ഐ.പി.എല്ലിൽ രണ്ടാം സ്ഥാനം ഉറപ്പിക്കാനായതിൽ സന്തോഷം : ശ്രേയസ് അയ്യർ

ഐ.പി.എല്ലിൽ രണ്ടാം സ്ഥാനം ഉറപ്പിക്കാനായതിൽ ഒരുപാട് സന്തോഷം ഉണ്ടെന്ന് ഡൽഹി ക്യാപിറ്റൽസ് ക്യാപ്റ്റൻ ശ്രേയസ് അയ്യർ. നാല് തുടർച്ചയായ തോൽവികൾക്ക് ശേഷം അവസാന മത്സരത്തിൽ ആർ.സി.ബിയെ പരാജയപ്പെടുത്തിയാണ് ഡൽഹി ക്യാപിറ്റൽസ് ഐ.പി.എല്ലിൽ രണ്ടാം സ്ഥാനം ഉറപ്പിച്ചത്.

തുടർച്ചയായ തോൽവികൾക്ക് ശേഷമുള്ള ഈ വിജയം തങ്ങൾക്ക് സന്തോഷം തരുന്നുണ്ടെന്നും ആർ.സി.ബിക്കെതിരെ മികച്ച രീതിയിൽ ഡൽഹി ക്യാപിറ്റൽസ് കളിച്ചെന്നും ശ്രേയസ് അയ്യർ പറഞ്ഞു. ടീമിലെ എല്ലാ വിഭാഗവും മികച്ച പ്രകടനമാണ് പുറത്തെടുത്തെന്നും എല്ലാവരുടെയും പ്രകടനത്തിൽ താൻ സന്തുഷ്ടനാണെന്നും മികച്ച പ്രകടനം പുറത്തെടുക്കേണ്ട നിർണ്ണായക സമയത്ത് താരങ്ങൾ എല്ലാം മികച്ച പ്രകടനം പുറത്തെടുത്തെന്നും ശ്രേയസ് അയ്യർ പറഞ്ഞു.

ഐ.പി.എൽ പ്ലേ ഓഫിൽ മുംബൈ ഇന്ത്യൻസാണ് ഡൽഹി ക്യാപിറ്റൽസിന്റെ എതിരാളികൾ. മുംബൈ ഇന്ത്യൻസ് മികച്ച ടീം ആണെന്നും എന്നാൽ അവരെ ഭയപെടുന്നില്ലെന്നും ശ്രേയസ് അയ്യർ പറഞ്ഞു. ആർ.സി.ബിക്കെതിരെ മികച്ച പ്രകടനം പുറത്തെടുത്ത അജിങ്കെ രഹാനെയുടെ പ്രകടനത്തെയും ശ്രേയസ് അയ്യർ അഭിനന്ദിച്ചു.

സൺറൈസേഴ്‌സിന്റെ പവർ പ്ലേയിൽ തന്നെ ഡൽഹി മത്സരം തോറ്റെന്ന് ശ്രേയസ് അയ്യർ

സൺറൈസേഴ്‌സ് ഹൈദെരാബാദിനെതിരായ മത്സരത്തിൽ പവർ പ്ലേയിൽ തന്നെ ഡൽഹി ക്യാപിറ്റൽസ് മത്സരം തോറ്റിരുന്നെന്ന് ടീം ക്യാപ്റ്റൻ ശ്രേയസ് അയ്യർ. മത്സരത്തിന്റെ ആദ്യ 6 ഓവറിൽ തന്നെ സൺറൈസേഴ്‌സ് 70 റൺസ് എടുത്തത് അവർക്ക് മത്സരത്തിൽ വലിയ മുൻ‌തൂക്കം നൽകിയെന്നും ശ്രേയസ് അയ്യർ പറഞ്ഞു. മത്സരത്തിൽ സൺറൈസേഴ്‌സ് ഹൈദെരാബാദിനെതിരെ 88 റൺസിന്റെ കനത്ത പരാജയം ഡൽഹി ക്യാപിറ്റൽസ് ഏറ്റുവാങ്ങിയിരുന്നു.

നിർണ്ണായകമായ ഈ സമയത്തെ തോൽവി ടീമിന് കനത്ത തിരിച്ചടിയാണെന്നും ബാക്കിയുള്ള രണ്ട്‌ മത്സരങ്ങളിൽ ഒന്ന് എങ്കിലും ജയിക്കേണ്ടത് അനിവാര്യമാണെന്നും കഴിഞ്ഞ മൂന്ന് മത്സരങ്ങളിൽ അതിന് വേണ്ടിയാണ് കാത്തിരിക്കുന്നതെന്നും അയ്യർ പറഞ്ഞു. തുടർച്ചയായ പരാജയങ്ങൾ ടീമിന് സമ്മർദ്ദത്തിൽ ആകുമെങ്കിലും തന്റെ ടീം മാനസികമായി വളരെ ശക്തരാണെന്നും ഈ പരാജയം ടീമിനെ ഉണർത്തുമെന്നും ശ്രേയസ് അയ്യർ പറഞ്ഞു.

എന്നാൽ പരാജയങ്ങൾ ടീമിനെ താഴോട്ട് കൊണ്ടുപോവില്ലെന്നും ഒരു ടീമെന്ന നിലയിൽ ഐ.പി.എല്ലിൽ ഡൽഹി ക്യാപിറ്റൽസ് മികച്ച പ്രകടനമാണ് പുറത്തെടുത്തതെന്നും അയ്യർ പറഞ്ഞു. ഈ തോൽവികൾ ഒരിക്കലും ടീമിനെ തളർത്തില്ലെന്നും അടുത്ത മത്സരം ജയിക്കാൻ ടീം മികച്ച ശ്രമം നടത്തുമെന്നും ശ്രേയസ് അയ്യർ പറഞ്ഞു. മികച്ച ഫോമിലുള്ള മുംബൈ ഇന്ത്യൻസിനും റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനുമെതിരായാണ് ഡൽഹി ക്യാപിറ്റൽസിന്റെ ബാക്കിയുള്ള രണ്ട് മത്സരങ്ങൾ.

ജയിച്ചെങ്കിലും ഡൽഹി ക്യാപിറ്റൽസിന് തിരിച്ചടി, ശ്രേയസ് അയ്യർക്ക് പരിക്ക്

രാജസ്ഥാൻ റോയല്സിനെതിരെ ജയിച്ച് ഐ.പി.എൽ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് എത്തിയെങ്കിലും ഡൽഹി ക്യാപിറ്റൽസിന് വമ്പൻ തിരിച്ചടി. ഡൽഹി ക്യാപിറ്റൽസ് ക്യാപ്റ്റൻ ശ്രേയസ് അയ്യരുടെ പരിക്കാണ് ഡൽഹി ക്യാപിറ്റൽസിന് തിരിച്ചടിയായത്.

രാജസ്ഥാൻ റോയഴ്‌സിനെതിരായ മത്സരത്തിനിടെ ബൗണ്ടറി തടയാനുള്ള ശ്രമത്തിനിടെയാണ് ശ്രേയസ് അയ്യരുടെ തോളിന് പരിക്കേറ്റത്. തുടർന്ന് ശ്രേയസ് അയ്യർ ഗ്രൗണ്ട് വിടുകയും ചെയ്തിരുന്നു. ശ്രേയസ് അയ്യരുടെ അഭാവത്തിൽ ശിഖർ ധവാൻ ആണ് തുടർന്ന് മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനെ നയിച്ചത്.

ശ്രേയസ് അയ്യരുടെ തോളിന് വേദനയുണ്ടെന്നും പരിക്കിന്റെ വ്യാപ്തി കൂടുതൽ പരിശോധനകൾക്ക് ശേഷം മാത്രമേ മനസ്സിലാവൂ എന്നും മത്സര ശേഷം ശിഖർ ധവാൻ പറഞ്ഞിരുന്നു. മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെ തോൽപ്പിച്ച് ഡൽഹി ക്യാപിറ്റൽസ് ഐ.പി.എൽ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് എത്തിയിരുന്നു.

ജോഫ്രയുടെ പ്രഹരത്തിന് ശേഷം ഡല്‍ഹിയെ മുന്നോട്ട് നയിച്ച് ഗബ്ബറും ക്യാപ്റ്റനും

തുടക്കത്തിലെ തകര്‍ച്ചയ്ക്ക് ശേഷം ഡല്‍ഹി ക്യാപിറ്റല്‍സിന് രാജസ്ഥാന്‍ റോയല്‍സിനെതിരെ 161 റണ്‍സ്. ജോഫ്ര ആര്‍ച്ചര്‍ പവര്‍പ്ലേയില്‍ തന്നെ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ തകര്‍ന്ന് ഡല്‍ഹി ക്യാപിറ്റല്‍സിനെ സീനിയര്‍ താരം ശിഖര്‍ ധവാനും ക്യാപ്റ്റന്‍ ശ്രേയസ്സ് അയ്യരും അര്‍ദ്ധ ശതകങ്ങള്‍ നേടിയാണ് മുന്നോട്ട് നയിച്ചത്. 7 വിക്കറ്റ് നഷ്ടത്തിലാണ് ടീം ഈ സ്കോര്‍ നേടിയത്. അവസാന ഓവറുകളില്‍ ബൗണ്ടറികള്‍ അധികം നേടാനാകാതെ പോയതും ടീമിന് തിരിച്ചടിയായി. അവസാന നാലോവറില്‍ വെറും 29 റണ്‍സ് മാത്രം വിട്ട് നല്‍കി മൂന്ന് വിക്കറ്റാണ് രാജസ്ഥാന്‍ റോയല്‍സ് നേടിയത്.

Jofra Archer

ഇന്നിംഗ്സിലെ ആദ്യ പന്തില്‍ തന്നെ പൃഥ്വി ഷായെ പുറത്താക്കിയ ജോഫ്ര ആര്‍ച്ചര്‍ തന്റെ രണ്ടാം ഓവറിനെത്തിയപ്പോള്‍ അജിങ്ക്യ രഹാനയെയും പുറത്താക്കി. 2 റണ്‍സാണ് 9 പന്തുകള്‍ നേരിട്ട രഹാനെ നേടിയത്. 10 റണ്‍സിന് 2 വിക്കറ്റുകള്‍ നഷ്ടപ്പെട്ട ഡല്‍ഹി ക്യാപിറ്റല്‍സിനെ മുന്നോട്ട് നയിച്ചത് ശിഖര്‍ ധവാനും ക്യാപ്റ്റന്‍ ശ്രേയസ്സ് അയ്യരുമായിരുന്നു. അയ്യര്‍ നങ്കൂരമിട്ട് കളിച്ചപ്പോള്‍ ശിഖര്‍ ധവാന്‍ യഥേഷ്ടം ബൗണ്ടറികള്‍ നേടി സ്കോര്‍ മുന്നോട്ട് നയിക്കുകയായിരുന്നു. പത്തോവറില്‍ ഡല്‍ഹി 79 റണ്‍സാണ് നേടിയത്.

30 പന്തില്‍ നിന്ന് ശിഖര്‍ തന്റെ അര്‍ദ്ധ ശതകം നേടുകയായിരുന്നു. ഐപിഎലില്‍ തന്റെ 39ാമത്തെ അര്‍ദ്ധ ശതകമാണ് ശിഖര്‍ ധവാന്‍ നേടിയത്. 33 പന്തില്‍ നിന്ന് 57 റണ്‍സ് നേടിയ ശിഖര്‍ ധവാന്‍ 12ാം ഓവറില്‍ ശ്രേയസ്സ് ഗോപാലിന് വിക്കറ്റ് നല്‍കി മടങ്ങിയപ്പോള്‍ ഡല്‍ഹിയുടെ 85 റണ്‍സ് മൂന്നാം വിക്കറ്റ് കൂട്ടുകെട്ടിന് അവസാനമായി.

ജയ്ദേവ് ഉന‍ഡ്കടിനെ 14ാം ഓവറില്‍ രണ്ട് സിക്സുകള്‍ പറത്തി 40 പന്തില്‍ നിന്ന് തന്റെ അര്‍ദ്ധ ശതകം ശ്രേയസ്സ് അയ്യരും തികയ്ക്കുകയായിരുന്നു.15 ഓവറുകള്‍ അവസാനിക്കുമ്പോള്‍ 129 റണ്‍സാണ് ഡല്‍ഹി ക്യാപിറ്റല്‍സ് നേടിയത്. എന്നാല്‍ ധവാനെ പോലെ തന്നെ അയ്യരും തന്റെ അര്‍ദ്ധ ശതകം തികച്ച ഉടനെ പുറത്താകുകയായിരുന്നു. 43 പന്തില്‍ നിന്ന് 53 റണ്‍സ് നേടിയ ശ്രേയസ്സ് അയ്യരുടെ വിക്കറ്റ് കാര്‍ത്തിക് ത്യാഗിയാണ് നേടിയത്.

അയ്യരും പുറത്തായതോടെ അവസാന ഓവറുകളില്‍ വലിയ ഷോട്ടുകള്‍ കളിക്കുവാനുള്ള ചുമതല മാര്‍ക്കസ് സ്റ്റോയിനിസും അലെക്സ് കാറെയിലുമാണ് വന്നെത്തിയത്. എന്നാല്‍ കാര്‍ത്തിക് ത്യാഗി, ജോഫ്ര ആര്‍ച്ചര്‍ എന്നിവര്‍ എറിഞ്ഞ 18, 19 ഓവറില്‍ വെറും 5 വീതം റണ്‍സ് മാത്രമാണ് ഡല്‍ഹിയ്ക്ക് നേടാനായത്.

ജോഫ്ര തന്റെ സ്പെല്ലിലെ അവസാന പന്തില്‍ 18 റണ്‍സ് നേടിയ സ്റ്റോയിനിസിനെ പുറത്താക്കിയപ്പോള്‍ ജയ്ദേവ് ഉനഡ്കട് എറിഞ്ഞ അവസാന ഓവറില്‍ ഡല്‍ഹിയ്ക്ക് വെറും 8 റണ്‍സാണ് നേടാനായത്. താരം കാറെയുടെ(14)യും അക്സര്‍ പട്ടേലിന്റെയും വിക്കറ്റുകള്‍ ആ ഓവറില്‍ നേടി. അക്സര്‍ 4 പന്തില്‍ 7 റണ്‍സ് നേടി.

ജോഫ്ര ആര്‍ച്ചര്‍ തന്റെ നാലോവറില്‍ വെറും 19 റണ്‍സ് മാത്രം വിട്ട് നല്‍കിയാണ് മൂന്ന് വിക്കറ്റ് നേടിയത്. ഉനഡ്കടിന് രണ്ട് വിക്കറ്റ് ലഭിച്ചു. കാര്‍ത്തിക് ത്യാഗിയും ശ്രേയസ്സ് ഗോപാലും ഓരോ വിക്കറ്റ് വീതം നേടി.

ഒന്നാം സ്ഥാനം കരസ്ഥമാക്കുവാന്‍ ഡല്‍ഹി, ടോപ് ഫോറിലെത്തുവാന്‍ രാജസ്ഥാന്‍, ടോസ് അറിയാം

ഐപിഎലില്‍ ഇന്ന് ആവേശകരമായ പോരാട്ടം പ്രതീക്ഷിക്കുകയാണ് ക്രിക്കറ്റ് ആരാധകര്‍ ഡല്‍ഹി ക്യാപിറ്റല്‍സും രാജസ്ഥാന്‍ റോയല്‍സും ഏറ്റുമുട്ടുമ്പോള്‍. ടോസ് നേടിയ ഡല്‍ഹി ക്യാപിറ്റല്‍സ് ക്യാപ്റ്റന്‍ ശ്രേയസ്സ് അയ്യര്‍ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.

ഹര്‍ഷല്‍ പട്ടേലിന് പകരം തുഷാര്‍ ദേശ്പാണ്ടേ ടീമിലേക്ക് എത്തുന്നു. താരം തന്റെ ഐപിഎല്‍ അരങ്ങേറ്റമാണ് നടത്തുന്നത്. അതേ സമയം സ്റ്റീവ് സ്മിത്ത് തന്റെ ടീമില്‍ യാതൊരു മാറ്റവും വരുത്തിയിട്ടില്ല.

എല്ലാ മേഖലകളിലും മുംബൈ ഇന്ത്യൻസ് ഡൽഹി ക്യാപിറ്റൽസിനേക്കാൾ മികച്ച പ്രകടനം പുറത്തെടുത്തു : ശ്രേയസ് അയ്യർ

മുംബൈ ഇന്ത്യൻസ് മത്സരത്തിന്റെ എല്ലാ മേഖലകളിലും ഡൽഹി ക്യാപിറ്റൽസിനേക്കാൾ മികച്ച പ്രകടനമാണ് പുറത്തെടുത്തെന്ന് ഡൽഹി ക്യാപിറ്റൽസ് ക്യാപ്റ്റൻ ശ്രേയസ് അയ്യർ. ഇന്നലെ മുംബൈ ഇന്ത്യൻസ് ഡൽഹി ക്യാപിറ്റൽസിനെ 5 വിക്കറ്റിന് തോൽപ്പിച്ചതിന് ശേഷം സംസാരിക്കുകയായിരുന്നു ശ്രേയസ് അയ്യർ. ആദ്യം ബാറ്റ് ചെയ്ത ഡൽഹി ക്യാപിറ്റൽസ് 4 വിക്കറ്റ് നഷ്ടത്തിൽ 162 റൺസാണ് എടുത്തത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈ ഇന്ത്യൻസ് 5 വിക്കറ്റ് നഷ്ടത്തിൽ 166 റൺസ് എടുത്ത് മത്സരം അനായാസം സ്വന്തമാക്കുകയായിരുന്നു.

മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസ് 10-15 റൺസ് കുറച്ചാണ് എടുത്തതെന്നും 170-175 റൺസ് എടുത്തിരുന്നേൽ മത്സരം വ്യത്യസ്‌ത രീതിയിൽ ആവുമായിരുന്നെന്നും ശ്രേയസ് അയ്യർ പറഞ്ഞു. മത്സരത്തിൽ മികച്ച രീതിയിൽ ബാറ്റ് ചെയ്തുകൊണ്ടിരുന്ന സ്റ്റോയിനിസ് റൺ ഔട്ട് ആയത് ഡൽഹിക്ക് കനത്ത തിരിച്ചടി ആയെന്നും ഡൽഹിയുടെ ഭാഗത്ത് നിന്ന് ഉണ്ടായ പ്രധാന തെറ്റ് ഇതായിരുന്നെന്നും അയ്യർ പറഞ്ഞു. മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസ് ക്യാച്ചുകൾ നഷ്ടപ്പെടുത്തുകയും ഫീൽഡിങ്ങിൽ പിഴവുകൾ വരുത്തുകയും ചെയ്‌തെന്ന് പറഞ്ഞ അയ്യർ അടുത്ത മത്സരത്തിന് മുൻപ് ഈ പിഴവുകൾ എല്ലാം ഇല്ലാതാക്കാൻ ശ്രമിക്കുമെന്നും പറഞ്ഞു.

ഗബ്ബര്‍ ഈസ് ബാക്ക്, ഡല്‍ഹിയ്ക്കായി റണ്‍സ് കണ്ടെത്തി ശിഖര്‍ ധവാന്‍

ശിഖര്‍ ധവാന്റെ അര്‍ദ്ധ ശതകത്തിനൊപ്പം ശ്രേയസ്സ് അയ്യരുടെ ബാറ്റിംഗ് കൂടിയായപ്പോള്‍ മുംബൈ ഇന്ത്യന്‍സിനെതിരെ ആദ്യം ബാറ്റ് ചെയ്ത് 162 റണ്‍സ് നേടി ഡല്‍ഹി ക്യാപിറ്റല്‍സ്. മുംബൈയുടെ കരുത്തുറ്റ ബാറ്റിംഗ് നിരയെ തളയ്ക്കുവാന്‍ ഈ സ്കോര്‍ മതിയാകുമോ എന്നതാണ് വലിയ ചോദ്യം. 52 പന്തില്‍ നിന്നാണ് 69 റണ്‍സ് ശിഖര്‍ ധവാന്‍ നേടിയത്. 9 പന്തില്‍ നിന്ന് അലെക്സ് കാറെ 14 റണ്‍സ് നേടി അവസാന ഓവറുകളില്‍ ഡല്‍ഹിയ്ക്ക് ആവശ്യമായ റണ്‍സ് കണ്ടെത്തി കൊടുത്തു.

ഋഷഭ് പന്തും ഷിമ്രണ്‍ ഹെറ്റ്മ്യറുമില്ലാതെ ഇറങ്ങിയ ഡല്‍ഹി ക്യാപിറ്റല്‍സിന് പവര്‍പ്ലേയ്ക്കുള്ളില്‍ തന്നെ പൃഥ്വി ഷായെയും(4) അജിങ്ക്യ രഹാനെയെയും(15) നഷ്ടമായിരുന്നു. 4.2 ഓവറില്‍ 24/2 എന്ന നിലയില്‍ നിന്ന് ടീമിനെ മുന്നോട്ട് നയിച്ചത് ശിഖര്‍ ധവാനും ശ്രേയസ്സ് അയ്യരുമായിരുന്നു..

പത്തോവറില്‍ ടീമിനെ 80 റണ്‍സിലേക്ക് അയ്യരും ശിഖര്‍ ധവാനും കൂടി ടീമിനെ എത്തിച്ചു. 85 റണ്‍സ് കൂട്ടുകെട്ടാണ് മൂന്നാം വിക്കറ്റില്‍ അയ്യരും ധവാനും ചേര്‍ന്ന് നേടിയത്. 42 റണ്‍സ് നേടിയ ശ്രേയസ്സ് അയ്യരെ ക്രുണാല്‍ പുറത്താക്കിയാണ് ഡല്‍ഹിയുടെ മൂന്നാം വിക്കറ്റ് കൂട്ടുകെട്ടിനെ മുംബൈ തകര്‍ത്തത്.

കഴിഞ്ഞ മത്സരത്തിലെ പോലെ മികച്ച ഫോമിലാണെന്ന് മാര്‍ക്കസ് സ്റ്റോയിനിസ് ക്രീസിലെത്തിയ ഉടനെ തെളിയിച്ചുവെങ്കിലും താരം റണ്ണൗട്ടായി 13 റണ്‍സമായി മടങ്ങി. ഇതിനിടെ തന്റെ അര്‍ദ്ധ ശതകം തികച്ച ശിഖര്‍ ധവാനിലായിരുന്നു അവസാന ഓവറുകളിലെ റണ്‍ സ്കോറിംഗ് ദൗത്യം മുഴുവന്‍.

ഇന്നിംഗ്സിന്റെ അവസാനം വലിയ ഷോട്ടുകള്‍ക്ക് പേര് കേട്ട താരമല്ലെങ്കിലും ഇന്നിംഗ്സ് മുഴുവന്‍ ബാറ്റേന്തി ടീമിനെ 162 റണ്‍സിലേക്ക് എത്തിക്കുവാന്‍ ശിഖര്‍ ധവാന് സാധിച്ചു. മുംബൈ നിരയില്‍ 4 ഓവറില്‍ 26 റണ്‍സ് വിട്ട് നല്‍കി രണ്ട് വിക്കറ്റ് നേടിയ ക്രുണാല്‍ പാണ്ഡ്യയാണ് തിളങ്ങിയത്. ട്രെന്റ് ബോള്‍ട്ടിന് ഒരു വിക്കറ്റ് ലഭിച്ചു. സ്റ്റോയിനിസിന്റെ വിക്കറ്റ് റണ്ണൗട്ട് രൂപത്തിലാണ് നഷ്ടമായത്.

തന്റെ ക്യാപ്റ്റന്‍സി കളിക്കാര്‍ എളുപ്പമാക്കുന്നു, അതിനാല്‍ താന്‍ അത് ആസ്വദിക്കുന്നു – ശ്രേയസ്സ് അയ്യര്‍

രാജസ്ഥാന്‍ റോയല്‍സിനെതിരെയുള്ള മത്സരത്തിന്റെ രണ്ടാം പകുതിയില്‍ ഡല്‍ഹി കളിച്ച രീതിയില്‍ താന്‍ ഏറെ സംതൃപ്തനാണെന്ന് വ്യക്തമാക്കി ടീം ക്യാപ്റ്റന്‍. ടീം ബാറ്റിംഗ് കഴിഞ്ഞപ്പോള്‍ 15-20 റണ്‍സ് കുറവാണ് തന്റെ ടീം നേടിയതെന്നാണ് താന്‍ കരുതിയതെന്നും ഷിമ്രണ്‍ ഹെറ്റ്മ്യറും വാലറ്റവും ചേര്‍ന്ന് നടത്തിയ പോരാട്ടത്തിന്റെ ഭാഗമായാണ് ടീം 184 റണ്‍സിലേക്ക് എത്തിയതെന്നും അയ്യര്‍ വ്യക്തമാക്കി.

തന്റെ ബൗളര്‍മാര്‍ ടീമിന് 46 റണ്‍സ് വിജയം ഒരുക്കുവാന്‍ സഹായിച്ച പ്രകടനത്തെ വാനോളം പുകഴ്ത്തുവാന്‍ അയ്യര്‍ മറന്നില്ല. തങ്ങളുടെ പദ്ധതികള്‍ ബൗളര്‍മാര്‍ കൃത്യമായി പാലിച്ചപ്പോള്‍ ടീമിന് മികച്ച വിജയമാണ് ലഭിച്ചതെന്നും അയ്യര്‍ വ്യക്തമാക്കി. ടോസ് ലഭിച്ചിരുന്നേല്‍ താനും ബൗളിംഗ് എടുത്തേനെയെന്നും എന്നാല്‍ ഇപ്പോള്‍ ഫലം ഭാഗ്യത്തിന് തനിക്ക് അനുകൂലമായെന്നും അയ്യര്‍ അഭിപ്രായപ്പെട്ടു.

തന്റെ ക്യാപ്റ്റന്‍സി താന്‍ ഏറെ ആഹ്ലാദിക്കുകയും ആസ്വദിക്കുന്നുമുണ്ടെന്നും അതിന് കാരണം താരങ്ങള്‍ തനിക്ക് കാര്യങ്ങള്‍ എളുപ്പമാക്കുന്നതിനാലാണെന്നും അയ്യര്‍ വ്യക്തമാക്കി. ടീം മീറ്റിംഗുകള്‍ സപ്പോര്‍ട്ട് സ്റ്റാഫുകള്‍ കൈകാര്യം ചെയ്യുന്ന രീതിയും ഏറെ പ്രശംസനീയമാണെന്ന് ശ്രേയസ്സ് അയ്യര്‍ പറഞ്ഞു.

പേടിയില്ലാതെ, മുഴുവന്‍ സ്വാതന്ത്ര്യത്തോടെ കളിക്കുക എന്നതായിരുന്നു ടീമിന്റെ ലക്ഷ്യം – ശ്രേയസ്സ് അയ്യര്‍

പോയിന്റ് പട്ടികയില്‍ അഞ്ചില്‍ നാല് വിജയങ്ങളുമായി ഒന്നാം സ്ഥാനത്താണ് ഐപിഎലില്‍ യുവ നിരയായ ഡല്‍ഹി ക്യാപിറ്റല്‍സ്. ഭയമില്ലാതെ പൂര്‍ണ്ണ സ്വാതന്ത്ര്യത്തോടെ കളിക്കുവാനാണ് തങ്ങളുടെ ടീമിന്റെ ലക്ഷ്യമെന്നും ടീമിലെ യുവനിര അത് നടപ്പിലാക്കി വരികയാണെന്നും മത്സര ശേഷം സംസാരിക്കവേ ടീം ക്യാപ്റ്റന്‍ ശ്രേയസ്സ് അയ്യര്‍ അഭിപ്രായപ്പെട്ടു.

ഇതുവരെ കാര്യങ്ങള്‍ സംഭവിച്ച രീതിയില്‍ തനിക്കും ടീം മാനേജ്മെന്റിനും ഏറെ പ്രതീക്ഷയുണ്ടെന്നും ബയോ ബബിളില്‍ കഴിയുന്നത് അത്ര മികച്ച കാര്യമല്ലാത്തതിനാല്‍ തന്നെ ടീമംഗങ്ങള്‍ എപ്പോഴും ഒപ്പം നില്‍ക്കുവാന്‍ ശ്രമിക്കാറുണ്ടെന്നും അയര്‍ വ്യക്തമാക്കി. മികച്ച പ്രകടനം പുറത്തെടുക്കുകയായിരുന്നു അമിത് മിശ്രയുടെ പരിക്ക് സങ്കടകരമാണെങ്കിലും താരത്തിന് പകരം താരങ്ങള്‍ ടീമിലുണ്ടെന്നുള്ളത് ആശ്വാസമാണെന്നും ശ്രേയസ്സ് പറഞ്ഞു.

ഒട്ടനവധി മാറ്റങ്ങള്‍ ടീമില്‍ വരുത്തുന്നതും ടീമിന്റെ സന്തുലിതാവസ്ഥയെ ബാധിക്കുമെന്നും അതിനാല്‍ തന്നെ അധികം മാറ്റമില്ലാതെ ടൂര്‍ണ്ണമെന്റില്‍ മുന്നോട്ട് പോകുകയെന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും ശ്രേയസ്സ് അയ്യര്‍ വ്യക്തമാക്കി.

ഷാര്‍ജ്ജയില്‍ ഷാ ഷോയ്ക്ക് ശേഷം താണ്ടവമാടി അയ്യരും പന്തും, ഈ സീസണിലെ ഏറ്റവും ഉയര്‍ന്ന സ്കോര്‍ നേടി ഡല്‍ഹി ക്യാപിറ്റല്‍സ്

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ഷാര്‍ജ്ജയില്‍ റണ്‍ മല തീര്‍ത്ത് ഡല്‍ഹി ക്യാപിറ്റല്‍സ്. ഷാര്‍ജ്ജയിലെ പതിവ് തെറ്റിക്കാതെ റണ്‍സ് യഥേഷ്ടം പിറന്ന മത്സരത്തില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് 228 റണ്‍സാണ് നേടിയത്. ശ്രേയസ്സ് അയ്യര്‍ 38 പന്തില്‍ നിന്ന് 88 റണ്‍സ് നേടിയെങ്കിലും അവസാന ഓവറില്‍ താരത്തിന് സ്ട്രൈക്ക് കിട്ടാതെ പോയപ്പോള്‍ അയ്യറിന് ശതകം നേടുവാന്‍ ശ്രമിക്കാന്‍ കഴിയാതെ പോയി.

മിന്നും തുടക്കമാണ് ഡല്‍ഹി ഓപ്പണര്‍മാര്‍ ടീമിന് നല്‍കിയത്. പൃഥ്വി ഷായും ശിഖര്‍ ധവാനും ചേര്‍ന്ന് കൊല്‍ക്കത്ത ബൗളര്‍മാരെ ഷാര്‍ജ്ജയിലെ ചെറിയ ഗ്രൗണ്ടില്‍ തിരഞ്ഞ് പിടിച്ച് അടിയ്ക്കുകയായിരുന്നു. 5.5 ഓവറില്‍ 56 റണ്‍സ് നേടിയ ഓപ്പണിംഗ് കൂട്ടുകെട്ടിനെ വരുണ്‍ ചക്രവര്‍ത്തി പുറത്താക്കുകയായിരുന്നു. 16 പന്തില്‍ നിന്ന് 26 റണ്‍സാണ് ധവാന്‍ നേടിയത്.

പവര്‍പ്ലേയ്ക്ക് ശേഷവും പൃഥ്വി ഷായും ശ്രേയസ്സ് അയ്യരും റണ്‍സ് കണ്ടെത്തിയപ്പോള്‍ 10 ഓവറില്‍ നിന്ന് 89/1 എന്ന നിലയില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് എത്തി.കമലേഷ് നാഗര്‍കോടിയെ സിക്സര്‍ പറത്തി 35 പന്തില്‍ നിന്ന് 53 റണ്‍സ് നേടി പൃഥ്വി ഷാ തന്റെ അര്‍ദ്ധ ശതകം പൂര്‍ത്തിയാക്കുകയായിരുന്നു.

41 പന്തില്‍ നിന്ന് 73 റണ്‍സ് പാര്‍ട്ണര്‍ഷിപ്പാണ് പൃഥ്വി ഷായും ശ്രേയസ്സ് അയ്യരും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ നേടിയത്. 41 പന്തില്‍ നിന്ന് 66 റണ്‍സ് നേടി പൃഥ്വി ഷാ കമലേഷ് നാഗര്‍കോടിയ്ക്ക് വിക്കറ്റ് നല്‍കി മടങ്ങി. ഷാ പുറത്തായ ശേഷം ക്രീസിലെത്തിയ ഋഷഭ് പന്ത് ശ്രേയസ്സ് അയ്യരോടൊപ്പം ബാറ്റ് വീശി ഡല്‍ഹി സ്കോര്‍ 15 ഓവറില്‍ 151 റണ്‍സിലേക്ക് എത്തിച്ചു.

അധികം വൈകാതെ ഡല്‍ഹി ക്യാപ്റ്റന്‍ ശ്രേയസ്സ് അയ്യര്‍ 26 പന്തില്‍ നിന്ന് തന്റെ അര്‍ദ്ധ ശതകം പൂര്‍ത്തിയാക്കി. അവസാന ഓവറുകളില്‍ അടിച്ച് തകര്‍ത്ത ശേഷം ഋഷഭ് പന്ത് 17 പന്തില്‍ നിന്ന് 38 റണ്‍സ് നേടി പുറത്താകുകയായിരുന്നു. റസ്സലിനായിരുന്നു വിക്കറ്റ്. പന്ത് 5 ഫോറും ഒരു സിക്സുമാണ് നേടിയത്. 72 റണ്‍സ് കൂട്ടുകെട്ടാണ് പന്തും അയ്യരും ചേര്‍ന്ന് നേടിയത്.

 

തോല്‍വിയ്ക്ക് പിന്നാലെ അടുത്ത തിരിച്ചടി നേരിട്ട് ശ്രേയസ്സ് അയ്യര്‍

സണ്‍റൈസേഴ്സ് ഹൈദ്രാബാദിനെതിരെ നേരിട്ട തോല്‍വിയ്ക്ക് പിന്നാലെ ശ്രേയസ്സ് അയ്യരിനു അടുത്ത തിരിച്ചടി. മത്സരത്തിലെ മോശം ഓവര്‍ റേറ്റ് കാരണം താരത്തിനെതിരെ പിഴ ചുമത്തുവാന്‍ ഐപിഎല്‍ ഗവേണിംഗ് കൗണ്‍സില്‍ തീരുമാനിക്കുകയായിരുന്നു. ആദ്യം ഫീല്‍ഡ് ചെയ്യുവാന്‍ തീരുമാനിച്ച ഡല്‍ഹിയ്ക്കെതിരെ സണ്‍റൈസേഴ്സ് 162/4 എന്ന സ്കോറാണ് നേടിയത്. 15 റണ്‍സിന്റെ തോല്‍വിയാണ് ഡല്‍ഹി നേരിടേണ്ടി വന്നത്.

23 മിനുട്ടുകളാണ് ഡല്‍ഹി ക്യാപിറ്റല്‍സ് അധികമായി എടുത്തത്. 12 ലക്ഷം രൂപയാണ് പിഴയായി അയ്യര്‍ക്കെതിരെ വിധിച്ചത്. മൂന്ന് മത്സരങ്ങളില്‍ നിന്ന് രണ്ട് വിജയമുള്ള ഡല്‍ഹി ക്യാപിറ്റല്‍സ് ഇപ്പോള്‍ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ്.

ഈ സാഹചര്യങ്ങളില്‍ ക്യാച്ചിംഗ് ദുഷ്കരം – ശ്രേയസ്സ് അയ്യര്‍

ചെന്നൈയ്ക്കെതിരെയുള്ള മത്സരത്തില്‍ ഷിമ്രണ്‍ ഹെറ്റ്മ്യര്‍ ഷെയിന്‍ വാട്സണെ പുറത്താക്കുവാന്‍ മികച്ചൊരു ക്യാച്ച് നേടിയെങ്കിലും പിന്നീട് ഫാഫ് ഡു പ്ലെസിയുടെ അവസരങ്ങള്‍ രണ്ട് തവണ താരം നഷ്ടപ്പെടുത്തി. എന്നാല്‍ അത് മുതലാക്കി വലിയ സ്കോര്‍ നേടുവാന്‍ ഫാഫ് ഡു പ്ലെസിയ്ക്ക് സാധിച്ചില്ല. വിജയത്തിന് ശേഷം സംസാരിക്കുമ്പോള്‍ ആണ് ശ്രേയസ്സ് അയ്യര്‍ യുഎഇയിലെ സാഹചര്യങ്ങളില്‍ ക്യാച്ച് കൈപ്പിടിയിലൊതുക്കുക ദുഷ്കരമാണെന്നാണ്.

പന്ത് മിസ് ജഡജ് ചെയ്യുക ഏറെ പ്രയാസമാണെന്നും ലൈറ്റും പ്രശ്നമാണെന്ന് ശ്രേയസ്സ് അയ്യര്‍ വ്യക്തമാക്കി. ഐപിഎല്‍ ആരംഭിച്ച ശേഷം മികച്ച ഫീല്‍ഡര്‍മാര്‍ പോലും ക്യാച്ചുകള്‍ കൈവിടുന്നത് സ്ഥിരമായി മാറിയിട്ടുണ്ട്. കഴിഞ്ഞ ദിവസം കെഎല്‍ രാഹുലിന്റെ ക്യാച്ച് വിരാട് കോഹ്‍ലി കൈവിട്ടപ്പോള്‍ അത് മുതലാക്കി ഐപിഎലില്‍ ഒരു ഇന്ത്യന്‍ താരം നേടുന്ന ഏറ്റവും വലിയ സ്കോറായ 132 റണ്‍സിലേക്ക് രാഹുല്‍ നീങ്ങിയിരുന്നു.

Exit mobile version