അരങ്ങേറ്റത്തിൽ അർധ സെഞ്ച്വറിയുമായി ശുഭ, ഇന്ത്യക്ക് ഭേദപ്പെട്ട തുടക്കം

ഇംഗ്ലണ്ടിന് എതിരായ ടെസ്റ്റ് മത്സരത്തിൽ ഇന്ത്യൻ വനിതകൾ ലഞ്ചിന് പിരിയുമ്പോൾ ഭേദപ്പെട്ട നിലയിൽ. ഇന്ത്യ ഇപ്പോൾ 2 വിക്കറ്റ് നഷ്ടത്തിൽ 136 എന്ന നിലയിൽ ആണ്‌. തുടക്കത്തിൽ ഇന്ത്യക്ക് സ്മൃതി മന്ദാനയെ 17 റൺസിനും ഷഫാലിയെ 19 റൺസിനും ഇന്ത്യക്ക് നഷ്ടമായി. അവിടെ നിന്ന് ശുഭ സതീഷും ജമീമ റോഡ്രിഗസും ചേർന്നാണ് ഇന്ത്യയെ കരകയറ്റിയത്. ടെസ്റ്റിൽ ഇരുവരുടെയും അരങ്ങേറ്റമായിരുന്നു ഇന്ന്.

ശുഭ ആക്രമിച്ചു തന്നെ കളിച്ചു. ഇപ്പോൾ 57 പന്തിൽ നിന്ന് 55 റൺസുമായി നിൽക്കുകയാണ്. 10 ഫോറുകൾ ശുഭ അടിച്ചു. ജമീമ 37 റണ്ണുമായി ക്രീസിൽ ഉണ്ട്. 63 പന്ത് ബാറ്റു ചെയ്ത ജമീമ 5 ഫോറുകൾ നേടി.

Exit mobile version