്ലാത്തപക്ഷം അവൻ സുഖമായിരിക്കുന്നു. മുൻകരുതൽ എന്ന നിലയിൽ അദ്ദേഹം ഒരു ദിവസം കൂടി ചെന്നൈയിൽ താമസിച്ചു. അവൻ സുഖം പ്രാപിച്ചു, ഡിസ്ചാർജ് ചെയ്തു. ഇന്നലെ 1 മണിക്കൂർ അവൻ നെറ്റ്സിക് കളിച്ചു, അതിനർത്ഥം അവൻ സുഖം പ്രാപിച്ചു എന്നാണ്. ഇത് പാകിസ്ഥാനെതിരായ ഏറ്റവും പ്രധാനപ്പെട്ട കളിയാണ്. അവൻ ഫിറ്റാണെങ്കിൽ, എനിക്ക് ഉറപ്പുണ്ട്, അവൻ ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിൽ ഉണ്ടായിരിക്കും,” അദ്ദേഹം പറഞ്ഞു.

Exit mobile version