ഇന്ത്യൻ ഫാസ്റ്റ് ബൗളിംഗ് ത്രയത്തെ നേരിടേണ്ടിവരാത്തത് തങ്ങളുടെ ഭാഗ്യമാണെന്ന് ശ്രേയസ് അയ്യർ

ഇന്ത്യൻ ഫാസ്റ്റ് ബൗളിംഗ് ത്രയത്തെ നേരിടേണ്ടിവരാത്തത് തങ്ങളുടെ ഭാഗ്യമാണെന്ന് ഇന്ത്യൻ താരം ശ്രേയസ് അയ്യർ പറഞ്ഞു. ഇന്നത്തെ ബൗളിംഗും മുമ്പത്തെ കളിയും നോക്കുമ്പോൾ, തീർച്ചയായും, ഷമി, ബുമ്ര, സിറാജ് എന്നിവർക്ക് എതിരെ കളിക്കണ്ട എന്നത് ഞങ്ങളുടെ ഭാഗ്യമാണ്. എന്നാൽ അതേ സമയം, ഞങ്ങൾ അവരെ നെറ്റ്സിൽ നേഎഇടുന്നു. അതിനാൽ, മത്സരത്തിൽ ഇത് ഞങ്ങൾക്ക് സഹായകമാകുന്നു. ഒരു അധിക പ്രചോദനവും നൽകുന്നു.” മത്സരത്തിന് ശേഷമുള്ള പത്രസമ്മേളനത്തിൽ അയ്യർ പറഞ്ഞു

“ഇപ്പോഴത്തെ ബൗളിംഗ് ആക്രമണം, അത് വളരെ മികച്ചതാണ്, ഏഷ്യാ കപ്പ് ഫൈനലിൽ, ഞാൻ പുറത്ത് ഇരിക്കുകയായിരുന്നു. പുറത്ത് നിന്ന്, ഇത് കാണുന്നത് അൽപ്പം വ്യത്യസ്തമായിരുന്നു. എന്നാൽ ഇപ്പോൾ മൈതാനത്ത് നിൽക്കുമ്പീൾ, ഇന്നത്തെ പ്രകടനം അതിശയകരമാണെന്ന് എനിക്ക് തോന്നി, പ്രത്യേകിച്ച് ബൗളർമാർ, അവർ അവസരത്തിനൊത്ത് നിലയുറപ്പിച്ച രീതി, രണ്ട് മൂന്ന് വിക്കറ്റുകൾ ഞങ്ങൾക്ക് ലഭിച്ചുകഴിഞ്ഞപ്പോൾ, ഞങ്ങൾ അത് മുതലാക്കി. ഒരു ഫീൽഡിംഗ് യൂണിറ്റ് എന്ന നിലയിലും ഞങ്ങൾ കുറച്ച് നല്ല ക്യാച്ചുകൾ എടുത്ത് ബൗളർമാരെ പിന്തുണച്ചു.” ശ്രേയസ് പറഞ്ഞു.

“സ്വന്തം സ്ഥാനം ഉറപ്പിക്കാൻ അല്ല ടീമിനായാണ് ശ്രേയസ് കളിച്ചത്” – നാസർ ഹുസൈൻ

ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തിൽ ഇന്ത്യയെ മികച്ച സ്കോറിലേക്ക് എത്തിച്ച ശ്രേയസ് അയ്യറിനെ പ്രശംസിച്ച് മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ നാസർ ഹുസൈൻ. ഇന്ന് ശ്രേയസ് ടീമിനായാണ് കളിച്ചത് എന്ന് അദ്ദേഹം പറഞ്ഞു. ടീമിൽ സ്ഥാനം ഉറപ്പിക്കാൻ ആയി കരുതലോടേ അവന് കളിക്കാമായിരുന്നു എന്നും എന്നാൽ അവൻ അതിനല്ല ആഗ്രഹിച്ചത് എന്നും നാസർ ഹുസൈം പറഞ്ഞു.

ഇന്ന് 56 പന്തിൽ നിന്ന് 82 റൺസാണ് ശ്രേയസ് നേടിയത്. “ഇംഗ്ലണ്ടിനെതിരെ സൂര്യകുമാർ 49 റൺസ് നേടിയപ്പോൾ മുതൽ ശ്രേയസിനെ പുറത്താക്കണമെന്ന് ചിലർ പറയുന്നു. അതോർത്തിരുന്നു എങ്കിൽ അവൻ പല കളിക്കാരെയും പോലെ 40 പന്തിൽ 40 എടുക്കുമായിരുന്നു. പക്ഷേ അവൻ അങ്ങനെ ചെയ്തില്ല.” ഹുസൈൻ പറഞ്ഞു.

“അവൻ ഇന്ന് എല്ലാഭാഗത്തും അടിച്ചു തകർത്തു. അവൻ ടീമിനായി കളിച്ചു. ഇന്നത്തെപ്പോലെ ആക്രമണാത്മക മനോഭാവം അദ്ദേഹത്തിന് എപ്പോഴും ഉണ്ടായിരിക്കണമെന്ന് ഞാൻ കരുതുന്നു, ”ഹുസൈൻ കൂട്ടിച്ചേർത്തു.

ഗില്ലിനും കോഹ്‍ലിയ്ക്കും അയ്യര്‍ക്കും ശതകം നഷ്ടം, മധുഷങ്കയ്ക്ക് 5 വിക്കറ്റ്

ലോകകപ്പിൽ ഇന്ന് ശ്രീലങ്കയ്ക്കെതിരെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് 357 റൺസ്. ശുഭ്മന്‍ ഗിൽ, വിരാട് കോഹ്‍ലി, ശ്രേയസ്സ് അയ്യരുടെ മികവുറ്റ ബാറ്റിംഗ് ആണ് ഇന്ത്യയെ മികച്ച സ്കോറിലേക്ക് നയിച്ചത്. മൂവര്‍ക്കും ശതകങ്ങള്‍ നഷ്ടമായത് ഇന്ത്യന്‍ ആരാധകരിൽ നിരാശകൊണ്ടുവരികയായിരുന്നു.

രോഹിത് ശര്‍മ്മയെ നഷ്ടമായ ശേഷം ശുഭ്മന്‍ ഗിൽ – വിരാട് കോഹ്‍ലി കൂട്ടുകെട്ടാണ് ഇന്ത്യയെ മുന്നോട്ട് നയിച്ചത്. ഇരുവരും രണ്ടാം വിക്കറ്റിൽ 189 റൺസാണ് നേടിയത്.

ഗിൽ 92 റൺസ് നേടി ആദ്യം പുറത്തായപ്പോള്‍ വിരാട് കോഹ്‍ലിയെയും അധികം വൈകാതെ ഇന്ത്യയ്ക്ക് നഷ്ടമായി. 88 റൺസായിരുന്നു വിരാട് നേടിയത്. രോഹിത്, ഗിൽ, കോഹ്‍ലി എന്നിവരുടെ വിക്കറ്റ് ദിൽഷന്‍ മധുഷങ്കയാണ് നേടിയത്.

21 റൺസ് നേടിയ കെഎൽ രാഹുലിനെ ഇന്ത്യയ്ക്ക് നഷ്ടമാകുന്നതിന് മുമ്പ് രാഹുല്‍ – ശ്രേയസ്സ് അയ്യര്‍ കൂട്ടുകെട്ട് നാലാം വിക്കറ്റിൽ 60 റൺസ് കൂട്ടിചേര്‍ത്തിരുന്നു. രാഹുല്‍ പുറത്തായ ശേഷവും ബാറ്റിംഗ് തുടര്‍ന്ന അയ്യര്‍ തന്റെ അര്‍ദ്ധ ശതകം പൂര്‍ത്തിയാക്കുകയായിരുന്നു.

12 റൺസ് നേടിയ സൂര്യകുമാര്‍ യാദവിനെ പുറത്താക്കി മധുഷങ്ക തന്റെ മത്സരത്തിലെ നാലാം വിക്കറ്റ് നേടിയപ്പോള്‍ ഇന്ത്യ 276/5 എന്ന നിലയിലായിരുന്നു. 56 പന്തിൽ 82 റൺസുമായി ശ്രേയസ്സ് അയ്യര്‍ അവസാന ഓവറുകളിൽ അടിച്ച് തകര്‍ത്തുവെങ്കിലും താരത്തെ പുറത്താക്കി മധുഷങ്ക അഞ്ച് വിക്കറ്റ് നേട്ടം ആഘോഷിച്ചു. 57 റൺസാണ് ആറാം വിക്കറ്റിൽ അയ്യര്‍ – ജഡേജ കൂട്ടുകെട്ട് നേടിയത്.

24 പന്തിൽ 35 റൺസ് നേടി രവീന്ദ്ര ജഡേജയും അവസാന ഓവറുകളിൽ തിളങ്ങിയപ്പോള്‍ ഇന്ത്യ 8 വിക്കറ്റ് നഷ്ടത്തിൽ 357 റൺസ് നേടി.

ബാറ്റിംഗിൽ ഈഗോ പാടില്ല, ശ്രേയസ് ഷോർട്ട് ബോളിന് കാത്തിരിക്കുക ആണെന്ന് വിമർശിച്ച് ഗംഭീർ

ശ്രേയസ് അയ്യറിനെ വിമർശിച്ച് മുൻ ഇന്ത്യൻ ഓപ്പണർ ഗൗതം ഗംഭീർ. ഷോർട്ട് ബോളിനെ ശ്രേയസ് സമീപിക്കുന്ന രീതിയെ ആണ് ഗംഭീർ വിമർശിച്ചത്. ബൗൺസറുകൾ കളിക്കാൻ പ്രയാസപ്പെടുന്ന ശ്രേയസ് ഈ ലോകകപ്പിൽ നാലു തവണ ഔട്ട് ആയപ്പോൾ മൂന്ന് തവണയും അത് ഷോർട്ട് ബോളിൽ ആയിരുന്നു. എറിയുന്ന ഓരോ ബൗൺസറിനും പിന്നാലെ പോകുകയല്ല ഈ പ്രശനത്തിനുഅ പരിഹാരമെന്ന് ഗംഭീർ പറഞ്ഞു.

“നോക്കൂ, അവൻ നെറ്റ്സിൽ പ്രാക്ടീസ് ചെയ്യുന്നത് കൊണ്ട് അവൻ ഷോർട്ട് ബോളിൽ ഔട്ട് ആകില്ല എന്നല്ല അർത്ഥമാക്കുന്നത്.അവൻ യഥാർത്ഥത്തിൽ ഷോർട്ട് ബോളിനായി കാത്തിരിക്കുകയാണ്, മുന്നോട്ട് പോയി അത് അടിക്കാൻ നോക്കാതെ. അത് ഒഴിവാക്കാൻ അവൻ ശ്രമിക്കണം. നിലവാരമുള്ള അന്താരാഷ്ട്ര ബൗളർമാർക്കെതിരെ നിങ്ങൾക്ക് എല്ലാ ബൗൺസറും അടിക്കാൻ ആകില്ല.” ഗംഭീർ പറഞ്ഞു.

“നിങ്ങൾക്ക് നിയന്ത്രിക്കാൻ കഴിയുന്ന പന്തുകൾ മാത്രമേ അടിക്കാവൂ എല്ലാവരും ഷോർട്ട് ബൗൾ ചെയ്യുമെന്നും ഞാൻ അവരെ അടിക്കുമെന്നും കരുതുന്നതിനാൽ ആണ് അവന് പ്രശ്നങ്ങൾ വരുന്നത്. ബാറ്റിംഗിൽ ഈഗോ ഇല്ല, നിങ്ങൾക്ക് എല്ലാത്തിലും നല്ലവനാകാൻ കഴിയില്ല. അവൻ കൂടുതൽ മിടുക്കനായിരിക്കണം. എന്താണ് പുൾ ഷോട്ട് കളിക്കാനുള്ള പന്ത് എന്ന് അവൻ അറിഞ്ഞിരിക്കണം,” അദ്ദേഹം കൂട്ടിച്ചേർത്തു.

കെ എൽ രാഹുൽ ഇന്ത്യയുടെ നാലാമൻ ആകണം, ഹാർദിക് വന്നാൽ ശ്രേയസ് പുറത്താകും എന്ന് മിസ്ബാഹ് ഉൽ ഹഖ്

ഇന്ത്യ അവരുടെ ബാറ്റിംഗ് ഓർഡറിൽ കാര്യമായ മാറ്റം വരുത്തണം എന്ന് മുൻ പാകിസ്താൻ ക്യാപ്റ്റൻ മിസ്ബാഹ് ഉൽ ഹഖ്. ശ്രേയസിന് പകരം കെഎൽ രാഹുലിനെ നാലാം നമ്പറിൽ പ്രൊമോട്ട് ചെയ്യണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു. നിലവിലെ ഫോമിൽ ശ്രേയസ് ഹാർദിക് വന്നാൽ ടീമിൽ നിന്ന് പുറത്ത് പോകും എന്നും മിസ്ബാഹ് പറയുന്നു.

“ഞാൻ ഒന്നാം ദിവസം മുതൽ പറയുന്നു, കെ എൽ രാഹുൽ ഒരു ക്ലാസ് പ്ലെയറാണ്, അദ്ദേഹം അഞ്ചാം നമ്പറിൽ എത്തുന്നത് വളരെ വൈകി പോകുന്നു; അവൻ നാലാം നമ്പറിൽ ബാറ്റ് ചെയ്യണം … കെ എൽ രാഹുൽ നാലാം നമ്പറിലുണ്ടെങ്കിൽ ഹാർദിക് പാണ്ഡ്യ തിരിച്ചെത്തുമ്പോൾ, ശ്രേയസിന് കാര്യങ്ങൾ ബുദ്ധിമുട്ടാകും” മിസ്ബ പറഞ്ഞു.

ശ്രേയസിന്റെ ഷോട്ട് ബോളിലെ ബാറ്റിങ്ങിനെയും ഹാർദിക് വിമർശിച്ചു. “അവൻ എപ്പോഴും ഷോർട്ട് ബോൾ പ്രതീക്ഷിക്കുന്നു, ഇംഗ്ലണ്ടിനെതിരെ പോലെ പുള്ളിന് അനുയോജ്യമല്ലാത്ത ഷോർട്ട്-ഓഫ്-ലെംഗ്ത്ത് പന്തുകൾക്കെതിരെ പോലും, അവൻ ഷോട്ടിനായി പോകുന്നു. അത്, നിങ്ങൾ ഷോർട്ട് ബോളിനെക്കുറിച്ച് അമിതമായി ചിന്തിക്കുന്നത് കൊണ്ടാണ്, അത് അവരെ കുഴപ്പത്തിലാക്കുന്നു, ”മിസ്ബ ‘എ’ സ്പോർട്സിൽ പറഞ്ഞു.

ജൈത്രയാത്ര തുടര്‍ന്ന് ഇന്ത്യ, രണ്ടാം ഏകദിനത്തിലും വിജയം

ഓസ്ട്രേലിയയ്ക്കെതിരെ രണ്ടാം ഏകദിനത്തിലും വിജയം നേടി ഇന്ത്യ. ഇന്ന് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 399/5 എന്ന കൂറ്റന്‍ സ്കോറാണ് നേടിയത്. ശുഭ്മന്‍ ഗിൽ, ശ്രേയസ്സ് അയ്യര്‍ എന്നിവരുടെ ശതകങ്ങള്‍ക്കൊപ്പം കെഎൽ രാഹുലും സൂര്യകുമാര്‍ യാദവും അര്‍ദ്ധ ശതകങ്ങള്‍ നേടിയാണ് ഇന്ത്യയുടെ കൂറ്റന്‍ സ്കോര്‍ സാധ്യമാക്കിയത്.

ഗിൽ 104 റൺസും ശ്രേയസ്സ് അയ്യര്‍ 105 റൺസും നേടിയപ്പോള്‍ കെഎൽ രാഹുല്‍ 52 റൺസ് നേടി പുറത്തായി. ടി20 ശൈലിയിൽ സൂര്യകുമാര്‍ യാദവ് ബാറ്റ് വീശിയപ്പോള്‍ താരം 37 പന്തിൽ നിന്ന് പുറത്താകാതെ 72 റൺസാണ് നേടിയത്. ഇഷാന്‍ കിഷന്‍ 18 പന്തിൽ 31 റൺസും നേടി.

മഴ കളിയിൽ തടസ്സം സൃഷ്ടിച്ചപ്പോള്‍ ഓസ്ട്രേലിയയുടെ ലക്ഷ്യം 33 ഓവറിൽ 317 റൺസായി പുനഃക്രമീകരിച്ചുവെങ്കിലും ടീം 28.2 ഓവറിൽ 217 റൺസിന് ഓള്‍ഔട്ട് ആയി. 36 പന്തിൽ നിന്ന് 54 റൺസ് നേടിയ ഷോൺ അബോട്ട് ആണ് ഓസ്ട്രേലിയയുടെ ടോപ് സ്കോറര്‍. ഡേവിഡ് വാര്‍ണര്‍ 53 റൺസും നേടി.

ഇന്ത്യയ്ക്കായി രവിചന്ദ്രന്‍ അശ്വിനും രവീന്ദ്ര ജഡേജയും മൂന്ന് വീതം വിക്കറ്റ് നേടിയപ്പോള്‍ പ്രസിദ്ധ കൃഷ്ണ രണ്ട് വിക്കറ്റ് നേടി. 99 റൺസ് വിജയം ആണ് ഇന്ത്യ മത്സരത്തിൽ കരസ്ഥമാക്കിയത്.

ശ്രേയസ് അയ്യർ പരിശീലനം പുനരാരംഭിച്ചു

പരിക്ക് കാരണം അവസാന രണ്ടു മത്സരങ്ങളിലും കളിക്കാതിരുന്ന ശ്രേയസ് പരിശീലനം പുനരാരംഭിച്ചു. ഇന്ന് ഇന്ത്യൻ ടീമിനൊപ്പം ബെറ്റ്സ് ശ്രേയസ് അയ്യർ പരിശീലനം നടത്തി. താരം നാളെ നടക്കുന്ന ബംഗ്ലാദേശിന് എതിരായ ഇന്ത്യയുടെ മത്സരത്തിൽ കളിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്‌. പാകിസ്താനെതിരായ മത്സരത്തിന് തൊട്ടുമുമ്പ് ആയിരുന്നു ശ്രേയസിന് പരിക്കേറ്റത്.

പരിക്ക് കാരണം ശ്രേയസ് ആ മത്സരവും ശ്രീലങ്കയ്ക്ക് എതിരായ മത്സരവും കളിച്ചില്ല. പകരം കെ എൽ രാഹുൽ ടീമിലേക്ക് എത്തി. രാഹുൽ ആ രണ്ടു മത്സരങ്ങളിൽ നല്ല പ്രകടനവും നടത്തി. അതുകൊണ്ട് തന്നെ ഫിറ്റ്നാസ് വീണ്ടെടുത്താലും ഏഷ്യാ കപ്പ് ഫൈനലിൽ ശ്രേയസിന് അവസരം കിട്ടാൻ സാധ്യത കുറവാണ്‌. രാഹുലും ഇഷൻ കിഷനും നല്ല ഫോമിൽ ആയതിനാൽ ശ്രേയസ് പുറത്തിരിക്കേണ്ടി വരും. എന്നാൽ നാളെ ബംഗ്ലാദേശിന് എതിരെ പല താരങ്ങൾക്കും ഇന്ത്യ വിശ്രമം നൽകാൻ ശ്രമിക്കും. അതുകൊണ്ട് നാളെ ശ്രേയസിന് അവസരം ലഭിച്ചേക്കും.

ശ്രേയസ് അയ്യർ പൂർണ്ണ ഫിറ്റ്നസിൽ എത്തി എന്ന് ദ്രാവിഡ്

2023ലെ ഏഷ്യാ കപ്പിന് മുന്നോടിയായി ശ്രേയസ് അയ്യർ പൂർണ ആരോഗ്യവാനാണെന്ന് ഇന്ത്യൻ മുഖ്യ പരിശീലകൻ രാഹുൽ ദ്രാവിഡ് പറഞ്ഞു. ബെംഗളൂരുവിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുക ആയിരുന്നു ദ്രാവിഡ്. ദീർഘകാലമായി ശ്രേയസ് പരിക്ക് കാരണം പുറത്താണ്. ഏഷ്യാ കപ്പിലൂടെ താരം വീണ്ടും കളത്തിൽ എത്തും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ടീമിൽ താരം ഉൾപ്പെട്ടിട്ടുണ്ട്.

“ശ്രേയസ് അയ്യർ പൂർണ്ണ ഫിറ്റാണ്, അദ്ദേഹം എല്ലാ ബോക്സുകളും ടിക്ക് ചെയ്തിട്ടുണ്ട് – ക്യാമ്പിൽ ഒരുപാട് ബാറ്റ് ചെയ്യുകയും ഫീൽഡ് ചെയ്യുകയും ചെയ്തു. കളിക്കുക എന്നത് മാത്രമാണ് അദ്ദേഹത്തിന് നഷ്ടം. വളരെ മികച്ച രീതിയിൽ ആണ് ശ്രേയസ് ഉള്ളത്.” ദ്രാവിഡ് പറഞ്ഞു.

ഏഷ്യാ കപ്പിൽ അദ്ദേഹത്തിന് കളിക്കളത്തിലേക്ക് തിരികെ വരാൻ ആകുമെന്ന് പ്രതീക്ഷിക്കുന്നു എന്നും ദ്രാവിഡ് വാർത്താ സമ്മേളനത്തിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവി ക്യാപ്റ്റൻ ആണ് ശ്രേയസ് അയ്യർ എന്ന് ഗുർബാസ്

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഭാവി ക്യാപ്റ്റനാകാൻ അയ്യർക്ക് കഴിയുമെന്ന് അഫ്ഗാൻ താരൻ ഗുർബാസ്. ഏറ്റവും വകിയ മത്സരാധിഷ്ഠിതമായ ക്രിക്കറ്റ് ലീഗുകളിലൊന്നായി കണക്കാക്കപ്പെടുന്ന ഐപിഎല്ലിൽ KKR-ന്റെ ക്യാപ്റ്റനെന്ന നിലയിൽ അയ്യർ കാണിച്ച മികവ് ഇതിന് തെളിവാണ് എന്ന് ഗുർബാസ് പറഞ്ഞു.

ഐപിഎൽ ടീമിനെ നയിക്കുന്നതിനാൽ അദ്ദേഹം മികച്ച ക്യാപ്റ്റനാകും: ശ്രേയസ് അയ്യരെ കുറിച്ച് റഹ്മാനുള്ള ഗുർബാസ് പറഞ്ഞു.

“അദ്ദേഹം (ശ്രേയസ്) ഒരു നല്ല ക്യാപ്റ്റനാകുമെന്ന് പ്രതീക്ഷിക്കുന്നു. ഐ‌പി‌എല്ലിൽ ഒരു ടീമിനെ നയിക്കുന്നതിനാൽ അവൻ ഒരു മികച്ച ക്യാപ്റ്റനാകാൻ ആകും. ഐ‌പി‌എൽ ലോകത്തിലെ ഏറ്റവും വലിയ മത്സരമാണ്. ഐ‌പി‌എല്ലിൽ ഒരു ടീമിനെ നയിക്കാൻ അദ്ദേഹത്തിന് കഴിയുമെങ്കിൽ , ലോകത്തിലെ ഏത് ടീമിനെയും നയിക്കാൻ അദ്ദേഹത്തിന് കഴിയും.” ഗുർബാസ് തുടർന്നു‌

“ഇന്ത്യയെ അദ്ദേഹത്തിന് ഭാവിയിൽ നയിക്കാം. അദ്ദേഹം ഇന്ത്യയുടെ മികച്ച ക്യാപ്റ്റനായിരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്,” TimesofIndia.com-ന് നൽകിയ അഭിമുഖത്തിൽ ഗുർബാസ് പറഞ്ഞു.

ഏഷ്യ കപ്പിന് മുമ്പ് രാഹുലും അയ്യരും ഫിറ്റാവുന്ന കാര്യം സംശയത്തിലെന്ന് റിപ്പോര്‍ട്ടുകള്‍

ഏഷ്യ കപ്പിനുള്ള ഇന്ത്യയുടെ ടീം പ്രഖ്യാപിക്കുവാനിരിക്കെ കെഎൽ രാഹുലും ശ്രേയസ്സ് അയ്യരും പരിക്ക് മാറി ഫിറ്റാകില്ലെന്ന് റിപ്പോര്‍ട്ടുകള്‍. ഇരുവരെയും ഓഗസ്റ്റ് 30 മുതൽ സെപ്റ്റംബര്‍ 17 വരെ നടക്കുന്ന പരമ്പരയ്ക്കുള്ള സ്ക്വാഡിലേക്ക് പരിഗണിക്കില്ലെന്നാണ് ലഭിയ്ക്കുന്ന വിവരം.

ഈ ആഴ്ച ഇന്ത്യ ഏഷ്യ കപ്പിനുള്ള സ്ക്വാഡിനെ പ്രഖ്യാപിക്കുമെന്നാണ് അറിയുന്നത്. ഇരു താരങ്ങളും തങ്ങളുടെ പരിക്കിൽ നിന്ന് പുരോഗതി പ്രാപിച്ച് വരുന്നതായാണ് സോഷ്യൽ മീഡിയയിൽ അവര്‍ പങ്കുവയ്ക്കുന്ന വിവരമെങ്കിലും ഏഷ്യ കപ്പിന് അവര്‍ മാച്ച് ഫിറ്റാകില്ലെന്നാണ് അറിയുന്നത്.

അതേ സമയം ഇരു താരങ്ങളും ലോകകപ്പിനുള്ള സ്ക്വാഡിലേക്ക് പരിഗണിക്കപ്പെടുമെന്നാണ് ലഭിയ്ക്കുന്ന വിവരം. സെപ്റ്റംബറിൽ ഓസ്ട്രേലിയയ്ക്കെതിരെയുള്ള ഏകദിന പരമ്പര ഇരു താരങ്ങളുടെയും തിരിച്ചുവരവിന് അരങ്ങൊരുങ്ങുമെന്നാണ് ലഭിയ്ക്കുന്ന വിവരം.

ബുമ്രയുടെ ശസ്ത്രക്രിയ വിജയകരം, ശ്രേയസിന് അടുത്ത ആഴ്ച ശസ്ത്രക്രിയ

ഇന്ത്യൻ താരങ്ങളായ ബുമ്രയുടെയും ശ്രേയസ് അയ്യറിന്റെയും പരിക്കിൽ ഒഉതിയ വിവരങ്ങൾ ബി സി സി ഐ പങ്കുവെച്ചു. ജസ്പ്രീത് ബുംറ ന്യൂസിലാൻഡിൽ വെച്ച് മുതുകിൽ ശസ്ത്രക്രിയയ്ക്ക് വിധേയനായി എന്നുൻ ശസ്ത്രക്രിയ വിജയകരമായിരുന്നു എന്നുൻ ജയ് ഷാ ഇന്ന് അറിയിച്ചു. ശസ്ത്രക്രിയ കഴിഞ്ഞ് ആറാഴ്ചയ്ക്ക് ശേഷം തന്റെ പുനരധിവാസം ആരംഭിക്കാൻ ഫാസ്റ്റ് ബൗളറിനാകും. ബുമ്ര ഇന്ത്യക്കായി കളിക്കാൻ ഇനിയും മാസങ്ങൾ എടുക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്‌.

ശ്രേയസ് അയ്യർ അടുത്ത ആഴ്ച ശസ്ത്രക്രിയക്ക് വിധേയനാകും എന്നും ബി സി സി ഐ അറിയിച്ചു. രണ്ടാഴ്ചത്തേക്ക് അദ്ദേഹം സർജന്റെ പരിചരണത്തിൽ തുടരും. അതിനുശേഷം പുനരധിവാസത്തിനായി എൻസിഎയിലേക്ക് അദ്ദേഹം മടങ്ങും എന്നും ജയ് ഷാ ഇന്ന് ഇറക്കിയ കുറിപ്പിൽ പറഞ്ഞു.

ശ്രേയസ് അയ്യറിന് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലും നഷ്ടമാകും

കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരം ശ്രേയസ്സ് അയ്യര്‍ ഐപിഎലിനു ഉണ്ടാകില്ല ഉറപ്പായി. ഐ പി എൽ പൂർണ്ണമായും ഒപ്പം ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലും താരത്തിന് നഷ്ടമാകും എന്ന് ഉറപ്പായി. താരം ഇപ്പോൾ എന്‍സിഎയില്‍ ചികിത്സയിലാണ്. പരിക്ക് മാറാൻ ശസ്ത്രക്രിയ നടത്താനാണ് ഇപ്പോൾ ശ്രേയസ് അയ്യർ തീരുമാനിച്ചിരിക്കുന്നത്. 5-6 മാസം താരം പുറത്ത് ഇരിക്കേണ്ടി വരും. ഏകദിന ലോകകപ്പിനു മുമ്പ് തിരികെ വരാൻ ആകും ശ്രേയസ് ലക്ഷ്യമിടുന്നത്. അതും എളുപ്പമായിരിക്കില്ല.

ജൂൺ 7 മുതൽ 11 വരെ ലണ്ടനിലെ ദി ഓവലിലാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനൽ. ശ്രേയസിന്റെ അഭാവം കൊൽക്കത്ത നൈറ്റ് റൗഡേഴ്സിനും ഇന്ത്യക്കും ഒരുപോലെ നഷ്ടമാണ്. കെ കെ ആർ ശ്രേയസിന് പകരം നിതീഷ് റാണയെ ഈ ഐ പി എല്ലിലെ ക്യാപ്റ്റൻ ആയി നിയമിച്ചിരുന്നു.

Exit mobile version